Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -16

മെൽവിൻ വന്നതോണ്ടാ ബൈക്ക് എടുക്കാൻ പോകാതിരുന്നത്.....എങ്ങിനൊക്കെയോ കള്ളം പറഞ്ഞു പിടിച്ചുനിന്നു....


അവളാണേൽ അവന്റെ കൈയിൽ തൂങ്ങിപിടിച്ചാ നടപ്പ് ....അത് കാണുമ്പോൾ ഒരു മാതിരി ഇരട്ടേഷൻ ആകുവാ .....ഇത്ര നേരം എന്റെ ഒപ്പം വന്നപ്പോൾ പോലും അവൾ ഇങ്ങനെ നടന്നില്ലല്ലോ......


അതിനവൾ എന്റെ ആരാ.....പിന്നെ ഞാൻ എന്തിനാ വിഷമിക്കുന്നേ.....


അവൾ ഇടയ്ക്ക് എന്നെ നോക്കുന്നുണ്ട്..... മെൽവിനാണേൽ കണ്ണടക്കാതെ അവളെ നോക്കി നടപ്പാ..... അത് കാണുമ്പോ ചെക്കനെ പഞ്ഞിക്കിടാൻ തോന്നും...... എന്താന്നറിയില്ല അവളോട് ആരും അടുത്ത് ഇടപഴകുന്നത് എനിക്ക് അത്രക്കങ്ങട് ഇഷ്ടപ്പെടുന്നില്ല.......


പെരുന്നാൾ എല്ലാം കണ്ട് വീടെത്തിയ ശേഷവും അവൻ അവളുടെ പിറകെ  കൂടിയേക്കുവാ എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും എനിക്കതിനു പറ്റുന്നുണ്ടായിരുന്നില്ല. എന്റെ മാറ്റം അന്നക്കൊച്ചു പെട്ടന്ന് തന്നെ മനസിലാക്കി.... ആളുടെ ആക്കല് ഒന്ന്കൂടെ കൂടി.... മെല്ലെ ഞാൻ റൂമിലേക്ക്‌ വലിഞ്ഞു.... അല്ലേൽ പെട്ടത് തന്നെ....പോവുന്ന പോക്ക് മേൽവിനെ കൂട്ടാനും മറന്നില്ല.... അല്ലേൽ പിന്നെ ഞാൻ എങ്ങിനാ സമാധാനത്തോടെ ഉറങ്ങുക......


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


വീട്ടിൽ തിരിച്ചെത്തി അമ്മയോടും അച്ഛനോടും വിശേഷം പറച്ചിലൊക്കെ കഴിഞ്ഞ് വന്ന് നോക്കുമ്പോൾ 2ഉം കൂർക്കം വലി തുടങ്ങി..... ഞാനും കട്ടിലിൽ കേറി കിടന്നു.... ഇന്നത്തെ ഓരോ കാര്യങ്ങൾ മനസിലേക്ക് കടന്ന് വന്നു..... അറിയാതെ തന്നെ മുഖത്തൊരു പുഞ്ചിരിയും...... ഞാൻ എന്തിനാ ഇതൊക്കെ ഓർക്കുന്നെ..... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രദേവി കാടാക്ഷിക്കുന്ന ലക്ഷണമില്ല..... പിന്നെ പതിയെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി നോക്കി.... എല്ലാരുമിലെയും ലൈറ്റ് ഓഫ്‌ ആണ്..... തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോഴാ വല്യമ്മച്ചീടെ മുറീലെ ലൈറ്റ് തെളിഞ്ഞത്.... വെള്ളം കുടിക്കാനോ മറ്റോ എണീറ്റതാണ്..... ഞാൻ വേഗം അങ്ങോട്ട് വച്ചു പിടിച്ചു.... പെട്ടന്ന് തന്നെ പുള്ളിക്കാരി മുറി തുറന്നു..... അന്നക്കുട്ടിക്ക് ഒരു ചിരിയും സമ്മാനിച്ച് ഞാൻ കട്ടിലിൽ കേറി സ്ഥാനം പിടിച്ചു......


പിന്നെ അധികമൊന്നും ചോദിക്കാതെ പുള്ളിക്കാരിയും കൂടെ വന്നു കിടന്നു..... ഒരുപാട് നേരം ഉറങ്ങാൻ കിണഞ്ഞു പരിശ്രമിച്ചിട്ടും നടന്നില്ല...... അവസാനം വല്യമ്മച്ചീടെ ഉറക്കം കൂടെ കളഞ്ഞു ഞാൻ.....


" എന്താ കൊച്ചേ ഉറക്കം വരുന്നില്ലേ...... "


" ഇല്ലെന്നേ.... "


" അതെന്നാ ഇന്നലെ വരെ ബെഡ് കണ്ടാ അപ്പൊ ഉറങ്ങുന്ന ആളാ..... ഇന്നെന്താ പറ്റിയെ...... ആരേലും മനസില് കേറിക്കൂടിയോ........ "


" അതെന്താ അന്നകൊച്ചെ അങ്ങനെ ചോദിച്ചു...... "


" ഏയ് ഒന്നില്ലെന്നെ ഈ പ്രായത്തിലെ കൊച്ചുങ്ങളുടെ ഉറക്കം പോണേ ഇതല്ലാതെ വേറെ കാരണം ഒന്നും കാണുകേല അതാ ഞാൻ ചോദിച്ചേ...... "


" ഹോ അങ്ങനെ.....അതോർത്ത് കൊച്ചു പേടിക്കണ്ട.... എനിക്ക് അങ്ങനെ ആരും തന്നെ മനസ്സില് കേറി കൂടിയിട്ടില്ല..... "


" എന്നാൽ ശരി......എങ്ങനെയുണ്ടായിരുന്നു ഞങ്ങളുടെ പള്ളി പെരുന്നാൾ..... എന്റെ കൊച്ചൻ തന്നെ കൊണ്ടുപോയി എല്ലാം കാണിച്ചു തന്നോ......ഇഷ്ടായോ..... "


"ഒരു കൊച്ചൻ വന്നിരിക്കുന്നു.... ഹും.....ചിരിക്കാൻ പോലും അറിയാത്ത ഒരു സാധനം......"


പറഞ്ഞുകഴിഞ്ഞ് അമ്മച്ചിയുടെ മുഖത്തേക്ക് നോക്കുമ്പോൾ കാണുന്നത് നിറഞ്ഞ കണ്ണുകൾ തടിക്കുന്നതാണ്......


" എന്താ പറ്റിയെ? എന്തിനാ കരയുന്നെ...... "


" ഒന്നുമില്ല മോളെ....  അവനിങ്ങനെ ഒന്നും ആയിരുന്നില്ല 2വർഷം മുൻപ് വരെ എന്റെ മോൻ....."


പുള്ളിക്കാരി നിറഞ്ഞ കണ്ണുകൾ തുടച്ചു......ഒന്നും മനസിലാവാതെ ഞാൻ വലിയമ്മച്ചിയെ നോക്കി ......ആൾ ഷെൽഫ് തുറന്ന് അതിനകത്തെ ഒരു ആൽബം എനിക്ക് നീട്ടി..... ഞാൻ അത് തുറന്നു..... ആദ്യത്തെ ഫോട്ടോയിൽ തന്നെ എന്റെ കണ്ണുടക്കി  കയ്യിൽ ക്രിക്കറ്റ്‌ ബാറ്റും പിടിച്ച് ചിരിച്ച് നിൽക്കുന്ന സിദ്ധു..... കുറച്ച് നേരം അതിൽ നിന്ന് കണ്ണെടുക്കാതെ നോക്കി..... എന്താ ചിരി.... ഇതുവരെ ഞാൻ കണ്ടിട്ടില്ല ഇങ്ങ്നൊന്നു...... ആൽബത്തിലെ ഓരോ പേജ് മരിക്കുമ്പോഴും എന്റെ മനസ് ഇപ്പോഴുള്ള മനുഷനെയും ഫോട്ടോയിലെ വ്യക്തിയെയും താരതമ്യം ചെയ്‌തുകൊണ്ടിരുന്നു.....അതിലുപരി ഓരോ ഫോട്ടോയും ഞാൻ അത്ഭുതത്തോടെ നോക്കി കണ്ടു..... കുറച്ചു മറിച്ചപ്പോൾ കണ്ടു ഒരു പെൺകുട്ടിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന ഫോട്ടോ....2പേരും നന്നായി ചിരിക്കുന്നുണ്ട്..... അടുത്ത ഓരോ pages ലും അവരുടെ കൊറേ ഫോട്ടോസ് എന്തിനെന്നറിയാതെ മനസ് അസ്വസ്ഥതമായിക്കൊണ്ടിരുന്നു.....


ചോദിക്കരുതെന്ന് പലതവണ വിചാരിച്ചിട്ടും നാവ് ചതിച്ചു.....


"ഇതാരാ ഇച്ചായന്റെ കൂടെ നിൽക്കുന്നെ....."


"അതാണ് Harisha..... ഞങ്ങളുടെ ഇഷമോൾ...... അവന്റെ എല്ലാമെല്ലാമായിരുന്നു അവൾ...... ഞങ്ങൾക്കും അങ്ങിനെ തന്നെ..... അവന്റെ ഫ്രണ്ട് ഹരീഷിന്റെ അനിയത്തി......"


എന്തെന്നറിയില്ല കണ്ണുകൾ അറിയാതെ നിറഞ്ഞു..... അവരുടെ 2പേരുടേം ഒരുമിച്ചുള്ള ഫോട്ടോ കാണുമ്പോൾ മനസ് കൈവിട്ട് പോവുന്നസ്‌പോലെ...... പക്ഷേ...... സ്നേഹിക്കുന്നവരല്ലേ ഒരുമിച്ച് ജീവിക്കേണ്ടേ..... അവർക്കിടയിൽ ഞാൻ ഒരു തടസമാവില്ല...... പക്ഷെ ഇപ്പൊ ആൾ ഹാപ്പി അല്ല അതിനർത്ഥം...... അവൾ ഇവിടെ ഇല്ല.... അവൾക്കെന്തുപറ്റി.......


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                   തുടരും.......


കാർമേഘം പെയ്യ്‌തപ്പോൾ part -17

കാർമേഘം പെയ്യ്‌തപ്പോൾ part -17

4.8
1261

എന്റെ സിദ്ധുട്ടന്റെ ജീവനായിരുന്നു അവന്റെ ഹാരി..... സ്കൂൾ കാലത്ത് തുടങ്ങിയ ഫ്രണ്ട്ഷിപ് കോളേജ് വരെ എത്തി...... ഹാരിക്ക് ആകെ ഉണ്ടായിരുന്നത് അമ്മയും അനിയത്തിയാണ്........ അവനു എന്തിനും എതിനും സിദ്ധു വേണമായിരുന്നു..... ഇവന്റെ കാര്യവും മറിച്ചായിരുന്നില്ല......... എന്തിനേറെ പറയുന്നു ഒന്ന് പുറത്തിറങ്ങാണേൽ ഹാരി...... ഇരിക്കണേൽ ഹാരി...... നടക്കണേൽ ഹാരി..... മുഴുവൻ ഹാരി മയമായിരുന്നു സിദ്ധുവും ഹാരീയും കോളേജിൽ എല്ലാർക്കും പ്രിയപ്പെട്ടതായിരുന്നു..... സ്പോർട്സ്... മ്യൂസിക്...... ഡാൻസ്..... സ്റ്റഡീസ് എല്ലാത്തിലും കേമൻമാർ...... അതുകൊണ്ട് തന്നെ അവന്മാരുടെ പിറകെ നടക്കാൻ കൊറേ പെൺപിള്ളേരും ഉണ്ടായിരുന്