Aksharathalukal

ഇച്ചായന്റെ അമ്മു ❤️ 10😍








ഇച്ചായന്റെ അമ്മു 10

>>>>>>>>>>>>>>>>>>


ക്രമതീതമായി മിടിക്കുന്ന നെഞ്ചുമയാണ് എവിന്റെ കാർ കൊച്ചുപുരയ്ക്കൽ എത്തിയത്....... വീടിനു മുൻപിൽ ലൈറ്റ്ല്ലാം അണഞ്ഞിരുന്നു, സമയം ഒരുപാടായി എല്ലാവരും ഉറങ്ങിയിട്ടുണ്ടാവും എന്ന് അവൻ ഓർത്തു..........


പതിയെ ഇറങ്ങി ബാൽക്കണി വഴി അമ്മുവിന്റെ മുറിയിലെക്കു കയറി, ഈ വഴി തനിക്കു പരിചിതമാണന്നു അവനോർത്തു..............

ശബ്ദമുണ്ടാക്കാതെ പതിയെ മുറിയിൽ ചെന്നപ്പോൾ കണ്ടു ഒരു സൈഡിലേക്ക് ചെരിഞ്ഞു കിടന്നുറങ്ങുന്ന തന്റെ പെണ്ണിനെ......

പതിയെ മുട്ട് കുത്തി  ആരുകിലായി ഇരുന്നു അവളുടെ മുഖത്തേക്ക് നോക്കി, തന്റെ അടി കൊണ്ട് കല്ലിച്ചു കിടക്കുന്ന അവളുടെ കവിൾ കണ്ട് അവന്റെ നെഞ്ച് പിടഞ്ഞു, .....


പയ്യെ തന്റെ കൈയ് എടുത്ത് ആ കവിളുകളിൽ ഒന്ന് തലോടി...... അപ്പോൾ അതിന്റെ വേദനയിൽ അവളുടെ മുഖം ചുള്ളിയുന്നത് കണ്ടതും അവൻ വേഗം കൈ പിൻവലിച്ചു..........


"നോവിച്ചല്ലേ ഇച്ചായൻ..... എന്റെ
കൊച്ചിനെ.........!!
പറ്റി പോയി പെണ്ണെ,........ ആരുടെയൊക്കെയോ വാക്കുകളെ വിശ്വസിച്ചപ്പോ...... മനപ്പൂർവം മറന്നുപോയി നിന്റെ മുഖം............"


കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു എവിന്റെ....... കുറച്ചു നേരം കൂടി അവളെ നോക്കി ഇരുന്നതിന് ശേഷം  അമ്മുവിനെ ഉണർത്താതെ പതിയെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചെഴുന്നേറ്റു,.............. ഒരു നിമിഷം കൂടി അവളെ നോക്കി പതിയെ തിരികെ പോകാൻ തുടങ്ങിയതും അവന്റെ തോളിൽ ഒരു കൈ സ്പർശിച്ചു......
തിരിഞ്ഞു നോക്കിയപ്പോ കണ്ട ആളെ കണ്ട് അവൻ ഒന്ന് പതറി.

"തിരികെ പോകുവാൻ വീണ്ടും വന്ന വഴി ഓപയോഗിക്കേണ്ട എവി........"


"ജെ..... ജെസ്സി മമ്മി......."


പെട്ടന്ന് ജെസ്സിയെ കണ്ട ഷോക്കിൽ എവിന്റെ വാക്കുകൾ ഇടറി.


"അമ്മുവിനെ കാണാൻ നീ പണ്ട് ഉപയോഗിച്ചിരുന്ന വഴിയല്ലേ ഈ ബാൽക്കണി....... ഇതിന്റെ ആവശ്യം ഇപ്പോൾ നിനക്കില്ല.........
അവളെ കാണാൻ ഇനിയും ഒളിച്ചു വരേണ്ട കാര്യം നിനക്കില്ല, കാരണം നീ മിന്നുകേട്ടിയ നിന്റെ ഭാര്യയാണ് അമ്മു ഇന്ന്.........."


ജെസ്സിയുടെ വാക്കുകളിൽ ഞെട്ടൽ മാറാതെ എവിൻ നിന്നു.

"വാ.... താഴേക്കു വാ..... എന്നിട്ട് സംസാരിക്കാം നമുക്ക്, ഇത്രേം നേരം കരച്ചിലായിരുന്നു അമ്മു. ഇപ്പഴാ ഒന്നുറങ്ങിയത്....... അവളെ ഉണർത്തണ്ട "

എവിനെ ഒന്ന് നോക്കി ജെസ്സി ആദ്യം താഴേക്കു പോയി......... എവിൻ മൊത്തത്തിൽ ഒന്നും മനസിലാവാതെ നിന്നു.......


"ജെസ്സി മമ്മി എങ്ങനെ എന്നെ........ ഞാൻ അമ്മുവിനെ കാണാനായി വരുന്ന കാര്യം ജെസ്സി മമ്മിക്ക് അറിയാമായിരുന്നോ.....?

അങ്ങനെയാണേൽ മമ്മിക്ക് അറിയാമായിരുന്നോ എന്നിക്ക് അമ്മുനെ......"

അവന്റെ ഉള്ളിൽ ചോദ്യങ്ങൾ ഉരുണ്ടുകൂടി,
താഴെ ചെന്ന് ജെസ്സിയേ എങ്ങനെ ഫേസ് ചെയ്യുമെന്ന് അറിയാതെ അവൻ നിന്നു....

      
  ⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡


"ദ പറഞ്ഞപോലെ എല്ലാം ചെയ്തിട്ടുണ്ട്, അരുണിന്റെ ഫോൺ ഹാക്ക് ചെയ്തിട്ടുണ്ട് ഇനി അതിൽ വരുന്ന സകല കാളുകളും നമ്മുക്ക് അറിയാൻ പറ്റും........ഇതാ അലക്സിക്ക ഈ ഫോൺ കയ്യിൽ വെച്ചോ അരുണിന്റെ ഫോണിൽ ഏതു കാൾ വന്നാലും ഓട്ടോമാറ്റിക് ആയി ഈ ഫോണിലും വരും.................."


അലക്സിക്ക് നേരെ ഒരു ഫോൺ നീട്ടികൊണ്ട് ആസി പറഞ്ഞു....... അരുണിന്റെ ഫ്ലാറ്റിനടുത്തിരുന്നു അവന്റെ മൊബൈൽ ഹക്ക് ചെയ്യുകയായിരുന്നു ആസി  (ആസിക്ക് ഈ കാര്യങ്ങളിൽ കുറച്ചു ഇഷ്ട്ടം ഉണ്ട് കേട്ടോ ചെക്കൻ BTec ആയിരുന്നു, കൂടാതെ നല്ല ഒന്നാതരം ടെക്കിയും 😜)


"മം...... പിന്നെ നിയാ ജെനിടെ കാൾ ഡീറ്റെയിൽസ് കൂടി എടുക്കണം........ അവൾ എവിന്റെ വിവാഹത്തിനു ആ വീഡിയോ അയച്ചത് ഒരു പ്രൈവറ്റ് നമ്പറിൽ നിന്ന അതൊന്നു കണ്ടുപിടിക്കണം........ "


"എന്റെ അലക്സിക്ക കണ്ണിചോരയുണ്ടോ നിങ്ങള്ക്ക്......4-5 മണിക്കൂറായി കുത്തിയിരിന്നി പണി ചെയ്യുന്നു ഞാൻ, ഇതെങ്ങാനും പുറത്തുപോയി ചെയ്തുകൊടുത്തിരുന്നേൽ പറയുന്ന കാശു തന്നേനെ........ പിന്നെ പെമ്പിള്ളേരുടെ ഫോൺ ഒക്കെ ബഗ്ഗ്‌ ചെയ്തുന്നു വെളിൽ അറിഞ്ഞാൽ എപ്പോ അകത്താകും എന്ന് നോക്കിയാൽ മതി..........."



"അയ്യടാ....... ഒരു പുണ്യാളൻ വന്നേക്കുന്നു, നിന്നെ എന്നാത്തിനാടാ കോളേജിൽ നിന്നു സസ്പെൻഡ് ചെയ്തേ...... "


" അത്..... അത്..... കോളേജിന്റെ ഒഫീഷ്യൽ സൈറ്റ് ഹക്ക് ചെയ്തതിനു.... "


"അ...... അപ്പൊ കഴിഞ്ഞ മാസം കൊച്ചിന്നു വന്ന ഒരു ടീംസ് ഷോപ്പിൽ കേറി നിന്നെ തല്ലിയതോ....... 🤨?"

അലക്സി ആസിയേ കൂർപ്പിച്ചു നോക്കികൊണ്ട് ചോദിച്ചു...


"ഹിഹി....... അതെന്റെ എക്സിന്റെ ഫോൺ ബഗ് ചെയ്തതിനു അവളുടെ ആങ്ങളമാർ പഞ്ഞിക്കിട്ടത്......... "

ഒരു വളിച്ച ചിരിയോടെ ആസി അലക്സിക്ക് മറുപടി കൊടുത്തു.


"ഉവ്വ....... എന്നിട്ട അവൻ എത്തിക്സ് കൊണ്ട് നടക്കുന്നെ,.....മര്യധയ്ക്ക് പറഞ്ഞത് ചെയ്യടാ, ഇല്ലേൽ നിന്റെയി സകല ഗുഡായിപ്പും മോന്റെ ചേട്ടനറിയും.........അത് വേണോ😠.......? "


"No.......😲 എന്താണ് ബ്രോ...! ഒരു തമാശ പറഞ്ഞപ്പോ കാര്യം ആക്കി നിങ്ങൾ..... ഞാനിപ്പോ എല്ലാം സെറ്റ് ആക്കാന്നേ...... "


അലക്സിയുടെ താടിയിൽ  പിടിച്ച് ഒന്ന് കൊഞ്ചി  നിഷ്ക്കു ലുക്കിൽ പറഞ്ഞ് ആസി വേഗം ലാപ്ടോപ്പിലേക്ക് കണ്ണ് നട്ടു......... അവന്റെ ആ പ്രവർത്തി കണ്ട് അലക്സി ഒന്ന് ചിരിച്ചു............





⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡


"എനിക്കറിയാം നിനക്കെന്നോട് ദേഷ്യമായിരിക്കും എന്ന്........ ഞാനുൾപ്പടെ നിന്നെ എല്ലാവരും കൂടെ ചതിച്ചെന്നു നീ വിശ്വസിക്കുന്നുണ്ടാവും അല്ലെ എവി....?


.......... നിനക്കറിയുമോ ഈ വിവാഹം എഡ്ഢി മുൻപോട്ട് വെച്ചപ്പോൾ അതു ഏറ്റവും കൂടുതൽ എതിർത്തത് അലക്സിയും അമ്മുവുമാ....... That's because they love you,......... അവർക്കു രണ്ടു പേർക്കും നീയാ എല്ലാം....... പക്ഷെ ആരോടും പറയാത്തോരു ഇഷ്ട്ടം അമ്മുവിന് നിന്നോട് ഉണ്ടായിരുന്നെന്നു അറിയാൻ വൈകി......



"പ്രസവിച്ചത് സാറ ആയിരുന്നേലും നീയും എഡ്ഢിയും എനിക്കെന്റെ മക്കളാണ്.......
നിങ്ങളുടെ ഇഷ്ടവും അനിഷ്ടവും എനിക്കറിയാം, അതുപോലെ മക്കൾക്ക് ഉണ്ടാകുന്ന ചെറിയ മാറ്റം പോലും നിങ്ങളറിയാതെ തന്നെ അമ്മയായ എന്നിക്കു പലപ്പോഴും അറിയാൻ കഴിഞ്ഞിട്ടുണ്ട്........."



ജെസ്സിയുടെ മുന്നിൽ തല കുനിച്ചു നിൽക്കുകയായിരുന്നു എവിൻ,  ആ അമ്മയുടെ വാക്കുകളിൽ നിന്നും അവനറിഞ്ഞു തന്റെ പ്രവർത്തികൾ ആ അമ്മയെ എത്രത്തോളം വേദനിപ്പിച്ചന്നു.......



"നിന്റെ അമ്മയാ ഞാൻ........... ആ എന്റെ മുഖത്തു നോക്കി നിനക്ക് പറയാൻ പറ്റുമോ അമ്മുവിനെ നീ പ്രണയിച്ചിട്ടില്ലെന്നു......!!!!
സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടില്ലന്നു......"


എവിൻ ഒരു നിമിഷം ഞെട്ടി...... മുഖമുയർത്തി ജെസ്സിയെ നോക്കി,
അവനെ തന്നെ നോക്കി നിൽക്കുന്ന ആ അമ്മയുടെ കണ്ണുകളെ കണ്ടതും ഇനിയവന് പിടിച്ചു നിൽക്കാൻ പറ്റില്ലാന്ന് മനസ്സിലായി....

എവിൻ മുൻപോട്ടു ആഞ്ഞുവന്നു  സോഫയിലിരിക്കുന്ന ജെസ്സിയെ നിലത്തു മുട്ടുകുത്തിയിരുന്നു ഇരുകൈ കൊണ്ട് കെട്ടിപിടിച് ആ മടിയിൽ മുഖം പൂഴ്ത്തി ഏങ്ങി...........



"സോറി മമ്മി..... ഞാൻ....എ.....എന്നിക്ക്...... എന്നിക്കവളെ........ " 

"വേണ്ടടാ...... നീ ഇനിയൊന്നും പറയണ്ട...... എനിക്കറിയടാ നിന്റെ മനസ്സ്......"

ഒരു ചെറുപുഞ്ചിരിയോടെ ജെസ്സി അവന്റെ മുടിയിഴകളെ വാത്സല്യത്തോടെ തലോടി പറഞ്ഞു ........


"ഒരിക്കൽ പ്രാണനായി മനസ്സിൽ കൊണ്ടുനടന്ന ഇഷ്ട്ടം അറിഞ്ഞുകൊണ്ട് വേണ്ടാന്ന് വെച്ചതാ ഞാൻ.......... അതെന്തിനാ എന്ന് ഞാൻ പറയാതെ തന്നെ എന്റെയി മമ്മിക്ക് മനസ്സിലായിട്ടുണ്ടാവും എന്നെനിക്കറിയാം..........."


"വാക്കുതരുവാ ഞാൻ........ഇനി ഒന്നിന്റെ പേരിലും വേണ്ടാന്ന് വെക്കില്ല ഞാനെന്റെ പെണ്ണിനെ...........
കർത്താവു തന്ന ഈ ശ്വാസം തിരിച്ചെടുക്കും വരെ ഈ എവിന്റെ നെഞ്ചിലുണ്ടാവും അവള്.........
എന്റെ മാത്രമായിട്ട്......... അവളുടെ മാത്രം
ഇച്ചായന്റെ അമ്മു ആയി തന്നെ!!!........."


തന്റെ ഇരുകൈകളും കൂട്ടിപിടിച്ചു പറയുന്ന എവിനെ നോക്കി നിന്നു ജെസ്സി.....



"ചെല്ല്..... എന്റെ മമ്മി ചെന്ന് മോളെ കെട്ടിപിടിച്ചു കിടന്നുറങ്ങിക്കോ ഇന്ന് കൂടി...... കാരണം നാളെ മുതൽ എന്റെ കെട്ട്യോൾ അങ്ങു പലമറ്റത്ത് ഉണ്ടാവും, എന്റെകൂടെ........."


ഒരു കുസൃതിചിരിയോടെ പറയുന്നവനെ നിറഞ്ഞ ചിരിയോടെ തന്നെ ജെസ്സി നോക്കിയിരുന്നു......... ശേഷം അവനോടായി പറഞ്ഞു.....


"നമ്മുടെ സ്വർഗ്ഗമ നമ്മുടെയി കുടുംബം........ അതിനു വിള്ളൽ വീഴ്ത്താൻ ആരെയും അനുവദിച്ചൂടെ........ തകർക്കാൻ നോക്കുന്നവരെ എന്റെ മക്കൾ വെറുതെ വിടില്ലന്ന് മമ്മിക്കറിയാം........ എന്തായാലും മമ്മിയുണ്ടാവും എന്റെ
മക്കൾക്കൊപ്പം......... ചെല്ല്, പോയി സമാധാനത്തോടെ കിടന്നുറങ്ങു എന്റെ മോൻ.........."


അത്രയും പറഞ്ഞ് എവിനെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മയും കൊടുത്തു ജെസ്സി, തിരിച്ചു തന്റെ അമ്മയെ ഒന്ന് പുണർന്ന ശേഷം അവനും അവിടെ നിന്നിറങ്ങി.........നിറഞ്ഞ മനസ്സാലെ........


       ❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️



തിരികെ കാറിൽ ഇരിക്കുമ്പോൾ അവന്റെ ഉള്ളം പുറകോട്ടു സഞ്ചരിച്ചു....

      "അമ്മു!!!"

എന്റെ അഞ്ചാമത്തെ ബർത്ത്ഡേയുടെ അന്നാണ് ജെസ്സി മമ്മി രണ്ടാമത് പ്രഗ്നൻറ് ആണെന്ന് അറിയുന്നേ, അന്ന് എബി പപ്പാ താമശേ കണക്കെ പറഞ്ഞു എവിനൊള്ള ബര്ത്ഡേ ഗിഫ്റ്റാണ് ജെസ്സിയുടെ വയറ്റിൽ ഉള്ളതെന്ന്.........

എല്ലാവരും അത് കേട്ട് ചിരിച്ചു പക്ഷെ ഞാൻ പപ്പാ പറഞ്ഞ എന്റെ ഗിഫ്റ്റ് എന്നാ വാക്കുകളിൽ തന്നെ കുടുങ്ങി നിന്നു, എനിക്കായി എന്തോ വരാൻ പോകുന്നു എന്ന അനുഭൂതി ആയിരുന്നു എന്നിക്കു........

അന്നുമുതൽ കാത്തിരിക്കുകയായിരുന്നു അവളെ, ഒരിക്കൽ ജെസ്സിമമ്മിയുടെ വീർത്ത വയറിൽ ഞാൻ കൈ വെച്ചപ്പോൾ ഉള്ളിൽ കിടന്നു കുഞ്ഞു ചവിട്ടി, അന്ന് എന്റെ ഹ്രദയം പെട്ടന്ന് നിന്നപോലെ തോന്നിയെനിക്ക്,.............


പഞ്ഞികേട്ടപോലെ ഒരു മാലാഖകുഞ്ഞു അവളുടെ കുഞ്ഞി കൈ കൊണ്ടെന്റെ വിരലിൽ മുറുകി പിടിച്ചപ്പോൾ ആ നിമിഷം വാത്സല്യത്തിനുപരി പറഞ്ഞറിയിക്കാൻ പറ്റാത്ത മറ്റെന്തക്കെയോ വികാരമായിരുന്നു അന്നാ ആറു വയസ്സുകാരന് ഉണ്ടായതു......



രണ്ട് കുടുംബത്തിനും കൂടിയുള്ള ഒരേയൊരു പെൺതരിയായതു കൊണ്ട് തന്നെ എല്ലാവരുടെയും സ്നേഹവും ലാളനയും അമ്മുവിന് കൂടുതലായിരുന്നു........ എന്നാൽ ഒരളവിൽ കൂടുതൽ അവളെ ആര് സ്നേഹിക്കുന്നത് കാണുന്നത് എനിക്കിഷ്ട്ടമല്ലായിരുന്നു, എന്തിനു അലക്സിയോട് പോലും ചിലപ്പോൾ ദേഷ്യപ്പെടും ഞാൻ കാരണമില്ലാതെ............



ഒരു നോട്ടം കൊണ്ട് പോലും അവളെ ആരും വേദനിപ്പിക്കാൻ സമ്മതിച്ചിരുന്നില്ല ഞാൻ,
സംസാരിക്കാൻ തുടങ്ങിയപ്പോൾ അവളുടെ നാവിൽ നിന്നും ഇച്ചായാ എന്നാദ്യം കേട്ട നിമിഷം സർവ്വതും മറന്നു ഓടി ചെന്ന് വരിപ്പുണർന്നിരുന്നു ഞാനെന്റെ കൊച്ചിനെ, അന്നൊരു കുഞ്ഞു പാവക്കുട്ടിയെ പോലെ എന്റെ കൈക്കുള്ളിൽ ചെർന്നിരുന്നു അവൾ.........



വളരും തോറും അവളുടെ ലോകവും ഞാനും അലക്സും ആയി....... എന്തിനും ഏതിനും അവൾക്കു ചാച്ചനും ഇച്ഛയും ആയിരുന്നു,...........


ഒരു കാർ അപകടത്തിന്റെ രൂപത്തിൽ ഞങ്ങളുടെ കുടുംബതിന്റെ സന്തോഷം പോയ അന്ന്.......... ആ ദിവസം ആണ് അമ്മു എന്നിക്ക് ആരാണെന്നു ഞാനെന്റെ മനസ്സിനെ ഊട്ടിയുറപ്പിച്ചത്............




തുടരും....., 🦋



വലിയ എഴുത്തുകാരി ഒന്നുമല്ല..... എന്നാലും കുത്തിയിരുന്ന് എഴുതുന്നതല്ലേ, ഇഷ്ടം ആയാലും ഇല്ലേലും അതൊന്നു പറയാലോ..... 😁 ല്ലേ...!
----------------------------------------------------------



ഇച്ചായന്റെ അമ്മു ❤️ 11

ഇച്ചായന്റെ അമ്മു ❤️ 11

5
1043

കോളേജിൽ നിന്നും അവധിക്കു എത്തിയ എഡ്ഢിചായന്റെ കയ്യിൽ ഞങ്ങൾ മൂന്ന് പേരെയും ഏൽപ്പിച്ചാട്ടാണ് അന്ന് രണ്ടു പപ്പമാരും മമ്മിമാരും പോയത്,വേഗം തിരികെ എത്താമെന്നു പറഞ്ഞു പോയ അവർക്കു മുൻപേ എത്തിയത് അവരിൽ മൂന്നു പേർ ഇനി ഇല്ല എന്നുള്ള വാർത്തയായിരുന്നു........പപ്പയേയും മമ്മിയെയും ഒരൊറ്റ കുഴിയിൽ ഇറക്കിയപ്പോൾ അതിനോട് ചേർന്ന് എബിപപ്പയ്ക്കും കല്ലറ ഒരുക്കി. അവര് മൂന്ന് പേർക്കും ഒരുപിടി മണ്ണ് ഇട്ട് കൊടുത്തപ്പോൾ സർവതും തകർന്നവരെ പോലെ പൊട്ടിക്കരഞ്ഞുകൊണ്ട് എഡ്ഢിച്ചായന്റെ നെഞ്ചോട്‌ ചേർന്ന് നിന്നു ഞാനും അലക്സിയും.........അന്ന് ഇരുകൈകൾ കൊണ്ട് ഞങ്ങളെ രണ്ടുപേരെയും പൊതിഞ്ഞു