Aksharathalukal

Bus Conductor 1

റെയിൽവേ സ്റ്റേഷനിൽനിന്നും ഇറങ്ങിയതും കോളേജിലേക്ക് ഉള്ള ബസ്സ് കിട്ടിയതിന്റെ ആശ്വാസത്തിൽ കേറി ഇരുന്നു. ഒരു ട്രാവൽ ബാഗും ഒരു ഹാങ്ങ്‌ ബാഗും പോരാത്തതിന് ഒരു കവറിൽ ഓണപ്പരിവാടിക്ക് ഇടാനുള്ള സാരിയും ബ്ലൗസും. ഓണം വെക്കേഷൻ കഴിഞ്ഞ് വീട്ടിൽ നിന്നുള്ള വരവാണ്. പെട്ടി സീറ്റിൽ കേറി ഇരുന്നു. അതാകുമ്പോ ബാഗ് ഒക്കെ എവിടെയെങ്കിലും ആയിട്ട് വെക്കാലോ.

കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ വന്നപ്പോൾ ആയിരുന്നു അയാളെ ശ്രദ്ധിച്ചത്. കൊള്ളാം. ഇതിന് മുൻപേ ഒന്നു രണ്ട് തവണ ഞാൻ ശ്രദ്ധിച്ചിട്ടുള്ളതാ. നല്ല മൊഞ്ചൻ ചേട്ടൻ. പിന്നെ കോളേജ് എത്തുന്നത് വരെ എനിക്ക് നല്ല എന്റർടൈൻമെന്റ് ആയി. എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയപ്പോൾ അങ്ങേര് വന്നു എന്റെ വല്യ പെട്ടി എടുത്ത് ഇറങ്ങാനും സഹായിച്ചു. ഹൈവ. ഒരു പുഞ്ചിരിയോടെ ആയിരുന്നു ഇറങ്ങി ഞാൻ ഹോസ്റ്റലിലേക്ക് നടന്നത്.

റൂം എത്തിയതും ഞാൻ കുളിച്ചു മെസ്സിൽ പോയി ഉച്ചക്കുള്ള ഫുഡും കഴിച്ചു ഒരു ഉറക്കം കഴിഞ്ഞപ്പോഴേക്കും എന്റെ സന്തത സഹചാരിയും റൂംമേറ്റുമായ മിത്ര എത്തി. അവൾ ഡ്രസ്സ്‌ പോലും മാറാതെ പിന്നെ റേഡിയോ ഓൺ ചെയ്ത് വെച്ചത് പോലെ പത്ത് ദിവസത്തെ വിശേഷങ്ങൾ വാ തോരാതെ സംസാരിക്കാൻ തുടങ്ങി. എല്ലാം ഇത്രേം നാൾ വാട്സാപ്പിൽ വോയിസ്‌ അയച്ചു പറഞ്ഞത് തന്നെ. എന്നാലും വീണ്ടും പറയാൻ അവൾക്കും രസം. എല്ലാം കേൾക്കാൻ എനിക്കും രസം.

\"എടി എന്റെ സാരി കണ്ടോ? എങ്ങനെ ഉണ്ട് ?\" അവൾ നാളെ ഓണപ്പരിവാടിക്ക് ഇടാനുള്ള സാരി കാണിച്ചു.

\"എടി കൊള്ളാം. ഫോട്ടോയിൽ കണ്ടതിലും നേരിട്ട് ഭംഗിയുണ്ട്. \" ഞാൻ പറഞ്ഞു

\"നിന്റേത് കാണിക്ക് \"

അപ്പോഴാ ഞാൻ കൊണ്ട് വന്നു മേശയുടെ താഴെ വെച്ച ബാഗ് നോക്കിയത്. ദൈവമേ രണ്ട് ബാഗ് മാത്രം. സാരി കൊണ്ട് വന്ന കവർ മാത്രം കാണാൻ ഇല്ല. പിന്നെ നമ്മൾ റൂം മുഴുവൻ നോക്കി.

\"എടി നീ വീട്ടിൽ നിന്നും എടുത്തായിരുന്നോ? \"

\"പിന്നെ ഇല്ലാതെയോ. ട്രെയിനിൽ നിന്നും എടുത്തതാ. ബസ്സിൽ കേറി ബസ്സിലും വെച്ചത് നല്ല ഓർമയുണ്ട് . പിന്നെ ഞാൻ കണ്ടില്ല.\"

\"എന്നാൽ പിന്നെ മോൾ ബസ്സിൽന്ന് എടുത്ത് കാണില്ല. അല്ലേലും നിനക്ക് ബോധം ഇപ്പൊ കുറച്ചു അധികമാണല്ലോ.\" അവൾ ചൂടായി

\"ഇനി ഇപ്പൊ എന്ത് ചെയ്യും? ബസ്സിന്റെ പേര് പോലും ഓർമ ഇല്ല. നാളെ പരിപാടിയും ആയില്ലേ. നാട്ടിൽ നിന്ന് തന്നെ വാങ്ങിച്ചു അവിടെ നിന്ന് തന്നെ തയിപ്പിച്ചാലേ ശരിയാകു എന്നും പറഞ്ഞു വീട്ടിൽ വാശി പിടിച്ചു തയ്‌പ്പിച്ചതാ. കാണാതെ ആക്കി എന്നും പറഞ്ഞു അമ്മേടെ അടുത്തേക്ക് ചെന്നാൽ എന്റെ കാര്യത്തിൽ അമ്മ തീരുമാനം ഉണ്ടാക്കും.\" എനിക്ക് പെട്ടന്ന് വിഷമമായി. എത്ര പ്ലാൻ ചെയ്ത് കുറെ കടകൾ കേറി അലഞ്ഞു വാങ്ങിയതാണെന്ന് അറിയോ. അതും കോളേജിലെ എന്റെ അവസാന ഓണം സെലിബ്രേഷൻ. ഇത്രേം ഒക്കെ ചെയ്തിട്ട് അവസാനം നാളെ പരുവാടിക്ക് പോകുന്നത് തീരുമാനമായി.

\"എടി, നീ വിഷമിക്കാതെ. നമ്മൾക്ക് ആരുടെ എങ്കിലും കയ്യിൽ എക്സ്ട്രാ സാരി ഉണ്ടോ എന്ന് ചോദിക്കാം. തൽക്കാലം അത് വെച്ച് നാളെ അഡ്ജസ്റ്റ് ചെയ്യാം. പിന്നെ ബസ്സിന്റെ പേര് ഓർമ ഇല്ലെങ്കിലും നിനക്ക് ഇവിടെ ഇറങ്ങിയ ഏകദേശം സമയം ഓർമ കാണില്ലേ. അത് വെച്ച് നമ്മൾക്ക് നാളെ അതേ സമയം ബസ്സ് സ്റ്റോപ്പിൽ പോയി ആ ബസ്സിൽ അന്വേഷിക്കാം. \" അവൾ എന്നെ അശ്വസിപ്പിക്കാൻ പറഞ്ഞു.

പിന്നെ ക്ലാസ്സിലും ഹോസ്റ്റലിലും കുറേ പേരോട് അന്വേഷിച്ചു. ആരുടെ കയ്യിലും വേറെ സാരി എന്നല്ല ഒരു സെലിബ്രേഷനു ഇടാൻ പറ്റിയ ഡ്രസ്സ്‌ പോലും ഇല്ല.

\"എടി നമ്മൾക്ക് ഇവിടെ അടുത്തുള്ള കടയിൽ പോയി പുതിയത് വാങ്ങിക്കാം. റെഡിമേഡ് ബ്ലൗസും കിട്ടുമോന്നു നോക്കാം. \" മിത്ര പറഞ്ഞു.

\"ഇല്ലടി, അതൊന്നും വേണ്ട. ഞാൻ നാളെ പരുവാടിക്ക് വരണില്ല. അതാ നല്ലത്. \" ഞാൻ വിഷമത്തോടെ പറഞ്ഞു. എനിക്ക് ആകെ ഒരു മടുപ്പ് ആയിപോയി. 

അപ്പോഴാ എന്റെ ഫോൺ റിങ് ചെയ്തത്. അറിയാത്ത നമ്പറാണ്.

\"ഹലോ, വിഥുലയാണോ?\"

\"അതെ ഇതാരാ സംസാരിക്കുന്നത്?\"

\"ഞാൻ ശില്പ ബസ്സിലെ കണ്ടക്ടറാണ്. ബസ്സിൽ പെട്ടി സീറ്റിനടുത്തായിട്ട് ഒരു കവർ കിട്ടി. ബസ്സ്‌ സ്റ്റാൻഡിൽ എത്തീട്ടും ആരും എടുക്കാഞ്ഞിട്ട് മാറ്റി വെച്ചതായിരുന്നു. ഇപ്പോഴാ കവറിൽ പേരും നമ്പറും എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചത്. ഏത് സ്റ്റോപ്പിലാ കുട്ടി ഇറങ്ങിയത്?\"

അത് കേട്ടപ്പോൾ എനിക്ക് പൊട്ടന് ലോട്ടറി അടിച്ച ഫീൽ ആയിരുന്നു. തയ്ക്കാൻ കൊടുത്ത കടയിലെ ചേച്ചി എഴുതി വച്ചതാകാം അത്. എന്തായാലും അതിപ്പോ എനിക്ക് രക്ഷയായി. ഞാൻ കോളേജിന്റെ പേര് പറഞ്ഞു കൊടുത്തു. ഇനി എപ്പോഴാ എന്റെ സ്റ്റോപ്പിൽ ബസ്സ്‌ എത്തുക എന്നും ചോദിച്ചു. 7.30 ക്ക് ബസ്സ്‌ നമ്മുടെ സ്റ്റോപ്പിൽ എത്തുമെന്ന് പറഞ്ഞു. എന്റെ മനസ്സിൽ രണ്ട് ലഡ്ഡു പൊട്ടി. സാരിയും കിട്ടും കണ്ടക്ടർ ചേട്ടനെയും കാണാം.

7.30 ക്ക് ബസ്സ്‌ വന്നപ്പോൾ നമ്മുടെ ചേട്ടൻ ഇറങ്ങി വന്നു കവർ എന്റെ കയ്യിൽ തന്നു.

\"താങ്ക്സ് ചേട്ടാ. ബുദ്ധിമുട്ട് ആയോ? നാളെ പരിപാടിക്ക് ഇടാൻ ഉള്ളതാ. ഇത് കിട്ടിയില്ലായിരുന്നേൽ പുതിയത് വാങ്ങേണ്ടി വന്നേനെ. \" ഞാൻ ഒരു ചെറിയ ചിരിയോടെ പറഞ്ഞു.

\"ഏയ്‌ അത് കുഴപ്പമില്ലെടോ. \" ചേട്ടൻ അത് പറഞ്ഞപ്പോഴേക്കും കിളി ബെൽ അടിക്കാൻ തുടങ്ങി.

\"പോട്ടെ. അല്ലെങ്കിലേ ലേറ്റാ.\"

\"അല്ല ചേട്ടന്റെ പേര് എന്താ?\" ഞാൻ ചോദിച്ചു

\"വസുദേവ് \" ഒരു ചിരിയോടെ പേരും പറഞ്ഞു അങ്ങേര് കേറി പോയി

\"എന്താണ് കോഴി?\" ഇതൊക്കെ കണ്ടോണ്ട് നിന്ന മിത്രയാണ് . ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു. അല്ലാതെ എന്തോന്ന് പറയാനാ.

തിരിച്ചു നടക്കാൻ നേരം ഞാൻ എന്നെ വിളിച്ച നമ്പർ വസുദേവ് എന്നും പറഞ്ഞു സേവ് ചെയ്തു. ഇനി എന്തേലും ഒക്കെ ആവശ്യം വന്നാലോ. 😜😜
(തുടരും )



Bus Conductor 2

Bus Conductor 2

4.3
1477

ഓണപ്പരിവാടിയും കഴിഞ്ഞു. അത് കഴിഞ്ഞു ക്ലാസും തുടങ്ങി. അവസാന വർഷം ആയത് കൊണ്ട് തന്നെ കഷ്ടപ്പാട് കുറച്ചു അധികമാണ്. പഠിക്കും വേണം പ്രൊജക്റ്റും ചെയ്യണമെന്ന് പറഞ്ഞാൽ എന്നെ പോലെ ഉള്ള മടിയന്മാർക്ക് പണി കിട്ടണ പരിവാടിയാണല്ലോ . ഈ ബിടെക് അല്ലെങ്കിലും ഒരു സംഭവമല്ലേ.അങ്ങനെ ഇരിക്കുമ്പോഴാണ് പണ്ട് എങ്ങാനും കൊടുത്ത പി എസ് സി എക്സാമിന്റെ ഹാൾ ടിക്കറ്റ് വന്നത്. ഓണം വെക്കേഷന്റെ ഇടക്കാണെന്ന് തെറ്റിദ്ധരിച്ചു കൊടുത്തത് നാട്ടിലെ സെന്ററും. അന്നേ മിത്ര പറഞ്ഞില്ലേ. ഈ ഇടയായി എനിക്ക് നല്ല ബോധമാണ്. അപ്പോഴാ അടുത്ത കുരിശ്. എക്സാമിന്റെ പിറ്റേന്ന് ഇവിടെ പ്രൊജക്റ്റ്‌ പ്രസന്റേഷൻ. എന