Aksharathalukal

THE REVENGE - PART 5

 

\"ഹലോ ആദി താൻ പെട്ടെന്ന് ഓഫീസിൽ എത്തണം \" 

\"മേഡം..... ഇവിടെ ബ്രിഡ്ജിന്റെ അടിയിൽ നിന്ന് ഒരു സ്യുട്ട് കേസ് കിട്ടി...അതിൽ കയ്യ്കാലുകളും ഉടലും....\" SI വന്നു പറഞ്ഞു.

\"വാട്ട് \"

ദക്ഷ നേരെ ഒഫീഷ്യൽ വണ്ടിയിൽ കയറി.
കൂടെ SIയും.

\"ഹലോ ആദി സ്റ്റേഷനിലേക്ക് വരണ്ട തോപ്പുംപടി ബ്രിഡ്ജിലേക്ക് വന്നാൽ മതി \" അവൾ കാൾ കട്ട് ചെയ്തു.

\"മാഡം...അത് കണ്ടിട്ട് ഇത്തിരി കോംപ്ലിക്കേഷൻ ആയിട്ട് തോന്നി അത് കൊണ്ടാ direct ക്രൈം ഡിപാർട്മെന്റിനെ തന്നെ contact ചെയ്തത് \"

\"Thats ഗുഡ്  \"

അവൾ സംഭവസ്ഥലത്ത് എത്തി...അപ്പോൾ തന്നെ അവിടെ മീഡിയക്കാരും...നാട്ടുകാരുടെയും തിരക്കായിരുന്നു...

\"പട്ടാപകൽ...ഒരു മനുഷ്യനെ വെട്ടിനുറുക്കി സ്യുട്ട് കേസിൽ ആക്കി തള്ളിയിരിക്കുകയാണ് ആരായിരിക്കും ഈ ക്രൂരത ചെയ്തിരിക്കുക നമുക്ക് മാഡത്തിനോട് തന്നെ ചോദിക്കാം ....മാഡം \"

\"നോ കമെന്റ്‌സ് ഇന്ക്യുസ്റ്റ് നടക്കുന്നതെയുള്ളൂ ഡോണ്ട് സ്‌പ്രേഡ് ഫേക്ക് ന്യൂസ് \"

\"സന്തോഷ്....ഈ മീഡിയക്കാരെ ഒക്കെ ആ പോലീസ് ക്രോസ്സ് വലിച്ചു കെട്ടിയതിന് അപ്പുറം നിർത്തണം കേട്ടോ \"

\"ഓക്കെ മാഡം \"

അവൾ ഗ്ലൗസ്സ് ഇട്ട് ആ സ്യുട്ട് കേസിന്റെ അടുത്തെത്തി...അവൾ അത് തുറന്നു അതിന്റെ ദുർഗന്ധം കാരണം അപ്പോൾ തന്നെ അവൾ അത് അടച്ചു.

\"സന്തോഷ് ഇത് കണ്ടിട്ട് കുറെ ദിവസം പഴക്കമുള്ളത് പോലെ ഉണ്ട് ഫോറൻസിക് expertന് ഇത് ഹാൻഡോവർ ചെയ്തേക്ക് \"

അപ്പോൾ ആദി അവിടെ എത്തി...അവൻ ഓട്ടോ പിടിച്ചായിരുന്നു വന്നത്.....

\"ചേട്ടാ...എത്രയായി \"

അയാൾ മീറ്ററിൽ നോക്കി.

\"100 രൂപ \"

\"അവിടുന്ന് ഇവിടേക്ക് 100 രൂപയോ \"

\"100 രൂപ എന്തേ ഇല്ലേ \"

\"തരാടോ.... ഒന്ന് അടങ് \" ആദി പോക്കറ്റിൽ നിന്ന് പഴ്സ് എടുത്തു.

\"സർ മാഡം വിളിക്കുന്നു....\"

\"സാറോ.....\" ഓട്ടോകാരൻ അത്ഭുതത്തോടെ ചോദിച്ചു.

\"അതേ....ഞാൻ ചെറിയൊരു ACPയാ....\" ആദി കണ്ണിറുക്കികൊണ്ട് പറഞ്ഞു.

\"സാറേ....പൈസ ഒന്നും വേണ്ട....\"

\"അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ഇതാ പറഞ്ഞ പൈസ കണക്കായിട്ടുണ്ട്.... അതിൽ ഒരു രൂപ കൂടുതൽ ഇല്ല കേട്ടോ \"

\"ഛേ.... വല്യ സാർ ഒക്കെ ആയാൽ മാസ്സ് കാണിക്കാൻ ചിലർ പൈസ കൂട്ടി തരാറുണ്ട് ഇയാൾ
ഇതെന്തോന്ന് \" ഓട്ടോക്കാരൻ പുച്ഛത്തോടെ ഓട്ടോ തിരിച്ചു..

ആദി അവിടെ എത്തി പിസി ആ സ്യുട്ട് കേസ് തുറന്നു കാണിച്ചു.

\"ആരോ ഒരുത്തൻ അറിഞ്ഞു പണി കൊടുത്തു പോലെയുണ്ട് ബോഡി പാർട്സിൽ നിന്ന് എന്തെങ്കിലും കിട്ടിയോ \"

\"ഒരു വാച്ച്... പിന്നെ വലത് കയ്യിൽ ടാറ്റൂ ചെയ്തിട്ടുണ്ട് അതിന്റെ കുറച്ചു ട്രെസ്സസ്സ് കാണാം...ബാക്കി ഒക്കെ പുഴുവരിച്ചിട്ടുണ്ട് \" ദക്ഷ പറഞ്ഞു.

അപ്പോൾ ഒരു അമ്മയും മകളും അവിടേക്ക് വന്നു..
അവരുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു.

\"മേഡം... ഇവർ ബോഡി തിരിച്ചറിയാൻ വന്നതാ ഇവരുടെ ഭർത്താവ് 3 ആഴ്ചയായി മിസ്സിങ് ആണ് \" SI പറഞ്ഞു.

\"ഈ വാച്ച് നിങ്ങളുടെ ഭർത്താവിന്റെയാണോ \" ദക്ഷ ചോദിച്ചു.

\"അല്ല... ഇത് അദ്ദേഹത്തിന്റെ  അല്ല \" അവർ കരഞ്ഞു കൊണ്ട് പറഞ്ഞു.

_____________________________

ആദിയും , ദക്ഷയും സ്റ്റേഷനിലെത്തി...
ദക്ഷ അവളുടെ ക്യാബിനിലേ വാഷ് ബേസിനിൽ നിന്ന് മുഖം കഴുകുകയായിരുന്നു...
അപ്പോൾ ദക്ഷയുടെ ക്യാബിനിലേ ഫോൺ ബെല്ലടിച്ചു....
അവൾ കാൾ എടുത്തു...

\"ഹലോ....ഇറ്റ്‌സ് മീ ജോക്കർ..... ദി ഗെയിം ഈസ്‌ ഗോയിങ് ടു ബി ടൂ ട്രിക്കി.....ദക്ഷ \"

\"ഹലോ.........\" അപ്പോഴേക്കും കാൾ ഡിസ്കണക്ട് ആയി.

പെട്ടെന്ന് ഒരു കാൾ വന്നു.

\"ഹലോ...ഇത് ഫോറൻസിക് ലാബിൽ നിന്നാണ്
ദക്ഷ നീ പെട്ടെന്ന് ഇവിടേക്ക് ഒന്ന് വരണം നേരത്തെ നിന്റെ കാറിൽ നിന്ന് കിട്ടിയ ബോഡി പാർട്സിനെ കുറച്ചു പറയാനാണ് \"

ദക്ഷ ലാബിലെത്തി...അവിടെ ഒരു സ്‌ട്രെക്ച്ചെറിൽ ഉടലും...കയ്യ്കാലുകളും .....അതൊക്കെ സർജിക്കൽ knief കൊണ്ട് മുറിക്കുകയായിരുന്നു പൂജ....

\"ഡി.....ഇത് ഇത്തിരി കോംപ്ലിക്കേഷൻ ആണല്ലോ
ഞാൻ വിളിച്ചത് എന്തിനാണെന്ന് വെച്ചാൽ നിങ്ങൾ നേരത്തെ പോലീസ് സ്റ്റേഷനിൽ നിന്ന് കൊടുത്തയച്ച ബോഡി പാർട്സും .....ഇപ്പോൾ കൊണ്ട് വന്ന ബോഡി പാർട്സും ഒന്ന് തന്നെയാണ് \"

\"എന്ത് \"

\"രണ്ട് ബോഡി പാർട്സിലേയും similarity..... ഈ ബോഡി 20-25 വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരന്റെയാണ്.....autopsy റിപ്പോർട്ട് വന്നിട്ടുണ്ട്....ബോഡിയിൽ ടോർച്ചർ ചെയ്ത എല്ലാ മാർക്സും ഉണ്ട് അത് മറച്ചുവെക്കാൻ ആണ് ബോഡി മുഴുവൻ burn ചെയ്തത്....നിന്നെ വിളിച്ച ആ ഫോൺ കാൾ ആരുടേതാനെന്ന് അറിയുമോ \"

\"ഇല്ല.....ഞാൻ ഇതിന്റെ തിരക്കിൽ അത് വിട്ട് പോയി അയാൾ ഇപ്പോഴും വിളിച്ചിരുന്നു \"

\"എടി..നീ ആദിയോട് പറഞ്ഞോ \"

\"ഇല്ല....ഇത് ഞാനും എന്റെ പാസ്റ്റുമായി connected ആയ കാര്യം ആണ് അയാളുടെ ശബ്ദത്തിലൂടെ എന്നെ നന്നായി അറിയാവുന്ന ആരോ ആണ് ഇതിന് പിന്നിൽ എന്നാണ് തോന്നുന്നത് \"

(to be continued.....)



THE REVENGE - PART 6

THE REVENGE - PART 6

4.2
1642

\"ഇല്ല....ഇത് ഞാനും എന്റെ പാസ്റ്റുമായി connected ആയ കാര്യം ആണ് അയാളുടെ ശബ്ദത്തിലൂടെ എന്നെ നന്നായി അറിയാവുന്ന ആരോ ആണ് ഇതിന് പിന്നിൽ എന്നാണ് തോന്നുന്നത് \" ദക്ഷ പറഞ്ഞു\"എടി.....അയാളുടെ പേരെന്താ പറഞ്ഞത് \"\"ജോക്കർ.....\"\"ഈ horror ഫിലിംസിൽ ഒക്കെയുള്ള പേരു പോലെ ഉണ്ട് നീ എന്തായാലും ഇനി ഇത് secret ആയി വെക്കേണ്ട... ഇത് നമ്മുടെ കയ്യിൽ നിന്ന് പോവുന്ന ലക്ഷണമാ നീ ശ്രീനി സാറിനോട് പറഞ്ഞോ \"\"ഇല്ല.....\"\"ചിലപ്പോ സാറിന് അറിയാമായിരിക്കും ഈ ജോക്കറിനെ കുറിച്ച് \"\"ഒരു clue പോലും ഇല്ല.... ഈ ജോക്കറിന്റെ ലൊക്കേഷൻ പോലും ട്രാക്ക് ചെയ്യാൻ പറ്റുന്നില്ല അവൻ സിഗ്നൽ ജാമർ വെച്ച എവിടെയോ ഇരുന്നാണ് ഇതൊക്കെ ചെയ്യുന്നത് \"\"ഇയാ