Aksharathalukal

ആഗോളച്ചന്ത

തോരണക്കൊടി, കെട്ടിയാടും
പുതിയ വഞ്ചകരേ...
നിങ്ങളെന്നുടെ പ്രാണനിന്നൊര-
*വകാശപത്രമെഴുതല്ലേ!

ഞങ്ങൾ നട്ടൊരു വിത്തിനങ്ങളു
പൂഴ്ത്തി വെക്കല്ലേ,
ഞങ്ങൾ വീഴ്ത്തിയ വിയർപ്പിനൊട്ടും
വിലകുറയ്ക്കല്ലേ!

പ്രാണകോശം ശക്തമാക്കും
വായു വില്ക്കല്ലേ,
നാവു നനയും നീരു നിങ്ങളു
വിറ്റു തീർക്കല്ലേ!

കാലവർഷക്കാറ്റു തടയും പദ്ധതി-
ക്കൊരു കോപ്പുകൂട്ടി
ദുർഘടങ്ങളെ വാനിലേറ്റും
പണി പയറ്റല്ലേ!

രോഗവിത്തിനെ വാരി വിതറി
മരുന്നു വില്ക്കല്ലേ,
ഭക്ഷണത്തിൻ പൊതികൾ തീറ്റി
രോഗിയാക്കല്ലേ!

നിങ്ങൾ ഞങ്ങടെ പാർട്ടിമൊത്തം
വിലയ്ക്കു വാങ്ങല്ലേ
ആധിപത്യക്കൊടി പടർത്തി
ചന്ത വാഴല്ലേ!

അടിമയാക്കിയ ആയിരങ്ങടെ
വിശപ്പു കാച്ചിയ ഉലകളിൽ
പതംവരുത്തിയ വാളു വീശി
തലയറുക്കല്ലേ!

ഭൂമിയെന്നൊരു വലിയ ചന്തയിൽ
അടിമയായൊരു കോടികൾ 
വേച്ചു വേച്ചു തകർന്നു വീഴണ
അസ്ഥിരൂപമതാവുമോ?

ലോകബാങ്കും ഐ.എം. എഫും
ഉലക വാണിഭ സംഘവും
തീർത്തുവെക്കണ കെണിക്കുരുക്കിൽ
വീണുചാവണ ഭാവിയോ?

• അവകാശപത്രം=patent


മരിക്കാതെ ചിരിക്കുന്ന അമ്മ

മരിക്കാതെ ചിരിക്കുന്ന അമ്മ

5
497

(അയലത്തെ വീട്ടിൽ വർഷങ്ങളായി തളർന്നു കിടക്കുന്ന ഒരമ്മയെക്കുറിച്ച്) ചിരിക്കുന്ന മരിക്കാത്ത അമ്മ .....................................................ജീവന്റെ ലക്ഷണമെല്ലാമടങ്ങിയഉടലിന്റെ മീതെ മരിക്കാത്ത തലയിലെമുഖമങ്ങു പൊട്ടിച്ചിരിക്കുന്നതദ്ഭുതം!കാലനങ്ങില്ല, കയ്യനങ്ങില്ലതിരിയില്ല, മറിയില്ലജീവന്റെ ചൂടതില്ല!എങ്കിലുമമ്മയ്ക്കു ബോധം നശിച്ചില്ലവായിൽ രുചിക്കും കുറവതില്ല!സന്തോഷം എപ്പോഴുംതലയാണു താനെന്ന ബോധത്തിലാറാടിപൊട്ടിച്ചിരിക്കയാണമ്മയിന്ന്!വർഷങ്ങളൊട്ടേറെ നീളെക്കടന്നു പോയ്കട്ടിലിൽത്തന്നെ കിടക്കുന്ന ദുർസ്ഥിതി.സ്പർശനമറിയില്ലനൊമ്പരമറിയില്ലമലമൂത്ര പ്രവാഹമറിയില്ല!മക്കൾ