Aksharathalukal

One night sharing a bed

മനുഷ്യൻ വികാരങ്ങൾക്ക് മുന്നിൽ എന്നു…തലകുനിക്കാറുണ്ട്….. കാരണം…ശരീരത്തിന് പിന്നിൽ ശക്തമായ…ഒരു മനസ്സ്ഉണ്ട്…
ഇവിടെ നമ്മൾ അറിയാതെ നടക്കുന്ന ഒരു മത്സരം ഉണ്ട്…ആര് ജയിക്കും….
ശരീരമോ…മനസോ….
ഇന്ന് ഒരു കഥ പറയാം…..
സധിക്ക് പിന്നിൽ ചിലപ്പോൾ ഒരു കഥ ഉണ്ടാകും അല്ലെ…ഉണ്ട്
പണ്ട് രാത്രി ഒത്തിരി ഇരുട്ടികഴിയപ്പോൾ കാല്കഴുകി ഉള്ളിൽ എത്തുന്ന പുരുഷനെ കാത്തിരിക്കുന്നാ ഒരു സ്ത്രീ ഉണ്ട്…. അവൾ മാനവും മനസും പണയം വെച്ച് എഴുതും ഒരു പ്രണയകാവ്യം…അതിൽ ഉടഞ്ഞു പോകുന്ന…ഒരു താലിയും…ഉയിര് പോകുന്ന ഒരു ആത്മാവു ഉണ്ടാകും…പക്ഷേ പകച്ചു നിൽക്കാതെ രതിയിൽ ഏർപ്പെടുന്ന അവളിൽ ജയിക്കുന്നത് ശരീരം ആണ് അതിൽ അവൾ ഒരു തെറ്റ്കാരിയും അല്ല….
അതുകൊണ്ട്…വിതവ ആയവൾ തീയിൽ ഏറിയപ്പെട്ടു…. കാരണം ആത്മാവ് ജയിക്കാൻ…..
പക്ഷേ സധി ഒരു പോരാട്ടത്തിനു മുന്നിൽ തോറ്റു നിരോധിക്കപ്പെട്ടു…രാത്രി ഒളിച്ചു വന്ന വിരുന്നുകാർ…പതിവ് ആയി…ആത്മവ് തോറ്റു….
പക്ഷേ ചില ആളുകൾ അന്നു ആത്മാവിനെ ജയിപ്പിക്കാൻ സ്വയം തുനിഞ്ഞുഇറങ്ങി….
തുണപോയിട്ടും മാഞ്ഞ സിംതുരം ഇന്നും ആത്മാവിൽ പേറി ശരീരത്തിന്റെ ദാഹം തണുപ്പിക്കാൻ സ്വയം, സ്വയം ഭോഗി ആയവർ……
പക്ഷേ കാലം മാറി പ്രണയം പുതിയ തലത്തിൽ എത്തി…ശരീരം പലപ്പോഴും മനസിനോട് പിറുപിറുത്തുകൊണ്ട് ഇരുന്നു…. അതെ ഈ ദാഹം എനിക്ക് തിർക്കണം പക്ഷേ പ്രാണപ്രിയനോട്…ഉള്ള പ്രണയം.. ഒരു മരണത്തിൽ അവസാനിക്കില്ല…കാരണം ആത്മാവിൽ ഇന്നും അയൾ ജീവിക്കുന്നു…
                അന്ന് ഒരു രാത്രി ആയിരുന്നു തണുപ്പ് വല്ലത്തെ തട്ടി തുടങ്ങി.. ശരീരം മനസിനോട് പറഞ്ഞു നിന്റെ പഴയ ഒരു ജീവിതം…ഇല്ല…. അവന്റെ ചൂട് പൊതിയുന്ന നിന്റെ ശരീരം ഇന്നും അത് കൊതിക്കുന്നു
ഇല്ല  ഇല്ല…. കാരണം ഇനിയും അവന്റെ ചൂട് ഇല്ല…
പക്ഷേ ഞാൻ അർഹിക്കുന്നു….. പക്ഷേ നിങ്ങൾ നിഷേധിക്കുന്നു വരിഞ്ഞു മുറുകിയ ഈ ജീവിതത്തിൽ ഒരു ചെറിയ സന്തോഷം തേടി അലഞ്ഞാൽ.. നാട്ടുകാർ ഒരു പേരിടും…ഇല്ല എങ്കിൽ…..ഈ ആത്മാവും പേറി ജീവിക്കണം…. പക്ഷേ എത്രനാൾ…. ഈ വിധവക്കും…. ആഗ്രഹം ഇല്ലേ…. ആത്മാവിന്റെ അല്ല ശരീരത്തിന്റെ മാത്രം ആഗ്രഹം തീർക്കാൻ

ROBIN ROY-