Psycho Love 1
അടഞ്ഞു പോകുന്ന കണ്ണുകൾ ദർശിനി തുറന്നു പിടിക്കാൻ കഷ്ടപ്പെട്ടു. ചുറ്റും നോക്കിയ അവൾ കണ്ടത് അപരിചിതമായ ഒരു മുറിയായിരുന്നു. അവൾ ഒരു കസേരയിൽ ഇരിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. പക്ഷെ ഇരു കൈകളും കാലുകളും കസേരയിൽ കയർ കൊണ്ട് ബന്ധിച്ചിരുന്നു. അവൾ അത് അഴിക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിക്കാൻ ആയില്ല. ഈശ്വരാ.. താനിതെവിടെയാ? അവൾ ഭയത്തോടെ ആലോചിച്ചു. അവളുടെ ഉള്ളിൽ ഇന്ന് രാവിലെ മുതൽ നടന്ന കാര്യങ്ങൾ ഓടിയെത്തി.
\"ദർശു....വേഗം റെഡി ആയി പോകാൻ നോക്ക് \" അമ്മ റൂമിൽ വന്നത് പറയുമ്പോൾ ദർശിനി ഫോണിൽ അവളുടെ ചങ്ക് അഭിയുമായി സംസാരിക്കുകയായിരുന്നു.
\"രണ്ടു മിനുട്ട് അമ്മ \"
അവളുടെ അമ്മ അപ്പോൾ തന്നെ ഫോൺ പിടിച്ചു വാങ്ങിച്ചു.
\"ദേ ചെറുക്കാ മര്യാദക്ക് ഈ പെണ്ണിനേയും കൂട്ടി ബ്യൂട്ടി പാർലറിൽ പൊക്കോണം. മറ്റന്നാൾ അവളുടെ കല്യാണം ആണെന്നുള്ള ബോധം പോലും അവൾക്ക് ഇല്ല. നീ ഇങ്ങോട്ടേക്കു വരാൻ നോക്ക്. \" അമ്മ ഫോണിൽ പറഞ്ഞു.
\"ശരി അമ്മേ ഞാൻ പത്തു മിനുട്ടിനുള്ളിൽ വരാം. അവളോട് റെഡിയായി നിൽക്കാൻ പറ.\" അതും പറഞ്ഞു അഭി ഫോൺ കട്ട് ചെയ്തു.
\"പോയി ഒരുങ്ങു ദർശു. \" അതും പറഞ്ഞു അമ്മ മുറി വിട്ടു പോയി.
ഇതാണ് ദർശിനി. വേണുഗോപാലിന്റെയും ധന്യയുടെയും ഒരേ ഒരു മകൾ. അവളുടെ ചെറുപ്പം മുതലുള്ള കൂട്ടാണ് അഭിറാം എന്ന അഭി. ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട അഭിയുടെ അമ്മ വേറെ വിവാഹം ചെയ്തു. അതിൽ അവനൊരു അനിയനുമുണ്ട്. ചെറുപ്പം മുതലേ അഭിയും ദർശുവും ഒരുമിച്ചാണ് പഠിച്ചത്. അത് കഴിഞ്ഞിപ്പോൾ ഒരുമിച്ചു തന്നെ ജോലിയും ചെയ്യുന്നു. അപ്പോൾ മുതൽ തന്നെ ദർശിനുയുടെ വീട്ടിലും അവനു നല്ല സ്വാതന്ത്ര്യമുണ്ട്.
അവളുടെ പത്താം ക്ലാസ്സ് മുതലുള്ള പ്രണയമാണ് നീരവ്. പക്ഷെ അവൾ അവനോട് അത് തുറന്ന് പറയാതെ തന്നെ കൊണ്ടുനടന്നു. കുറച്ചു നാളുകൾക്ക് മുൻപായിരുന്നു അവൾക്ക് അത് അവനോട് തുറന്നു പറയാൻ കഴിഞ്ഞത്. അവനും അവളെ ഇഷ്ടമായിരുന്നു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ദർശുവിന്റെ വീട്ടിൽ നീരവ് സംസാരിച്ചു. അവർക്ക് എതിര് പറയാൻ കാരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതോടെ കല്യാണം ഉറപ്പിച്ചു. മറ്റന്നാൾ അവരുടെ കല്യാണവുമായി.
കുറച്ചു കഴിഞ്ഞപ്പോൾ അഭി വന്നു ദർശുവിനെയും കൂട്ടി ബ്യൂട്ടി പാർലറിൽ ചെന്നു. എല്ലാം കഴിയുന്നത് വരെ അഭി അവളോട് ഓരോന്ന് സംസാരിച്ചു കൂടെ തന്നെ നിന്നു. അവിടെ നിന്നും ഇറങ്ങാൻ നേരം ആരോ തന്റെ വാ പൊത്തിയത് മാത്രമേ അവൾക്ക് ഓർമ്മയുള്ളൂ. പിന്നെ കണ്ണുതുറന്നത് ഈ മുറിയിലാണ്. ഈശ്വരാ അഭി എവിടെയാകും.
\"അഭി...., അഭി...\" അവൾ വിളിച്ചു നോക്കി. ആ മുറി അവൾ അപ്പോഴാ ശരിക്കും നോക്കിയത്. ഒരു ബെഡ്‌റൂമാണ്. ഒരു കട്ടിൽ ഒരു ടേബിൾ പിന്നെ തന്നെ കെട്ടിയിട്ടിരിക്കുന്ന കസേര അത്രയും മാത്രമേ അവിടെയുള്ളൂ.
പെട്ടന്ന് വാതിൽ തുറക്കപ്പെട്ടു. വാതിൽക്കൽ ഒരു രൂപം പ്രത്യക്ഷപെട്ടു. പിറകിലെ വെളിച്ചം കാരണം മുഖം വ്യക്തമല്ല. അയാൾ അടുത്ത് വന്നപ്പോൾ ആളെ അവൾ കണ്ടു. അഭിയായിരുന്നു അത്.
\"അഭി... നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ?\" അവൾ അവനോട് ആശങ്കയോടെ ചോദിച്ചു.
അതിന് മറുപടിയായി അവൻ പുഞ്ചിരിച്ചു.
\"ആരാ ഇത് ചെയ്തേ അഭി.. എന്റെ കെട്ടഴിക്ക്. ഇവിടുന്ന് നമ്മൾക്ക് വേഗം പോകാം. എനിക്ക് പേടിയാകുന്നു.\"
\"നീ എങ്ങോട്ടും പോകുന്നില്ല ദർശു. ഞാനാ നിന്നെ ഇവിടെ കൊണ്ട് വന്നത്.\"
അത് കേട്ടപ്പോൾ ദർശു ചിരിച്ചു.
\"എടാ പ്രാങ്ക് ഒക്കെ കൊള്ളാം. നീ ഇത് അഴിച്ചേ. പോകാം നമ്മൾക്ക്.\"
അതിനു മറുപടിയായി അവൻ അവളുടെ മുൻപിൽ മുട്ട് കുത്തി ഇരുന്നു. അവളുടെ മുഖം കയ്യിൽ എടുത്തു.
\"ഇത് പ്രാങ്ക് അല്ല ദർശു. എനിക്ക് നിന്നെ വേണം. എന്റെ പെണ്ണായിട്ട്. \"
അത് കേട്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു. \"അഭി നിന്റെ കുട്ടിക്കളി മതിയാക്ക്. ഇത് അഴിക്കുന്നുണ്ടോ നീ?\"
\"നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ. എനിക്ക് നിന്നെ ഇഷ്ടമാണ്. ഒത്തിരി. നീ ഇല്ലാതെ എനിക്ക് പറ്റില്ല ദർശു. \" അവൻ ദേഷ്യത്തോടെ പറഞ്ഞു. അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരിന്നു.
\"അഭി.. എനിക്കും നിന്നെ ഇഷ്ടമാണല്ലോ. ഞാൻ കല്യാണം കഴിഞ്ഞ് പോകുന്നതിന്റെ സങ്കടമാണോ നിനക്ക്? നീരവിന് നമ്മുടെ കൂട്ടിനെ പറ്റി നല്ലപോലെ അറിയാമല്ലോ. കല്യാണം കഴിഞ്ഞാൽ ഞാൻ മാറുമെന്ന് നിനക്ക് തോന്നുന്നുണ്ടോ അഭി?\"
\"ദർശു.. നീ വിചാരിക്കുമ്പോലെ ഉള്ള ഇഷ്ടമല്ല. എനിക്ക്... എനിക്ക് നിന്നെ കല്യാണം കഴിക്കണം. നിനക്ക് എന്നെ സ്നേഹിച്ചൂടെ?\"
\"നീ എന്താ പറയുന്നത് അഭി... എന്നെ നിനക്ക് ചെറുപ്പം മുതൽ അറിയാവുന്നതല്ലേ. എന്റെ ഉള്ളിൽ നിന്നോട് അങ്ങനെ ഒരു സ്നേഹമുണ്ടെന്ന് നിനക്ക് എപ്പോഴാ തോന്നിയത്? നീരവിനോട് ഇഷ്ടം തോന്നിയപ്പോൾ പോലും ആദ്യം നിന്നോടാ ഞാൻ പറഞ്ഞത്. അന്ന് മുതൽ ഇന്നു വരെ നീരവ് മാത്രമേ എന്റെ ഉള്ളിൽ ഉള്ളുവെന്ന് നിനക്ക് വ്യക്തയമായി അറിയാവുന്നതല്ലേ.\"
\"അറിയാം. എല്ലാം അറിയാം. എന്നാൽ അവൻ നിന്നെ തിരിച്ചു സ്നേഹിക്കുമെന്നോ ഇത്ര പെട്ടന്ന് നിങ്ങളുടെ കല്യാണം ആകുമെന്നോ ഞാൻ വിചാരിച്ചില്ല. കുട്ടികാലം മുതലേ എനിക്ക് നിന്നെ ഇഷ്ടമാണ് ദർശു. നിന്റെ ഉള്ളിൽ നീരവ് ആണെന്ന് ഉള്ള അറിവിൽ തന്നെയാ നിന്നോട് അത് ഞാൻ മറച്ചു വച്ചത്. പക്ഷെ നിന്നെ അങ്ങനെ വിട്ടു കൊടുക്കാൻ എനിക്ക് കഴിയില്ല ദർശു. നീ ഒന്നു ആലോചിച്ചു നോക്ക് എനിക്ക് ഈ ലോകത്ത് നീ അല്ലാതെ വേറെ ആരാ ഉള്ളത്? ആരും ഇല്ല ദർശു. എനിക്ക് സ്നേഹിക്കാനോ എന്നെ സ്‌നേഹിക്കാനോ ആരും ഇല്ല. \" അതും പറഞ്ഞ് അവൻ അവളുടെ കവിളിൽ കണ്ണീരോടെ ചുംബിച്ചു. എന്നാൽ അവൾ മുഖം വലിച്ചു.
\"അഭി.. പ്ലീസ്.. എനിക്ക് അറിയാം നിനക്ക് ഞാൻ മാത്രമേ ഉള്ളുവെന്ന്. പക്ഷെ എന്നെ ഒന്നു നീ മനസ്സിലാക്കു. എനിക്ക് നിന്നോട് അങ്ങനെ ഒരു ഇഷ്ടമില്ല.\"
\"എല്ലാത്തിനും കാരണം അവനാ നീരവ്. അവൻ ചത്താൽ നിനക്ക് എന്നെ സ്നേഹിക്കാൻ ആകുമോ?\" അവൻ ദേഷ്യത്തോടെ അവളുടെ കവിളിൽ കുത്തി പിടിച്ചു ചോദിച്ചു. അവന്റെ ഈ ഭാവം അവൾക്ക് തീർത്തും അന്യമായിരുന്നു. എപ്പോഴും ശാന്തത മാത്രം നിറഞ്ഞു നിന്നിരുന്ന അവളുടെ കൂട്ടുകാരൻ അഭിയല്ല അത് എന്ന് പോലും അവൾക്ക് തോന്നിപ്പോയി.
\"ഇല്ല. നീരവ് എന്റെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ പോലും എനിക്ക് നിന്നെ അങ്ങനെ കാണാൻ കഴിയില്ല അഭി. നീ എനിക്ക് എന്നും ഒരു കൂടപ്പിറപ്പിനെ പോലെ ആയിരുന്നു. അത് നിനക്കും അറിയാവുന്നതല്ലേ. ഇനി അങ്ങനെയല്ലാതെ നിന്നെ എനിക്ക് കാണാൻ ആകില്ല അഭി.. പ്ലീസ്.. എന്നെ മനസ്സിലാക്കു. \" അവൻ പിടി വിട്ടപ്പോൾ അവൾ പറഞ്ഞു.
\"എന്നാൽ നീ ഇവിടെ തന്നെ കിടക്കും. എന്നെ സ്നേഹിക്കുന്നത് വരെ. എന്നിൽ നിന്നും നിനക്ക് മോചനമില്ല ദർശിനി. നീരവല്ല ഞാനാ നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചത്. നിനക്ക് അത് എന്നെങ്കിലും മനസ്സിലാകും. \" അതും പറഞ്ഞു അവൻ മുറി വിട്ടു പോയി. അവൾ കുറേ വിളിച്ചെങ്കിലും അവൻ നിന്നില്ല.
ഈശ്വരാ.. എന്റെ അഭിക്ക് ഇതെന്ത് പറ്റി. അവൻ എപ്പോഴാ ഇങ്ങനെ മാറിയത്. ആദ്യമായി അവനോട് അവൾക്ക് അതിയായ പേടി തോന്നി. ഇനി ഇവിടെ നിന്നും എങ്ങനെ താൻ രക്ഷപ്പെടുമെന്ന ചിന്ത അവളുടെ ഉള്ള് പൊള്ളിച്ചു.
(തുടരും )
❤️❤️❤️❤️❤️❤️❤️
കുറച്ചു പാർട്ടുകൾ കൊണ്ട് തന്നെ കഥ തീരുമെന്ന് വിചാരിക്കുന്നു.
Psycho Love 2
ഈശ്വരാ.. എന്റെ അഭിക്ക് ഇതെന്ത് പറ്റി. അവൻ എപ്പോഴാ ഇങ്ങനെ മാറിയത്. ആദ്യമായി അവനോട് അവൾക്ക് അതിയായ പേടി തോന്നി. ഇനി ഇവിടെ നിന്നും എങ്ങനെ താൻ രക്ഷപ്പെടുമെന്ന ചിന്ത അവളുടെ ഉള്ള് പൊള്ളിച്ചു.❤️❤️❤️❤️❤️❤️കസേരയിൽ ഇരുന്ന് മയങ്ങിപ്പോയ അവളെ ഉണർത്തിയത് വാതിൽ തുറക്കുന്ന ശബ്ദമായിരുന്നു. അഭി ആന്നെന്നു അറിയാമെങ്കിലും തന്നെ രക്ഷപ്പെടുത്താൻ ആരെങ്കിലും വന്നതാകണമേയെന്നവൾ വെറുതെ ആഗ്രഹിച്ചു പോയി.\"ദർശു...\" അഭി അരികിൽ വന്നു അവളുടെ തലയിൽ തലോടി.\"ഈ കേട്ടൊന്ന് അഴിക്കാമോ അഭി... എനിക്ക് ഒന്നു വാഷ്റൂം ഉപയോഗിക്കണം. \" ആവൾ അത് പറഞ്ഞതും അവൻ കയ്യിലെ കെട്ട് അഴിക്കാൻ തുടങ്ങി.\"ദർശു.. എന്