Aksharathalukal

THE REVENGE- PART 3


ആ കുട്ടിയുടെ അമ്മ അവിടെ നിന്ന പോലീസുകാരെ തള്ളി മാറ്റിക്കൊണ്ട് അവിടേക്ക് വന്നു.
അവരുടെ കരച്ചിൽ എനിക്ക് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം അവിടെ നിന്ന പോലീസുകാരുടെ മുഖത്തെ ചിരിയായിരുന്നു. എന്നെ കണ്ടപ്പോൾ അവർ മൗനം പാലിച്ചു.
അവിടെ പിടിവലി നടന്ന എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
അവിടെ നിന്ന് രണ്ട് പേർ ഇറങ്ങി പോകുന്നത് കണ്ടു എന്ന് അതുവഴി ആ സമയത്ത് പോയ കുട്ടി മൊഴി കൊടുത്തു. പക്ഷേ പോലിസുകാർ അതൊന്നും നോട്ട് ചെയ്യുന്നിണ്ടായിരുന്നില്ല.

\"എയ്യ്‌....ഈ ചെറിയ ചെക്കൻ എന്നാ പറയാനാ ഇവൻ പറയുന്നതൊന്നും മൊഴിയായ് എടുക്കാൻ പറ്റില്ല 
വേറെ മുതിർന്നവർ ആരെങ്കിലും കണ്ടിരുന്നോ ഇല്ലല്ലോ \"

അയാൾ എഴുതി കൊണ്ട് നിന്ന പേപ്പർ ചുരുട്ടി കളയാൻ തുടങ്ങി.

\"ഡോ.....ആ കുട്ടി പറഞ്ഞില്ലേ കണ്ടു എന്ന് പിന്നെ തനിക്കെന്താ \" ഞാൻ പറഞ്ഞു.

\"മോൻ... ഇത്‌ കോടതിയിലും പറയണം \" അയാളുടെ ശബ്ദം അവനെ ഭീഷണിപ്പെടുത്തുന്ന വിധമായി

കോടതിയിൽ കേസ് വന്നു.ചോദ്യം ചെയ്യാൻ വേണ്ടി അവന്മാരെ 15 ദിവസത്തെ റിമാൻഡിൽ വാങ്ങി.
അവന്മാർ പെട്ടെന്ന് കുറ്റം സമ്മതിച്ചപ്പോൾ എനിക്ക് എന്തോ സംശയം തോന്നി പക്ഷേ പിന്നീട് അത് മനസ്സിലായി....
പോസ്റ്റ്മോർട്ടം റിപോർട്ടിൽ ഡോക്ടറുടെ വാക്കുകൾ അതി ദാരുണമായിരുന്നു..

\" Anusഉം, vaginaയും വിശാലമായി കാണപ്പെട്ടു, രണ്ടു വിരലുകള്‍ അയഞ്ഞ് പ്രവേശിക്കുന്നത്ര വിശാലം 3.3 സെന്റീമീറ്റര്‍ വ്യാസം..\"

ആ കുഞ്ഞ് അപ്പോൾ അനുഭവിച്ച വേദന.. അവൾക്ക് നീതി ലഭിക്കുന്നത് വരെ ഞാൻ പോരാടി...എന്റെ ഫ്രണ്ട് ആൻ ആയിരുന്നു ആ കുട്ടിക്ക് വേണ്ടി വാദിച്ചത് പക്ഷേ പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും കാറ്റിൽ പറത്തി ആ SI കോടതിയിൽ ഹാജരാക്കിയ FIRലെ വാക്കുകൾ .....

\" ആ കുട്ടി സ്വന്തം സമ്മത പ്രകാരം ആണ് അവളുടെ ശരീരം പങ്കുവെക്കാൻ  അവന്മാർക്ക്  കൊടുത്തത്....\" 

സാക്ഷി പറയാൻ വന്ന ആ പയ്യൻ കൂറു മാറി അവന്മാർക്ക് രാഷ്രീയത്തിലും ഉണ്ടായിരുന്നു നല്ല പിടിപാട്...
ആ കേസ് തുമ്പില്ലാതെ ക്ലോസ് ആകാൻ ഏറ്റവും പാട് പെട്ടത് നമ്മുടെ ഐജി സാർ ആയിരുന്നു.........

ഇതൊക്കെ കാരണം എനിക്ക് വെറുപ്പ് തോന്നി....പുരുഷ വർഗ്ഗത്തോട്...തന്നെ...എന്നെ അന്വേഷണത്തിൽ നിന്ന് മാറ്റണം എന്ന് മുകളിൽ നിന്ന് ഓർഡർ വന്നു...


\" ഇത്രയൊക്കെ ഉണ്ടായിരുന്നോ .....ദേ ഇപ്പോ അവൻമാർ ചത്തു....ഇനി അതും താൻ തന്നെ ആണോ ചെയ്തത് \" ആദി ചോദിച്ചു.

\"താൻ പറഞ്ഞ സ്ഥലം എത്തി ഇറങ്ങാൻ നോക്ക് \"
അവൾ പറഞ്ഞു. 

അവൻ പുറത്തിറങ്ങി ഡോർ അടച്ചു.
തിരിഞ്ഞു നോക്കാതെ നടന്നു പോയി....

______________________

ദക്ഷ ശ്രീനിവാസന്റെ വീട്ടിലെത്തി.
അവൾ കാർ ലോക്ക് ചെയ്‌തിട്ട് പുറത്തിറങ്ങി.

\"മറിയാമ്മേ.....\" അവൾ അകത്തേക്ക് കയറി കൊണ്ട് വിളിച്ചു.

\"ദക്ഷ മോളോ....നീ എന്താടി ഒന്ന് വിളിച്ചു കൂടി പറയാതെ കയറി വന്നേ അല്ലെങ്കിൽ  ഞാൻ കുഞ്ഞനെ അയച്ചു ആട്ടിറച്ചി വാങ്ങിപ്പിക്കാം എടാ.....കുഞ്ഞാ \"

\"അതൊന്നും വേണ്ട എന്റെ മറിയേ ഇപ്പോ എന്താ ഉള്ളത് തിന്നാൻ \"

\"അപ്പവും....ചിക്കൻകറിയും ....ശ്രീനിഇച്ഛായൻ പിന്നെ പച്ചക്കറി അല്ലേ അങ്ങേർക്ക് വേണ്ടി സാമ്പാറും എരിശ്ശേരിയും ഉണ്ടാക്കുന്ന തിരക്കിലാ \"

അവൾ കസേര വലിച്ചിട്ട് അവിടെ ഇരുന്നു...
മേശപുറത്ത് മറിയാമ്മ അപ്പവും ചിക്കൻ കറിയും കൊണ്ട് വച്ചിരുന്നു...
അത് കഴിച്ചു കൊണ്ടിരുന്നപ്പോൾ കെവിൻ അവിടേക്ക് വന്നു ...

(ശ്രീനിവാസന്റെയും മറിയയുടെയും മക്കൾ ആണ് കെവിനും കൃഷ്‍ണയും ശ്രീനിവാസന്റെയും മറിയയുടെയും പ്രണയ വിവാഹം ആയിരുന്നു ശ്രീനിവാസൻ ഉയർന്ന കാസ്റ്റ് ആയത് കൊണ്ടും മറ്റ് മതം ആയത് കൊണ്ടും മറിയയുടെ വീട്ടുകാർ അതിന് സമ്മതിച്ചില്ല പിന്നെ അവർ ഒളിച്ചോടി കൊച്ചിയിലേക്ക് ശ്രീനിവാസന് അന്ന് പോലീസിൽ പോസ്റ്റിംഗ് കിട്ടിയിരുന്നു അതിന്റെ ഒറ്റ ധൈര്യത്തിൽ ആയിരുന്നു എല്ലാം ..)

\"ഓഹ്ഹ്....നീ ഇവിടെ ഉണ്ടായിരുന്നോ എന്താടാ ഇന്ന് കോളേജ് ഇല്ലേ \" അവൾ ചോദിച്ചു.

\"ഉണ്ട്..... ഞാൻ പോയില്ല \"

\"എന്തേ.....\"

\"ചേച്ചി അറിഞ്ഞില്ലേ ഇവനെ കോളേജിൽ നിന്ന് പുറത്താക്കി \"

\"എന്തിന് ....\"

\"ഇവൻ ആ സനലിനെ കേറി തല്ലി....\"

\"അത് പിന്നെ എന്റെ അപ്പന് വിളിച്ചിട്ടാ \"

\"എന്നിട്ട് അവന്റെ എത്ര പല്ല് പോയെടാ....\"

\"ഞാൻ എണ്ണി നോക്കിയിട്ടില്ല \"

\"ചേച്ചി ഇവനെ ഇങ്ങനെ ഗുണ്ട ആക്കിക്കോ \"കൃഷ്ണ പറഞ്ഞു.


_______________________________

ആദി അവന്റെ പുതിയ ഫ്ലാറ്റിന്റെ അടുത്തെത്തി.

\" രാമേട്ടാ വീട്ടിൽ അമ്മയും പെങ്ങളും വരും എന്ന് പറഞ്ഞിരുന്നു അവർ വന്നോ \"

\" നേരത്തെ വന്നു ഫ്ലാറ്റിലേക്ക് പോയിട്ടുണ്ട് \"
ആദി ലിഫ്റ്റിൽ കയറി.
ഫ്ലാറ്റിന്റെ അടുത്തെത്തിയപ്പോൾ ബഹളം കേട്ടു.
വാതിൽ കീ ഇട്ട് തുറന്നു.
അപ്പോൾ അഞ്ജലി ടിവിയും കണ്ട് ഇരിക്കുകയായിരുന്നു. കയ്യിൽ ലയ്‌സിന്റെ പക്കറ്റും ഉണ്ട്.

\"ഡി.... പോത്തേ ഇങ്ങനെ കണ്ണും തുറിച്ചു ഇതിലേക്ക് നോക്കി ഇരുന്നാൽ കള്ളൻ വന്നാലും നീ കാണില്ലല്ലോ \" ആദി അവളുടെ തലയ്ക്ക് തട്ടി കൊണ്ട് ചോദിച്ചു.

\"അതിന് ഞാൻ കള്ളനോട് പറഞ്ഞോളും ഇത്  ACP ആദികേശവിന്റെ ഫ്ലാറ്റ് ആണ് അത് കൊണ്ട് ഇങ്ങോട്ട് കയറേണ്ട എന്ന് \"

\"അല്ല...അമ്മ വന്നില്ലേ \"

\"ഇല്ല... അമ്മയ്ക്ക് അമ്മാവന്റെ വീട്ടിൽ പോകാനുണ്ടായിരുന്നു അത് കൊണ്ട് ഞാൻ ഇങ് വന്നു \"

\"നീ അവിടുന്ന് ജയിൽ ചാടി വന്നു എന്ന് പറഞ്ഞാ പോരെ അല്ല കാന്താരി വന്നില്ലേ \"

\"വന്നിട്ടുണ്ട് നീരാടാൻ പോയി \"

\"എന്ത് .....\"

\"കുളിക്കാൻ പോയി...എന്ന് \" അവൾ പിന്നെയും ചിപ്സ് തിന്നാൻ തുടങ്ങി.

\"ഇങ്ങനെ ഇരുന്ന് തിന്നോ തടിച്ചി ആയാൽ പിന്നെ ചെറുക്കനെ കിട്ടില്ല \" 

\" വരുവെച്ചു ആശാനേ.......\" അഞ്ജലി പറഞ്ഞു

ആദി റൂമിലേക്ക് പോയി.
വാതിൽ പകുതി ചാരി വച്ചിട്ടുണ്ട്.
അപ്പോൾ ബാത്റൂമിന്റ ഡോർ തുറന്നു.

\"അയ്യേ..... ഇതെന്തു കോലമാ.....\"

\"എന്നാ....അപ്പാ ഇങ്ങനെ പെണ്ണുങ്ങൾ കുളിക്കുമ്പോൾ നോക്കല്ലേ മോഷം...മോഷം \" തലയിൽ ടവൽ ചുറ്റി. മറ്റൊരു ടവൽ ഉടുത്തു ഒരു കൊച്ചു പെണ്കുട്ടി. (ഇത് മിയ...ആദിയുടെ മോള് കാന്താരി + കുഞ്ഞാറ്റ ......)

\"അയ്യോ ഞാൻ ഒന്നും കണ്ടില്ലേ \" ആദി ഡോർ അടച്ചു.

\"കഴിഞ്ഞോ.......\"

\"ആഹ്.......\"

\"കാന്താരി എപ്പോൾ എത്തി \"

\"കുറേ നേരായ് എചിപ്പി  എവിടെ ആയിരുന്നു \" അവൾ അരയിൽ കയ്യും വെച്ച് ദേഷ്യത്തിൽ ചോദിച്ചു.

ആദിക്ക് അത് കണ്ട് ചിരി വന്നു.




(തുടരും....)


STEREOTYPES - PART 4

STEREOTYPES - PART 4

4.1
1563

\" കാന്താരി വല്ലാത്ത ദേഷ്യത്തിൽ ആണല്ലോ \" \"പിന്നെ ദേഷ്യം വരത്തില്ലേ ഈ എ ച്ചി പ്പിക്ക് ഒട്ടും പച്ചാലിറ്റി ഇല്ല \" \"പച്ചാലിറ്റി അല്ല പങ്ചെവ്വാലിറ്റി \" ആദി മിയയെ കയ്യിലെടുത്തു കൊണ്ട് പറഞ്ഞു. \"അല്ല ഏട്ടന് ഇന്ന് ജോയിൻ ചെയ്യേണ്ടതല്ലേ \" അഞ്ജലി അവിടേക്ക് കയറി വന്നു. \"ജോയിൻ ചെയ്തല്ലോ ഇന്ന് നീ ഇങ്ങോട്ട് വരുന്നതല്ലേ ഒന്ന് വന്ന് നോക്കിയില്ലേൽ നീയൊക്കെ ഈ ഫ്ലാറ്റ് തലകീഴായി മറിച്ചിടും \" ___________________________ ഈ സമയം ദക്ഷ ശ്രീനിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. അവൾ കാർ ഓടിച്ചു ഹൈവേയിൽ എത്തി. അവിടെ നല്ല തിരക്കുളള ഒരു റോഡിലൂടെ അവൾ കാർ ഓടിച്ചു പോവുകയായിരുന്നു. ട്രാഫിക് സിഗ്‌നലിൽ ചുവ