Aksharathalukal

കാത്തിരിപ്പു കേന്ദ്രത്തിൽ

ആ വരുന്നത് എറണാകുളം വണ്ടി.
മൂവാറ്റുപുഴ വഴി എറണാകുളത്തേക്കുള്ള
ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ്!

എറണാകുളം വണ്ടികൾക്കൊരു ഭാവമുണ്ട്,
ഒരഹങ്കാരമുണ്ട്;
നിറമുള്ള, പുതുമയുള്ള, വേഗം കൂടിയ തങ്ങൾ;
നിറം മങ്ങി, പാർക്കിൻസൺ പിടിച്ച,
പഴഞ്ചൻ കോതമംഗലം വണ്ടികളേക്കാൾ
കേമന്മാരാണെന്ന അഹങ്കാര ഭാവം!

തൊടുപുഴ മുൻസിപ്പൽ പാർക്കിന്റെ
മുന്നിലെ കാത്തിരിപ്പു കേന്ദ്രത്തിലിരുന്ന്
പകച്ചു നോക്കുന്ന ഞാൻ കാണുകയാണ്:

ഭഗവാനെക്കണ്ട്, തിരുമധുരം വാങ്ങി
മധുരിച്ചു വരുന്ന വീട്ടമ്മമാരും
അണിഞ്ഞൊരുങ്ങി, വർണപ്പറവപോലെ
തിരക്കിട്ടു പായുന്ന
ടെക്സ്റ്റൈൽസ് സുന്ദരികളും;
വീർത്ത ബാഗും തൂക്കി, മുഖപ്രസാദമില്ലാതെ
സിവിൽ സ്റ്റേഷനിലേക്ക് പോകുന്ന
തിരക്കുള്ള സർക്കാർ ജീവനക്കാരും!

തിരക്കിനിടയിൽ നോട്ടീസ് നല്കി ഭിക്ഷ
യാചിക്കുന്ന ഹൈടെക് ഭിക്ഷാടകർ,
വൈദ്യസഹായത്തിന് കാശുപിരിക്കാൻ
പാട്ടു പാടുന്ന സന്നദ്ധ പ്രവർത്തകർ!

ജാഥ നയിച്ച് മുദ്രാവാക്യം വിളിച്ച്
ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന
രാക്ഷ്ട്രിയക്കാർ!
ഇവരെക്കണ്ട് മനസ്സുമരച്ച ബൈപാസ് റോഡ്
മൃഗതൃഷ്ണകളെ ചുമച്ചു തുപ്പുകയാണ്!

ഈ തിരക്കിലലിയാതെ ശാന്തമായൊഴുകുന്ന തൊടുപുഴയാറ്!
നടുവിൽ മുൻസിപ്പൽ പാർക്കിൽ
സമയം ആഘോഷമാക്കുന്ന കുട്ടികളും
പ്രണയജോടികളും!
ഇവരുടെയിടയിൽ തളർന്നിരുന്ന്
പകച്ചു നോക്കുന്ന ഞാനും!

പാർക്കിനും ഭഗവാനും സിവിൽ സ്റ്റേഷനും
കമ്പോളത്തിനുമിടയിൽ;
ബഹുനിലക്കെട്ടിടത്തിലെ ഒഴുക്കുഗോവണിപോലെ
ഒഴുകി മറയുന്ന ജനക്കൂട്ടം!

നിസ്സംഗതയോടെ മൂളിയുയരുന്ന
മുൻസിപ്പാലിറ്റിയിലെ സൈറൺ,
വൈകരുതെന്നു പറയുകയാണോ?

ഇന്നുള്ളവർ നാളെയുണ്ടാവില്ല,
ഈകാത്തിരിപ്പു കേന്ദ്രത്തിലെ കാത്തിരിപ്പു-
കാരേപ്പോലെ മാറുന്ന ആളുകൾ.

ഈ തിരക്കും ഒഴുക്കും പാർക്കുമാണോ
ജീവിതം?
അഹങ്കാരവും വിറയലും പ്രാർത്ഥനയുമാണോ ജീവിതം?
അണിഞ്ഞൊരുങ്ങലും തിരക്കിട്ടോടലും
പ്രണയചാപല്യവും ഭിക്ഷാടനവുമാണോ
ജീവിതം?


എങ്കിൽ,
ഈ കാത്തിരിപ്പു കേന്രത്തിനു ചുറ്റും
നീളുന്ന വഴികളിലൂടെ
ജീവിതം ഇഴഞ്ഞകലുകയാണ്!

പോരാളി

പോരാളി

5
363

കവിതപോരാളി------------വാളെടുത്തുയർത്തുവാൻവെട്ടുവാൻ, തകർക്കുവാൻ;പാഠങ്ങൾ പഠിപ്പിച്ചസംസ്കാരക്കളരികൾ!അമ്മിഞ്ഞപ്പാലിന്നൊപ്പംതാരാട്ടായ്പ്പാടിത്തന്നുഹൃദയം നിറയ്ക്കുവാൻ,വെട്ടിന്റെ വായ്ത്താരികൾ!സംസ്കാരത്തിരുമുറ്റത്തിന്നൊരു യോദ്ധാവായിഉടവാളുയർത്തിഞാൻഗർജ്ജനം മുഴക്കുമ്പോൾ;ചങ്ങലപ്പൂട്ടും തീർത്തെൻകാലുകൾ ബന്ധിക്കുവാൻ,നീതിസൂക്തങ്ങൾ പാടിതിളങ്ങും പടവാളേ,കീഴടങ്ങുകയില്ലവായ്ത്തലയ്ക്കൂണായെന്റെശിരസ്സും ഛേദിച്ചു നീഉറയിൽ പതിച്ചാലും!     ം. ം. ംജീവിതക്കളരിയിൽവെട്ടുവാൻ തകർക്കുവാൻ,വാശികേറ്റിയതെന്നെസന്യാസിപ്പിക്കാനാണോ?ഭീകരവാദത്തിന്റെലഹരിക്കൊളുത്ത