Aksharathalukal

ജീവിതാന്ത്യം

ജീവിതാന്ത്യം

ദൈവാംശം (ജനനം മുതൽ മൂന്ന് വയസ്സ്)

എഴുപതു വയസ്സുള്ള ആ ജന്മം തന്റെ     ജീവിതയാത്രയുടെ  പുറകിലോട്ട് ഒന്ന്  തിരിഞ്ഞു നോക്കി അയവിറക്കാൻ തുടങ്ങി. 

 അവൻ അവനെ തന്നെ അവലോകനം ചെയ്യാൻ ശ്രമിച്ചു.      അവൻ   അമ്മയുടെ ഉദരത്തിൽ കിടന്ന് അമ്മയിലൂടെ പുറംലോകം അറിയാൻ ശ്രമിക്കുന്നു. പത്തു മാസത്തിനിടെ ഭ്രൂണത്തിന്  സംഭവിച്ച മാറ്റങ്ങൾ അവനെ അത്ഭുതപ്പെടുത്തി. അവന്റെ എല്ലാ ഇന്ദ്രിയങ്ങളും പ്രവർത്തനക്ഷമമായിരിക്കുന്നു.  (പത്ത്  ഇന്ദ്രിയങ്ങൾ - പഞ്ചേന്ദ്രിയങ്ങൾ 5 , കർമ്മേന്ദ്രിയങ്ങൾ - 5)

പഞ്ചേന്ദ്രിയങ്ങൾ (അഞ്ച്)  - കണ്ണ്, മൂക്ക്, ചെവി നാക്ക്,  ത്വക്ക് 

കർമ്മേന്ദ്രിയങ്ങൾ (അഞ്ച്) - മലമൂത്ര വിസർജ്ജനാവയവങ്ങൾ (രണ്ട്),  കൈകാലുകൾ (രണ്ട്) , വായ.

ഈ പത്ത് ഇന്ദ്രിയങ്ങളീലൂടെയുള്ള ക്രയവിക്രയങ്ങൾ അവൻ അമ്മയിലൂടെ ആസ്വദിക്കാൻ ശ്രമിക്കുന്നു. അങ്ങിനെ ഒരുനാൾ അവൻ ഈ പ്രപഞ്ച ശക്തിയെ ചുബിക്കുന്നു. 

അവന്റെ ജന്മം ഒരു പുരാതന നായർ തറവാട്ടിൽ ആയിരുന്നു. കേരളം ജന്മം എടുക്കുന്നതിന് മുമ്പ് തമിഴ്നാട്ടിൽ നിക്ഷിപ്തമായ മലബാറിലെ വള്ളുവനാട് പ്രദേശത്തായിരുന്നു ആ തറവാട്. സാമൂതിരി രാജാവിന്റെ പ്രാവർത്തകന്മാർ (ദളവ) ജോലികൾ ആയിരുന്നു അവന്റെ പൂർവ്വികർക്ക്.  അവന്റെ  അമ്മയുടെ അച്ഛൻ ഹെക്ടർ കണക്കിന് നെൽകൃഷി ഭൂമിയുടെയും പൊതു ഭൂമിയുടേയും ഉടമ ആയിരുന്നു. പത്ത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അനുസരിക്കാത്തവരെ സാമൂതിരിയുടെ പട്ടാളക്കാരുടെ സഹായത്തോടെ  നിർദ്ദയം വധിച്ചു ഭൂമി ഏറ്റെടുത്തു എന്നൊരു കഥയും അവന്റെ ബുദ്ധി ഉറച്ചതിനുശേഷം  കേട്ടിരുന്നു. 

  എട്ട് പെൺമക്കളും ഒരേ ഒരു ആൺതരിയും ആയിരുന്നു ആ കുടുംബത്തിൽ. ആൺ തരിയെ പെങ്ങന്മാർ കൊഞ്ചിച്ച് വഷളാക്കിയിരുന്നു.  അമ്മമ്മയുടെ  തറവാടും വള്ളുവനാട്ടിൽ തന്നെ ആയിരുന്നു. ആ തറവാട്ടിലെ   പൂർവ്വികർ സാമുതിരി രാജൃത്തിലെ നികുതി  പിരിവുകാർ ആയിരുന്നു. അമ്മയുടെ അമ്മാവന്മാർ എല്ലാ സ്വത്തുക്കളും മൂന്ന് പെങ്ങന്മാർക്ക് വീതിച്ച് കൊടുക്കാൻ തീർച്ചപ്പെടുത്തിയപ്പോൾ അമ്മച്ചൻ അമ്മമ്മയുടെ വീതവും മറ്റു രണ്ടു പേർക്കും  വീതിച്ച് കൊടുത്തു കൊള്ളാൻ അളിയന്മാരെ ഏല്പിച്ച്  അവന്റെ അമ്മയുടെ അമ്മയെ അമ്മച്ചന്റെ പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്നിലെ  വീട്ടിലേക്ക് കൊണ്ട് വരിക ആയിരുന്നു.  അവന്റെ  അമ്മയുടെ അമ്മ അമ്പത് വയസ്സുള്ളപ്പോൾ മരണപ്പെട്ടു. അവരുടെ  എട്ട് പെൺമക്കളിൽ രണ്ടാമത്തെ പെൺകുട്ടി ആയിരുന്നു അവന്റെ അമ്മ. ആ അമ്മയുടെ പതിനാല് മക്കളിൽ പതിനൊന്നാമനായിട്ടായിരുന്നു അവൻ ജന്മം. 

അമ്മയുടെ ഏട്ടത്തി വിവാഹം കഴിച്ചത് അമ്മച്ഛന്റെ ഏട്ടത്തിയുടെ മകനെ ആയിരുന്നു.  ആ താവഴിയിൽ രണ്ടു ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അതിലൊന്ന് വിവാഹത്തിനു ശേഷം മുപ്പതാം വയസ്സിൽ അന്തരിച്ചു.  ഈ കുട്ടികളുടെ വിവാഹങ്ങളും കുടുംബത്തിൽ നിന്ന് തന്നെ ആയിരുന്നു.  അമ്മയുടെ    

 നേരനുജത്തി അമ്മച്ചന്റെ കാര്യസ്ഥനെ പ്രണയിച്ച് വിവാഹം ചെയ്തതിനാൽ കർമ്മ ഫലം ശരിക്കും അനുഭവിച്ചു. അമ്മച്ഛന്റ കാലശേഷം ആ ചെറിയച്ഛൻ ചെറിയമ്മയുടെ സ്വത്തുക്കൾ എല്ലാം വിറ്റു തുലച്ചു. അവർക്ക് മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.  പെൺകുട്ടിയെ പതിനാറാം  വയസ്സിൽ തന്നെ വിവാഹം കഴിച്ചയച്ചിരുന്നു. അദ്ദേഹവും  അമ്മച്ചന്റെ ബന്ധത്തിൽ പെട്ടതാണ്.  മുപ്പതാം  വയസ്സിലാണ് അദ്ദേഹത്തിന്റെ  വിവാഹം.  നല്ലൊരു മദ്യപാനി ആയിരുന്നു അയാൾ.  പക്ഷെ വയസ്സ് കാലത്ത് നല്ലൊരു വീടും പറമ്പും അദ്ദേഹത്തിന് കുടുംബസ്വത്തായി  കിട്ടിയതിനാൽ മൂന്ന് പെൺ മക്കളുള്ള ആ കുടബം സാമ്പത്തികമായി രക്ഷപ്പെട്ടു. 

അമ്മയുടെ അടുത്ത അനുജത്തിയെ വിവാഹം കഴിച്ചയച്ചത്  നല്ലൊരു സ്വാതന്ത്ര്യ സേനാനിയും ഹെക്ടർ കണക്കിന് ഭൂമിയുടെ ഉടമയും ആയിരുന്നു. ആ ചെറിയമ്മയുടെ ജീവിതം വയസ്സ് കാലത്ത് വളരെ ദയനീയമായിരുന്നു. ചെറിയച്ഛന്റെ  കാലശേഷം നാല് ആൺമക്കളുടെ മദൃപാന ശീലം കുടുംബ സ്വത്ത് എല്ലാം നശിക്കാൻ കാരണമായത്രെ. അവർ നാല് പേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല.   ആ ആൺ കുട്ടികളുടെ കുടുംബങ്ങൾ എല്ലാം  നല്ല നിലയിൽ കഴിഞ്ഞു വരുന്നു.   ഇവിടെ ഒരു സത്യം മനസ്സിലായി അതായത് പൂർവ്വികർ ചെയ്ത കർമ്മ ഫലം തലമുറകളായി അനുഭവിച്ചു തീർക്കേണ്ടിവരുമെന്നുള്ളത്.  

അമ്മയുടെ അടുത്ത അനുജത്തിയുടെ വിവാഹം ഒരു സേനാനായകനുമായായിരുന്നു. അവർക്ക് രണ്ടു കുട്ടികൾ മാത്രം ഒരാണും ഒരു പെണ്ണും.  നല്ല ഭൂസ്വത്ത് ഉള്ള കുടുംബം വലിയ ബുദ്ധിമുട്ട് ഇല്ലാത്ത കുടുംബം ആയിരുന്നു.  അതിലെ ആൺ പ്രജ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ രണ്ട് പെൺകുട്ടികൾ ഭംഗിയായി ജോലി ചെയ്ത അവരവരുടെ കുടുംബാഗങ്ങൾക്കൊപ്പം കഴിഞ്ഞു വരുന്നു. 

 അമ്മയുടെ അടുത്ത  അനുജത്തിയെ വിവാഹം ചെയ്തു അയച്ചത് നല്ലൊരു കർഷക കുടബത്തിലേക്കായിരുന്നു. പക്ഷെ ചെറിയച്ഛന് ആയുസ്സ് കുറവായിരുന്നു. മൂന്ന് ആൺമക്കളെയും ഒരു പെൺകുട്ടിയേയും സമ്മാനിച്ച് അദ്ദേഹം ചെറിയമ്മയെ വിട്ട് പോയി. അതൊരു കർഷക കൊലപാതകം ആയിരുന്നു.  ചെറിയമ്മക്ക് അപ്പോൾ ഇരുപത്തഞ്ച് വയസ്സ് പ്രായം വരും..  കുട്ടികളെയും ചെറിയമ്മയേയും അമ്മച്ചൻ സ്വന്തം വീട്ടിൽ കൊണ്ട് വന്നു. ഭർത്താവിന്റെ കുടുംബത്തിൽ നിന്നും കിട്ടിയ സ്വത്തുക്കൾ ഏക സഹോദരൻ വിറ്റ് നശിപ്പിച്ചു.  പക്ഷെ അമ്മച്ചൻ പത്ത് ഏക്കർ ആദായം കിട്ടുന്ന ഭൂമിയും അതിൽ നല്ലൊരു വീടും ആ ചെറിയമ്മക്ക് വാങ്ങി കൊടുത്തതിനാൽ ആ കുടബം ഭംഗിയായി ജീവിതം നയിച്ചു. അവരെല്ലാം ഇപ്പോഴും സൗഖ്യമായി പേര കുഞ്ഞുങ്ങളുമായി കഴിഞ്ഞു വരുന്നു. 

 അമ്മച്ചന്റെ ഏഴാമത്തെ പെൺകുട്ടി നല്ലൊരു സർക്കാർ ഉദ്യോഗസ്ഥനെ പഠിക്കുമ്പോൾ പ്രണയിച്ച് വിവാഹം ചെയ്തു.  അവർക്ക് ഒരാണും ഒരു പെണ്ണും കുട്ടികൾ ജനിച്ചു. അവരും സൗഖ്യമായി ജീവിതം കഴിച്ചു.  അമ്മച്ചന്റെ എട്ടാമത്തെ പെൺകുട്ടിയെ ഒരു രണ്ടാം കെട്ടുകാരനും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനുമായ ഒരാളുമായി നടത്തി. ആ ചെറിയച്ഛന് ആദ്യ വിവാഹത്തിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ഈ ചെറിയമ്മക്കും ആയുസ്സ് കുറവായിരുന്നു. ഒരു ആൺകുട്ടിക്ക് ജന്മം നൽകി അവർ പരലോകം പ്രാപിച്ചു. 

ദൈവാംശം (ജനിച്ച് ആദ്യത്തെ മൂന്ന് വർഷം) 

എല്ലാ കുട്ടികളും  ദൈവാംശദശയിൽ ദൈവ ചൈതന്യം അനുഭവിക്കുന്നു. അതായത് ആദ്യത്തെ   മൂന്നു വർഷം ഹ്റ്ഗ്വവേദ  കൃതായുഗ കലഘട്ടത്തിലൂടെയൂള്ള ഞാൻ, എന്റെ    എന്ന ഭാവങ്ങൾ  കൂടാതെയുള്ള യാത്ര.  അവനും ഈ കാലഘട്ടത്തിലൂടെ കുടുംബാംഗങ്ങളുടെ കൂടെ വിശക്കുമ്പോൾ മുലപ്പാലിന് വേണ്ടിയും വിസർജ്ജനത്തിനു പര സഹായത്തിന്  വേണ്ടിയും   കരഞ്ഞും ഉറങ്ങിയും യാത്ര തുടർന്നു. നൂറു ശതമാനം സത്യം നീതി ധർമ്മം വിശ്വാസം സ്നേഹം എന്നിവ പുലർത്തുന്ന നിഷ്കളങ്കമായ ദൈവാംശകാലത്ത് എല്ലാവരെയും ഒരേ ദൃഷ്ടിയിൽ കാണുന്ന ദൈവ ചൈതന്യം പ്രഭ ചൊരിയുന്ന കാലഘട്ടം.  സാത്താന്റെ വിക്രി യകൾക്ക് അവസരമേകാത്ത കാലം.
അവന്റെ മൂന്ന് വയസ്സ് വരെയുള്ള കാലഘട്ടത്തിൽ അവൻ പ്രകൃതിയെ മനസ്സിലാക്കാൻ സ്നേഹിക്കാൻ ശൃമിച്ചു.
ആ കാലഘട്ടത്തിൽ അച്ഛൻ അമ്മ മറ്റു  ബന്ധങ്ങൾ ഒന്നും അവന്റെ മനസ്സിനെ സ്വാധീനിച്ചില്ല. ഒരുവിധ മാനസിക സംഘർഷങ്ങളുമില്ലാതെ അവന്റെ ദൈവാംശദശകാലം  കഴിഞ്ഞു. ഇതിനിടയിൽ അവന്റെ ഭക്ഷണ മേഖലയിൽ മാറ്റം വന്നു. അവന്റെ കർമ്മേന്ദ്രിയങ്ങളിൽപ്പെട്ട കൈകാലുകൾ പ്രവർത്തന സജ്ജവമായി. 

ശൈശവം (നാല് വയസ്സ് മുതൽ പന്ത്രണ്ടു വയസ്സ്) 

അങ്ങിനെ അവൻ അവന്റെ  കൃതായുഗകാലത്തിൽ നിന്നും ത്രേതയുഗ  സാമവേദ   കാലഘട്ടത്തിൽ എത്തി ചേർന്നു. ഈ ത്രേതയുഗ കാലഘട്ടത്തിൽ ഇരുപത്തഞ്ച് ശതമാനം അസത്യം അധർമ്മം അനീതി അവിശ്വാസം കപട സ്നേഹം ഞാൻ എന്റെ എന്ന ഭാവങ്ങൾ പ്രത്യക്ഷപ്പെടും. അവന്റെ ജീവിതവും അതിനെ അംഗീകരിക്കാൻ നിർബന്ധതിനായി തീർന്നു . ഈ ശൈശവാരംഭ കാലഘട്ടത്തിൽ അവൻ പ്രപഞ്ച സത്യങ്ങൾ  കൂടുതൽ അറിയാൻ ശ്രമിച്ചത്  മാദ്ധ്യമങ്ങളായ അമ്മ അച്ഛൻ ഗുരുക്കൾ പ്രകൃതി  (മാത,പിതാ,ഗുരു,ദൈവം) എന്നിവയിലൂടെ ആയിരുന്നു.  ഈ കാലഘട്ടത്തിൽ മനുഷ്യർ നന്മ  സത്യം ധർമ്മം നീതി തിന്മ അസത്യം അധർമ്മം അനീതി എന്നിവയിൽ അറിവ് നേടുകയും ഇതിൽ നിന്ന് ഏതാണോ കൂടുതൽ ഗ്രഹിച്ചത്   അതിലൂടെ അവരവരുടെ കർമ്മ ഫലങ്ങൾക്കനുസരിച്ച് ജീവിതം മുന്നോട്ട് നയിക്കുന്നു. അവന്റെ ജീവിതം ഇതിലാദ്യതേത് തിരഞ്ഞെടുത്ത് ഒരു ആത്മ ജ്ഞാനിയായിട്ടായിരുന്നു. അല്ലാതെ ആത്മ സ്നേഹി ആയി രണ്ടാമത്തെ വിഭാഗ മായിരുന്നില്ല. അവന് അവന്റെ അച്ഛൻ നൽകിയ ഉപദേശം ഒരിക്കലും കട ബാദ്ധ്യത ഉണ്ടാക്കരുത് എന്നായിരുന്നു.  അവൻ അത് ഇപ്പോഴും പാലിക്കുന്നു.  

വലിയൊരു വീടും പാചകകാരും ആദ്യാവസാനക്കാരും     വലിയമ്മ ചെറിയമ്മ മാരും അവരുടെ സംബന്ധകാരും അവരുടെ മക്കളും ചേർന്ന് പത്തമ്പത് ആൾക്കാർ ആ തറവാട് വീട്ടി ഉണ്ടായിരുന്നു. അവന്റെ അച്ഛൻ അമ്മച്ചന്റെ മരുമകനും തമിഴ്നാട് സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിൽ ജോലി നോക്കിയവരും ആയിരുന്നു. അദ്ദേഹത്തിന്റെ തറവാട്  വള്ളുവനാട് പ്രദേശത്ത് തന്നെ ആയിരുന്നു. അവന്റെ അച്ഛന് മൂത്ത ഒരു സഹോദരൻ ഇളയ രണ്ടു    സഹോദരന്മാർ   ഒരു ഇളയസഹോദരിയും  ഉണ്ടായിരുന്നു. അവന് അച്ഛന്റെ മൂത്ത സഹോദരനെ അവന്  കാണാൻ സാധിച്ചില്ല കാരണം അദ്ദേഹം അവന്റെ ജനനത്തിനു മുന്നേ  മരണപ്പെട്ടിരുന്നു. അച്ഛൻ പെങ്ങൾക്ക് മൂന്ന് ആണും മൂന്ന് പെണ്ണും ഉണ്ടായിരുന്നു. എല്ലാവരും വിദ്യാഭ്യാസം കഴിഞ്ഞവരായിരുന്നു.    അവന്റെ അച്ഛന്റെ കുടുംബവും നല്ലൊരു ഭൂവുടമകൾ ആയിരുന്നു. പത്ത് പന്ത്രണ്ട് ഏക്കർ ഭൂമിയിൽ നാല് വീടും ഒരു എലിമെൻററി സ്കൂളും  പുറമെ ധാരാളം കൃഷി ഭൂമിയും    ആ കുടുംബത്തിൻറെ അധീനതയിൽ   ആയിരുന്നു.  അവൻ ആലോചിച്ചത് അച്ഛന്റെ ഈ സ്വത്തുക്കൾ എല്ലാം ഇപ്പോഴും  കോടതി വൃവഹാരത്തിൽപ്പെട്ട വിധിയും കാത്തിരിപ്പാണ്. ആരും നോക്കി നടത്താൻ ഇല്ലാത്തതിനാൽ അവരുടെ   സ്കൂൾ കേരള ദേശ ജന്മത്തിന് ശേഷം    അന്നത്തെ സർക്കാർ ഏറ്റെടുത്തു.  ഇതിനെല്ലാം കാരണം അച്ഛന്റെ ഒരു സഹോദരൻ ഭാഗത്തിന് സമ്മതാക്കാത്തതിനാൽ ആയിരുന്നു.  അദ്ദേഹം താഹ്സിൽദാർ ജോലയിലായിരുന്നു. ഭാര്യയുടെ കുടുംബം നല്ലൊരു സാമ്പത്തിക അടിത്തറ ഉള്ളവർ ആയിരുന്നു.  അച്ഛൻ തറവാട്ടിൽ കൃഷി നടത്തിയിരുന്നത് കുടിയന്മാരും അച്ഛന്റെ ഒടുക്കത്തെ അനുജനുമായിരുന്നു. അവനോർത്തു ആ ചെറിയച്ഛന്റെ  കൃഷിയിലുള്ള ആസക്തി ആ കുടുബത്തെ രക്ഷിക്കാൻ സഹായകമായി.  കൃഷി നിയമം ജന്മി കുടിയാന്മാരെ തകർത്തപ്പോഴും ചെറിയച്ഛന്റെ  അദ്ധ്വാനശേഷി ആ കുടുംബത്തിൽ ഉള്ളവർക്ക് ആശ്രയം ആയി.  ചെറിയച്ഛൻ തൊണ്ണൂറ്റിരണ്ട് വയസ്സ് വരെ കൃഷിയെ സ്നേഹിച്ച ആളായിരുന്നു. അദ്ദേഹത്തിന്റെ  മുന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരും ആയി തീർന്നു.  ആ കാലത്തെല്ലാം കൈവശമുള്ള ഭൂമികൾ അന്യാധീനപ്പെടാതിരിക്കാൻ മിക്ക തറവാട്ടുകാരും കുടുംബത്തിൽ തന്നെയുള്ളവർ തമ്മിൽ തമ്മിൽ (ആങ്ങൾ  പെങ്ങൾ കുട്ടികൾ തമ്മിൽ)      വിവാഹ ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ആ വ്യവസ്ഥക്ക് കൂട്ട്കുടുംബ വ്യവസ്ഥ എന്ന് അറിയപ്പട്ടിരുന്നു.
ആ കാലഘട്ടത്തിൽ കൂടുതൽ കുട്ടികൾ ഉള്ളവർ വളരെ പ്രഥമ സ്ഥാനീയരായിരുന്നു.
അതിൽ അവന്റെ അച്ഛനായിരുന്നു പ്രമുഖൻ.
അവൻ ജനിച്ചത് അവന്റെ അച്ഛന്റെ അമ്പത്തൊന്നാം വയസ്സിൽ ആയിരുന്നു എന്നതാണ് സത്യം. അന്നവന്റെ അമ്മയുടെ പ്രായം മുപ്പത്തേഴേ ആയിരുന്നുള്ളു. 

അവന് അമ്മിഞ്ഞപ്പാൽ ഒരു വർഷമെ ലഭിച്ചിട്ടുള്ളു. പിന്നീട് എല്ലാം മറ്റു കുട്ടികളുടെ കുടെ കഞ്ഞിയും ചമ്മന്തിയും ചുട്ട പപ്പടവും ചോറും  ആയിരുന്നു ഭക്ഷണം. മാതാവിൽ നിന്നും ഒരു കൊല്ലത്തെ ശിക്ഷണവും പിന്നീട് അഞ്ചു വയസ്സുവരെ ചെറിയമ്മന്മാരിൽ നിന്നും ശിക്ഷണം ലഭിച്ചു. മാതാവിൽ നിന്നും പിതാവിൽ നിന്നും വളരെ കുറച്ച് വിദ്യാഭ്യാസവും കുടുബത്തിൽ നിന്നും കൂടുതൽ അറിവും അവന് ലഭിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ജനനം ആയതിനാൽ ബ്രിട്ടീഷ്  അടിമത്തം അനുഭവപ്പെട്ടില്ല. ഗുരുക്കന്മാരിൽ നിന്നുള്ള അറിവ് ഈ എഴുപതാം വയസ്സിലും അവൻ തുടരുന്നു. അവന്റെ യൗവ്വന കാലമായ പന്ത്രണ്ടു വയസ്സു വരെ നല്ല നിയന്ത്രണം ചെറിയമ്മന്മാരും ചേച്ചി ചേട്ടന്മാർ നൽകിയതിനാൽ അവന് ഇന്ന് ആത്മ സംതൃപ്തി നൽകുന്നു. വിദ്യാഭ്യാസ ഗുരുക്കന്മാരും ആ കാലഘട്ടത്തിൽ അവന്റെ അറിവിന്റെ ജിജ്ഞാസ വളരുവാൻ സഹായകമായി തീർന്നു. പ്രത്യേകിച്ച് വിവേക ബുദ്ധി വളർച്ച. യൗവ്വന കാലത്ത് കുട്ടികൾക്ക് ത്രേതായുഗത്തിന്റെ ചീത്തവശത്തേക്കുറിച്ച് അറിവ് നൽകിയും ദൈവ വിശ്വാസം വളർത്തി നല്ല ചിന്തകൾ നൽകുന്ന പുരാണ കഥകൾ പറഞ്ഞ് നേർവഴി കാണിക്കാൻ   ഗുരുക്കന്മാർ പ്രത്യേകിച്ച് ശ്രദ്ധിച്ചിരുന്നു.  അവനും കുട്ടികൾക്കുണ്ടാകുന്ന എല്ലാ ശൈശവ വികൃതികളും ഉണ്ടായിരുന്നു. അമ്മച്ചന്റ ലാളനവും അവന് കിട്ടുവാൻ ഭാഗ്യം ലഭിച്ചു. 





അവൻ ഓർത്തു പോയി നാലാം വയസ്സിൽ അച്ഛന്റെ ജോലിസ്ഥലത്തുള്ള വടക  വീടിന്റെ മുന്നിലുള്ള വരാന്തയിൽ ഓടി കളിക്കുമ്പോൾ ഇഷ്ടിക പരത്തിയ സ്ഥലത്ത് വീണ് നെറ്റിയുടെ വലതു വശം പൊട്ടിയപ്പോൾ മുത്ത സഹോദരി ആശുപത്രിയിൽ എത്തിച്ചു പൊട്ടിയ ഇടം തുന്നിച്ചത്. ഈ എഴുപതിലും അത് ചെറിയ ഒരു വിടവോടെ അവിടെ ഓർമ്മക്കായി നിലനിൽക്കുന്നു.   അവന്റെ ഇടത് കൈ വലതു നെറ്റിയിൽ പതുക്കെ പരതി. ആ മൂത്ത ചേച്ചിക്ക് ഇപ്പോൾ എൺപത്തഞ്ച് വയസ്സ് ആയി. അവൻ ഇടക്കിടെ അവരെ സന്ദർശിക്കാൻ പോകും.
അവന് അഞ്ചു വയസ്സ് തികഞ്ഞപ്പോൾ അച്ഛന്റെ ജോലസ്ഥലത്തുള്ള ഒരു ബോയ്സ് സ്ക്കൂളിൽ അവനെ ഒന്നാം ക്ലാസിൽ ചേർത്തു. 

അവിടെയും ഒരോർമ്മ തടഞ്ഞു എന്തെന്നാൽ ഒരു ദിവസം ക്ലാസ് ടീച്ചർ കുട്ടികളുടെ മുന്നിൽ തന്റെ പ്രാതൽ ഇഡ്ഡലിയും ചട്ട്ണിയും കഴിച്ചു കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ അവന് വേണമെന്ന് തോന്നി ഭംഗിയായി കരഞ്ഞതും അപ്പോൾ ആ സ്നേഹനിധിയായ ടീച്ചർ അവനെ അടുത്ത് വിളിച്ച് ഇഡ്ഡലി പൊട്ട് ചട്ട്ണിയിൽ മുക്കി അവന്റെ വായിൽ വെച്ച് കൊടുത്ത് ഒരു മുത്തം കൊടുത്തതും. ആ കുട്ടി കാലത്ത് ആരും ഒരു ഉമ്മ കൊടുക്കാൻ തോന്നുന്ന കുസൃതി ചിരിയുമായിരുന്നു അവന്റെ മൂലധനം. 

അച്ഛന് തമിഴ്നാട്ടിൽ ദൂരെയുള്ള ഒരു സ്ഥലത്തേക്ക് മാറ്റം കിട്ടിയപ്പോൾ അച്ഛൻ അമ്മയേയും കുട്ടികളേയും മുത്തശ്ശന്റെ വീട്ടിൽ കൊണ്ട് പോയാക്കി. മുത്തശ്ശന്റെ  വീട്ടിൽ ധാരാളം പശുക്കളെ വളർത്തിയിരുന്നു.  കൂടാതെ റഷ്യൻ ആട്, പശു, കാള, കോഴി, മുയൽ, എന്നി പക്ഷിമൃഗാദികൾ ഉണ്ടായിരുന്നു. തൊട്ടടുത്ത ബൃട്ടീഷ് ഫോറസ്റ്റ് ഫാമിൽ നിന്നും മുത്തശ്ശൻ ഇവയെല്ലാം വരുത്തി വളർത്തിയിരുന്നു.   കംസൻ എന്ന പടുകൂറ്റൻ കാളയെ എല്ലാ വർക്കും പേടി ആയിരുന്നു. ആ കാളയുടെ കൊമ്പുകൾ വളരെ നീണ്ടു വളഞ്ഞവ ആയിരുന്നു.   മുതിർന്നവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ കംസനെ വിളിക്കും എന്നു പറഞ്ഞ് കുട്ടികളെ പേടിപ്പിച്ചിരുന്നു. കംസനെ ശുശ്രൂഷിക്കുവാൻ ഹംസ എന്ന ഒരു അതികായനെ ജോലിക്ക് നിർത്തിയിരുന്നു.

 മുകുന്ദൻ എന്നു പേരുള്ള   മറ്റൊരു കാളയുടെ പ്രത്യേകത  ഉയരം കുറഞ്ഞ്  വലിയ വീതിയുള്ള മുതുക്   ആയിരുന്നു.  ആ മുതുകിൽ മൂന്ന് കുട്ടികൾക്ക് കിടക്കാൻ പറ്റിയിരുന്നു. മുകുന്ദൻ വളരെ മിനുങ്ങുന്ന കാർവർണ്ണനും   സൗമ്യനും ആയിരുന്നു.  ഇവനേയും സുനന്ദ എന്ന സുന്ദരി പശുവിനെയും നോക്കിയിരുന്നത് രേവി എന്ന ചെറുമനായിരുന്നു. സുനന്ദ വളര നീള മുള്ളതും മെലിഞ്ഞ ശരീരത്തോടു കൂടിയ ഒരു വെളുത്ത  സുന്ദരി പശുവായിരുന്നു.  കൂറ്റൻ കൊറ്റനാട് വളരെ രോമാവൃതനായിരുന്നു.    അവൻ കുട്ടികളെ വന്ന് ഇടിക്കുമായിരുന്നു.  പല സ്ഥലത്ത് നിന്നും ആൾക്കാർ തങ്ങളുടെ  പെൺ നാടൻ ആടുകളെ കൊണ്ട് വന്ന് ഈ കൊറ്റനാടുമായി ഇണ ചേരൽ നടത്തിയിരുന്നു. 

 മുത്തശ്ശൻ ഒരു പ്രകൃതി സ്നേഹി ആയിരുന്നു.   രണ്ടാം ക്ലാസ് മുതൽ പ്രീ ഡിഗ്രി വരെ അവന്റെ വിദ്യാഭ്യാസം അവിടെ ആയിരുന്നു.  ആ വീട്ടിൽ കുട്ടികൾക്ക് കളിക്കാൻ ധാരാളം മിറ്റവും  ചുറ്റും ഉണ്ടായിരുന്നു. വലിയമ്മയുടെ   മൂന്ന് കുട്ടികളും അവന്റെ മുത്ത മുന്ന് ചേട്ടന്മാരും മുത്ത ചേച്ചിയും സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞിരുന്നു. ഏട്ടന്മാരിൽ ഒന്നാമത്തെയും മൂന്നാമത്തെയും എഞ്ചിനീയർമാരും രണ്ടാമത്തെ ആൾ അലോപ്പതി ഡോക്ടറും ആയിരുന്നു. അവനടക്കം പതിനാല് മക്കളിൽ ഒരു സഹോദരൻ പത്ത് വയസ്സുള്ളപ്പോൾ വസൂരി എന്ന മാരക രോഗത്താൽ മരണപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ അമ്മ പ്രസവച്ചത് ഒരു ചാപിള്ള ആയിരുന്നു. അങ്ങിനെ പതിനാല് അംഗം പന്ത്രണ്ടിൽ ഒതുങ്ങി. സ്ത്രീ പുരുഷ ശക്തി തുല്യമാണ് ആറാണും ആറു പെണ്ണും.  അമ്മച്ചന്റെ തറവാട് വീടിന്  അടുത്ത് ഉള്ള സർക്കാർ സ്കൂളിൽ രണ്ടാം ക്ലാസ്സിൽ അവനെ ചേർത്ത് കൂടെ മൂന്ന്  സഹോദരിമാരും. മുതിർന്നവരെ രണ്ടു മൈൽ ദൂരെയുള്ള ഹൈസ്കൂളിലും. ആവശ്യത്തിന് നല്ല വികൃതി അവനുണ്ടായിരുന്നു. അവനുണ്ടായിരുന്ന മറ്റൊരു പ്രത്യേകത അല്ലെങ്കിൽ ശാഠ്യം എല്ലാവരും അവനെ അനുസരിക്കണം എന്നതായിരുന്നു. പഠനവും കളിയും വികൃതിയുമായി നാലാം ക്ലാസ്സിൽ അവനെത്തി. ആ സ്കൂളിൽ ഏഴാം ക്ളാസ്സ് വരെ പഠനം ഉണ്ടായിരുന്നുള്ളൂ.  അവന്റെ വികൃതി കഠിനമായത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു. കുടെ പഠിക്കുന്ന തടിച്ചൊരു കുട്ടി അവനെ പെൻസിൽ കൊണ്ട് കുത്തിയപ്പോൾ അവന്റെ കൈയ്യിൽ ഉണ്ടായിരുന്ന ബ്ളേഡ് കൊണ്ട് ആ കുട്ടിയുടെ തുടയിൽ ഒരു വര വരഞ്ഞു. അതൊരു വലിയ പ്രശ്നം തന്നെ ആയി. അവൻ സത്യം പറഞ്ഞതിനാൽ കൈവെള്ളയിൽ നാല് ചൂരൽ കഷായം കിട്ടി. പിന്നെ അമ്മച്ചന്റെ വീട്ടിൽ നിന്നുള്ള കുട്ടികൾക്ക് ഒരു പ്രത്യേക പരിഗണനയുണ്ടായിരുന്നു. അറിവില്ലായ്മയുടെ ഒരു ഉദാഹരണം ആയിരുന്നു അത്. അന്ന് വീട്ടിൽ എത്തിയപ്പോഴേക്കും ഈ വാർത്ത അവിടെ എത്തിയിരുന്നു. അമ്മയുടെ വകയും ചൂരൽ വടിയുടെ കഷായം കിട്ടി. വടി കാണുമ്പോഴേ വലിയവായിൽ കരയുക അവന്റെ പ്രകൃതമായിരുന്നു. അവനെ ആ സന്ദർഭത്തിൽ രക്ഷിക്കാൻ അമ്മയുടെ നേരനിയത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരണ് കുട്ടികൾക്ക് നല്ലത് പറഞ്ഞു കൊടുത്തിരുന്നത്. അവർ എല്ലാ വൈകുന്നേങ്ങളിലും  സന്ധ്യാ നാമം മലയാളക്ഷരങ്ങൾ ഗുണഗോഷ്ഠം എന്നിവ പഠിപ്പിച്ചിരുന്നു. ശിവോതി മുറിയിൽ ഉള്ള  ദൈവങ്ങളുടെ ഫോട്ടോകളേയും 
വിഗ്രഹങ്ങളെയും സാക്ഷി നിർത്തി ആയിരുന്നു ആ വിദ്യാഭ്യാസം. ഭഗവത് പുരാണ കഥകൾ ചെറിയമ്മ ദിവസവും ചൊല്ലി തരുമായിരുന്നു. 

അടി കിട്ടിയ ദിവസം ഈ ചെറിയമ്മ അവന് അവന്റെ പിഴവ് മനസ്സിലാക്കാൻ നല്ലൊരു കഥ പറഞ്ഞു കൊടുത്തു. ഒരു ജീവികളെയും ഉപദ്രവിക്കരുതെന്നും എല്ലാ ജീവികളും ദൈവത്തിന്റെ അംശം ആണെന്നും എല്ലാവരെയും സ്നേഹിക്കാനുള്ള മനസ്സുണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കാനും ഉപദേശം നൽകി. ആ ഉപദേശം അവൻ ഇപ്പോഴും അനുസരിച്ച് കൊണ്ടിരിക്കുന്നു.    ഈ കാലഘട്ടത്തിൽ മുത്തശ്ശൻ കാലയവനകക്കുള്ളിൽ മറഞ്ഞു.  മുത്തശ്ശൻ മരിക്കുന്നതിന് മുമ്പ് അമ്മയുടെ ഏക സഹോദരന്റെ  ഭാര്യാ പിതാവ്   (വക്കീൽ) ആ അമ്മച്ഛന്റെ  സ്വത്തുക്കളെല്ലാം മുത്തശ്ശന്റെ   ഏക ആൺകുട്ടിയുടെ പേരിൽ ആക്കി.    പിന്നെ കുടുംബ ഭരണം അമ്മയുടെ ഏക സഹോദരൻ  ഏറ്റെടുത്തു.  നാട്ടിൽ പ്രമുഖ നാവാനുള്ള ആവേശത്താൽ വീട്ടു പറമ്പിലെ ഏല്ലാ മരങ്ങളും  പതുക്കെ പതുക്കെ അപ്രത്യക്ഷമായി തുടങ്ങി. മരങ്ങൾ എന്ന് പറഞ്ഞാൽ വിവിധ ഇനം മാവ് പ്ളാവ് പുളി നെല്ലി കശുമാവ്  മറ്റു എല്ലാ കാട്ടു മരങ്ങളും ഉൾപ്പെട്ടതായിരുന്നു. ഒഴിവ് ദിവസങ്ങളിൽ കുട്ടികൾക്ക് മരം കയറി കളിക്കുവാനുള്ള അവസരം നഷ്ടപ്പെട്ടു. പോരത്തതിന്  ഫലവൃക്ഷാദികളുടെ നഷ്‌ടം അതാത് കാലത്തെ ഫല വൃഷ്ഠിയും ഇല്ലാതായി. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്ത് അവനും ഏട്ടനനിയന്മാരും ഏട്ടത്തിയനുജത്തിമാരും മാമ്പഴം ചക്ക കശുമാങ്ങ ഇത്യാദിഫലങ്ങളുമായുള്ള കേളി ഒരു മരീചിക ആയി തീർന്നു.   

തുടരും




ജീവിതാന്ത്യം 2

ജീവിതാന്ത്യം 2

0
523

   2. ജീവിതാന്ത്യം  തുടരുന്നു.....യൗവ്വനം (പതിമൂന്ന് വയസ്സ് മുതൽ നാൽപ്പത്  വയസ്സ്) ഏഴാം ക്ലാസ് വരെ മാത്രമെ ആദ്യത്തെ  സ്കൂളിൽ ക്ലാസ്സുകളുള്ളു. അവിടുത്തെ  പഠനം കഴിഞ്ഞ് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ അവനെ ചേർത്തു.  രണ്ടു മൈൽ ദൂരം കാൽനടയായി വേണം സ്കൂളിൽ എത്താൻ.  ആ യാത്രയിൽ പറങ്കി മാവ് പ്ളാവ് തേക്ക് തെങ്ങ് വലിയ മാവ് മറ്റു കാട്ട് മരങ്ങളും തോടും നെൽവയലുകൾ കുന്നുകൾ പക്ഷി മൃഗാദികളേയും തഴുകിയായിരുന്നു മൂന്ന് കൊല്ലത്തെ അവന്റെ  പഠനം. ഗ്രാമത്തിലെ മറ്റു വീടുകളിലെ ആൺപെൺ വിദ്യാർത്ഥികളും അവനെ അനുഗമിച്ചിരുന്നു.     ഈ കാലഘട്ടത്തെ ദ്വാപരയുഗ    യജ്ജൂർവേദ കാല