THE REVENGE
Part 11
മാധ്യമപ്രവർത്തകനും കുടുംബവും കൊലചെയ്യപ്പെട്ട നിലയിൽ.....
മാധ്യമ പ്രവർത്തകനായ സത്യരാജനും..
8 മാസം ഗർഭിണിയായ ഭാര്യ സംഗീതയും അതിക്രൂരമായി... കൊല ചെയ്യപ്പെട്ട നിലയിൽ...അവശ നിലയിൽ കണ്ടെത്തിയ മകളെ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു...
അവൾ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി...അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ അതിലേക്ക് ഉതിർന്നു വീണു...
\"എന്റെ അച്ഛൻ എന്റെ അമ്മ \" അവൾ വിതുമ്പി കൊണ്ട് ആ ചിത്രത്തിൽ വിരലോടിച്ചു.....
\"വെറുതെ വിടില്ല ഞാൻ അവനെ.....\" അവൾ മനസ്സിൽ പറഞ്ഞു.
\"മോളെ....ഈ ലോക്കറ്റ് നിന്റെയാ....പോവുമ്പോൾ നീ സൂക്ഷിക്കാൻ തന്നതാ \"
അവൾ അത് വാങ്ങി നോക്കി.....അത് openable ലോക്കറ്റ് ആയിരുന്നു....അതിലെ ഫോട്ടോസ് എവിടെയോ കണ്ട് മറന്ന പോലെ അവൾക്ക് തോന്നി.....
_________________________
\"സർ....ദക്ഷയെ ഐജി സർ അന്വേഷണത്തിൽ നിന്ന് മാറ്റി \"
\"അറിഞ്ഞു....എന്നിട്ട് അവൾ എവിടെ \"
\"പുറത്തേക്ക് പോവുന്നത് കണ്ടു....\"
\"അല്ല....ആ ഐസ് ഫാക്ടറിയിൽ പോയിട്ടെന്തായി
വല്ല evidence കിട്ടിയോ ....\"
\"ഒരു important evidence കിട്ടി അത് വെച്ച് ഞാൻ ആ ജോക്കർ ആരാണെന്ന് ഞാൻ കണ്ട് പിടിക്കും \"
\"സർ....അത് മാച്ച് ചെയ്യുന്നുണ്ട്......\"
ശ്രീനിയുടെ ക്യാബിനിലേക്ക് വന്ന സജിത് പറഞ്ഞു..
ആദി discussion റൂമിലേക്ക് പോയി...
\"സർ...ഇപ്പോൾ കിട്ടിയ ബോഡിയിലെ ഫിംഗർ പ്രിൻറ്റ്സ്സും സർ തന്ന ലോക്കറ്റിലെ ഫിംഗർ പ്രിൻറ്റ്സ്സും ഒന്ന് തന്നെയാണ്.... \"
\"ആദി....എന്തായി....\" ശ്രീനി അവിടേക്ക് വന്നു.
\"എന്റെ ഊഹം correct ആയിരുന്നു....ജോക്കർ ഒരു പുരുഷനല്ല ഒരു സ്ത്രീയാണ്...\"
\"സ്ത്രീയോ...\"
\"അതേ....സർ.... ആ ലോക്കറ്റിൽ നിന്ന് മൂന്ന് ഫിംഗർ പ്രിൻറ്റ്‌സ് കിട്ടി ഒന്ന് അത് അവിടെ നിന്ന് എടുത്തയാളിന്റെ....അതൊരു കുട്ടിയാണ്....രണ്ടാമത്തേത് ദക്ഷ......മൂന്നാമത്തേത് ഒരു സ്ത്രീയുടെ.. പക്ഷേ ജോക്കർ ഒരു പുരുഷ ആണെന്ന്...നല്ല ഉറപ്പുള്ളത് കൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല....ഇപ്പോൾ കിട്ടിയ ബോഡിയിൽ ഒരു സ്ത്രീയുടെ ഫിംഗർ പ്രിന്റസ്സ് കിട്ടി...ഇത് രണ്ടും മാച്ച് ചെയ്യുന്നുണ്ട്....\"
\"സോ...ജോക്കറിന് ഇനി രക്ഷയില്ല അല്ലെ \" ശ്രീനി പറഞ്ഞു..
______________________________
ഇതേ സമയം ദക്ഷ ഓർഫനേജിൽ നിന്ന് ഇറങ്ങി..
അവൾ ആ പത്രകട്ടിങ്ങിൽ പറഞ്ഞിട്ടുള്ള നാട്ടിലേക്ക് പോകാൻ തുടങ്ങി......
\"എന്നെയെയും ജോക്കറെയും തമ്മിൽ connect ചെയ്യുന്ന ഒരേയൊരു ലിങ്ക് എന്റെ past ആണ് \" അവൾ മനസ്സിൽ പറഞ്ഞു.
അവിടെ ഒരു പഴയ വീടിന്റെ മുറ്റതാണ് അവൾ എത്തിയത്.... അവിടെ വീടെന്നു പറയാൻ ഒന്നും ബാക്കിയുണ്ടായിരുന്നില്ല...തുരുമ്പെടുത് പൊട്ടി പൊളിഞ്ഞ ഗെയ്റ്റ്..അടുത്ത് ചേർന്ന് മതിലിൽ പഴയ പോസ്റ്റ് ബോക്സ്...
അവിടെ അടുത്തുള്ള വീട്ടിലേക്ക് അവൾ കയറി ചെന്നു...
\"ആരാ......\" അകത്ത് നിന്ന് ഒരു വൃദ്ധൻ വാതിൽ തുറന്നു..
\"ഞാൻ ദക്ഷ....കുറച്ചു ദൂരെ നിന്നാണ് ആ വീട്ടിൽ ഇപ്പോ ആരുമില്ലേ \"
\"ഹമ്മ്.....അവിടെ ആരും താമസിക്കാറില്ല.....\"
\"അവിടെയുള്ള മറ്റ് ആരെയെങ്കിലും അറിയുമോ അമ്മാവന് \"
\"ഇവിടുന്ന് പോവുന്നതാ കുട്ടിക്ക് നല്ലത് ... ഈ സ്ഥലം അത്ര ശെരിയല്ല \" അതും പറഞ്ഞു അയാൾ വാതിലടച്ചു..
അവൾ കുറച്ചു സമയം അവിടെ തന്നെ നിന്നു... അയാൾ വരില്ലെന്ന് തോന്നിയപ്പോൾ അവിടെ നിന്ന് ഇറങ്ങി..
അപ്പോൾ അടുത്ത വീടിന് മുന്നിലുള്ള പോസ്റ്റ് ബോക്സ് കണ്ണിൽ പെട്ടു...
\"പോസ്റ്റോഫീസ് \" അവൾ മനസ്സിൽ മന്ത്രിച്ചു...
അവൾ പോസ്റ്റോഫീസിൽ എത്തി....
അവിടെയുള്ള പോസ്റ്റ് മാസ്റ്ററെ കണ്ടു....
\"സർ....ഒരു കാര്യം അറിയാൻ വന്നതാ \"
\"എന്താ...\"
\"സത്യരാജിനെ കുറിച്ചാണ്.......\"
\"സത്യരാജോ...അതാരാ \"
\"അത്....അവിടെയുള്ള ആ പഴയ വീട്ടിലെ താമസക്കാർ \"
\" അവരൊക്കെ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞല്ലോ \"
\"എനിക്ക് അവരുടെ കുറച്ച് ഡീറ്റൈൽസ് വേണമായിരുന്നു \"
\"അതിപ്പോ.....\"
\"സത്യരാജനെ കുറിച്ചാണോ കുട്ടിക്ക് അറിയേണ്ടത് \"
അവിടെ ബെഞ്ചിൽ ഇരുന്ന ഒരു വൃദ്ധൻ പറഞ്ഞു...മേൽ മുണ്ടൊക്കെ പുതച്ച്...
അയാൾ കണ്ണട ഊരി മുണ്ടിൽ തുടച്ച് പിന്നെയും അവളെ ഒന്ന് നോക്കി...അത് ധരിച്ചു..
\"ഓഹ്ഹ്....ഇവിടെ ഉണ്ടായിരുന്നോ ഇങ്ങേരു പണ്ടത്തെ പോസ്റ്റ് മാസ്റ്റർ ആയിരുന്നു വേണേൽ ചോദിച്ചുനോക്ക് \"അയാൾ പറഞ്ഞു.
\"അമ്മാവന് എന്തെങ്കിലും അറിയുമോ \"
\"സത്യരാജന്റെ ആരാ കുട്ടി \"
\"മകളാണ് ....ദക്ഷ.....\"
\" ഇപ്പോഴെന്താ ഇങ്ങോട്ട് \"
\"അത്..എനിക്ക് അവരെ പറ്റി ചിലത് അറിയാനുണ്ട് \"
\"അയാൾ നല്ലൊരു മാധ്യമപ്രവർത്തകനായിരുന്നു.....\"
പ്രണയ വിവാഹം ആയിരുന്നു അയാളുടേത്....വീട്ടുകാർ എതിർത്തപ്പോൾ അവർ ഒളിച്ചോടി.... ഈ നാട്ടിൽ അവർക്ക് അങ്ങനെ ആരെയും പരിചയം ഇല്ലായിരുന്നു.....ഞാനും അവനും ഒരേ ബസ്സിൽ ആയിരുന്നു ഇങ്ങോട്ട് വരാറുള്ളത് അങ്ങനെ പരിചയം ആയി....
നല്ല മനുഷ്യൻ.. ഒരു അപരിചിതൻ ആയിട്ട് കൂടി എന്റെ കഷ്ടപാടുകൾ അറിഞ്ഞപ്പോൾ എന്നെ സഹായിച്ചു....\"
\"അന്ന് എന്താ ആ വീട്ടിൽ സംഭവിച്ചത്....\"
\"അന്ന് ഒരു രാത്രി പതിവ് പോലെ ഞങ്ങൾ തമ്മിൽ കണ്ട് പിരിഞ്ഞു....പെട്ടെന്ന് മഴ പെയ്യ്തു ഞാൻ കുടയെടുത്തിരുന്നില്ല അത് കൊണ്ട് അവന്റെ വീട്ടിലേക്ക് പോയി... എന്റെ വീട് അവന്റെ വീടിന്റെ അടുത്തു നിന്നും കുറച്ചു ദൂരം പോവാനുണ്ട്... ഞാൻ നോക്കുമ്പോൾ അവന്റെ വീട്ടിൽ മാത്രം വെളിച്ചമില്ല ...ഞാൻ അവിടേക്ക് ചെന്നു....ആരുടെയോ അലമുറ കേട്ട് ഞാൻ ഭയന്നു...പാതി ഇരുട്ടിൽ നിലത് ചോരയിൽ കുളിച്ചു കിടക്കുന്ന രാജനെ കണ്ടു....ഞാൻ അവന്റെ അടുത്തേക്ക് ഓടി ചെന്നു....പെട്ടെന്ന് എന്റെ മുതുകത് ആരോ ചവിട്ടി ....ആ ചവിട്ടിൽ ഞാൻ ദൂരേക്ക് തെറിച്ചു വീണു പ്രാണഭയത്തോടെ ഞാൻ അവിടെ നിന്ന് പുറത്തേക്കോടി...\"
\"നിങ്ങൾ അന്ന് എന്റെ അച്ഛനേയും അമ്മയെയും രക്ഷിച്ചിരുന്നേൽ ഇന്നും അവർ എന്റെ ഒപ്പം ഉണ്ടാവുമായിരുന്നു..
എന്നിട്ടും ഭീരുവിനെ പോലെ അവരെ ആ കാപാലികർക്ക് \"
അയാൾ പുതച്ച മേൽ മുണ്ട് മാറ്റി...
\"അന്ന് അവർ എന്റെ ഇടത് കയ്യ് വെട്ടിയെടുത്തു....
അന്ന് അവിടെ ഉയർന്ന നിലവിളികൾക്ക് കേട്ട് ആരും വന്നില്ല....എല്ലാം അവർ മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടാവും....ദുർഗ്ഗയെ ഇനിയും കണ്ടുകിട്ടിയിട്ടില്ല....\"
\"ദുർഗ്ഗ.....\"
\"ദുർഗ്ഗ.....നിന്റെ സഹോദരി.....ഒളിച്ചോടാൻ കാരണം മറ്റൊന്നും ആയിരുന്നില്ല അയാളുടെ ഭാര്യ ഗർഭിണിയായിരുന്നു....ഇവിടെയുള്ള ആശുപത്രിയിൽ ആയിരുന്നു പ്രസവം....പക്ഷേ കുഞ്ഞിന്റെ മുഖം വിരൂപമായിരുന്നു....അത് കൊണ്ട് തന്നെ അവളെ അങ്ങനെ വീടിന് പുറത്ത് കാണാറില്ല....പിന്നെയാണ് നീ ജനിക്കുന്നത്....അപ്പോഴേക്കും പിണങ്ങിനിന്ന വീട്ടുകാരയൊക്കെ അടുത്തുകൂടി....പക്ഷേ അവർക്ക് ആർക്കും ദുർഗ്ഗയേ ഇഷ്ടമല്ലായിരുന്നു....
അവൾ അവരുടെ അടുത്ത് ചെല്ലുമ്പോൾ അവളെ
ആട്ടിഅകറ്റും ..നീ...പോലും....പക്ഷേ ദുർഗ്ഗയ്ക്ക് നീ എന്ന് പറഞ്ഞാൽ ജീവനായിരുന്നു.....\"
\"ദുർഗ്ഗ ഇപ്പോൾ എവിടെയാ.. \"
\"ആർക്കും അറിയില്ല ആ ദുരന്തത്തിന് ശേഷം അവളെ ആരും കണ്ടിട്ടില്ല....ആരും അന്വേഷിക്കാനും പോയിട്ടില്ല.....\"
പെട്ടെന്ന് അവളുടെ ഫോൺ റിങ് ചെയ്യ്തു അവൾ അത് അറ്റൻഡ് ചെയ്തു....
\"മോളെ നീ എവിടെയാ.....\" ശ്രീനിയായിരുന്നു.
\"അങ്കിൾ.... ഞാൻ സെന്റ് തോമസ് ഓർഫനേജിലേക്ക് പോയതാ.....\"
\"എന്തിന്...... എന്തിനാ അവിടേക്ക് പോയത് \"
\"ജോക്കർ എന്റെ പാസ്റ്റിൽ നിന്ന് വന്നതാണ് അവനെ കണ്ടെത്താൻ നമ്മൾ സഞ്ചരിച്ച ട്രാക്ക് മുഴുവൻ തെറ്റായിരുന്നു.....ഞാൻ അവനെ കണ്ട് പിടിക്കുകതന്നെ ചെയ്യും.....ആദി ഒന്നും അറിയേണ്ട \" അവൾ കാൾ കട്ട് ചെയ്യ്തു..
\"പിന്നെ ദുർഗ്ഗയുടെ ഫോട്ടോ മറ്റോ ഉണ്ടോ.....\" അവൾ ഫോൺ പോക്കറ്റിൽ ഇട്ട് കൊണ്ട് ചോദിച്ചു..
\"ഇല്ല...പക്ഷേ ഞാൻ അവളെ ഒരു തവണ കണ്ടിട്ടുണ്ട്.....അങ്ങനെ എളുപ്പം ആർക്കും മറക്കാൻ പറ്റില്ല അവളുടെ മുഖം.....\"
ദക്ഷ കാറിൽ കയറി.....അയാൾ വരച്ചു കൊടുത്ത ഒരു രേഖചിത്രം മാത്രമായിരുന്നു ദുർഗ്ഗയുടേതെന്ന് പറയാൻ അവളുടെ കയ്യിൽ ഉണ്ടായിരുന്നത്...
\"ഒരു പക്ഷേ ദുർഗ്ഗയേ ജോക്കർ തട്ടിക്കൊണ്ട് പോയിട്ടുണ്ടാവും....അല്ലെങ്കിൽ.. \" അവർ ഗിയർ മാറ്റി വണ്ടി എടുത്തു...
റോഡ് ഒരു ഹൈവേയിലേക്ക് ചേർന്നു.....അവിടെ അടുത്ത് ഒരു ഹോട്ടലിന്റെ മുന്നിൽ ആരോ നിൽക്കുന്നു....
അവൾ കാർ നിർത്തി പുറത്തിറങ്ങി.....
അയാൾ അവളെ കണ്ടപ്പോൾ ഒന്ന് പരുങ്ങി....
അയാളെ അവൾ ഫോളൊ ചെയ്യാൻ തുടങ്ങി.
അയാൾ കയ്യിലുള്ള തോർത്തു കൊണ്ട് മുഖം മറച്ചു..അയാളുടെ വേഗത കൂടി....
ഒരു കടയുടെ ഇടനാഴിയിലൂടെ അയാൾ ഓടി..
പക്ഷേ ഇടനാഴി അവസാനിക്കുന്നിടത്തത് വെച്ച് ദക്ഷ അവന്റെ മുന്നിലെത്തി....അവൾ അവന്റെ കഴുത്തിന് പിടിച്ചു ചുമരിൽ ചേർത്തു..
\"പറയടാ...അന്ന് ആ വീട്ടിൽ നീ എന്തിന് വന്നു...നീയും ജോക്കറും തമ്മിൽ എന്താ ബന്ധം സത്യം പറയുന്നതാ നിനക്ക് നല്ലത് \"
\"ഞാൻ പറയാം...ഞാൻ പറയാം..എന്റെ അച്ഛൻ പ്രഭാകരൻ മരിച്ചതിന് ശേഷം കട നടത്തി കൊണ്ട് പോകാൻ എനിക്ക് കഴിഞ്ഞില്ല...ഒരു ദിവസം ഒരാൾ എന്നെ വിളിച്ചു....അയാൾ പറയുന്ന ജോലി ചെയ്താൽ കാശ് തരാമെന്ന് പറഞ്ഞു...അങ്ങനെയാ ഞാൻ അന്ന് ആ കോശിയുടെ വീട്ടിൽ എത്തിയത് അയാളെ കാറിൽ എടുത്തിട്ടത്തും ഞാനാണ്....\"
\"നിന്റെ ആ ജോക്കർ ഇപ്പോ എവിടെ ഉണ്ടാവും \"
അപ്പോൾ അയാളുടെ ഫോൺ റിങ് ചെയ്യ്തു ..ദക്ഷ ആ ഫോൺ എടുത്തു....
\"ഹലോ...നിന്റെ അടുത്ത ടാസ്‌ക്ക് ....ഞാൻ മെസ്സേജ് ചെയ്ത വീട്ടിലേക്ക് എത്തുക....ബാക്കി അവിടെ വന്നിട്ട് \"
അവൾ നമ്പർ നോക്കി \" ജോക്കർ \"
____________________
\"സാർ....ദക്ഷയുടെ വിവരം ഒന്നും ഇല്ലല്ലോ അവൾ എവിടെ പോയതാ....\" ആദി ശ്രീനിയുടെ ക്യാബിനിലേക്ക് കയറി കൊണ്ട് ചോദിച്ചു.
\"അവൾ.....\"
\"സാർ...പരുങ്ങേണ്ട.... ദക്ഷ പോയിരിക്കുന്നത് ജോക്കറിനെ കണ്ടെത്താനല്ലേ....അത് എന്നോട് മറച്ചുവെച്ചത് ഒരു കാര്യവുമില്ല ദക്ഷയുടെ ജീവൻ അപകടത്തിലാണ്.....\"
\"what....\"
\"സാർ....നമ്മൾ കരുതിയ പോലെ അല്ല കാര്യങ്ങൾ ജോക്കർ എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട്....
ആദ്യം മരിച്ച ക്രിസ്റ്റി ...അവന്റെ അച്ഛൻ കോശി കുരുവിള എന്ന ബിസിനെസ്സ് magnet ....ഇപ്പോൾ മരിച്ച എലീന ജോണ്.... പഴയ മന്ത്രി
അറക്കൽ ജോണിച്ചന്റെ മകളാണ്....ആ ബോഡി ഇപ്പോൾ confirm ചെയ്‌തു....ഇവർ തമ്മിൽ ഒരു connection ഉണ്ട്....ഈ ജോണിച്ചനും....കുരുവിളയും തമ്മിൽ...പഴയ ഒരു കേസ് 1990 നടന്ന ഒരു കൊലപാതകം.....അതിൽ മുഖ്യ പ്രതികളെന്ന് പ്രോസിക്യൂഷൻ ആരോപിച്ചത് ഇവരെയൊക്കെ ആയിരുന്നു.... ഒന്നാം പ്രതി കോശി രണ്ടാം പ്രതി ജോണിച്ചൻ മൂന്നാം പ്രതി നമ്മുടെ IG ജേക്കബ് സാറ്....\"
\"ഐജി സാറോ \"
\"അതേ....ജോക്കർ അവന്റെ പ്രതികാരം തീർക്കുകയാണ് അന്ന് മരിച്ചവരുമായി എന്തോ connection ജോക്കറിനുണ്ട് ..ഈ ജോക്കറിന് പിന്നിലുള്ള സ്ത്രീ ദക്ഷയുടെ പുറകേ എന്തിന് വരുന്നു എന്ന് ഒരു പിടിയും കിട്ടുന്നില്ല...\"
\"ദക്ഷ ....അവൾ safe ആണോ \"
\"ഞാൻ അവളുടെ ലൊക്കേഷൻ ട്രേസ്സ് ചെയ്യുന്നുണ്ട്
ജോക്കറിനെ ദക്ഷ കണ്ടെത്തുന്നതിന് മുൻപേ എനിക്ക് അവിടെ എത്തണം ഇല്ലെങ്കിൽ അവളുടെ ജീവൻ \" ആദി അവിടെ നിന്ന് ഇറങ്ങി പോയി..
_____________________
അവൾ ജോക്കർ പറഞ്ഞ സ്ഥലതെത്തി...
അതൊരു ബംഗ്ലാവ് ആയിരുന്നു.... കാടിന്റെ ഉള്ളിൽ ഉള്ള ഒരു പടുകൂറ്റൻ ബംഗ്ലാവ്....അവൾ അതിന്റെ എൻട്രൻസിന്റെ അടുത്തെത്തി.... ആ ഗെയിറ്റ് പൂട്ടിയിരുന്നു.... മുഴുവൻ തുരുമ്പെടുത ആ ഗേറ്റ് കാണുമ്പോൾ ആ വീട്ടിൽ ആരുമില്ലെന്ന് തോന്നും...ഗേറ്റ് തുറക്കാൻ പറ്റാത്തത് കൊണ്ട് അവൾ മറ്റ് വഴി നോക്കി...അപ്പോൾ മതിലിന്റെ അറ്റത്തുള്ള കല്ലുകൾ പൊളിച്ചിട്ട നിലയിൽ...അവൾ അത് വഴി ഉള്ളിലേക്ക് കയറി....
ഡോർ അകത്തു നിന്ന് പൂട്ടിയിട്ടുണ്ട്....
അവൾ പതിയെ നടന്നു..
അപ്പോൾ ഒരു വാതിൽ പാതി ചാരിയത് കണ്ടു അവൾ വാതിൽ തുറന്നു....
അവിടെ ഒരു സ്റ്റേയർ കേസ് ബട്ട് അത് underഗ്രൗണ്ട് റൂമിലേക്ക് ആണെന്ന് തോന്നുന്നു...അവൾ മനസ്സിൽ പറഞ്ഞു..
അവൾ പതിയെ സ്റ്റേയർ ഇറങ്ങി...താഴെ എത്തിയപ്പോൾ അവിടെ കുറേ റൂമുകൾ എല്ലാം ക്ലോസ്ഡ് ആണ്....നിലത് അവിടെ ഇവിടെ.... ചോര പാടുകൾ...ആ വലിയ റൂമിന്റെ അറ്റത്ത് ഒരു നെരിപോട്...അതു കത്തുന്നുണ്ടായിരുന്നു...നടുത്തളത്തിൽ ഒരു കസേര....അതിൽ കുറേ കയറുകളും...
\"അപ്പോൾ അവൻ ഇവിടെ തന്നെയുണ്ട് \"
പെട്ടെന്ന് അവിടെ ആറ്റത്തുള്ള ഡോർ തുറന്ന് ആരോ വന്നു...അവളുടെ ഊഹം തെറ്റിയില്ല...ജോക്കറിന്റ മാസ്‌ക് ഇട്ട് ...ഹൂഡി ധരിച്ച ഒരാൾ....
അവൾ അവിടെ ഉള്ള ഒരു റൂം തുറക്കാൻ നോക്കി...പക്ഷേ അത് ക്ലോസ്ഡ് ആയിരുന്നു...അവൾ മറ്റൊരു റൂം തുറന്നു...
അതിനുള്ളിൽ മനുഷ്യന്റെ നഖവും മുടിയും ആയിരുന്നു...അവൾക്ക് അത് കണ്ട് ഛർദി വന്നു...ആ രൂപത്തിന്റെ നിഴൽ അവളുടെ റൂമിന്റെ ഡോറിന്റെ അടുത്തെത്തി....അവൾ ചുമരിനോട് ചേർന്ന് നിന്നു.....ആ നിഴൽ അകന്നു പോയി...അവൾ പതിയെ വാതിൽ തുറന്നു...പുറത്തേക്കിറങ്ങി...
\"ദക്ഷാ........\" പിന്നിൽ നിന്നും ഗൂഢമായ ഒരു ശബ്ദം അതാ മുറിയിൽ മുഴുവൻ അലയടിച്ചു .
അവൾ തിരിഞ്ഞു നോക്കി ...
അവിടെ കസേര അല്ലാതെ മറ്റൊന്നും ഇല്ല....
\"സർപ്രൈസ്.......\" ആ രൂപം എന്തോ വസ്തു വച്ച് അവളുടെ തലയ്ക്കടിച്ചു.
ഈ സമയം ആദി ആ വീട്ടിലെത്തിയിരുന്നു....
അവൻ മെയിൻ ഡോർ തുറക്കാൻ നോക്കി...
ഒരു ശബ്ദതോടെ അത് തുറന്നു....
അവൻ തോക്ക് ചൂണ്ടി കൊണ്ട് അകത്തേക്ക് കയറി...
ദക്ഷ കണ്ണ് തുറന്നപ്പോൾ അവളെ ഒരു കസേരയിൽ കെട്ടിയിട്ടിരിക്കുന്നു.... ജോക്കർ അവളുടെ മുന്നിൽ നിൽക്കുന്നു അവന്റെ കയ്യിൽ ഒരു വടിയുണ്ട്....
\"ഗുഡ് മോർണിംഗ്.... സോറി..ഗുഡ് ഈവനിംഗ്... \" ജോക്കർ അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു....അവളുടെ വായിൽ ഒട്ടിച്ച പാസ്റ്റർ പറിച്ചു മാറ്റി....അവൾ വേദന കൊണ്ട് പുളഞ്ഞു...
\"ഓഹ്ഹ്....is ഇറ്റ് hurted ബേബി.....ഹ്ഹ്ഹ്ഹഹാഹാ....മരണം... മരണം.....പാപിക്ക് ശിക്ഷ മരണം മാത്രം \" ജോക്കർ അട്ടഹസിച്ചു......
\"ദുർഗ്ഗ....മതിയായില്ലേ നിനക്ക് \"
\"ഓഹ്ഹ്..അപ്പോ നീയെല്ലാം കണ്ട് പിടിച്ചു അല്ലേ....
യെസ്.... I am ദുർഗ്ഗ.... ദുർഗ്ഗ സത്യരാജ്.....\"ജോക്കർ മാസ്‌ക് ഊരി... പകുതി വികൃതമായ മുഖമുള്ള ദുർഗ്ഗ.....
\"അവരെയൊക്കെ നിയമത്തിന് മുന്നിൽ കൊണ്ടുവരമായിരുന്നു നിനക്ക് \"
\"നിയമം..... നീതി ദേവത...ഇതെല്ലാം വില്പനയ്ക്ക് വെച്ചിട്ട് കാലം കുറേ ആയി...നീയും നിയമത്തിന് മുൻപിൽ കൊണ്ട് വരാൻ നോക്കിയില്ലേ എന്നിട്ട് അവന്മാർ രക്ഷപെട്ടു.....എന്റെ പ്രതികാരം അത് കാലാകാലങ്ങളായി ജ്വലിച്ചു കൊണ്ടേ ഇരുന്നു അവന്മാരുടെ ചോര കാണാതെ... എനിയെനിക്ക് മരണമില്ല....\"ദുർഗ്ഗ ഭ്രാന്തമായി പറഞ്ഞു...
\"നോക്ക് ഞാൻ പറയുന്നത് കേൾക്ക് ...\" ദക്ഷ കയ്യിൽ കെട്ടിയ കുരുക്ക് അഴിക്കാൻ തുടങ്ങി...
\"എഹ്ഹ്ഹ.....നീ....... എപ്പോഴും എന്നെ ഒരു ജോക്കർ ആയി കരുതുന്ന നീ.....നമ്മുടെ അച്ഛന്റെ അമ്മയുടെയും മരണത്തിന് പ്രതികാരം വീട്ടാനാണ് ഞാൻ വന്നിരിക്കുന്നത്......നമ്മുടെ അമ്മയുടെ വയറ്റിലെ കുഞ്ഞിനെ പോലും അവമാർ വെറുതെ വിട്ടില്ല...പിച്ചിച്ചീന്തി അവന്മാർ നമ്മുടെ അമ്മയെ...അച്ഛന്റെയും നിന്റെയും നിലവിളികൾക്ക് പോലും കാത് കൊടുക്കാതെ.... നിയമം നമുക്ക് മുന്നിൽ മുഖം തിരിച്ചപ്പോൾ ഞാൻ എന്റെ വഴി കണ്ടത്തി..... my own വേ.....\"
അപ്പോൾ ആദി ഡോർ പൊളിച്ചു അവിടേക്ക് കയറി വന്നു...ആദി ദുർഗ്ഗയ്ക്ക് നേരെ പിസ്റ്റൽ ഉയർത്തി....
\"ജോക്കർ.....യൂ ആർ finished \"
\"ആദി നോ.....\" ദക്ഷ അലമുറയിട്ടു.....
(next part വേഗം എഴുതാം.... ലെങ്ഗ് കൂട്ടിയത് ആ ത്രിൽ പോവാതിരിക്കാനാ.....)