Aksharathalukal

ജീവിതാന്ത്യം 3

 ജീവിതാന്ത്യം   തുടരുന്നു.....

നാല്പതു വയസ്സു മുതൽ എഴുപത് വയസ്സു വരെയുള്ള  വാർദ്ധക്യത്തിലുടെ  പ്രയാണം ചെയ്തു കൊണ്ടിരക്കുകയാണ് കാഥികന്റെ സുഹൃത്ത്. 

ചതുർയുഗത്തിന്റെ  അവസാനഘട്ടത്തിലാണ് ഇപ്പോൾ ഈ ഭൂമിയെന്ന  ഗ്രഹം. 

ഈ രചിയിതാവ് ഈ യുഗങ്ങളും വേദങ്ങളുമായും കോർത്തിണക്കി സുഹൃത്തിന്റെ ഓർമ്മകളെന്ന രഥത്തെ തെളിച്ചു കൊണ്ടുപോകുന്നു. അഥർവ്വ വേദവും കലിയുഗവും നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഇരുപത്തഞ്ച് ശതമാനം ദൈവാംശ  ശക്തികളായ   സത്യ, നീതി, ധർമ്മ, വിശ്വാസവും എഴുപത്തഞ്ച് ശതമാനം അസുരാംശ ശക്തികളായ അസത്യ, അനീതി, അധർമ്മ,  അവിശ്വാസവും ആണ് നിലകൊള്ളുന്നത്. ഇവിടെ മനുഷ്യർ വളരെയധികം സങ്കീർണ്ണമായ പാതയിലൂടെയുള്ള യാത്രയിലാകുന്നു. എഴുപത്തഞ്ച് ശതമാനം  അസുരാംശ പ്രലോഭനങ്ങൾക്ക് അടിമെപ്പടാൻ സാദ്ധ്യതകൾ നിലനിൽക്കുമ്പോൾ ദൈവാംശമായ ഇരുപത്തഞ്ച് ശതമാനത്തിൽ ഉറച്ച് നിൽക്കുന്നത് കഠിനമായി തോന്നുമെങ്കിലും അവൻ യാതൊരു വിട്ടുവീഴ്ചകൾക്കും ഇടം നൽകാതെ  സത്യം, നീതി, ധർമ്മം വിശ്വാസം  എന്നീ ശക്തികളെ കൈവിടാതെ ജീവിതത്തെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നു.  

അവൻ ഓഫീസിനടുത്ത് അഞ്ചു കിലോമീറ്റർ അകലെയുള്ള  ഒരു  റസിഡൻസ് കോളണയിൽ സ്വന്തമായി വീട് വെച്ചു. അതോടെ വാടക വീട്ടിലെ പൊറുതി അവസാനിപ്പിച്ചു. ഒരൂ   അറ്റാച്ച്ഡ്  ബെഡ് റും,   ഹാൾ കം ഡൈനിംഗ്, അടുക്കള , പുറത്തൊരു കുളിമുറി കം ക്ളോസറ്റ്  എന്നിവയാണ് ഈ ആറു സെൻറിൽ സ്ഥലത്ത് നിർമ്മിച്ചത്.  ആ കോളണിയിലെ ആദ്യത്തെ വീടായിരുന്നു അത്.  ദിവസവും രണ്ടു മിനിറ്റ് നടന്നാൽ റോഡിൽ നിന്നും ബസ്സ് കിട്ടുമായിരുന്നു. ഓഫീസിൽ പുതിയ ക്ളാസ്സുകൾ തൂടങ്ങിയ സമയം. ആ വർഷം പതിനഞ്ച്  കംപ്യൂട്ടറുകൾ വാങ്ങി അതിന്റെ മേൽ നോട്ടം കൂടി അവന്റെ ചുമതലയിൽ വന്നു. മാസ്റ്റേഴ്സ് ഡിഗ്രിയുടെ വില അവന് മനസ്സിലായി.  കംപ്യൂട്ടർ  സബ്ജക്ട്    എല്ലാ മാനേജ്മെൻറ് കോഴ്സുകളിലും ഉൾപ്പെടുത്തി.
ഹോസ്റ്റൽ ചുമതല കംപ്യൂട്ടർ ചുമതല ഇവയൊന്നും അക്കൗണ്ട്സ് വിഭാഗത്തെ ബാധിച്ചില്ല. 

ഡൽഹിയിലെ ഓഫീസിൽ  അവന്റെ ഈ കർമ്മങ്ങൾ സ്ഥിരീകരിക്ക പെട്ടിരുന്നു. വീട്ടിൽ അവന്റെ  ഏറ്റവും ഇളയ പെങ്ങൾ വിവാഹിതയായി പടിഞ്ഞാറൻ സംസ്ഥാനത്തക്ക് പോയതിനാൽ അമ്മയും ഒരു പെങ്ങളും മാത്രമായി. അടുപ്പിച്ച് ലീവ് കിട്ടന്നതനുസരിച്ച് അവൻ വീട്ടിൽ പോയി കൊണ്ടിരുന്നു.  അവൻറെ മൂത്ത സഹോദരി യുടെ രണ്ടാമത്തെ മകൻ അപ്പോൾ ഡിഗ്രി പഠിക്കുന്നു.  മുത്ത സഹോദരിയുടെ ഭർത്താവിന്റെ അമ്മ അപ്പോഴേക്കും മാനസിക രോഗത്തിന് അടിമപ്പെട്ട് കിടപ്പിലായിരുന്നു. രണ്ടു  വർഷം ആ അമ്മയുടെ ശുശ്രൂഷകൾ അവന്റെ മൂത്ത സഹോദരിയാണ് ചെയ്തിരുന്നത്.  ഈ സഹോദരിയുടെ മൂത്ത മകന് അപ്പോഴേക്കും അച്ഛന്റെ മരണശേഷം കിട്ടാനുള്ള ജോലി കേന്ദ്ര സർവീസിൽ നാട്ടിൽ തന്നെ ലഭിച്ചു. അത് ആ സഹോദരിക്ക് വലിയൊരു സഹായമായി എന്ന് പറയാം.

അവന്റെ  ഓർമ്മയിൽ ഈ സഹോദരിയും അമ്മായിയമ്മയും തമ്മിലുള്ള മാനസിക സംഘർഷങ്ങൾ തെളിഞ്ഞു വന്നു.  അവന്റെ പത്താം ക്ലാസ് പഠന സമയത്തായിരുന്നു അത്. ഇന്നും തുടർന്നു കൊണ്ടിരിക്കുന്ന ഈ പോരാട്ടത്തിന്റെ പ്രതിഭാസം മനസ്സിലാക്കാൻ അവന്റെ മനസ്സ് ശ്രമിക്കുന്നു. ഒരു പക്ഷെ പത്ത് മാസം ചുമന്ന് അമിഞ്ഞ പാൽനൽകി വളർത്തി വലുതാക്കിയ മകൻ വിവാഹ ശേഷം  തന്റെ തല്ലാതായി തീരുമോ എന്ന അപകർഷതാബോധം കൊണ്ടോ അതോ താൻ അനുഭവിച്ച ഇത്തരത്തിലുള്ള ഒരു പ്രകടനത്തിൻറെ തുടരാവിഷ്കരണമോ. 
എന്തായാലും ബൃഹ്മചാരിയായ അവന് ഒന്ന് മനസ്സിലായി ഈഗോ , അഹങ്കാരം,  തന്നിഷ്ടം , ആഗ്രഹം, വിവേകരഹിതം   എന്നീ സാത്താന്മാരുടെ വിളയാട്ടം ആണ് ഇതിന് പുറകിൽ.  എന്തു കൊണ്ട്  രണ്ടു അമ്മയച്ഛന്മാരെ കിട്ടിയ സന്തോഷത്തിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നില്ല.  വിട്ട് വീഴ്ചകൾക്ക് രണ്ടു മനസ്സുകളും  തയ്യറകാത്തതിൻറെ പരിണിതഫലമായിരിക്കാം. 
അവൻ ഒന്നോർത്തു അവന്റെ അമ്മക്ക് അഞ്ചു മരുമക്കൾ പുത്ര വധുക്കളായി എത്തിയിട്ടും ഇത്തരത്തിലുള്ള ഒരു പോര് കണ്ടതോ കേട്ടതോ ആയി അറിയുന്നില്ല. ഇപ്പോൾ  അവൻ  ഒറ്റ വാക്കിൽ പറയും \\\\\\\" കർമ്മ ഫലം\\\\\\\" . അത് സത്യം തന്നെ എന്ന് അവന്റെ ജീവിതം മനസ്സിലാക്കി കൊടുത്തു. മുത്ത സഹോദരി ഭർത്താവ് മരണപ്പെട്ടതിനുശേഷം ആ അമ്മായി അമ്മയെ ശുശ്രൂഷിച്ച കഴിഞ്ഞു.  കർമ്മഫലം ശക്തിയുള്ളത്  തന്നെ  എന്നവനറിഞ്ഞു. 

അവൻറെ ജീവീതത്തലേക്ക് എത്തി നോക്കിയ പെൺകുട്ടികളെല്ലാം പെട്ടെന്ന് വിവാഹിതരായി പോകുന്നു എന്ന സത്യവും അവനെ അത്ഭുതപ്പെടുത്തിയിരുന്നു. പാൽകാരി പെൺകുട്ടി,  അന്യ സംസ്ഥാനത്തെ ബോസ്സിൻറെ മകൾ, ജോലി സ്ഥലത്തെ സഹ പ്രവർത്തകർ,  വാടക വീട്ടിലെ പെൺകുട്ടി,  സഹകരണ പഠനത്തിന് വന്ന ഉദ്യോഗസ്ഥ, ഒരു സഹോദരൻറെ കൂട്ടകാരൻറ മകൾ  എന്നിങ്ങനെ നീണ്ടു പോകുന്ന ലിസ്റ്റിൽ ഉള്ളവരെല്ലാം ആത്മാർത്ഥമായി അവനെ  ഇഷ്ടപ്പെട്ടത് കാരണമായിരിക്കാം ഏതൊ ഒരു ശക്തി അവർക്കെല്ലാം പെട്ടെന്ന് വിവാഹം ശരിപ്പെടുത്തി അവന്റെ ബൃഹ്മചാരി ജീവിതം സുരക്ഷിത മാക്കിയത്. 

അവൻറെ മറ്റൊരു പ്രത്യേകത എല്ലാ ജീവ ജാലങ്ങളെയും സ്നേഹിക്കാൻ ദൈവം കഴിവ് നൽകിയതായിരുന്നു എന്നതായിരുന്നു. പുതിയ വീടിന് സമീപത്തെ കുട്ടികൾക്കും അവൻ കുട്ടുകാരനായിരുന്നു.  ഒഴിവ് ദിവസങ്ങളിൽ അവരെ പാർക്കിൽ കൊണ്ട് പോയി അവരോടൊപ്പം സമയം കളഞ്ഞിരുന്നു. അവന്  ആരോടും ദേഷ്യമോ വിദ്വേഷമോ തോന്നിയിരുന്നില്ല. മൗനം അവന്റെ ആയുധമായിരുന്നു. നീതിക്ക് നിരക്കാത്തത് ദർശിച്ചാൽ ഓഫീഷ്യലായതിനെ നിയമാനുസൃതമായി നേരിട്ടിരുന്നു. വ്യക്തിപരമായതിനെ മൗനം കൊണ്ട് നേരിട്ടിരുന്നു.  ഗീതാചാര്യൻറെ ശിക്ഷണം അവനെ വളരെ സ്വാധീനിച്ചിരുന്നു. 

കേന്ദ്ര സർക്കാരിന്റെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് അക്കൗണ്ടൻസി  ട്രെയിനിങ്ങിനു പടിഞ്ഞാറൻ സംസ്ഥാനത്തേക്ക്  അവനെ നിയോഗിച്ചിരുന്നു. അവിടെ വച്ച് ഹെഡ് ഓഫീസിലെ മുതിർന്ന ഒഫീഷ്യൽസിനെ പരിചയപ്പെടാൻ അവന് സാധിച്ചു. അവൻറെ കാര്യ ശേഷിയെ അവർ ബഹുമാനിച്ചിരുന്നു. 
ഈ യാത്രക്ക് ഇടയിൽ തിരിച്ചു വരുമ്പോൾ കേന്ദ്ര തലസ്ഥാനത്തുള്ള ഡോക്ടർ ആയ സഹോദരൻറെ വീട്ടിൽ പോകാൻ അവൻ തയ്യാറെടുത്തിരുന്നു. തീവണ്ടിയിൽ തിരിച്ചു വരുമ്പോൾ തലസ്ഥാന നഗരി  റയിൽവേ   സ്റ്റേഷന് മുൻപുള്ള സ്റ്റേഷനിൽ അവനെ കാത്ത് സഹോദര മകൻ കാത്ത് നിന്നിരുന്നു. ആ സ്റ്റേഷനിൽ ഇറക്കി അവനെ ആ മരുമകൻ ഒരു സിക്ക് കുടുംബത്തിൽ കൊണ്ട് പോയി. മരുമകൻറെ കുടെ  എം ഡിക്ക്   പഠിക്കുന്ന പെൺകുട്ടിയുടെ വീടായിരുന്നു അത്. അവരെ എല്ലാം അവൻ പരിചയപ്പെട്ടു. അതിന് ശേഷം സഹോദരൻറെ അടുത്ത് അവൻ എത്തി ചേർന്നു.  സഹോദരൻ ഈ ബന്ധത്തിന് സമ്മതിക്കില്ല എന്ന് ബംഗാളിയായ ചേട്ടത്തിയമ്മ അവനെ അറിയിച്ചു.  അവൻ സഹോദരനുമായി ഒന്നും ചർച്ച ചെയ്തില്ല. രണ്ടു ദിവസത്തിനുശേഷം അവൻ തിരിച്ചു അവന്റെ ഓഫീസിൽ എത്തി ചേർന്നു.  

കംപ്യൂട്ടർ പരിശീലനത്തിനോടൊപ്പം അവൻ ഓഫീസ് ഓട്ടോമേഷൻ ആരംഭിച്ചു. ആദ്യമായി അക്കൗണ്ട്സ് വിഭാഗത്തീനു വേണ്ടി ഒരു സോഫ്റ്റ്വെയർ നിർമ്മിച്ചു. അതിന് ശേഷം ലൈബ്രററിക്കു വേണ്ടിയും ഒന്ന് നിർമ്മിച്ചു. 
ഇന്ന് ആധുനിക ടൂൾസ് ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാൻ എളുപ്പമാണ്. ആ കാലത്ത്   എം എസ് ഡോസ് പ്ളാറ്റ്ഫോമും  കോബോൾ പാസ്കൽ ബേസിക് എന്നി പ്രോഗ്രാമിങ്ങ് ടൂളുകളും ഡീ ബെയ്സ് വേർഡ്സ്റ്റാർ ലോട്ടസ് എന്നി ആപ്ളിക്കേഷനുകളുമായിരുന്നു അവന്റെ സഹായികൾ. ആദ്യത്തെ ഓട്ടോമേഷൻ അവന്റെ സ്ഥാപനത്തിൽ തുടങ്ങിയപ്പോൾ മറ്റു സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലും ഓട്ടോമേഷൻ ചെയ്തു കൊടുക്കുവാനുള്ള ഓഫറുകൾ വന്നു തുടങ്ങി. അവൻറെ സ്ഥാപനത്തിൽ കംപ്യൂട്ടർ പരിശീലന കോഴ്സുകൾ ആരംഭിച്ചു. പ്രത്യേകമായി സജ്ജീകരിച്ച എയർകണ്ടീഷൻറ് ഹാളിൽ പതിനഞ്ച് സിസ്റ്റവും ഒരു പ്രൊജക്റ്ററും ഇൻസ്റ്റാൾ ചെയ്തു. അങ്ങിനെ ഓട്ടോമേഷനും കംപ്യൂട്ടർ ക്ലാസ്സുകളും ആരംഭിച്ചു. 

പുതിയ വീട്ടിലെ താമസ തുടങ്ങി ഒരു കൊല്ലം കഴിഞ്ഞപ്പോൾ അവൻ അമ്മയേയും ഇളയ സഹോദരിമാരേയും  മരിച്ചു പോയ സഹോദര പത്നിയേയും കൃട്ടി കാശിയിലേക്ക് യാത്ര ചെയ്തു. അച്ഛന്റെ ആത്മാവിനുള്ള കൃയ ഗംഗയിൽ ചെയ്തു. ഇളയ സഹോദരിമാരെ ഭോപാലിലുള്ള സഹോദരൻറെ അടുത്ത് നിർത്തി അവനും അമ്മയും ഏട്ടത്തിയമ്മയും ഭോപ്പാലിലെ സഹോദരനും കൃടിയാണ് കാശിയിൽ പോയത്. ആ യാത്രയിൽ തിരിച്ചു നാട്ടിൽ വരുമ്പോൾ ഭോപ്പാലിൽ രണ്ടു ദിവസം തങ്ങി. പിന്നെ ചന്ദ്രപൂരിലുള്ള നാലാമത്തെ സഹോദരിയുടെ അടുത്തും രണ്ടു ദിവസം താമസിച്ചു. അവിടെ നിന്നായിരുന്നു ചെന്നയിലേക്ക് തീവണ്ടി കയറേണ്ടുന്നത്. ആ ജീ ടി എക്സ്പ്രസ് നാഗപൂർ കഴിഞ്ഞ ഉടനെ  റയിൽ പാളം തെറ്റി.  അവനും വീട്ടുകാർക്കും ആ തെറ്റിയ ഭോഗിയിലായിരുന്നു റിസർവേഷൻ നാഗപൂരിൽ നിന്നും ചെയ്തിരുന്നത്.  പക്ഷെ ബോർഡിഗ് ചന്ദ്രപുരിൽ നിന്നും ആയിരുന്നു. ദൈവ സഹായത്താൽ അന്ന് ആ അപകടത്തിൽ നിന്നും അവനും കുടുംബവും രക്ഷപ്പെട്ടു. അതേ തീവണ്ടി അപകടം പറ്റിയ ബോഗികൾ മാറ്റി യാത്ര  തുടർന്നു. അവനും കുടുബവും അതേ വണ്ടിയിൽ ചെന്നൈയിൽ വന്നിറിങ്ങി. ചെന്നൈയിൽ അഞ്ചാമത്തെ സഹോദരനും പത്നിയും താമസിച്ചിരുന്നു. ബറോഡയിൽ ജോലി ചെയ്തിരുന്ന പ്രൈവറ്റ് കംമ്പനി പൂട്ടി പോയപ്പോൾ ചെന്നൈയിലെ ഒരു  കമ്പനിയിൽ  ചേർന്നു. അവിടെയും അവനും കുടുംബവും രണ്ടു ദിവസം താമസിച്ചു. അങ്ങിനെ അവൻ അമ്മയേയും കൊണ്ട് ഇതര സംസ്ഥാനങ്ങളീലൂടെ ഒരു യാത്ര നടത്തി.  

അപ്പോഴാണ് അവനോർത്തത് പാറ്റ്നയിലെ പ്രൈവറ്റ് കമ്പനി പൂട്ടി അവന്റെ കുഞ്ഞളിയൻ ബറോഡയിൽ വേറൊരു കമ്പനിയിൽ ജോലിക്ക് ചേരുകയുണ്ടായത്. കുഞ്ഞളിയൻ ബറോഡയിൽ എത്തിയ ശേഷമാണ്  വിവാഹിതനായത്. ചെന്നൈയിലെ സഹോദരനും ആ കാലത്ത് ബറോഡയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് അവന്റെ ആ സഹോദരൻ ചെന്നൈ കേന്ദ്രമാക്കിയുള്ളൊരു കമ്പനിയിൽ ജോലിക്ക് ചേരുകയണുണ്ടായത്. 

അവൻറെ പുതിയ വീട്ടിനടുത്തുള്ള കുട്ടികൾക്ക് സൗജന്യ ട്യുഷൻ കൊടുത്തിരുന്നു . അഞ്ചാം ക്ലാസ്സു മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾ ഉണ്ടായിരുന്നു പഠനത്തിന്. അവൻ കുട്ടികൾക്ക് കുളിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തിരുന്നു. ആ കൂട്ടത്തിലെ പത്താം ക്ലാസ്കാരി പഠനം കഴിഞ്ഞപ്പോൾ ആ കുട്ടിക്ക് ഒരു തയ്യൽ മെഷീൻ അവൻ വാങ്ങിച്ചു കൊടുത്തു. അവൾക്ക് ഉപജീവനത്തിനുള്ള മാർഗം അതുകൊണ്ട് നിറവേറ്റുവാൻ നിർദ്ദശിച്ചു. അവൻ വാടക വീട്ടിൽ താമസിക്കുന്ന അവസരത്തിലാണ് ആദ്യമായി ഒരു പതിനാല് ഇഞ്ച്   ബ്ലാക്ക് ആൻഡ് വൈറ്റ്   ടെലിവിഷൻ വാങ്ങിച്ചത്. അന്ന് കെൽട്രോൺ എന്ന സർക്കാർ സ്ഥാപനം തിരുവനന്തപുരത്ത കനകകുന്ന് കേന്ദ്രമാക്കി കേരളത്തിലെ ആദ്യ ടെലികാസ്റ്റ് ആരംഭിച്ചത്. അതിന് ശേഷം പുതിയ വീട്ടിലിത്തിയപ്പൾ കളർ ടെലിവിഷൻ അവൻ വാങ്ങിച്ചു. അതും പതിനാല് ഇഞ്ച് തന്നെ ആയിരുന്നു.  ഇരുപത്തിനാല് ഇഞ്ച് കളർ ടെലിവിഷൻ അവൻ അമ്മക്ക് വാങ്ങി കൊടുത്തു.  പുതിയ വാസ സ്ഥലത്തും അവനെ സഹായിക്കാൻ ചെറുപ്പക്കാരുടെ ഒരു സംഘം ഉണ്ടായിരുന്നു. ഏഴു കൊല്ലം പുതിയ വീട്ടിൽ താമസിച്ചു. വീടു വെക്കുവിനുളള സംഖ്യ സ്വരൂപിച്ചത് മൂന്നാമത്തെ സഹോദരിയുടെ സ്വർണ്ണം പണയം വെച്ചിട്ടായിരുന്നു. ആ സഹോദരിയും കുടുംബവും ഗൾഫിൽ ആയിരുന്നു.    ആ കടം ശബളത്തിൽ നിന്നും മ്സംതോറും  പിടിച്ച് ബാങ്കിന് കൊടുത്തിരുന്നു. അവൻ ആ വീടിൻറെ ആധാരം ആകെയുള്ള ഒരു പത്ത് വയസ്സുകാരി   പൗത്രിയുടെ   (  സഹോദരി പുത്രി)  പേരിലേക്ക് മാറ്റി എഴുതി. കാരണം അവൻ പറഞ്ഞത് അവൻ പെട്ടെന്ന് മരണപ്പെട്ടാൽ സ്വർണ്ണത്തിൻറെ അവകാശി  അവന്റെ ആത്മാവിനെ ശപിക്കരുത് എന്നായിരുന്നു ഉദ്ദേശം. അമ്മ ജീവിച്ചിരിക്കുമ്പോൾ ബ്രഹ്മചാരിയായ   മകൻ  മരണപ്പെട്ടാൽ അവന്റെ പേരിലുള്ള ഈ വീടിന് അവകാശം അമ്മക്കായിതീരും . സഹോദരിയൂടെ നൂറിലധികം പവൻ സ്വർണം പല ബാങ്കുകളായി പണയത്തിലുമാണല്ലോ അപ്പോൾ സഹോദരിക്ക് ഒരിക്കലും കഷ്ടത വരാൻ അവൻ ആഗ്രഹിച്ചില്ല. പക്ഷെ അവന് മരണം സംഭവിച്ചില്ല എന്നു മാത്രമല്ല അവന് ഓഫീസ് സൂപ്രണ്ട് ആയി പ്രൊമോഷൻ കിട്ടുകയും ചെയ്തു.      പുതുതായി കേരളത്തിൽ  മലബാർ പ്രദേശത്ത്    കേന്ദ്ര സംസ്ഥാന ഫണ്ടിങ്ങിലൂടെ ആരംഭിച്ചു രണ്ടാമത്തെ  സഹകരണ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് അവനെ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. 

തുടരും ...



ജീവിതാന്ത്യം 4

ജീവിതാന്ത്യം 4

0
456

ജീവിതാന്ത്യം     തുടരുന്നു....ഔദ്യോഗിക പ്രൊമോഷൻ സമയാത്താണ് ചിരിക്കുന്ന മുഖത്തിന് പുറകിലുള്ള ഭീഭത്സ ഭാവങ്ങൾ അനുഭവിച്ചറിയാൻ നമുക്ക് കഴിയുക എന്നവൻ പറഞ്ഞു. അതിന് ഉദാഹരണം അവൻ പറഞ്ഞപ്പോൾ ഞെട്ടി പോയി. ട്രാൻസ്ഫർ ആയി വന്ന അക്കൗണ്ടൻറ്റിന് സ്വന്തം വാടകവീട്ടിൽ അഭയം നൽകി കൂടപിറപ്പിനെ പോലെ കരുതിയ വ്യക്തി ഇൻചാർജ് സൂപ്രണ്ട് ആയി കൂറച്ചു മാസങ്ങൾ ജോലി നോക്കിയ സമയത്താണ് അവൻ ബീ കോം  ഡിഗ്രി പാസ്സായി സർട്ടിഫിക്കറ്റിൻറെ കോപ്പി ഈ ഇൻചാർജിനെ ഏൽപ്പിച്ച് അവന്റെ സർവീസ് ബുക്കിൽ രേഖ പെടുത്താനായി നൽകിയത്. പക്ഷെ ആ വിദ്വാൻ അത് ചെയ്തിട്ടില്ല എന്ന് അറിയുന്നത് അവന്റെ അക്കൗണ്ട