Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -25

രാവിലെ നടന്ന കാര്യങ്ങൾ ആലോചിച്ചു നിന്നാൽ കോളേജിൽ പോകാൻ പറ്റില്ല എന്ന് നല്ല ബോധ്യമുള്ളത് കൊണ്ട് തന്നെഅതെല്ലാം ഒരു സൈഡിലേക്ക് മാറ്റിവച്ച് വേഗം റെഡിയാവാൻ പോയി..... പിള്ളേരുടെ കൂർക്കം വലിച്ചുള്ള ഉറക്കം കണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു........ ഇവിടെ മനുഷ്യന്റെ ഉറക്കവും പോയി സമാധാനവും പോയിട്ടിരിക്കുമ്പോഴോ ഇവറ്റകളുടെ ഒരു ഉറക്കം...... ഞാൻ കട്ട കലിപ്പിൽ രണ്ടെണ്ണത്തെയും  ചവിട്ടി താഴെയിട്ടു..... അങ്ങനെ ഞാൻ ഉറങ്ങാതിരിക്കുമ്പോ നിങ്ങൾ ഒന്നും ഉറങ്ങണ്ട........ അത് എനിക്ക് പണ്ടേ ഇഷ്ടമല്ല..... പിന്നെ മൂന്നുപേരും കൂടെയുള്ള അടിപിടിയും വഴക്ക് എല്ലാം കഴിഞ്ഞ് റെഡിയായി കോളേജിലേക്ക് വിട്ടു ..... നേരത്തെ പോലെ ഹോസ്റ്റലിന്ന് ഇറങ്ങി നീട്ടിവലിച്ചു നടന്ന പോരല്ലോ.... കുറച്ചു ദൂരം പോവാൻ ഉള്ളതുകൊണ്ടും ഞങ്ങൾ മൂന്നുപേരും ഉള്ളതുകൊണ്ടും ജുന്നുന് കാർ എടുക്കേണ്ടി വന്നു...... സിദ്ധു ചേട്ടന്റെ കാർ ആയിരുന്നു എടുത്തത് ആദ്യം ഞാൻ പുള്ളിയാന്ന വിചാരിച്ചത്.... ചെറിയൊരു ടെൻഷൻ എന്നെ വന്ന് മൂടുന്നത് പോലെ എനിക്ക് തോന്നി...... പക്ഷേ ജുന്നുനെ കണ്ടപ്പോ എന്റെ  ടെൻഷൻ മാറി ..... ദൈവമേ എത്ര ഓർക്കാതിരിക്കാൻ ശ്രമിച്ചിട്ടും രാവിലെ നടന്ന കാര്യങ്ങൾ മനസ്സിലൂടെ വന്നുകൊണ്ടിരുന്നു അതിനനുസരിച്ച് പുള്ളിയുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു നിന്നു.....  എങ്ങനെ പോയാൽ ഞാൻ അയാളെ തന്നെ കെട്ടും... 😪😪

കോളേജിലെ എത്തിയപ്പോഴാ മറ്റേ പുള്ളിയുടെ കാര്യം ഓർമ്മ വന്നത് തന്നെ...അതിനെപ്പറ്റി പിന്നാലോചിക്കാൻ ഇല്ലാത്തതുകൊണ്ട് കാണുമ്പോൾ പറയാം..... ഞാൻ പിള്ളേരുടെ കൂടെ എന്റെ ക്ലാസിലേക്ക് പോയി.....

അങ്ങനെ അടിപൊളിയായി 2 ബോറൻ ക്ലാസും കേട്ടിരുന്നു..... ഇന്റർവെൽ ആയതും ആനക്കുട്ടനും വൈകയും ടോയ്ലെറ്റ്‌ ലേക്ക് പോയി എനിക്ക് ലൈബ്രറിയിലേക്ക് പോകാനുള്ളതുകൊണ്ട് ഞാൻ അവരോടൊപ്പം പോയില്ല..... ജുന്നുവിനെ ലൈബ്രറിയിലേക്ക് പോകാൻ വിളിച്ചപ്പോൾ അവൻ മൈൻഡ് പോലും ചെയ്യുന്നില്ല.... രാവിലത്തെ പുള്ളിക്കാരിയുടെ ക്ലാസിന്റെ ഹാങ്ങോവർ തീർക്കായിരുന്നു നല്ല ഉറക്കം പിന്നെ അവനെ അതുകം ഡിസ്റ്റർബ് ചെയ്യാത്തെ ഞാൻ ഒറ്റക്കു ലൈബ്രറിയിലേക്ക് നടന്നു..... വരാന്തയിലൂടെ പൊയ്ക്കൊണ്ടിരിക്കുമ്പോൾ അവിടെ പരിചിതമായ ആ മുഖം...... ഇച്ചായൻ..... ഇച്ചായൻ......എന്താ ഇവിടെ വന്നിരിക്കുന്നു.....  ദൈവമേ രാവിലെ തൊട്ട് ഇങ്ങിനാ എവിടെ നോക്കിയാലും ഈ മനുഷ്യന്റെ മുഖം മാത്രമാ കാണുന്നെ....എന്തിനാ ദൈവമേ എനിക്ക് ഇ വിധി......  അങ്ങനെ ഞാൻ സ്വപ്നലോകത്താണെന്ന് വിചാരിച്ച് നടന്നു പോയിക്കൊണ്ടിരിക്കുമ്പോൾ മുന്നിലൊരു അജ്മൽ ഏട്ടൻ...... ഇയാളെന്തിനാ ഈ നേരത്ത് കെട്ടിയെടുത്ത് ഒന്നാമത് മൈൻഡ് ശെരിയല്ല.......

വീണ്ടും എന്റെ കണ്ണു വാഗമരത്തിന്റെ ചുവട്ടിലേക്ക് നീണ്ടു...... എന്റെ തോന്നലല്ല പുള്ളി അവിടെ തന്നെ നിൽപ്പുണ്ടല്ലോ...... ഞാൻ നോക്കുന്നത് കണ്ടതും പുള്ളി പതിയെ അടുത്തേക്ക് വന്നു...... അപ്പോഴേക്കും അജ്മൽ ഏട്ടൻ മുന്നിൽ എത്തിയിരുന്നു........

\" ഇയാളെ കുറച്ച് ദിവസമായിട്ട് കാണാനില്ലല്ലോ എന്തായിരുന്നു......\"

\"ഒന്നുമില്ല ചേട്ടാ ചെറിയ വയ്യായ്മ ഉണ്ടായിരുന്നു.....ഇപ്പൊ കുഴപ്പമില്ല....\"

ലൂസ് മോഷൻ ആയിരുന്നു എന്ന് പറയേണ്ടന്ന് വച്ചാ അങ്ങനെ പറഞ്ഞത്.....

\"എന്തായിഡോ ഞാൻ പറഞ്ഞ കാര്യം..... ഞാൻ അതിനെപ്പറ്റി ആലോചിച്ചു എന്താ തന്റെ മറുപടി......\"

ചേട്ടാ ഞാൻ അതിനെപ്പറ്റി നല്ലപോലെ ആലോചിച്ചു എനിക്ക് താല്പര്യമില്ല......

\"താൻ എടുത്തടിച്ച പോലെ പറയണം എന്നില്ല ഒരുപാട് സമയമുണ്ട് ഇനിയും  ആലോചിച്ചു ഒരു തീരുമാനത്തിലെത്തിയാ മതി.....\"

\"ഞാൻ ഒരുപാട് ആലോചിച്ചതിനുശേഷമാണ് പറഞ്ഞത് ചേട്ടാ.....\"

\" അതെന്താടോ ഇഷ്ടമല്ലാത്തത്......ഇയാൾ വേറെ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ.....\"

അത് ചോദിച്ചതും ഞാനൊന്ന് തിരിഞ്ഞു നോക്കി..... എന്റെ കണ്ണ് വാഗമഏതിന്റെ ചോട്ടിലേക്ക് പോയി.... നേരത്തെ പുള്ളി നിന്നിടത്തേക്ക് പക്ഷേ ഇപ്പൊ ആന കിടന്നിടത്തു പൂട പോലുമില്ല...........

അപ്പൊ അതെന്റെ തോന്നൽ ആയിരുന്നല്ലേ.....

ഞാൻ ഇല്ലെന്ന് പറയാൻ  നിന്നതും എന്റെ തോളിൽ ഒരു കൈ അമർന്നിരുന്നു.....ആരാന്നറിയാൻ ഞാൻ തല ചരിച്ചു നോക്കി..... ദൈവമേ അപ്പൊ ശെരിക്കും ഇവിടുണ്ടായിരുന്നോ.... ഒന്നാമതേ പുള്ളി അടുത്ത് വന്ന് നിന്നാൽ ഉള്ള ധൈര്യം മൊത്തം എവിടെക്കാ ചോർന്നുപോണെന്നു ഒറ്റ പിടിയുമില്ല.....
അതിനിടയിൽ പുള്ളി എന്നെ ചേർത്തുപിടിച്ചാലോ......

\" ഇതിനുള്ള മറുപടി ഞാൻ പറഞ്ഞാൽ മതിയോ....... \"

\" അതിനു താനാരാ....... \"

\" നിനക്ക് മറുപടി അല്ലേ വേണ്ടത് അത് ഞാൻ തരാം..... അവൾക്ക് ലവർ ഉണ്ട്‌.... ഞങ്ങൾ തമ്മിൽ പ്രണയത്തിലാ ഇനി എന്തേലും അറിയണമെന്നുണ്ടോ നിനക്ക്......\"

പുള്ളിയുടെ പറച്ചിൽ കേട്ട് എന്റെ കണ്ണുമിഴിഞ്ഞു വന്നു......ഞാൻ പുള്ളിയെ ഒന്ന് നോക്കി എവിടെ ഒരു കുലുക്കവുമില്ല എന്റെ തോളിൽ നിന്ന് കയ്യെടുക്കുന്ന ലക്ഷണമില്ല......ഞാൻ അവകെ വല്ലതായി.....

ചുറ്റും നോക്കുമ്പോൾ ഏകദേശം പിള്ളേരൊക്കെ ഞങ്ങളെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്.....എനിക്കാണേൽ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയും....

ഞങ്ങളെ രണ്ടുപേരെയും കുറച്ചുനേരം നോക്കിയതിനുശേഷം അജ്മൽ ചേട്ടൻ തിരിഞ്ഞു നടന്നു...... ഒന്ന് നോക്കുമ്പോൾ അതൊരു ആശ്വാസമായിരുന്നു..... പക്ഷേ പിള്ളേരുടെ മുമ്പിൽ നാണംകെട്ടു...... ഇനി ഈ കോളേജിലുള്ള ആരേലും എന്നെ പ്രൊപ്പോസ് ചെയ്യുമോ..... കാലമാടാൻ..... എന്തിനാണാവോ ഇപ്പൊ കെട്ടി എഴുന്നള്ളത്ത്.......

\" എടീ പോയി ജഗ്ഗുന്റെ കൈയിൽ നിന്ന് കാറിന്റെ കീ വാങ്ങിച്ചിട്ട് വാ കാറിനുള്ളിൽ എന്റെ ഒരു ഇമ്പോര്ടന്റ്റ്‌ ഫയലുണ്ട്.... രാവിലെ ഞാനത്  എടുക്കാൻ മറന്നു....അതാ വന്നത്....... \"

എങ്ങനെയേലും അവിടുന്ന് രക്ഷപ്പെട്ടാൽ മതി എന്ന് പറഞ്ഞു നിൽക്കുമ്പോഴാണ് പുള്ളി ഇങ്ങോട്ട് പറഞ്ഞത്......ഞാൻ വേഗം ക്ലാസ്സിലേക്ക് പോയി ജുന്നുനോട് കാര്യം പറഞ്ഞു.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                       തുടരും.......



കാർമേഘം പെയ്യ്‌തപ്പോൾ part -26

കാർമേഘം പെയ്യ്‌തപ്പോൾ part -26

5
1244

ഹോ ഇയാൾ എന്തായിരുന്നു അഭിനയം......കോളേജിൽ വന്ന് കയറിയിട്ട്..... ഇതെങ്ങാനും എന്റെ ആനക്കുട്ടി അറിഞ്ഞാലോ...വൈഗ.....അറിഞ്ഞാൽ.... ജുന്നു കൂടെ അല്ലാതിരുന്നത് നന്നായി...... അവൻ എങ്ങാനും ഇതാറിഞ്ഞാൽ ദൈവമേ പെട്ടത് തന്നെ ..,., ഇനി ഇതും പറഞ്ഞ് കളിയാക്കൽ  തുടങ്ങും.....കളിയാക്കലുപോട്ടെന്ന് വക്കാം.... ഇതിന് ഞാൻ എന്ത് എക്സ്സ്‌പ്ലൈനേഷൻ ആ കൊടുക്കുക...... ആ കാലന് ഇങ്ങിനെ വന്ന് എന്തേലും ഓരോന്ന് ചെയ്തിട്ട് പോയാൽ മതിയല്ലോ...... അനുഭവിക്കുന്നത് ഞാനാണല്ലോ...... ഇതൊക്കെ ആലോചിച്ചിരുന്നപ്പോഴാ മൂന്നും കൂടെ കേറി വരുന്നതു മൂന്നിന്റെ മുഖം കൊട്ട കണക്കിനുണ്ട്...... അപ്പോൾ കുറച്ചു മുമ്പ് നടന്ന കാര്യങ്ങൾ ഒക്കെ