Aksharathalukal

പ്രണയനിലാവ് 💙

💞പ്രണയനിലാവ്💞


*Part 28*




\"ഇങ്ങേര് പോലീസ് ആയിരുന്നോ,,, 🧐\"(നന്ദു)


\"ഡാ നീ എപ്പഴാ പോലീസ് ആയെ 🙄,,,\"(കാർത്തി)


\"ഏകദേശം ഒന്ന് ഒന്നര കൊല്ലം മുന്നെ,,, 😁\"(അഭി)


\"എന്നിട്ട് ഞങ്ങൾ അറിഞ്ഞില്ലല്ലോ,,, 🙄\"(വിച്ചു)


\"എനിക്ക് ബാംഗ്ലൂർ എന്തായിരുന്നു ജോലി,,,\"(അഭി)


\"ആവോ,,, 🙄\"(കാർത്തി)


\"അപ്പൊ നീ ബാംഗ്ലൂർ പോലീസ് ആണോ,,, 🙄\"(വിച്ചു)


\"പോടാ,,, ഞാൻ അന്ന് ബാംഗ്ലൂർ ജോലി കിട്ടീന്ന് പറഞ്ഞു പോയില്ലേ,,, അത് ബാംഗ്ലൂർക്ക് അല്ലായിരുന്നു,,, പോലീസ് ട്രൈനിങ്ങിന് ആയിരുന്നു 😁\"(അഭി)


\"സുഭാഷ് 🙄\"(വിച്ചു)


\"എന്നിട്ട് എന്താ ഞങ്ങളോട് പറയാതിരുന്നത്,, 🤨\"(കാർത്തി)


\"അതൊക്ക പിന്നെ പറയാം ആദ്യം ഈ കാര്യത്തിൽ തീരുമാനം ആക്കണ്ടേ,,,\"(അഭി)


\"കറക്റ്റ്,,, വാ തീരുമാനിക്കാ,,, 😌\"(വിച്ചു)


അഭി മെല്ലെ നടന്ന് വന്ന് അർജുന്റെ മുന്നിൽ കയ്യും കേട്ടി നിന്നു,,,


\"എന്നെ മറന്ന് കാണില്ലല്ലോ,,, ഇങ്ങനൊരു കൂടിക്കാഴ്ച്ച ഞാൻ പണ്ടേ പ്ലാൻ ചെയ്തതായിരുന്നു,,, ഇനി നിങ്ങൾക്കുള്ള വിസയും ഫ്ലൈറ്റ് ടിക്കറ്റും ഒക്കെ ഞങ്ങടെ വക,,,\"(അഭി)


അത്രയും പറഞ്ഞു അഭി ഫോൺ എടുത്ത് ആരെയോ വിളിച്ചു,,, ഫോൺ കട്ട്‌ ആയതും മൂന്ന് പേര് അകത്തേക്ക് കയറി വന്ന് പൂജയെയും അർജുനെയും അഖിലിനെയും പിടിച്ച് കൊണ്ട് പോയി,,,


\"അവരെ എങ്ങോട്ടാ കൊണ്ട് പോവുന്നെ,,,\"(അപ്പു)


\"പറയാം,,, നീ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യണം,,, പുറത്ത് എന്റെ ബുള്ളറ്റുണ്ട്,,, നീ അത് എടുത്ത് വീട്ടിൽ പൊക്കോ,,, എന്നിട്ട് അവിടുന്ന് കാർ എടുത്ത് ഇങ്ങോട്ട് പോരെ,,, നമ്മക്ക് എല്ലാർക്കും ബൈക്കിൽ പോവാൻ പറ്റില്ലല്ലോ,,,\"(അഭി)


\"മ്മ്,,,\"(അപ്പു)


\"ഞാനും വരാം,,,\"(മാളു)


\"ഞാനും,,,\"(നന്ദു)


\"മ്മ്,, വേഗം പോയിട്ട് വാ,,,\"(അഭി)


അപ്പുവും മാളുവും നന്ദുവും എല്ലാരേയും ഒന്ന് നോക്കിക്കൊണ്ട് ഇറങ്ങി പോയി,,, പിറകെ പോവാൻ നിന്ന സിദ്ധുനെ അഭി തടഞ്ഞു,,,


\"അവർ ഒറ്റക്ക് പൊയ്ക്കോളും,,,\"(അഭി)


\"എടാ അവർ ഒറ്റക്ക് പോണത് സേഫ് അല്ല,,,\"(സിദ്ധു)


\"അവർ ഇപ്പൊ ഇവിടെ നിക്കുന്നത് നല്ലതല്ല,,, പിന്നെ അവരുടെ സേഫ്റ്റി നോക്കാൻ അവർക്കറിയാം,,,\"(അഭി)


\"ഇനി ആരെങ്കിലും എന്തേലും ഒന്ന് പറയോ,,, മനുഷ്യൻ കൊറേ ദിവസായി പ്രാന്ത് പിടിച്ച് നടക്കാൻ തുടങ്ങിട്ട്,,, ആദ്യം ഒരു അർജുൻ പിന്നെ ഒരു പൂജ ഇപ്പൊ അഖിൽ,,, എല്ലാം കൂടെ എന്തിനാ ഞങ്ങടെ മണ്ടക്ക് കേറുന്നത്,,, ഇപ്പൊ പോയ ആ കൊപ്പുനാണെങ്കി ഒന്നും ഓർമയും ഇല്ല,,, ആരേലും ഒന്ന് പറയോ,,,😤\"(ലല്ലു)


\"അതിന് മാത്രം ഒന്നുല്ല,,, അവർ ടാർഗറ്റ് ചെയ്യുന്നത് നിങ്ങളെ അല്ല ഇപ്പൊ ഇവിടെന്ന് പോയവരെ ആണ്,,, പിന്നെ അവർക്ക് എന്തേലും പറ്റിയ നിങ്ങൾ വെറുതെ ഇരിക്കില്ല,,, അത് അവർക്ക് അറിയാം,,, സൊ അവർ നിങ്ങളെയും വെറുതെ വിടില്ല,,,\"(അഭി)


\"ഈ അവർ എന്ന് പറയുന്നത് ആ പൂജയും അഖിലും പിന്നെ അർജുനും അല്ലെ,,,🧐\"(വിച്ചു)


\"നോ,,, അവർക്ക് പിന്നിൽ വേറെയും ആളുകളുണ്ട്,,, ബട്ട്‌ അവരൊന്നും ഇപ്പൊ ജീവനോടെ ഇല്ല,,,\"(അഭി)


\"അവർക്കൊക്കെ എന്താ പറ്റിയെ,,,\"(വിച്ചു)


\"കൊന്നു,,,\"(അഭി)


\"ആ...ആര്,,, 🙄\"(വിച്ചു)


പേടിച്ചോണ്ടുള്ള വിച്ചന്റെ ചോദ്യം കേട്ട് അഭി ഒന്ന് ചിരിച്ചു,,,


\"അറിയില്ല,,,\"(അഭി)


\"നിങ്ങൾ അന്വേഷിച്ചില്ലേ 🙄\"(ലല്ലു)


\"അന്വേഷിച്ചു,,, പക്ഷെ കണ്ടെത്തിയില്ല,,,പിന്നെ അതിന്റെ പുറകെ പോവാൻ എനിക്ക് ഇന്റെറെസ്റ്റ്‌ ഇല്ലായിരുന്നു,,,\"(അഭി)


\"അതെന്താ,,,\"(റിച്ചു)


\"എന്റെ പെണ്ണിനെ കൊന്നവരെ ഞാൻ തന്നെ കൊല്ലാൻ നിക്കായിരുന്നു,,, അത് വേറെ ആരോ ചെയ്തു,,, അത് ആരായാലും എനിക്ക് കൊഴപ്പല്ല,,, they did the wright thing,,,\"(അഭി)


\"നിന്റെ പെണ്ണോ,,, അപ്പൊ റിനു 🙄\"(കാർത്തി)


എല്ലാം കേട്ട് പുറകിൽ നിക്കുന്ന റിനുനെ ചൂണ്ടികൊണ്ട് കാർത്തി ചോദിച്ചു,,, അഭി റിനുനെ നോക്കിയതും അവൾ ചിരിച്ച് കൊണ്ട് നടന്ന് വന്ന് അഭിയുടെ അടുത്തേക്ക് ചേർന്ന് നിന്നു,,,അഭി അവളെ കൂടുതൽ ചേർത്ത് പിടിച്ചു,,,


\"Meet my wife Mrs. Rinsha Abhishekh,,,\"(അഭി)


റിനുന്റെ കണ്ണിലേക്കു നോക്കി ഒരു ചിരിയോടെ അഭി പറഞ്ഞതും റിനുവും പുഞ്ചിരിച്ചു,,,


\"വൈഫാ,,, 😳\"(വിച്ചു)


വിച്ചുന്റെ അലർച്ച കേട്ട് അഭിയും റിനുവും തലയുയർത്തി നോക്കി,,, അവടെ കിളി പോയി നിക്കുന്നവരെ കണ്ട് ചിരിച്ചു,,,


\"നീ എന്തൊക്കെയാ പറയണേ,,, നിന്റെ കല്യാണം എപ്പോ കഴിഞ്ഞു,,, 🙄\"(സിദ്ധു)


\"അപ്പൊ നീ നേരത്തെ പറഞ്ഞ നിന്റെ പെണ്ണോ,,, 🙄\"(കാർത്തി)


\"അപ്പൊ നിങ്ങൾ എപ്പഴും വഴക്കിട്ടോണ്ടിരുന്നതോ,, 🙄\"(ലല്ലു)


\"എല്ലാം പറയാം,,,\"(അഭി)


\"ഒന്ന് വേഗം പറയെടാ കോപ്പേ,,, മനുഷ്യൻ ഇവിടെ ത്രില്ലടിച്ച് ഇരിക്കാ,,, ഇതെല്ലാം കൂടെ അവസാനം സിനിമേന്റെ ക്ലൈമാക്സ്‌ പോലുണ്ട്,,,\"(വിച്ചു)


\"നിങ്ങളൊക്കെ എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നതിന് മുന്നെ,,, അതായത് ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയം,,, അന്ന് നാട്ടിലുള്ള ഒരു സാധാ കോളേജിലാ ഞാൻ പഠിച്ചിരുന്നത്,,, തേർഡ് ഇയർ ആയപ്പോ ജൂനിയർസിനെ ഒന്ന് പോലും വിടാതെ ഞങ്ങൾ റാഗ് ചെയ്യാൻ തുടങ്ങി,,, അങ്ങനെ തകൃതിയായിട്ട് റാഗ് ചെയ്തോണ്ടിരുന്നപ്പോ ആണ് അവളെ ആദ്യായിട്ട് കണ്ടത്,,,\"(അഭി)


\"യെവളെ,,, 🧐\"(വിച്ചു)


\"തോക്കിൽ കയറി വെടി വെക്കല്ലേടാ,,, 😬\"(അഭി)


\"കണ്ടിന്യൂ 😁\"(വിച്ചു)


\"അന്ന് അവളെ ഞാൻ റാഗ് ചെയ്തു,,,ഒന്ന് പാട്ട് പാടാൻ പറഞ്ഞതിന് അവൾ അവടെ നിന്ന് മോങ്ങി,,, അവസാനം സീൻ ആവുന്ന് തോന്നിയപ്പോ അവളെ വിട്ടു,,, അന്ന് അവൾ കരഞ്ഞോണ്ട് ഓടിയപ്പോ എനിക്കും ചെറുതായി നൊന്തു,,, പിന്നെ അങ്ങോട്ടുള്ള ദിവസങ്ങളിൽ അവളെന്റെ മുന്നിലേക്കെ വന്നില്ല,,, പക്ഷെ എവടെ പോയാലും ഒളിഞ്ഞു നിന്ന് എന്നെ നോക്കുന്ന അവളെ ഞാൻ കാണാറുണ്ട്,,, ഒരു ദിവസം ലൈബ്രറിയിൽ വെച്ച് ഞാൻ അവളെ കയ്യോടെ പൊക്കി,,, കൊറേ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അവളെ ഞാൻ വിട്ടില്ല,,, അവസാനം ഒരു ഡയറി എന്റെ കയ്യിലേക്ക് വെച്ചുകൊണ്ട് അവൾ ഓടി,,, അതെന്താണെന്ന് അറിയാനുള്ള ആകാംഷയോടെ ഞാൻ തുറന്ന് നോക്കി,,, ആ ഡയറിയിലെ ആദ്യത്തെ പേജിൽ കുറിച്ചിട്ട പേര് കണ്ട് ഞാൻ ഞെട്ടി,,, \'എന്റെ അഭിയേട്ടന് \',,, എന്റെ പേര് എങ്ങനെ
 അറിഞ്ഞു എന്നായിരുന്നു എന്റെ സംശയം,,,പക്ഷെ ആ ഡയറി മുഴുവൻ വായിച്ചു തീർത്തപ്പോ എനിക്ക് മനസ്സിലായിരുന്നു എന്നെക്കുറിച്ചു അവൾക്ക് അറിയാത്തതായി ഒന്നും ഇല്ലെന്ന്,,,\"(അഭി)


\"ഒരു ഡൌട്ട്,,, 😁\"(വിച്ചു)


\"മ്മ് 🤨\"(അഭി)


\"ആ കുട്ടി സിംഗിൽ ആണോ 😌\"(വിച്ചു)


\"പ്പാ ₹@&%₹* \"(അഭി)


\"സുഭാഷ്,,, യൂ കണ്ടിന്യൂ,,, 😁ചെവി അടിച്ച് പോയോ എന്തോ,,, 🤕\"(വിച്ചു)


\"എന്നിട്ട്,,,\"(സിദ്ധു)


\"ഞാൻ പഠിച്ച അതേ സ്കൂളിൽ തന്നെയാ അവളും പഠിച്ചതെന്ന് ആ ഡയറി വായിച്ചപ്പോഴാ മനസ്സിലായത്,,,അഞ്ച് വർഷായി അവളെന്നെ പ്രണയിക്കാൻ തുടങ്ങിയിട്ടെന്ന്,,, പിന്നങ്ങോട്ട് അവളെ ഒന്ന് വട്ടം കറക്കാൻ തന്നെ ഞാൻ തീരുമാനിച്ചു,,, പിന്നീട് അവളെ കാണുമ്പോ ഒന്നും സംഭവിക്കാത്ത പോലെ ചുമ്മാ നോക്കി ചിരിച്ചോണ്ട് ഞാൻ നടന്നകലും,,,അത് കണ്ട് അവൾ കിളി പാറി തലയും ചൊറിഞ്ഞു നിക്കുന്നത് കാണാൻ വേണ്ടി മാത്രം ഞാൻ കുറച്ചാപ്പുറത് എത്തുമ്പോ തിരിഞ്ഞ് നോക്കും,,,\"(അഭി)


പറയുന്നതിന് ഇടക്ക് ഓരോന്ന് ഓർത്തുകൊണ്ട് അവൻ ചിരിച്ചു,,,


\"ഒടുവിൽ സഹികെട്ടു അവൾ തന്നെ വന്നെന്നോട് സംസാരിച്ചു,,, അവളുടെ ഇഷ്ടം തുറന്ന് പറഞ്ഞു,,, പിന്നീടങ്ങോട്ട് ഞങ്ങൾ പ്രണയിച്ചു,,, ആരും കണ്ടാൽ അസൂയപ്പെട്ട് പോവുന്ന വിധം,,, അവിടെയും വില്ലത്തിയായിട്ട് പൂജ കടന്ന് വന്നു എന്നെ ഇഷ്ടാണെന്ന് പറഞ്ഞു,,, കുറെ ഞാൻ പറഞ്ഞു മനസ്സിലാക്കാൻ നോക്കി,,, അവസാനം അവളെന്റെ പെണ്ണിനെ കൊല്ലാൻ നോക്കിയപ്പോ സകല നിയന്ത്രണവും വിട്ട് ഞാൻ അവളുടെ കഴുത്തിനു പിടിച്ച് ഞെരിച്ചു,,, അന്നവളുടെ ചേട്ടൻ വന്ന് അവളെ രക്ഷിച്ചു,,, പിന്നീട് കുറച്ച് ദിവസത്തേക്ക് ഞാൻ പൂജയെ കണ്ടില്ല,,,പിന്നെ ഒരു ദിവസം കോളേജ് വിട്ട് അവൾ വീട്ടിൽ എത്തിയിട്ടില്ല എന്ന് പറഞ്ഞു അവളുടെ അനിയത്തി അപ്പു എന്നെ വിളിച്ചു,,,\"(അഭി)


\"നമ്മടെ അപ്പുവോ 🙄\"(റിച്ചു)


\"മ്മ്,,,\"(അഭി)


\"അപ്പൊ അപ്പൂന് നിന്നെ നേരത്തെ അറിയോ,,, അവളെ ചേച്ചീനെ ആണോ നീ പ്രേമിച്ചത്,,,\"(വിച്ചു)


\"അപ്പൂന് എന്നെ അറിയാം എനിക്ക് അവളെയും,,,ഒന്നും അവൾക്ക് ഓർമ ഇല്ലെന്ന് മാത്രം,,,പക്ഷെ അന്ന് നമ്മൾ കണ്ടത് അപ്പുന്റെ ചേച്ചിയല്ല,,, പേര് ഒന്ന് തന്നെയാ അച്ചു,,,അതേപോലെ അവരൊന്നും അപ്പുന്റെ ആരും അല്ല,,, അപ്പുന്റെ അച്ഛനും അമ്മയും ചേച്ചിയും ഒക്കെ മരിച്ചിട്ട് വർഷം രണ്ടാവുന്നു,,, അന്ന് അവൾ വിളിച്ച ദിവസം അച്ചുനെ അന്വേഷിച് ഞാൻ കുറെ അലഞ്ഞു,,, രാത്രിയായിട്ടും അവളെ കിട്ടിയില്ല,,, അപ്പുനെ വിളിച്ചു നോക്കിയെങ്കിലും ഫോൺ ഓഫ്‌ ആയിരുന്നു,,, ആ രാത്രിയിൽ ഞാൻ അച്ചുനെ അന്വേഷിച് പോവാത്ത സ്ഥലങ്ങളില്ല,,,പിറ്റേന്ന് രാവിലെ പത്രത്തിൽ വന്ന വാർത്ത കണ്ട് ഞാൻ ഞെട്ടി,,, എന്റെ അച്ചുനെ കുറെ പേര് ചേർന്ന്,,,,,,,\"(അഭി)


ബാക്കി പറയും മുന്നെ അവൻ വിതുമ്പിപ്പോയി,,,, അപ്പോഴും റിനു അവനെ ചേർത്ത് പിടിച്ചിരുന്നു,,, അവൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് തുടർന്നു,,,


\"ആ ഷോക്ക് വിട്ട് മാറാൻ എനിക്ക് രണ്ട് മാസത്തിനടുത് വേണ്ടി വന്നു,,, പിന്നെ ഞാൻ അച്ചുന്റെ വീട്ടിൽ പോയി നോക്കിയപ്പോ അവടെ ആരെയും കണ്ടില്ല,,, അയൽക്കാരോട് തിരക്കിയപ്പോ പറഞ്ഞു അവളുടെ അച്ഛനും അമ്മയും അനിയത്തിയും ഒരു ആക്‌സിഡന്റിൽ പെട്ടുന്ന്,,, അച്ഛനും അമ്മയും അപ്പൊ തന്നെ മരിച്ചു,,, അപ്പു ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞു,,,ആരും ഇല്ലാതെ ആയ അവളെ സ്വന്തം അനിയത്തി ആയി കൂടെ കൂട്ടാൻ ഞാൻ തീരുമാനിച്ചു,,,അവടെ അവളുടെ ബന്ധുക്കളെ ഒക്കെ കണ്ടപ്പോ തിരിച്ച് പോന്നു,,,പിന്നീട് അച്ചുനെ കൊന്നവരെ തിരഞ്ഞുള്ള അന്വേഷണം ആയിരുന്നു,,,അതിന്റെ ഇടക്കാ നിങ്ങളെ പരിചയപ്പെട്ടത്,,, പിന്നെയാണ് ഞാൻ si ടെസ്റ്റ്‌ പാസ്സ് ആയെന്ന് അറിഞ്ഞത്,,, നിങ്ങളോട് ജോലി ശെരിയായെന്ന് പറഞ്ഞു മുങ്ങി,,, അന്ന് നിങ്ങളോട് മനപ്പൂർവം പറയാതെ ഇരുന്നതാ,,, അച്ചുനെ കൊന്നവരെ കണ്ട് പിടിക്കാൻ എനിക്ക് ആ ജോലി അത്യാവശ്യം ആയിരുന്നു,,, അതിന്റെ കൂടെ ഞാൻ ഒരു പോലീസ് ആണെന്ന് ആരും അറിയാനും പാടില്ലായിരുന്നു,,,ട്രൈനിങ്ങിന് ഇടക്ക് അച്ചുനെ കൊന്നവരെ ഞാൻ കണ്ടുപിടിച്ചിരുന്നു,,,ഇവിടെ si ആയിട്ട് ചാർജ് എടുത്ത ദിവസം തന്നെ ഞാൻ അപ്പുനെ കുറിച്ച് അന്വേഷിച്ചിരുന്നു,,, അവൾ സേഫ് ആണെന്ന് ഉറപ്പ് വെരുത്തി,,, പിന്നെ അങ്ങോട്ട് അവളുടെ പുറകെ ഞാൻ ഉണ്ടായിരുന്നു അവളുടെ സുരക്ഷ ഉറപ്പ് വരുത്താൻ,,,,ചാർജ് എടുത്തതിൽ പിന്നെ എനിക്ക് കിട്ടിയ ആദ്യത്തെ കേസായിരുന്നു അച്ചുനെ കൊന്നവരുടെ കൊലയാളികളെ കണ്ടുപിടിക്കാൻ,,, അവർ മരിച്ചെന്ന് ഞാൻ അപ്പഴാ അറിഞ്ഞത്,,,അപ്പോഴും എനിക്ക് ആശ്വാസം അവരുടെ കൂട്ടത്തിലെ പൂജയും അർജുനും ബാക്കി ഉണ്ടല്ലോ എന്നായിരുന്നു,,,അവരെ എങ്കിലും എന്റെ കയ്യോണ്ട് തീർക്കണം എനിക്ക്,,,പക്ഷെ അഖിലും ഇവരുടെ ആളാണെന്നു ഞാൻ ഇന്ന് സിദ്ധു വിളിച്ചു പറഞ്ഞപ്പോഴാ അറിഞ്ഞത്,,, ഇനി എനിക്ക് ഒരാളെ കൂടെ കണ്ട്പ്പിടിക്കാനുണ്ട് പൂജെന്റെ ആ മറ്റേ ചേട്ടൻ,,, അവൻ ഇപ്പൊ എവടായാണെന്ന് അറിയണം,,, അതേവരെ ഇവർ സേഫ് ആയി ഇരിക്കണം അതിന് വേണ്ടി അവരെ ഞാൻ വേറെ സ്ഥലത്തേക്ക് മാറ്റിയിരിക്ക ഇപ്പൊ,,, മറ്റവനെയും കണ്ടുപിടിച്ചിട്ട് നാലിനെയും ഒരുമിച്ച് തീർക്കണം എനിക്ക്,,, 😡\"(അഭി)


\"അല്ല അപ്പൊ റിനു എങ്ങനെ നിന്റെ wife ആയി 🙄\"(വിച്ചു)


\"ഇവളെന്റെ അയൽവാസി ആയിരുന്നു,,, അച്ചു ഞാൻ അറിയാതെ എന്നെ സ്നേഹിച്ച പോലെ ഇവളും ചെറുപ്പം മുതലേ എന്നെ സ്നേഹിച്ചുരുന്നു,,,, പക്ഷെ അച്ചുന്റെ കാര്യം അറിഞ്ഞപ്പോ ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ സ്വയം ഒഴിഞ്ഞു മാറി,,, മനസ്സിൽ ഒരുപാട് വേദന ഒളിപ്പിച്ചു എന്റെ മുന്നിൽ ചിരിച്ച് കാണിച്ചു,,, അന്ന് അച്ചു എന്നെ വിട്ട് പോയപ്പോ ആരോരും ഇല്ലാത്ത എനിക്ക് കൂട്ടായിട്ട് ഇവൾ മാത്രേ ഉണ്ടായിരുന്നുള്ളു,,, ഒരു നല്ല സുഹൃത്തായി ഇവളെന്റെ കൂടെ നിന്നു,,, അവളുടെ സഹായത്തോടെ ഞാൻ പതിയെ എല്ലാം മറന്നു,,, അച്ചുനെ കൊന്നവരെ കണ്ട് പിടിക്കാൻ ഇവൾ എന്നെ സഹായിച്ചു,,, ട്രൈനിങ്ങിന് പോവുന്നതിനു മുന്നെ ഇവളെന്നോട് ഒരു കാര്യം പറഞ്ഞു,,, എപ്പഴെങ്കിലും അവളോടൊരു കുഞ്ഞു ഇഷ്ടം തോന്നാണെങ്കി തിരിച്ച് വരുമ്പോ അങ്ങ് കെട്ടിക്കൊണ്ട് പോണംന്ന് അവൾ കാത്തിരിക്കാന്ന്,,, അന്ന് പ്രത്യേകിച്ച് എനിക്കൊന്നും തോന്നിയില്ല,,, പക്ഷെ കൊറച്ചു ദിവസം അവളെ പിരിഞ്ഞു നിന്നപ്പോ എനിക്ക് എന്തോ വേദന തോന്നി,,, സ്വന്തം പ്രണയം നഷ്ടപ്പെട്ടാലുള്ള വേദന എനിക്കറിയാം,,, അപ്പൊ സ്വന്തം പ്രണയം കണ്മുന്നിൽ ഉണ്ടായിട്ട് പോലും സ്വന്തമാക്കാൻ പറ്റാതെ വരുന്ന അവസ്ഥ എന്താവും,,, അതോണ്ട് ട്രെയിനിങ് കഴിഞ്ഞ് വന്നപ്പോ ഞാൻ അവളെ അങ്ങ് കേട്ടി,,,ഉടനെ ഉണ്ടാവില്ലെങ്കിലും എന്നെങ്കിലും അവളെ സ്വാകരിക്കാൻ പറ്റുമെന്ന് എനിക്ക് ഉറപ്പായിരുന്നു,,, അവൾ അതിന് വേണ്ടി കാത്തിരിക്കുമെന്നും,,,,സ്വന്തം മക്കളെ പോലും കാമകണ്ണോടെ നോക്കുന്ന അവളുടെ വൃത്തികെട്ട ആ തന്തയെ പിടിച്ച് ജയിലിൽ ഇട്ടു,,, എന്നിട്ട് അവളുടെ അനിയത്തിയെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചു,,,അപ്പൊ ഇവളെന്റെ ഡിയർ വൈഫ്‌ rinsha ആയി,,, \"(അഭി)


ഒരു ചിരിയോടെ പറഞ്ഞു നിർത്തി അഭി റിനുനെ നോക്കിയപ്പോ അവൾ കണ്ണ് ചിമ്മി കാണിച്ചു,,,


\"അതേയ് ഇനി എന്തേലും ട്വിസ്റ്റ്‌ ബാക്കി ഉണ്ടെങ്കി നാളെ പറയാം,,, ഇനിയും കേൾക്കാനുള്ള ബാല്യം എനിക്കില്ല,,,,😪\"(വിച്ചു)


അത് കേട്ട് എല്ലാരും ചിരിച്ചു,,,


\"അല്ലടാ,,, അപ്പൊ അപ്പുന്റെ ഓർമ പോയതോ,,,അതൊന്നും നീ അറിഞ്ഞില്ലേ,,, 🙄\"(സിദ്ധു)


\"ഇല്ലടാ അന്ന് നീ മാളൂനെ പിടിച്ചോണ്ട് വരാൻ പറഞ്ഞിട്ട് ഞങ്ങൾ ആള് മാറി അപ്പുനെ കൊണ്ട് വന്നില്ലേ ശെരിക്കും അന്നാ എനിക്ക് നിങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലായത്,,,അപ്പൂന് എന്നെ കണ്ടിട്ട് മനസ്സിലായില്ല എന്നറിഞ്ഞപ്പോ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയിരുന്നു,,,അവളുടെ അച്ഛനെ പറ്റി ഒക്കെ നീ പറഞ്ഞപ്പോ എനിക്ക് ഫുൾ കോംഫ്യൂഷൻ ആയിരുന്നു,,, പിന്നെ അന്വേഷിച്ചപ്പോ മനസ്സിലായി അവള്ടെ ഓർമ പോയെന്ന്,,, പക്ഷെ അവള്ടെ അച്ഛനും അമ്മയും ആണെന്ന് പറയുന്നവർ ആരാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല,,, അവർ കുഴപ്പക്കാരല്ലെന്ന് ഉറപ്പ് വരുത്താൻ വേണ്ടിയാ ഞാൻ അന്ന് നിങ്ങളുടെ കൂടെ അവള്ടെ വീട്ടിലേക്ക് വന്നത്,,, റിനുനെ നിങ്ങൾ പഠിക്കുന്ന കോളേജിൽ ചേർത്തതും നിങ്ങടെ സുരക്ഷ ഉറപ്പ് വരുത്താനാ,,, അവൾ എപ്പോഴും നിങ്ങളെ കോളേജിലെ ഓരോ നീക്കവും എന്നെ അറിയിക്കുവായിരുന്നു,,, എന്നാലും എനിക്ക് പിടി കിട്ടാത്ത കൊറേ കാര്യങ്ങളുണ്ട്,,, അവരെന്തിന് അപ്പുനെയും മാളൂനെയും നന്ദുനെയും ടാർഗറ്റ് ചെയ്യുന്നു,,, എത്ര ആലോചിച്ചിട്ടും അത് മാത്രം കണ്ടെത്താൻ പറ്റുന്നില്ല,,,\"(അഭി)


\"This case is too complicated,,,\"(വിച്ചു)


താടി ഉഴിഞ്ഞു കൊണ്ട് വിച്ചു പറഞ്ഞതും കാർത്തി അവന്റെ തലക്കിട്ടൊന്ന് കൊടുത്തു,,,


\"🤭🤭🤭\"(ലല്ലു)


\"😬😬😬\"(വിച്ചു)


പെട്ടന്ന് അഭിന്റെ ഫോൺ ബെല്ലടിച്ചതും അവൻ കാൾ എടുത്തു,,, അഭിയുടെ മുഖത്ത് ടെൻഷൻ നിറയുന്നത് കണ്ട് എല്ലാരും അവനെ ഉറ്റുനോക്കി,,,


\"എന്താ അഭിയേട്ട,,,\"(റിനു)


ഫോൺ വെച്ച ഉടനെ റിനു ചോദിച്ചു,,,


\"അവരെ കൊണ്ടുപോയ കാർ തടഞ്ഞു വെച്ച് ആരൊക്കെയോ അവരെ പിടിച്ചോണ്ട് പോയെന്ന്,,, തടയാൻ വന്നവരെ ഒക്കെ മേലേക്ക് കത്തി കൊണ്ട് വീശി മുറിവേൽപ്പിച്ചു,,, അവരൊക്കെ ഇപ്പൊ ഹോസ്പിറ്റലിലാ,,,\"(അഭി)


\"നീ വാ നമക്ക് എങ്ങനെയെങ്കിലും അവരെ കണ്ട് പിടിക്കണം,,, അവർ രക്ഷപ്പെടാൻ പാടില്ല,,,\"(സിദ്ധു)


ഇതേ സമയം പുറത്ത് കാർ പാർക്ക്‌ ചെയ്ത് അകത്തേക്ക് കയറാൻ നിന്ന അപ്പുവും മാളുവും നന്ദുവും കാണുന്നത് വാണം വിട്ട പോലെ പുറത്തേക്ക് പോവുന്ന സിദ്ധുനെയും അഭിയേയും കാർത്തിനെയും റിനുനെയും റിച്ചുനെയും ആണ്,,, അവർ കാറിൽ കയറി പോയതും മൂന്നും കൂടി അവടെ മൊയന്തടിച്ചു നിന്നു,,,


\"ഇവർ എങ്ങോട്ടാ പോയെ,,, 🙄\"(അപ്പു)


\"ആവോ,,, ഇനി നമ്മൾ ഇവിടെ നിക്കണത് കണ്ടില്ലേ,,, 🙄\"(നന്ദു)


\"കാണാതിരിക്കാൻ നമ്മൾ പുഴു വല്ലതും ആണോ,,, മല പോലെ നിക്കല്ലേ ഇവടെ,,,\"(മാളു)


\"ഹായ് ഗേൾസ് 😌\"(വിച്ചു)


അകത്തുന്ന് ഇറങ്ങി വരുന്ന വിചുനെ കണ്ട് അവർ അങ്ങോട്ട് നോക്കി,,,


\"ആരും പേടിക്കണ്ട അവരൊരു അര്ജന്റ് കാൾ വന്നിട്ട് പോയതാ,,, 😌\"(വിച്ചു)


\"എന്നിട്ട് നിന്നെ കൊണ്ടോയില്ലേ,,, 🧐\"(നന്ദു)


\"ഇല്ല,,, അവർ ഇറങ്ങാൻ നേരത്തായിരുന്നു ഞാൻ ഇന്നലെ ഇൻസ്റ്റാഗ്രാമിൽ റിക്വസ്റ്റ് അയച്ച മറ്റേ തട്ടമിട്ട പെണ്ണ് മെസ്സേജ് അയച്ചത്,,, പിന്നെ ഓരോന്നും പറഞ്ഞു ഞാൻ അവിടെ ഇരുന്ന് പോയി,,, 😌\"(വിച്ചു)


പറഞ്ഞു തീർന്നതും എന്തോ ഭാരം ഉള്ള സാധനം റിച്ചുന്റെ മുതുകിൽ വന്ന് ഇടിച്ചതും ഒരുമിച്ചായിരുന്നു,,, തിരിഞ്ഞ് നോക്കിയപ്പോ കട്ട കലിപ്പിൽ ലല്ലു,,,


\"പരട്ട കിളവ,,, എവിടെടാ നിന്റെ ഫോൺ,,, 😬\"(ലല്ലു)


\"ലുക്ക് ലല്ലു,, നീ എന്നെ വല്ലാണ്ട് തെറ്റിദ്ധരിച്ചു,,,അങ്ങനല്ല കാര്യം അതായത്,,,\"(വിച്ചു)


വിച്ചു പറഞ്ഞു മുഴുവനാക്കും മുന്നെ ലല്ലു ഫോൺ തട്ടിപ്പറിച്ച് വാങ്ങി,,,


\"ഡീ അത്,,,\"(വിച്ചു)


ലല്ലു കണ്ണുരുട്ടിയതും പറയാൻ വന്നത് വിഴുങ്ങിക്കൊണ്ട് വിച്ചു നല്ല കുട്ടിയായി നിന്നു,,,ലല്ലു അവന്റെ ഇൻസ്റ്റാഗ്രാം തുറന്ന് എല്ലാ ഗേൾസിനെയും അൺഫോള്ളോ ചെയ്തു,,, ഫോൺ തിരിച്ച് കൊടുത്തു,,,


\'വേണ്ടായിരുന്നു 😪\'(വിച്ചു ആത്മ)


\"നമ്മക്ക് വീട്ടിലേക്ക് പോവാം അവർ വരുമ്പോ വരട്ടെ,,,\"(മാളു)


അപ്പു അവടെ നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറിക്കൊണ്ട് പറഞ്ഞു,,,അപ്പുവിന്റെ പിന്നിൽ മാളുവും നന്ദുവും കയറിയതും വിചുവും ലല്ലുവും വേറെ ഒരു ബൈക്കെടുത്തു,,, അവർ നേരെ വീട്ടിലോട്ട് വിട്ടു,,,


\"അഭിയേട്ടാ,,,\"


രാവിലെ റിനുന്റെ അലർച്ച കേട്ട് എല്ലാരും ഞെട്ടി ഉണർന്ന് താഴെക്കോടി,,, താഴെ പേപ്പറും പിടിച്ചു അന്തം വിട്ട് നിക്കുന്ന റിനുനെ കണ്ട് എല്ലാരും നെറ്റി ചുളിച്ചു,,,


\"ഇവൾക്ക് പേപ്പർ പിടിച്ചപ്പോ ഷോക്ക് അടിച്ചോ,,, 🙄\"(വിച്ചു)


\"എന്താടി,,,\"(അഭി)


\"ദേ നോക്കിയേ,,,\"(റിനു)


പേപ്പറിലുള്ള വാർത്ത കണ്ട് എല്ലാരും ഞെട്ടി,,, പൂജയും അർജുനും അഖിലും വണ്ടി കൊക്കയിലേക്ക് മറിഞ്ഞു മരിച്ചു,,,


തുടരും,,,, 😌


✍️Risa 


ആരാവും അവരെ കൊന്നത്...??

എന്തിനാവും അപ്പുനെ അവർ കൊല്ലാൻ ശ്രമിച്ചത്...??

ആരാവും അപ്പുന്റെ ആ ഡ്യൂപ്ലിക്കേറ്റ് അച്ഛനും അമ്മയും...??


കാത്തിരുന്നു വായിക്കുക \'പ്രണയനിലാവ്\' ഏതേലും ഒരു ദിവസം കൃത്യം ഏതേലും ഒരു സമയത്ത്,,, 😌


ഹോ ഹോ ഹോ,,, ഏഷ്യാനെറ്റ്‌ ചാനൽ തരോ ഇതുപോലത്തെ പരസ്യം,,, 😌


അപ്പൊ കാത്തിരുന്നു വായിക്കൂ,,, ഞാൻ ഇനി അങ്ങോട്ട്‌ ട്വിസ്റ്റ്‌ ഇട്ട് മരിക്കും,, എന്റെ ട്വിസ്റ്റ്‌ പരമ്പര ദൈവങ്ങളെ കാത്തോണേ,,,😌



പ്രണയനിലാവ് 💙

പ്രണയനിലാവ് 💙

4.7
1355

💞പ്രണയനിലാവ്💞 *Part 29* \"നിങ്ങൾ അവരെ കൊന്നോ 🙄\"(മാളു) \"ഒന്ന് പൊടി അവിടന്ന്,,, ഞാനൊന്നും ചെയ്തില്ല,,\"(കാർത്തി) \"പിന്നാരാ,,\"(നന്ദു) \"ഏതായാലും ഞങ്ങളല്ല,,,മനസ്സാ വാജാ കർമനാ,,, 😌\"(സിദ്ധു) \"തേങ്ങാക്കൊല,,,😬 ഒരു നിഷ്കു വന്നേക്കുന്നു,,,കണ്ടച്ചാലും മതി,,, ബ്ലാ 🤮\"(അപ്പു) \"ന്താൻഡ്രി,,, ന്താൻഡ്രി എനിക്കൊരു കൊഴപ്പം 😤\"(സിദ്ധു) \"അത് മാത്രേ ഉള്ളു,,, 😏\"(അപ്പു) \"ടി,, ടി,,\"(സിദ്ധു) \"ഓ ഒന്ന് നിർത്തോ,,, 😬\"(നന്ദു) \"വേണെങ്കി എല്ലാരും കെട്ടി ഒരുങ്ങി കോളേജിലേക്ക് പോരെ,,, ഞാൻ പോവാ,,,\"(റിച്ചു) \"റിച്ചേട്ടാ ഞാനും,,, എന്നെ കൂട്ടാതെ പോവല്ലേ,,,\"(നന്ദു) നന്ദു  റിച്ചുന്റെ പുറകെ ഓടിയതും ബാക്കി ഉള്ളവരും റെഡി ആവാൻ പോയി,,, എല്ലാരു