Aksharathalukal

ജീവിതാന്ത്യം 2

   2. ജീവിതാന്ത്യം  തുടരുന്നു.....



യൗവ്വനം (പതിമൂന്ന് വയസ്സ് മുതൽ നാൽപ്പത്  വയസ്സ്) 

ഏഴാം ക്ലാസ് വരെ മാത്രമെ ആദ്യത്തെ  സ്കൂളിൽ ക്ലാസ്സുകളുള്ളു. അവിടുത്തെ  പഠനം കഴിഞ്ഞ് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ അവനെ ചേർത്തു.  രണ്ടു മൈൽ ദൂരം കാൽനടയായി വേണം സ്കൂളിൽ എത്താൻ.  ആ യാത്രയിൽ പറങ്കി മാവ് പ്ളാവ് തേക്ക് തെങ്ങ് വലിയ മാവ് മറ്റു കാട്ട് മരങ്ങളും തോടും നെൽവയലുകൾ കുന്നുകൾ പക്ഷി മൃഗാദികളേയും തഴുകിയായിരുന്നു മൂന്ന് കൊല്ലത്തെ അവന്റെ  പഠനം. ഗ്രാമത്തിലെ മറ്റു വീടുകളിലെ ആൺപെൺ വിദ്യാർത്ഥികളും അവനെ അനുഗമിച്ചിരുന്നു.     ഈ കാലഘട്ടത്തെ ദ്വാപരയുഗ    യജ്ജൂർവേദ കാലമായി കാണുന്നു. ഇതിന്റെ
പ്രത്യേകത അമ്പത് ശതമാനം സത്യം നീതി ധർമ്മം വിശ്വാസം അമ്പത് ശതമാനം അസത്യം അനീതി അധർമ്മം അവിശ്വാസം ഇങ്ങനെ ആകുന്നു. ഈ കാലഘട്ടത്തിൽ ശാരിരികവും മാനസികവുമായ പല വ്യതിയാനങ്ങൾ സംഭവിക്കുന്നു. മസ്തിഷ്ക വികാസം കർമ്മ ഫലങ്ങൾ സ്വീകരിക്കാൻ സജീവമായി തീരുന്നു.  അവനെ സംബന്ധിച്ച് ആദ്ധ്യാത്മികതക്ക് ആയിരുന്നു പ്രധാന്യം. ആത്മീയ ചിന്തകൾ എപ്പോഴും അവന്റെ പ്രവൃത്തകളിൽ പ്രതിഫലിച്ചിരുന്നു. പക്ഷെ അത് ഉൾക്കൊള്ളാൻ പ്രായം അനുവദിച്ചിരുന്നില്ല. മഴക്കാലത്ത് ഒരു കാര്യസ്ഥൻ കുട്ടികളുടെ ഒപ്പം ഉണ്ടാകുമായിരുന്നു. പ്രകൃതി രമണീയമായ ഗ്രാമാന്തരിക്ഷത്തിലെ ആ യാത്ര അവന് ഇപ്പോഴും ഒരു സുഖം നൽകുന്നു.  

   അമ്മയുടെ സഹോദരന് ഒരു പെൺകുട്ടിയും നാലു ആൺ കുട്ടികളുമാണ് ഉണ്ടായിരുന്നത്. അമ്മായി സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ ആണ്. അതായത് അമ്മയുടെ അമ്മവന്റെ മകൾ. അമ്മായിയുടെ അനിയത്തിയെ വിവാഹം ചെയ്തത്   അവന്റെ  അമ്മയുടെ ഏട്ടത്തിയുടെ മകനായിരുന്നു. അവന്റെ ഈ വലിയമ്മയുടെ മകളെ വിവാഹം ചെയ്തത് അമ്മായിയുടെ സഹോദരൻ ആണ്. പണ്ട് കാലത്തുള്ള വിവാഹങ്ങൾ ഈ കെട്ടുറപ്പിലൂടെ ആയിരുന്നു.  അമ്മാവൻ്റെ മകൾ അപ്പോൾ ഒന്നാം ക്ലാസിൽ ചേർത്തിട്ടെ ഉണ്ടായിരുന്നുള്ളു. അവൾക്ക് മുറചെറുക്കന്മാർ ധാരളവും. 
അമ്മവനും അമ്മയിയും കുട്ടികളും കഴിഞ്ഞിരുന്നത് വേറെയൊരു ചെറിയമ്മയുടെ വീട്ടിൽ ആയിരുന്നു. ആ ചെറിയമ്മക്ക് മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയു മാണ് ഉണ്ടായിരുന്നത്.  ആ ചെറിമ്മയുടെ ഭർത്താവ് ചെറുപ്പകാലത്ത് നാല് കുട്ടികൾക്ക്      ജന്മം നൽകിയ ശേഷം    മരണപ്പെട്ടിരുന്നു. 

അമ്മച്ചന്റെ കാലശേഷം അവന്റെ കുടുബത്തിന് ആശ്രയം അവന്റെ അച്ഛനും ജോലിയുള്ള സഹോദരന്മാരും കർഷകനായ ചെറിയച്ഛനും    ആയിരുന്നു. അമ്മയുടെ അമ്മാവനും അമ്മായിക്കും വീട് ഒന്നും ഉണ്ടായിരുന്നില്ല. ആയതിനാൽ അവന്റെ  അമ്മയേയും കുടുംബത്തയും തറവാട് വീട്ടിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. 
അവന്റെ അച്ഛൻ സർക്കാർ ജോലി വിരമിച്ച ശേഷം പത്തൂ വർഷക്കാലം ഒരു പേരുകേട്ട മനയിലെ ഭാഗ കേസ് ഓഫീസിൽ സൂപ്രണ്ട് ആയി ജോലി നോക്കിയിരുന്നു. ആയതിനാൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.  ഇതിനിടയിൽ അവന്റെ മൂത്ത ജ്യേഷ്ഠൻ പ്രണയ വിവാഹം നടത്തി. മൂത്ത ചേച്ചിയും അതിനിളയ ചേച്ചിയും വിവാഹ പ്രായം കഴിഞ്ഞ് ഇരിപ്പായിരുന്നു.   അത് അച്ഛനമ്മമാർക്ക് താങ്ങാനായില്ല. അപ്പോഴേക്കും കുടുംബ വിവാഹ ചിട്ടകൾ ഇല്ലാതായിതിർന്നിരുന്നു. . കൃഷി ഭൂമി കൃഷിക്കാരന് എന്ന പ്രക്ഷോഭം പൊട്ടിപുറപ്പട്ട കാലഘട്ടമായി. അരി റേഷൻ കടകളെ ആശ്രയിക്കേണ്ട അവസ്ഥയിൽ എത്തി ചേർന്നിരുന്നു.  ജന്മി കുടിയാൻ വ്യവസ്ഥകൾ ഇല്ലാതായി. ഭൂമിയെല്ലാം കുടിയന്മാരും തൊഴിലാളികളും ഏറ്റെടുത്തു. പത്ത് പന്ത്രണ്ട് വർഷമായി ചെറിയ ഒരു തുക സർക്കാർ അച്ഛനും അമ്മയ്ക്കും കൊടുത്തു കൊണ്ടിരുന്നു.  അതാണ് കൃഷി ഭൂമി ഏറ്റെടുക്കൽ നഷ്‌ട പരിഹാരം.     അന്നത്തെ ആ സർക്കാരിന്റെ ഈ പുതിയ നിയമം കേരളത്തിലെ എല്ലാ കൃഷി കളെയും സാരമായി ബാധിച്ചു. കൃഷി ഭൂമി കിട്ടിയെങ്കിലും കൃഷി നടത്തിപ്പ് വശമില്ലാതെ പുതിയ കർഷകർക്ക് നഷ്‌ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അങ്ങിനെ കൃഷി ഭൂമികൾ വീടുകളും പാർപ്പിട കെട്ടിടങ്ങളും നഗര വികസനവും ആയി നഷ്ടപ്പെട്ടു കൊണ്ടിരിന്നു. അവൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ മൂത്ത ചേച്ചിയുടെയും മൂന്നാമത്തെ ചേട്ടന്റയും ി വാഹം മാറ്റ കല്യാണം ആയി കഴിഞ്ഞു. അവന്റെ താവഴിയിലേക്ക് എത്തിയ ആദ്യത്തെ ബന്ധുക്കൾ.  നല്ലൊരു കുടുംബം ആയിരുന്നു അവരുടെത്. സർക്കാർ ജോലിക്കാരനായിരുന്നു അവന്റെ ആ മൂത്ത അളിയൻ. 

ഈ കാലഘട്ടത്തിൽ കുടുംബ ജീവിതം വളരെയധികം കലുഷിതമാവുകയും ചെയ്തു. അവന്റെ അമ്മയ്ക്ക് അമ്മച്ചന്റ വീട് വിട്ടു പോകുന്നതിൽ താത്പര്യമില്ലായിരുന്നു. രണ്ടാമത്തെ സഹോദരിയുടെ വിവാഹം ഇതനിടയിൽ കഴിഞ്ഞു.  പിന്നയും നാല് പെൺമക്കൾ പഠിച്ചു കൊണ്ടിരുന്നു. നാലമത്തെ സഹോദരനെ ഏറ്റവും മൂത്ത സഹോദരൻ ജോലിക്കായി അദ്ദേഹത്തിന്റെ കൂടെ കൊണ്ട് പോയിരുന്നു. അവൻ പ്രീ ഡിഗ്രി ഒന്നാം വർഷം   പഠിക്കുമ്പോൾ ആണ്  അവന്റെ അമ്മാവൻ നിരാഹാര സത്യാഗ്രഹത്തിലൂടെ പെങ്ങളയും അളിയനേയും കുട്ടികളെയും അമ്മയുടെ അച്ഛന്റെ വീട്ടിൽ നിന്നും നിഷ്കാസനം ചെയ്തത്. ആ സമയത്ത് അവന്റെ    മൂത്ത സഹോദരർ ആരും അമ്മയുടെ അടുത്ത് ഇല്ലായിരുന്നു. അവരെല്ലാം ദൂരെ ദൂരെ സംസ്ഥാനങ്ങളിൽ ആയിരുന്നു. സഹായത്തിന് മൂത്തചേച്ചിയുടെ ഭർത്താവ് ഉണ്ടായിരുന്നു.    അങ്ങിനെ പതിനാല് കൊല്ലത്തെ ജീവിത നൗകയിൽ നിന്നും അവന്റെ അച്ഛൻ വാങ്ങിയ പുതിയ ഗ്രഹത്തിലേക്ക് യാത്ര ആയി. ഈ ഒരു വ്യതിയാനം അവന്റെ മനസ്സിനെ ബാധിച്ചില്ല. പക്ഷെ  ഒരേയൊരു വിഷമം ബാക്കി നിന്നത് കൂട്ട് കുടുംബ വ്യവസ്ഥയുടെ തകർച്ചയുടെ ആഘാതം ആയിരുന്നു.  അവനൊന്ന് മനസ്സിലായി ഈ കലിയുഗ കാലഘട്ടത്തിൽ ഇതൊരു അത്ഭുതമേ അല്ല എന്ന്. ആത്മ സ്നേഹികൾ ധാരളമുള്ള കാലഘട്ടത്തിൽഇത് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.  പക്ഷെ അമ്മയ്ക്ക്  ഇത് വലിയൊരു ആഘാതം ആയിരുന്നു.  അച്ഛനമ്മമ്മാരുടെ കാലശേഷം സഹോദരിമാരെയും കുഞ്ഞുങ്ങളേയും സംരക്ഷിക്കേണ്ട ഒറ്റ സഹേദരനിൽ നിന്നുള്ള ഈ ഒരു പ്രതീക്ഷിക്കാത്ത പെരുമാറ്റം. അച്ഛന്റെ പെങ്ങൾ അച്ഛന്റെ തറവാട്ടിൽ വന്നു നിൽക്കാൻ ആവശ്യപ്പട്ടെങ്കിലും അമ്മ സ്വന്തം വീടെന്ന പിടിവാശിയിൽ തന്നെ ഉറച്ചു നിന്നു.  

അവന്റെ മൂത്ത അളിയനാണ്  ഒരു അമ്പലത്തിനടുത്തുള്ള വീടും സ്ഥലവും വാങ്ങാൻ അച്ഛനെ  സഹായിച്ചത്.  
മൂത്ത  അളിയന്  തന്റെ  ഇളയ സഹോദരന്മാരെ പഠിപ്പിച്ചു ജോലിയക്കേണ്ട ഉത്തരവാദിത്വം ഉണ്ടായിരുന്നു.   അവന്റെ മൂത്ത സഹോദരന്മാർ നാലു പേരും കേരളത്തിന്  വെളിയിലാണ്  ജോലി   നോക്കിയിരുന്നത്. ഈ അളിയൻ നാട്ടിൽ വീടിനടുത്ത് ജോലി ആയതിനാൽ രണ്ടു കുടുംബക്കർക്കും അദ്ദേഹത്തിന്റെ സഹായം കിട്ടിയിരുന്നു.  

അങ്ങിനെ പുതിയ ഒരു സ്ഥലത്തേക്ക് ജീവിതം പറിച്ചു നട്ടു. ഈ സംഭവങ്ങളുടെ പരിണാമം അവന്റെ വിദ്യാഭ്യാസത്തെ ബാധിച്ചു. ഈ പ്രശ്നങ്ങൾ   കാരണം  പത്താം ക്ലാസ്സിൽ അവൻ തോൽവി അടയേണ്ടി വന്നു. നല്ലൊരു 
സുഹൃത്ബന്ധം അവനുണ്ടായിരുന്നു. അവനൊരു ഫുട്ബോൾ കളിക്കാരൻ ആയിരുന്നു.  ഒരു ക്ളബ് തന്നെ അവനും കൂട്ടുകാരും ചേർന്നു ഉണ്ടാക്കിയിരുന്നു. ഇതെല്ലാം വഴിയിലുപേക്ഷിച്ച് അവൻ പുതിയ സ്ഥലത്ത് എത്തപ്പെട്ടു. 
അമ്പലത്തിനടുത്തായതിനാൽ അവൻ ദിവസവും ദർശ്ശനത്തിന് പോകുമായിരുന്നു. മലബാറിലെ ശബരിമല എന്നാണ് ആ അമ്പലത്തിനെ വിളിച്ചിരുന്നത്. ആ അമ്പലത്തിൽ രണ്ടു വലിയ കുളവും ഉണ്ടായിരുന്നു. ജനങ്ങൾ  അവിടെയാണ് കുളിക്കാറുള്ളത്. ആ അമ്പല കുളത്തിന്റെ അടുത്ത് ഉള്ള ഒരു അമ്പലവാസിയുടെ വീട്ടിൽ നിന്നായിരുന്നു അവന്റെ വീട്ടിലേക്ക് പാൽ വാങ്ങിയിരുന്നത്. അവന്റെ വീട്ടിൽ ഒരു പശുവെ ഉണ്ടായിരുന്നുള്ളു. ആ പശു ഒരു നാടൻ പശു ആയിരുന്നു. അതിന്റെ പാൽ എല്ലാവർക്കും  കൂടിയുള്ള ഉപയോഗത്തിന് തികയുമായിരുന്നില്ല. അതു കൊണ്ട് പുറത്ത് നിന്നും വാങ്ങേണ്ടതായി വന്നു.  ആ പാലു വാങ്ങുന്ന വീട്ടിൽ ഒരു കൊച്ച് സുന്ദരി കുട്ടി ഉണ്ടായിരുന്നു. അവളാണ് ദിവസവും പാൽ പാത്രം അവന്റെ കൈയ്യിൽ കൊടുത്തിരുന്നത്. അവന്റെ കുളിയും നീന്തലും കഴിഞ്ഞ് ആ വീട്ടിൽ പോയി പാല് വാങ്ങി വീട്ടിൽ എത്തിക്കേണ്ടുന്ന ചുമതല അവനായിരുന്നു. ഈ നിത്യേനയുള്ള കർമ്മ പരിപാടിയിൽ ആ സുന്ദരി കുട്ടിക്ക് അവനിൽ ഒരാകർഷണം ഉണ്ടായോ എന്നെരു സംശയം അവനിൽ ഉടലെടുത്തു. പത്ത് പതിനെട്ട്  വയസ്സേ ആ കുട്ടിക്ക്  ഉണ്ടായിരുന്നുള്ളു അവന് ഇരുപതും. അവൻ കൃത്യമായി ആറു മണിയാകുമ്പൾ പാൽ പാത്രവുമായി കുളിക്കാനിറങ്ങും . നിന്തലും ചാടലും കുളിയും എല്ലാമായി ഒരു മണിക്കൂർ സമയം കുളത്തിൽ ചിലവിടും ആ സമയത്ത് തന്നെ ആ സുന്ദരി കുട്ടിയും കുളത്തിൽ എത്തിയിട്ടുണ്ടാകും കൂട്ടിന് അവളുടെ അമ്മായിയും . സ്ത്രീകൾക്ക് പ്രത്യേക കുളകടവ് ഉണ്ടായിരുന്നു. കുളത്തിന്റെ അക്കരെയറ്റം നീന്തി തിരിച്ചു വരുമ്പോൾ ആ സുന്ദരി കുട്ടിയും നീന്തി കുളിച്ചു അവനെ ശ്രദ്ധിച്ചിരുന്നു എന്ന് അവൻ മനസ്സിലാക്കാൻ തുടങ്ങി.  ആ സുന്ദരി കുട്ടി കുളികഴിഞ്ഞ് പോയി വീട്ടിൽ എത്തി പാൽ പാത്രവുമായി അവനെ കാത്തു നിൽക്കുമായിരുന്നു. ഈ ഒരു ആകർഷണം രണ്ടു കൊല്ലം കൊണ്ടു നടക്കുന്നത് അതിനിടയിൽ ആ  സുന്ദരി കുട്ടിയെ ആരോ വിവാഹം ചെയ്തു കൊണ്ട് പോയി.  അവന്റെ ജീവിതത്തിലെ ആദ്യത്തെ അറിയപ്പെടാതെ പോയ ഒരു പ്രണയമായിരിക്കാം അതെന്ന് അവനിപ്പോൾ ഓർക്കുന്നു. 

അടുത്ത വർഷം പത്താം ക്ലാസ് പാസായി. പിന്നീട് രണ്ടു വർഷം കോളേജ് പഠനം.    കോളേജ് ജീവിതം യൗവനത്തിന്റെ പ്രസരിപ്പുള്ള ഒരു ഏടായിരുന്നു. കുട്ടി എന്ന ഭാവത്തിൽ നിന്നും പൗരുഷ ഭാവത്തിലേക്കുള്ള പ്രയാണം. ആൺകുട്ടികളും പെൺകുട്ടികളും യൗവ്വനദശ ആസ്വദിക്കാൻ ശ്രമിക്കുന്ന കാലഘട്ടം.  പ്രണയ ബന്ധങ്ങൾ തളിരിടുവാനും    പൂവിടുവാനും  വാടി പോകുവാനും  എല്ലാത്തിനുപരി  സുഹൃത്ത് ബന്ധങ്ങൾ കെട്ടുറപ്പോടെ നലനിർത്തുവാനുതകുന്ന      അവിസ്മരണീയമായ വിദ്യാഭ്യാസ കാലഘട്ടം. അപ്പോഴും ഒരു പരിധിക്കപ്പുറം ഒന്നിനും  കൂടുതൽ പരിഗണന കൊടുക്കാതെ അവൻ പഠനത്തിലും കളിയിലും കൂടുതൽ താൽപര്യം കെടുത്തു വന്നു.  സ്കൂൾ കാലഘട്ടത്തിൽ ഫുട്ബോൾമാത്രം ആയിരുന്നെങ്കിൽ കോളേജ് തലത്തിൽ ക്രിക്കറ്റിനു  കൂടി സമയം കണ്ടെത്തി. പല്ല് വേദനക്ക് പുകവലി സഹായകമാവുമെന്ന സുഹൃത്തിന്റെ ഉപദേശം സ്വീകരിച്ചു   അവൻ    ആ ദുശ്ശീലം അമ്പത് വയസ്സ് വരെ കൂടെ കൊണ്ട് നടന്നു.  ആ കിട്ടിയ   ഉപദേശം സത്യം ആയിരുന്നു.  ഇതുവരെ ആ പല്ലിന് വേദന ഉണ്ടായില്ല. മുൻവശത്തെ പല്ല് നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുടകമ്പി കത്റിക കടിച്ചു പിടിച്ച് വീര്യം കാണിച്ചതിൽ പൊട്ടിയതാണ്. അന്ന് ചതുര കമ്പികളുള്ള കുടകളായിരുന്നു അവനും കൂട്ടുകാർക്കും ഉണ്ടായിരുന്നത്. ഈ കമ്പികൊണ്ട് ഉണ്ടാക്കുന്ന കത്റിക ഇലകൾ വെട്ടുവാൻ ഉതകിയിരുന്നു.   ഏതൊ ഒരു അദൃശ്യ ശക്തി പ്രേമത്തെ നിരുത്സാഹപ്പെടുത്തിയിരുന്നു. അതിനാൽ അവൻ ഇപ്പോഴും ഒരു തീവ്ര ബ്രഹ്മചാരി ആയി കഴിയുന്നു.  പ്രീ ഡിഗ്രി കാലത്ത് കൂട്ടുകാർക്കൊത്ത് ഫുട്ബോൾ ക്രിക്കറ്റ്  കളിയിൽ സജീവമായി പങ്കെടുത്തിരുന്നു. തൊട്ടടുത്തുളള കോളേജുമായി കളിക്കാൻ പോയിരുന്നു.  അങ്ങിനെ രണ്ടു കൊല്ലത്തെ  പ്രീഡിഗ്രിയും കഴിഞ്ഞ് കൂട്ടുകാരുമായി അവസാന ദിവസം ആഘോഷിച്ചത് ഒരു കുപ്പി റം എന്ന മദ്യം കുടിച്ചായിരുന്നു. അന്ന് കേരളത്തിൽ മദ്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. അതിനൊടുള്ള ഒരു വെല്ലുവിളിയും കൂടി ആയിരുന്നു അത്. എല്ലാവരും ആദ്യ മായിട്ടായിരുന്നു മദ്യം ആസ്വദിച്ചത്. അതിന് ശേഷം കിഴക്കൻ ഇൻഡ്യയിൽ ജോലി കിട്ടി അവിടുത്തെ കഠിന തണുപ്പ് നേരിടാൻ ഈ മദ്യം വീണ്ടും അവന്റെ സുഹൃത്ത് ആയി തീർന്നു.  തണുപ്പ് കാലത്ത് റം വിസ്കി വോഡ്ക എന്നിവയും കഠിനമായ ചൂട് കാലത്ത് ബിയറും രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് രണ്ടു പെഗ് അവന്റെ ജീവിത ശൈലിയുടെ ഭാഗമായി. ഈ ശീലം അധിക കാലം നീണ്ടു നിന്നില്ല.

 ഇരുപത്തഞ്ചാം  വയസ്സിൽ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടി  കേരളത്തിൽ എത്തിയപ്പോൾ ഈ ഒരു ശീലവും അവനിൽ നിന്നും അകന്ന് പോയി. 
പത്താം ക്ലാസ്സിൽ പഠിക്കുന്ന അവസരത്തിൽ അവനും കൂട്ടുകാരും ചേർന്നു ഉണ്ടാക്കിയ നെഹറു ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ അംഗങ്ങളുടെ വികൃതി നാട്ടിലെ മറ്റു പൗരപ്രമുഖർക്ക് ഒരുശല്യമായിരുന്നു. പക്ഷെ തറവാട്ടിലെ കുട്ടികൾക്കെതിരെ ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. 

പുതിയ വീട്ടിൽ എത്തിയ ആദ്യ വർഷം നാലാമത്തെ സഹോദരിയുടെ വിവാഹം നടന്നു അഞ്ചാമത്തെ  സഹോദരനേയും   മൂത്ത സഹോദരൻ കേരളത്തിന് പുറത്ത്  തൻ്റെ ഒപ്പം കൊണ്ട് പോയി     ജോലി  ശരിയാക്കി കൊടുത്തു. പിന്നെ അവൻ മാത്രമായി ആൺകുട്ടികളിൽ അച്ഛനമ്മമാരുടെ അടുത്ത്.   മൂന്നാമത്തെ സഹോദരിയുടെ വിവാഹം  കഴിഞ്ഞിരുന്നില്ല.  ആ സഹോദരിയുടെ ജാതകത്തിൽ ചൊവ്വാ ദോഷം ഉണ്ടായിരുന്നതിനാൽ തക്ക ജാതകകാരനെ കിട്ടുവാൻ കാത്തിരുന്നു. കാലക്രമേണ അങ്ങിനെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞു. അതും ഒരു മാറ്റ കല്യാണം ആയിരുന്നു.  നാലാമത്തെ സഹോദരൻ ആണ് മാറ്റത്തിന് നിന്നത്. അങ്ങിനെ ബന്ധു ജനങ്ങൾ കൂടി കൊണ്ടിരുന്നു.  ആ കാലഘട്ടത്തിൽ തന്നെ രണ്ടാമത്തെ സഹോദരൻ ഒരു ബംഗാളി പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു.  ആ സമയത്ത് ആ സഹോദരൻ ഡോക്ടർ ബിരുദാനന്തര ബിരുദത്തിന് പഠിക്കുക ആയിരുന്നു.  അതും അച്ഛനമ്മമാർക്ക് ഒരു ഇരുട്ടടി ആയിരുന്നു. പക്ഷെ അച്ഛനമ്മമാർ ആ വിവാഹം നടത്തി കൊടുത്തു. ആ സഹോദരന്റെ ജീൻ ആരിൽ നിന്ന് ലഭിച്ചു എന്നത് അവന് ഇപ്പോഴും ഗ്രാഹ്യമില്ല. ഒരു പ്രത്യേക സ്വഭാവവിശേഷമുള്ള ഒരാളായിരുന്നു ആ സഹോദരൻ.  ചെറുപ്പകാലത്ത് തൊട്ട്  ആ സഹോദരൻ    ഒരു ആത്മ സ്നേഹി ആയിരുന്നു.  അതായത് സ്വയം സ്നേഹിക്കുക. മറ്റുള്ളവരോടെല്ലാം ഒരു പുശ്ചം ആയിരുന്നു.  തറവാട്ടിലെ അതിബുദ്ധിമാൻ എന്ന പട്ടം ചാർത്തി കൊടുക്കാനും വലിയ ചെറിയമ്മമാരും അമ്മയുടെ സഹോദരനും മുത്തശ്ശനും  മത്സരിച്ചു.  ആ കർമ്മത്തിന്റെ പ്രതിഫലം ആയിരുന്നു ഈ വൈകൃത സ്വഭാവം. മനുഷ്യന് മറ്റു ജീവികളെക്കാൾ കുടുതലായുള്ള  പ്രതിഭാസം  വിവേകശക്തി ഉദ്ധാരണമായിരുന്നു. ഈ വിവേക ശക്തി അവന്റെ ഈ സഹോദരന് തുലോം കുറവായിരുന്നു. അവന്റെ അഞ്ചു സഹോദരന്മാരുടെ മാസംതോറും മുടങ്ങാതെ യുള്ള    സാമ്പത്തിക സഹായവും  അച്ഛന്റെ പെൻഷനും ആയിരുന്നു ബാക്കി യുള്ളവർക്ക് ഉണ്ടായിരുന്ന ഏക ആശൃയം. 

അവൻ പത്താം ക്ലാസ് തോൽവിയടഞ്ഞ വർഷം മുതൽ സർക്കാർ പുതിയ നിയമം കൊണ്ട് വന്നിരുന്നു  അതായത് വീണ്ടും അതേ ക്ലാസ്സിൽ പഠിക്കനുള്ള അവസരം റദ്ദ് ചെയ്തു കൊണ്ട്. പിന്നെ സെപ്റ്റംബർ മാസം ഈ തോറ്റവർക്ക് പരീക്ഷ എഴുതി ജയിക്കുവാൻ അവസരവും നൽകി. പക്ഷേ അവന്  അവന്റെ   മൂത്ത അളിയൻ അദ്ദേഹത്തിന്റെ ജോലി സ്ഥലത്തുള്ള ഒരു പ്രൈവറ്റ് സ്കൂളിൽ അഡ്മിഷൻ ശരിയാക്കി അവനെ കൂടെ നിർത്തി പഠിപ്പിച്ചു.  ആ വർഷം അവൻ പത്താം ക്ലാസ് പാസായി.  പത്താം ക്ലാസ് രണ്ടു സ്കൂളുകളിൽ പഠിച്ചു ജയിച്ച തറവാട്ടിലെ ഏക വ്യക്തി അവനായി തീർന്നു.  പ്രീഡിഗ്രി ഒന്നാം വർഷം കഴിഞ്ഞ ഉടനെയുള്ള      കാലഘട്ടത്തിൽ ആണ് തറവാട് വീട് ഉപേക്ഷിച്ച് പുതിയ വീട്ടിൽ ചേക്കേറേണ്ടി വന്നത്. പ്രീ ഡിഗ്രി രണ്ടാം വര്ഷവും അളിയൻറെ ജോലി സ്ഥലത്ത് നിന്നാണ് പഠിച്ചത്. അപ്പോഴേക്കും മൂത്ത സഹോദരിക്ക് രണ്ടു ആൺകുട്ടികൾ ജനിച്ചിരുന്നു. അവരുടെ കൂടെയുള്ള കാലഘട്ടം അവന് വളരെ സന്തോഷകരമായിരുന്നു. പ്രി ഡിഗ്രി ആംഗലേയ ഭാഷയിൽ തോറ്റ് തുടർ പഠനം തടസ്സപ്പെട്ടു.  കോമേഴ്സ് ആയിരുന്നു ഐച്ഛികവിഷയം അതിൽ പാസായിരുന്നു. പിന്നീട് പത്ത് മാസത്തെ  സഹകരണ ജൂനിയർ ഡിപ്ളോമ പഠിക്കാൻ അച്ഛൻ പറഞ്ഞയച്ചു. ആ ഡിപ്ളോമ ഉണ്ടെങ്കിൽ സഹകരണ സ്ഥാപനങ്ങളിൽ ജോലിക്ക് സാദ്ധ്യതയുണ്ടായിരുന്നു. പിന്നെ അച്ഛന്റെ സുഹൃത്തുക്കൾ കുറച്ച് പേർ സഹകരണ ഭരണ രംഗത്ത് ഉണ്ടായിരുന്നതും ഒരു ശുഭപ്രതീക്ഷ നൽകിയിരുന്നു.  കോഴിക്കോട്  ആയിരുന്നു സഹകരണ വിദ്യാഭ്യാസ സ്ഥാപനം. അവിടെ സീറ്റ് കിട്ടുവിനും അച്ഛന്റെ സുഹൃത്തിന്റെ സഹായഹസ്തം വേണ്ടി വന്നു. കാരണം ആ സഹകരണ വിദ്യാഭ്യാസ സ്ഥാപനം പ്രത്യേകിച്ചും സഹകരണ സംഘങ്ങളിൽ ജോലി നോക്കുന്നവർക്ക്  മനേജ്മെൻറിൽ പ്രാവീണ്യം നൽകാൻ വേണ്ടിയിട്ടുള്ളതായിരുന്നു. കുറച്ചു സീറ്റ് പ്രൈവറ്റ്കാർക്ക്   നിജപ്പെടുത്തിയിരുന്നു. ആയതിലേക്ക് അവന് സെലക്ഷൻ കിട്ടി.  വേണ്ടിയുള്ളയായിരുന്നു.  ആ കാലഘട്ടത്തിൽ കിട്ടിയ രണ്ടു സുഹൃത്തുക്കളുമായുള്ള ആത്മീയ ബന്ധം  ഈ എഴുപതാം വയസ്സിലും തുടരുന്നു. 
കോഴിക്കോട്  പഠനത്തിന്റെ  തുടക്കത്തിൽ അമ്മ താവഴി ബന്ധത്തിലുള്ള ഒരു വീട്ടിൽ അവന്  ഒരാഴ്ച താമസിക്കേണ്ടി വന്നു.  അതിന് ശേഷം പുതിയറ പാലത്തിന് അടുത്ത് ഒരു സ്കൂൾ അധ്യാപികയുടെ ഔട്ട് ഹൗസിൽ അഞ്ചു  പേർ ചേർന്ന് വാടകയ്ക്ക് താമസം തുടങ്ങി.  ഈ കൂട്ടത്തിൽ പ്രൈവറ്റ് ആയി അവനും മറ്റു രണ്ടു പേരും ബാക്കി രണ്ടു പേർ സഹകരണസ്ഥാപനത്തിൽ ജോലി നോക്കൂന്നവരും ആയിരുന്നു.  പ്രൈവറ്റ് ആയി പഠിക്കുന്ന ഞങ്ങൾ മൂന്ന് പേരിലൊരാൾ അവന്റെ ഗ്രാമ പ്രദേശത്ത് നിന്നും മറ്റൊരാൾ ഏറനാട്ടിൽ നിന്നും ആയിരുന്നു.  ആ വിദ്യാഭ്യാസത്തിനുള്ള ചിലവുകൾ അവന്റെ മൂന്ന് മൂത്ത സഹോദരന്മാർ ചേർന്ന് അവന് അയച്ചു കെടുത്തിരുന്നു. ആ കാലഘട്ടത്തിൽ മത്സ്യമാംസാദികൾ ഭക്ഷിക്കാൻ പഠിച്ചു.     ഈ സമയത്താണ് അവൻ കുടുതൽ സിനിമകൾ കണ്ട സമയം.  കോഴിക്കോട് പഠന കാലത്ത് ആഴ്ചയിൽ ഒരു സിനിമാ പ്രദർശനം കണ്ടിരുന്നു.  അതിന് മുമ്പ് ആദ്യമായി സിനിമ കണ്ടത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മൂന്നാമത്തെ ഏട്ടൻ നാട്ടിൽ ലീവിന് വന്നപ്പോൾ അനിയനിയത്തിമാരെ കൂട്ടി കോഴിക്കോട് കോർണേഷൻ സിനിമ കൊട്ടകയിൽ കളിച്ചിരുന്ന " ചെമ്മീൻ "എന്ന ആദ്യത്തെ മലയാള ഈസ്റ്റ്മാൻ കളർ പടമായിരുന്നു.  അവന്റെ കൂഞ്ഞു  മനസ്സിന് ആഘാതം നൽകിയ  ഒരു അത്യാഹിതം സംഭവിച്ചത് ഈ പഠന കാലത്തിൻറെ പരീക്ഷ നടക്കുന്ന   സമയത്ത്  ആയിരുന്നു. പക്ഷെ അവനെ വീട്ടുകാർ അറിയിച്ചത് പരീക്ഷ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയശേഷം മാത്രം.   അവന്റെ മൂത്ത സഹോദരൻ ഒരു സ്കൂട്ടർ അപകടത്തിൽപ്പെട്ട് ജോലി സ്ഥലത്തുള്ള ഒരു  ആസ്പത്റിയിൽ കോമാ സ്ഥിതിയിൽ കിടക്കുകയായിരുന്നു. മൂത്ത ഏട്ടൻ ഒരു ഓപറേഷന് ശേഷം അന്തരിച്ചു.  ആ ഏട്ടന് ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾക്കന്ന് അഞ്ചു വയസ്സ് തികഞ്ഞിരുന്നില്ല. ആ ഏട്ടൻ കേന്ദ്ര സർക്കാർ സ്ഥാപനത്തിലെ എഞ്ചിനീയർ ജോലിയിൽ നിന്നും രാജി വെച്ചു ഒരു പ്രൈവറ്റ് കമ്പനിയിൽ ചീഫ് എഞ്ചിനീയർ പദവി നേടി രണ്ടു കൊല്ലം തികഞ്ഞിരുന്നില്ല. ഇപ്പോൾ അവന് അറിയാം ആ മൂത്ത സഹോദരന് ആയുസ്സിൻറെ ജീൻ കുറഞ്ഞ കാലഘട്ടത്തേക്ക് മാത്രം ഉള്ളത് കൊണ്ടാണ് ഈ ഗ്രഹത്തിലെ സംസർഗം ഉപേക്ഷിച്ച് യാത്രയാകേണ്ടി വന്നത് എന്ന്.       ഈ അത്യാഹിതം ഏറെ വേദനിപ്പിച്ചത്  ജീവിച്ചിരിക്കുന്ന അച്ഛനേയും അമ്മയേയും ആയിരുന്നു.  അവർക്കും അവനും ഈ സംഭവം നല്ലൊരു ആഘാതം ആയിരുന്നു.   പഠനം കഴിഞ്ഞാൽ   അവനും ഒരു ജോലി ശരിയാക്കി കൊടുക്കാം എന്ന് മൂത്ത സഹോദരൻ അവനോട് പറഞ്ഞിരുന്നു. 

ഈ സംഭവം നല്ലൊരു ആഘാതം ആയിരുന്നു എന്ന് മാത്രമല്ല മരണം എന്ന പ്രപഞ്ചസത്യത്തെ കുറിച്ച് അവനിൽ ഒരു അവബോധം ജനിക്കുവാ നിടയാക്കി.  അന്ന് മുതൽ  അവൻ മരണത്തെ  ആത്മാർത്ഥ   സുഹൃത്തായി അവന്റെ ഇടത് ചുമലിൽ പ്രതിഷ്ഠിച്ചു. വലത് ചുമലിൽ കുടിയിരുത്തിയത് ആത്മവിശ്വാസത്തേയും ആയിരുന്നു.  ഇപ്പോഴും ഈ രണ്ടു സുഹൃത്ത്ക്കൾ അവിടതന്നെ ഇരിക്കുന്നു എന്നാണ് അവൻ പറഞ്ഞത്. അവൻ്റെ ആ മൂത്ത എട്ടൻറെ മരണ ശേഷം ഏട്ടത്തിയമ്മയും കുഞ്ഞും അവരുടെ അമ്മയുടെ അടുത്ത് പോയി താമസം തുടങ്ങി. അവിടെ  ഏട്ടത്തിയമ്മയുടെ   സഹോദരി സഹോദരന്മാരുടെ കൂടെ അവർ കഴിഞ്ഞു വന്നു.  സഹകരണ പഠനം ഭംഗിയായി  കഴിഞ്ഞു ഡിപ്ളോമ  പാസ്സായി.  പിന്നീട് അവൻ ജോലി  അന്വേഷണം ആരംഭിച്ചു. ആ കാലത്ത് അവന് പുതിയ വാസ സ്ഥലത്ത് കുറച്ച് കൂട്ടുകാരെ കിട്ടി. പാലുകാരി വിവാഹനന്തരം ഭർത്താവിന്റെ വീട്ടിൽ താമസം തുടങ്ങിയിരുന്നു.  പിന്നീട് വീട്ടുകാർ പാൽ വാങ്ങിയിരുന്നത് വേറൊരു വീട്ടിൽ നിന്നായി. അവന്റെ വീടിന്റെ അടുത്ത് ഉള്ള വീടുകളിലെ രണ്ടു പേർ അവന്റെ സുഹൃത്ത്ക്കൾ ആയി. അവർ അവനേക്കാൾ നാല് വയസ്സ് കീഴേ ഉള്ളവർ ആയിരുന്നു.  അതിലെ ഒരാൾക്ക്  അടുത്ത സംസ്ഥാനത്ത്  ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി കിട്ടി. മറ്റേ ആൾ ഡിഗ്രിക്ക്  പക്കുടിക്കുകയായിരുന്നു.  പുതിയ സ്ഥലത്തുണ്ടായിരുന്ന ഫുട്ബോൾ ക്ളബിൽ അവൻ ഒരു  അംഗമായി ചേർന്നു.    അതിന് പുറമെ അവനൊരു കൃക്കറ്റ് ക്ളബും ആ പുതിയ ദേശത്ത്  തുടങ്ങി.  ക്രിക്കറ്റ് , ഫുട്ബോൾ ,  ബാൾബാറ്റ്മിൻറൺ , ഷട്ടിൽ ബാറ്റ്മിൻറൺ, ടേബിൾ ടെന്നീസ് എന്നീ കളികളെല്ലാം അവൻ പഠിച്ചത്  പ്രീഡിഗ്രി പഠിക്കുമ്പോൾ ആയിരുന്നു.  തൊട്ടടുത്ത ദേശങ്ങളിൽ പോയി    ഫുട്ബോൾ ടൂർണമെന്റുകളിൽ എല്ലാം അവൻ പങ്കെടുത്തിരുന്നു. അതേസമയം ക്രിക്കറ്റ്  അവന്റെ  പുതിയ ദേശത്ത് തന്നെ ആയിരുന്നു കളിച്ചിരുന്നത്. ഒരു റോളിഗ് ട്രോഫി ക്രിക്കറ്റ്   മത്സരം  രണ്ടു കൊല്ലം നടത്തയതിൽ അവൻ പങ്കെടുത്തു.  ഷട്ടിൽ ബാറ്റ്മിൻറൺ ഏപ്രിൽ മെയ് മാസങ്ങളിൽ ആയിരുന്നു കളിച്ചിരുന്നത്. അതിന് കാരണം ആ കളിയിലെ അംഗങ്ങൾ ടീച്ചർമാരും ബാങ്ക് ജോലിക്കാരും ആയിരുന്നു.  അതിലൊരു ടീച്ചർ റിട്ടയർ ആയതിന് ശേഷം     ഇന്ന് സംസ്ഥാനത്തെ പ്രമുഖ  രാഷ്ട്രീയ പാർട്ടിയിലെ നേതാവ് ആയി തീർന്നു.  അവന്റെ ജീവിതത്തിലെ ഒരു വഴിതിരിവ്  ഉണ്ടായത് ഈ സമയത്ത് ആയിരുന്നു. 


അവന്റെ കുട്ടിക്കാല കേളീ ദേശത്ത് സഹകരണ മേഖലയിൽ ഉണ്ടായിരുന്ന ഒരു അലോപ്പതി ആശുപത്രിയിൽ മാനേജർ തസ്തികയിൽ  താൽക്കാലിക  ഒഴിവ്   വന്നപ്പോൾ അമ്മയുടെ സഹോദരൻ അച്ഛനെ അറിയിക്കുകയും അങ്ങിനെ അവൻ ആ ജോലി സ്വീകരിക്കുകയും ചെയ്തു.  ഏതൊരു വ്യക്തിയുടെയും ആൺപെൺ വ്യത്യാസമില്ലാതെ ഒരു വഴിത്തിരിവ് ആണ് വിദ്യാഭ്യാസത്തിന് ശേഷം ഒരു ജോലി ലഭിക്കുക എന്നത്.  സ്വന്തം കർമ്മങ്ങൾ മുഖേന സ്വന്തം കാലിൽ നിൽക്കാനുള്ള ത്രാണി വന്നു ചേരുമ്പോഴാണ് നമുക്ക് ഒരു ദിവ്യാനുഭൂതി ഉടലെടുക്കുന്നത്. അങ്ങിനെ അവൻ അമ്മയുടെ സഹോദരനെ കണ്ട് ആ ജോലി ഏറ്റെടുത്തു. അമ്മയുടെ സഹോദരന്റ  ഒരു പ്രായശ്ചിത്തമായിട്ടാണ് അത് അവന് തോന്നിയത്. മറ്റുള്ളവരുടെ പ്രരണയാൽ കൂടപ്പിറപ്പിനെതിരെ ചെയ്ത അതിസാഹസത്തിനുള്ള ഒരു ചെറിയ പ്രതിവധി. 
അമ്മയുടെ ഒരു അനിയത്തിയുടെ അടുത്തായി പിന്നീടുള്ള താമസം. കാരണം ഈ ആശുപത്രി അവന്റെ ചെറിയമ്മയുടെ വീടിന്റെ രണ്ടു മൈൽ ദൂരമേ ഉണ്ടായിരുന്നുള്ളു. ചെറിയമ്മയുടെ അടുത്ത് അവരുടെ കുട്ടികൾ ആരുമുണ്ടായിരുന്നില്ല. അവരെല്ലാം ജോലി സംബന്ധിച്ച് പുറമേ ആയിരുന്നു.  അവിടെ അവന് യാതൊരു അല്ലലുമില്ലാത്ത ജീവിതം കിട്ടി. ഒരു സൈക്കിൾ അവൻ സംഘടിപ്പിച്ച് അതിലായിരുന്നു യാത്ര.  ഉച്ച ഭക്ഷണത്തിന് ചെറിയമ്മയുടെ അടുത്ത് തന്നെ എത്തുമായിരുന്നു. 

ആ ആശുപത്രിയിൽ ഒരു ഡോക്ടർ ഒരു നഴ്സ് ഒരു ലാബ് അസിസ്റ്റന്റ് രണ്ടു പ്യൂൺ ഒരു മാനേജർ എന്നി തസ്തികകൾ ആണ് ഉണ്ടായിരുന്നത്. അതിൽ മാനേജറും ഒരു പ്യൂണും മാത്രം പുരുഷ ജീവനക്കാർ മറ്റുള്ളവർ സ്ത്രീകൾ. ഈ സഹകരണ മേഖലയിലെ സ്ഥാപനങ്ങളുടെ ദൈന്യദിന ഭരണം ഒരു തിരഞ്ഞെടുപ്പിലൂടെ വരുന്ന സമിതിക്കായിരുന്നു. ഈ ആശുപത്രിയുടെ ഭരണ സമിതി പ്രസിഡന്റ് സെക്രട്ടറി ബോർഡ് അംഗങ്ങൾ എല്ലാം അവനെ അറിയുന്നവർ ആയിരുന്നു. മാനേജർ സ്ഥനം ഏറ്റെടുത്ത് കുറച്ച് ദിനങ്ങൾ പിന്നീട്ടപ്പോൾ അവന് ആ സ്ഥാപനത്തിന്റെയും സഹകരണ ഭരണ സമിതികളൂടെയും പൊരുൾ മനസ്സിലാക്കാൻ സാധിച്ചു.  ഭരണ സമിതി സെക്രട്ടറിക്കായിരുന്നു ജീവനക്കാരെ നിയന്ത്രിക്കാനുള്ള അധികാരം. ബാങ്ക് ഇടപാടുകൾ ഈ സെക്രട്ടറി ആണ് ചെയ്തു കൊണ്ടിരുന്നത്. അവൻ മാനേജർ ആയി ജോലിയിൽ ചേർന്ന ശേഷവും ഈ സെക്രട്ടറി തന്റെ ഭരണം തുടർന്നു.  ജീവനക്കാർക്കുള്ള മാസ ശംബളം കൃത്യമായി കൊടുത്തിരുന്നില്ല. ഒരു സാലറി റജിസ്ട്രർ വച്ചിരുന്നില്ല. ജീവനക്കാർ കെഞ്ചി കേണപേക്ഷിച്ചാൽ മാത്രം തനിക്ക് തോന്നുമ്പോൾ ശംബളം കൊടുക്കുക എന്നതായിരുന്നു ആ ബുദ്ധിശൂന്യൻറെ രീതി. അതാത് ദിവസത്തെ വരുമാനം ബാങ്കിൽ നിക്ഷേപിക്കണം എന്ന ഒരു നിബന്ധന വച്ചിരുന്നു. അവൻ ആ നിബന്ധന പാലിക്കാൻ തയ്യാറായില്ല. അവൻ ജോലിയിൽ പ്രവേശിച്ച സമയത്ത്  ഉണ്ടായിരുന്ന   ശംബള ബാധ്യതകൾ ഒരു ശംബള റജിസ്ട്രർ ഉണ്ടാക്കി അതിലുടെ എല്ലാ ജീവനക്കാർക്കും കൊടുത്തു തീർത്തു.  സെക്രട്ടറിക്ക് അനുസരിക്കാനെ കഴിയുമായിരുന്നുള്ളൂ . കാരണം അന്യോന്യം അറിയുന്നവർ ആണല്ലോ മാനേജറും സെക്രട്ടറിയും. സെക്രട്ടറിയുടെ അടുത്ത പണി ഫാർമസിയിലേക്കുള്ള മരുന്ന് വാങ്ങുന്നതിന് അദ്ദേഹം ഒറ്റയ്ക്ക് ജില്ലാ ആസ്ഥാനത്ത് പോയി യാത്ര കൂലി എഴുതി എടുക്കുക എന്നതായാരുന്നു. ഇതെല്ലാം അവൻ പതുക്കെ പതുക്കെ നിർത്തലാക്കി. സെക്രട്ടറിയും മാനേജരുമായുള്ള സ്വരചേർച്ച ആദ്യത്തെ മാസം മുതൽ ഉടലെടുത്തു. സഹകരണ സ്ഥാപനങ്ങൾ നശിച്ചു പോകുന്നത്  ഇതേ പോലുള്ള ചില ഭരണസമിതികളുടെ കർമ്മ ഫലങ്ങൾ കൊണ്ടാവാം എന്ന് അവൻ മനസ്സിൽ കുറിച്ച്.  ആ കാലഘട്ടങ്ങളിൽ അവനോർമ വന്നത് സഹകരണ സ്റ്റോറുകളുടെ അധപതനങ്ങൾ ആയിരുന്നു.  പൊതുജനം ഷെയർ ഉടമകളായ ഈ സ്ഥാപനങ്ങൾ ഭരണസമിതികളുടെ നിരുത്തരവാദപരമായ നടത്തിപ്പിൽ നശിച്ചു പോയിരുന്നു. ആദ്യത്തെ ജോലി സംരഭത്തിൽ ദൈവ സഹായത്താൽ സത്യവും നീതി പൂർണ്ണമായും കടമ നിർവഹിക്കാൻ സ്വന്തം നാട്ടുകാരും കൂട്ടുകാരും സഹായത്തിനുണ്ടായിരുന്നു.  അവന്റെ    ആവനാഴിയിലെ ആദ്യ അമ്പ് ജീവനക്കാർക്ക് കൃത്യമായി ശംബളം കൊടുക്കുക എന്നതായിരുന്നു. അതിന് അവൻ ചെയ്തത് എല്ലാ പതിനഞ്ച് ദിവസം  കഴിയുമ്പോൾ  ശംബളം കിട്ടിയ വരുമാനത്തിൽ  നിന്നും  കൊടുത്തു തൂടങ്ങി. ഡോക്ടർക്കും മാനേജർക്കും ആ ചിട്ട ഏർപ്പെടുത്തിയില്ല. ശംബളം കഴിഞ്ഞു ബാക്കി വരുന്ന തുക മരുന്ന് വാങ്ങാൻ ഉപയോഗിച്ചു. ഒന്നിലും സെക്രട്ടറിയെ ഉൾപ്പെടുത്തിയില്ല. ആദ്യ മാസം തന്നെ സംസ്ഥാന സഹകരണ ഓഡിറ്റും    ഇൻസ്പെക്ഷനും ആവശ്യപ്പെട്ട് സഹകരണ റജിസ്ട്രാർക്ക് അപേക്ഷ നൽകി. എന്തെങ്കിലും അപാകതകൾ ഉണ്ടോ എന്ന് പരിശോധിക്കുക എന്നതായിരുന്നു. സഹകരണ വിദ്യാഭ്യാസം കാണിച്ചു തന്ന വഴി ആയിരുന്നു അത്. പക്ഷെ സ്ഥാപനങ്ങൾ നന്നാകാൻ ഒരിക്കലും സമ്മതിക്കില്ല എന്ന ദൃഢ പ്രതിജ്ഞ എടുത്ത വർഗ്ഗത്തിന് ഇത് ദഹിച്ചില്ല എന്നതാണ് സത്യം. ഈ കാലത്ത് അവനു സഹായമായി നിന്ന പ്രസിഡന്റ് മരണപ്പെടുകയും ആ ചുമതലകൂടി സെക്രട്ടറിക്ക് താൽകാലികമായി ഭരണ സമിതി നിചപ്പടുത്തുകയും ചെയ്തു.  പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത ജനറൽ ബോഡിയിലെ നടക്കു മായിരുന്നുള്ളു. 

ഇതോടു കൂടി സെക്രട്ടറി അവനെ മാനേജർ സസ്തികയിൽ നിന്നും ഒഴിവാക്കാനുള്ള  ശ്രമങ്ങൾ  ആരംഭിച്ചു.  പക്ഷെ അവൻ ഒരു വിട്ടു വീഴ്ചകൾക്കും ചെവി കൊടുത്തില്ല. സത്യ നീതി ധർമ്മം വിട്ടുള്ള ഒരു സഹകരണത്തിനും അവൻ കൂട്ട് നിന്നില്ല. ഇതിന്റെ  പരണാമം മൂന്ന് മാസം പ്രായമായ അവന്റെ ഈ കർമ്മം അവസാനിച്ചു എന്നുള്ളതാണ്. അവനെ അറിയിക്കാതെ ഭരണ സമിതി ജില്ലാ കലക്ടർ ചെയർമാനായ   സെലക്ഷൻ കമ്മിറ്റിയെ കൊണ്ട് ഒരു പെൺകുട്ടിക്ക്  മാനേജർ തസ്തിക നൽകാൻ തീരുമാനിച്ചു.  ഇൻറ്റർവ്യു എന്നത് അവനെ അറിയിച്ചിരുന്നില്ല. എല്ലാം ഗോപ്യമായി നടത്തുക എന്നതായിരുന്നു സെക്രട്ടറിയുടെ പദ്ധതി. എന്നാൽ എല്ലാ നീക്കങ്ങളും അതാത് സമയത്ത് അവനറിഞ്ഞു കൊണ്ടേയിരുന്നു. മൂന്നാം മാസത്തെ ശംബളവും കീഴ് ജീവനക്കാർക്ക് നൽകി . അവനു ഡോക്ടറും ഈ മുന്ന് മാസവും ശംബളം എടുത്തില്ല എന്നതാണ് സതൃം. അവൻറെ നീതി പൂർണ്ണമായ ഈ പ്രവർത്തികൾക്ക് അവരുടെ പരിപൂർണ്ണ സഹായം ഉണ്ടായിരുന്നു. നാലാം മാസം ആദ്യ ദിനത്തിൽ അവൻ ആശുപത്രിയിൽ എത്തിയത് അവന്റെ ഫുട്ബോൾ ടീമംഗങ്ങളുമൊത്താണ്. അവനറിയാമായിരുന്നു സെക്രട്ടറി പല കളികളും കളിക്കുമെന്ന്. അവന് ജോലിയിൽ തുടരണമെന്ന ഒരു ആഗ്രഹവം ഉണ്ടായിരുന്നില്ല. പക്ഷെ പെട്ടെന്ന് സെക്രട്ടറി ആളാകാവുന്നത് അവന് സഹിക്കാൻ പറ്റിയിരുന്നില്ല. 

കുട്ടികാലത്ത്  ഈ  സെക്രട്ടറി അമ്മച്ചന്റ മുന്നിൽ മുണ്ട് അരയിൽ കെട്ടി നിൽക്കുന്ന ചിത്രം അവനോർമ്മയുണ്ടായിരുന്നു. ആശുപത്രിയിൽ അവൻ എത്തിയപ്പോൾ അവന്റെ മാനേജർ കസാരയിൽ ഒരു നിഷ്കളങ്കമായ മുഖത്തോടു കൂടിയ ഒരു പെൺകുട്ടി ഇരിക്കുന്നുണ്ടായിരുന്നു. അവരോട് അവൻ സൌമ്യ ഭാവത്തിൽ എണിറ്റ് മാനേജർ സീറ്റിന് എതിർവശത്തെ സീറ്റിലേയ്ക്ക് മാറിയിരിക്കാൻ അഭ്യർത്ഥിച്ചു. അപ്പോൾ മറ്റൊരു സീറ്റിൽ ഇരുന്നിരുന്ന സെക്രട്ടറി അവനോട് പറഞ്ഞു ഈ കുട്ടി പുതിയ മേനേജറായി കലക്ടർ നിയമിച്ചവരാണ് താങ്കളുടെ സേവനം ഇന്ന് മുതൽ ഈ ആശുപത്രിക്ക് ആവശ്യമില്ല എന്ന്. അവൻറെ സൌമ്യത എങ്ങോ മറഞ്ഞു അവൻ സെക്രട്ടറിയോട് എണീറ്റ് പുറത്ത് പോകാൻ പറഞ്ഞു. ആ പെൺകുട്ടിയോട് അവൻ പറഞ്ഞു ചുമതല കൈമാറ്റം എന്ന ഒരു പ്രക്രിയ ഉണ്ട് അത് കഴിഞ്ഞു ഈ സീറ്റിൽ കുട്ടിക്ക് ഇരിക്കാം എന്ന്.  അവന്റെ അഭിപ്രായം സ്വീകരിച്ച് ആ കുട്ടി എതിർ വശത്തേ സീറ്റിലേക്ക് മാറിയിരുന്നു. സെക്രട്ടറി അപ്പോഴേക്കും അടുത്തുള്ള ഭരണസമിതിയുടെ അംഗങ്ങളുമായി വന്നു.  അവരെ അകത്തേക്ക് വിടരുതെന്ന് അവൻ സുഹൃത്തുക്കളെ ശട്ടം കെട്ടി. ഡോക്ടറേയും മറ്റ് ജോലിക്കാരെയും വിളിച്ച് അവരിൽ നിന്നും   രണ്ടാഴ്ച്ചക്ക്  ലീവ് എഴുതി വാങ്ങി.    അവൻ അവരാട് പറഞ്ഞു   ഈ സ്ഥാപനം ഇന്നു മുതൽ  പൂട്ടിയിടുകയാണ് മാനേജറുടെയും ഡോക്ടറുടെയും  മൂന്ന് മാസത്തെ   ശംബള കുടിശ്ശിക ഭരണസമിതി തീർത്തതിനു ശേഷമേ തുറക്കുകയുള്ളു എന്ന്. ജീവനക്കാരേയും പുതിയ മാനേജരേയും പുറത്താക്കി ആശുപത്രി അവനും സുഹൃത്തുക്കളും താഴിട്ട് പൂട്ടി. ഭരണ സമിതിയോട് കുടിശ്ശിക തീർക്കാൻ പറഞ്ഞ് അവനും സുഹൃത്ത്ക്കളും  അവിടെ നിന്ന് പോയി. സംഭവം ഗൗരവമായി ആശുപത്രിയിൽ കുടിശ്ശിക തീക്കാനുള്ള ഫണ്ട് ഇല്ല എന്ന വിവരം അവന് നന്നായി അറിയാമായിരുന്നു. നാട് ഭരിച്ചിരുന്ന ഒരു തറവാട്ടിലെ സന്തതി എന്നതും ഈ ഭരണ സമിതി അംഗങ്ങൾ  ബഹുമാനിക്കുന്ന നാട്ട് പ്രമാണിയുടെ മരുമകൻ എന്നതും അവന്റെ ഈ ചങ്കൂറ്റത്തിന് മുതൽ കൂട്ടായി. അവൻ്റെ സുഹൃത്തുക്കൾ എന്തിനും തയ്യാറായി കൂടെ നിന്നതും അവന് പ്രോത്സാഹനം നൽകി. ആദ്യത്തെ രണ്ടു ദിവസം ആശുപത്രി തുറന്നില്ല.  വിവരം അമ്മയുടെ സഹോദരൻ അറിഞ്ഞു. ചെറിയമ്മയുടെ വീട്ടിൽ വന്നു വിവരം ആരാഞ്ഞു.  സത്യം തുറന്നു പറഞ്ഞു.  അമ്മാമ്മയുടെ നിർദ്ദേശ പ്രകാരം മൂന്നാം നാൾ     അവനും സുഹൃത്തുക്കളും ആശുപത്രി  ചെന്ന്    വരാന്തയിൽ പുറത്ത് ഇരുന്നു.  ഡോക്ടർ  വന്നപ്പോൾ തുറന്നു കൊടുത്തു.  അവരോട് കൺസൾട്ടിങ്ങ് റൂമിൽ ഇരിക്കുവാൻ ആവശ്യപ്പെട്ടു. ആശുപത്രിയുടെ പരിതസ്ഥിതി മനസ്സിലാക്കി ജനങ്ങൾ അവിടേക്കുള്ള വരവ് നിർത്തി.  ഒരാഴ്ച നീങ്ങി പോയി.  സെക്രട്ടറി പണം സ്വരൂപിക്കാൻ ഓടി നടക്കുന്ന കാര്യം അവനറിഞ്ഞു. അടുത്ത ആഴ്ചയിൽ സെക്രട്ടറിയും ഒരു ബോർഡ് അംഗവും ആശുപത്രിയിൽ എത്തി. അവനോട് കുടിശ്ശിക തീർക്കാം എന്ന് പറഞ്ഞു.  ആദ്യം ഡോക്ടർക്കുള്ള മൂന്ന് മാസത്തെ ശംബള കുടശ്ശിക കൊടുത്തു തീർത്തു.  അതിന് ശേഷം അവനുള്ള ശംബള കുടിശ്ശികയും ചേരുമ്പോൾ കൊടുത്തിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റും അവർ കൊടുത്തു. പുതിയ മാനേജറെ വിളിച്ചു ചാർജ്ജ് കൈമാറി  അവനും സുഹൃത്ത്ക്കളും വേഗം തന്നെ സ്ഥലം വിട്ടു.  അവൻ പിറ്റേന്ന് തന്നെ ചെറിയമ്മയോടും അമ്മാമ്മയോടും പറഞ്ഞ് അച്ഛന്റെ അടുത്തേക്ക് തിരിച്ചു പോയി. ഇനി സഹകരണ സ്ഥാപനങ്ങളിൽ ജോലിക്ക് ശ്രമിക്കകയില്ല എന്ന് മനസ്സിൽ കരുതി. കറപ്ഷനെ അവൻ  വളരെ   വെറുത്തിരുന്നു. സത്യ നീതി ധർമ്മത്തിൽ ഉറച്ചു വിശ്വസിക്കുന്ന ഒരാൾക്ക്ആ മേഖലയിൽ പ്രവർത്തിക്കാൻ സാധിക്കുകയില്ല എന്നത് അവന്റെ  ആദ്യത്തെ   അനുഭവം അവനെ പഠിപ്പിച്ചു. 





6
ഈ ഔദ്യോഗിക കാലത്ത്  അവന്റെ  മൂത്ത ഏട്ടത്തിയമ്മ  ഒരു വിവാഹാലോചനയുടെ കാര്യം അവനെ അറിയിച്ചു. പെൺകുട്ടിയെ വിവാഹം കഴിച്ച് അവരുടെ എസ്റ്റേറ്റ് സൂപ്രണ്ട് ജോലിയും നോക്കി കുട്ടിയുടെ വീട്ടിൽ താമസിക്കുക എന്ന കണ്ടീഷനുമായിട്ടായിരുന്നു ആലോചന. അച്ഛനോടും അമ്മയോടും ആലോചിക്കാൻ അവരോട് ആവശ്യപ്പെട്ടു. വിവാഹ പ്രായമെത്തിയ ഒടുവിലത്തെ രണ്ടു സഹോദരിമാർ വീട്ടിൽ നിൽക്കുന്നത് അറിഞ്ഞുകൊണ്ട്   അവനോട്     നേരിട്ട് ചോദിച്ചതിൽ   അവന്   അത്ഭുതം തോന്നി. അവൻ വീട്ടിൽ എത്തിയപ്പോൾ ഏട്ടത്തിയമ്മയുടെ എഴുത്ത് അച്ഛനെ ഏല്പിച്ചു. അമ്മയേയും വിവരം അറിയിച്ചു.  അച്ഛൻ അത് വായിച്ച ശേഷം അവന്റെ അഭിപ്രായം ആരാഞ്ഞു.  സമയമായില്ല എന്ന ഒറ്റ ഉത്തരം കൊടുത്തു അവനാ വിഷയം തള്ളി കളയാൻ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. 

ജോലിസംബന്ധിച്ച് നടന്ന എല്ലാ വസ്തുതകളും അവൻ വീട്ടുകാരെ അറിയിച്ചു. പിന്നീട് അവൻ ടൈപ്പ്റൈറ്റിഗും ഷോർട്ട് ഹാൻറ്റും പഠിക്കാൻ ചേർന്നു.  രണ്ടു കൊല്ലം ആ വിഷയവുമായി മല്ലടിച്ച് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. വീട്ടിലെ കാര്യങ്ങളിൽ അച്ഛനെ സഹായിച്ചും തൊടിയിൽ പച്ചക്കറികൾ വിളയിച്ചും സമയം ചിലവഴിച്ചു.  ആ കാലഘട്ടത്തിൽ ഫുട്ബോൾ ഷട്ടിൽ എന്നീ കളികളിലും പങ്കെടുത്തു. 

അവൻ അച്ഛനോട് ഒരു കാര്യം ബോധിപ്പിച്ചിരുന്നത് ടൈപ്പ് പഠനം കഴിഞ്ഞാൽ പറത്തുള്ള സംസ്ഥാനങ്ങളിൽ ജോലി തേടി പോകുമെന്നായിരുന്നു. അമ്മയ്ക്കും മൂത്ത സഹോദരൻമാർക്കും അശേഷം ഇഷ്ടമായില്ല. പക്ഷെ അവൻ മുത്ത അളിയനോട് വിവരം ധരിപ്പിച്ചു.  അദ്ദേഹത്തിന്റെ ഇളയ സഹോദരന്മാർ എല്ലാം ഈ ടൈപ്പ് പഠനം നടത്തി ദൂരെയുള്ളൊരു സംസ്ഥാനത്ത് ജോലിയിൽ ഏർപ്പെട്ടിരുന്നു. ഒരു കാര്യം അവൻ തീർച്ചയാക്കിയിരുന്നു ആരേയും അധിക കാലം  ബുദ്ധിമുട്ടിക്കാതെ ഒരു ജോലി സ്വയം കണ്ടെത്തണമെന്ന്. യാത്ര ചിലവിനും രണ്ടു മുന്ന് മാസം ബുദ്ധിമുട്ട് ഇല്ലാതെ കഴിയുവാനുമുള്ള പണം ആശുപത്രി വിട്ടപ്പോൾ കിട്ടിയത് ധാരാളം ആയിരുന്നു.  അളിയന്റെ   അനിയന്മാർ ഒരേ സ്ഥലത്ത് ഒരു മൂന്ന് മുറികളുള്ള വാടക വീട്ടിൽ ആയിരുന്നു താമസം.  ആ വാടക വീട്ടിൽ വാടക ഇല്ലാതെ അവനെ താമസിപ്പിക്കുന്ന കാര്യം അവർ ഏറ്റെടുത്തു. അങ്ങിനെ അച്ഛനമ്മമാരേയും രണ്ടു സഹോദരി മാരേയും വിട്ട് അവൻ ജോലി തേടി യാത്രയായി.

മൂന്ന് ദിവസത്തെ തീവണ്ടി യാത്രക്ക് ശേഷം അവൻ ആ ബന്ധു ജനങ്ങളുടെ അടുത്തെത്തി. ആ സമയത്ത് അവരുടെ അമ്മയും അവിടെ ഉണ്ടായിരുന്നു. പുതിയ സ്ഥലം പുതിയ ഭാഷ ഒരു ഗ്രാമവാസിയെ   അത്ഭുതപ്പെടുത്തുന്ന നഗരം. ആ നഗരത്തിൽ ബസ്സ്,   ടാക്സി , ഓട്ടോ സർവ്വീസുകൾ ഉണ്ടായിരുന്നില്ല.  പകരം എങ്ങ് നേക്കിയാലും മനുഷ്യർ വലിക്കുന്ന സൈക്കിൾ റിക്ഷകൾ മാത്രം.  ആ നഗരത്തിൽ രണ്ടു വർഗ്ഗം മാത്രം.  ഒന്ന് ഉന്നത ധനവാന്മാർ മറ്റത് ഉടുതുണിക്ക് മറുതുണി ഇല്ലാത്ത ദരിദ്രർ. ഇതിനിടയിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന അന്യ സംസ്ഥാനക്കാർ. ആദ്യ ഒരാഴ്ച നഗരം കാണൽ ആയിരുന്നു ജോലി. അവൻ്റെ കൂടെ പ്രീ ഡിഗ്രിക്ക് പഠിച്ചിരുന്ന കുഞ്ഞളിയനും അവിടെ ജോലി ചെയ്തിരുന്നു. അദ്ദേഹമായിരുന്നു അവന്റെ സന്തതസഹചാരി. അയാൾ രണ്ടു കൊല്ലം മുന്നേ അവിടെ സഹോദരരുടെ കൂടെ എത്തി സ്റ്റെനോഗ്രാഫർ  ജോലിയിൽ പ്രവേശിച്ചിരുന്നു.  എല്ലാ ബന്ധു ജനങ്ങളും അവരുടെ കൂട്ടുകാരും എനിക്കു വേണ്ടിയും ജോലി അന്വേഷണം നടത്തിയിരുന്നു.  

എല്ലാവരും ജോലിക്ക് പോകുമ്പോൾ അവനും വീട് വിട്ടു പുറത്ത് ഇറങ്ങും.  ദിനങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു. ഒരുമാസം പെട്ടെന്ന് ഓടി മറഞ്ഞു.   എല്ലാ ഫാക്ടറികളുടെ ഗേറ്റിലും നോ വേക്കൻസി ബോർഡുകൾ മാത്രം അവനെ കാത്തിരുന്നു.  അങ്ങിനെ ഒരു ദിവസം ഒരു ചാർട്ടേർഡ് അക്കൌണ്ടൻറ്റ് ഓഫീസ് ഗേറ്റിൽ ടൈപ്പിസ്റ്റ് വേക്കൻസി കാണപ്പെട്ടു. കുഞ്ഞളിയനേയും കൂട്ടി പിറ്റേന്ന് അവന്റെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളായ പ്രീ ഡിഗ്രി  (കോസ്റ്റ് അക്കൗണ്ട്)  , ടൈപ്പ് റൈറ്റിങ്ങ ഷോർട്ട് ഹാൻഡ്,  സഹകരണ ഡിപ്ളോമ എന്നിവയും സഹകരണ ആശുപത്രിയിൽ മൂന്ന് മാസ  ജോലിയുടെ പരിശീലന സർട്ടിഫിക്കറ്റ് എന്നിവ എടുത്ത് ഇൻർവ്യുവിന് ചെന്നു.  ഇൻറർവ്യു വാക്കാൽ അല്ല ടൈപ്പ് റൈറ്ററിൽ ആയിരുന്നു.  നല്ല സ്പീഡിൽ ലെറ്റർ ടൈപ്പ് ചെയ്ത് കൊടുത്തു.  പിറ്റേ ദിവസം മുതൽ ജോലിക്ക് ചെല്ലാനുള്ള അനുമതിയും  വാങ്ങി അവൻ വീട്ടിൽ എത്തി എല്ലാവരെയും സന്തോഷം അറിയിച്ചു.  അതൊരു വ്യക്തിയുടെ അധികാര പരിധിയിൽ ആയിരുന്ന ഓഫീസ് ആയിരുന്നു.  അതുകൊണ്ട് അവിടെ ജോലി എടുക്കുകയും മറ്റു കമ്പനികളിൽ അന്വേഷണം തുടരുകയും ചെയ്തു കൊണ്ടിരുന്നു.  ആഗസ്റ്റ്- സെപ്റ്റംബർ മാസത്തിലെ സുഖകരമായ കാലാവസ്ഥ അവന്റെ ജോലി അന്വേഷണത്തിന് സഹായകമായിരുന്നു.  ആദ്യ ജോലി ഒരുമാസം തികയുന്നതിനു മുന്നേ കുഞ്ഞളിയൻ വേറൊരു പ്രൈവറ്റ് കമ്പനിയിൽ മാനേജർ കം അക്കൗണ്ടൻറ് എന്ന തസ്തികയിൽ അവന് ജോലി തരപ്പെടുത്തി കൊടുത്തു. അപ്പോൾ ഒക്ടോബർ മാസം നടപ്പിൽ ആയിരുന്നു.  ആ കെട്ടിടത്തിൻറ മുകളിൽ  കമ്പനി ഉടമയും കുടുംബവും താമസിച്ചിരുന്നു. ആദ്യ മാസ ശംബളം എഴുപത്തഞ്ച് രൂപയും ജോലി ഉടമക്ക് ഇഷ്ടപ്പെട്ടാൽ അടുത്ത മാസം  മുതൽ   നൂറ്റമ്പത് രുപയും എന്ന കമ്മീഷനിൽ ജോലിക്ക് ചേർന്നു.  ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ച് കാലഘട്ടത്തിൽ ആ ശംബളം നല്ലൊരു തുകയായി എനിക്ക് തോന്നി.  ജോലി കിട്ടി രണ്ടാം മാസം തന്നെ ഓഫീസിന് അടുത്തുള്ള ഒരു മുറി വാടക കെട്ടിടത്തിലേക്ക് അവൻ താമസം മാറി. ആ സമയത്ത് കുഞ്ഞളിയൻറെ സഹോദരൻറെ വിവാഹം നിശ്ചയിച്ചിരുന്നു. അതു കൊണ്ട് സാഹചര്യം മനസ്സിലാക്കി താമസം മാറ്റുവാൻ അവന്റെ വിവേചന ബുദ്ധി അവന് ഉപദേശം നൽകുകയായിരുന്നു.  

അങ്ങിനെ അവൻ ഒറ്റ മുറിയിൽ താമസം ആരംഭിച്ചു. മുറി വാടക പതിനഞ്ച് രൂപ , കട്ടിൽ കിടക്ക മൂന്ന് രൂപ , ഒരു കസേര ടേബിൾ രണ്ടു രുപ ആകെ   മൊത്തം   ഇരുപത് രൂപ ഒരു മാസം എന്നതായായിരുന്നു കണക്ക്.  അവൻ ഒരു ഇലക്ട്രിക് സ്റ്റൗവ് അലുമിനിയം കലം, കവ്ടി പ്ളേറ്റ്, സ്പൂൺ , ഗ്ളാസ്, എന്നീ അടുക്കള സാമഗ്രികൾ വാങ്ങി. പലവ്യഞ്ജനങ്ങൾ പച്ചക്കറികൾ എന്നിവയും കരുതി സ്വയം പാചകവൃത്തി തുടങ്ങി. തൊട്ടടുത്ത മാസങ്ങൾ കഠിനമായ തണുപ്പ് -  ഡിസംബർ മുതൽ ഫെബ്രുവരി -  പ്രതീക്ഷിച്ച് അതിന് വേണ്ട വസ്ത്രം രസായി എന്നിവയും കരുതി. അടുക്കള വിദ്യാഭ്യാസം കുഞ്ഞളിയൻറെ അമ്മയിൽ നിന്നും പഠിച്ചിരുന്നു. അങ്ങിനെ ജോലി ദിവസങ്ങളിൽ     രാവിലെ ഉപ്പ് മാവ്,  ഉച്ചക്ക് കിഴങ്ങും ചപ്പാത്തിയും രാത്രി കഞ്ഞിയും ചുട്ട പപ്പടം രാവിലെത്തെ കറിയും  ഒഴിവ് ദിവസങ്ങളിൽ രാവിലെ ഗോതമ്പ് ദോശയും തക്കാളി കറിയും  ഉച്ചക്ക്  ചോറും അരവില്ലാത്ത കറിയും അച്ചാർ പപ്പടം പയറുപ്പേരി രാത്രി ചപ്പാത്തിയും പരിപ്പ് കറിയും എന്നീ വിധത്തിൽ ഭക്ഷണം ചിട്ടപ്പെടുത്തി.  ചായ കാപ്പി അന്നും ഇന്നും അവന് വർജ്ജ്യമാണ്.  ചിലവുകൾ കഴിഞ്ഞു മാസ ശംബളത്തിൽ അമ്പത് രൂപ മിച്ചം പിടിക്കാൻ അവന് കഴിഞ്ഞിരുന്നു.  ആറു മാസം പിന്നിട്ടപ്പോൾ ശബളം ഇരുനൂറ്റമ്പതാക്കി ഉയർത്തിയത് അവന്റെ ജോലിയിലുള്ള ശുഷ്കാന്തി കണ്ടിട്ടായിരുന്നു.

അവൻ താമസിക്കുന്ന കെട്ടിടത്തലെ മറ്റു രണ്ടു  മുറികളിൽ താമസിച്ചിരുന്നവർ മലയാളികൾ ആയിരുന്നു. രണ്ടു പേരും ട്രാവൻകൂർ പ്രദേശക്കാർ ആയിരുന്നു. അവർക്ക് ജോലി സുദർശ്ശൻ ചിട്ടി ഫണ്ടിന്റെ ബ്രാഞ്ചിൽ ആയിരുന്നു.  നല്ല ശംബളം കൊടുത്തിരുന്നു. ആകർഷകമായ ശംബളം കിട്ടുനുള്ള ആ ജോലിക്ക് അവർ ഡെപ്പോസിറ്റ് നൽകേണ്ടി വന്നു.  കിട്ടിയ ജോലിയിൽ സംപ്രീതനായി അവൻ സമയത്തേക്കാൾ കർമ്മ പരിപൂർണ്ണതയിൽ വിശ്വസിച്ചു.  അവിടെയും അവനെ ഇഷ്ടപ്പെട്ട ഒരു കുഞ്ഞ് പെൺകുട്ടി ഉണ്ടായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന മിടുക്കത്തി. സ്കൂൾ വിട്ട് വന്നാൽ അവന്റെ കൂടെ കളിക്കാൻ ഓഫീസിൽ വന്നിരിക്കും. അവൻ്റെ ബോസ്സിന്റ മകളായിരുന്നു. കുറേ സഹോദരിമാരുടെ കുട്ടിക്കാലം കഴിഞ്ഞ അവന് അവളുടെ വികൃതികൾ ഇഷ്ടമായിരുന്നു. കാഴ്ചയിൽ കിഴക്കൻ പ്രവിശ്യകളിലെ മനുഷ്യന് അവരുടെ വയസ്സിനേക്കാൾ മൂപ്പ് തോന്നിക്കുമായിരുന്നു. ഈ കുഞ്ഞ് മിടുക്കത്തിയും കാഴ്ചയിൽ യൌവനയുക്തയായി തോന്നിച്ചിരുന്നു. കുഞ്ഞനുജത്തിയുടെ വികൃതിയായിട്ടെ അവന് കാണുവാൻ കഴിഞ്ഞിരുന്നു.  അവളുടെ അച്ഛനും അമ്മയും എല്ലാം അവളുടെ വികൃതി കണ്ട് ചിരിക്കുമായിരുന്നു. തെക്കേ ഇൻഡ്യൻ ജനുസ്സായ അവനെ കണ്ടാൽ വെളുത്ത് തുടുത്ത്  അഞ്ചരയടി പൊക്കത്തിലുള്ള   ഒരു ആംഗ്ളോ ഇൻഡ്യനെ പോലിരുന്നു. അവൻ മുടി വെട്ടിക്കുന്ന പ്രകൃത കാരനായിരുന്നില്ല. ആയതിനാൽ ധാരളം  കനത്ത ചുരുണ്ട   മുടി തോളെറ്റം വളർന്നട്ടുണ്ടായിരുന്നു. ഈ മിടുക്കത്തിയുടെ വികൃതിയെല്ലാം ഈ മുടിയോടായിരുന്നു.  മാസങ്ങൾ കൊഴിഞ്ഞു പോകുന്നത്  അറിഞ്ഞിരുന്നത്  തീക്ഷ്ണമായ തണുപ്പിന് ശേഷം കഠിനമായ വടക്കൻ ചൂട് അനുഭവിക്കുമ്പോളായിരുന്നു.  ഇടക്ക് കുഞ്ഞളിയൻറെ ഫ്ളാറ്റിൽ പോകുമ്പോൾ തണുപ്പകറ്റൻ  റം എന്ന മദ്യവും നല്ല കോഴിയിറച്ചിയും  കഴിക്കുമായിരുന്നു. പ്രീ ഡിഗ്രി കഴിഞ്ഞ് ശേഷം പിന്നീട് ഈ മദ്യം ഒരു തണുപ്പ് അകറ്റാനുള്ള മരുന്ന് പോലെ കുഞ്ഞളിയൻറെ കൂടെയാണ് കഴിച്ചത്. തണുപ്പ് കാലത്ത് വിസ്കി ബ്രാണ്ടി റം എന്നിവയുടെ അനുഭൂതി അറിഞ്ഞത് ഇവിടെ നിന്നും അവനറിഞ്ഞു. കുഞ്ഞളിയൻ മദ്യത്തിനും ചുരുട്ടിനും അടിമയായി കഴിഞ്ഞിരുന്നു. നല്ല ചൂട്കാലത്ത് ബിയർ കുടിക്കേണ്ടത് ശരീരത്തിന് ആവശമെന്ന കുഞ്ഞളിയൻറെ അനുഭവ സമ്പത്ത് അവനും സ്വീകരിച്ചു. പൂജ്യം ഡിഗ്രി തണുപ്പിൽ രസായിക്കുള്ളിൽ രണ്ടു പെഗ്ഗ് മദ്യവും നാല്പത്തെട്ട് ഡിഗ്രി ചൂടിൽ  ടെറസ്സിന് മുകളിൽ ഒരു പായയിൽ  ഒരു ഗ്ളാസ്സ് ബിയറും ആ കലാവസ്ഥയെ മറികടക്കാൻ സഹായിച്ചു. അവനൊരിക്കലും മദ്യത്തിന് അടിമ ആയിരുന്നില്ല.  കാലവർഷം തുടങ്ങുന്നതൊടെ ആ മരുന്നിൻറെ ആവശ്യം അവൻ അവസാനിപ്പിച്ചു. 

ആറു മാസം പിന്നിട്ടപ്പോൾ അവന്റെ ശംബളം ഇരുനൂറ്റമ്പത് എന്നാക്കി ഉയർത്തി. അവൻറെ പെരുമാറ്റവും ജോലിയോടുള്ള ആത്മാർഥയും ആ കുടുബം അംഗീകാരിച്ചതിൻറെ പ്രതിഫലനം ഈ ശംബള വർദ്ധന സ്ഥിരീകരിച്ചു. ദേനാ ബാങ്കിലെ അവന്റെ അക്കൗണ്ടിൽ ചിലവ് കഴിഞ്ഞ് മിച്ചം പിടിക്കുന്ന തുക മാസം തോറും വർദ്ധിച്ചു വന്നു.  ജൂലായ് മുതൽ കാലവർഷം തൂടങ്ങും അത് എല്ലാ കൊല്ലവും വെള്ള പൊക്കത്തിന് ഇടവരുത്തും. ഗംഗാ നദി കരകവിഞ്ഞു നഗരത്തെ കുറഞ്ഞത് രണ്ടാഴ്ച പ്രളയ ഭീതിയിലാഴ്ത്തും. ഈ സാഹചര്യത്തിൽ ബോസ്സിന് ദയ തോന്നി അവരുടെ വീടിന്റെ മുകളിലുള്ള ഒര മുറി എനിക്കായി വിട്ടു തന്നു.  കാരണം പ്രളയജലം അവൻ താമസിച്ചിരുന്ന താഴ്ന്ന പ്രദേശങ്ങളിൽ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. അവൻ താമസിച്ചിരുന്ന  ബിൽഡിംഗിൻറെ താഴത്തെ നില പ്രളയകാലത്ത് രണ്ടു ആഴ്ച യോളം വെള്ളത്തിന് അടിയിലാകുമായിരുന്നു. ബാൽക്കണിയിൽ നിന്നും തോണിയിലായിരുന്നു കടകളിലും ഓഫീസിലും   പോവുകയും മറ്റും ചെയ്തിരുന്നത് എന്ന് അവിടെ താമസിച്ചിരുന്ന മലയാളികൾ പറഞ്ഞു തന്നു. അവർക്ക് ഈ പ്രത്യേക സാഹചര്യത്തിൽ അവധി ലഭിക്കുകയും അവർ നാട്ടിലേക്ക് പോവുകയാണത്റെ പതിവ്. എന്നാൽ അവന്റെ ബോസ്സിന് ജോലി മുടങ്ങിയാൽ നഷ്‌ടം വരുമെന്ന് അറിയാമായിരുന്നതിനാൽ അവന് വേണ്ട സൗകര്യം ബോസ്സ് ശരിയാക്കി കൊടുത്തു.  അവൻറെ    താമസവും ഭക്ഷണവും അവരുടെ കുടെയായി. അവനൊരു വർക്ക് ഹോളിക്ക് ആണെന്ന് മനസ്സിലാക്കാൻ ബോസ്സിന് ബുദ്ധിമുട്ട് ഉണ്ടയിരുന്നില്ല. അവരുടെ കൂടെ ഇരുത്തി ഭക്ഷണം നൽകി എന്നതും അവന് അഭിമാനമായി തോന്നി.  ഇതിനിടയിൽ കുഞ്ഞളിയൻ അവനെ കാണാൻ ഓഫീസിൽ വന്നപ്പോൾ മിടുക്കത്തി കുട്ടി അവിടെ അവനെ പുറകിലൂടെ കെട്ടി പിടിച്ചു കളിക്കുക ആയിരുന്നു.  പുറത്ത് നിന്ന്   വന്ന  ഒരപരിജിതനെ കണ്ടപ്പോൾ അവൾ ഔടി പോയി.  കുഞ്ഞളിയൻറെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നത് അവൻ ശ്രദ്ധിച്ചു.  ഇപ്പോൾ താമസം ബോസ്സിൻറെ കൂടെയെന്ന് കുഞ്ഞളിയനെ അറിയിച്ചു.  പ്രളയ മഴയിൽ അവനെ കൂട്ടി കൊണ്ട് പോകാൻ എത്തിയതായിരുന്നു. നല്ല സൗകര്യത്തിൽ വാസസ്ഥലം കിട്ടിയതിൽ അവനും സന്തോഷിച്ചു. അപ്പോൾ ബോസ്സും മകളും അവിടെ എത്തി. കുഞ്ഞളിയനെ ബോസ്സിന് നേരത്തെ പരിചയമുള്ളത് കൊണ്ടാണല്ലോ അവന് ഈ ജോലി കിട്ടിയത്. ബോസ് കുഞ്ഞളിയനുമായി സംസാരിച്ചു കൊണ്ടിരുന്ന സമയത്ത് മിടുക്കത്തി അവന്റെ അടുത്ത് എത്തി വികൃതി തുടങ്ങി.  ഇത് കുഞ്ഞളിയൻ ശ്രദ്ധിച്ചിരുന്നു. കുറച്ചു കഴിഞ്ഞ് കുഞ്ഞളിയൻ ബോസ്സിനോട് യാത്ര പറഞ്ഞു പോകുമ്പോൾ അവനെ പുറത്തേക്ക് വിളിച്ചു.  മിടുക്കത്തി അവന് ഒരുമ്മയും നൽകി അച്ഛനോടൊപ്പം അകത്തേക്ക് പോയി.  കുഞ്ഞളിയൻറെ കുടെ റോഡിൽ എത്തി മറ്റു വിഷയങ്ങൾ സംസാരിക്കുന്ന കൂട്ടത്തിൽ മിടുക്കത്തിയുടെ പ്രകൃതത്തെ കുറിച്ച് കുഞ്ഞളിയൻ അവനോടാരാഞ്ഞു. അതിന് ശേഷം  അവനോട് വളരെ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് യാത്ര ആയി. നാട്ടിലെത്തിയ കുഞ്ഞളിയൻ പൊടിപ്പും തൊങ്ങലും വച്ച് അവനേയും വികൃതി പെൺകുട്ടിയേയും ബന്ധപ്പെടുത്തി കഥകൾ അവന്റെ വീട്ടുകാരെ ധരിപ്പിച്ചു. 




7.
പ്രളയക്കെടുതി രണ്ടു ആഴ്ചയോളം നിലനിന്നു. ബോസ്സിൻറെ സമ്മതം വാങ്ങി അവൻ വീണ്ടും അവന്റെ റുമിലേക്ക് മടങ്ങി.  ആ രണ്ടാഴ്ചയിൽ കമ്പനിയുടെ  കഴിഞ്ഞ വർഷത്തെ     ഇൻകം ടാക്സ് സെയിൽ ടാക്സ്  എന്നിവ തിട്ടപ്പെടുത്തി പണമടച്ച് റിട്ടേൺസ് എല്ലാം അതാത് ഓഫീസുകളിൽ സമർപ്പിച്ചു. പഴയ ഫയലുകൾ പഠിച്ച് അത് അനുകരിക്കണം എന്ന ഒരു അറിവ് അവിടെ  നിന്നും പഠിച്ചു. ബോസ്സിന് വളരെ സന്തോഷം മായി. അവനിലുള്ള വിശ്വാസം കൂടി വന്നു. ഇതിനിടയിൽ സുദർശൻ ചിട്ടി ഫണ്ട് പൊട്ടിയപ്പോൾ അവന്റെ കുടെ ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ ജോലി നഷ്‌ടപ്പെട്ടു. ഇതിൽ നിന്നും അവന് ഒന്ന് മനസ്സിലായി അതായത് പ്രൈവറ്റ് കമ്പനികൾ എപ്പോൾ വേണമെങ്കിലും തകരാം എന്നും സുരക്ഷിതമായ ഒരു സർക്കാർ ജോലി ആവശ്യമാണെന്നും. കുഞ്ഞളിയൻ ഒരു മാസത്തെ അവധിക്ക് ഓണത്തിന് നാട്ടിൽ പോയി. ആഗസ്റ്റ് സെപ്റ്റംബർ ആയിട്ടായിരുന്നു ആ വർഷത്തെ ഓണം. ഇതിനിടയിൽ ഡൽഹിയിൽ അഗ്രികൾച്ചർ മിനിസ്ട്രിയിൽ ഡെപ്യൂട്ടി സെക്രട്ടറി ആയിരുന്ന അവന്റെ ചെറിയച്ചനിൽ നിന്നും ഒരു എഴുത്ത് അവന് വന്നു.  കേന്ദ്ര ഭക്ഷ്യ കൃഷി വകുപ്പ് കേരളത്തിൻറെ തലസ്ഥാന നഗരിയിൽ ഒരു സഹകരണ വിദ്യാഭ്യാസ സ്ഥാപനം തുറക്കാൻ ആരംഭിച്ചു എന്നും അവന് വേണമെങ്കിൽ അതിൽ ലോവർ ഡിവിഷൻ ക്ളാർക്ക് തസ്തികയിൽ ജോലിയിൽ പ്രവേശിക്കാം എന്നും അച്ഛന്റെ നിർദ്ദേശമനുസരിച്ചാണ് ഈ കത്ത് അവന് എഴുതിയത് എന്നും അറിയിച്ചു. അദ്ദേഹം പ്രത്യേകിച്ച് ഒരു കാര്യം എഴുതിയിരുന്നു അതായത് ഇപ്പോൾ ഉള്ള ജോലിയിൽ നിന്ന് വിടുതൽ വാങ്ങാതെ രണ്ടു മാസത്തെ ലീവിന് വന്ന് മനസ്സിന് തൃപ്തി ആണെങ്കിൽ മാത്രം ഈ ഓഫർ സ്വീകരിച്ചാൽ മതിയെന്ന്. 

കുഞ്ഞളിയൻ തിരിച്ച് എത്തിയപ്പോൾ തന്നെ അവൻ ആ കത്ത് കാണിച്ചു അഭിപ്രായം ആരാഞ്ഞു.  വളരെയധികം സന്തോഷത്തോടെ കുഞ്ഞളിയൻ ആ ഓഫർ സ്വീകരിച്ചുകൊള്ളാൻ ഉപദേശിച്ചു. അവന് ഒരു കാര്യം ഉറപ്പായിരുന്നു അവന്റെ ബോസ്സിന് ഇത് ഇഷ്ടപ്പെടുകയില്ല എന്ന്.  സെപ്റ്റംബർ അവസാന ആഴ്ചയിൽ ആയിരുന്നു ഈ ഒരു സംഭവം അരങ്ങേറിയത്.  കുഞ്ഞളിയൻ പറഞ്ഞു അദ്ദേഹം ബോസ്സിനെ കണ്ട് അവന്റെ നാട്ടിൽ നിന്നും ഫോൺ വന്നിരുന്നു  എന്നും    അവന്റെ അച്ഛന് പെട്ടെന്ന് ഹൃദയസംബന്ധമായ  അസുഖം സീരിയസ്സായതിനാൽ  ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്നും ഈ വിവരം  അവനെ അറിയിക്കാതെ അവനെ നാട്ടിലേക്ക് എത്തക്കണമെന്നും. അതേ പ്രകാരം കാര്യങ്ങൾ കുഞ്ഞളിയൻ മുന്നോട്ട് നീക്കി ബോസ്സിനെ കണ്ട് വിവരം  ധരിപ്പിച്ചു. ബോസ് ഉടൻ തന്നെ അവനെ വിളിച്ചു പെട്ടെന്ന് നാട്ടിൽ എത്താൻ നിർദ്ദേശിച്ചു. അവൻറെ അച്ഛന് സുഖമില്ല അതുകൊണ്ട് മകന്റെ സാമീപ്യം അത്യാവശ്യമാണെന്ന് ബോസ്സ് അവനെ അറിയിച്ചു.  അവനു വേണ്ട റയിൽവേ ടിക്കറ്റ് ബോസ്സും കുഞ്ഞളിയനും ചേർന്നു ശരിപ്പെടുത്തി കൊടുത്തു. കൽക്കത്തയിലും  ചെന്നൈയിലും ഇറങ്ങി കയറി മൂന്നാം നാൾ നാട്ടിൽ  എത്തും. ബോസ്സ് അവനെ ആശ്വസിപ്പിച്ച് പെട്ടെന്ന് തന്നെ അച്ഛന്റെ അസുഖം മാറി തിരിച്ചു വരാൻ പറഞ്ഞു. അവൻറെ മനസ്സിൽ ഒരു ചെറിയ നൊമ്പരം ഈ അസത്യമാർഗം ഉണ്ടാക്കി എന്നത് ഒരു സത്യമായി ഇന്നും അവശേഷിക്കുന്നു. പക്ഷെ അവന്റെ മനസ്സ് അവനെ സമാധാനിപ്പിച്ചത് അച്ഛന് പ്രായം എഴപത്തേഴായി എന്നും ഹൈപ്പർ ടെൻഷൻ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട് എന്നും ആയതിനാൽ കുറച്ചു സത്യം അടങ്ങിയിരിക്കുന്നു എന്നാണ്.  അങ്ങിനെ ആ കുടുംബത്തോടും പ്രത്യേകിച്ച് മിടുക്കത്തി കുട്ടിയോടും യാത്ര പറഞ്ഞ് പിറ്റേന്ന് തന്നെ യാത്രക്കുള്ള ഒരുക്കം ആരംഭിച്ചു.  അവൻ താമസിച്ചിരുന്ന കെട്ടിട ഉടമയെ കണ്ട് ഈ മാസത്തെ വാടക കൊടുത്ത് മുറി ഒഴിവാക്കി. ബോസ് ആ മാസത്തെ ശംബളം അവന് നൽകിയതും ദേനാ ബാങ്കിൽ നിന്നും അവൻ സ്വരൂപിച്ച തുകയും ആയി അവൻ തിരിച്ചു യാത്ര ആരംഭിച്ചു. പോകുന്നതിന് മുമ്പ് കുഞ്ഞളിയൻറെ ഏട്ടനേയും പത്നിയേയും കണ്ട് യാത്ര പറഞ്ഞു. അവർ എല്ലാവരും റയിൽവേ സ്റ്റേഷനിൽ വന്നു  അവനെ  യാത്ര യാക്കി. 

അങ്ങിനെ മലയാള മണ്ണിലേക്ക് വീണ്ടും അവൻ കാല് കുത്തി. അവൻറെ സഹകരണ വിദ്യാഭ്യാസ സുഹൃത്തുക്കളിൽ ഒരാൾ ജില്ലാ സഹകരണ ബാങ്കിലും മറ്റേയാൾ സഹകരണ അർബൻ ബാങ്കിലും ജോലി സ്വീകരിച്ചിരുന്നു എന്നവൻ അറിഞ്ഞു.    അച്ഛനമ്മമാരുടെയും   മൂത്ത അളിയൻറെയും    അനുഗ്രഹം വാങ്ങി അവൻ  പുതിയ ജോലിയിൽ ചേരുവാൻ സംസ്ഥാന തലസ്ഥാനത്തെ യാത്ര തിരിച്ചു.  അവിടെ ചെറിയച്ചനും ചെറിയമ്മയും കുട്ടികളും സ്വന്തം വീട് പണിത് താമസിച്ചിരുന്നതിനാൽ തുടക്കത്തിൽ താമസം അവൻ അവരുടെ കൂടെ ആക്കി. നവംബർ ഒന്നിന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായി ജോലിയിൽ ഏർപ്പെട്ടു. ചെറിയച്ഛൻ     അന്നത്തെ      സംസ്ഥാന സർക്കാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഡെപുട്ടേഷനിൽ ജോലി നോക്കുകയായിരുന്നു.  ചെറിയച്ഛൻ സെക്രട്ടറിയേറ്റിലെ അഡീഷണൽ സെക്രട്ടറി യായിരുന്നു. കേന്ദ്ര ഭക്ഷ്യ കൃഷി വകുപ്പിന്റെ കീഴിലുള്ള സഹകരണ വകുപ്പാണ് ഈ സഹകരണ വിദ്യാഭ്യാസ ത്തിന്റെ നിയന്ത്രിച്ചിരുന്നത്.  ഭാരതത്തിലെ   പതിനെട്ടാമത്ത സ്ഥാപനമായിരുന്നു അത്. അവൻ ജോലിയിൽ പ്രവേശിച്ച സമയത്ത് ഈ സ്ഥാപനം ഒരു വാടക കെട്ടിടത്തിൽ ആയിരുന്നു.  രണ്ടു ക്ലാസ് മുറിയും വലിയൊരു ഹാളും കൊച്ചു അനുബന്ധ മുറികളും ഉണ്ടായിരുന്നു. ഒരു പ്രിൻസിപ്പാൾ,  മൂന്ന് അധ്യാപകർ,  ഒരു അക്കൗണ്ടൻഡ് , ഒരു ക്ളാർക്ക്,  ഒരു പ്യൂൺ എന്നതായിരുന്നു സ്ഥതി. ഇതിൽ ക്ളാർക്ക് ജോലിയിൽ അവൻ പ്രവേശിച്ചു. കേരളത്തിലെ സഹകരണ സംഘങ്ങളിൽ ആ കാലത്ത് മാനേജ്മെന്റ് പഠന സൗകര്യം വളരെ കുറവായിരുന്നു.  ഉയർന്ന പോസ്റ്റിൽ ഇരിക്കുന്നവർക്ക് വേണ്ടി കേന്ദ്ര സർക്കാർ ചിലവിൽ മാനേജ്മെന്റ് പഠനം ലഭ്യമാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു ആ സ്ഥാപനം. 

കാലക്രമേണ ഒരു സൂപ്രണ്ട്, സ്റ്റെനോഗ്റാഫർ, ലൈബ്രറേറിയൻ, രണ്ടു ക്ളാർക്കുമാർ, നാലു ക്ലാസ് ഫോർ ജീവനക്കാർ എന്നിവർ കൂടി ജോലിയിൽ ചേർന്നു.  അവർ വരുന്നതു വരെ അവനായിരുന്നു സ്റ്റെനോ ,ലൈബ്രററി എന്നീ ജോലികൾ ചെയ്തിരുന്നത്. അപ്പോൾ അവന് കേന്ദ്ര സർക്കാരിന്റെ നിയമന വയസ്സായ ഇരുപത്തഞ്ച് തികഞ്ഞിരുന്നു. രണ്ടു മാസത്തെ ലീവ് കഴിഞ്ഞ് പഴയ ജോലിയിൽ നിന്ന് വിരമിച്ചു. അവൻറെ ഓഫീസ് ചെറിയച്ഛൻറെ വീട്ടിൽ നിന്നും പതിനഞ്ച് കിലോ മീറ്റർ ദൂരത്തിൽ ആയിരുന്നു.  രണ്ടു ബസ്സ് കയറി വേണം ദിവസവും യാത്ര. പുതിയ ഓഫീസ് തുറക്കുന്നതായതുകൊണ്ട് ധാരാളം പണിയുണ്ടായിരുന്നു. രാത്രി വൈകി എത്തുന്നത് വീട്ടുകാർക്ക് അസൗകര്യം ആകുന്നുണ്ടെന്നു സ്വയം മനസ്സിലാക്കി അവൻ ഓഫീസിനടുത്ത് ഒരു ലോഡ്ജിലേക്ക്    താമസം  മാറ്റി.  അവിടെ ഒരു മുറിയിൽ രണ്ടു പേരായിരുന്നു താമസം. അവന് ആ മുറിയിൽ കൂട്ടായി കിട്ടിയ  സുഹൃത്ത് അവന്റെ ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ അവൻറെ രണ്ടു ക്ലാസ് കീഴെ പഠിച്ചിരുന്നവനായിരുന്നു.      ഇതെല്ലാം ഒരു നിമിത്തം ആയിരുന്നു.  അവരുടെ ഭക്ഷണം രാവിലെയും ഉച്ചയ്ക്കും ഹോട്ടലിൽനിന്നും രാത്രി കഞ്ഞിയും കപ്പയും സ്വയം റൂമിൽ വെച്ചും ആയിരുന്നു. 


ലൈബ്രേറിയനായി വന്നത് ലൈബ്രറിയിൽ    മാസ്റ്റേഴ്സ് ഡിഗ്രി എടുത്ത പെൺകുട്ടി ആയിരുന്നു.  സ്ഥാപനത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഓഫീസ് സമയത്തിനു ശേഷവും ആത്മാർത്ഥമായി നല്ല സഹകരണ മനോഭാവത്തോടെ  പണിയെടുത്തിരുന്നു. രണ്ടു ക്ളാർക്ക് മാരിൽ സംവരണത്തിലൂടെ വന്ന ഒരൺകുട്ടിയും ജനറൽ കാറ്റഗറിയിൽ ഒരു പെൺകുട്ടിയും ആയിരുന്നു.  സൂപ്രണ്ട് സംസ്ഥാന സഹകരണ ഓഫീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ ജോലി ഏറ്റെടുത്തു.  സ്റ്റനോഗ്റാഫർ അടുത്ത സംസ്ഥാനത്ത് നിന്നും ട്രാൻസ്ഫർ ആയി വന്നു.  
ക്ലാസ് ഫോറ ജീവനക്കാരിൽ രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും ആയിരുന്നു.  അവൻ എല്ലാവരോടും സൗഹൃദത്തിൽ ഏർപ്പെട്ടിരുന്നു. 
വിദ്യാർത്ഥികൾക്ക്  തമസിക്കുന്നതിനായി   രണ്ടു വലിയ വീടുകളും വാടകയ്ക്ക് എടുത്തിരുന്നു.  വിദ്യർഥികൾ എല്ലാം നല്ല പ്രായമുള്ളവരായിരും സംസ്ഥാന സഹകരണ മേഖലയിലെ ജീവനക്കാരും ആയിരുന്നു.  സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും സ്ഥാപനത്തിന്റെ  സ്വന്തം കെട്ടിടാവശ്യത്തിനായി മൂന്ന് ഏക്കർ പൊതു സ്ഥലം വിട്ടു കൊടുത്തു. കെട്ടിട നിർമാണത്തിനാവശ്യമായ ഫണ്ട് സഹകരണ സംഘങ്ങൾ,   മറ്റു  സർക്കാർ സ്ഥാപനങ്ങൾ,  കേന്ദ്ര സർക്കാർ ഇവരെല്ലാം ചേർന്നു  സ്വരൂപിച്ച്  ഈ സഹകരണ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടെതെല്ലാം ചെയ്തു. 

അവൻ താമസിച്ചിരുന്ന ലോഡ്ജിൽ ഈരണ്ട് കുളിമുറിയും ശുചിമുറിയും ആയിരുന്നു ഉണ്ടായിരുന്നത്. താമസക്കാർ ഇരുപത് പേരും ഉണ്ടായിരുന്നു. ആദ്യത്തെ ദിവസം തന്നെ ശുചിമുറിയിൽ കയറിയ അവന് വളരെ കഷ്ടം തോന്നി. ആ ശുചിമുറകളിലെ ക്ലോസ്സറ്റ് വൃത്തിയാക്കാതെ കറുപ്പ് പിടിച്ചു കിടന്നിരുന്നു. വർഷങ്ങളായി  മലമൂത്റ വിസർജനം കട്ട പിടിച്ചായിരിക്കണം ഈ സ്ഥിതിയിലെത്തിയത് എന്ന് അവൻ അനുമാനിച്ചു. അവന്റെ റൂമേറ്റ് എപ്പോഴും ചന്തി ചൊറിഞ്ഞിരുന്നതിൻറെ കാരണവും അവന് പിടി കിട്ടി.  ആദ്യ ആഴ്ചയിലെ ഞായറാഴ്ച അവൻ ശുചകരണത്തിനായി മാറ്റി വെച്ചു.  മറ്റു സഹവാസികൾ അവന്റെ  യത്നത്തിനെ പരഹസിച്ചു. അവൻ തലേ ദിവസം രാത്രി ആ ശുചിമുറി ബീച്ചിഗ് പൌഡർ കനത്തിൽ വിതറിയിട്ട് വാതിൽ ലോക്ക് ചെയ്തു.  സഹവാസികളോട് ഒരു ദിവസം ഒരു ശുചീമുറി ഉപയോഗിച്ച്  അവനോട് സഹകരിക്കാൻ അഭ്യർത്ഥിച്ചു. ശുചിമുറി വൃത്തിയാക്കാൻ ഫിനോയിൽ , ഡെറ്റോൾ , സോപ്പ് പൌഡർ, ഒരു ഉളി , ഒരു ഹാമർ, കുറച്ചു തേങ്ങാചകിരമട്ട എന്നിവയെല്ലാം സങ്കടിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ നാലുമണിക്ക് തന്നെ ഉണർന്ന് തോർത്ത് കൊണ്ട് മൂഖം മറച്ച് കണ്ണ് മാത്രം കാണാനവസരം ഉണ്ടാക്കി ഈ സാമഗ്രികൾ എല്ലാം എടുത്ത് ശുചീകരണ പ്രവർത്തിക്ക് ആത്മവിശ്വാസത്തോടെ ശുചിമുറിക്കുള്ളിൽ കയറി വാതിൽ കുറ്റിയിട്ട് ശുചീകരണ പ്രവർത്തിയാരംഭിച്ചു.  നാല് മണിക്കൂർ കഠിന പ്രയത്നത്താൽ ക്ളോസറ്റ് പുതിയ രുപത്തിൽ തിളങ്ങുന്നതാക്കി മാറ്റി. അതേ പോലെ ചുമരുകളും നിലവും എല്ലാം ഭംഗിയായി കഴുകി വൃത്തിയാക്കി. എട്ട് മണിക്ക് പുറത്ത് വന്ന് സഹവാസികളോട് കർമ്മ ഫലം കാണാൻ പറഞ്ഞു.  അവരെല്ലാം അത്ഭുതസ്തബ്ധരായി നിന്നു. അവൻ അവരോട് രണ്ടാമത്തെ ശുചിമുറി ഇത് പോലെ ശരിയാക്കുവാൻ പറഞ്ഞു.  അതിന് ശേഷം വൃത്തിയാക്കിയ ശുചിമുറി ഒരു പൂട്ട് ഇട്ട് പൂട്ടി താക്കോൽ അവന്റെ സുഹൃത്തിനെ ഏൽപ്പിച്ചു. ആ ലോഡ്ജിലെ ശുചിമുറികൾ പുറത്ത് നിന്നും ആൾക്കാർ ഉപയോഗിക്കുക കരണമായിട്ടായിരുന്നു ഇത്രയും കഷ്ടപ്പെടേണ്ടി വന്നത്. ലോഡ്ജിലെ സഹവാസികളിൽ അവസാനം ഓഫീസിൽ പോകുന്നത് അവനായിരുന്നത് കൊണ്ട് ആർക്കും താക്കോൽ വാങ്ങി ഉപയോഗിക്കാമായിരുന്നു. അവൻ ഫിനോയിലും ബ്രഷും ആ ശുചിമുറിയിൽ വാങ്ങി വെച്ചു.  ഈ സംരംഭം അവിടുത്തെ  ജനങ്ങൾക്കിടയിൽ ഒരു സ്വാമി ഭക്തിയുണ്ടാക്കി അവർ അവനെ പിന്നീട് സ്വാമി എന്ന് സംബോധന ചെയ്തു വന്നു.  അവനോർക്കുന്നു കാലങ്ങൾക്ക് ശേഷവും ആ നാമം അവർ ഉപയോഗിക്കുന്നു. ഓഫീസിലും ആ നാമം സ്ഥിര പ്രതിഷ്ഠ നേടി. പിന്നീട് അവന്റെ ശരിയായ നാമം റിക്കോർഡുകളിൽ മാത്രം ഒതുങ്ങി.  












7
ഈ കാലത്ത് അവന്റെ ജീവിതത്തിൽ സാരമായൊരു മാറ്റം സംഭവിച്ചു. പ്രഗല്ഭനായ ഒരു ഭഗവദ്ഗീതാചാര്യൻറെ ഗീതാ പ്രഭാഷണം ശ്രവിക്കാൻ അവസരം കിട്ടി എന്നതാണത്. പത്ത് ദിവസത്തെ പ്രഭാഷണ പരമ്പരക്ക് ശേഷം ഒരു കൊല്ലം  അദ്ദേഹത്തിന്റെ ശഷ്യത്വത്തിൽ സൂര്യ നമസ്കാരവും ഗീതാ പഠനവും നടത്തി.  ദിനചര്യകളിൽ മാറ്റം വരുത്തി.  പുലർച്ചെ ഏഴരനാഴിക പുലരാനുള്ളുപ്പോൾ ഉണർന്ന് പ്രഭാതകൃത്യങ്ങൾക്ക് ശേഷം മായിരുന്നു സൂര്യനമസ്കാരം. അതിന് ശേഷം ഗായത്രി മന്ത്രോച്ചാരണത്തോടെ    അര മണിക്കൂർ    ധ്യാനം.       അന്നെല്ലാം അവൻ ഉപയോഗിച്ചിരുന്ന അടി വസ്ത്രം"കോണകം" ആയിരുന്നു.  ഒന്നരയടി നീളവും നാലിഞ്ച് വീതിയുമുള്ള വെളുത്ത തുണി കഷ്ണം. ആചാര്യൻറെ നിർദ്ദേശ പ്രകാരം അത് നനച്ചുടുത്ത് വേണം സൂര്യനമസ്കാര ക്റിയ ചെയ്യേണ്ടുന്നത്. അവൻറെ ദൈവാംശ ദശയിൽ വാഴയില കനലിൽ   വാട്ടി  തണുപ്പിച്ച് അരയിലെ കറുത്ത ചരടിൽ കോണകം ഉടുപ്പിച്ചിരുന്നു. അതിനുശേഷം ശൈശവ ദശയിൽ പട്ടു കോണകം ആയിരുന്നു അടിവസ്ത്രം.  ആൺപെൺ വിത്യാസമില്ലാതെ ഈ അടിവസ്ത്രം ധരിപ്പിച്ചിരുന്നു.   യൗവനദശ ആയപ്പോൾ വെളുത്ത തുണിയിലായി ഈ  വസ്ത്രം.  അവൻറെ തറവാട്ടിൽ ആൺ പ്രജകളെല്ലാം കോണകവും സ്ത്രീ  പ്രജകൾ  "ഒന്നര  മുണ്ട് " തറ്റുടുക്കലും ആയിരുന്നു.  ആ പാരമ്പര്യം ഇപ്പോൾ കൊണ്ട് നടക്കുന്നവർ തുലോം ദുർഭലമാണ്. ആത്മീയതയുടെ കിരണങ്ങൾ അവന്റെ ഉപബോധ മനസ്സിൽ അരക്കിട്ട് ഉറപ്പിച്ചത് ആചാര്യൻറെ സംസർഗമായിരുന്നു. ഒരു ദിവസം ആചാര്യൻറെ ഗീതാ ക്ലാസ്സിൽ ഒരു കൊച്ചു കുഞ്ഞിൻറെ കരച്ചിൽ ശബ്ദം ആചാര്യനെ കോപാകുലനാക്കി. അദ്ദേഹം പ്രഭാഷണം നിർത്തി നിശബ്ദനായി. കുറച്ചു കഴിഞ്ഞു ഒരു സഹായിയെ വിളിച്ചു ആ കുട്ടിയേയും അമ്മയെയും പുറത്താക്കി. അതിന് ശേഷം മുക്കിൽ പൊടി വലിച്ചു കയറ്റിയ ശേഷം മാത്രമേ പ്രഭാഷണം തുടർന്നുള്ളു. ഈ സംഭവം അവന്റെ ബുദ്ധിക്ക് സ്വീകരിക്കാൻ സാധിച്ചില്ല.  അവനെ ഈ ആചാര്യൻ പഠിപ്പിച്ചത് ഇന്ദ്രിയ നിയന്ത്രണത്തിലൂടെ ലൗകികതയെ പൂർണ്ണമായും ഒഴിവാക്കി    പരാശക്തിയിൽ ലയിക്കുവാൻ ഉപബേധ മനസ്സിനെ സജ്ജമാക്കുക എന്നതായിരുന്നു.  കർമ്മത്തിൽ ഏകാകൃതനായി ലയിച്ചിരിക്കുമ്പോൾ പുറംലോകം ഒരിക്കലും ഒരു   തടസ്സം ആകരുത്. അന്നു വൈകിട്ട് പ്രഭാഷണം കഴിഞ്ഞ് ആചാര്യൻ വിശ്റമിക്കുമ്പോൾ അവനദ്ദേഹവുമായി സൗഹൃദ സംഭാഷണം നടത്തി.  അവന് അറിയേണ്ടുന്നത് വളരെയധികം ഗീതാ ഫിലോസഫി ക്ലാസ്സുകൾ കൈകാര്യം ചെയ്ത ആചര്യന് കോപ നിയന്തൃണ സാധ്യത കൈവരിക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല. രണ്ടാമത് മൂക്ക് പൊടി ശീലം അദ്ദേഹത്തെ അടമയാക്കയിരിക്കുന്നതിൽ നിന്നും എന്തു കൊണ്ട് മോചിതാനാകുന്നില്ല. നിശബ്ദനായി അവന്റെ ചോദ്യങ്ങൾ ശ്രദ്ധിച്ച് ശ്രവിച്ച് ഒരു ചെറു മന്ദഹാസത്തോടെ ഒറ്റ വാക്കിൽ ഒരുത്തരം കൊടുത്തു വത്റെ. " ഞാൻ ഒരു സന്യസിയല്ല ഗീതാ ഫിലോസഫി പ്രീച്ചറാണ്" എന്ന്. അവൻ കുറച്ച് നേരം അദ്ദേഹത്തിന്റെ കണ്ണിൽ നോക്കിയിരുന്നു. പിന്നീട് പതുക്കെ ചോദിച്ചുവത്റെ   " താങ്കളെ സമൂഹം സ്വാമിജി എന്നാണല്ലോ സംബോധന ചെയ്യുന്നത് " എന്ന്.  ആചാര്യൻ വീണ്ടും മന്ദഹാസിച്ച് പറഞ്ഞുവത്രെ  സമൂഹത്തിന് അതിന് അധികാരം ഉണ്ട് പക്ഷെ ഞാൻ എൻറെ കാഴ്ചപ്പാട് അറിയിച്ചവെന്ന്മാത്റം . പിന്നീട് ആചാര്യൻ പറഞ്ഞുവത്റെ ഈ രണ്ടു ദുശീലവും  തനിക്കൊപ്പം മരണപ്പെട്ടു കൊള്ളും എന്ന്. ആചാര്യൻ ഒരു സത്യം കൂടി പറഞ്ഞു യൗവന കാലം തൊട്ടെ ഈ ദൂശ്ശീലങ്ങൾ കൂടെ ഉണ്ടെന്നും ഇവകാരണം കുടുംബം ഉപേക്ഷിച്ച് ധ്യാന മാർഗ്ഗം സ്വീകരിച്ചു എന്നും പക്ഷെ ഈ ദുർഭൂതങ്ങൾ വിട്ടൊഴയാൻ വിസമ്മതിച്ചു എന്നും.  അവൻ ഒന്ന്   മനസ്സിലാക്കി    ആചാര്യൻ നല്ലൊരു ഭഗവത്ഗീതാ ഫിലോസഫറായ ടീച്ചർ ആയിരുന്നു എന്ന്. അദ്ദേഹത്തിന്റെ രചനകൾ അവന്റെ ആത്മാർത്ഥ സുഹൃത്ത്ക്കളായിമാറി. പക്ഷെ അവൻ ഒരു കാര്യം തീരുമാനിച്ചു ഒരിക്കലും വാചകകർമ്മിയാകില്ല പ്രാവർത്തികകർമ്മിയെ ആവുകയുള്ളു എന്ന്.  അവനത് ഇപ്പോഴും തുടരുന്നു കൊണ്ടേയിരിക്കുന്നു. 

രണ്ടു ദിവസം അവധി കിട്ടുമ്പോൾ അവൻ നാട്ടിൽ പോയി അച്ഛനമ്മമാരെയും സഹോദരിമാരെയും കാണാറുണ്ടായിരുന്നു. അവൻ ജോലിയിൽ പ്രവേശിച്ചത് ഒക്ടോബറിൽ ആയിരുന്നു. അടുത്ത വർഷം അവൻ പ്രീഡിഗ്രി പഠനം  ഒരു  ട്യുഷൻ സെൻററിലൂടെ പഠിച്ചു മുപ്പത് വയസ്സിൽ സ്വന്തം ചിലവിൽ  കേരളാ യൂണിവേഴ്സിറ്റി   ബീകോം ഡിഗ്രി സർട്ടിഫിക്കറ്റ് കൈവശമാക്കി. അവന് അറിയാമായിരുന്നു ഡിഗ്രി ഒരു അത്യാവശ്യ ഘടകം ആണ് ഭാവിയിൽ  വരുന്ന  പ്രൊമോഷനുകൾക്ക് എന്ന്.  പഠനം അവൻ പിന്നെയും തുടർന്ന് പോസ്റ്റ് ഗ്രാജ്വേറ്റ്  എം എ  പൊളിറ്റിക്കൽ സയൻസ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മൈസൂർ യൂനിവേർസിറ്റിയിലെ ഡിസ്റ്റൻസ് എഡുകേഷനിലുടെ കരസ്ഥമാക്കി. പിന്നീട് എൽ എൽ ബി സായാഹ്ന കോഴ്സിന് ചേർന്നെങ്കിലും ഓഫീസ് സംബന്ധമായ തിരക്കിനാലും സ്വയം പാകം ചെയ്തു ഭക്ഷണം കഴിക്കുന്നതിൽ സംതൃപ്തിയാണുള്ളവനായതു കൊണ്ടും തൃവത്സരം പൂർത്തീകരിക്കാൻ അവന് സാധിച്ചില്ല. ഡിഗ്രി പഠനത്തിനിടയിൽ അവൻ ലോഡ്ജിൽ നിന്നും  മാറി   മൂന്ന് മുറികളുള്ള ഒരു വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. അവൻറെ കുടെ താമസിക്കാൻ  ഓഫീസിൽ ട്രാൻസ്ഫർ ആയി വന്ന അക്കൗണ്ടൻറും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കൾ ആയിരുന്നു വാടക വീടിന്റെ ഉടമസ്ഥർ.  അവിടെയും അവനെ സ്നേഹിക്കാൻ ഒരു പത്താം ക്ലാസ്സുകാരി   അവിടെ  ഉണ്ടായിരുന്നു. വീട്ടുടമസ്ഥൻറെ മകളായിരുന്നു അത്.     ആ കുട്ടിയെ  ട്യുഷൻ പഠിപ്പിക്കുവാൻ പറഞ്ഞപ്പൾ അതിന് പുറകിലെ അവരുടെ ചിന്തകൾ അവന് പിടികിട്ടിയിരുന്നില്ല. പക്ഷെ അച്ഛൻ അവന് നൽകിയ ഏറ്റവും വിലപിടിപ്പുള്ള  ഒരു  ഉപദേശം അവന്റെ ശിരസ്സിൽ ഇങ്ങനെയുള്ള  സന്ദർഭങ്ങളിൽ  അവനെ സഹായിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് തന്നെ അവൻ വൈകാതെ മറ്റൊരു വീട് കണ്ട് പിടിച്ച് അങ്ങോട്ട് താമസം മാറുകയായിരുന്നു.  പുതിയ വാടക വീട് അന്വേഷക്കുമ്പൾ ഒന്ന് ശ്രദ്ധിച്ചു ആ വീട്ടിൽ പന്ത്രണ്ടു വയസ്സിന് മുകളിൽ ഉള്ള  കുട്ടികൾ ഉണ്ടാവരുത്. അങ്ങിനെ ഒരു വീട് അവന് കിട്ടി.  അവിടെ നാല് ആൺകുട്ടികളും വിവാഹം ഉറപ്പിച്ച ഒരു പെൺകുട്ടിയുമെ ഉണ്ടായിരുന്നുള്ളൂ.  കുട്ടികളുടെ അച്ഛൻ സ്വന്തം ഗ്രിൽ ഗേറ്റ്  വർക്ക് ഷോപ്പ് നടത്തുന്നുണ്ട്  ആ കുട്ടികളുടെ അമ്മ സ്കൂൾ ടീച്ചറാണ്  മൂത്ത മൂന്ന് ആൺകുട്ടികൾ ഗൾഫിൽ ജോലി നോക്കിയിരുന്നു. അവരുടെ ഇളയവൻ അച്ഛനെ സഹായിച്ച് വർക്ക് ഷോപ്പിൽ ജോലി ചെയ്തു.   ഏറ്റവും ഇളയവൻ  ഇന്ത്യൻ   നേവിയിൽ ജോലിക്ക്    ചേർന്നു. ഒരു സന്തുഷ്ട കുടുംബം ആയിരുന്നു.  മകളുടെ വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ ആ കൂട്ടികളുടെ അച്ഛൻ വാർദ്ധക്യസഹജമായ രോഗങ്ങൾ കൊണ്ട് അന്തരിച്ചു. പിന്നീട് ആ കുടുംബത്തിൽ സംഭവിച്ചതെല്ലാം ദുരന്തങ്ങൾ ആയിരുന്നു.  ആകെയുണ്ടായിരുന്ന പെൺകുട്ടിയുടെ വിവാഹത്തിന് ആൺകുട്ടികൾ ചേർന്നു പണിതുയർത്തിയ വീട് സ്ത്രീ ധനമായി കൊടുത്തു.  അച്ഛന്റെ മരണശേഷം ആ പെൺകുട്ടി അമ്മയേയും   സഹോദരന്മാരെയും ആ വീട്ടിൽ നിന്നും ഇറക്കി വിട്ടു. ആ സമയത്ത് അവർക്ക് താമസിക്കാൻ  വേണ്ടി അവൻ ആ വാടക വീട് ഒഴിഞ്ഞു കൊടുത്തു. ആൺകുട്ടികളിൽ മുത്തവനും ഇളയവനും ഗൾഫിലെ ജോലി മതിയാക്കി നാട്ടിൽ തിരിച്ചു എത്തി.  രണ്ടു പേരും വിവാഹം കഴിച്ചു ഓരോ ആൺകുട്ടികളുടെ പിതാക്കൾ ആയിരുന്നു.  മൂത്ത മകൻ വർക്ക് ഷോപ്പിലെ ജോലിയിൽ പങ്ക് ചേർന്നു.  അവനിളയവൻ ഒരു പലവ്യഞ്ജന കട തുറന്നു.  ഈ കുട്ടികൾ എല്ലാം അവനെ ഒരു മുത്ത സഹോദരൻറെ സ്ഥനത്താണ് കണ്ടിരുന്നത്.  അവന് ഓഫീസിന് അടുത്ത്  വലിയ എട്ടു മുറികളും വലിയൊരു അടുക്കളയും ഉള്ള  ഒരു വീട് ഈ കുട്ടികൾ തന്നെ തിരഞ്ഞെടുത്ത് കൊടുത്തു.  ആ വീട്  ഇന്ന് സൂപ്പർ സ്റ്റാർ ആയിമാറിയ സിനിമ നടൻറെ വീടിന് തൊട്ടടുത്തായിരുന്നു.   ആ സിനിമ നടൻറെ അച്ഛൻ സംസ്ഥാന സർക്കാർ ധനമന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി റിട്ടയർ ചെയ്ത് ഇരിക്കുക ആയിരുന്നു.  അവൻ ജോലി ചെയ്യുന്ന  സഹകരണ വിദ്യാഭ്യാസ സ്ഥാപനത്തിൽ ധാരാളം ഗസ്റ്റ് അധ്യാപകർ മാനേജ്മെന്റ് വിഷയങ്ങളിൽ പഠിപ്പിച്ചിരുന്നു. ഈ നടൻറെ അച്ഛന്റെ പ്രാവീണ്യം  അവന്റെ സ്ഥാപനത്തിൽ  ഉപോഗപ്പടുത്താൻ അവനും ഒരു അദ്ധ്യാപകനും ആ നടൻറെ വീട്ടിൽ ചെന്ന് നടൻറെ അച്ഛനെ കണ്ട് സഹായം ചോദിച്ച് അദ്ദേഹം ക്ലാസ് കൈകാര്യം ചെയ്യുവാൻ സമ്മതച്ചു. അന്ന് അദ്ദേഹം ആ മകനെ വിളിച്ച് പരിചയപ്പെടുത്തി. വളരെ നാണം കുണുങ്ങി ആയിരുന്നു ആ നടൻ. ഒരു സിനിമയിൽ വില്ലൻ വേഷത്തിൽ തിളങ്ങി നിൽക്കുന്ന സമയം. പ്രേഷകർ മുക്ത കണ്ഠം പ്രശംസിച്ചത്  സിനിമയേയും വില്ലൻ വേഷത്തിനേയും ആയിരുന്നു.  പക്ഷെ ആ അച്ഛന്റെ ആഗ്രഹം രണ്ടു ആൺകുട്ടികളെയും സിവിൽ സർവീസ് പരിശീലന ത്തിന് അയച്ചു തന്നെ പോലെ ഒരു സർക്കാർ പദവിയിൽ കാണണമെന്നായിരുന്നു.    "നാം കാംക്ഷിക്കുന്നതൊന്ന് ഈശ്വരൻ കല്പ്പിച്ചു തരുന്നത് വേറൊന്ന്. ". ആ അച്ഛൻ വളരെ വൈകാതെ സ്വർഗ്ഗം പൂകി.

ഇടക്കിടെ അവൻ ചെറിയച്ഛൻറെയും ചെറിയമ്മയുടെയും വീട്ടിൽ പോയിരുന്നു.  ചെറിയമ്മയുടെ ആൺകുട്ടി ഡിഗ്രി കഴിഞ്ഞ് ഒരു ബാങ്കിൽ ജോലിയിൽ ചേർന്നു. പെൺകുട്ടി ഡിഗ്രി കഴിഞ്ഞ് വിവാഹിതയും ആയി.  

ഇതിനിടയിൽ അവന്റെ അഞ്ചാമത്തെ സഹോദരൻ ഒരു ഗുജറാത്തി തുളു ബ്രാഹ്മണ യുവതിയെ പ്രണയ വിവാഹം കഴിച്ചു. വിവാഹം ജോലി സ്ഥലത്ത്  വച്ചു തന്നെ നടത്തി. അവനും അവന്റെ നാലാമത്തെ സഹോദരിയും കുടുംബവും ആ കല്യാണത്തിന് പങ്കെടുത്തു.  അച്ഛനും അമ്മയ്ക്കും അത് വലിയ ഇഷ്ടപ്പെട്ട കാര്യം ആയിരുന്നില്ല. വിവാഹ പ്രായം കഴിഞ്ഞ് രണ്ടു പെൺകുട്ടികൾ വീട്ടിൽ ഇരിക്കുന്ന അവസരത്തിൽ ഇദ്ദേഹത്തിന്റെ പ്രവർത്തി അവർക്ക് സഹിക്കാമായിരുന്നില്ല. പക്ഷെ ഒരു മൗനാനുവാദം നൽകിയിരിക്കുന്നു.  അച്ഛൻ ഒരിക്കൽ പറഞ്ഞത് അവന്റെ മനസ്സിൽ ഓർമ്മ വന്നു അച്ഛന്റെ സംമ്പാദ്യം ഈ ആറ് ആൺകുട്ടികളാണ് ഒരോ സഹോദരിമാരെ  നോക്കേണ്ടുന്ന ഉത്തരവാദിത്വം ഒരോ സഹോദരന്മാരുടെയാണ്.   അവന് പിന്നീട് മനസ്സിലായി   ആ  മൂന്ന് പേർ അവരുടെ ഇഷ്ടങ്ങൾക്ക് പ്രാധന്യം കൊടുത്തതിനാൽ  അവരെല്ലാം ആത്മ സ്നേഹികളായിരുന്നു ആത്മജ്ഞാനികൾ ആയിരുന്നില്ല എന്ന സത്യം. 


9
പിന്നീട് ഒരുനാൾ അവൻ അച്ഛനോട് വിവാഹത്തിൻറെ പൊരുൾ എന്ത് എന്ന് ചോദിച്ചു . പന്ത്രണ്ടു മക്കൾക്ക് ജന്മം കൊടുക്കാൻ  ഒരു  നമിത്തമായ ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം പറഞ്ഞത് ഇന്നും അവന്റെ ബ്രെയിനിൽ ഉറങ്ങാതെ കിടക്കുന്നു.    ആയിരുന്നു.  സാമ്പത്തികമായി ഒരു നേട്ടവും പത്നി കുടുംബത്തിൽ നിന്നോ തൻറെ  കുടുംബത്തിൽ നിന്നോ സ്വീകരിക്കാതെ താൻ ജോലി ചെയ്തും തൻറെ പെൻഷനേയും ആൺമക്കളോട് നിർബന്ധ പൂർവ്വം മാസംതോറും ആവശ്യപ്പെട്ട  ജീവനാംശത്തേയും ആശൃയിച്ച് തൻറെ   കുടുംബ ജീവിതം  ആർഭാടമില്ലാതെ കൊണ്ട് നടത്തി എൺപത് കഴിഞ്ഞ ആ വയോധികൻറെ വാക്കുകൾ മനസ്സ് തുറന്ന ആ സത്യം അവന് നല്ലൊരു മാർഗ്ഗ നിർദ്ദേശമായിരുന്നു . അതായത്   "വിവാഹം അവനവന്  വേണ്ടി കഴിക്കുക. മറ്റുള്ളവരുടെ നിർബന്ധത്തിന്   വേണ്ടി ആകരുത്.   സമൂഹത്തിന് വേണ്ടിയും ആകരുത്.   സ്വയം എല്ലാ കാര്യങ്ങളും ആരെയും ആശ്രയിക്കാതെ ചെയ്യുവനുള്ള കഴിവ് അതായത് അടുക്കള പണി മുതൽ വീട്ടിലെ എല്ലാ ജോലികളും ചെയ്തു തീർക്കാൻ പറ്റില്ല എന്ന് തോന്നുന്ന അവസരത്തിലും ആശയവിനിമയം ഷെയർ ചെയ്യുന്നതിന് ഒരാൾ വേണം എന്ന് തോന്നുന്നു വെങ്കിലും വിവാഹം കഴിക്കുക. മറ്റുള്ളവർക്ക് കുടുംബം ഉണ്ട് തനിക്കും അതേപടി വേണമെന്ന് തോന്നി വിവാഹം കഴിക്കരുത്. ശാരീരിക മാനസിക ഉല്ലാസത്തിനും വിവാഹം ഉപാധി ആക്കരുത്. പുരുഷനും സ്ത്രീയും ചേർന്നുള്ള ശാരീരിക  സംഗമത്തിന് നിയമാധിഷ്ടിത വേധി ആയി വിവാഹത്തെ കാണരുത്.  ധനം ആർജ്ജിക്കാനായി വിവാഹം ചെയ്യരുത്. പതിപത്നി ബന്ധം ദൈവഹിതമെന്ന് വിശ്വാസം ഉണ്ടെങ്കിൽ മാത്രം വിവാഹത്ത കുറിച്ച് ചിന്തിക്കുക. സ്ത്രീയും പുരുഷനും ഏന്തെങ്കിലും ജോലി ചെയ്തു കൊണ്ട് കുടബം കൊണ്ട് പോകാൻ കഴിയുമെങ്കിൽ മാത്രം വിവാഹം കഴിക്കുക.    വിവാഹ ജീവിതത്തിൽ വരുന്ന എല്ലാ നല്ല വശങ്ങൾക്കും ചീത്തവശങ്ങൾക്കും രണ്ടു പേരും ഉത്തരവാദികളായാരിക്കുമെന്ന സത്യം മനസ്സിലാക്കി വിവാഹത്തെ സമീപിക്കുക.  പൂർവ്വികർ  ചെയ്തു കൂട്ടിയതും   സ്വയം ചെയ്യുന്നതുമായ  കർമ്മങ്ങളുടെ പരിണിതഫലങ്ങൾ സസന്തോഷം സ്വീകരിക്കാൻ തയ്യാറായി വിവാഹ മണ്ഡപത്തിൽ കയറുക. വിവാഹത്തോടെ രണ്ടു മാതാപിതാക്കളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനള്ള സന്നദ്ധതയോടെ വിവാഹത്തിന് തയ്യാറാകുക.   കുടബത്തിൽ ഒരു കുഞ്ഞിക്കാലിന് വേണ്ടിയാകരുത് വിവാഹം അത് ദൈവഹിതമാണ്. അതേ പോലെ വിവാഹ ബന്ധം മരണം വരെയുള്ള രണ്ടു മനസ്സുകളുടെ ഐക്യമണെന്നറിഞ്ഞു കൊണ്ട് മുന്നോട്ട് നയിക്കാൻ വിവേക വിവേചന ബുദ്ധിക്കവസരം നൽകണം" ഇത് അവന്റെ മനസ്സിനെ വളരെ  സ്വാധീനിച്ചു. 

ബംഗാളിപെൺകുട്ടിയെ വിവാഹം കഴിച്ച സഹോദരന് ഒരാൺകുട്ടി, മൂന്നാമത്തെ സഹോദരന് ഒരു പെൺകുട്ടി ഒരു ആൺകുട്ടി,  മൂത്ത സഹോദരിക്ക് രണ്ടു ആൺകുട്ടികൾ, രണ്ടാമത്തെ സഹോദരിക്ക് ഒരു ആൺകുട്ടി,  മൂന്നാമത്തെ സഹോദരിക്ക് ഒരു പെൺകുട്ടി,  നാലാമത്തെ സഹോദരന് ഒരു പെൺകുട്ടി,  അഞ്ചാമത്തെ സഹോദരന് ഒരു പെൺകുട്ടി,  നാലാമത്തെ സഹോദരിക്ക് ഒരു ആൺകുട്ടി എന്നിങ്ങനെ അവന്റെ താവഴി വളർന്നു. 

മൂന്ന് വർഷത്തിനുള്ളിൽ അവന്റെ  ഓഫീസ് സമുച്ചയം  സ്വന്തം   സർക്കാർ കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിച്ചു. ആ സമുച്ചയത്തിൽ നല്ലൊരു ഹോസ്റ്റൽ പണിതിട്ടുണ്ടായിരുന്നു. അവൻ എല്ലാ ജോലികളിലും പ്രാവീണ്യം നേടിയതിനാൽ എല്ലാവർക്കും അവൻ ആരാധ്യനായിരുന്നു. രാവും പകലും പകലും കർമ്മ നിരതനായിരുന്നു. ഏതു പണി ഏൽപ്പിച്ചാലും അത് അക്കൗണ്ട്സ്  സംബന്ധിച്ചതോ അഡ്മിനിസ്ട്രേറ്റീവ് ആയതോ കോഴ്സ്കളുമായി ബന്ധപ്പെട്ടതോ ഹോസ്റ്റൽ ലൈബ്രറി എന്നിവയാണെങ്കിലോ ഒരു മടിയുമില്ലാതെ അവൻ ഏറ്റെടുത്തിരുന്നു. ആദ്യത്തെ അക്കൗണ്ടൻൻറ് സൂപ്രണ്ടായപ്പോളാണ്  ആ പോസ്റ്റിൽ അവന്റെ കൂടെ താമസിച്ചിരുന്ന ആൾ ട്രാൻസ്ഫർ ആയി അവിടെ വന്നത്.  

ഇതിനിടയിൽ അവന്റെ അച്ഛൻ എൺപത്തി നാലാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. അന്നവന് മുപ്പത്തിരണ്ട് വയസ്സ് തികഞ്ഞിരുന്നു. താഴെയുള്ള രണ്ടു സഹോദരിമാരും വിവാഹ പ്രായം കഴിഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. പിറ്റെ കൊല്ലം തന്നെ    അവന്റെ മൂത്ത അളിയനും അന്തരിച്ചു. മൂത്ത അളിയൻറെ ആൺകുട്ടികളിൽ മൂത്തവൻ ഡിഗ്രി അവസാന വർഷം പഠിക്കുക ആയിരുന്നു.  രണ്ടാമത്തെ കുട്ടി ഡിഗ്രിക്ക് ചേർന്നിട്ടെ ഉണ്ടായിരുന്നുള്ളു. അച്ഛന്റെയും മൂത്ത അളിയൻറെയും  വിയോഗം അവനേയും  കുടുംബത്തേയും സാരമായി ബാധിച്ചു. അച്ഛന്റെറ സംസ്കാര ചടങ്ങുകളുടെ ഭാഗമായ നനച്ച തുണി അരയിൽ കെട്ടെണ്ടുന്നത് ജീവിച്ചിരിക്കുന്നതിൽ മൂത്ത പുത്രൻറെ അധകാശമായിരുന്നു. പക്ഷെ വീട്ടിലെ കുളത്തിൽ മുങ്ങി നിവർന്ന് ശേഷംകെട്ടാനായി തുണി ആ സഹോദരനെ അവൻ ഏല്പിച്ചപ്പോൾ താനത് ഏൽക്കിലെന്ന് പറഞ്ഞ് വലം കാലു കൊണ്ട് ആ ശേഷത്തെ കുളത്തിലേക്ക് തട്ടിയിട്ടു. പെട്ടെന്ന് അവൻ ശേഷം എടുത്ത് സ്വന്തം അരയിൽ കെട്ടി.  ശേഷ ക്യയ പറഞ്ഞു തരാൻ എത്തിയ കർമ്മി അന്താളിപ്പോടെ എന്താ ഉണ്ണി ചെയ്തത് എന്ന് മൂത്ത സഹോദരനോട് ചോദിച്ചത് ശ്രവിക്കാതെ സഹോദരൻ അവിടെ നിന്ന് സ്ഥലം വിട്ടു.  ഗായത്രി ജപത്തോടെ കർമ്മ ഫലമെന്ന് മനസ്സിൽ ഉരുവിട്ട് മുത്ത പുത്രൻറെ സ്ഥാനം ഏറ്റെടുത്തു.  കർമ്മി ചോദിച്ചുവത്റെ അടുത്ത മൃത്ത സഹോദരന്മാർക്കും ശേഷം കെട്ടാനുള്ള അവസരം എന്തെ നിഷേധിച്ചത് എന്ന്. അവൻ കൊടുത്ത മറുപടി അച്ഛൻ ചെയ്ത ഏതൊരു കർമ്മത്തിൻറെ ഈ ഫലം ആവർത്തിക്കാതിരിക്ക്ൻ എന്ന്.  ഒരു അലോപ്പതി ഡോക്ടർ ആയ ആ മൂത്ത സഹോദരൻ ആ ചെയ്ത കർമ്മത്തിൻറെ ഫലം ശരിക്കും അനുഭവിച്ചത് പതിനാല് കൊല്ലങ്ങൾക്ക ശേഷം ആയിരിന്നു. ആ സഹോദരൻറെ വലത്തെ കാലിലെ രക്ത കുഴലിലെ തടസ്സം  സൂചികൊണ്ട്  (സ്റ്റെൻറ്)  നീക്കം ചെയ്തു കൊണ്ടിരുന്ന ഡോക്റുടെ അശ്രദ്ധ കാരണം സൂചി രക്ത ധമനിയും ത്വക്കും തുളച്ച് പുറത്തേക്ക് രക്തം ചീറ്റി ഒരു ബൈപാസ് സർജറിക്കവസരം നൽകി. അതിന് ദൃക്സാക്ഷി യായി അവനന്ന് കേന്ദ്ര തലസ്ഥാനത്ത് ട്രാൻസ്ഫർ ആയി എത്തിയിരുന്നു.  അവൻറെ ആധ്യാത്മികത അവന് ഒരു സത്യം മനസ്സിലാക്കി കൊടുത്തിരുന്നു അതായത് നല്ല കർമ്മങ്ങൾക്ക് പുരസ്കാരവും ചീത്ത കർമ്മങ്ങൾക്ക് നല്ല ശിക്ഷയും പരാശക്തി നൽകുമെന്ന്. 

അതിന് ശേഷം കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്വവും അവൻ ഏറ്റെടുത്തു. ഒഴിവ് കിട്ടുന്നതിന് അനുസരിച്ച് വീട്ടിൽ എത്തി അമ്മയേയും രണ്ടു    സഹോദരിമാരെയും അവൻ പരിപാലിച്ചു. ഇതിനിടയിൽ സൂപ്രണ്ടിന് മറ്റൊരു സംസ്ഥാനത്തേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ അക്കൗണ്ടൻറിന് പ്രൊമോഷൻ കിട്ടി. അപ്പോൾ അക്കൗണ്ടൻറിൻറെ വേക്കൻസിയിൽ അവൻ നിയമിതനായി. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ പലതരത്തിലുള്ള പക്ഷപാതപരമായ നീക്കങ്ങൾ  നടന്നിരുന്നു.   പുഞ്ചിരിക്കുന്ന മുഖത്തോടു കൂടി മറ്റുള്ളവരുടെ കാലിനടിയിലെ മണ്ണ് മാറ്റുന്ന അസുരവിത്തുകൾ  അവനെയും വെറുതെ വിട്ടിരുന്നില്ല. പക്ഷെ സത്യവും നീതിയും ധർമ്മവും കൂടെ കൊണ്ട് നടന്നിരുന്ന അവനെ സ്പർശിക്കാൻ അസുര ജന്മങ്ങളുടെ കുത്സിത കർമ്മങ്ങൾക്ക് സാധിച്ചില്ല. എന്ന് മാത്രമല്ല അവർ ചെയ്ത കർമ്മങ്ങൾക്ക് യഥാവിധി ശിക്ഷകളും കിട്ടിയിരുന്നു.  കണക്ക് പിള്ളയുടെ ജോലി യുടെ കൂടെ കെയർടേക്കർ ജോലിയും അവനിൽ നിക്ഷിപ്തമായി. വിദ്യാർഥികളുടെ ഹോസ്റ്റൽ മേൽനോട്ടം കെയർടേക്കറുടെ അധീനതയിൽ ആയിരുന്നു. ആ കാലത്ത് ഹോസ്റ്റൽ മെസ്സ് നടത്തിയിരുന്നത് ഒരു പ്രൈവറ്റ് പാർട്ടി ആയിരുന്നു.  അവർ വിദ്യാർത്ഥികളിൽ നിന്നും അമിത ചാർജ് ഈടാക്കുന്നത് അവന്റെ ശ്രദ്ധിയിൽ പെട്ടു. ആ പാർട്ടി ഓഫീസിലെ പ്രിൻസിപ്പാൾ മുതൽ ക്ളാർക്ക് വരെയുള്ളവരെ സ്വാധീനിച്ചായിരുന്നു മെസ്സ് നടത്തിയിരുന്നത്. അവൻ പ്രിൻസിപ്പാളുമായി സംസാരിച്ചു ആ ഓഫീസിലെ എല്ലാ  ജീവനക്കരെയും പ്രഥമ  അംഗങ്ങളും അതാത് കാലത്തെ വിദ്യർത്ഥികൾക്ക് താൽകാലിക അംഗത്വവും നൽകി ഒരു   സഹകരണ സംഘം രുപീകരിച്ചു. ആ സംഘത്തിന്റെ ബൈലോയിൽ ജീവനക്കാർക്ക് ലോൺ, മെസ്സ് നടത്തിപ്പ് , വിദ്യാർത്ഥികൾക്കും ഓഫീസിനും മറ്റുമുള്ള സ്റ്റേഷനറി വിതരണത്തിന് ഒരു സ്റ്റോർ എന്നിവ ഉൾപ്പെടുത്തിയിരുന്നു. കാലക്രമേണ ആദ്യം മെസ്സ് ഏറ്റെടുത്ത് ആ സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു. മെസ്സിലേക്ക് ആവശ്യമായ എല്ലാ പലവ്യഞ്ജനങ്ങൾ,  പച്ചക്കറി,  പാൽ മറ്റു വസ്തുക്കൾ എല്ലാം ജില്ലാ സഹകരണ ഉപഭോക്ത സംഘത്തിൽ നിന്നും എത്തിച്ച് ഫണ്ട് ദുരുപയോഗം തടഞ്ഞു.  ജീവനക്കാരുടെ സംഘത്തിന്റെ സ്റ്റോറിലുടെ മാത്രം ഓഫീസിലേക്കുള്ള സ്റ്റേഷനറി വിതരണം എന്നാക്കി പർചെയ്സ് വിഭാഗത്തിന്റെ അഴിമതിക്ക് കടിഞ്ഞാൺ ഇട്ടു. അവൻറെ അക്ഷീണ കർമ്മങ്ങൾക്ക് കേന്ദ്രത്തിലെ ഓഫീസിൽ നിന്നും അവന്റെ ഓഫീസിൽ നിന്നും സ്റ്റേറ്റ് സർക്കാർ സഹകരണ ഡിപ്പാർട്ട്മെന്റിൽ നിന്നും വേണ്ട വിധത്തിൽ സഹായം ലഭിച്ചു.  അങ്ങിനെ അക്ഷരാർത്ഥത്തിൽ അവൻ എല്ലാവർക്കും"സ്വാമി" ആയി മാറി. അവനൊരു സത്യം മനസ്സിലായി  സത്യമായ  ആത്മീയതക്ക് പ്രകൃതിശക്തിയുടെ പരിപൂർണ്ണ പിൻതുണ ഉണ്ടായിരിക്കും എന്ന്. 

പെതുജനങ്ങളിൽ നിന്നുള്ള സഹകരണവും അവന് ലഭിച്ചു. അവനെ സ്നേഹിച്ചിരുന്ന കുറെ ചെറുപ്പക്കാർ എന്തിനും ഏതിനും അവന്റെ കുടെ ഉണ്ടായിരുന്നു. ഇതിനിടയിൽ ആദ്യത്തെ പെൺ ലൈബ്രേറിയൻ സംസ്ഥാന സർക്കാറിന്റെ ജോലി കിട്ടി പോയി. പിന്നീട് ഒരു ചെറുപ്പക്കാരൻ ലൈബ്രറിയിൽ ജോലക്കെത്തി. അവൻറെ കുടെയായിരുന്നു ആ ലൈബ്രറേറിയൻറെയും താമസം. മിടുക്കനായിരുന്നു ജോലിയിൽ സമയ ബന്ധിതമല്ലാതെ പണിയെടുത്തിരുന്നു. പക്ഷെ പ്രായത്തിൻറെ വികൃതികൾ അവനിൽ ഉണ്ടായിരുന്നു. ആ കാലഘട്ടത്തിൽ ഈ സഹകരണ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹയർ ഡിപ്ളോമ ഇൻ കോ ഓപ്പറേറ്റീവ് മാനേജ്മെന്റിൽ പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് സീറ്റ് സംവരണം ഉണ്ടായിരുന്നു. ഈ ലൈബ്രറേറിയൻ ഒരു വനിതാ വിദ്യാർത്ഥിനിയുമായി പ്രണയത്തിൽ ഏർപ്പട്ടു. ഈ വിവരം വളരെ ഗോപ്യമായി രണ്ടു പേരും സൂക്ഷിച്ചിരുന്നു. ഈ വിദ്വാൻ ആ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനവും നൽകിയിരുന്നു. പഠന കാലവധിക്ക് ശേഷവും ആ പെൺകുട്ടി ലൈബ്രറേറിയനുമായി ബന്ധപ്പെട്ടിരുന്നു. ഈ സമയത്താണ് ലൈബ്രറേറിയനേയും അവനെയും കംപ്യൂട്ടർ ഡിപ്ളോമ പഠനത്തിനായി സ്ഥാപനം നിയോഗിച്ചത്. ഈവനിങ്ങ് ക്ലാസ് ആയിരുന്നതിനാൽ ജോലിയെ ബാധിച്ചില്ല. കംപ്യൂട്ടർ പഠനത്തിന് ശേഷം ഈ ലൈബ്രറേറിയൻ തലസ്ഥാന സർക്കാർ സർവ്വകലാശാലയിൽ ജോലിക്ക് ചേർന്നു. പിന്നീട് ആ ലൈബ്രറേറിയൻ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഈ കാമുകിയോട് വിട പറഞ്ഞു.  ആ വികടൻ ആ പെൺകുട്ടിയുടെ സുഹൃത്തിനോട് ഈ പെൺകുട്ടിയെ വിവരങ്ങൾ   ധരിപ്പിക്കാൻ ഏൽപ്പിച്ചത് നേരിട്ട് പറയാൻ ധൈര്യം ഇല്ലാത്തതിനാലായിരുന്നു.     ഒരു ദിവസം ഈ പെൺകുട്ടി ഓഫീസിൽ വന്ന് ഈ സംഭവ പരംമ്പര അവനെ ഗ്രഹിപ്പിച്ചു. അവളുടെ പ്രണയം ആത്മാർത്ഥമായിരുന്നതിനാൽ അവൾക്ക് അവനെ മറക്കുവാൻ സാധിക്കുമായിരുന്നില്ല. അവൻ ആ കുട്ടിയോട് ഒരു കാര്യം ചോദിച്ചു എന്തു കൊണ്ട് തുടക്കത്തിലെ ഈ പ്രണയ വിവരം ധരപ്പിക്കാതിരുന്നത് എന്ന്.  ആ കൂട്ടി വിഷമത്താൽ കരയുകയല്ലാതെ മറുപടി തന്നില്ല. അവൻ ആ കുട്ടിയോട് വൈകുന്നേരം വരാൻ പറഞ്ഞു. അവനൊന്നു കൂടി അവളെ ധരിപ്പിച്ചു ആ വിദ്വാനെ വൈകീട്ട് ആ കുട്ടിയുടെ മുൻപിൽ എത്തിച്ച് പിറ്റെ ദിവസം തന്നെ റജിസ്ട്രർ വിവാഹം നടത്തി കൊടുക്കാം എന്ന്.  അവൻ ആ കുട്ടിയെ പറഞ്ഞു   ആ വിശ്വാസ വഞ്ചന കാണിച്ചവൻറെ കൂടെയുള്ള ജീവിതം ആവശ്യമാണോ എന്ന് പുനർചിന്തനം ചെയ്യാൻ. അവൻ അവന്റെ പെറുപ്പക്കാരായ നാലഞ്ച് കുട്ടികളെയും കൂട്ടി ആ വഞ്ചക കാമുകൻ താമസിക്കുന്ന ലോഡ്ജിൽ എത്തി. ആ കള്ള കാമുകൻറെ റൂമേറ്റിനോട് എല്ലാ വിവരവും ധരിപ്പിച്ചു.  അവൻറെ കൂടെ ഒരു വർഷത്തിലധികം താമസിച്ചവനായതു കൊണ്ട് അപമര്യദയൊന്നും പ്രവർത്തിക്കാൻ അവൻ കുട്ടികളെ അനുവദിച്ചില്ല. ആ വഞ്ചന കാട്ടിയവനോട് അവൻ  പറഞ്ഞു ആ പെൺകുട്ടി വൈകീട്ട് ഓഫീസിൽ എത്തുമെന്നും ആ കാമുകിയോട് നേരിട്ട് വിടപറയാനും അഭ്യർത്ഥിച്ചു. പക്ഷെ ആ വികടൻ കൂടെ വരാൻ വിസമ്മതിച്ചു. പിന്നെ യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ ആ വിദ്വാനെ തൂക്കിയെടുത്ത് കാറിലെത്തിക്കാൻ കുട്ടികളോട് പറഞ്ഞു. കുട്ടികൾ ആ വിശ്വാസ വഞ്ചകനെ കാറിലെത്തിച്ചു. ഈ വിശ്വാസ വഞ്ചകനെ ആ പെൺകുട്ടിയുടെ മുന്നിൽ നിർത്തികൊടുത്തു. ബുദ്ധിമതിയായ ആ പെൺകുട്ടി ആ വഞ്ചന കാട്ടിയവനോട്  ഒന്ന് ചോദിച്ചു പ്രണയത്തിനുമുമ്പേ എന്തു കൊണ്ട് രക്ഷിതാക്കളുടെ അനുവാദം വാങ്ങിയില്ല എന്ന്. പിന്നെ പൗരുഷമില്ലാത്തവൻറെ കൂടെ കുടുംബജീവീതത്തിന് തയ്യാറല്ല എന്നും. നിശബ്ദമായിരുന്ന മുഖം വിളറി വെളുത്ത് പോയിരുന്നു.  കൂട്ടികൾ ആ വിദ്വാനോട്  വേഗം സ്ഥലം വിടാൻ പറഞ്ഞു. ഒരുപാധിയും വെച്ചു ഈ പരസരത്ത് ഇനി കാല് കുത്തരരുതെന്നും. ആ പെൺകുട്ടിയോട് അവൻ പറഞ്ഞു നല്ലൊരു ജോലി കിട്ടിയ ശേഷം മാത്രമേ ഇനി വിവാഹത്തെ കുറിച്ച് ചിന്തിക്കാവു എന്ന്.  ചെറപ്പകാരായ ആ കുട്ടികൾ അനീതിക്കും അധർമ്മത്തിനും അസത്യത്തിന്മെതിരെ അവന്റെ തോളോട് ചേർന്നു കർമ്മ നിരതരായതിൽ അവൻ അവരെ അഭിനന്ദിച്ചു. സ്വാമിയെ അവർക്ക് അത്റയധികം ബഹുമാനമായിരുന്നു. . അന്നത്തെ രാത്രിയിലെ  ഭക്ഷണവും ഒരു സെക്കന്റ് ഷോ സിനിമയും അവൻ അവരേടൊപ്പം നഗരത്തിലെത്തി ആസ്വദിച്ചു.

പുതിയ ലൈബ്രേറിയനായി ഒരു ആൺകുട്ടിയെ തന്നെ നിയമിച്ചു. അങ്ങിനെ ആ പോസ്റ്റിൽ മൂന്നാമത്തെ നിയമനം നടന്നു.  ആ ലൈബ്രേറിയനേയും അവനേയും പോസ്റ്റ് ഡിപ്ളോമ കംപ്യൂട്ടർ ഈവനിങ്ങ് ക്ലാസിലെ പഠനത്തിന് നിയോഗിച്ചു.  ആ കാലഘട്ടത്തിൽ അന്നത്തെ പ്രധാനമന്ത്രി രാജ്യത്ത് ഓട്ടോമേഷൻ കേന്ദ്ര സെക്രട്ടറിയേറ്റിലേയും മറ്റു അനുബന്ധ ഡിപ്പാർട്ട്മെന്റ്കളിലും  നടപ്പിലാക്കാൻ നിർദ്ദേശം നൽകി. അതിന്റെ മുന്നോടി ആയിട്ടായിരുന്നു ഈ പഠന സൗകര്യങ്ങൾ ജീവനക്കാർക്ക് നൽകിയിരുന്നത്. അവന് നാല്പതു വയസ്സ് തികഞ്ഞിരുന്നു. അപ്പോഴേക്കും അവൻ ഒരു  മാസ്റ്റേഴ്സ് ഡിഗ്രിയുടെയും ഡിപ്ളോമ ഇൻ കംപ്യൂട്ടർ സയൻസിൻറയും ഉടമ ആയിരുന്നു.  ആ കാലത്ത് ഏറ്റവും ഇളയ സഹോദരിയുടെ വിവാഹം അവൻ നടത്തി കൊടുത്തു.  അച്ഛന്റെ മരണശേഷം മറ്റു സഹോദരന്മാരുടെ സഹായം അമ്മക്കുള്ള ഒരു ഔപചാരികതയായി മാറിയിരുന്നു.  അവന് വേണ്ടിയും വിവാഹ ആലോചന വന്നെങ്കിലും അവനതിന് സമ്മതം നൽകിയില്ല. അച്ഛൻറെ ഉപദേശം ഇടക്കിടെ   അവന്റെ മനസ്സിൽ   പ്രത്യക്ഷപ്പെട്ടിരുന്നു. ഏതൊരു കാര്യവും സ്വന്തം ചെയ്യുവാൻ അവൻ അഗ്രകണ്യനായി തീർന്നിരുന്നു. പതിനാറ് വർഷത്തോളമായി  അടുക്കളയമായുള്ള ബന്ധം അവനെ     നല്ലൊരു പാചക വിദഗ്ധനാക്കിയിരുന്നു.  സഹോദരിമാരിൽ അഞ്ചാമത്തെവൾ  ജാതകത്തിലെ    ചൊവ്വാ ദോഷം കാരണം വിവാഹം നടക്കാതെ വീട്ടിൽ അമ്മക്ക് സഹായമായി ഉണ്ടായിരുന്നു. 

അങ്ങിനെ യൗവനത്തിന് വിട പറഞ്ഞ് അവൻ വാർദ്ധക്യത്തിലേക്ക് ചുവട് വെച്ചു. 

രണ്ടാം അദ്ധ്യായം സമാപ്തം.

തുടരും..



ജീവിതാന്ത്യം 3

ജീവിതാന്ത്യം 3

0
555

 ജീവിതാന്ത്യം   തുടരുന്നു.....നാല്പതു വയസ്സു മുതൽ എഴുപത് വയസ്സു വരെയുള്ള  വാർദ്ധക്യത്തിലുടെ  പ്രയാണം ചെയ്തു കൊണ്ടിരക്കുകയാണ് കാഥികന്റെ സുഹൃത്ത്. ചതുർയുഗത്തിന്റെ  അവസാനഘട്ടത്തിലാണ് ഇപ്പോൾ ഈ ഭൂമിയെന്ന  ഗ്രഹം. ഈ രചിയിതാവ് ഈ യുഗങ്ങളും വേദങ്ങളുമായും കോർത്തിണക്കി സുഹൃത്തിന്റെ ഓർമ്മകളെന്ന രഥത്തെ തെളിച്ചു കൊണ്ടുപോകുന്നു. അഥർവ്വ വേദവും കലിയുഗവും നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഇരുപത്തഞ്ച് ശതമാനം ദൈവാംശ  ശക്തികളായ   സത്യ, നീതി, ധർമ്മ, വിശ്വാസവും എഴുപത്തഞ്ച് ശതമാനം അസുരാംശ ശക്തികളായ അസത്യ, അനീതി, അധർമ്മ,  അവിശ്വാസവും ആണ് നിലകൊള്ളുന്നത്. ഇവ