❤️നെഞ്ചോരം❤️2
അവനോട് എന്തോ ചോദിയ്ക്കാൻ വന്ന അതേ സമയത്താണ് അവൾക്ക് വടകരയ്ക്ക് പോവാനുളള ബസ്സും വന്നത്
അത് കണ്ട ഇരുവരും അവനോട്‌ബൈ പറഞ്ഞ് കൊണ്ട് നടന്നുനീങ്ങി
തന്റെ ജീവിതം മാറി മറിയാൻ പോകുന്നതറിയാതെ അവൾ തന്റെ കോളേജിലേയ്ക്കുള്ള യാത്ര തിരിച്ചു
💕💕💕💕💕💕💕💕💕💕💕💕💕💕
ഗ്ലാസ് ഡോർ ആയതുകൊണ്ട് അകത്തു നടക്കുന്ന കാര്യങ്ങൾ വളരെ കൃത്യമായ പുറത്ത് നിൽക്കുന്ന ആൾക്ക് കാണാം എന്നത് ഞങ്ങടെ ക്ലാസ്സിന്റെ പ്രത്യേകതകളിൽ ഒന്നാണ്
അതുകൊണ്ട് തന്നെ ദിവസവും എന്റെ ഗ്യാങ് മുഴുവൻ വന്നിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഞാൻ ക്ലാസ്സിൽ കയറാറുള്ളു
ഇന്നും പതിവ് പോലെ ഉള്ള ആ നോട്ടത്തിലാണ് ഞാനാ കാര്യം ശ്രദ്ധിച്ചത്
ആരും അലമ്പോന്നും കാണിക്കാതെ എല്ലാരും അവനവന്റെ സിസ്റ്റത്തിന് മുന്നിലിരുന്നോ ണ്ട് തകർത്ത പണിയിലാണ്
അത് കണ്ടപ്പോ തന്നെ ഞങ്ങടെ പ്രിയപ്പെട്ട സുബിത് സർ എല്ലാർക്കും വളരേ നല്ല രീതിയ്ക്ക് പണി കൊടുത്തിട്ടുണ്ടെന്ന് ഈ പാവം എനിയ്ക്ക് കൃത്യമായ് പിടി കിട്ടി😁😁😁😁
അവന്മാരുടെ ആത്മാർത്ഥ പ്രയത്നം കണ്ട് തിരിച്ച് വീട്ടി പോയാലോന്ന് ഒരാലോചന എനിയ്ക്ക് വന്നതഎന്നാൽ ഒന്നരമണിയ്ക്കൂറത്തെ എന്റെ ബസ് യാത്രയും രാവിലത്തെ ഉറക്കം കളയലും ഓർത്തപ്പോ വലം കാല് വച്ച് ഞാൻപതിയെ ക്ലാസ്സിലേയ്ക്ക് കയറി ഡോറ് തുറക്കുന്ന ശബ്ദം കേട്ട് ക്ലാസ്സിലെ മുഴുവൻ പേരും ഹാരപ്പാ മോഹൻജതാരോ എന്ന ഭാവത്തിൽ എന്നെ നോക്കി
എല്ലാർക്കും പല്ല് മുഴുവൻ കണിച്ച് ഒരു ഇളിയും പാസ്സാക്കി കൊണ്ട് ഞാൻ ക്ലാസ്സിലേയ്ക്ക് കയറി ചുറ്റും ഒന്ന് കണ്ണോടിച്ചു അപ്പോൾ ദോ എന്നെ നോക്കി ക്ലോസപ്പ് ചിരിയോടെ ഇരിയ്ക്കുന്നു നമ്മുടെ സുബിത് സർ
ഗുഡ് മോർണിംഗ്‌സാർ
സാറിനെ വിഷ് ചെയ്തുകൊണ്ട് ഞാനെന്റെ ചെയറിൽ വന്നിരുന്നു കൊണ്ട് സിസ്റ്റം ഓൺ ചെയ്തു
ആ ...... ഹരിണി എല്ലാർക്കും ഞാൻ ഓരോ വർക്ക് കൊടുത്തിട്ടുണ്ട് തന്റെ വർക്ക് ആ മൗസിന് കീഴിൽ വച്ചിട്ടുണ്ട്
കേൾക്കേണ്ട താമസം സാറിനെ നോക്കി നന്നായൊന്ന് ചിരിച്ച് കാണിച്ച്(മറ്റുള്ളവരുടെ ഭാഷയിൽ ചിരി നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഇളി 😁😁😁😁😁ദോ ദിങ്ങനെ )കൊണ്ട് വർക്ക് നോക്കിയ എന്റെ കിളികൾ മുഴുവൻ കൂടും കുടുക്കയും എടുത്ത് സ്ഥലം വിട്ടു എന്ന് വേണം പറയാൻ
കാര്യം എന്താണെന്നല്ലെ ഒരു സ്കൂൾ ലോഗോ നിർമ്മിയ്ക്കാനാണ് എനിയ്ക്ക് കിട്ടിയത് ഇത് കണ്ട് ദയനീയ ഭാവത്തിൽ അടുത്തിരുന്ന വരുണിനെ നോക്കി അവിടേം എന്റെ അതേ അവസ്ഥ തന്നെയാണന്ന് കണ്ട ഞാൻ പതിയെ അതിനടുത്ത സീറ്റുകളിലേയ്ക്കും നോക്കി അവിടേം മൂന്ന് മുഖങ്ങളിലും സെയിം എക്സ് പ്രഷനാണെന്ന് കണ്ട ഞാൻ പതിയെ വർക്കിലേയ്ക്ക് തിരിഞ്ഞു മൂന്ന് മണിയ്ക്കൂറ് കൊണ്ട് ഏതാണ്ട് ലോഗോയുടെ ഏകദേശരൂപം കിട്ടി എന്ന് വേണം പറയാൻ
അയ്യോ പറയാൻ മറന്നു 10 to 12 ആണ് ഞങ്ങടെ ക്ലാസ്സ് ടൈം
സമയം കഴിഞ്ഞത് കൊണ്ട് ഞങ്ങൾപതിയെ സീറ്റിൽ നിന്നും എഴുന്നേറ്റ് കൊണ്ട് സാറിനെ നോക്കി
എന്താ .........
ഗൗരവത്തോടെ യുള്ള സാറിന്റെ ചോദ്യം കേട്ട് ഞങ്ങൾ അഞ്ച് പേരും പരസ്പരം നോക്കി
അത് സാർ ടൈം കഴിഞ്ഞു
ഉം........ നാളെ ചെയ്ത് കാണിയ്ക്കണം കേട്ടല്ലോ
ഉം....... കേട്ടു സാർ നാളെ ഫുൾ ആക്കിക്കൊള്ളാം സാർ
എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ ബാഗും എടുത്തുകൊണ്ട് പുറത്തേയ്ക്ക് നടന്നു
ഡി ഹരി നീയെന്താ വല്ലാതിരിക്കുന്നെ
എടാ അത് പിന്നെ
പറ ഹരി എന്താ കാര്യം എന്തെങ്കിലും പ്രശ്നം ഉണ്ടോ
അവരോട് രാവിലത്തേകാര്യങ്ങൾവള്ളിപുള്ളി തെറ്റാതെ പറയുമ്പോഴും എന്താണ് എന്റെ ആസ്വസ്ഥതയുടെ കാരണം എന്നെനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല
ഡീ നിനക്ക് നെഗറ്റെവ് അടിക്കാൻ പ്രത്യേകിച്ചു കാരണങ്ങൾ ഒന്നും വേണ്ടല്ലോ അതോണ്ടാവും അല്ലാതെ അവള്ടെ ഫ്രണ്ടിനെ പരിചയപെട്ടതിനാണോ നീ ഇങ്ങനെ
ഡാ.... അതല്ല നിനക്കറിയാലോ അവള്ടെ കാര്യത്തിൽ ഞാൻ ഭയങ്കര സെൽഫിഷ് ആണ്ന്ന് ഫുൾടൈം തല്ലുപിടുത്തം ആണെങ്കിലും എന്തോ അവളെ വല്ലാത്ത ഇഷ്ട്ടാണ്എനിക്ക്
ഞങ്ങൾക്ക് മൂന്നുപേർക്കും നിന്നെ മനസിലാവുന്നുണ്ട് വാവേ നീ ഇങ്ങനെ ടെൻഷൻ ആവല്ലേ നാളെക്കൂടെ നമുക്ക് നോക്കാം
ഹരിയെ ചേർത്തുപിടിച്ചുകൊണ്ട് വരുൺ പറഞ്ഞു
ഉള്ളിലെ ആകുലതകൾ മറച്ചുപിടിച്ചുകൊണ്ട് അവൾ അവർക്കായി നനുത്തൊരു പുഞ്ചിരി സമ്മാനിച്ചു
അവളെ ബസ് കയറ്റിവിട്ടതിനുശേഷമാണ് മൂന്നുപേരും വീടുകളിലേക്ക് തിരിച്ചത്
ആരൊക്കെയാണ് ഈ മൂന്നുപേർ എന്ന് അറിയില്ലല്ലേ ആദ്യത്തെ ആളേ നിങ്ങൾ നേരത്തെ കണ്ടില്ലേ \"വരുൺ \"ഞങ്ങടെ \"വാരു \"
ആളെപ്പറ്റി പറയാനാണെൽ കാണാൻ സൂപ്പർ ആണ് ട്ടോ ഏതാണ്ട് നമ്മുടെ വിജയ്ടെ ഒരുചെറിയകട്ടൊക്കെ ഉണ്ട് കക്ഷിക്ക്
അടുത്താൾ \"വൈഷ്ണവ്\" എന്ന \"വൈച്ചു \"അവനേം കാണാൻ സൂപ്പർ ആണ് ട്ടോ നന്നായി പാട്ട് പാടുട്ടോ ആള്
പിന്നത്തെ ആള് ഞങ്ങടെ സ്വാന്തം ക്യുൻ \"അനാമിക\" എന്ന ഞങ്ങടെ \"അനു \"
പിന്നെ ഈ ഞാനും
പിന്നെ ഒരുകാര്യം പറഞ്ഞാൽ നിങ്ങൾ ആരോടും പറയല്ലേ 🤫നമ്മുടെ അനും വരുണും കട്ട love ആണെന്നെ 🙈
ആരോടും പറയല്ലട്ടോ ഞാനാ നിങ്ങളോട് പറഞ്ഞെന്ന് അതുങ്ങൾ അറിഞ്ഞാൽ എന്നെ പഞ്ഞിക്കിടും അതാണ് 😒
ഈ കാര്യം കേട്ടപ്പോൾ നിങ്ങൾക്ക് ഒരൂസംശയം തോന്നില്ലേ ഞാനും വൈച്ചുവും തമ്മിൽ എന്തോ ഇല്ലെന്ന് 😝
അങ്ങനിപ്പോ ആരും എനിക്ക് അവിഹിതം ഉണ്ടാക്കേണ്ട അഞ്ചു പൈസക്കുറവുള്ള ഞാൻ അവർക്ക്മൂന്നുപേർക്കും ഒരുകൂടപ്പിറപ്പിനെ പോലെയാ
അതേ നമ്മൾസംസാരിച്ചുസംസാരിച്ചു വീണ്ടും ന്റെ നാട്ടിൽ കാലകുത്തി മനസിലായില്ലേ നമ്മൾ വീണ്ടും കൊയിലാണ്ടിയിൽ എത്തീന്ന് അങ്ങനെ ഞാൻവീണ്ടും എന്റെ കർമ്മഭൂമിയായ ഞങ്ങടെ വീട്ടിൽ തിരിച്ചെത്തി വന്ന് കയറുമ്പഴേക്കുംഫുഡ് അമ്മ ടേബിളിൽ വിളമ്പിവച്ചിട്ടുണ്ട് പിന്നൊന്നും നോക്കില്ല അതിനേം അറ്റാക്കി നേരെ റൂമിൽ കയറി നല്ലൊരുറക്കം പാസ്സാക്കി
വൈകുന്നേരം ചിന്നൂട്ടി വന്നുവിളിച്ചപ്പോഴാണ് എണീറ്റത് വൈകുന്നേരത്തെ ചായേം പലഹാരം കഴിച് അവളേം കൂട്ടി നേരെ അടുത്തുള്ള ലൈബ്രറിയിലും പോയി തിരിച്ചുവന്നുനേരെ ന്യൂസ് കണ്ടോണ്ടിരുന്ന അച്ഛന്റെ കയ്യിന്ന് റിമോർട്ടും തട്ടിപ്പറച്ചോണ്ട് നേരെ ടീവിടെ മുന്നിൽ ചെന്നിരുന്നു സൺ മ്യൂസിക്കും വച് അവിടിരുന്നു
ഈ ലൈബ്രറിയിൽ പോക്ക് സ്ഥിരമാണ് ട്ടോ കാര്യം തികച്ചും ദുരുദ്ദേശം വൈകുന്നേരമായാൽ നാട്ടിൻപുറത്തെ പയ്യന്മാരെല്ലാം കൂടെ ഏതെങ്കിലും കമാനത്തിന് മോളിൽ വന്നിരിക്കും ആസമയം ലൈബ്രറിയിൽ പോയാൽ അവന്മാരെ വായ് നോക്കാം എന്നൊരു ചെറിയ ദുരുദ്ദേശം കൂടെ ഉണ്ട് ട്ടോ 😁😁😁
ഞാനും ന്റെ പുന്നാര അനിയത്തീം ഏതേങ്കിലും ഒരു കാര്യത്തിൽ ഒരുമിച്ച് നിൽക്കുന്നുണ്ടേങ്കിൽ അതിതാണ് ഇതാണ് ഇത് മാത്രമാണ്
ഏതാണെന്ന് മനസ്സിലായോ ഇല്ലല്ലേ പറഞ്ഞു തരാം വായ് നോട്ടം സൺ മ്യൂസിക്
പിന്നെ സോണി യിലെ cid എന്ന ഹിന്ദി സീരിയലും ആണ്
ഇത് മാത്രമാണ് ഞങ്ങൾ തല്ല് കൂടാതെ കാണുന്ന പ്രോഗ്രാം
❤️❤️❤️❤️❤️❤️❤️
അങ്ങനെ ഇണക്കങ്ങളും പിണക്കങ്ങളുമായ് ഒരു മാസം കടന്ന് പോയി
എന്റെ ഭയം അസ്ഥാനത്താണെന്ന് കാണിച്ചു കൊണ്ട് ഇപ്പോൾ ഞാനും രാഹുലും നല്ല ബെസ്റ്റീസ് ആണ്
സത്യത്തിൽ ആള്പാവാണ്‌ട്ടോ
നല്ല സ്വഭാവം ഒക്കെയാണ് കൂടാതെ ഞങ്ങൾ ഏതാണ്ട് ഒരേ എയ്ജും അതോണ്ട് തന്നെ അവനോടപ്പം എല്ലാ കാര്യം ങ്ങളും ഞാൻ പറയാറുണ്ട് അങ്ങനെ ഉള്ള സംസാരത്തിനിടെയാണ് എനിയ്ക്ക് വരുന്ന അൺനോൻ നമ്പറിനെ പറ്റി അവനോട് പറഞ്ഞത്
ഡാ ..........
ഉം.......
ഡാ........
എന്താ ഹരി നീ കാര്യം പറ
അതേ രാഹുലേട്ട ഇവൾക്ക് ഡെയ്‌ലി ഒരു കോൾ വരാറുണ്ട് ഇവൾടെ എല്ലാ കാര്യം ങ്ങളും അറിഞ്ഞുവച്ചോണ്ട് ഉള്ള ഒരു കോൾ
ഇവൾടെ ഇഷ്ടാനിഷ്ടങ്ങളും കാര്യങ്ങളും എല്ലാം അറിയാവുന്നൊരു ആരോ ഒരാളാണ് വിളിയ്ക്കുന്നേ അയാൾക്ക് ഇവളെ പറ്റി എല്ലാമറിയാം
അതാരാണെന്ന് ഇവർക്ക് കണ്ടെത്തണം അതിന് നിങ്ങണെന്ന് സഹായിയ്ക്കണം അതാണ് കാര്യം അതിനാണ് ബെർതെ ഈ നാടകം മുഴുവൻ
ആണോ ഹരി.....
ഉം...... ആരാണെന്ന് അറിയില്ലെടാ
നീ ആ നമ്പർ ഇങ്ങ് തന്നെ
ഫോൺ എടുത്ത് നമ്പർ പറഞ്ഞു കൊടുത്ത് കഴിഞ്ഞപ്പഴേയ്ക്കുംഹരിക്ക് പോകാനുള്ള ബസ്സ്എത്തിയിരുന്നു ഹരി നേരേ വടകരയ്ക്കും ചിന്നു നേരേ
സ്കൂളിലേയ്ക്കും തിരിച്ചു
കാണാം
അപ്പോ അഭിപ്രായം കമെന്റ് രൂപത്തിൽ പോരട്ടേ