Aksharathalukal

ഒട്ടുമാവ്


എത്രയോ വട്ടം തകർത്തെൻ തലപ്പുകൾ,
നീരിറ്റു കിട്ടാത്ത വേനൽക്കിതപ്പുകൾ!

വളമില്ല, നീരില്ല, തണലില്ലെനിക്ക്
ശാപങ്ങളല്ലാത്ത ശബ്ദങ്ങളില്ല!

ചില്ലകൾ പൂത്തില്ല ഉണ്ണി വിരിഞ്ഞില്ല
മാമ്പഴക്കാലങ്ങൾ എങ്ങെന്നറിഞ്ഞില്ല?

മുറ്റത്തു നട്ടൊരു കൊച്ചു തൈമാവല്ലേ,
ഏറെ മോഹിച്ചൊരു മാമ്പഴച്ചേലല്ലേ?

ആരോപിഴപ്പിച്ച കാർഷിക ജ്ഞാനത്തിൻ
വേണ്ടാത്ത സന്താനമായിപ്പിറന്നു ഞാൻ!

ഒട്ടുമാന്തൈതന്റെ തോട്ടമൊരുക്കിയോർ
കായ്ക്കാത്ത മാവിന്റെ \'മുള\' വെട്ടി വെച്ചു! 

ആരോ നടത്തിയ ക്രൂരാപരാധത്തിൻ
ശിക്ഷയ്ക്കു പാത്രമോ നിഷ്ക്കളങ്കത്വവും!

ഞാനെന്ന വൃക്ഷത്തിൻ തുഞ്ചത്തൊരിക്കലും
മാമ്പൂക്കളെത്തില്ല, മാങ്ങ വിരിയില്ല!

നാളെയാ വഞ്ചകർ ക്രൂരസർപ്പത്തിന്റെ
വിഷമുള്ള മാവുകൾ സൃഷ്ടിച്ചു വില്ക്കുമ്പോൾ,

തേൻകനി നല്കുന്ന മാമരം വെട്ടീട്ടു
ഒട്ടുമാന്തൈ വാങ്ങാനോടിത്തിരക്കല്ലേ!

ചുറ്റും പരക്കുന്ന മായാഭ്രമങ്ങളിൽ
സ്വസ്തമാം വാഴ്വിന്റ തായ്വേരറുക്കല്ലേ!

വ്യർഥ മോഹങ്ങളാൽ വൻചതിക്കൂട്ടിന്റെ
ആഴച്ചുഴികളിൽ വീണു തപിക്കുമ്പോൾ;

നന്മ വളർത്തുവാൻ ഘോരതപംചെയ്യും
ശാസ്ത്ര ബോധത്തിനെ ഒട്ടും പഴിക്കല്ലേ,

ശാസ്ത്ര തത്വങ്ങളെ സ്വാർഥലാഭത്തിനായ്
ദുർവ്യയം ചെയ്യുന്ന കാലമെന്നോർക്കുക!

               ം. ം. ം.





നടുങ്ങുന്നു നിത്യവും

നടുങ്ങുന്നു നിത്യവും

5
511

ജലബോംബു പൊട്ടാൻ വിതുമ്പുന്നു,കാമവെറിപിടിച്ചുഴറുന്ന ചെന്നാക്കൾനാട്ടുവഴികളിൽ പെണ്ണുതിരയുന്നു!പ്രളയത്തിൽ മൂടുവാൻ തുലാവർഷമേഘങ്ങൾ,ദുർമന്ത്രവാദപ്പുരവിട്ടുയരുന്നു!അലറും കടൽത്തിരതീരം വിഴുങ്ങുവാൻപശനാവു ചുഴറ്റിപ്പരതുന്നു!പാവം മനുഷ്യനെ ചുറ്റിപ്പിടിക്കുവാൻക്കുവാൻവ്യാപാര കേന്ദ്രങ്ങൾ വല വിരിക്കുന്നു!ലോണിന്റെ ചൂണ്ടയിൽ ഇരകോർത്തു ബാങ്കുകൾതൂക്കുകയറിന്നിളവു നല്കുന്നു!പൊള്ളുന്ന വേനലായ് കത്തിയെരിയുന്നുവോ,വില്പനത്തന്ത്രങ്ങൾ മെനയുന്ന സൂര്യൻ!നീട്ടിച്ചിചിലയ്ക്കുന്നചാനൽ വിദഗ്ധന്മാർ,സ്വത്തിനും ജീവനും വിലതേടിയലയുന്നു!കൺപോള ഞാനെന്നടയ്