സച്ചിൻ പറഞ്ഞ പോലെ ദർശന എസ്തറിനെ വിളിച്ചു..
അവർ ദൂരെ മാറി നിന്ന് സംസാരിക്കാൻ തുടങ്ങി..
\" എസ്തർ... എനിക്ക് ഒരു ഹെല്പ് വേണം \"
\" ഹെൽപ്പോ \"
\" അവിടെ ഫൈനൽ റിഹേഴ്സൽ നടക്കുന്നുണ്ട് നാളത്തെ ഷൂട്ടിങ്ന്റെ എനിക്ക് ഇപ്പോ വീട്ടിൽ പോകണം നീ എനിക്ക് പകരം അവിടെ നിൽക്കുമോ ഞാൻ ശ്യാം സാറിനോട് പെർമിഷൻ വാങ്ങിയിട്ടുണ്ട് പിന്നെ അവരെയും പറഞ്ഞു arrange ചെയ്തിട്ടുണ്ട് \"
\" പക്ഷെ എനിക്ക് അഭിനയിക്കാൻ ഒന്നും അറിയില്ല \"
\" അഭിനയിക്കേണ്ട ചുമ്മാ അവിടെ നിന്നാൽ മതി \"
ദർശന പറഞ്ഞത് കേട്ട് എസ്തർ ആ സെറ്റിൽ പോയി നിന്നു ഷോട്ട് എടുക്കാൻ അസിസ്റ്റന്റ് ഡയറക്ടർ ആക്ഷൻ പറഞ്ഞതും..
\" ഹെലോ...കട്ട് കട്ട് ആരാ ഈ കുട്ടി ദർശന എവിടെ \"
\" സാർ ഞാൻ ഇവിടെയുണ്ട് \" ദർശന ഒന്നും അറിയാത്ത പോലെ അവിടേക്ക് വന്നു..
\" താൻ എവിടെ പോയി കിടക്കുവാ ഈ കുട്ടി ആണോ ഇപ്പൊ തനിക്ക് പകരം dialouge പറയുന്നത് \"
\" എനിക്കറിയില്ല സർ എസ്തർ നീ എന്താ ഇവിടെ \"
\" അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടാകും \" സച്ചിൻ ചിരിച്ചുകൊണ്ട് പറഞ്ഞു
\" അതേ കുട്ടി അഭിനയിക്കാൻ ആണേൽ കുറച്ചു attitude ആൻഡ് appearence കൂടി വേണം ഇവിടെ ആണുങ്ങൾക്ക് സൗന്ദര്യം ഇല്ലെങ്കിലും പെണ്ണുങ്ങൾക്ക് അത് കൂടുതൽ തന്നെ വേണം അല്ലെങ്കിൽ ആ ഒരു chemisrty കിട്ടില്ല യൂ ഗോട്ട് it right..\" ഡയറക്ടർ പറഞ്ഞു
\" സർ ഞാൻ അഭിനയിക്കാൻ വന്നതല്ല ദർശന വിളിച്ചിട്ടാണ് \"
\" ഞാൻ വിളിച്ചെന്നോ ഗോഡ്....ഇല്ല സാർ ഞാൻ ഇവളോട് ഈ കാര്യം പറഞ്ഞിട്ടേ ഇല്ല may be അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടാകും പാവം...ബട്ട് എസ്തർ ഇപ്പൊ അതിന് പറ്റിയ സമയവും..ഡ്രെസ്സുമല്ല നീ ഇട്ടിരിക്കുന്നത് സോ നിൽക്കേണ്ട സ്ഥാനത്തു നിൽക്കുക ഇല്ലെങ്കിൽ അറിയാലോ എന്താ നടക്കുകയെന്ന്...\"
എസ്തർ തെറ്റ് തന്റെ ഭാഗത്താണ് എന്നുള്ള പോലെ തലകുനിച്ചു അവിടെ നിന്ന് പോയി..
\" അയ്യോ...പാവം...പോകുന്ന കണ്ടില്ലേ അഭിനയിക്കാൻ വന്നിരിക്കുന്നു shoulder ഇന്റെ അത്രക്ക് പോലും പൊക്കമില്ല ഒരു മാതിരി അത്ഭുതദ്വീപ് ഐറ്റം പോലെ അല്ലേ...\" സച്ചിൻ പിന്നെയും പറഞ്ഞു കൊണ്ട് നിന്നു..
\" മതി.. മതി...ഇത്രക്ക് മതി... ഇതൊന്നും അഗസ്ത്യ അറിയരുത് കേട്ടല്ലോ \"
ഇതറിഞ്ഞ ശ്യാം അവളെ ക്യാമ്പിനിലേക്ക് വിളിപ്പിച്ചു..
\" എന്താ എസ്തറെ പ്രോബ്ലെം ഷാഫി എന്നോട് എല്ലാം പറഞ്ഞു \"
\" എനിക്ക് ഈ ജോലി വേണ്ട സാറേ ഇത് ശെരിയാവില്ല.. എന്നെ പോലെയുള്ള സാധാരണക്കാർക്ക് ഇങ്ങനെയുള്ള കമ്പനിയിലൊന്നും ജോലി ചെയ്യാൻ പറ്റില്ല..\"
\" എന്താണ് എസ്തറെ വന്ന് 1 ദിവസം ആവുന്നതിന് മുൻപേ താൻ റിസൈൻ ചെയ്തു പോകുവാണോ...
തന്റെ ജെറിന്റെ അത്ര പോലും താൻ എത്തിയില്ലല്ലോ...അയാൾക്ക് നല്ല കോണ്ഫിഡൻസ് ആയിരുന്നു..താൻ അയാൾക്ക് കൂടി വേണ്ടിയാണ് ഈ ജോലിയിൽ തുടരുന്നത് എന്നുള്ള ഓർമ്മ വേണം...ദർശനയുടെ attitude ഇവിടെ ആർക്കും ഇഷ്ടമല്ല...അയാൾക്ക് തന്നോട് പക തോന്നാൻ എന്തെങ്കിലും കാരണം കാണും..ഒന്നാമത്തെ കാരണം അഗസ്ത്യ തന്നെ ആയിരിക്കും...\"
\" എന്നാൽ അഗസ്ത്യയോട് എന്നോട് സംസാരിക്കാൻ വരരുതെന്ന് സാർ പറയുമോ....\"
\" എന്ത് സില്ലി ആഡോ താൻ... ഞാൻ അത് അഗസ്ത്യയോട് സംസാരിക്കാം പിന്നെ ദർശന അവിടെ കാണിച്ചതിന് ഞാൻ തന്നോട് മാപ്പ് ചോദിക്കുന്നു \"
\" സർ ഞാൻ അത് കാര്യമാക്കിയിട്ടില്ല.. പിന്നെ അതൊക്കെ എന്റെ എൽസ ചെയ്യുന്ന വികൃതി പോലെ കണ്ടിട്ടുള്ളു ബാക്കി ഉള്ളവർ ചെയ്തതും പറഞ്ഞതും എനിക്ക് insult ആയി തോന്നി അത് സാറിനോടെങ്കിലും പറയണ്ടേ...ഞാൻ അപ്പോൾ പ്രതികരിച്ചാൽ ഇഷ്യൂ ആവുമെന്ന് അറിയുന്നത് കൊണ്ടാണ്...\"
\" ഹമ്മ്...ഞാൻ നോക്കട്ടെ \"
\" ദർശനയ്ക്ക് അഗസ്ത്യയുടെ കാര്യത്തിൽ നല്ല പോസ്എസ്സിവ്നെസ്സ് ഉണ്ടല്ലേ \"
\" അതേ..അതേ..അവരുടെ കല്യാണം കൂടി നിശ്ചയിച്ചതല്ലേ \"
ഉച്ചയ്ക്ക് ശ്യാം അഗസ്ത്യയെ ഫോണിൽ വിളിച്ചു..
\" യെസ്.. its me പാർവതിവിശ്വനാഥൻ \"
\" പാറു ആണോ...അഖി...ഇല്ലേ...\"
\" ഉണ്ട്...\"
\" ഇന്ന് വരുമെന്ന് പറഞ്ഞിട്ട് അവൻ മുങ്ങിയപ്പോ ഞാൻ കരുതി ദർശനയുടെ ദർശനം കാണാൻ വയ്യാഞ്ഞത് കൊണ്ടാണെന്ന് \"
\" ഇല്ല.. ഏട്ടൻ കിടപ്പിലാണ്...ഇന്നലെ ഉണക്കചെമ്മീൻ തിന്ന് അലർജി ആയി അഡ്മിറ്റ് ആവേണ്ടി വന്നു..\"
\" അഡ്മിറ്റോ..കിടപ്പിലുമായോ...\"
\" അതേ...കിടപ്പുരോഗി എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് നിൽക്കുകയാണ് ശ്യാമേട്ടാ കിടപ്പുരോഗിയുടെ അടികൊണ്ട് ഞാൻ കിടപ്പിലാവുന്നതിന് മുൻപേ രോഗിക്ക് ഫോൺ കൊടുത്തേക്കാം \"
\" ഇങ്ങോട്ട് താടി.. അവളുടെ ഒരു കിടപ്പുരോഗി..ഹലോ ശ്യാം..ഞാൻ നാളെ വരാം ഇന്ന് \"
പാറു അർത്ഥം വെച്ചുള്ള ചിരിയും ചിരിച്ചു കൊണ്ട് നടന്നു പോയി..
\" ഇന്ന് പറ്റില്ല...പിന്നെ ദർശനയോട് പറയേണ്ട..വെറുതെ ടെൻഷൻ ആകും..\"
\" ഞാൻ പറയേണ്ട കാര്യമില്ല അവൾ അറിഞ്ഞ ഉടനെ അങ്ങോട്ട് വന്നിട്ടുണ്ടാകും ലീവ് പോലും എഴുതി തരില്ലല്ലോ ഡയറക്ടറുടെ പുന്നാര കസിൻ സിസ്റ്റർ \"
അപ്പോൾ ദർശന അവിടേക്ക് വന്നു..
\" ദേ വന്നു... late ആയി വന്താലും പാക്കറ്റുമായി വരുവേൻ... കിടപ്പുരോഗിയെ കാണാൻ കൂളിംഗ് ഗ്ലാസ് വെച്ചു വന്ന ആദ്യത്തെ ക്യാമുകി \"
\" അഖി...നീ എന്താ എന്നെ വിളിക്കാഞ്ഞത്...ഞാൻ എന്ത് പേടിച്ചെന്നോ...പാറു നിനക്ക് എന്നെ വിളിച്ചൂടെ \"
\" ആരേലും അറിഞ്ഞോണ്ട് മാവേലി എസ്പ്രെസ്സിന് തല വെക്കുമോ...\" പാറു ആത്മ
ദർശനയുടെ പെരുമാറ്റം കണ്ട പാറു കലിപ്പിലായി..
\" പിന്നേ വയറ്റിൽ പ്രളയം വന്ന ആളോടാ ഓറഞ്ചും ആപ്പിളും തിന്നാൻ പറയുന്നേ...\" പാറു മനസ്സിൽ പറഞ്ഞു
____________________
പിറ്റേന്ന് രാവിലെ...
\" അഖി ഇപ്പൊ കുഴപ്പം ഉണ്ടോ...ഞാൻ ഹെല്പ് ചെയ്യണോ നടക്കാൻ \" ദർശന പിന്നാലെ കൂടി
\" ആ പാറു ഡോസ് കൂടി പറഞ്ഞു എന്നെ പരാലിസിസ് രോഗി ആക്കി മാറ്റി \"
\" വേണ്ട..ഞാൻ വന്നോളാം കുഴപ്പം ഒന്നുമില്ല \"
\" ഇപ്പൊ അലർജി മാറിയോ... ഞാൻ കാരണം ഇയാൾക്കും ബുദ്ധിമുട്ട് തുടങ്ങി അല്ലേ...\" പതുക്കെ നടന്നു വന്ന അഗസ്ത്യയെ കണ്ട എസ്തർ ചോദിച്ചു..
\" എന്ത് ബുദ്ധിമുട്ട് എനിക്ക് അലർജി ഉണ്ടെന്ന് ഞാൻ അപ്പോ ഓർത്തില്ല തന്റെ കൂടെ കമ്പനി കൂടി അങ്ങനെ ഫുഡ് കഴിച്ചു..അല്ല ശ്യാം ഒരു കാര്യം എന്നോട് പറഞ്ഞു അത് ശെരി ആണോ \"
\" എന്ത്..\"
\" ദർശനയും ബാക്കി ഉള്ളവരും ചേർന്ന് നിന്നെ insult ചെയ്യ്തു എന്നത് \"
\" എനിക്കതിനെ പറ്റി സംസാരിക്കാൻ താൽപര്യമില്ല എനിക്ക് ജോലിയുണ്ട് ഞാൻ പോവട്ടെ \" അവൾ പെട്ടെന്ന് അവിടെ നിന്ന് പോയി..
\" അഖി..നീ വരുന്നില്ലേ \"
ഗ്രൂപ്പ് മീറ്റിംഗ് ടൈം...
\" ഇന്നത്തെ മീറ്റിംഗ് തുടങ്ങാം അതിന് മുൻപ്.. അഗസ്ത്യ താൻ എന്തോ പറയണം എന്ന് പറഞ്ഞല്ലോ proceed ചെയ്തോ...\" ശ്യാം ചോദിച്ചു..
\" ഒരാളെ അപമാനിക്കുന്നത് വളരെ മോശപ്പെട്ട പ്രവർത്തിയാണ്..അത് കൊണ്ട് ഞാൻ ദർശനയെ നമ്മുടെ ടീമിൽ നിന്ന് ഒഴിവാക്കുന്നു....\" അഗസ്ത്യ എഴുനേറ്റ് നിന്ന് കൊണ്ട് പറഞ്ഞു..
( തുടരും...)