ആഘോഷങ്ങളെല്ലാം വളരെ ഗംഭീരമായി നടന്നു ഉച്ചയ്ക്ക് സദ്യ എല്ലാം കഴിച്ച് ഓരോരുത്തരായി പോവാൻ തുടങ്ങി. അപ്പോളാണ് നന്ദു ഏട്ടനും അമ്മയും വന്നത് അവർ മോനേ എടുക്കാൻ വന്നതാണ് മോൻ നല്ല ഉറക്കത്തിലായിരുന്നു അവർ അവനെ ഉണർത്താതെ എന്നോട് യാത്രയും പറഞ്ഞു അവനെയും ആയിപ്പോയി
അവൻ പോയപ്പോൾ ചെറിയ വിഷമം തോന്നിയെങ്കിലും പിന്നീട് ഞാൻ എൻറെ ഓരോ ജോലിയെല്ലാം ചെയ്തു ആ വിഷമം മറക്കാൻ ശ്രമിച്ചു
ഇതേസമയം രാത്രി നന്ദു ഏട്ടന്റെ വീട്ടിൽ മോൻ നിർത്താതെ കരഞ്ഞു കൊണ്ടിരിക്കുകയാണ് അവർ ഹീഡിങ് ബോട്ടിൽ പാൽ കൊടുത്തിട്ട് അവൻ അത് കുടിക്കാൻ കൂട്ടാക്കാതെ കരഞ്ഞു കൊണ്ടിരിക്കുകയാണ് നന്ദുവേട്ടനും അമ്മയും മാറി മാറി എടുത്ത് അവൻറെ കരച്ചിൽ നിന്ന് നിർത്താൻ ശ്രമിക്കുന്നുണ്ട് പക്ഷേ അവരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. ശരിക്കും വളരെ വിഷമഘട്ടത്തിൽ ആയിരുന്നു അവർ
ഞാൻ എന്റെ മോളുടെ കാര്യങ്ങൾ എല്ലാം നോക്കി മുറിയിൽ ഇരിക്കുകയായിരുന്നു അവിടേക്ക് വല്യമ്മ വന്നു
ഞാൻ വല്യമ്മയോട് മോനെ കുറിച്ച് ചോദിക്കാൻ മറന്നില്ല
വല്യമ്മയെ മോന്റെ വിവരങ്ങൾ എന്തെങ്കിലും അറിഞ്ഞോ അവിടേക്ക് വിളിച്ചു നോക്കിയിരുന്നോ
ഇല്ല മോളെ ഇവിടുത്തെ ജോലിയുടെ ഓരോ തിരക്കു കാരണം എനിക്ക് വിളിക്കാൻ പറ്റിയിട്ടില്ല (വല്യമ്മ)
എങ്കിൽ വല്യമ്മ ഇപ്പോൾ ഒന്നു വിളിച്ച് അന്വേഷിക്കൂ മോന്റെ കാര്യങ്ങൾ എനിക്ക് അത് അറിയാഞ്ഞിട്ട് ഒരു വിഷമം
ശരി ഞാൻ ഇപ്പോൾ തന്നെ വിളിക്കാം (വല്യമ്മ)
വല്യമ്മ ഫോൺ എടുത്ത് കോൾ ചെയ്തു ആദ്യം വിളിച്ചപ്പോൾ ഫുൾ റിങ്ങ് ചെയ്തു കട്ടായി ആരും കോൾ അറ്റൻഡ് ചെയ്തില്ല
വീണ്ടും വിളിച്ചു അപ്പോൾ നന്ദുവേട്ടന്റെ അമ്മ ഫോൺ എടുത്തു
ഫോൺ എടുത്തപ്പോൾ തന്നെ മോന്റെ നിർത്താതെയുള്ള കരച്ചിൽ കേൾക്കാമായിരുന്നു
മോൻ ശാഠ്യം പിടിച്ചു കരയുകയാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞ് അവർ കോൾ കട്ട് ചെയ്തു
സത്യത്തിൽ ഫോണിലൂടെ മോന്റെ കരച്ചിൽ കേട്ടപ്പോൾ തന്നെ എൻറെ വിഷമം കൂടി
വല്യമ്മയെ നമുക്ക് മോനെ ഇങ്ങോട്ട് കൊണ്ടുവരാൻ പറഞ്ഞാലോ ഞാൻ വല്യമ്മയോട് ചോദിച്ചു
വേണ്ട മോളെ അത് ചിലപ്പോൾ ഇവിടെയുള്ളവർക്ക് ഇഷ്ടമായി എന്ന് വരില്ല അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും (വല്യമ്മ)
വല്യമ്മ പേടിക്കേണ്ട ഇവിടെയുള്ളവർ സമ്മതിച്ചാൽ കുഴപ്പമില്ലല്ലോ ഇവരുടെ സമ്മതം ഞാൻ വാങ്ങിക്കോളാം. സമ്മതം കിട്ടിയാൽ ഉടനെ വല്യമ്മ അവരെ വിളിച്ചു മോനെയും കൊണ്ടുവരാൻ പറയണം
ഞാൻ എൻറെ അച്ഛൻറെ സമ്മതം വാങ്ങാനായി അച്ഛൻറെ അടുത്തേക്ക് നടന്നു
നടക്കുമ്പോൾ എൻറെ മനസ്സ് പിടയുകയായിരുന്നു കാരണം ഒരുപാട് നാളിനു ശേഷമാണ് ഞാൻ എൻറെ അച്ഛനോട് സംസാരിക്കാൻ പോകുന്നത്
ഞാനും എൻറെ അച്ഛനും നല്ല കൂട്ടായിരുന്നു എൻറെ ബെസ്റ്റ് ഫ്രണ്ട് അച്ഛൻ തന്നെയായിരുന്നു ഒറ്റമകൾ ആയതുകൊണ്ട് വളരെ സ്നേഹിച്ചും ലാളിച്ചും ആണ് എന്നെ വളർത്തിയത് വലുതായപ്പോഴും എനിക്ക് എല്ലാ സ്വാതന്ത്ര്യവും സപ്പോർട്ടും അച്ഛൻ തന്നിരുന്നു
അതുകൊണ്ടുതന്നെയാണ് ഗൾഫിൽ ഞാൻ ഒരാളുമായി പ്രണയത്തിൽ ആണെന്നും അയാളെ വിവാഹം കഴിക്കണമെന്നും പറഞ്ഞപ്പോൾ യാതൊരു എതിർപ്പുകളും ഇല്ലാതെ എന്റെ ഇഷ്ടത്തിനുവേണ്ടി അച്ഛൻ അത് സമ്മതിച്ചത് പിന്നീടാ ബന്ധം തുടരാൻ താല്പര്യമില്ലെന്നും ഡിവോഴ്സ് ചെയ്യണമെന്നും പറഞ്ഞപ്പോഴും അച്ഛൻ എതിർത്തില്ല ഒന്നു മാത്രം പറഞ്ഞു ഡിവോഴ്സ് കിട്ടിയാൽ ഉടൻ നാട്ടിലേക്ക് വരണമെന്നും
അത് ഞാൻ അനുസരിക്കുകയും ചെയ്തു
പിന്നീടാണല്ലോ ഞാൻ ഗർഭിണിയാണെന്ന് അറിയുന്നത് പക്ഷേ ആ കാര്യത്തിൽ മാത്രം അച്ഛൻ എനിക്ക് ഒപ്പം നിന്നില്ല ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ അച്ഛൻ എന്നെ കുറെ നിർബന്ധിച്ചു അച്ഛൻറെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അച്ഛൻ പറയുന്നതിൽ തെറ്റില്ല
പക്ഷേ എന്നിലെ അമ്മയ്ക്ക് അതിന് സാധിച്ചില്ല ഒരു കുഞ്ഞ് തന്റെ ഉദരത്തിൽ പിറവിയെടുക്കുന്നത് മുതൽ മാനസികമായും ശാരീരികമായും അവൾ അമ്മയായി മാറും എന്നാണല്ലോ എന്തായാലും അന്നുമുതൽ ഞാനും അച്ഛനും പിണങ്ങി പിന്നീട് അച്ഛൻ എന്നോട് മിണ്ടിയിട്ടില്ല ഞാൻ അച്ഛനോടും മിണ്ടാൻ ശ്രമിച്ചിട്ടും ഇല്ല ഇപ്പോൾ ഞാൻ അച്ഛനെ കണ്ട് സംസാരിക്കാൻ പോവുകയാണ് അച്ഛൻ എങ്ങനെ പ്രതികരിക്കുമെന്ന് ഓർത്ത് എനിക്ക് ആശങ്കയുണ്ട്