Aksharathalukal

പോരാളി

കവിത

പോരാളി
------------
വാളെടുത്തുയർത്തുവാൻ
വെട്ടുവാൻ, തകർക്കുവാൻ;
പാഠങ്ങൾ പഠിപ്പിച്ച
സംസ്കാരക്കളരികൾ!

അമ്മിഞ്ഞപ്പാലിന്നൊപ്പം
താരാട്ടായ്പ്പാടിത്തന്നു
ഹൃദയം നിറയ്ക്കുവാൻ,
വെട്ടിന്റെ വായ്ത്താരികൾ!

സംസ്കാരത്തിരുമുറ്റ
ത്തിന്നൊരു യോദ്ധാവായി
ഉടവാളുയർത്തിഞാൻ
ഗർജ്ജനം മുഴക്കുമ്പോൾ;

ചങ്ങലപ്പൂട്ടും തീർത്തെൻ
കാലുകൾ ബന്ധിക്കുവാൻ,
നീതിസൂക്തങ്ങൾ പാടി
തിളങ്ങും പടവാളേ,

കീഴടങ്ങുകയില്ല
വായ്ത്തലയ്ക്കൂണായെന്റെ
ശിരസ്സും ഛേദിച്ചു നീ
ഉറയിൽ പതിച്ചാലും!

     ം. ം. ം

ജീവിതക്കളരിയിൽ
വെട്ടുവാൻ തകർക്കുവാൻ,
വാശികേറ്റിയതെന്നെ
സന്യാസിപ്പിക്കാനാണോ?

ഭീകരവാദത്തിന്റെ
ലഹരിക്കൊളുത്തിന്റെ
സേനയിൽ യോദ്ധാവാക്കി
തീർത്തതെന്തിനേ ചൊല്ലൂ?

ജീവിതം സുഖശാന്ത
കേദാരമാകുന്നൊരു
ഭൂമിയിൽ പൂജാരിയായ്
വളർത്താൻ തുനിഞ്ഞില്ല!

കാലമേ, നീയാണെന്നെ
ദുഷ്ടസംസർഗത്തിൻ
മാരണച്ചുറ്റിൽ കെട്ടി
പാപജന്മമായ്ത്തീർത്തോൻ!

ആദ്യമായ് വിദ്യാലയ
മുറ്റത്തു കാൽകുത്തുമ്പോൾ,
നീയെന്നെ പഠിപ്പിച്ചു
ഒന്നാമനാക്കും മന്ത്രം!

ജീവിത രണഭൂവിൽ
വീരനാം യോദ്ധാവായി
പൊരുതാൻ, തോൽപ്പിക്കുവാൻ
മുറകൾ പകർന്നു നീ!

ഇന്നു നീ, പാടിത്തരും
സഹസ്ര ഗീതപ്പൊരുൾ
ഗ്രഹിക്കാൻ മനസ്സിനെ
പാകമായ് തീർത്തില്ല നീ!

@ രാജേന്ദ്രൻ ത്രിവേണി 


ഒട്ടുമാവ്

ഒട്ടുമാവ്

5
515

എത്രയോ വട്ടം തകർത്തെൻ തലപ്പുകൾ,നീരിറ്റു കിട്ടാത്ത വേനൽക്കിതപ്പുകൾ!വളമില്ല, നീരില്ല, തണലില്ലെനിക്ക്ശാപങ്ങളല്ലാത്ത ശബ്ദങ്ങളില്ല!ചില്ലകൾ പൂത്തില്ല ഉണ്ണി വിരിഞ്ഞില്ലമാമ്പഴക്കാലങ്ങൾ എങ്ങെന്നറിഞ്ഞില്ല?മുറ്റത്തു നട്ടൊരു കൊച്ചു തൈമാവല്ലേ,ഏറെ മോഹിച്ചൊരു മാമ്പഴച്ചേലല്ലേ?ആരോപിഴപ്പിച്ച കാർഷിക ജ്ഞാനത്തിൻവേണ്ടാത്ത സന്താനമായിപ്പിറന്നു ഞാൻ!ഒട്ടുമാന്തൈതന്റെ തോട്ടമൊരുക്കിയോർകായ്ക്കാത്ത മാവിന്റെ \'മുള\' വെട്ടി വെച്ചു! ആരോ നടത്തിയ ക്രൂരാപരാധത്തിൻശിക്ഷയ്ക്കു പാത്രമോ നിഷ്ക്കളങ്കത്വവും!ഞാനെന്ന വൃക്ഷത്തിൻ തുഞ്ചത്തൊരിക്കലുംമാമ്പൂക്കളെത്തില്ല, മാങ്ങ വി