Aksharathalukal

നടുങ്ങുന്നു നിത്യവും



ജലബോംബു പൊട്ടാൻ വിതുമ്പുന്നു,
കാമവെറിപിടിച്ചുഴറുന്ന ചെന്നാക്കൾ
നാട്ടുവഴികളിൽ പെണ്ണുതിരയുന്നു!

പ്രളയത്തിൽ മൂടുവാൻ തുലാവർഷമേഘങ്ങൾ,
ദുർമന്ത്രവാദപ്പുരവിട്ടുയരുന്നു!

അലറും കടൽത്തിര
തീരം വിഴുങ്ങുവാൻ
പശനാവു ചുഴറ്റിപ്പരതുന്നു!

പാവം മനുഷ്യനെ ചുറ്റിപ്പിടിക്കുവാൻക്കുവാൻ
വ്യാപാര കേന്ദ്രങ്ങൾ വല വിരിക്കുന്നു!

ലോണിന്റെ ചൂണ്ടയിൽ ഇരകോർത്തു ബാങ്കുകൾ
തൂക്കുകയറിന്നിളവു നല്കുന്നു!

പൊള്ളുന്ന വേനലായ്
 കത്തിയെരിയുന്നുവോ,
വില്പനത്തന്ത്രങ്ങൾ മെനയുന്ന സൂര്യൻ!

നീട്ടിച്ചിചിലയ്ക്കുന്ന
ചാനൽ വിദഗ്ധന്മാർ,
സ്വത്തിനും ജീവനും വിലതേടിയലയുന്നു!

കൺപോള ഞാനെന്നടയ്ക്കും
സുഖമായി ഞാനെന്നുറങ്ങും?
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മാത്രം!

ദുർമന്ത്രവാദച്ചിലമ്പു
ബന്ധിച്ചൊരു കാലപാദങ്ങൾതൻ
ഝിംഝിലം കേട്ടു നടുങ്ങുന്നു നിത്യവും 

         ××××××××××××××




ആഗോളച്ചന്ത

ആഗോളച്ചന്ത

5
451

തോരണക്കൊടി, കെട്ടിയാടുംപുതിയ വഞ്ചകരേ...നിങ്ങളെന്നുടെ പ്രാണനിന്നൊര-*വകാശപത്രമെഴുതല്ലേ!ഞങ്ങൾ നട്ടൊരു വിത്തിനങ്ങളുപൂഴ്ത്തി വെക്കല്ലേ,ഞങ്ങൾ വീഴ്ത്തിയ വിയർപ്പിനൊട്ടുംവിലകുറയ്ക്കല്ലേ!പ്രാണകോശം ശക്തമാക്കുംവായു വില്ക്കല്ലേ,നാവു നനയും നീരു നിങ്ങളുവിറ്റു തീർക്കല്ലേ!കാലവർഷക്കാറ്റു തടയും പദ്ധതി-ക്കൊരു കോപ്പുകൂട്ടിദുർഘടങ്ങളെ വാനിലേറ്റുംപണി പയറ്റല്ലേ!രോഗവിത്തിനെ വാരി വിതറിമരുന്നു വില്ക്കല്ലേ,ഭക്ഷണത്തിൻ പൊതികൾ തീറ്റിരോഗിയാക്കല്ലേ!നിങ്ങൾ ഞങ്ങടെ പാർട്ടിമൊത്തംവിലയ്ക്കു വാങ്ങല്ലേആധിപത്യക്കൊടി പടർത്തിചന്ത വാഴല്ലേ!അടിമയാക്കിയ ആയിരങ്ങടെവിശപ്പു കാച