കാത്തിരിപ്പു കേന്ദ്രത്തിൽ
ആ വരുന്നത് എറണാകുളം വണ്ടി.മൂവാറ്റുപുഴ വഴി എറണാകുളത്തേക്കുള്ളലിമിറ്റഡ് സ്റ്റോപ്പ് ബസ്സ്!എറണാകുളം വണ്ടികൾക്കൊരു ഭാവമുണ്ട്,ഒരഹങ്കാരമുണ്ട്;നിറമുള്ള, പുതുമയുള്ള, വേഗം കൂടിയ തങ്ങൾ;നിറം മങ്ങി, പാർക്കിൻസൺ പിടിച്ച,പഴഞ്ചൻ കോതമംഗലം വണ്ടികളേക്കാൾകേമന്മാരാണെന്ന അഹങ്കാര ഭാവം!തൊടുപുഴ മുൻസിപ്പൽ പാർക്കിന്റെമുന്നിലെ കാത്തിരിപ്പു കേന്ദ്രത്തിലിരുന്ന്പകച്ചു നോക്കുന്ന ഞാൻ കാണുകയാണ്:ഭഗവാനെക്കണ്ട്, തിരുമധുരം വാങ്ങിമധുരിച്ചു വരുന്ന വീട്ടമ്മമാരുംഅണിഞ്ഞൊരുങ്ങി, വർണപ്പറവപോലെതിരക്കിട്ടു പായുന്നടെക്സ്റ്റൈൽസ് സുന്ദരികളും;വീർത്ത ബാഗും തൂക്കി, മുഖപ്രസാദമില്ലാതെ