Aksharathalukal

STEREOTYPES - PART 10

എൽസ രാവിലെ എഴുന്നേറ്റപ്പോൾ എസ്തർ ഫോണും പിടിച്ചു കൊണ്ട് ഉറങ്ങുകയായിരുന്നു...അവൾ എസ്തറിനെ വിളിച്ചെഴുനേല്പിച്ചു... പതിവ് പോലെ എല്ലാം നടന്നു..പുതുതായി ആൻസി എസ്തറിന് വേണ്ടി പൊതിചോറ് കെട്ടി കൊടുത്തു...അവൾ അതുമെടുത്തു സ്കൂട്ടറിൽ കമ്പനിയിലേക്ക് പോയി.. വഴി വക്കിൽ വെച്ച് എന്നും ജെറിൻ കയറുന്ന ഇടമെത്തിയപ്പോൾ അവൻ അവിടെ നിന്ന് അവൾക്ക് ഓൾ ദി ബെസ്റ്റ് പറഞ്ഞു ഒരു ഫ്ലയിങ് കിസ്സ് കൊടുക്കുന്നത് അവൾ സൈഡ് മിററിൽ കൂടി കണ്ടു അവനെ മറക്കാൻ ശ്രെമിച്ച അവൾ തിരിഞ്ഞു നോക്കാതെ വണ്ടി ഓടിച്ചു പോയി...ജെറിൻ ഒരു മിഥ്യയായി അവളുടെ മനസ്സിൽ കയറി കൂടിയിരുന്നു...

അവൾ ഓഫീസിൽ എത്തിയപ്പോൾ അവിടെ അഗസ്ത്യ
എത്തിയിട്ടില്ലായിരുന്നു... അവൾ അവിടെ കണ്ട സോഫയിൽ ഇരുന്നു...കുറേ നേരം കഴിഞ്ഞപ്പോൾ കൂളിംഗ് ഗ്ലാസ്സ് വെച്ച് ദർശന റിസെപ്ഷനിലേക്ക് കയറി വന്നു...സോഫയിൽ ഇരുന്ന എസ്‌തെറിനെ കണ്ടപ്പോൾ അവൾ മുഖം ചുളിച്ചു....
എസ്തറിന്റെ ഡ്രെസ്സിൽ അവിടിവിടായി നൂല് പൊട്ടി പോയിട്ടുണ്ടായിരുന്നു... എല്ലാവരും വന്നപ്പോൾ ശ്യാം എസ്തറിനെ അവർക്ക് മുൻപിൽ പരിചയപ്പെടുത്തി..

\"ദർശന ഇത് എസ്തർ ഇന്ന് തൊട്ട് നമ്മുടെ ടീമിൽ ഇവളും ഉണ്ടാകും..\"

\" ഇവളോ...ആർ യൂ സീരിയസ്..അല്ല ഇവളെ ഏത് ക്രൈറ്റീരിയ വെച്ചിട്ടാണ് നമ്മുടെ ടീമിൽ എടുത്തത്...\" ദർശന ദേഷ്യം കൊണ്ട് വിറച്ചു

\"അവൾ സ്റ്റാഫ് സെക്ഷനിൽ ആണ് വർക് ചെയ്യുന്നത് കോർഡിനേറ്റർ ആയിട്ട് അപ്പൊ സീൻ എല്ലല്ലോ \"

\" സീൻ ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല ഇവിടെ പ്രശ്നം ഇവളെ പോലെ ഒരാളെ നമ്മുടെ കമ്പനിയിലേക്കെടുക്കാൻ മാത്രം ഇവിടെ.. \" അപ്പോഴേക്ക് അഗസ്ത്യ വന്നു..

\" അഖി...ഇവൾ \"

\" അതെ അവളെ നമ്മുടെ ടീമിൽ എടുത്തു..നിനക്കെന്താ പ്രശ്നമുണ്ടോ..\" ദർശന അഗസ്ത്യയുടെ ചോദ്യത്തിന് മുൻപിൽ പതറി പോയി...എസ്തർ അവിടെ ജോലി ചെയ്യാൻ തുടങ്ങി... ദർശനയുടെ വാക്ക് മറികടന്നുള്ള അഗസ്ത്യയുടെ പെരുമാറ്റം അവളെ അസ്വസ്ഥപ്പെടുത്തി..

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി എസ്തർ എല്ലാവരും ഇരുന്ന ടേബിളിൽ പോയി ഇരുന്നു..അവൾ വന്നത് കണ്ട ദർശന തന്റെ ഫ്രണ്ട്‌സിനോട് എഴുനേറ്റ് പോകാൻ പറഞ്ഞു..താൻ വന്നത് കണ്ട് എല്ലാവരും ഒരുമിച്ച് എഴുനേറ്റ് പോവുന്നത് കണ്ട എസ്തറിന് വിഷമം വന്നു...
ഇത് കണ്ട അഗസ്ത്യ അവൾ ഇരുന്ന ടേബിളിൽ ഇരുന്നു... ഇതൊക്കെ കണ്ട് ദർശനയ്ക്ക് സഹിക്കാൻ പറ്റിയില്ല...
എസ്തർ ആദ്യം മടിച്ചു നിന്നെങ്കിലും അഗസ്ത്യയുടെ നിർബന്ധം കാരണം അവൾ അമ്മ കൊടുത്തയച്ച പൊതിച്ചോർ തുറന്നു...എന്നും ബിരിയാണി ഓർഡർ ചെയ്യ്തു കൊണ്ടിരുന്ന അഗസ്ത്യ നോർമൽ മീൽസ് ഓർഡർ ചെയ്യ്തു വരുത്തി...

\" എടി..നോക്കടി പൊതിച്ചോർ നല്ല ഉണക്കചെമ്മീൻ ചമ്മന്തിയും , മുട്ട പൊരിച്ചതും , മത്തി പൊരിച്ചത്തും എല്ലാം കൂടി വായിൽ വെള്ളം വരുന്നടി \" അവളുടെ ഫ്രണ്ട് സ്നേഹ പറഞ്ഞു

\" കൊന്ന് കളയും മിണ്ടരുത് നീ അവളുടെ ഒരു പൊതിച്ചോർ എന്റെ ഫ്രൈഡ് റൈസിനോട് compare ചെയ്യാൻ കൂടി കഴിയില്ല ...അൺഹൈജീനിക്ക് തിങ്‌സ് \"

\" ആ അൺഹൈജീനിക്ക് തിങ്‌ കയ്യിട്ട് വാരി തിന്നാൻ നിന്റെ ബോയ്ഫ്രണ്ടും \" എല്ലാവരും ചിരിച്ചു..ഇതും കൂടി ആയപ്പോൾ ദർശനയുടെ ഈഗോ 100% എത്തി..

അഗസ്ത്യ എസ്തറിന്റെ ചോറ്റിൽ നിന്ന് ചെമ്മീൻ ചമ്മന്തി എടുത്തു തിന്നുന്ന തിരക്കിലായിരുന്നു യഥാർഥത്തിൽ അഗസ്ത്യ അവന്റെ അമ്മ വീട്ടിൽ ഉണ്ടാക്കിയ ചമ്മന്തി പോലും അലർജി ആണെന്നും പറഞ്ഞു ഒഴിവാക്കുമായിരുന്നു....
അവൻ ഇതൊക്കെ ചെയ്തത് എസ്തർ ഒറ്റപ്പെട്ടു എന്ന് അവൾക്ക് തോന്നാതിരിക്കാൻ ആയിരുന്നു..

-------------------------

രാത്രി അഗസ്ത്യയുടെ വീട്ടിൽ ഭവാനിഅമ്മയും വിശ്വനാഥനും സംസാരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു..

\" ഞാൻ ഇതിന് സമ്മതിക്കില്ല വിശ്വാ മോന്റെ ജാതകം നോക്കി ജ്യോത്സ്യൻ പറഞ്ഞതാ ഇവർ തമ്മിൽ വിവാഹം കഴിച്ചാൽ ഒരാൾക്ക് അപമൃത്യു ഉണ്ടാകുമെന്ന്...\" 

\" അമ്മേ ഇപ്പൊ ആരും ജാതകത്തിലൊന്നും വിശ്വസിക്കുന്നില്ല പിന്നെ ആ സഹദേവൻ ഇവന്റെ കേസ് ഒതുക്കി തീർക്കാൻ എത്രെയെന്ന് വെച്ചിട്ടാണ് കൊടുത്തു തീർത്തതെന്നോ \"

\" അപ്പോ നീ ഈ ആലോചനയുമായിട്ട് മുന്നോട്ട് പോവാൻ തീരുമാനിച്ചോ \"

\" അതിൽ എന്താ ഇത്രക്ക് സംശയം അവർ തമ്മിൽ കോളേജ് തൊട്ട് ഇഷ്ടത്തിൽ തന്നെ ആയിരുന്നില്ലേ  പിന്നെ രണ്ട് വീട്ടുകാർക്കും എതിർപ്പുമില്ല \"

\" ദേവികേ നിനക്കും ഇത് തന്നെയാണോ അഭിപ്രായം \" അവർ അഗസ്ത്യയുടെ അമ്മയോട് ചോദിച്ചു..

\" വിശ്വേട്ടാ അമ്മ പറഞ്ഞത് ഒന്നു കൂടി ആലോചിച്ചു കൂടെ നിശ്ചയം അല്ലേ കഴിഞ്ഞിട്ടുള്ളൂ \"

\" നീയും അന്ധവിശ്വാസി ആവുകയാണോ \"

\" ഇത് വിശ്വാസത്തിന്റെ കാര്യമല്ല നമ്മുടെ മോന്റെ ജീവിതമല്ലേ ഇനി അരുതാത്തത് എന്തെങ്കിലും സംഭവിച്ചാലോ \"

\" അമ്മയും മോളും കൂടി എന്താണ് വെച്ചാൽ ആയിക്കോ എല്ലാം നിങ്ങൾ തീരുമാനിച്ചാലും അഖി ഇനി പിന്മാറുമെന്ന് തോന്നുന്നില്ല \"


(തുടരും )


PART 10 ഇന് ശേഷമുള്ള ഭാഗങ്ങളുടെ  ലിങ്ക്  താഴെയുണ്ട് എന്തോ ടെക്‌നിക്കൽ mistake വന്നിട്ടുണ്ട് അത് വേഗം പരിഹരിക്കാനാവും എന്ന് പ്രതീക്ഷിക്കുന്നു...

                 എന്ന് 🔥 phoenix




STEREOTYPES - PART 11

STEREOTYPES - PART 11

4.6
1462

ഭവാനിയമ്മയെ അനുജന്റെ വീട്ടിൽ കൊണ്ടു വിട്ടിട്ട് വിശ്വനാഥൻ വീട്ടിൽ തിരികെയെത്തി... പാതിരാത്രി അഗസ്ത്യ പിച്ചും പേയും പറയുന്നത് കേട്ട റൂമിൽ പഠിച്ചു കൊണ്ടിരുന്ന പാറു ഓടി വന്നു..\" അഖിയേട്ടാ എന്താ... ദൈവമേ പൊള്ളുന്ന പനി ആണല്ലോ.. അമ്മേ..അമ്മേ....പെട്ടെന്ന് ഇങ്ങോട്ട് വാ...\"\" നല്ലത് പോലെ പനിക്കുന്നുണ്ടല്ലോ \" ദേവിക പറഞ്ഞുവിശ്വനാഥനും അപ്പോഴേക്കും അവിടേക്ക് വന്നു...\" വയറ്റിൽ പിടിക്കാത്തത് കഴിച്ചാൽ എപ്പോഴും ഇവന് ഇങ്ങനെ പനി വരുന്നതാ \" \" നിങ്ങൾ വേഗം കാർ എടുക്ക് മോന് തീരെ വയ്യ \"\" അവൻ കുഞ്ഞല്ല നീ ബിപി കയറ്റി വെക്കാതെ ദേവു... ഞാൻ പോയി കാർ എടുക്കട്ടെ \"ഹോസ്പിറ്റലിൽ ഡോക്ടെറുടെ ക്