ഇച്ചായന്റെ അമ്മു ❤️ 7
സ്വാന്തനം എന്ന അനാഥലയത്തിനു മുൻപിൽ കാറിൽ ചാരിനിൽക്കുകയായിരുന്നു എവിൻ. രാവിലെ അമ്മുവിനോട് കുറച്ചു കടുപ്പത്തിൽ സംസാരിചെങ്കിലും തിരികെ വെളിയിൽ പോകുന്നതിനു മുൻപായി ഇച്ചേച്ചിയോട് ഒരു വാക്ക് ഓഫീസിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്.............
ഇച്ചേച്ചിക്ക് അടുത്ത നിന്നവളെ ഒന്ന് പാളി നോക്കിയിരുന്നു,......
ഒന്നും മിണ്ടാൻ തോന്നിയില്ല............... അവളെ കാണാത്ത രീതിയിൽ അവിടെ നിന്നും ഇറങ്ങി പൊന്നു.
ആ ഒരു അന്തരീഷത്തിൽ നിന്നൊന്നു മാറണം എന്ന് തോന്നി,............. അലക്സിയെ കാണണം, അവനോടു സംസാരിക്കാനായി പുറപ്പെടുമ്പഴാണ് ജെനിയുടെ കാൾ വന്നത്.........
\"ഒന്ന് കാണണം....... ഓർഫനെജിലേക്ക് വന്നാൽ മതി...\" അത്രയും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു.
\"എവിൻ.......!\"
പുറകിൽ നിന്നുള്ള ജെനിയുടെ വിളിയിൽ ആലോചനവിട്ടു ഞാൻ. എന്റെ അടുത്തേക്ക് വരുന്നവളെ നൊക്കി......
\"ജെനി....... നീ വിചാരിക്കും പോലല്ല ഒന്നും........ വിവാഹം മുടങ്ങുമെന്ന സാഹചര്യത്തിലാണ് അമ്മുവിനെ ഞാൻ മിന്നു കെട്ടിയതു..... അല്ലാതെ അതാരും പ്ലാൻ ചെയ്തത് അല്ല!...........
നിന്നെ ജീവതത്തിലേയ്ക്ക് കൂട്ടാൻ തീരുമാനിച്ചതൊക്കെ അൽമാർത്ഥമായിട്ടായിരുന്നടോ........
നിന്നെ പോലെ തന്നെയാണ് ഞാനും, മറ്റുള്ളവര് കളിച്ച കളിയിൽ അറിയാതെ നിന്ന് കൊടുത്തു പോയി,
അതൊന്നു മനസ്സിലാക്കു നീ...........\"
ഒറ്റ ശ്വാസത്തിൽ ജെനിയോടത് പറയുമ്പോൾ കിതച്ചു പോയിരുന്നു എവിൻ.......
\"അറിയാം എവിൻ......... ഈ കളിയിൽ താൻ നിരപരാധി ആണെന്ന് എനിക്കറിയാം.......
പക്ഷെ ഇനി വയ്യാ എനിക്ക് .........
വീണ്ടും വീണ്ടും വേദനിക്കുന്നത് എനിക്ക് മാത്രമാണ്......
പിന്നെ,
ദാ ഇത്..... ഇത് എവിനെ ഏൽപ്പിക്കാൻ വേണ്ടിയാണു ഞാൻ ഇന്ന് കാണണം എന്ന് പറഞ്ഞത്......\"
ജെനി തനിക്കു മുന്നിലേക്ക് നീട്ടി പിടിച്ചിരിക്കുന്ന ചെക്കിലേയ്ക്കു നൊക്കി എവിൻ.
\"ജെനി........ ഇത്............\"
\"50 ലക്ഷം രൂപയുടെ ചെക്ക് ആണ്,..... അനിയന്റെ ജീവിതത്തിൽ നിന്നും മാറി തരണം എന്നും പറഞ്ഞു എവിന്റെ ചേട്ടൻ ഇന്നലെ എന്റെ അക്കൗണ്ടിലേക്ക് ഇട്ടു തന്ന പണം,...........
വലിയ വീട്ടിലെ ചെക്കനെ വലയിട്ട് പിടിക്കാൻ നോക്കിയ അനാഥപെണ്ണിന് സമ്പന്നനായ എഡ്ഡ്വിൻ ജോൺ മുതലാളി കൊടുത്ത ഔദാര്യം...........\"
ഒരു പുച്ഛത്തോടെ തന്നെ നൊക്കി പറയുന്നവളുടെ വാക്കുകൾ വിശ്വസിക്കാനാകാതെ ഞെട്ടി തരിച്ചു നിന്നു എവിൻ........
\"ഇതിന്റെ ആവശ്യം എനിക്കില്ല.......
നിങ്ങളുടെ സ്വത്ത് കണ്ടല്ല ഞാൻ എവിനെ സ്നേഹിച്ചത്.
എന്റെ സ്നേഹത്തെ വിലയിടാൻ ഇതിനാവില്ല എന്ന് ചേട്ടനോട് പറഞ്ഞേക്ക്...........\"
ഉറച്ച സ്വരത്തിൽ പറഞ്ഞു തിരികെ നടക്കവേ ഒന്നുടെ തിരിഞ്ഞ് നിന്ന് എവിനെ നൊക്കി ജെനി.
\"അമ്മുവിന് പണ്ടേ ഇഷ്ട്ടമായിരുന്നു എവിനെ അല്ലെ.........?
കൊള്ളാം മിടുക്കിയ അവൾ എല്ലാവരേയും കൂടെ നിർത്തി അവസാനം തന്നെ നേടിയെടുത്തല്ലോ ആ മിണ്ടാപൂച്ച............\"
അത്രയും പറഞ്ഞു ജെനി അകത്തേക്ക് കയറി പോയി. തന്റെ കയ്യില്ലേക്കു വെച്ച് തന്ന ചെക്കിലേക് എവിൻ നൊക്കി, അവന്റെ കൈകൾ വിറച്ചു.......
കണ്ണിൽ ഇരുട്ട് മൂടാൻ തുടങ്ങി,....
ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യത്താൽ അവന്റെ കയ്യിലിരുന്ന ആ കടലാസ് അവൻ ചുരുട്ടികൂട്ടി....
\"ഇല്ല.....
തന്റെ ഇച്ചായന് ഇങ്ങനൊക്കെ
ആകാൻ പറ്റുമോ,..........\"
അവൻ അവനോടു തന്നെ ചോദിച്ചു.......
അപ്പോഴേക്കും ആ കണ്ണുകളിൽ കോപം ഇരച്ചു തുടങ്ങിയിരുന്നു..............
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
\"അലക്സി...... എടാ ഒരു ചെറിയ പ്രശ്നം ഉണ്ട്\"
തന്റെ ഓഫീസിലിരുന്നു അലക്സിയെ എഡ്ഢി ഫോണിൽ വിളിക്കുകയായിരുന്നു.
\"എന്താ ഇച്ചയാ....... എന്താ കാര്യം......\"
\"ടാ........കമ്പിനിടെ ഒഫീഷ്യൽ അക്കൗണ്ടിൽ നിന്നും എന്റെ പേരിൽ ഇന്നലെ വൈകിട്ട് ഒരു 50 Lacks ജെനിടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആയിട്ടുണ്ട്........\"
\"What..... 50 ലക്ഷം രൂപയോ.......അത്..... അതാരാ ചെയ്തേ.......?\"
\"അറിയില്ലടാ...... പക്ഷെ ഒരു കാര്യം ഉറപ്പായി....... ജെനിക്ക് സഹായി ആയി ആരോ ഈ ഓഫിസിൽ ഉണ്ട്. കണ്ടുപിടിക്കണം അത് ആരാണെന്നു........\"
\"മം........ ശെരിയാ ഇച്ചായ..... നമ്മളറിയാതെ ഇത്രേം വലിയൊരു എമൗണ്ട് ട്രാൻസ്ഫർ ചെയ്യണം എങ്കിൽ...... അതൊരു നിസ്സാരക്കാരനാവില്ലാ. നന്നായി ഓഫീസിൽ ഹോൾഡ് ഉള്ള ഒരാളെകൊണ്ടേ പറ്റു ഇത്............\"
\"നീയെവിടെയാ....... എന്നിക്കു നിന്നെ നേരിട്ട് കാണണം അത്യാവിശമായിട്ട്...\"
\"ദാ.... ഞാനെത്തി ഇച്ചായ ഉടനെ അങ്ങോട്ടു വരും............ പിന്നേ കാശ് ട്രാൻസ്ഫർ ആയ കാര്യം വേറാരും അറിയണ്ട............\"
\"ഇല്ല.......... ഞാൻ നിന്നോട് മാത്ര പറഞ്ഞെ, തല്ക്കാലം ഞാനൊന്നും അറിഞ്ഞതായി ഭവിക്കുന്നില്ലടാ.......\"
\"മം....... ശെരി ഇച്ചയാ..........
പിന്നേ ഇച്ചായ വേറൊരു കാര്യം ഉണ്ട്............\"
\"എന്താ അലക്സി..........\"
\"ആ SN groups ന്റെ മെയിൽ വന്നു, എവിന്റെ വിവാഹം കഴിഞ്ഞതോടെ നമ്മുടെ പ്രോജെക്ടിനു അപ്പ്രൂവൽ കിട്ടി.............
ആ പ്രൊജക്റ്റ് എവിൻ ലീഡ് ചെയ്യാൻ അവരിട്ട ഒരേയൊരു കണ്ടിഷൻ അവൻ മാരീഡ് ആയിരിക്കണം എന്നായിരുന്നല്ലോ.............\"
\"എവിൻ അറിഞ്ഞോ ഇത്.......\"
ഒരാശങ്കയോടെ എഡ്ഢി ചോദിച്ചു.
\"അറിഞ്ഞിട്ടുണ്ടാവണം......... മെയിൽ ആദ്യം അവനായിരിക്കുമല്ലോ അവരിട്ടത്...........\"
\"മം........\"
ഒന്ന് അമർത്തി മൂളി എഡ്ഢി.
\"എന്നാ ഇച്ചായൻ വെച്ചോ ബാക്കി ഒക്കെ ഞാൻ വന്നിട്ട് പറയാം........\"
അത്രയും പറഞ്ഞ് അലക്സി കാൾ വെച്ചു. മറുതലയ്ക്കൽ ഫോൺ കട്ടായതും എഡ്ഢി ഒരു ദീർഘശ്വാസം എടുത്തു തന്റെ ചെയറിലേക്ക് കണ്ണുകൾ അടച്ച് ചാരി ഇരുന്നു..............
💠💠💠💠💠💠💠💠💠💠💠💠💠💠💠💠
വെളിയിലെ സിറ്റൗട്ടിൽ എവിൻ വരുന്നതും കാത്തു പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു അമ്മു. സമയം 10 മണി കഴിഞ്ഞിരുന്നു. വൈകുന്നേരം ഹോസ്പിറ്റലിൽ നിന്നും എമർജൻസിയായി ഒരു കേസ് വന്നപ്പോൾ പോയതായിരുന്നു ആനി......
തന്നെ ഒറ്റയ്ക്ക് ആക്കിട്ടു പോവില്ലന്ന് പറഞ്ഞ് നിന്ന ആനിയെ നിർബന്ധിച്ചു പറഞ്ഞു വിട്ടതാണ് അമ്മു.........
\"ഇല്ലടി......... മനസ്സിലാവില്ല നിനക്ക്............
മനസ്സിലാക്കാൻ ശ്രെമിച്ചിട്ടുമില്ല നീ.........
ഇപ്പോഴെന്നല്ല ഒരിക്കലും..........\"
എവിൻ രാവിലെ പറഞ്ഞ വാക്കുകളിലായിരുന്നു അമ്മുവിന്റെ ചിന്ത മുഴുവനും..........
അവൻ പറഞ്ഞതിന്റെ അർത്ഥം എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായിരുന്നില്ല........
പെട്ടന്ന് എവിന്റെ കാറു വന്നു നിന്നു,.... അമ്മു ഒന്ന് ചിരിച്ചു..........പക്ഷെ,
കാല് നിലത്തുറയ്ക്കാൻ പോലും കഴിയാതെ കാറിൽ നിന്നിറങ്ങുന്ന എവിനെ കണ്ടതും അവളുട മുഖം വാടി..........
\"അ..... അയ്യോ.... ഇച്ചേ!..........\"
മുൻപിലെക്ക് നടക്കാൻ ആഞ്ഞതും വീഴാൻ പോയവനെ ഓടി ചെന്നു താങ്ങി പിടിച്ചു അവൾ......
\"അല്ല...... ആരാ ഇത് എന്റെ ഭാര്യ അല്ലെ........ അതേല്ലോ,........
ദേ ഞാൻ കെട്ടിയ മിന്ന്..........\"
ഒരു കൈ അവളുടെ തോളിൽ ഇട്ടു മറുകൈയിൽ അവളുടെ കഴുത്തിൽ കിടക്കുന്ന മിന്ന് മാല കയ്യിലെടുത്തു അവൻ ചോദിച്ചു.......
\"എന്താ ഇച്ചായ ഇത്........ എന്തിനാ ഇങ്ങനെ കുടിച്ചേ?.............\"
കാലുകൾ നിലതുറപ്പിച്ചു നടക്കാൻ പോലും കഴിയാതെ എവിനെ താങ്ങി പിടിച്ചുകൊണ്ടവൾ ചോദിച്ചു.......
\"ഹാ..... അങ്ങനെ പറഞ്ഞാൽ എങ്ങനാടി...... സെലിബ്രേഷൻ ആയിരുന്നു ഇന്ന്.........
എവിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റ് അപ്പ്രൂവ് ആയതിന്റെ സെലിബ്രേഷൻ......... അതിന്റെ ആഘോഷമാടി ഞാനിന്നു.........\"
\"മതി....... വാ...... കേറി വന്നേ........\"
അവനെ വീടിന്നുള്ളിലേക്ക് താങ്ങി കൊണ്ട് വന്നു അമ്മു.......
\"ഹാ.... ഞാൻ പറഞ്ഞു തീർന്നില്ലടി....... നീ ബാക്കി കൂടി കേൾക്കു.....
ആര് കാരണമാ എനിക്കിപ്പോ ഈ പ്രൊജക്റ്റ് കിട്ടിയതെന്നു അറിയുവോ....\"
അവളിൽ നിന്നുള്ള പിടിവെട്ട് അമ്മുവിനെ തനിക്ക് നേരെ നിർത്തി അവൻ ചോദിച്ചു.
\"മെയിൻ റീസൺ നീയാടി!!.........
നിനക്കറിയുവോ എന്റെ കല്യാണം കഴിയണം എന്നായിരുന്നു അവർ വെച്ച കണ്ടിഷൻ.......
അപ്പൊ നീ കാരണമല്ലേ എനിക്കിതു കിട്ടിയത്.........
ഞാനിപ്പോ ബാച്‌ലർ അല്ലല്ലോ?........
കേട്ടൊറപ്പിച്ച പെണ്ണ് കല്യാണത്തിൽ നിന്നും മാറിയപ്പോൾ അവിടെ രക്ഷകായായി അവതരിച്ച മാലാഖയല്ലേ ഇപ്പൊ നീ........\"
തന്റെ മുഖത്തു നൊക്കി പുച്ഛത്തോടെ പറയുന്നവനെ കണ്ണിമ വെട്ടാതെ നിറ മിഴിയോടെ അവൾ നൊക്കി
നിന്നു..........
\"നിനക്കറിയുവോ അമ്മു ഇപ്പൊ ഞാൻ ആരാണെന്നു....... കമ്പനിയിൽ ഉള്ളവരും......... പിന്നേയി മുഴുവൻ ഇൻഡസ്ട്രിയിലും എന്താണ് എവിനെ കുറിച്ച് പറയുന്നതെന്ന് അറിയുവോ നിനക്ക്........,\"
ഇരു കൈകൾ കൊണ്ട് അവളുടെ തോളിൽ കുലുക്കി അവൻ ചോദിച്ചു.....
\"നടന്നതൊക്കെ എന്റെയൊരു ചീപ്പ് ഡ്രാമ ആയിരുന്നെന്ന്........... ജെനിയുമായിട്ടുള്ള എന്റെ ബന്ധവും കല്യാണവുമൊക്ക...... വെറും....... വെറുമൊരു ചീപ്പ് ഡ്രാമ ആണെന്ന്............
അനാഥപെണ്ണിന് ജീവിതം കൊടുക്കാനെന്ന പേരിൽ കാണിച്ച ബിസിനസ്‌മാൻ എവിന്റെ പുതിയ നാടകം ആയിരുന്നെന്നു അതെല്ലാം.......\"
\"എന്തൊക്കെയാ...... ഇച്ചായ ഈ പറയുന്നേ......... അതല്ല സത്യമെന്നു നമ്മുക്കറിയാലോ........ എല്ലാർക്കുമാറിയല്ലോ.........\"
\"ഹാ....... സത്യം....... ഞാനിതു കൊറേയായി കേൾക്കുന്നു........ ഞാൻ ചോദിച്ചതല്ലേ നിങ്ങളോട് സത്യമെന്താണന്നു....... അപ്പൊ.... അപ്പൊ നിങ്ങളെതൊക്കെ കള്ളമാടി ജെനിയെ പറ്റി പറഞ്ഞത്.........\"
\"ഇച്ചായ....... അങ്ങനെ പറയല്ലേ......കള്ളം പറഞ്ഞത് അവളാ, ജെനി!...
ജെനി ചതിക്കുവായിരുന്നു ഇച്ചായനെ......\"
പൊട്ടി കരഞ്ഞുകൊണ്ടവൾ അവനോടു ചേർന്ന് നിന്നു പറഞ്ഞു.
\"ഹുംമ് അല്ല........... ജെനിയല്ലടി ചതിച്ചത്.........ഇച്ചായനാ......
പാലമറ്റത്തെ എഡ്ഡ്വിൻ ജോൺ എന്ന എന്റെ ഇച്ചായൻ.......\"
എവിന്റെ വാക്കുകളിൽ ഒരു നിമിഷം ഞെട്ടി അമ്മു.......
\"അനിയൻ അനാഥപെണ്ണിനെ കുടുംബത്തു കേറ്റാതിരിക്കാൻ
ചേട്ടൻ കളിച്ച കളിയായിരുന്നെടി ഇതെല്ലാം........
എന്നിട്ട് എന്നെ വിട്ട് പോവാൻ അവൾക്കു 50 ലക്ഷം രൂപ പ്രതിഫലവും കൊടുത്തു അങ്ങേര്............\"
\"എന്താ..... എന്താ ഇച്ചായൻ പറഞ്ഞെ എഡ്ഢിച്ചായൻ ഇച്ചായനെ ചതിച്ചെന്നോ........
ആരാ ഇതൊക്കെ പറഞ്ഞെ.........
ജെനിയാണോ..........?\"
\"ഞാൻ കണ്ടു അവളെ ഇന്ന്.
അറിയാനുള്ളത് എല്ലാം അവളുടെ വായിന്നു കേട്ടുഞാൻ.......\"
\"എന്തൊക്കെയാ ഈ പറയുന്നെന്നു വല്ലോ ബോധം ഉണ്ടോ ഇച്ചായ........
എന്ത് അറിഞ്ഞൂന്ന ഈ പറയുന്നേ.........
നമ്മുടെ എഡ്ഢിച്ചായൻ അങ്ങനെ ചെയ്യൂവോ.........\"
\"ചെയ്തു......... എല്ലാം ചെയ്യാനുള്ളതെല്ലാം ചെയ്തിട്ട ഈ കല്യാണ നാടകം കളിച്ചതും........ ദേ ഈ കിടക്കുന്ന മിന്ന് നിന്റെ കഴുത്തിൽ വീഴിച്ചതും........
അതും നീയും അവർക്കൊപ്പം നിന്ന്....... എന്നെ വിഡ്ഢിയാക്കികൊണ്ട് അല്ലേടി ?...............\"
ഒരു നിമിഷം അവന്റെ വാക്കുകളിൽ പകച്ചു പോയി അവൾ.........
\"ഇച്ചായൻ എന്താ..... പറഞ്ഞെ........ ഞാ........ഞാനിച്ചായനെ വിഡ്ഢിയാക്കുവായിരുന്നെന്നോ......... അങ്ങനെയാണോ ഇച്ചായൻ കരുതിയെ...........\"
അമ്മുവിന്റെ ശബ്ദം ഉയർന്നു.
\"ശെരിയാ......ഒരുപാട് ആഗ്രഹിച്ചത് തന്നെയാ ഞാൻ........... ഒരുപാട് ഇഷ്ട്ടപെട്ടതാ ഇച്ചായന്റെ പേരിലുള്ള മിന്നു എന്റെ കഴുത്തിൽ കിടക്കാൻ...... പക്ഷെ അത് ഇച്ച പറയും പോലെ ഇച്ചായനെ വിഡ്ഢിയാക്കിയോ ചതിച്ചിട്ടോ ഒന്നും അല്ലിച്ചായാ..........
ഞാനിച്ചയെ സ്നേഹിക്കും പോലെ ഒരു ദിവസം എന്നെയും ഇച്ച സ്നേഹിച്ചു.......നിറഞ്ഞ മനസ്സോടെ എനിക്കാ മിന്നു ഇച്ച കെട്ടി തരാൻ പ്രാർത്ഥിച്ചവളാ ഞാൻ.........\"
കിതച്ചു കൊണ്ടത്രയും പറയുമ്പോൾ അവസാന വാക്കുകളിൽ പൊട്ടി കരഞ്ഞു പോയിരുന്നു അവൾ.....
എവിൻ അവളെ നൊക്കി നിന്നു....... അമ്മുവിന്റെ കണ്ണിര് കണ്ടു അവന്റെ നെഞ്ച് പിടയും പോലെ തോന്നിയവന്...... എന്നാൽ ജെനിയോട് എല്ലാരും ചെയ്തത് ഓർത്തപ്പോൾ അവൻ മുഖം തിരിച്ചു.......
ഇനി ഇവിടെ നിന്നാൽ തന്റെ സമനില തെറ്റുമെന്ന് തോന്നിയതും അവൻ വീണ്ടും പുറത്തിറങ്ങി തന്റെ കാറിന്റെ അടുത്തേക്ക് നടന്നു...........
\"ഇച്ചേ....... ഇച്ചായ...... പോവല്ലേ...... ഇപ്പൊ ഇങ്ങനെ വണ്ടി എടുത്തോണ്ട് പോവല്ലേ ഇച്ചായ.........\"
എവിൻ പുറത്തിറങ്ങുന്നത് കണ്ടു അമ്മു ഓടി വന്നവനെ പുറകിൽ നിന്നും പിടിച്ചു തടഞ്ഞു കൊണ്ട് പറഞ്ഞു......
\"അമ്മു...... വിട് എന്നെ..... എന്നിക്ക് പോണം ഇവിടുന്നു........ \"
ഉള്ളിൽ തികട്ടി വന്ന രോക്ഷം കടിച്ചമർത്തി അവൻ പറഞ്ഞു........
\"ഇല്ല...... വിടില്ല ഞാൻ, ഇന്നിപ്പോ ഇങ്ങനെ ഇച്ചായനെ ഇവിടുന്നു പോകുവാൻ സമ്മതിക്കുവേല ഞാൻ........
മകനെ പോലെ സ്നേഹിക്കുന്ന എഡ്ഢിചായനെയും എന്നെയും ഒക്കെ ഇച്ച വെറുക്കാൻ കാരണം അവളാ.... ആ ജെനി...... അവളുടെ അടുത്തേക്കാണെങ്കിൽ വിടില്ല ഞാൻ ഇച്ഛയെ......... \"
അവൾ അവന്റെ മേലുള്ള പിടി ഒന്നുടെ മുറിക്കി പറഞ്ഞു...
\"വിടടി!!!!...........
തൊട്ടുപോകരുതെന്നെ നീ............\"
\"ഠപ്പേ!!!!\"...........
തിരിഞ്ഞു അവളുടെ കൈ തട്ടി മാറ്റിയ ശേഷം അമ്മുവിന്റെ ഇടതു കവിളിൽ അവന്റെ കൈ ഒന്നുയർന്നു പൊങ്ങി......
\"ഒന്ന് പറഞ്ഞു ഞാൻ നിന്നോട്.........
മതി ഇവിടെ നിർത്തിക്കോണം എന്നിൽ നീ എടുക്കുന്ന അധികാരം........
കാണേണ്ട എനിക്ക് നിന്നെ............
എനിക്കിപ്പോ നിന്നോട് വെറുപ്പ് മാത്രമേ ഉള്ളടി....
വെറുത്തുപോവാ ഓരോ നിമിഷവും......... നിന്റെ മുഖത്തേക്ക് നോക്കുമ്പോഴെല്ലാം........
എന്തിനാടി ഇങ്ങനെ കൂടെ നിൽക്കുന്നെ......
സ്നേഹിച്ചതിനുപരിയായി വെറുത്തു പോവാ ഞാൻ നിന്നെ.........\"
അവനിൽ നിന്നും വരുന്ന വാക്കുകൾ തന്റെ ഹൃദയത്തിൽ കൂരമ്പ് കൊണ്ടപോലെ അവളറിഞ്ഞു............ ഒച്ചപുറത്തു വരാതെ ആ കണ്ണുകൾ മാത്രം നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു.
\"നീയെന്നല്ല.......ആരും...... ആരും.... വേണ്ടെന്നിക്ക്..........\"
ദേഷ്യം കൊണ്ട് ചുവന്നു കേറിയ മുഖത്തോടെ അവൻ അവൾക്കു നേരെ ചിറി........
അമ്മു ഒരടി പിന്നിലേയ്ക്ക് വെച്ചു പോയി....
\"എനിക്കിപ്പോ നിന്നോട് വെറുപ്പ് മാത്രമേ ഉള്ളടി...........\"
അവന്റെ ആ വാക്കുകൾ കാരമുള്ളകൾ പോലെ അവളുടെ നെഞ്ചിൽ തറച്ചു......
അവളെ ഒന്നുകൂടി രൂക്ഷമായി നൊക്കി അവൻ കാറിൽ കയറി പോയി.......
അവന്റെ വണ്ടി കണ്മുന്നിൽ നിന്നകലുന്നത് കണ്ട് പൊട്ടികരഞ്ഞു കൊണ്ടവൾ ആ നിലത്തേക്ക് വീണുപോയിരുന്നു..........
💠✨️💠✨️💠✨️💠✨️💠✨️💠✨️💠✨️💠✨️
കാറിന്റെ സ്പ്പീഡോ മുന്നിലെ റോഡോ ഒന്നും തന്നെ എവിന്റെ നിറഞ്ഞ മിഴികളിൽ കാണാൻ സാധിച്ചിരുന്നില്ല............
ഹൈ സ്പീഡിൽ ആ വണ്ടി ഇരുട്ടത്തു ചീറി പാഞ്ഞു........
അമ്മുവിനെ കാണുന്ന ഓരോ നിമിഷവും അടങ്ങാനാവാത്ത ദേഷ്യം ഉള്ളിൽ വന്നുകൊണ്ടിരുന്നത് കൊണ്ടാണ് അവളോട് മാറാൻ പറഞ്ഞത്........
കൈ വെക്കണമെന്ന് വിചാരിച്ചു ചെയ്തതല്ല പക്ഷെ, പറ്റി പോയി........
അമ്മുവിന്റെ കരഞ്ഞു കലങ്ങിയ മുഖം വീണ്ടും വീണ്ടും കണ്മുൻപിൽ തെളിഞ്ഞപ്പോൾ അവൻ ഇരുക്കണ്ണുകളും മുറുക്കി അടച്ചു.........
പെട്ടന്ന് എതിരെ ഹോണടിച്ചു വന്ന വെളിച്ചം അവന്റെ ശ്രെദ്ധ തെറ്റിച്ചു.........അവൻ സ്റ്റീറിങ്പെട്ടന്ന് വെട്ടിച്ചു.........
ഒരു വലിയ ശബ്ദത്തോട് കൂടി ആ കാർ എന്തിലോ ഇടിച്ചു..........
എവിന്റെ കണ്ണുകൾ കൂമ്പിഅടഞ്ഞു തുടങ്ങി.........
നെറ്റിയിൽ നിന്നോഴുകുന്ന ചോരയ്‌ക്കൊപ്പം അവന്റെ കണ്ണിൽ അപ്പൊ തെളിഞ്ഞു നിന്നത്
അവന്റെ അമ്മുവിന്റെ മുഖമായിരുന്നു........
തുടരും................. 🦋
ഇച്ചായന്റെ അമ്മു ❤️ 8
തുറന്ന ജനാലയിലൂടെ വന്ന സൂര്യരശ്മികൾ കണ്ണിൽ പതിച്ചപ്പോൾ അലക്സി മെല്ലെ കണ്ണുകൾ ഒന്ന് ചിമ്മി തുറന്നു.............ഹെഡ് സെറ്റിൽ ചാരി കാലുകൾ നീട്ടിവെച്ചാണ് ഇരിക്കുന്നത്, അവൻ ചുറ്റിനും ഒന്ന് കണ്ണോടിച്ചു സമയം 7മണി കഴിഞ്ഞു...........അലക്സി പതിയെ താഴേക്കു നൊക്കി, തന്റെ കൈയിൽ ചുറ്റിപിടിച്ചു മടിയിൽ തല വെച്ചു കിടന്നുറങ്ങുകയാണ് അമ്മു........ അവൻ പതിയെ അവളുടെ മുഖത്തു വീണുകിടക്കുന്ന മുടിയിഴകളെ ചെവിക്കു പുറകിലോട്ട് ഒതുക്കി കൊടുത്ത്, അവളുടെ തലയിൽ പതിയെ തലോടി.............. അമ്മുന്റെ മുഖത്തെ ഉണങ്ങിയ കണ്ണീർ പാടുകളും വീർത്ത കൺപോളകളും കണ്ടു അലക്സിയുടെ ഉള്ളൊന്നു പിടഞ്ഞു...........ഇന്നലെ ഇച്ചേച്ച