\" അഖി it\'s not fair എന്നെ എന്തിന് പുറത്താക്കുന്നു.. എനിക്കിതിന് answer കിട്ടണം..അല്ലാതെ ഞാൻ ഒരു കോംപ്രമൈസിനും തയ്യാറല്ല \" ദർശന ചയറിൽ നിന്ന് എഴുനേറ്റു..
\" അഗസ്ത്യ listen... നമ്മുടെ വെബ് സീരീസിനെ ഇപ്പോഴത്തെ റേറ്റിംഗിൽ എത്തിക്കാൻ വേണ്ടി ഒരുപാട് content തന്ന ഒരാളാണ് ദർശന ..അങ്ങനെ ഒരു Actress സിനെ without any valid reason പറഞ്ഞു വിടുന്നത് ശെരിയല്ല നിങ്ങളുടെ ബോസ്സ് എന്ന നിലയ്ക്ക് എനിക്കറിയണം എന്താ ഇവിടെ നടന്നതെന്ന് \"
\" ദർശനയെ പുറത്താക്കുന്നതിനുള്ള തെളിവ് ഞാൻ കാണിച്ചു തരാം...എല്ലാരും കണ്ടോ \"
ദർശനയും ഫ്രണ്ട്സും തമ്മിലുള്ള പ്ലാനിംഗ് തൊട്ട് എസ്തറിനെ അപമാനിക്കുന്നത് വരെയുള്ള cctv വിഷ്യൽസ് അഗസ്ത്യ എല്ലാവർക്കും കാണിച്ചു കൊടുത്തു...
\" ഒരു സഹപ്രവർത്തകയെ പ്ലാൻ ചെയ്തു റാഗ് ചെയ്യാൻ ശ്രെമിച്ച താരത്തിന് ഇത്രയെങ്കിലും punishment കൊടുക്കേണ്ടേ \"
എല്ലാവരും മൗനം പാലിച്ചു....
\" ഇനി നിനക്കിവിടെ തുടരണമെങ്കിൽ എസ്തറിനോട് നീ മാപ്പ് ചോദിക്കണം... അത് നീ ഈ വിഡിയോവിൽ കാണിച്ചു കൂട്ടിയത് പോലെ ചെവിയിൽ കുശലം ചോദിച്ചിട്ടല്ല ഇവരുടെയൊക്കെ മുന്നിൽ വെച്ച് \"
\" ഞാൻ അത്രക്ക് cheap ആയിട്ടില്ല അഖി.. സർ ഞാൻ ഈ കമ്പനിയിൽ നിന്ന് റിസൈൻ ചെയ്യുന്നു \" ദർശന അവിടെയുള്ള ഒരു ഷീറ്റ് പേപ്പറിൽ റെസിഗ്നേഷൻ എഴുതി കൊടുത്തു...
അവൾ ക്രോധം നിറഞ്ഞ കണ്ണുളോടെ എസ്തറിനെ നോക്കി... എന്നിട്ട് മീറ്റിംഗ് ഹാളിൽ നിന്ന് ഇറങ്ങി പോയി...
\" അഖി അത്രയ്ക്ക് വേണ്ടായിരുന്നു....
ദർശന പോയാൽ ഇനി അഭിനയിക്കാൻ ആര് വരും...അവളെ കെട്ടാൻ പോകുന്ന നീ തന്നെ അവളെ എന്തിനാ പറഞ്ഞു വിട്ടത് \" ശ്യാം പറഞ്ഞു
\" തെറ്റ് ചെയ്തത് ആരായാലും അവർക്ക് ശിക്ഷ കിട്ടണം... അവൾ ആയാലും.. നാളെ എന്റെ ജീവിതത്തിലേക്ക് വന്നാലും അവൾ ഈ തെറ്റ് ആവർത്തിക്കാതിരിക്കാനാണ് ഞാൻ ഇപ്പോൾ ഇങ്ങനെയൊരു ഡിസിഷൻ എടുത്തത് \"
_____________________________
ഉച്ചയ്ക്ക് സെക്യൂരിറ്റിയുമായി കലഹം കേട്ട് അവിടേക്ക് ഓടി ചെന്ന റിസപ്ഷനിസ്റ്റ് കണ്ടത് സെക്യൂരിറ്റിയെ നെഞ്ചിൽ ചവിട്ടി നിലത്തിടുന്ന ഒരാളെയാണ്..മുണ്ട് മടക്കികുത്തി കൊമ്പൻ മീശവെച്ച ആ രൂപം.. സെക്യൂരിറ്റിയുടെ കോളറിന് പിടിച്ചു മുഷ്ടി ചുരുട്ടി തല്ലാൻ ഓങ്ങിനിൽക്കുകയായിരുന്നു....
\"എന്താ പ്രശ്നം അയാളെ വിട് നിങ്ങൾക്കെന്താ വേണ്ടത് \"
\" എസ്തർ ഇല്ലേ എന്ന് ചോദിച്ചപ്പോ ഈ നായിന്റെമോന് പറയാൻ മടി.... \"
\" ചേട്ടാ നിങ്ങൾ ഇവിടെ ലഹള ഉണ്ടാക്കാൻ വന്നതാണോ ആണെങ്കിൽ ഞാൻ പോലീസിനെ വിളിക്കും \"
\" നീ പോലീസിനേയോ പട്ടാളത്തിനേയോ വിളിച്ചോ അവന്മാരൊന്നും ഈ ജോർജിന്റെ രോമത്തിൽ പോലും തൊടില്ല..\"
\" ചേട്ടാ ഒരു സെക്കന്റ് എസ്തർ ഇപ്പൊ വരും.. \"
\" നീ കൂടുതൽ ഉണ്ടാക്കാൻ നിക്കേണ്ടേ അവളെ വിളിക്ക് \"
ബഹളം കേട്ട് എസ്തർ അവിടേക്ക് വന്നു..
\" എസ്തർ ഇയാൾ തന്റെ relative ആണോ \"
\" അവളെന്നെ പറഞ്ഞു വിടില്ല ഒന്നുമില്ലെങ്കിലും പണ്ട് തൊട്ട് നമ്മൾ ഒരുപാട് അടുത്തതല്ലേ...നിന്നെ ശെരിക്കൊന്ന് കാണാൻ വേണ്ടിയാ ഇച്ഛായൻ ഇങ്ങോട്ട് വന്നത്...\" സെക്യൂരിറ്റിയുടെ കോളറിൽ നിന്ന് പിടിവിട്ട ജോർജ് മീശ പിരിച്ചു കൊണ്ട് പറഞ്ഞു
\" എനിക്ക് നിങ്ങളോടൊന്നും സംസാരിക്കാനില്ല..\"
\" നമ്മടെ കാര്യം അമ്മച്ചി വീട്ടിൽ വന്ന് സംസാരിച്ചപ്പോൾ നിന്റെ അമ്മച്ചി എതിരൊന്നും പറഞ്ഞില്ല അപ്പൊ തന്നെ പോയി നമ്മടെ മനസ്സമ്മതത്തിനുള്ള ഏർപ്പാട് അങ്ങു ചെയ്യ്തു ...\"
\"എന്റെ കല്യാണം തീരുമാനിക്കുന്നത് ഞാൻ ആണ് അല്ലാതെ നീ അല്ല \"
\" അതൊക്കെ പണക്കാരു പിള്ളേർക്ക് പറഞ്ഞിട്ടുള്ളതല്ലേ...അടുത്ത ഞായറാഴ്ച ദേ കത്ത് പിടിച്ചോ..ഇതിനൊക്കെ എന്തിനാ കത്ത് എന്നല്ലേ...നാൽ ആൾ അറിയട്ടെന്നെ ജോർജ് പെണ്ണ് കെട്ടാൻ പോവുന്നത്...ഞാൻ ജാസ്മിനെ ചവിട്ടി കൊന്നെന്നാ കുറെ തെണ്ടികൾ പറഞ്ഞു നടക്കുന്നെ നമ്മക്ക് അത് അങ്ങു തീർത്തു കൊടുത്തേക്കാം അല്ലയോ..\" ജോർജിന്റെ ദ്വയാർത്ഥം കലർന്ന പരിഹാസ ചിരി എസ്തറിനെ അസ്വസ്ഥതപ്പെടുത്തി..ഇതും പറഞ്ഞു ജോർജ് അവിടെനിന്ന് അവന്റെ ബുള്ളറ്റും എടുത്തു അവിടെ നിന്ന് പോയി..
ഇത് കണ്ട് ക്യാന്റീനിൽ നിന്ന് വന്ന ശ്യാം എസ്തറിനോട് കാര്യങ്ങൾ ചോദിച്ചു അവൾ ഒന്നും തിരിച്ചു പറഞ്ഞില്ല...
_______________________________
രാത്രി അഗസ്ത്യയുടെ വീട്ടിൽ..
\" ഇല്ല ഞാൻ എന്തിന് അവളെ തിരിച്ചു വിളിക്കണം...അവൾ ചെയ്ത കുറ്റത്തിനെ അച്ഛനും ന്യായീകരിക്കുകയാണോ..\"
\" മോനെ ആ സഹദേവൻ ഉച്ച തൊട്ട് വിളിക്കുകയാണ് ദേ..പിന്നെയും വിളിക്കുന്നു..\"
\" ഞാൻ അറ്റൻഡ് ചെയ്യാം...ഹലോ..Uncle എന്റെ തീരുമാനത്തിൽ മാറ്റമില്ല... ഇനി മാറ്റം വരണമെങ്കിൽ അവൾ ചെയ്ത കുറ്റം മനസ്സിലാക്കി എസ്‌തെറിനോട് മാപ്പ് പറയണം \" അഗസ്ത്യ കാൾ കട്ട് ചെയ്തു..
\" മോനെ അവൾ അച്ഛൻ ഇല്ലാത്ത കുട്ടിയാ നീ കൂടി അവളെ ഒറ്റപ്പെടുത്തരുത്...\" വിശ്വനാഥൻ അഗസ്ത്യയെ ഓർമ്മിപ്പിച്ചു..
ദർശനയുടെ അച്ഛൻ രഘുവരൻ തന്റെ ബിസിനെസ്സിലെ സാമ്പത്തിക പരാതീനതകൾ കാരണം ആത്മഹത്യ ചെയ്തപ്പോൾ അവളുടെ അമ്മയെ വിവാഹം ചെയ്ത അന്ന് തൊട്ട് സഹദേവൻ അവളുടെ വളർത്തച്ഛനായ് മാറിയതാണ്..
ദർശനയുടെ വീട്ടിൽ...
\" വേണ്ട...എനിക്ക് വേണ്ടി ആരും അവനോടു സംസാരിക്കേണ്ട.. ഞാനാണോ അവളാണോ അവന് വലുതുതെന്ന് എനിക്കറിയാം...എന്റെ ആരും അല്ലാത്തവർക്ക് എന്റെ വിഷമം മനസ്സിലാവില്ല..\"
\" ശെരിയാ ഞാൻ നിന്റെ അച്ഛനല്ല അത് കൊണ്ട് തന്നെ നിന്നെ ഉപദേശിക്കാൻ എനിക്ക് അധികാരവുമില്ല...പക്ഷേ നീ ഇങ്ങനെ എല്ലാം ഉപേക്ഷിച്ചു അവന് വേണ്ടി ഞങ്ങളോട് യുദ്ധം ചെയ്യുമ്പോൾ അവൻ നിന്നെ അർഹിക്കുന്നുണ്ടോന്ന് കൂടി ആലോചിക്കണം... ഇപ്പോഴും വൈകിയിട്ടില്ല...ബാംഗ്ലൂരിൽ നിന്ന് മാധവ് വരുന്നുണ്ട് ഞാൻ അവനോട് എല്ലാം പറഞ്ഞിട്ടുണ്ട്...ഈ കല്യാണത്തെ പറ്റി മോൾക്കൊന്നു മാറ്റി ചിന്തിച്ചുകൂടെ..\"
(തുടരും)