Aksharathalukal

പ്രണയനിലാവ് 💙

💞പ്രണയനിലാവ്💞


*Part 30*




\"വാടി ഇങ്ങോട്ട്,,,\"(അഭി)


അഭി അപ്പുവിനെ പിടിച്ച് വലിച്ചു ജീപ്പിൽ കയറ്റി,,, അപ്പോഴും റിനു കിളി പോയി അന്തം വിട്ട് നിന്നു,,, സ്റ്റേജിൽ പ്രോഗ്രാം നടക്കുന്ന കാരണം അധികം ആരും ആ പരിസരത്ത് ഇല്ലായിരുന്നു,,, അഭിയുടെ ജീപ്പ് കോളേജ് കോമ്പൗണ്ട് കടന്നതും റിനു കവിളിൽ കയ്യ് വെച്ച് ഒന്ന് തല കുടഞ്ഞു,,,


\"സിദ്ധു,,,,\"(റിനു)


പെട്ടന്ന് വെളിവ് വന്നതും റിനു സിദ്ധുന്റെ അടുത്തേക്ക് ഓടി,,, ക്യാന്റീനിൽ സംസാരിച്ചിരിക്കുന്ന സിദ്ധുനെയും വിച്ചൂനെയും മാളുനെയും കാർത്തിനെയും കണ്ട് റിനു ഓടി പോയി അവരുടെ മുന്നിൽ ഒരു ചെയർ വലിച്ചിട്ട് ഇരുന്ന് കിതപ്പടക്കി,,,


\"നിന്നെ വല്ല പട്ടിയും ഓടിച്ചോ,,,🙄\"(വിച്ചു)


അതിന് റിനു ഇല്ലെന്ന് തലയാട്ടി,,,


\"പിന്നെ എന്താ പറ്റിയെ,,, 🧐\"(മാളു)


\"അപ്പു സിദ്ധുനെ പിടിച്ചോണ്ട് പോയി,,,\"(റിനു)


\"ഏഹ് 🙄\"(സിദ്ധു)


\"ച്ചെ വിച്ചു അപ്പുനെ പിടിച്ചോണ്ട് പോയി,,,\"(റിനു)


\"ഏഹ്,,,എപ്പോ ഒന്ന് പോടി അവ്ടന്നു ഞാൻ ഒന്നും പിടിച്ചില്ല,,,😬\"(വിച്ചു)


\"അയ്യോ നീയല്ല മാറിപ്പോയി,,, എന്റെ കെട്ട്യോന്റെ പേര് എന്തായിരുന്നു,,,\"(റിനു)


\"അഭിയേട്ടനോ,,, 🙄\"(മാളു)


\"ആഹ് അങ്ങേര് അപ്പുനെ പിടിച്ചോണ്ട് പോയി,,,\"(റിനു)


\"എന്തിന്,,, 🙄\"(സിദ്ധു)


\"ആ,,, എനിക്കറിഞ്ഞൂടാ,,, ഞാനും അപ്പുവും കൂടി സംസാരിച്ച് നിക്കായിരുന്നു,,,അപ്പൊ അഭിയെട്ടൻ ഓടി വന്ന് അപ്പുനെ പിടിച്ച് വലിച്ച് കരണം നോക്കി ഒന്ന് പൊട്ടിച്ചു,,, എന്നിട്ട് പിടിച്ചോണ്ട് പോയി,,,\"(റിനു)


\"ഹ... ഹ... ഹ... 😂 അവൾക്ക് അല്ലെങ്കിലേ രണ്ട് കിട്ടാത്തതിന്റെ കൊറവ് ണ്ടായിരുന്നു,,, 🤭\"(വിച്ചു)


\"നിർത്തെടാ,,, 😬\"(സിദ്ധു)


\"🤫🤫🤫\"(വിച്ചു)


\"അതെന്തിനാവും അവളെ പിടിച്ചോണ്ട് പോയെ,,,\"(മാളു)


\"ഞാൻ അഭിയെ വിളിച്ചു നോക്കട്ടെ,,,\"(സിദ്ധു)


\"ഞാൻ പോയി നന്ദുനെ വിളിച്ചിട്ട് വരാം,,,\"(മാളു)


മാളു അതും പറഞ്ഞു കാന്റീനിൽന്ന് ഇറങ്ങി പോയി,,,


\"അവന്റെ ഫോൺ സ്വിച്ച് ഓഫാ,,,\"(സിദ്ധു)


\"നമ്മൾ എന്താ ചെയ്യാ,,,\"(റിനു)


\"പേടിക്കണ്ട അഭിയല്ലേ കൊണ്ട് പോയത് എന്തേലും കാര്യം ണ്ടാവും,,,\"(കാർത്തി)


\"എന്നാലും,,\"(വിച്ചു)


പെട്ടന്ന് സിദ്ധുന്റെ ഫോൺ ബെൽ അടിച്ചു,,,


ലല്ലു calling....


\"ഹലോ,,,\"(സിദ്ധു)


\".........\"(ലല്ലു)


\"ആഹ് ഞങ്ങളിപ്പോ വരാം,,,\"(സിദ്ധു)


ഫോൺ കട്ട്‌ ആയതും എല്ലാരും സിദ്ധുനെ നോക്കി,,,


\"ലല്ലുവാ,,, അവൾ വീട്ടിലുണ്ട്,,, അഭി അപ്പുനെയും കൊണ്ട് വീട്ടിലേക്കാ പോയതെന്ന്,,, നമ്മളോട് വേഗം ചെല്ലാൻ,,,\"(സിദ്ധു)


\"ശേ,,, ഇവനെന്ത് പണിയാ കാണിച്ചേ,,, അപ്പുനെ കൊണ്ടൊവുമ്പോ നമ്മളെയും വിളിച്ചിരുന്നെങ്കിൽ പോലീസ് ജീപ്പിൽ ഞെളിഞ്ഞിരുന്ന് പോവായിരുന്നു,,, 😌\"(വിച്ചു)


\"മിണ്ടാതെ എണീറ്റ് വാടാ ഇങ്ങോട്ട്,,, 😬\"(സിദ്ധു)


അവർ കാന്റീനിൽന്ന് ഇറങ്ങിയപ്പോഴേക്കും മാളു നന്ദുനെയും റിച്ചുനെയും കൂട്ടി വന്നു,,, എല്ലാരും വണ്ടിയെടുത്ത് വേഗം വീട്ടിലോട്ട് വിട്ടു,,,


_________________💕💕💕________________


\"അപ്പു ഞാൻ ചോദിക്കുന്നത് നീ കേട്ടില്ലേ,,,\"(അഭി)


അപ്പു ഒന്നും മിണ്ടാതെ നിന്നതും അഭി ദേഷ്യം കൊണ്ട് വിറച്ചു,,,


\"പറയടി,,, 😡\"(അഭി)


അഭി കയ്യ് വീശി അപ്പുനെ അടിക്കാൻ പോയപ്പോഴേക്കും അങ്ങോട്ട് കയറി വന്ന മാളുവും നന്ദുവും ഓടി അവൾക്ക് മുന്നിൽ കയറി നിന്നു,,, സിദ്ധു ഓടി വന്ന് അഭിയെ പിടിച്ച് വെച്ചു,,,


\"വിടെടാ എന്നെ,,,\"(അഭി)


\"ഡാ നീ ഒന്ന് അടങ്ങ്,,,\"(റിച്ചു)


\"നീ ഇപ്പൊ എന്തിനാ അവളെ തല്ലാൻ പോയത്,,,\"(വിച്ചു)


അപ്പുനെ പിടിച്ച് സോഫയിൽ ഇരുത്തികൊണ്ട് വിച്ചു ചോദിച്ചു,,,


\"അവളോട് ചോദിച്ചു നോക്ക്,,, ഒന്നും അറിയാത്ത പോലെ ഇരിക്കുന്നത് കണ്ടില്ലേ,,,\"(അഭി)


\"അതിന് മാത്രം എന്താടാ അവൾ ചെയ്തത്,,,\"(സിദ്ധു)


\"എടാ ആ പൂജനെയും അഖിലിനെയും ഒക്കെ കൊന്നത് ഇവളാ,,, എന്നിട്ട് ഇരിക്കുന്നത് കണ്ടില്ലേ 😡\"(അഭി)


അഭി പറയുന്നത് കേട്ട് എല്ലാരും ഒരു പകപ്പോടെ അപ്പുനെ നോക്കി,,, അപ്പു ആരെയും നോക്കാതെ തല കുനിച്ചിരുന്നു,,,


\"വായ തുറന്ന് എന്തേലും പറയെടി,,, 😡\"(അഭി)


അഭി അപ്പുനടുത്തേക്ക് ഓടി അടുത്തതും മാളുവും നന്ദുവും മുന്നിൽ കയറി നിന്നു,,,


\"അവൾ ഒറ്റക്കല്ല ഞങ്ങളും ഉണ്ടായിരുന്നു അവളുടെ കൂടെ,,,ഇവരെ മാത്രല്ല വേറെ മൂന്ന് പേരെ കൂടെ ഞങ്ങൾ കൊന്നിട്ടുണ്ട്,,,അടിക്കാനോ ചവിട്ടി പുറത്തിടാനോ ആണെങ്കി ഞങ്ങളെയും കൂടെ ചേർത്ത് പുറത്താക്കിക്കോ,,,\"(മാളു)


മാളു പറഞ്ഞത് കേട്ട് എല്ലാരും ഞെട്ടി,,,


\"ഏഹ്,,, അപ്പൊ പോലീസ് പിടിച്ചില്ലേ,,, 🙄\"(വിച്ചു)


\"അങ്ങനെ ജയിലിൽ കിടക്കാനാണെങ്കി പണ്ടേക്ക് പണ്ടേ പലരും കിടക്കേണ്ടതായിരുന്നു,,, അവർക്ക് മുന്നിൽ ഇവിടുത്തെ കോടതിയും പോലീസും ഒക്കെ കണ്ണടച്ചെങ്കി ഞങ്ങളെയും അവർ ഒരു ചുക്കും ചെയ്യില്ല,,, 😏\"(നന്ദു)


\"നിങ്ങൾ ആരെയാ കൊന്നത്,,, 🧐\"(ലല്ലു)


\"ഇവളുടെ ചേച്ചിയെ ഇല്ലാതാക്കിയവരെ,,,\"(മാളു)


\"അപ്പൊ ഇവൾക്ക് ഒന്നും ഓർമയില്ലെന്ന് പറഞ്ഞിട്ട്,,,🙄\"(റിനു)


\"എന്റെ ഓർമ ഒന്നും പോയിട്ടില്ല,,, എനിക്ക് എല്ലാം എല്ലാവരെയും നല്ല കൃത്യമായിട്ട് ഓർമയുണ്ട്,,,\"(അപ്പു)


\"ഏഹ് 😳\"(സിദ്ധു)


സിദ്ധുന്റെ അലർച്ച കേട്ട് എല്ലാരും അവനെ നോക്കി നെറ്റി ചുളിച്ചു,,,


\"എന്താടാ,,,\"(റിച്ചു)


\"ഏയ്യ് ഒന്നുല്ല 😁\"(സിദ്ധു)


അപ്പു സിദ്ധുനെ നോക്കിയതും സിദ്ധു നല്ല പോലെ ഇളിച്ചു,,, അത് കണ്ട് ചിരി വന്നെങ്കിലും അപ്പു പിടിച്ച് വെച്ചു,,,


\"അപ്പു,,,\"(അഭി)


അപ്പുവിന്റെ അടുത്തിരുന്ന് തലയിൽ തലോടിക്കൊണ്ട് അഭി വിളിച്ചു,,,


\"മ്മ്,,,\"(അപ്പു)


\"ഇനിയെങ്കിലും എന്തേലും ഒന്ന് പറയോ,,,\"(അഭി)


\"ഞാൻ പറയാം,,, പക്ഷെ എല്ലാം പറഞ്ഞു കഴിഞ്ഞാ നിങ്ങളും എന്റെ കൂടെ നിക്കണം\"(അപ്പു)


\"പിന്നല്ല,,, ഞങ്ങളുണ്ടാവും കൂടെ,,, 😌\"(വിച്ചു)


\"അതന്നെ,,, നൻബൻ ഡാ,,, 😌\"(നന്ദു)


\"ഒരു അഞ്ച് മിനുട്ടിലേക്ക് എങ്കിലും സീരിയസ് ആവോ 😬\"(റിച്ചു)


\"😁😁😁\"(നന്ദു, വിച്ചു)


\"നീ പറഞ്ഞോ,,,\"(കാർത്തി)


\"പിന്നുണ്ടല്ലോ ചില ഭാഗങ്ങൾ കട്ട്‌ ചെയ്ത് പറയണേ 😁\"(സിദ്ധു)


\"അതേത് ഭാഗം 🧐\"(വിച്ചു)


\"അതവൾക്ക് അറിയാം 😬\"(സിദ്ധു)


\"മ്മ് മ്മ്,,, ഡീ അപ്പു നീ ഒരു ഭാഗവും കട്ടണ്ട ട്ടാ,,,\"(വിച്ചു)


\"ഒന്ന് നിർത്തോ,,,😬 നീ പറ \"(അഭി)


\"ഞാൻ അച്ഛൻ അമ്മ ചേച്ചി ഇതായിരുന്നു എന്റെ ലോകം,,, ഞാൻ സെക്കന്റ്‌ സ്റ്റാൻഡേർഡിൽ പഠിക്കുമ്പോഴാ അമേരിക്കേന്ന് അച്ഛന്റെ ഒരു ഫ്രണ്ടും ഭാര്യയും മക്കളും വരുന്നത്,,,അവർ തിരിച്ച് പോവുന്നത് വരെ ഞങ്ങടെ വീട്ടിലാ നിക്കുന്നതെന്ന് പറഞ്ഞത്,,, അയാൾക്ക് രണ്ട് മക്കളായിരുന്നു,,, സിദ്ധുവും ലല്ലുവും,,,\"(അപ്പു)


\"ഏഹ്,, നിങ്ങളോ,,, 🙄\"(വിച്ചു)


വിച്ചു സിദ്ധുനെ നോക്കി ചോദിച്ചതും സിദ്ധു ഇളിച്ചോണ്ട് തലയാട്ടി,,,


\"എനിക്കൊന്നും ഓർമയില്ല,,, 🙄\"(ലല്ലു)


\"നീ കുഞ്ഞായിരുന്നു,,,\"(സിദ്ധു)


\"പട്ടി എന്നിട്ട് ഇവളെ നേരത്തെ അറിയുന്ന കാര്യം ഞങ്ങളോട് പറഞ്ഞില്ലല്ലോ 😬\"(കാർത്തി)


\"😁😁😁\"(സിദ്ധു)


\"ഇളിക്കണ്ട 😬\"(വിച്ചു)


\"നിന്നെ പിന്നെ എടുത്തോളാം,,, 😬\"(റിച്ചു)


\"എന്റെ കാര്യത്തിൽ തീർമാനായി 😪\"(സിദ്ധു)


\"എന്നിട്ട്,,,\"(കാർത്തി)


\"അവർ വന്നതിൽ പിന്നെ വീട്ടിൽ ഒരു ആഘോഷം ആയിരുന്നു,,, ഞാൻ സിദ്ധു ലല്ലു മാളു നന്ദു,,, ഞങ്ങൾ എപ്പഴും ഒന്നിച്ചായിരിക്കും,,,\"(അപ്പു)


\"നിക്ക് നിക്ക്,,, അപ്പൊ നിങ്ങൾ കുഞ്ഞിലേ ഫ്രണ്ട്‌സ് ആണോ 🙄\"(റിനു)


\"യാ 😌\"(നന്ദു)


\"എന്നിട്ട് അന്ന് എൻട്രൻസ് കോച്ചിങ്ങിന് ചേർന്നപ്പഴാ ആദ്യായിട്ട് കണ്ടതെന്ന് പറഞ്ഞതോ,,, 🙄\"(റിച്ചു)


\"അത് ഞങ്ങൾ ചുമ്മാ പറഞ്ഞതാ,,, ഈ വീട് അന്ന് ആ പൂജെന്റെ ഒക്കെ നീരീക്ഷണത്തിൽ ആവുമെന്ന് ഞങ്ങൾക്ക് അറിയായിരുന്നു,,, പിന്നെ ഞങ്ങൾ കുഞ്ഞിലേ മുതൽ ഫ്രണ്ട്‌സ് ആണെന്ന് അറിഞ്ഞാ നിങ്ങൾ ഞങ്ങളോടല്ലേ അപ്പുനെ പറ്റി ചോദിക്കാ,,, അപ്പൊ ഇതാ സേഫ്ന്ന് തോന്നി 😁\"(മാളു)


\"നിങ്ങൾക്കുള്ള ചായയും പരിപ്പ് വടയും പിന്നെ തരാ,,,😬 \"(കാർത്തി)


\"അപ്പൊ സിദ്ധുന് എല്ലാം നേരത്തെ അറിയായിരുന്നോ,,, 🙄\"(റിച്ചു)


\"അറിയായിരുന്നു,,, ഞാൻ അവരോട് ചോദിച്ചിട്ടും ണ്ടായിരുന്നു,,, പക്ഷെ അവർ പറഞ്ഞു അവള്ടെ ചേച്ചിന്റെ കാര്യം ഒന്നും അവർക്ക് അറിയില്ലാന്നു,,, പിന്നെ അന്ന് എന്തിനാ കള്ളം പറഞ്ഞതെന്ന് ചോദിച്ചപ്പോ അവർ പറഞ്ഞു പൂജയും അർജുനും ഒക്കെ എപ്പഴും നമ്മടെ വീടിനെ നിരീക്ഷിക്കുന്നുണ്ട്,,, അവരുടെ ആൾക്കാർ വല്ലതും കേട്ടാൽ പിന്നെ നമ്മടെ ജീവന് ആപത്തല്ലെന്ന്,,, അപ്പൊ ആലോചിച്ചപ്പോ ശെരിയാണെന്ന് എനിക്കും തോന്നി,,,\"(സിദ്ധു)


\"അപ്പൊ ചുരുക്കി പറഞ്ഞാ ഒന്നും അറിയാത്ത നമ്മൾ മണ്ടന്മാർ,,, 😬\"(വിച്ചു)


\"കറക്റ്റ് 😪\"(റിനു)


\"ബാക്കി പറ,,,\"(അഭി)


\"അന്ന് 2 വർഷം ഞങ്ങൾ അടിച്ചു പൊളിച്ചു,,, പിന്നീട് സിദ്ധുവും ലല്ലുവും തിരിച്ചു പോയി,,, ഞങ്ങൾ പിന്നെയും പഴയ പോലെ,,, അവര് പോയതിൽ പിന്നെ എനിക്ക് അവരെ വല്ലാത്ത മിസ്സിംഗ്‌ ആയിരുന്നു,,, പ്രത്യേകിച്ച് സിദ്ധുനെ,,, വാവാച്ചിന്ന് വിളിച്ചു അവൻ പുറകെ നടക്കുന്നതൊക്കെ വല്ലാതെ മിസ്സ്‌ ചെയ്തു,,,അന്നത്തെ ഒൻപത് വയസ്സുകാരി അവനെയും ഓർത്തു ദിവസങ്ങൾ തള്ളി നീക്കി,,, അടുത്തുള്ളപ്പോൾ അവനോട് ഞാൻ വാ തോരാതെ എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കുവായിരുന്നു,,, അകലെ പോയപ്പോ പിന്നെ അവനോട് പറയാനുള്ളതൊക്കെ ഞാൻ ഒരു ഡയറിയിൽ എഴുതാൻ തുടങ്ങി,,, ഓരോ ദിവസം എന്റെ ജീവിതത്തിൽ നടക്കുന്നതൊക്കെ ഞാൻ അവനോട് പറയുന്ന പോലെ ഡയറിയിൽ കുത്തി കുറിക്കും,,,അതൊക്കെ കണ്ട് അച്ഛനും അമ്മയും ചേച്ചിയും എന്നെ കൊറേ കളിയാക്കിയിട്ടുണ്ട്,,,അതൊന്നും കാര്യം ആക്കാതെ ഞാൻ ആ പണി തുടർന്നു,,,10ത് കഴിഞ്ഞിട്ടും ആ സ്വഭാവം മാത്രം നിന്നില്ല,,, അത്ര വർശം കഴിഞ്ഞിട്ടും സിദ്ധു തിരിച്ച് വരാത്തത് ഓർത്ത് കൊറേ സങ്കടപ്പെട്ടിട്ടുണ്ട്,,, എന്നാലും എന്നെങ്കിലും വരുന്ന് പ്രതീക്ഷിച്ചു ഞാൻ പിന്നെയും കാത്തിരിക്കും,,,ശെരിക്കും എന്ത് കണ്ടിട്ടാ ഞാൻ അന്ന് അതൊക്കെ ചെയ്തതെന്ന് ഒരു ഐഡിയയും ഇല്ല,,, ചുമ്മാ ഓരോ പ്രാന്ത്,,, ആരൊക്കെ കളിയാക്കിയാലും മാളുവും നന്ദുവും സപ്പോർട്ട് ആയിട്ട് എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു,,, പിന്നീട് എനിക്ക് സിദ്ധുനോട് പ്രണയം ആണെന്ന് അവർ പറഞ്ഞു,,, ആദ്യം ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല,,, പിന്നെ ഞാൻ ഓർത്തു ഏതായാലും ഇത്രയും കാലം കാത്തു,,, ഇനിയിപ്പോ തിരിച്ച് വരാണെങ്കി അങ്ങ് കേട്ടാന്ന്,,, \"(അപ്പു)


അപ്പു സിദ്ധുനെ നോക്കിക്കൊണ്ട് പറഞ്ഞു നിർത്തി,,, സിദ്ധു എല്ലാം കേട്ട് ഷോക്ക് അടിച്ച കാക്കയെ പോലെ നിന്നു,,,


\"എന്നിട്ട് സിദ്ധു വന്നോ,,,\"(റിനു)


\"മ്മ് വന്നു,,, നാട്ടിലോട്ട് ലാന്റിയ അന്ന് തന്നെ എന്നെ പ്രൊപോസും ചെയ്തു,,,\"(അപ്പു)


\"ഏഹ്,,, പറ പറ പ്രൊപോസിംഗ് സീൻ പറ,,,\"(വിച്ചു)


\"പറയാൻ അത്രക്കൊന്നും ഇല്ല,,, ഇവടെ കോളേജിൽ ചേർന്നിട്ട് എന്നെ എങ്ങനെ ആണോ പ്രൊപ്പോസ് ചെയ്തത് അങ്ങനെ തന്നെ,,, എന്റെ റിയാക്ഷനും സെയിം,,,\"(അപ്പു)


\"അത്രയും കൊല്ലം കാത്തിരുന്നിട്ട് അവസാനം അവൻ വന്ന് പ്രൊപ്പോസ് ചെയ്തപ്പോ നീ അവന്റെ കാരണത്ത് അടിച്ചോ 🙄\"(റിനു)


\"അതിന് ഇവനാണ് അവൻ എന്ന് എനിക്ക് മനസ്സിലാവണ്ടേ,,, ചെറുപ്പത്തിലേ ഗുണ്ടു വലുതാവുമ്പോ സിക്സ് പാക്ക് ജിമ്മാനായിട്ട് വരുന്നത് എനിക്ക് അറിയോ,,,\"(അപ്പു)


\"ഗുണ്ടുവോ 🤭\"(ലല്ലു)


\"😁😁😁\"(സിദ്ധു)


\"അല്ലടാ അപ്പൊ അന്ന് നാട്ടിൽ ലാന്റായ അന്ന് നീ പോയി പ്രൊപ്പോസ് ചെയ്തുന്ന് പറഞ്ഞ ആ പെണ്ണ് ഇവളായിരുന്നോ,,,\"(കാർത്തി)


\"യായാ,,, 😁\"(സിദ്ധു)


\"അടിപൊളി,,,\"(കാർത്തി)


\"ബാക്കി പറ,,,\"(അഭി)


\"അന്നത്തെ സംഭവം കഴിഞ്ഞ് അന്ന് വൈകുന്നേരം അവൻ വീട്ടിൽ വന്നിരുന്നു,,, അപ്പഴാ എനിക്ക് മനസ്സിലായത് ഇവനായിരുന്നു അവനെന്ന്,,, പിന്നീട് സ്കൂളിൽ പോവുമ്പോ ഒക്കെ വഴിയിൽ ഇവൻ ഉണ്ടാവുമായിരുന്നു,,, ആദ്യം ഒക്കെ ജാഡ ഇട്ട് മൈൻഡ് ആക്കാതെ നടന്നു,,, അവസാനം ഒരു ദിവസം വൈകുന്നേരം അവൻ വീട്ടിൽ കയറി വന്ന് എന്നെ കെട്ടിച്ച് കൊടുക്കൊന്ന് അച്ഛനോട് ചോദിച്ചു,,, അവിടെയും ജാഡ ഇടാന്ന് വിചാരിച്ചു നിന്ന എന്നെ തേച്ചൊട്ടിച്ചോണ്ട് അച്ഛൻ എല്ലാ കാര്യവും അവനോട് പറഞ്ഞു,,, ഞാൻ നല്ല അന്തസായിട്ട് ചമ്മി,,, അവന്റെ മുന്നിൽ അടിയറവ് പറഞ്ഞു,,,പിന്നീടങ്ങോട്ട് ഞങ്ങളുടെ ലോകം ആയിരുന്നു,,,


ഞാൻ പ്ലസ് ടു കഴിഞ്ഞ് കോച്ചിങ്ങിന് ചേർന്ന സമയം എന്റെ അച്ഛന്റെ കയ്യും കാലും വരെ അവൻ പിടിച്ചു കല്യാണം നടത്താൻ,,, ചേച്ചിന്റെ കല്യാണം കഴിയാതെ എന്റേത് നടക്കില്ല എന്ന് അച്ഛൻ തറപ്പിച്ചു പറഞ്ഞു,,, അവസാനം അവൻ എന്റെ പുറകെ കൂടി അതും നടക്കില്ലെന്നു തോന്നി ചേച്ചിയെ സോപ്പിട്ടു,,, ചേച്ചി ഒരു പച്ച പാവം ആയതോണ്ട് പെട്ടന്ന് സമ്മതിച്ചു,,, അവസാനം അച്ഛനും അമ്മയും അറിയാതെ അമ്പലത്തിൽ വെച്ചെങ്ങ് കെട്ടി,,, ആ ഫോട്ടോയ അന്ന് നിങ്ങൾ കണ്ടത്,,, 😁\"(അപ്പു)


\"വെയിറ്റ്,,, വെയിറ്റ്,,, ഇതിനുള്ള പരിപ്പ് വടയും ചായയും കൊടുത്ത് കഴിഞ്ഞിട്ട് ഇനി പറയാം,,,\"(റിച്ചു)


ഷിർട്ടിന്റെ കയ്യ് കയറ്റി വെച്ചുകൊണ്ട് റിച്ചു പറഞ്ഞതും സിദ്ധു ഇളിച്ചു കാണിച്ചു,,,


\"What a variety,,, 🙄\"(നന്ദു)


\"എടാ നിന്നോട് ഞാൻ എത്ര പ്രാവശ്യം ചോദിച്ചെടാ ആ ഫോട്ടോ സത്യാണോ സത്യാണോന്ന്,,, ഒന്നുല്ലെങ്കിലും നിന്റെ വീട്ടിൽ തന്നെ അല്ലേടാ ഞാനും താമസിക്കുന്നെ എന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ,,,\"(വിച്ചു)


\"അത് പിന്നെ ഒരു സർപ്രൈസ്,,, 😌\"(സിദ്ധു)


\"പ്പാ #%@%₹₹ \"(റിച്ചു)


തുടരും,,,, 😌


✍️Risa


പ്രണയനിലാവ് 💙

പ്രണയനിലാവ് 💙

4.8
1540

💞പ്രണയനിലാവ്💞*Part 31*\"ടാ ഞാനില്ലേ എന്താ പറയാഞ്ഞെന്ന് അറിയോ,,, അതില്ലേ,,, അതുണ്ടല്ലോ,,,\"(സിദ്ധു)\"നീ ഒന്നും പറയണ്ട,,, ഇന്ന് നിന്റെ അവസാനം ഹേ,,, 😬\"(വിച്ചു)വിച്ചു സിദ്ധുന്റെ മേലേക്ക് ചാടി വീഴാൻ പോയതും അപ്പു സിദ്ധുന്റെ മുന്നിൽ കയറി നിന്നു,,,\"യെ മേരാ കെട്ട്യോൻ ഹേ,,,\"(അപ്പു)\"അയിന്,,,\"(വിച്ചു)\"എടാ എന്റെ കൊച്ചുങ്ങൾക്ക് അച്ഛൻ ഇല്ലാതായിപ്പോകും,,,\"(അപ്പു)\"ആ കണ്ടോടാ അവൾക്ക് എന്നോടുള്ള സ്‌നേകം,,, 😌\"(സിദ്ധു)\"അതോണ്ട് കൊല്ലണ്ട ജസ്റ്റ്‌ കാലും കയ്യും തല്ലി ഓടിച്ച മതി,,, 😁\"(അപ്പു)\"അത് ഏറ്റു,,,😌\"(റിച്ചു)\"യൂ ടൂ,,, 😬\"(സിദ്ധു)\"യായാ 😁\"(അപ്പു)\"അപ്പൊ അറ്റാക്ക് \"(വിച്ചു)\"അമ്മഷ്കി,,, 😫\"(സിദ്ധു)വിച്ചുവും റിച്ചു