\"ഓഹ്ഹ്......ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടായിരുന്നല്ലേ \"
\"ഡാ.... നാളെ ദക്ഷയുടെ പിറന്നാൾ ആണ്..ഞങ്ങൾക്ക് അവളെ കിട്ടിയ ദിവസം....സാർ വൈകിട്ട് അങ്ങോട്ട് എതിയേക്കണം \"
\"ശെരി.....അല്ല സാറേ ഞാൻ ഒന്ന് ചോദിച്ചോട്ടെ \"
\"നീ...ഒന്നിൽ കൂടുതൽ ചോദിക്ക് എന്തിനാ പിശുക്ക് \"
\"ദക്ഷ secret ആയി എന്തെങ്കിലും അന്വേഷിക്കുന്നുണ്ടോ \"
\"എന്തേ \"
\" അല്ല.... കക്ഷിയുടെ ക്യാബിനിൽ കൊടുക്കേണ്ട ഫയൽ എന്റെ ക്യാബിനിലാണ് എത്തിയത് അതിൽ ഇന്നലെ കിട്ടിയ ബോഡി പാർട്സ് കൂടാതെ ഒരു ഹ്യൂമൻ skullഇന്റ ഓട്ടോപ്സി റിപ്പോർട്ടും കണ്ടു ഞാൻ ഒന്നും ചോദിച്ചില്ല എന്റെ ഊഹം ശെരിയാണെങ്കിൽ ഐ തിങ്ക് ഷി ഇസ് ഇൻ ട്രബിൾ \" അവർ രണ്ട് പേരുടെയും മുഖത്ത് ഭയം നിഴലിച്ചു
______________________
ഈ സമയം...മറ്റൊരിടത്ത്...
ഒരാളെ ചെയറിൽ കെട്ടിയിട്ടിരിക്കുന്നു...
അയാളുടെ അടുത്തുള്ള മേശയിൽ കുറേ ടൂൾസ് ഉണ്ട്...അയാൾ പാതി മയക്കത്തിലാണെന്ന് തോന്നുന്നു...
അപ്പോൾ ഇരുട്ടിൽ നിന്ന് ഒരു രൂപം നടന്നു വന്നു...
\"എന്നെ വിട്ടേക്ക്....പ്ലീസ്....ദൈവത്തെ ഓർത്ത് \"
\"ദൈവമോ....\" പുച്ഛത്തോടെ ആ രൂപം മുരണ്ടു...
\"പ്ലീസ്.... ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം എന്നെ വിട്ടേക്ക് നിനക്ക് എന്റെ പണം വേണോ...എന്റെ സ്വത്ത് വേണോ എന്ത് വേണേലും തരാം ദൈവത്തെ ഓർത്ത് എന്നെ ജീവനോടെ വിടണം \"
\"നായേ.. നിന്നെ ജീവനോടെ വിടണം അല്ലേ... ദൈവം എന്ന വാക്ക് ഉച്ചരിക്കാൻ ഇനി നിന്റെ ഈ പുഴുത്ത നാവുണ്ടാവില്ല.....\"
ആ രൂപം കയ്യിൽ കരുതിയ wire stripper കൊണ്ട് അയാളുടെ നാക്ക് പിഴുതെറിഞ്ഞു...
അയാൾ വേദന കൊണ്ട് പുളഞ്ഞു...
_________________________
സമയം രാത്രിയായി....
ദക്ഷ കാര്യമായി എന്തോ കംപ്യൂട്ടറിൽ നോക്കുകയായിരുന്നു. അപ്പോൾ അവളുടെ പിറകിലെ കർട്ടൻ പാറി പറക്കാൻ തുടങ്ങി....
അവൾ എഴുനേറ്റ് പോയി ജനൽ അടച്ചു...
അവളുടെ പിറകിൽ ആരോ നിൽക്കുന്നത് പോലെ അവൾക്ക് തോന്നി....അവളുടെ ശ്വാസഗതി ദ്രുതഗതിയിലായി.....അവൾ തിരിഞ്ഞു നോക്കി...
\"ഓഹ്ഹ്....ശ്രീനിയങ്കിൾ ആയിരുന്നോ എന്റെ ജീവൻ പോയി \"
\"എ സി പി ദക്ഷയുടെ ജീവൻ അത്രയ്ക്കെ ഉള്ളൂ....
നീ എന്നോട് എന്തോ മറയ്ക്കുന്നുണ്ടല്ലോ \"
\"എന്ത്...ഒന്നുമില്ല തോന്നിയതാവും \"
\"പിന്നെ 10 വയസ്സ് തൊട്ട് കാണുന്നതല്ലേ നിന്നെ \"
\"പൂജ എല്ലാം പറഞ്ഞിട്ടുണ്ടാവും അല്ലേ \"
\"എന്നോട് പറഞ്ഞത് ആദിയാ... ആ ബോഡി പാർട്സ് നിന്റെ കാറിൽ എങ്ങനെ വന്നു ..... ഈ നമ്പർ നീ ട്രേസ് ചെയ്യിപ്പിച്ചതല്ലേ \"
\" കേട്ടതെല്ലാം സത്യമാണ്..അത് വേറെ ആരുമല്ല ജോക്കറാണ്....\"
\"ജോക്കറോ.....\"
\"അതെ.... ആ ബോഡി പാർട്സ് എന്റെ കാറിൽ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചത് ഈ ജോക്കറാണ് അവൻ പിന്നെയും വിളിച്ചു.....ബട്ട് അവന്റെ ലൊക്കേഷൻ ട്രേസ്സ് ചെയ്യാൻ പറ്റുന്നില്ല \"
\"അപ്പോ തന്നെ നീ ഇത് secret മിഷൻ ആയി അങ്ങു പ്രഖ്യാപിച്ചോ എടി ഇത് മീഡിയകാരറിഞ്ഞാൽ അവന്മാർ വിഷുവിന് പടക്കം പൊട്ടിക്കുന്ന പോലെ ബ്രേക്കിംഗ് ന്യൂസ് ആക്കും അല്ലേൽ തന്നെ നമ്മുടെ ഡിപാർട്മെന്റിന് ഇപ്പോ ശനിദശയാ....\"
==========================
പിറ്റേന്ന് രാവിലെ ഫോൺകാളിന്റെ ശബ്ദം കേട്ടാണ് ദക്ഷ ഉണർന്നത്....
അവൾ ഫോണെടുത്തു നോക്കിക്കിയപ്പോൾ 10 മിസ്സ്ഡ്കാൾസ്....പൂജയായിരുന്നു...
\"ഹലോ....എടി എന്താ....\" ദക്ഷ ചോദിച്ചു.
\"നീ ഇന്നലെ തന്ന ആ ചെറുപ്പക്കാരന്റെ മുടിയില്ലേ അത് ആ ബോഡി പാർട്സുമായി മാച്ച് ചെയ്യുന്നുണ്ട് \"
\"സോ...എന്റെ ഊഹം തെറ്റിയില്ല.....ഞാൻ അങ്ങോട്ട് വരാം \"
അവൾ കുളിച്ചു ഡ്രെസ്സ് മാറി കാറും എടുത്തു നേരെ ലാബിലേക്ക് പോയി....
\"എടി....നോക്ക് എല്ലാം മാച്ച് ആവുന്നുണ്ട് എന്നാലും ആ പയ്യൻ പാവം \"
\"ഞാൻ ഇത് ഐജിയെ കാണിക്കാം അയാൾ പറയട്ടേ ഇനി എന്ത് വേണമെന്ന് നീ വല്ലതും കഴിച്ചോ \"
\"ഇല്ല....ഞാൻ രാവിലെ തന്നെ ഇങ്ങോട്ട് വന്നതാ \"
\"എന്നാ വാ നമുക്ക് എന്തെങ്കിലും കഴിക്കാം ഞാനും ഒന്നും കഴിച്ചിട്ടില്ല \"
അവിടെയുള്ള ഒരു റെസ്റ്റോറന്റിലേക്കാണ് അവർ പോയത്....ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ പൂജ ദക്ഷയോട് ചോദിച്ചു..
\"എടി.....\"
\"എന്താ....\"
\" നീ കല്യാണത്തെ കുറച്ച് ആലോചിച്ചിട്ടുണ്ടോ \"
\"നിന്റെ കല്യാണത്തെ കുറച്ച് ഞാൻ എങ്ങനെ ആലോചിക്കാനാ....\"
\"എന്റെ അല്ലടി നിന്റെ....ഇങ്ങനെ നടന്ന മതിയോ \"
\"നീ എന്താ മാട്രിമോണി തുടങ്ങാൻ പോവുന്നുണ്ടോ \"
\"ഒന്ന് പോടി.... മറിയാന്റി എന്നെ വിളിച്ചിരുന്നു നിന്നെ കാര്യമായിട്ട് ഒന്ന് ഉപദേശിക്കാനാ പറഞ്ഞത് \"
\"അപ്പോ മറിയാമ്മയാണല്ലേ ഇതിന്റെയൊക്കെ പിന്നിൽ ...എടി ഞാനൊരു പോലീസ് ഓഫീസറാണ് അത് നീ ഒന്ന് ഓർത്താൽ കൊള്ളാം \"
\"ഞാനും കണ്ടിട്ടുണ്ട് കുറേ പോലീസ് ഓഫീസറെ ബട്ട് ഇങ്ങനെ കല്യാണം കഴിക്കാതെ ഒറ്റക്കാലിൽ നിക്കുന്ന നിന്നെ പോലെ ഒരെണ്ണത്തിനെ കാണുന്നത് ആദ്യമാ \" പൂജ ഒരു കള്ള ചിരിയോടെ പറഞ്ഞു..
\"നീ നിന്റെ രജത്തേട്ടനെ കാണുന്ന പോലെ എന്നെ കാണേണ്ട \"
\" അയ്യോ എടി.....നീ വിചാരിക്കുന്ന പോലെ ഒന്നുമില്ല ഞാനും അവനും നല്ല ഫ്രണ്ട്‌സാണ് \"
\" വല്യ ഫ്രണ്ട്ഷിപ്പ് എന്നിട്ടാണോ ഞാൻ അന്ന് ലാബിലേക്ക് വന്നപ്പോൾ ഡെഡ് ബോഡിയുടെ മുന്നിൽ നിന്ന് രണ്ടും കൂടി കിസ്സ് ചെയ്ത് കളിക്കുന്ന കണ്ടത്....\"
\"നീ അതും കണ്ടോ \"
\"ഞാൻ ഒരു ACP അല്ലേടി.... ഡി....ഇനി മറിയാമ്മയുടെ മാട്രിമോണിയും കൊണ്ട് വന്നാ....ഞാനിതൊക്കെ ചന്ദ്രേട്ടനോട് വിളിച്ചു പറയും \"
\"എന്റെ പൊന്നേ....ചതിക്കല്ലേ.....\" പൂജ കയ്യ് കൂപ്പി കൊണ്ട് പറഞ്ഞു.
______________________
ഐജിയുടെ ക്യാബിൻ.....
\"സർ മേ ഐ കമ് ഇൻ \" ദക്ഷ ചോദിച്ചു.
\"യെസ്.....\"
\"സർ...there ഇസ് എ ബാഡ് ന്യൂസ്.....\"
\"എന്ത്.....\"
\"തോപ്പുംപടി പാലത്തിൽ നിന്നും കണ്ടെടുത്ത ബോഡി പാർട്സ് കോശി കുരുവിളയുടെ മകൻ ക്രിസ്റ്റിയുടേതാണ്\"
\"വാട്ട്.....\"
\"യെസ്...സർ.....ഇതാ ഓട്ടോപ്സി റിപ്പോർട്ട് \"
\" sad..cant... believe ദിസ്....എന്നാലും ആരാണ് ഇതൊക്കെ \"
\"ഇറ്റ്സ് ജോക്കർ \"
\"ജോക്കറോ \"
\"അതേ....ജോക്കർ എന്ന് പേരുള്ള ഒരാൾ വിളിച്ചിരുന്നു ആ കാളിന്റെ ലൊക്കേഷൻ ട്രേസ് ചെയ്യാൻ പറ്റിയില്ല ബട്ട് ഇത് ചെയ്തത് അയാൾ തന്നെയാണ് \"
\"ഇനിയുള്ള movement എല്ലാം സൂക്ഷിച്ചു വേണം എത്രയും പെട്ടന്ന് അവനെ അറസ്റ്റ് ചെയ്യണം ഇറ്റ്‌സ് ആൻ ഓർഡർ \"
അവൾ സല്യൂട്ട് ചെയ്തു പുറത്തിറങ്ങി...
മെയിൻ ഡോറിന്റെ അടുത്തുള്ള കോയിൻബോക്സുള്ള ഫോൺ ബെല്ലടിച്ചു....
ഒരു പിസി അത് അറ്റൻഡ് ചെയ്യ്തു....
\"ഹലോ.....\"
\" ദക്ഷ മാഡം മാഡത്തിനുള്ള കാൾ ആണ് \"
അപ്പോൾ ക്യാബിനിലേക്ക് പോവാൻ തുടങ്ങിയ ദക്ഷ അവിടേക്ക് പോവാതെ ഫോണിന്റെ അടുത്തേക്ക് പോയി...അവൾ റിസീവർ കയ്യിൽ വാങ്ങി .
\" ഹലോ......ഡിയർ ദക്ഷ.....ഗുഡ് മോർണിംഗ് സ്വീറ്റ് ഹാർട്ട്...\"
\"യൂ....ബ്ലഡി നീ ആരാടാ...\"
\"കൂൾ...കൂൾ...ബേബി....ഇങ്ങനെ ചൂടാവാതേ next സർപ്രൈസ് ഈസ് വെയ്റ്റിംഗ് ഫോർ യൂ.....\" കാൾ കട്ടായി....
\"ഷമീർ....\"
\"എന്താ മാഡം....\" സൈബർ വിങ്ങിലെ ഒരു ഉദ്യോഗസ്ഥനാണ് ഷമീർ...
\"ഇപ്പോ വിളിച്ച call ഉടനെ ട്രേസ്സ് ചെയ്യണം ആൻഡ് ഐ വാണ്ട് ഇറ്റ് നൗ \"
\"നിന്നെ ഞ്ഞം വെറുതെ വിടില്ല ഞാൻ \" ദക്ഷ മനസ്സിൽ പറഞ്ഞു....
അപ്പോൾ ടിവിയിൽ ബ്രേക്കിങ് ന്യൂസ്.....
\"ലുലു...മാളിന്റെ മുന്നിലെ ഡ്രൈനേജിൽ പ്ലാസ്റ്റിക് ബാഗിൽ കെട്ടി താഴ്ത്തിയ നിലയിൽ മനുഷ്യന്റെ മൃതദേഹാവശിഷ്ടം....\"
അവൾ പോലീസ് ജീപ്പിൽ കയറി നേരെ
ലുലുമാളിന്റെ മുന്നിലെത്തി....
അവിടെ ഡ്രൈനേജിൽ ഇറങ്ങി പ്ലാസ്റ്റിക് ബാഗ് പുറത്തെടുക്കുന്ന ബംഗാളികളെയാണ് കണ്ടത്..
അവർ അതിന്റെ കെട്ടഴിച്ചു ചുറ്റും കൂടി നിന്ന ആൾക്കാർ പെട്ടെന്ന് മാറി....
വെട്ടി മുറിച്ച ഒരു മനുഷ്യ ശരീരം ആദ്യം മരിച്ച ചെറുപ്പക്കാരന്റെ ബോഡി പോലെ തന്നെ....കണ്ണുകൾ ചൂഴ്നെടുത്തിട്ടുണ്ട്... തല വേർപെട്ട് കിടക്കുന്നു...
\" മാഡം ബോഡി കണ്ടിട്ട് അധികം പഴക്കം തോന്നുന്നില്ല ബ്ലഡ് ക്ലോട്ട് ആയിട്ടില്ല...സ്കാർസിൽ നിന്നും ഇപ്പോഴും ബ്ലീഡിങ് ഉണ്ട് ബോഡി temp വെച്ച് നോക്കിയാൽ ഇയാൾ മരിച്ചിട്ട് അധികം സമയം ആയിട്ടില്ല \" അവിടെ ഉണ്ടായിരുന്ന ഫോറൻസിക് expert പറഞ്ഞു.
\"ഹമ്മ്....\"
\"മാഡം....ഇയാൾ ആണ് ഇത് ആദ്യം കണ്ടത് \"
SI ഹരീഷ് അവിടെ നിന്ന ഒരാളെ ചൂണ്ടി കൊണ്ട് പറഞ്ഞു.
\"താൻ എന്താ കണ്ടത് \"
\"വാനിൽ വന്ന ഒരുത്തൻ ഈ ബാഗ് ഇവിടെ ഇടുന്നത് \"
\"അയാളുടെ മുഖം കണ്ടോ \"
\"ഇല്ല അയാൾ ഒരു ജോക്കറിന്റ മാസ്‌ക്ക് ഇട്ടിരുന്നു...
\"ആ...വാനിന്റെ നമ്പർ ഓർമയുണ്ടോ \"
\"നമ്പർ ഒന്നും ഉണ്ടായിരുന്നില്ല മാഡം....\"
\"മാഡം... ഇന്ത കാർഡ് അന്ത ബാഗിൽ നിന്ന് കെടച്ച് \" ഡ്രൈനേജിൽ നിന്ന് പുറത്തിറങ്ങിയ തമിഴൻ പറഞ്ഞു.
അവൾ അതിനെ പ്ളാസ്റ്റിക് ബാഗിലാക്കി ...
expertiന് കൊടുത്തു....
അത് കാർഡ്സിലെ....diamond എന്ന കാർഡായിരുന്നു...
അപ്പോൾ ആദിയും മറ്റ് ടീം മെംബേഴ്സും അവിടെയെത്തി...
\"ഓഹ്...മൈ ഗോഡ്....we are late.....\" ആദി പറഞ്ഞു.ദക്ഷ ആദിയെ തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു....
____________________________
വൈകുന്നേരം ദക്ഷ ശ്രീനിയുടെ വീട്ടിലെത്തി
അവൾ ആകെ തളർന്നിരുന്നു...
പക്ഷേ വീട്ടിൽ ആരും ഇല്ലാത്ത പോലെ തോന്നി...
\"മറിയാമ്മേ ഇവിടെ ആരുമില്ലേ ....കൃഷ്ണാ...കെവിനെ...\"
അപ്പോൾ ടിവിയുടെ മുന്നിലുള്ള സോഫയിൽ ആരോ ഇരിക്കുന്നത് കണ്ടു ദക്ഷ അതിന്റെ അടുത്തേക്ക് നടന്നു...പെട്ടെന്ന് അത് എഴുനേറ്റ് അവളുടെ നേരെ ചീറിയടുത്തു....ജോക്കറിന്റ മാസ്ക്കിട്ട ഒരാൾ.....അവൾ മാസ്‌ക്ക് വലിച്ചു കീറി....
അയാളുടെ കഴുത്തിന് പിടിച്ചു ചുമരിൽ ചേർത്തു നിർത്തി...
\"ആദി..... \"
\"എന്റമ്മോ..... എന്റെ കഴുത്ത് \"
\"എന്താ...ഇവിടെ \" അവൾ ദേഷ്യത്തിൽ ചോദിച്ചു.
\"എന്നെ കൊല്ലല്ലേ ശ്രീനി അങ്കിൾ പറഞ്ഞിട്ടാ \"
\"ശ്രീനി അങ്കിളൊ ....\"
\"എടി...മോളെ അവനെ കൊല്ലല്ലേ ഇതൊരു സർപ്രൈസ് ആയിരുന്നു.....നിന്റെ ബിർത്ഡേ അല്ലേ \"
\"ഒരു സർപ്രൈസ്....ഇവിടെ മനുഷ്യന് തലയ്ക്ക് തീപിടിച്ചു നടക്കുമ്പോഴാ....\" അവൾ ആദിയെയും തട്ടി മാറ്റി കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി പോയി....
\"സാറ് വന്നില്ലേൽ ഇപ്പൊ എന്റെ death ഡേ ആയേനെ \"
\"സോറി...ആദി ഇവൾ ഇങ്ങനെ violent ആവുമെന്ന് കരുതിയില്ല \"
\"അത്.... സാരമില്ല ഞാൻ ആയിരുന്നേൽ ഇപ്പോൾ കൊല നടന്നേനെ \"ആദി കഴുത്തു തടവി കൊണ്ട് പറഞ്ഞു...
________________________
ദക്ഷ അവളുടെ വീട്ടിലെത്തി.....
ആരോ ഡോർ തുറന്നു.....
എന്നിട്ട് റൂമിലേക്ക് പോയി..ഫോൺ ചാർജ് തീർന്ന് switched ഓഫ് ആയത് കൊണ്ട് അവൾ അത് ചാർജ് ചെയ്യാൻ വച്ചിട്ട്....വാഡ്രോബിലുള്ള ടവൽ എടുത്തു കുളിക്കാനായി പോയി...
കുളി കഴിഞ്ഞു വന്ന് ഫോണിലേക്ക് നോക്കിയപ്പോൾ ഒരു മിസ്സ്ഡ് കാൾ..
അവൾ ഫോൺ എടുത്തു നോക്കി..
\"വാസുയേട്ടനോ...\" പിന്നെയും കാൾ വന്നു അവൾ അത് അറ്റൻഡ് ചെയ്യ്തു.
\"ഹലോ....മോളെ.....ശാന്തയ്ക്ക് പനി കൂടി ആശുപത്രിയിലാ....ഞാൻ നാട്ടിലേക്ക് പോവുകയാ അത് പറയാനാ വിളിച്ചേ ചാവി അപ്പുറത്തെ വീട്ടിൽ കൊടുത്തിട്ടുണ്ട് ഹലോ.. ഹലോ മോളെ...\"
അവൾ ഞെട്ടിതരിച്ചു ഫോൺ കട്ട് ചെയ്തു..
\"വാസുയേട്ടൻ നാട്ടിൽ പോയെങ്കിൽ അപ്പോ താഴെയുള്ളതാരാ....\" അവൾ മനസ്സിൽ പറഞ്ഞു
(To be continued....)
( സ്റ്റോറി എല്ലാർക്കും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം...first സ്റ്റോറി നീരാഞ്ജനത്തിന് പ്രതിലിപിയിൽ 290K കടന്നു....😍😍😍😍
എന്നെ പോലുള്ള കുഞ്ഞു writerസിന്റെ കഥയൊക്കെ സമയം കണ്ടെത്തി വായിക്കുന്ന എല്ലാ റീഡേഴ്സിനും ഒരുപാടിഷ്ടം....❤️❤️)