Aksharathalukal

COMPLICATED LOVE STORY - PART 12



ആശുപത്രി കിടക്കയിൽ എല്ലാം നഷ്ടപ്പെട്ട എന്നെ തേടിയെത്തിയത് ത്രിലോകിന് ബെസ്റ്റ് ജേർണലിസ്റ്റ് അവാർഡ് കിട്ടിയെന്ന വാർത്തയായിരുന്നു... തന്റെ സുഹൃത്തിനെ രക്ഷിക്കാൻ കഴിയാത്തവന് അതിന് അർഹതയില്ലെന്ന് പറഞ് സ്വയം ശപിച്ച ത്രിലോകിനെ എനിക്കോർമയുണ്ട് അപ്പോൾ എനിക്കും അവനും ധൈര്യം തന്ന് കൂടെ നിന്നത് അൻവർ ആയിരുന്നു...അന്ന് തൊട്ട് എന്റെ കണ്ണുകളായിരുന്നു അൻവർ..അവന്റെ കയ്യ് പിടിച്ചാണ് ഞാൻ പിന്നീട് ജീവിതം കണ്ടു തുടങ്ങിയത്...ആമിയും കുഞ്ഞും പോയിട്ടും അവൻ പോയില്ല..
ഒരിക്കൽ ഞാൻ പാർക്കിൽ ഇരിക്കുമ്പോൾ പെട്ടെന്ന് അൻവർ എന്നെ വിളിച്ചു അവൻ ഇല്ലാതെ ഞാൻ എങ്ങോട്ടും പോകാറില്ലായിരുന്നു... അന്ന് അവനോട് പറയാതെ ഞാൻ എന്റെ ഇഷ്ടത്തിന് പുറത്തിറങ്ങി..എന്നെ വിളിച്ച് എന്തോ തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞു..ത്രിലോക് അന്ന് നാട്ടിൽ പോയിരുന്നു...പാർക്കിലെ ബെഞ്ചിൽ ഇരുന്നപ്പോൾ പെട്ടെന്ന് അൻവർ ഓടി കിതച്ചു വന്നതിന്റെ ശബ്ദം കേട്ടു..അവൻ തിടുക്കത്തിൽ എന്തൊക്കയോ പറഞ്ഞു..ഇവിടെ നിൽക്കുന്നത് അപകടമാണെന്നും പറഞ്ഞു അവൻ എന്നോട് അവന്റെ കൂടെ ബൈക്കിൽ വീട്ടിലേക്ക് പോകണമെന്ന് നിർബന്ധിച്ചു..പക്ഷേ ഞങ്ങൾക്ക് പിറകെ മരണവും ഉണ്ടായിരുന്നുവെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്.. സിഗ്നൽ കടന്നപ്പോൾ പിറകിൽ നിന്ന് വന്ന ടിപ്പർ ലോറി ഞങ്ങളുടെ ബൈക്കിനെ ഇടിച്ചിട്ടു... റോഡരിലേക്ക് തെറിച്ചു വീണ എനിക്ക് കേൾക്കാനായത് അൻവറിന്റെ വാരിയെല്ലുകൾ തകരുന്ന ശബ്ദമായിരുന്നു..ആ ടിപ്പർ അവന്റെ ശരീരത്തിൽ കൂടി ആയിരുന്നു കയറി ഇറങ്ങിയത്...എന്റെ അടുത്ത് തെറിച്ചു വീണ അവനെ ഞാൻ എന്റെ മടിയിൽ കിടത്തി....

\" അവസാന പിടച്ചിലിൽ എന്റെ കയ്യ്കൾ  രക്തം വാർന്നൊഴുകുന്ന അവന്റെ നെഞ്ചോട്  ചേർത്ത് പിടിച്ച് ഇതിനൊക്കെ പിന്നിലുള്ള ആൾക്കാർ ആരെന്നുള്ള തെളിവ് എവിടെയാണുള്ളതെന്ന് അവൻ പറഞ്ഞിരുന്നു \"

..പക്ഷേ ആ തെളിവുകളും അവർ എനിക്ക് മുൻപേ അവിടെയെത്തി നശിപ്പിച്ചു കളഞ്ഞിരുന്നു...എല്ലാം അറിഞ്ഞ ത്രിലോക് രണ്ടും കല്പിച്ചു മുൻപോട്ട് പോകാൻ തീരുമാനിച്ചു...എല്ലാം അവസാനിച്ചുവെന്ന് കരുതിയപ്പോഴാണ് ത്രിലോക് റിവിനെ പറ്റി ഓർമ്മിപ്പിച്ചത്...
പിന്നീട് അവൻ മാത്രമായിരുന്നു ഞങ്ങൾക്ക് ഏക സഹായം അവനെ കൂടി അവർ കൊല്ലുമെന്ന് ഞങ്ങൾക്ക് ഭയമുണ്ടായിരുന്നു...അത് കൊണ്ട് ഞങ്ങൾക്ക് അവനുമായി direct contact ഉണ്ടായിരുന്നില്ല..fake അക്കൗണ്ട്, fake ബാങ്ക് അക്കൗണ്ട്, fake സിം കാർഡ്‌സ് വഴി ആയിരുന്നു പിന്നീടുള്ള ഓപ്പറേഷനുകൾ എല്ലാം..
ത്രിലോക് ആണ് എനിക്ക് റിവിനെ പരിചയപ്പെടുത്തി തന്നത്..അന്ന് ഒരു secret ഡിക്ടക്റ്റീവ് ഏജൻസി നടത്തുന്ന ആളാണ് എന്ന് മാത്രമായിരുന്നു ത്രിലോക് പറഞ്ഞത്...ഞങ്ങൾക്ക് TRP ഉയർത്താനുള്ള ന്യൂസ് അവരെ റിവിൻ വഴി ത്രിലോക് കവർ ചെയ്തിരുന്നു...
ഒരിക്കൽ റിവിനെ പറ്റി ത്രിലോക് പറഞ്ഞ കഥകൾ എന്നെ തളർത്തി കളഞ്ഞു..

\" റിവിൻ മാത്യൂസ് ഇപ്പോൾ ജീവനോടെയുണ്ടോ \" ശിവന്യ ചോദിച്ചു

\" ഉണ്ട് അവന്റെ പക തീരാതെ അവൻ ഈ ഭൂമി വിട്ട് പോവില്ലെന്ന് ഞങ്ങൾക്ക് വാക്ക് തന്നിട്ടുണ്ട് \"

\" പകയോ അയാൾക്കും അവരോട് പകയുണ്ടായിരുന്നോ അതിന് എന്താ കാരണം പ്രൊഫഷണൽ ഇഷ്യൂ ആണോ \"
ഋഷിയുടെ ചോദ്യത്തിന് മുന്നിൽ നന്ദഗോപാൽ അല്പനേരം നിശബ്ദത പാലിച്ചു..

\" പ്രൊഫഷൻ... സ്വന്തം കൂടപ്പിറപ്പിനെ തന്നെ ഇല്ലാതാക്കിയവരോട് നീ ക്ഷമിക്കുമോ...നിങ്ങൾ പറഞ്ഞ ബയോഗ്ലോബിൻ ബേബി പ്രോഡക്ട്സ് ആയി അന്ന് വിപണിയിൽ എത്തിച്ചത് ഹാപ്പിലൈഫ് ഹൈപ്പർ മാർക്കറ്റ് വഴി ആയിരുന്നു.. തനിക്ക് കിട്ടിയ എല്ലാ തെളിവുകളും അവിടേക്ക് വിരൾ ചൂണ്ടിയപ്പോൾ റിവിൻ അവിടെ ഒരു സ്റ്റിംഗ് ഓപ്പറേഷൻ പ്ലാൻ ചെയ്തു..

റിവിന്റെ 3ആം വയസ്സിൽ അവന് അച്ഛനെ നഷ്ടപ്പെട്ടു.. പിന്നീട് പ്ലാസ്റ്റിക് ഫാക്ടറിയിൽ ജോലി ചെയ്തായിരുന്നു അവന്റെ അമ്മ അവനേയും അവന്റെ അനുജത്തി ഡെയ്സിയേയും പഠിപ്പിച്ചത്... 10ആം വയസ്സിൽ ക്യാൻസറിന്റെ രൂപത്തിൽ വന്ന വിധി അവന്റെ അമ്മയെ തട്ടിയെടുത്തു... അവന്റെ ബന്ധുക്കൾ അവരെ ഏറ്റെടുത്തില്ല പകരം സ്വത്തുക്കൾ അവരുടെ പേരിലാക്കി കുട്ടികളെ അനാഥാലയത്തിൽ ഏൽപ്പിച്ചു നാടുവിട്ടു...ഏറെ കാലത്തെ കഷ്ടപ്പാട് കൊണ്ടാണ് റിവിൻ സ്വന്തം ഓഫീസ് തുടങ്ങിയത്..ചെറുതാണെങ്കിലും വാടകയ്ക്ക് ഒരു വീടും അവൻ സംഘടിപ്പിച്ചു...ഒരു ദിവസം രാത്രി റിവിൻ ലാപ്‌ടോപ്പിൽ വർക് ചെയ്യുമ്പോൾ...

\" ഇച്ഛായോ...ഇച്ഛായാ.....\" ഡെയ്സി ആയിരുന്നു അത്

\" കിടന്ന് കാറാതെടി...നീ ചാർളിക്ക് പെറ്റ് ഫുഡ് കൊടുത്തോ \"

\" കൊടുത്തു അല്ലെങ്കിൽ അവൻ വാലാട്ടി കൊണ്ട് വന്ന് എന്റെ ഫുഡ് കൂടി തിന്നിട്ട് പോകും അല്ല കുറേ നേരമായല്ലോ ലാപ്ടോപ്പിന് മുന്നിൽ കുത്തിയിരിപ്പു സമരം തുടങ്ങിയിട്ട് ...ഡിക്ടക്റ്റീവ് റിവിൻ മാത്യൂസ് ഇന്ന് കാര്യമായ വർക്കിൽ ആണല്ലോ \"

\" കാര്യമായ വർക് തന്നെയാടി നീ പണ്ടേ എന്നെ അസിസ്റ്റ് ചെയ്യണം എന്ന് പറയുന്നതല്ലേ \"

\" പണ്ട് അല്ല ഇപ്പോഴും ഞാൻ അത് തന്നെയാ പറയുന്നെ എനിക്ക് ഒരു കേസ്... ഒരു ഒറ്റ കേസ് തന്ന് നോക്ക്...പിന്നെ കണ്ടോ ഈ നാട്ടിലെ സകല corruptionഉം ഞാൻ തുടച്ചു മാറ്റുന്നത് \"

\" എന്നാ ശെരി നീ ഇത് നോക്ക്.. ഇത്..\" അവൻ ലാപ്ടോപ്പ് സ്ക്രീൻ ഓപ്പൺ ചെയ്തു

\" ഹാപ്പിലൈഫ് ഹൈപ്പർ മാർക്കറ്റ്...അല്ല ഇവിടെ ആണോ കേസ് അന്വേഷണം ഇവിടെ അരിയും മണ്ണെണ്ണയും അല്ലേ ഉണ്ടാവുക \"

\" നീ ഞാൻ പറയുന്ന കേൾക്ക് എന്നിട് ചാടി കടിക്ക്...ഈ കാണുന്ന ബേബി പ്രോഡക്ട്സ് കണ്ടോ \"

\" ഇത് മോമോ അല്ലേ ലീഡിങ് ബ്രാൻഡ് ഇവരുടെ ബേബി ക്രീം പിള്ളേരുടെ ദേഹത്ത് പുരട്ടിയാൽ double കളർ ആ നല്ല fair ആവും \"

\" ആഹ.. ബെസ്റ്റ് നിന്നോട് പറഞ്ഞ എന്നെ തല്ലിയാൽ മതി എടി അതൊക്കെ വാരി തേച്ചാൽ പാണ്ട് പിടിക്കും അതിലുള്ള chemicalസിന്റെ components നീ നോക്കിയിട്ടുണ്ടോ കണ്ണ് പൊട്ടിക്കാൻ അവൻമാർ എഴുതി കൂട്ടിയതല്ല..
ലണ്ടനിലെ  ഇന്സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ കാണുന്ന ഈ chemical 0.5% ബോഡിയിൽ എത്തിയാൽ ക്രോമോസോമുകൾക്ക് variation ഉണ്ടാകും..പ്രെഗ്നന്റ് ആയ സ്‌ത്രീകൾ ഇവരുടെ health പ്ലസ് ഡ്രിങ്ക് കുടിക്കുന്നതിലൂടെ പ്രെഗ്നൻസി പീരിയഡിൽ തന്നെ കുഞ്ഞിന്റെ DNAയിൽ പരിണാമം സംഭവിക്കും...ജനിച്ചു വീഴുന്ന കുട്ടികൾക്ക് കൊടുക്കുന്ന ഫുഡ്സിലൂടെയും ക്രീമിലൂടെയും അവരുടെ ശരീരത്തിലെത്തുന്ന ഈ chemical ഇന്റെ ചെറിയ അളവ് മതി അവർ കാൻസർ രോഗികൾ ആയി മാറാൻ..ഇതൊക്കെ വാങ്ങി കൊടുത്തു അവരെ പോഷിപ്പിക്കുന്ന അച്ഛനമ്മമാർക്കും ഭർത്താക്കന്മാർക്കും ഈ ചതിയൊന്നുമറിയില്ല പാവങ്ങളെ പോലും പ്രലോഭിപ്പിക്കുന്ന advertisements കൊണ്ട് അവർ എല്ലാവരേയും ക്യാൻവാസ് ചെയ്യുന്നു ഈ ലിസ്റ്റിലുള്ള കുട്ടികളെ കണ്ടോ ജനിച്ചു രണ്ടാം വയസ്സിൽ ക്യാൻസർ സ്ഥിതീകരിച്ചവർ...കൂടുതലും കേസും കണ്ടു പിടിക്കാൻ പറ്റാത്ത വിധം വൈകി പോകുന്നു കാരണം ഈ സ്റ്ററോയ്ഡ്‌സ് നമ്മുടെ സർക്കാർ ലാബിൽ കണ്ടു പിടിക്കാനാവില്ല \"

\" ഈ തെണ്ടികളെ വെറുതെ വിടാൻ പാടില്ല ഇച്ഛായ ഈ കേസ് ഞാൻ ഏറ്റെടുക്കുന്നു\" 

\" എന്നാ നാളെ തൊട്ട് നീ കോളേജിൽ പോകുന്നതിന്റെ കൂടെ ഇവിടെ കൂടെ പോകണം \"

\" അതിന് വേണ്ടി ഏത് പ്ലാനും apply ചെയ്തുടെ \"

\" എന്ത് പ്ലാൻ ആണ് നീ ഈ 2 മിനുറ്റ് കൊണ്ട് ഉണ്ടാക്കിയത് \"

\" റൊമാന്റിക് പ്ലാൻ \" 

\" റൊമാന്റിക് പ്ലാനോ...എടി കാര്യം ഞാൻ ഡിക്ടക്റ്റീവ് ഒക്കെ തന്നെയാ പക്ഷേ സ്വന്തം പെങ്ങളുടെ കാര്യത്തിൽ ഞാൻ വില്ലനായ ആങ്ങള തന്നെയാ \"

\" അതിന് ആര് പ്രേമിക്കുന്നു \"

\" നീ അല്ലേ ഇപ്പോ പറഞ്ഞത് റൊമാന്റിക് പ്ലാൻ എന്ന് \"

\" Just ആക്ടിങ് ആണ് ഇച്ഛായാ..പ്ലാൻ ഞാൻ പറഞ്ഞു തരാം അവിടെയുള്ള ഏതേലും ചെറുക്കനെ ചാക്കിട്ടു പിടിച്ച് ഈ പ്രോഡക്ട്സ് അവിടെ എത്തിക്കുന്ന ഡീലറുടെ വിവരങ്ങൾ കണ്ടു പിടിക്കണം അവർ അറിയാതെ അവരെ പിന്തുടർന്ന് എല്ലാം ന്യൂസിൽ ലൈവ് telecast ചെയ്യണം \"

\" ഹമ്മ് പ്ലാൻ കൊള്ളാം ആദ്യം എന്റെ പെങ്ങൾ അത് ചെയ്തു കാണിക്ക് \" റിവിൻ ചിരിച്ചു കൊണ്ട് ഡെയ്സിയുടെ തലയ്ക്ക് ചെറിയ കൊട്ടു കൊടുത്തു

( തുടരും..)


COMPLICATED LOVE STORY - PART 13

COMPLICATED LOVE STORY - PART 13

4.6
1177

പറഞ്ഞത് പോലെ ഡെയ്സി പിറ്റേന്ന് അവിടെ എത്തി..ഹാപ്പിലൈഫ് ഹൈപ്പർ മാർക്കറ്റ് നല്ല പഷ്ട് പേര് എന്നിട്ട് മനുഷ്യനെ കൊണ്ട് ശവപ്പെട്ടി വാങ്ങിപ്പിക്കയും ചെയ്യും ഇവനൊക്കെ പുഴുത് ചാവാനെ യോഗമുള്ളു ബ്ലഡി ക്രീപ്... ഡെയ്സി മനസ്സിൽ പറഞ്ഞുഅവൾ ഹൈപ്പർ മാർക്കറ്റിനുള്ളിലേക്ക് കടന്നു..അവിടെയുള്ള ബാസ്കറ്റുമെടുത്തു അവൾ മുന്നോട്ട് നടന്നു..\" laundryപ്രോഡക്ട്, ബ്യൂട്ടി പ്രോഡക്ട്, ബേബി പ്രോഡക്ട്..ഓക്കെ സെറ്റ്...but ഇവിടെ മോമോ കാണുന്നില്ലല്ലോ \"അവൾ അവിടെ നിന്ന ഹെൽപ്പർ ബോയ് യോട് 1 മിനുറ്റ് ഒന്ന് വരുമോ എന്ന് ആംഗ്യം കാണിച്ചു...അയാൾ എന്തോ തിരക്കിലായിരുന്നു അപ്പോൾ..\" ഡാ അശ്വിനെ നീ അവിടെ വായി ന