എസ്‌തർ രാവിലെ സ്കൂട്ടറിൽ പള്ളിയുടെ അടുത്തുകൂടി പോവുകയായിരുന്നു അപ്പോൾ ഒരു സ്ത്രീ അവളുടെ വണ്ടിക്ക് കയ്യ് കാണിച്ചു.... അവൾ പെട്ടെന്ന് ബ്രേക്ക് ഇട്ടു.. അത് ഷെറിൻ ആയിരുന്നു... എസ്തർ അവളോട് എന്ത് പറയുമെന്ന ആശങ്കയിലായിരുന്നു...ഒന്നും മിണ്ടാതെ പോകാമെന്ന് കരുതി അവൾ വണ്ടി മുൻപോട്ടെടുക്കാൻ തുടങ്ങിയതും ഷെറിൻ അവളുടെ കയ്യിൽ പിടിച്ചു...
\" എസ്തർ വിരോധമില്ലെങ്കിൽ എന്റെ കൂടെ പള്ളിയിലേക്ക് വരുമോ..\"
അവൾ അതേ എന്നുള്ള അർത്ഥത്തിൽ വണ്ടി പാർക്ക് ചെയ്തു..അവർ സെമിത്തേരിയിലേക്ക് കയറി..
ജെറിൻ ജനനം 1996 മരണം 2022...കല്ലറയിലെ ജെറിന്റെ പുഞ്ചിരിക്കുന്ന ചിത്രത്തിന് ചുവടെ എഴുതിയ വാക്കുകൾ എസ്തറിന്റെ കണ്ണിൽ പെട്ടു..... ഷെറിൻ അതിനടുത്തു മുട്ടുകുത്തി ഇരുന്നു...കൂടെ എസ്തറും
\" ജെറിനോടും നിന്നോടും ജോണിച്ചായൻ ചെയ്തു കൂട്ടിയ തെറ്റുകൾ ചെറുതല്ല ജെറിൻ മരിച്ച അന്ന് ഇച്ഛായൻ കോമ്പൻസേഷൻ കിട്ടിയ പൈസ കൊണ്ട് ഒരു ലോറി വാങ്ങി പക്ഷേ ഒരു ദിവസം ഇച്ഛായന്റെ ലോറി അക്സിഡന്റ് ആയി ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നു...ജെറിൻ പോയ സമയത്ത് ഞാൻ carrying ആയിരുന്നു.... ഇച്ഛായന് അക്സിഡന്റ് ആയ ഷോക്കിൽ ആ കുഞ്ഞിനെ എനിക്ക് നഷ്ടമായി...ദൈവം നമ്മൾ ചെയ്ത പാപത്തിന് ശിക്ഷ നൽകും എന്ന് പറയും പോലെ ...\"
\" ചേച്ചി...\"
\" എനിക്കിനി ഒന്നേ ചെയ്യാനുള്ളു ഇവിടെ വന്ന് ജെറിനോട് മാപ്പ് ചോദിക്കുക നീ കൂടെ ഉള്ളത് കൊണ്ട് ഇപ്പോ നിന്നോടും... നീ പ്രാണനെ പോലെ സ്നേഹിച്ച ജെറിനെ നിനക്ക് നഷ്ടപ്പെടാൻ ഞാൻ കൂടി കാരണക്കാരിയാണ് വല്യമ്മച്ചിയുടെ സ്വർണ്ണം അമ്മച്ചി അവന് കൊടുക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ ആണ് അന്നെതിർത്തത്...ഈ ചേച്ചിയോട് മോള് ക്ഷമിക്കില്ലേ..\"
\" ചേച്ചി എന്നും ഇവിടെ വന്ന് ഉള്ളുരുകി കരയുന്നത് ജെറിൻ സഹിക്കുമെന്ന് തോന്നുന്നുണ്ടോ...
ഒരിക്കലുമില്ല...
ഈ കണ്ണിൽ നിന്ന് ആത്മാർത്ഥമായി വീണ ഒരിറ്റ് കണ്ണുനീർ മതി ജെറിൻ എല്ലാം ക്ഷമിച്ചു മാപ്പ് നൽകാൻ...\"
\" ഇത് ജെറിൻ നിനക്ക് വേണ്ടി കരുതി വെച്ച മിന്നാണ് \" ഷെറിൻ കയ്യിൽ കരുതിയ ചെപ്പ് തുറന്നു...എസ്തർ അത് വാങ്ങി നോക്കി..അവൾ ആ താലി കഴുത്തിൽ കെട്ടി...
\" മോളെ..വേണ്ട...\"
\" ചേച്ചി...ജെറിൻ ഒരുപക്ഷേ ഇത് കാണുന്നുണ്ടാവും അവന്റെ മിന്നെങ്കിലും എന്റെ കഴുത്തിൽ കിടന്നോട്ടെ \"
____===========__________
എസ്തർ തിരികെ പോവുമ്പോൾ അവളുടെ സ്കൂട്ടർ complaint ആയി..സ്കൂട്ടർ ഒരു സ്ഥലത്ത് പാർക്ക് ചെയ്യ്തു മറ്റ് വണ്ടികൾക്ക് കയ്യ് കാണിച്ചെങ്കിലും ആരും നിർത്തിയില്ല...സമയം 9 : 30 കഴിഞ്ഞു...
ഒടുവിൽ അഗസ്ത്യയുടെ ജിപ്സി ആ വഴിക്ക് വന്നു...വേറെ നിവിർത്തി ഇല്ലാത്തത് കൊണ്ട് അവൾ അതിൽ കയറി..
എസ്തറിന്റെ കഴുത്തിലെ ഷ്വാൾ കാരണം ജെറിന്റെ താലി അഗസ്ത്യ കണ്ടില്ല... അതു വഴി കാറോടിച്ചു വന്ന ദർശന ഈ കാഴ്ച്ച കണ്ടു...
ദർശന അവളുടെ കാർ സ്പീഡിൽ ഓവർടേക് ചെയ്യ്തു അഗസ്ത്യയുടെ ജിപ്സിയുടെ മുൻപിൽ നിർത്തി.... കാറിൽ നിന്ന് ഇറങ്ങിയ ദർശന അഗസ്ത്യയുടെ അടുത്തുള്ള സീറ്റിലെ എസ്തറിന്റെ കയ്യ്ക്ക് പിടിച്ചു വലിച്ചിറക്കി..
ഇത് കണ്ട അഗസ്ത്യ ഇറങ്ങി വന്ന് ദർശനയുടെ കയ്യ് പിടിച്ചു മാറ്റി..
\" ദർശന നീ പോ..വെറുതെ പ്രശ്നം ഉണ്ടാക്കരുത് \"
\" ഓഹ്...ഇവളെ തൊട്ടപ്പോൾ അഖിക്ക് പൊള്ളുന്നുണ്ടല്ലേ...ഞാൻ ഇന്നലെ എങ്ങനെ overcome ചെയ്‌തെന്ന് അറിയുമോ...എന്നിട്ട് ഈ വൃത്തികെട്ടവളെ കൊണ്ടു നടക്കാൻ നിനക്ക് എങ്ങനെ മനസ്സ് വരുന്നു അഖി...ഇപ്പോ ഇവളെയാണോ എനിക്ക് പകരക്കാരിയായി നീ കാണുന്നത് മാന്യതയില്ലാത്ത നിന്റെ ഈ behaviour നമ്മുടെ റിലേഷൻ തകർക്കും \"
\" നിന്റെ മാന്യത എത്രെയാണെന്ന് എനിക്കറിയാം അത് ഞാൻ ഇപ്പോൾ കണ്ടല്ലോ...ഇവളേയും എന്നെയും ചേർത്ത് ഇത്രയും മോശമായി കഥ ഉണ്ടാക്കാൻ നിനക്ക് എങ്ങനെ പറ്റുന്നു..മതി എല്ലാം നിർത്താം...ഇത് ഞാൻ വേറൊരു ആവിശ്യത്തിനു വേണ്ടി കൊണ്ടു വന്ന ക്യാഷ് ആണ്...നിന്റെ അച്ഛൻ എനിക്ക് വേണ്ടി അന്ന് ചിലവാക്കിയ പൈസ ഒന്നിടവില്ലാതെ ഉണ്ട്...\"
\" അഖി..\"
\" നിനക്കിനി ഒരക്ഷരം മിണ്ടാൻ യോഗ്യതയില്ല..ഇനി മുതൽ നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി...\" എസ്തറിന് കയറാൻ പറഞ്ഞിട്ട് അഗസ്ത്യ ജിപ്സി സ്റ്റാർട്ട് ആക്കി അവിടെ നിന്ന് പോയി...
\" എന്നെ മനസ്സിലാക്കാൻ നീ എങ്കിലും ഉണ്ടാകുമെന്ന് ഞാൻ കരുതി ബട്ട് ഐ was wrong...\" ദർശന ദൂരേക്ക് മറഞ്ഞു പോവുന്ന ജിപ്സി നോക്കി കൊണ്ട് പറഞ്ഞു..
___________________________
ഓഫീസിൽ എത്തിയ അഗസ്ത്യയെ ശ്യാം നേരിട്ട് പോയി കണ്ടു... ക്യാന്റീനിലെ ഫുഡ് കോർട്ടിൽ അവർ രണ്ട് പേരും ഇരുന്നു...
\" അഖി...നീ ദർശനയിൽ നിന്ന് ഒരുപാട് അകന്ന് പോയിരിക്കുന്നു എസ്തർ വന്നത് തൊട്ട് ഞാൻ ശ്രെദ്ധിക്കുന്നതാ നിന്നിലെ ഈ മാറ്റം പണ്ട് ദർശനയെ ചേർന്ന് നിർത്തി ഞങ്ങളുടെ മുന്നിൽ കൂടി തമാശ പറഞ്ഞു നടന്ന ആ നിന്നെയല്ല ഞാൻ ഇപ്പോൾ കാണുന്നത് \"
\" അതേ ഞാൻ മാറിപോയി..ഒരുപാട്.. ജെറിനോട് ഞാൻ ചെയ്ത തെറ്റ് തിരുത്താൻ എനിക്ക് വേറെ വഴിയില്ല..ദർശന അവളുടെ ലിമിറ്റ് വിട്ട് പെരുമാറിയപ്പോൾ അതിന് മറുപടി കൊടുത്തു..ജെറിനെ മരണത്തിന് വിട്ട് കൊടുത്തത് മുതൽ ഞാൻ അനുഭവിക്കുന്ന ടെൻഷൻ അത് ശ്യാമിന് പറഞ്ഞാൽ മനസ്സിലാവില്ല...എസ്തർ എല്ലാം അറിയുന്നത് വരെ ഇതിങ്ങനെ പോവട്ടെ \"
\" അറിഞ്ഞു കഴിഞ്ഞാൽ എന്താകും നീ അതിനെ പറ്റി ആലോചിച്ചിട്ടുണ്ടോ . \"
ഇതൊക്കെ അവരുടെ പുറകിലിരുന്ന സ്നേഹ കേൾക്കുന്നുണ്ടായിരുന്നു...
( തുടരും...)