Aksharathalukal

ജീവിതാന്ത്യം 4

ജീവിതാന്ത്യം     തുടരുന്നു....

ഔദ്യോഗിക പ്രൊമോഷൻ സമയാത്താണ് ചിരിക്കുന്ന മുഖത്തിന് പുറകിലുള്ള ഭീഭത്സ ഭാവങ്ങൾ അനുഭവിച്ചറിയാൻ നമുക്ക് കഴിയുക എന്നവൻ പറഞ്ഞു. അതിന് ഉദാഹരണം അവൻ പറഞ്ഞപ്പോൾ ഞെട്ടി പോയി. ട്രാൻസ്ഫർ ആയി വന്ന അക്കൗണ്ടൻറ്റിന് സ്വന്തം വാടകവീട്ടിൽ അഭയം നൽകി കൂടപിറപ്പിനെ പോലെ കരുതിയ വ്യക്തി ഇൻചാർജ് സൂപ്രണ്ട് ആയി കൂറച്ചു മാസങ്ങൾ ജോലി നോക്കിയ സമയത്താണ് അവൻ ബീ കോം  ഡിഗ്രി പാസ്സായി സർട്ടിഫിക്കറ്റിൻറെ കോപ്പി ഈ ഇൻചാർജിനെ ഏൽപ്പിച്ച് അവന്റെ സർവീസ് ബുക്കിൽ രേഖ പെടുത്താനായി നൽകിയത്. പക്ഷെ ആ വിദ്വാൻ അത് ചെയ്തിട്ടില്ല എന്ന് അറിയുന്നത് അവന്റെ അക്കൗണ്ട്സ് തസ്തിക സ്ഥിരപ്പടുത്തുന്ന അവസരത്തിൽ ആണ്.  അന്ന് പ്രിൻസിപ്പാൾ ആയി ജോലി നോക്കിയിരുന്ന കർണാടകകാരൻ അവനെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവൻ ഞെട്ടി പോയിയത്റെ.
അവൻറെ ആത്മാർത്ഥതയെ മനസ്സിലാക്കിയിരുന്ന ആ പ്രിൻസിപ്പാൾ ഉടനെ തന്നെ അവനിൽ നിന്നും കോപ്പി വാങ്ങി,  എന്ന് അവൻ ഓഫീസിൽ കൊടുത്തിരുന്നുവോ ആ ദിവസത്തെ  വരവ് കാണിച്ചു സർവീസ് ബുക്കിൽ രേഖപ്പടുത്തി. അതോടൊപ്പം അവന്റെ പീ ജി ബിരുദവും രേഖപ്പെടുത്തി.  അവനപ്പോൾ പറഞ്ഞ ഉപമ " താൻ തിന്നില്ല മറ്റുള്ളവരെ തിന്നാനും സമ്മതിക്കില്ല " എനിക്ക് വളരെ സത്യം തന്നെ  എന്ന് തോന്നി.  അവൻ ഒരു കാര്യം കൂടി പറഞ്ഞു " നേരായ മാർഗത്തിലൂടെ സത്യം നീതി ധർമ്മം ഇവ കൈവിടാതെ ആത്മാർത്ഥമായ കർമ്മത്തിന് നല്ല പുരസ്കാരം തേടി വരും ." 

അവന് പ്രൊമോഷൻ ഓർഡർ ഡൽഹിയിൽ നിന്നും വേണം വരാൻ. ആയതിനാൽ കുറച്ചു ദിവസങ്ങൾ കൂടി അവന്റെ ഔദ്യോഗിക കർത്തവ്യങ്ങൾ ബാക്കി വെക്കാതെ ചെയ്തു തീർക്കാൻ അവസരം കിട്ടി.  അവൻറെ അക്കൗണ്ട്സ് വിഭാഗത്തിലെ  സെപ്റ്റംബർ മാസത്തെ   കണക്കുകൾ ക്ളോസ് ചെയത് ഓഫീസ് സൂപ്രണ്ടിനെ ഏല്പിക്കുക,    ആ  മാസത്തെ കംപ്യൂട്ടർ ക്ളാസുകൾ ഭംഗിയായി തീർത്ത് കംപ്യൂട്ടർ ഡിജിറ്റൽ ക്ളാസ്സിൻറെ ഉത്തരവാദിത്വം കംപ്യൂട്ടർ അദ്ധ്യാപകനെ ഏല്പിക്കുക, ജീവനക്കാരുടെ സഹകരണ സംഘത്തിൻറെ പ്രവർത്തനങ്ങൾ വേറൊരു അദ്ധ്യാപകനെ ഏല്പിക്കുക എന്നീ കാര്യങ്ങൾ ഓരോന്നായി ചെയ്തു തീർക്കാൻ അവസരം കിട്ടി.  അതെപോലെ  പ്രത്യേകിച്ച് അവന്റെ മറ്റൊരു ബാധ്യതയായ വീട് വില്പനക്കുള്ള അന്വേഷണം  വേഗത്തിൽ   ആക്കുക  എന്നതായിരുന്നു.   ഒരു  അജ്ഞാതശക്തി എപ്പോഴും അവന്  നേർവഴി കാണിക്കാനും എല്ലാം ഭംഗിയായി കൊണ്ട് നടത്താനും കൂടെ ഉണ്ടായിരുന്നു വെന്ന് അവൻ പറഞ്ഞു.  ഈ സമയത്ത് തന്നെ ഗൾഫിലുണ്ടായിരുന്ന മൂന്നാമത്തെ സഹോദരിക്ക് കേരളത്തിൽ ത്രിശൂരിൽ ഒരു വീട് വാങ്ങാനുള്ള തിരച്ചിൽ നടന്നു വരുന്നുണ്ടായിരുന്നു. അവൻറ ആ അളിയൻ ഗൾഫിൽ സർക്കാർ ജോലിയിൽ ആയിരുന്നു. ആ സഹോദരിയുടെ സ്വർണ്ണാഭരണത്തിൽ കുറച്ചു കൂടി ബാങ്കിൽ നിന്നും ലോൺ വീട്ടി എടുക്കാൻ ബാക്കി ഉണ്ടായിരുന്നു. ആ തുക ആ അളിയൻ അവന് അയച്ചു കോടുത്ത് ബാങ്കിലെ ബാധ്യത തീർക്കാൻ സഹായിച്ചു. അവന് ദുർഘടമായി തോന്നിയ കാര്യം അവന്റെ വീട് തീരാധാരാമായി എഴുതിയത്  തിരിച്ചു അവന്റെ പേരിലേക്ക് ആക്കുക എന്നതായിരുന്നു. എങ്കിലെ   വീടിൻറെ  വില്പന നടക്കുകയുള്ളു. റവന്യു നിയമം അനുശാസിക്കുന്നത് തീരാധാരം തിരിച്ചു എഴുതാൻ സാധിക്കില്ല എന്നതാണ്.  അവൻറെ കുടെയുണ്ടെന്ന് അവൻ വിശ്വാസിക്കുന്ന പ്രപഞ്ചശക്തി ഈ വിഘ്നവും മാറ്റി കൊടുത്തു. ഗൾഫിൽ ജോലി എടുക്കുന്ന ഒരു കുടുംബം അവന്റെ വീട് കണ്ട് തൃപ്തിപ്പെട്ട് അഡ്വാൻസ് കൊടുത്തു. മുഴുവൻ തുക   സ്വരൂപിച്ച്  ആറു മാസത്തിനുള്ളിൽ  ഭൂമിയും വീടും റജിസ്ട്രർ ചെയ്തു എടുക്കാം എന്ന്    എഗ്രിമെന്റ് കൈ ഒപ്പ് വെച്ചെഴുതി കൊടുത്തു വത്റെ. അളിയൻ ത്രിശൂരിൽ കണ്ട് വെച്ച വീടിൻറെ പകുതിവിലക്കാണ് അവന്റെ തിരുവനന്തപുരത്തുള്ള വിട് വില്പന ആയത്. 
റജിസ്ട്രാർ ഓഫീസിലെ കാര്യങ്ങൾ അവന്റെ വീട് വാങ്ങാൻ വന്നവരുടെ ബന്ധുക്കൾ ശരിയാക്കി ആധാരം അവന്റെ പേരിലേക്ക് തിരിച്ചു എഴുതി. അങ്ങിനെ ആ ഒരു തമസ്യ തരണം ചെയ്തു കിട്ടി.  അളിയൻ ത്രിശൂരിലെ വീടിന് അഡ്വാൻസ് കൊടുത്തു. ആറ് മാസസമയത്തിനുള്ളിൽ അവന്റെ വീട് വില്പന യും അളിയൻറെ വീട് വാങ്ങലും നടന്നു.  
ഇതിനിടയിൽ അവന്റെ പ്രൊമോഷൻ  ഓർഡർ വന്നു. കണ്ണൂരിൽ മൂന്ന് വർഷം പഴക്കമുള്ള കേന്ദ്ര കേരള അധീനതയിൽ തുറന്ന സഹകരണ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കായിരുന്നു അവന് പ്രൊമോഷനോട്ട കൂടിയ ട്രാൻസ്ഫർ. ആ സ്ഥാപനം അന്നത്തെ കണ്ണുരിലെ    പാർലമെന്റേറിയൻറെ സംഭാവന ആയിരുന്നു.  പക്ഷെ ഉത്ഘാടന ശേഷം അതിന്റെ നടത്തിപ്പിൽ വന്ന താഴപിഴവിൽ മൂന്ന് കൊല്ലത്തെ ശോഷിച്ച പ്രവർത്തനം ആ സ്ഥാപനത്തെ അതിന്റെ മരണ ശയ്യയിലെത്തിച്ചിരുന്നു. കേന്ദ്ര സർക്കാർ അവന് നൽകിയ ഉത്തരവാദിത്വം ആ സ്ഥാപനത്തെ പുനരുദ്ധരിച്ച് ഉയർത്തി കൊണ്ട് വരിക എന്നതായിരുന്നു. അവൻ ആ കാര്യം ഏറ്റെടുത്ത് ഓഫീസിൽ നിന്നും വിടുതൽ വാങ്ങി കണ്ണരിലേക്ക് കൂടുമാറി. ആ സ്ഥാപനത്തിൽ തിരുവനന്തപുരം ഓഫീസിൽ അധ്യാപകനും അവന്റെ സുഹൃത്തും ആയരുന്ന ഒരു തമിഴ്നാട് സ്വദേശി നേരത്തെ ട്രാൻസ്ഫർ ആയി എത്തിയിരുന്നു. കണ്ണുരിലേക്ക് അവന്റെ വീട്ടിൽ നിന്നും നാലു മണിക്കൂർ തീവണ്ടി യാത്രയെ വേണ്ടിയിരുന്നുള്ളു. ആഴ്ചയിൽ വീട്ടിൽ പോയിവരാൻ സാധിച്ചിരുന്നു.  അതിനിടയിൽ അവന്റെ  ഇളയ സഹോദരിയുടെ ഭർത്താവ് അന്തരിച്ചു. അവൻ തന്നെ അന്യ സംസ്ഥാനത്ത് പോയി സഹോദരിയെ വീട്ടിൽ എത്തിച്ചു. ആ സഹോദരിക്ക് വീടിനടുത്തു തന്നെ ഒരു ജോലിയും കിട്ടി. കുഞ്ഞുങ്ങൾ ഒന്നും അവർക്ക് ഉണ്ടായിരുന്നില്ല. 

കണ്ണുരിലെ താണ എന്ന സ്ഥലത്ത് വാടക കെട്ടിടത്തിൽ ആയിരുന്നു അത് പ്രവർത്തിച്ചിരുന്നത്. വളരെ ദയനീയമായിരുന്നു ആ സ്ഥാപനത്തിൻറെ സ്ഥിതി. മൂന്ന് തമിഴ്നാട് സ്വദേശികൾ അധ്യാപകരായി ട്രാൻസ്ഫറായി അവിടെ എത്തിയിരുന്നു. മൂന്ന് പേരും അവരവരുടെ വിഭാഗങ്ങളിൽ നല്ല പ്രവർത്തന പരിചയം ഉള്ളവരായിരുന്നു. പക്ഷെ ഒരു പുതിയ സംരഭം നടത്തുവാനുള്ള പരിശീലനം അവർക്ക് കിട്ടിയിരുന്നില്ല.  അവരുടെ അക്കാഡമിക്     സഹായത്തിന്  പുതിയ നിയമനത്തിലുടെ മൂന്ന് ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള  ചെറുപ്പക്കാരെ  കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നു. അതിൽ രണ്ടു മലയാളികളും ഒരു കന്നഡകാരനും ഉണ്ടായിരുന്നു.       അഡ്മിനിസ്ട്രേറ്റീവ് ആവശ്യത്തിന് ഒരു സൂപ്രണ്ടിനെ ചെന്നൈ  ഓഫീസിൽ നിന്നും ട്രാൻസ്ഫർ ആയി കൊടുത്തിരുന്നു.  വേറൊരു ഉദ്യോഗസ്ഥരേയും അവിടെ അപ്പോയിന്റ്മെന്റ് നടത്തിയിരുന്നില്ല. ഒരു പാർട്ട്ടൈം പെൺകുട്ടി അടിച്ചു തളിക്കാൻ ദിവസകൂലിക്ക് വച്ചിരുന്നു. അവനവിടെ എത്തി സൂപ്രണ്ടിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് ചാർജ് ഏറ്റെടുത്തു. അവിടുത്തെ പരിതാപകരമായ  ദയനിയ സ്ഥിതി കണ്ട് അവന് സംങ്കടം വന്നുവത്റെ. ആകെ ഒരു സഹകരണ ഡിപ്ളോമ  തുടരുന്നുണ്ടായിരുന്നു. അത് ജൂൺ മാസം മുതൽ മാർച്ച് വരെയുള്ള കാലയളവിലുള്ളതായിരുന്നു. ഇൻസർവ്വീസ് പ്രോഗ്രാം ആയിരുന്നതിനാൽ നാല്പതു വിദ്യാർത്ഥികൾ വേണ്ടിടത്ത് ഇരുപത് വിദ്യാർത്ഥികളെ ആ വർഷം ഉണ്ടായിരുന്നുള്ളു. പിന്നെ കുറഞ്ഞ കാലയളവിൽ നടത്തേണ്ടിയിരുന്ന കോഴ്സുകൾ അഞ്ചെട്ടണ്ണം നടത്തിയിരുന്നു. ഒരു ഒക്ടോബർ മാസത്തെ ആദ്യത്തെ ആഴ്ചയിൽ ആണ് അവൻ അവിടെ ജോയിൻ ചെയ്യാൻ എത്തിയത്. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് അവൻ ആ സ്ഥപനത്തിൽ എത്തി. ചെറുപ്പക്കാരായ രണ്ടു    അധ്യാപകർ അവരുടെ റൂമിൽ ഇരിക്കുന്നു. അവൻറെ സുഹൃത്ത് അധ്യാപകൻ ക്ലാസ് എടുക്കുന്നു. പ്രിൻസിപ്പാൾ ചാർജ് ഉള്ള അധ്യാപകനും മറ്റൊരു അധ്യാപകനും  നല്ല ഉറക്കത്തിൽ ആയിരുന്നു.  ഓഫീസ് സൂപ്രണ്ടും കന്നഡക്കാരനായ അധ്യാപകനും കുശലം പറഞ്ഞിരിക്കുന്നു.  അവൻ നേരെ സൂപ്രണ്ടിന് അടുത്ത് എത്തി. പഞ്ചാബിൽ ട്രയ്നിങ്ങിനിടയിൽ ഈ സൂപ്രണ്ടിനെ അവൻ പരിചയപ്പെട്ടിരുന്നതിനാൽ ഒരു പരിചയപ്പെടുത്തൽ വേണ്ടി വന്നില്ല. കന്നഡ അധ്യാപകനെ പരിചയപ്പെടുത്തി സൂപ്രണ്ട് അവനോട് കുശലം പറഞ്ഞു. തൊട്ടടുത്ത ബഞ്ചിൽ കിടുന്നുറങ്ങുന്ന സീനിയർ അധ്യാപകനെ സൂപ്രണ്ട് വിളിച്ചു ഉണർത്തി. അപ്പോഴേക്കും പ്രിൻസിപ്പാൾ ചാർജ് ഉള്ള അധ്യാപകനും മറ്റു അധ്യാപകരും ഓഫീസിൽ എത്തി.  ഈ ഓഫീസ് ഒന്ന് മുതൽ മൂന്ന് നിലകളിൽ ആയിട്ടായിരുന്ന പ്രവർത്തിച്ചിരുന്നത്. 

അക്കാഡമിക് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ ഒന്നാമത്തെ നിലയിലും , ക്ളാസ്മുറികൾ രണ്ടാമത്തെ നിലയിലും , മൂന്നാമത്തെ നിലയിൽ ലൈബ്രററിയും ആയിരുന്നു. പ്രിൻസിപ്പാൾ ഇൻ ചാർജ് ഉടനെ ഒരു മീറ്റിംഗ് വിളിച്ച് അവനെ എല്ലാവർക്കും പരിചയപ്പെടുത്തി. അവൻറെ പ്രവർത്തന ശൈലി എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും അവന്റെ സുഹൃത്ത് അധ്യാപകനൊഴികെ മറ്റുള്ളവർ ആദ്യമായാണ് കാണുന്നത്.  ആ സ്ഥാപനത്തിൻറെ ദയനീയാവസ്ഥ അവർ വിവരിച്ചു. സ്ഥാപനം പൂട്ടുവാനുള്ള സാധ്യതകൾ അവർ ധരിപ്പിച്ചു.  ഡൽഹിയിലെ അക്കാഡമിക് അന്വേഷണ കമ്മിറ്റി ആ സ്ഥാപനത്തിൻറെ ഉയർച്ച അസാധ്യമെന്ന് റിപ്പോർട്ടുകൾ കൊടുത്തിട്ടുണ്ടെന്ന് അവർ അവനെ അറിയിച്ചു.  കേരളത്തിലെ രണ്ടാമത്തെ സ്ഥാപനമായതിനാൽ വളരെ കഠിനമായ അദ്ധ്വാനിച്ചാലെ ഈ സ്ഥാപനം ഉയർത്തി കൊണ്ട് വരുവാൻ സാധിക്കുകയുള്ളു എന്നവൻ അറിയിച്ചു. അവന്റെ സുഹൃത്ത് അദ്ധ്യാപകൻ  പറഞ്ഞത്   "ഈ സ്ഥാപനം രക്ഷപ്പെടില്ല" എന്നായിരുന്നു. 

അവൻ പറഞ്ഞ മറുപടി "ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ അസാദ്ധ്യമായി ഒന്നും ഇല്ല " എന്നായിരുന്നു. 

 അവർ പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ ശരിയായിരുന്നു. അദ്ധ്യാപകരെ സഹായിക്കാൻ ഒരു അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും അവിടെ ഉണ്ടായിരുന്നില്ലല്ലൊ. അവൻ അവരെ ധരിപ്പിച്ചു അഡ്മിനിസ്ട്രേറ്റീവ് വിഭാഗവും ലൈബ്രറി വിഭാഗവും പ്രോഗ്രാം വിഭാഗവും കംപ്യൂട്ടർ വിഭാഗവും അവൻ മാനേജ് ചെയ്യാം പഠന വിഭഗം മാത്രം അദ്ധ്യാപകർ ഏറ്റെടുക്കുക. ഈ ധാരണയിൽ അടുത്ത ദിവസം മുതൽ എല്ലാവരും  പ്രവർത്തന സജ്ജമാവാൻ തീർച്ചപ്പെടുത്തി. 

അവൻ അന്ന് വൈകീട്ട് തന്നെ ഓഫീസ് സൂപ്രണ്ട് പദവി ഏറ്റെടുത്തു. ആ പഴയ സൂപ്രണ്ടും കർണാടകയിൽ നിന്ന് വന്ന  അദ്ധ്യാപകനും ഒരുമിച്ചായിരുന്നു താമസം. ആ സൂപ്രണ്ട് വിടുതൽ വാങ്ങി പോകുന്ന അവസരത്തിൽ ഈ അദ്ധ്യാപകന് വേറെ താമസ സൗകര്യം വേണ്ടി വന്നു.  അവനും ഈ അധ്യാപകനും ഓഫീസിനടുത്ത് തന്നെയുള്ള ഒരു ലോഡ്ജിൽ ഒരു മുറി ശരിയാക്കി. അങ്ങിനെ അവന്റെ താമസ സൗകര്യം ശരിപ്പട്ടു. ഓഫീസിന് അടുത്ത് തന്നെ താമസിക്കണമെന്ന് അവന് നിർബന്ധമായിരുന്നു. കർണാടകകാരനും പഴയ സൂപ്രണ്ടും ലഹരിക്ക് അടിമയായിരുന്നു. ഓഫീസ് സമയത്ത് പോലും ലഹരി ഉപയോഗം ഉണ്ടായിരുന്നുവത്രെ. അവൻ ആ അദ്ധ്യാപകനോട്ട രണ്ടു കാര്യങ്ങൾ ആവശ്യപ്പെട്ടു. ഒന്ന് ഓഫീസ് സമയത്ത് ലഹരി ഉപയോഗിക്കരുത് രണ്ട് താമസ സ്ഥലത്തും ഉപയോഗിക്കരുത്. അമിതമാകാതെ കഴിക്കുക ശീലത്തിന് അടിമയവരുത്. അവൻ ആ ചെറുപ്പക്കാരനോട് പറഞ്ഞു

" താങ്കൾ ഉയർന്ന വിദ്യാഭ്യാസം നേടിയ ആളാണ്.  ഒരിക്കലും ഒരു ശീലവും നമ്മെ അടിമപ്പെടുത്തുവാൻ അനുവദിക്കരുത്. അവ നമുക്ക് അടിമയായിരിക്കണം." 

ആ ഉപാധികൾ ശരിവെച്ചു കർണാടകകാരൻ കുട്ടി അവന്റെ കൂടെ താമസം തുടങ്ങി. പിറ്റെന്ന് മുതൽ തന്നെ ഓഫീസിൽ അവൻ പ്രവർത്തന നിരതനായി. മൂന്ന് ചെറുപ്പക്കാരുടെ സഹായത്തോടെ അടുത്ത ആറു മാസത്തെ    പുതിയ ചെറു കോഴ്സുകൾക്ക് രുപം നൽകി. അതിൽ സഹകരണ മാനേജ്മെന്റ്,  അക്കൗണ്ട്സ് , നിയമം , കംപ്യൂട്ടർ എന്നീ മേഖലകളിൽ പത്തിരുപത് കോഴ്സുകൾക്ക് കേന്ദ്രത്തിൽ നിന്ന് സമ്മതം വാങ്ങാനയച്ചു. ആ കോഴ്സുകളിലേക്ക് സഹകരണ സംഘങ്ങളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.  രാപകൽ ഭേദമന്യേ എല്ലാവരും അധ്വാനിച്ചു. അവൻ ഒരു കാര്യം കൂടി ചെയ്തത് കണ്ണൂരിലെ മാധ്യമ പ്രവർത്തകരുമായി ഈ സ്ഥാപനത്തിന്റെ അപ്പോഴത്തെ സ്ഥിതിയെ കുറിച്ച് ചർച്ച നടത്തി  പൊതുജന ശ്രദ്ധ പിടിക്കുവാൻ ശ്രമിച്ചു. കണ്ണുരിൽ ഈ സ്ഥാപനത്തെ കുറിച്ച് ആർക്കും അറിയുമായിരുന്നില്ല. ആ സ്ഥാപനത്തിന്റെ നടത്തിപ്പ് സഹായ കമ്മിറ്റിയുടെ അന്നത്തെ ചെയർപേഴ്സൺ ഒരു സ്വാത്തികനായ എക്സ എം എൽ എ ആയിരുന്നു. അദ്ദേഹത്തിന്റെ സഹായത്തിന്  പന്ത്രണ്ടു രാഷ്ട്രീയ ഇതര രാഷ്ട്രീയ അംഗങ്ങളും ഉണ്ടായിരുന്നു. മാദ്ധ്യമങ്ങളിലൂടെ വിവരം കിട്ടിയ ഉടനെ ചെയർമാൻ ഒരു ദിവസം ആ ഓഫീസിൽ എത്തി. അവൻ അവിടെ ജോലിയിൽ പ്രവേശിച്ചത് അദ്ദേഹം അറിഞ്ഞിരുന്നു. വന്ന ഉടനെ തന്നെ ചെയർമാൻ--
താനാണ് പ്രസ്സ് മീറ്റിംഗ് വിളിച്ചത് എന്ന് മനസ്സിലായി, ഇവിടെ വേറെ ആരും ഇതുവരെ ഈ ശ്രമം നടത്തിയില്ല. കണ്ണുര്കാർക്ക് അത്കൊണ്ടുതന്നെ ഇങ്ങനെ ഒരു സ്ഥാപനത്തെ കുറിച്ച് വിവരവും ഇല്ല.  എന്തായാലും വളരെ നന്നായി. ഞാൻ അദ്ധ്യക്ഷനായ ഇവിടുത്തെ കമ്മിറ്റി താങ്കൾക്കും ഉദ്യോഗസ്ഥർക്കും വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. "

എന്നു പറഞ്ഞു. 

അവൻറെ പദ്ധതികൾ അവൻ വിവരിച്ചു. 

" ഒരു വർഷം ഒരു അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും ഇല്ലാതെ ഈ സ്ഥാപനം ഉയർന്ന് വരുന്നത് കാണിക്കണം . ഈ സ്ഥാപനം പൂട്ടുന്നത് ഒഴിവാക്കിയിട്ട് മതി ജോലിക്കാരെ നിയമിക്കൽ. ജോലിക്കാരെ വെച്ച് ഈ സ്ഥാപനം പൂട്ടിയാൽ അത് അവർക്ക് നിരാശയല്ലെ നൽകു. " 

ചെയർമാൻ അത് സ്വീകരിച്ചു.  സന്തോഷത്തോടെ അവനെ ആശിർവാദം നൽകി അദ്ദേഹം മറ്റു അദ്ധ്യാപകരേയും പ്രിൻസിപ്പാൾ ഇൻ ചാർജിനെയും കണ്ട് സൂപ്രണ്ടിന് വേണ്ട സഹായം നൽകാൻ അഭ്യർത്ഥിച്ചു.  അവൻ അദ്ദേഹത്തോട് മാസം തോറും റവ്യു മീറ്റിംഗ് നടത്താനും അഭ്യർത്ഥിച്ചു. അദ്ദഹം അവന് എല്ലാ ഭാവുകങ്ങളും നേർന്നു " വീണ്ടും കാണാം " എന്നുമാത്രം പറഞ്ഞു യാത്രയായി. 

അവൻ പത്ര വാർത്തയുടെ കോപ്പി ഡൽഹിയിലെ സെക്രട്ടറിക്ക് അയച്ചു കൊടുത്തു.  ആ ഓഫീസിലെ എല്ലാ അഡ്മിനിസ്ട്രേറ്റീവ് ജോലികളും ലൈബ്രറി പണിയും കംപ്യൂട്ടർ ക്ലാസും അദ്ധ്യാപകരെ സഹായിക്കലും എല്ലാം അവൻ സ്വയം ചെയ്തു തുടങ്ങി. ആദ്യത്തെ ആറു മാസം കൊണ്ട് ആ സ്ഥാപനത്തിന് ചെറിയ ഒരു ഉണർവ് ഉണ്ടായി. അടുത്ത ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള പ്രോഗ്രാമിൽ ഓഫീസ് സമയം ആറു മണി മുതൽ എട്ട്  മണിവരെ എന്നാക്കി ഉയർത്തി. അതിൽ കോഴ്സുകൾ  രാവിലെ  എഴ് മണി മുതൽ ഒരു മണി വരെയും ഉച്ചക്ക് ഒരു മണി മുതൽ ഏഴു മണിവരേയും എന്ന ഷിഫ്റ്റ് സമ്പൃദായത്തിൽ  ആക്കി.     എല്ലാ അദ്ധ്യാപകരും സസന്തോഷം കഠിനാദ്ധ്വാനം ചെയ്യാൻ തയ്യാറായി ഇതിനെ അംഗീകരിച്ചു.  കേന്ദ്രം തരുന്ന ബഡ്ജറ്റിൻറെ പകുതി സംസ്ഥാന സർക്കാർ തരുമെന്ന വ്യവസ്ഥ ആയതിനാൽ ആ കൊല്ലത്തെ ടോട്ടൽ ബഡ്ജറ്റ് നാല് ഡിപ്ളോമയും രണ്ടു പതിനാല് ദിവസ മാനേജ്മെന്റ് കോഴ്സകളും അമ്പത് ഒരാഴ്ച വിവിധ സഹകരണ മാനേജ്മെന്റ്  കോഴ്സുകളും മറ്റ് ഓപ്പറേറ്റിവ് ചിലവുകളും ഉൾപ്പടുത്തി കമ്മിറ്റിയുടെ അഗീകാരം നേടി കേന്ദ്ര ഓഫീസിലേക്ക് അയച്ചു. ഇതിനിടയിൽ സീനിയർ അദ്ധ്യാപകരായ മൂന്ന് പേരെ കേന്ദ്രം ട്രാൻസ്ഫർ ചെയ്ത് ഒരു ചെറുപ്പക്കാരനായ അദ്ധ്യാപകനെ ചെന്നൈയിൽ നിന്നും ട്രാൻസ്ഫർ ചെയ്ത് തന്നു. കംപ്യൂട്ടർ അദ്ധ്യാപകനെ മദ്ധ്യപ്രദേശിൽ നിന്നും ട്രാൻസ്ഫർ ചെയ്ത് തന്നു. അങ്ങിനെ നല്ലൊരു യുവശക്തിയുടെ പിൻ ബലത്തോടെ ആ സ്ഥാപനം മുന്നോട്ട് യാത്ര ആരംഭിച്ചു.  സഹകരണ മാനേജ്മെന്റ് ഡിപ്ളോമക്ക് പ്രൈവറ്റ് വിദ്യാർത്ഥികൾക്കും അവസരം ഉണ്ടാക്കി. രണ്ടു സമയത്തെ ഡിപ്ളോമക്കും കൂടി എൺപത് സീറ്റ് ഉൾപ്പെടുത്തി.   സഹകരണ   സംഘങ്ങളിലും സംസ്ഥാന സർക്കാർ സഹകരണ ഡിപ്പാർട്ട്മെന്റിലും  ജോലി നോക്കൂന്നവർക്ക് മുൻഗണന കൊടുത്ത് ബാക്കി വരുന്ന സീറ്റ്കൾ പ്രൈവറ്റിനും മാറ്റിവെച്ചു. പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീയും ഏർപ്പെടുത്താൻ തീരുമാനിച്ചു.

ആ സ്ഥാപനത്തിന്റെ പ്രവർത്തനം മാദ്ധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചു. രണ്ടു സമയത്തെ ഡിപ്ളോമക്കുള്ള വിദ്യാർത്ഥികളെ ഇൻറർവ്യൂവിലൂടെ തിരഞ്ഞെടുത്തു. മറ്റു രണ്ടു ഡിപ്ളോമകൾ സംസ്ഥാന ഇൻഡ്സ്ട്റി ഡിപ്പാർട്ട്മെന്റിൻറെ കീഴിലുള്ള സഹകരണ ഇൻഡ്സ്ട്റി സംഘങ്ങൾ ക്കായി മാറ്റിവെച്ചു. അവനും പ്രിൻസിപ്പാൾ ചാർജിലുള്ള അദ്ധ്യാപകനും സെക്രട്ടറിയേറ്റിലെ  ഇൻഡ്സ്ട്റി ഡയറക്ടറെ കണ്ട് വിവരം ധരിപ്പിച്ചു നൂറിലധികം ജോലികാർക്ക് സഹകരണ ഇൻഡ്സ്ട്റി മാനേജ്മെന്റിൽ കോഴ്സ് നടത്തി കൊടുക്കാൻ ധാരണയിലായി. ഈ കോഴ്സ് നടത്തിപ്പിനായി ഒരു ജോയിന്റ് ഡയറക്ടറെ ഗസ്റ്റ് അദ്ധ്യാപകയായി നിയമിച്ചു കിട്ടി. 

ആ കൊല്ലം നല്ലൊരു കംപ്യൂട്ടർ ലാബ് തയ്യാറാക്കി എടുത്തു.  കംപ്യൂട്ടർ കോഴ്സുകൾക്കും മറ്റു ഒരാഴ്ച മാനേജ്മെന്റ് കോഴ്സുകൾക്കും ഫീസ് ഏർപ്പെടുത്തി. ഇൻഡ്സ്ട്റീസ് ഡിപ്പാർട്ട്മെന്റ് അവരുടെ കോഴ്സുകൾക്ക് ആവശ്യമായ ഫണ്ട് കൊല്ലം തോറും താരം എന്നും ഏറ്റിരുന്നു.  അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ പാർട്ട്ടൈം തൂപ്പ് കാരിയെ മുഴുവൻ സമയ  ദിവസ ശംബള  ജോലിക്കരിയാക്കി മാറ്റി. കഴിഞ്ഞ മൂന്ന് വർഷമായി ടൈപ്പ്റൈറ്റിങ്ങ് , സ്റ്റെൻസിൽ   പണികൾ ഒരു സ്ഥാപനത്തെ ആയിരുന്നു ഏല്പിച്ചിരുന്നത്. ആ സ്പനത്തിലെ ടൈപ്പിസ്റ്റിനെ ഓഫീസിൽ വരുത്തി ജോലികൾ ചെയ്യാൻ ഏർപ്പാടാക്കി. അവൻ രാവിലെയും വൈകീട്ടും ഓരോ മണിക്കൂർ  ലൈബ്രേറിയനും പിന്നീട് ഉച്ച വരെ സൂപ്രണ്ടും ഉച്ചക്ക് ശേഷം കംപ്യൂട്ടർ അദ്ധ്യാപനവും ചെയ്ത് കഠിനമായി പരിശ്രമിച്ചു.

അങ്ങിനെ ആ ഒരു കൊല്ലം കൊണ്ട് ആ സഹകരണ വിദ്യാഭ്യാസ സ്ഥാപനം മറ്റ് സംസ്ഥാന സ്ഥാപനങ്ങളെ പുറകിലാക്കി കേന്ദ്രത്തിന്റെ  ശ്രദ്ധ ആകർഷിച്ചു. അതിനിടയിൽ കർണാടക അദ്ധ്യാപകൻ ജോലി രാജിവെച്ചു പോയി. പകരം ഒരു തമിഴ്നാട് സ്വദേശി ജോയിൻ ചെയ്തു. അടുത്ത് വർഷം ആദ്യത്തെ മാസം തന്നെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ ഒരു ലൈബ്രെറിയനെ താൽക്കാലികമയി ദിവസ ശംബളത്തിൽ കമ്മിറ്റിയുടെ സമ്മതത്തോടെ നിയമനം നടത്തി. അവൻ ചെയർമാനോട് ആദ്യമെ ഒരു കാര്യം പറഞ്ഞിരുന്നു. അതായത് ആ സ്ഥാപനത്തിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലേക്കുള്ള ആദ്യത്തെ ജീവനക്കാർ  കണ്ണൂർ ജില്ലയിൽ നിന്നും ആകണമെന്ന്. അത് അദ്ദേഹത്തിനും താല്പര്യം ഉള്ളതായിരുന്നു. അടുത്ത വർഷങ്ങളിലും ഇതേ സിസ്റ്റത്തിൽ കൊണ്ട് നടത്താൻ അദ്ധ്യാപകരെ ചട്ടം കെട്ടി.  അന്നത്തെ  കമ്മിറ്റിയുടെ പൂർണ്ണ സഹകരണത്താലും ജോലിക്കാരുടെ ആത്മാർത്ഥമായ സഹകരണത്താലും ആ സ്ഥാപനം പൂട്ട് വീഴുന്നതിൽ നിന്നും രക്ഷ നേടി. 
ആത്മവിശ്വാസവും നിശ്ചയ ദാർഢ്യവും ഉണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ല എന്ന ഗുണപാഠം എല്ലാവർക്കും മനസ്സിലാക്കി കൊടുക്കുവാൻ അവന് സാധിച്ചു. സമയക്രമത്തിൽ മാറ്റമില്ലാതെ രണ്ടു മൂന്നു കൊല്ലം ആ സ്ഥാപനം  അതിന്റെ പ്രവർത്തനം   വാടക കെട്ടിടത്തിൽ നടത്തി പിന്നീട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും സഹകരണ സംഘങ്ങളുടെയും സഹായത്തോടെ സ്വന്തം കെട്ടടത്തിലേക്ക് മാറ്റി. പക്ഷെ സ്വന്തം കെട്ടിടത്തിലേക്കള്ള മാറ്റത്തിൽ അവന്റെ ശ്രമം ഉണ്ടായിരുന്നില്ല കാരണം ഒന്നര കൊല്ലത്തെ അവന്റെ സേവനത്തെ ബഹുമാനിച്ച് കേന്ദ്രം ഒരു പ്രൊമോഷനോടെ ഡൽഹി ഓഫീസിലേക്ക് അവനെ കൊണ്ട് പോയി. 

ഇനി അവന്റെ ഡൽഹിയിലെ ഓഫീഷ്യൽ ജീവിതം അടുത്ത ഭാഗത്തിൽ കഥാകൃത്ത് വിവരിക്കും.

തുടരുന്നു....



ജീവിതാന്ത്യം 5

ജീവിതാന്ത്യം 5

0
491

തുടരുന്നു......ഡൽഹിയിലേക്കുള്ള യാത്ര തയ്യാറെടുപ്പി നോടനുബന്ധിച്ച് നാട്ടിൽ വിവിധ കാര്യങ്ങൾ അവന് നിർവ്വഹിക്കുവനുണ്ടായിരുന്നു. വീട്ടിൽ അമ്മയുടെ അടുത്ത്  രണ്ടനിയത്തിമാർ (  അതിലൊരാൾ പകൽ ആയർവ്വേദാ ശ്രമത്തിൽ ജോലിക്ക് പോകും)  മാത്രമാണല്ലോ ഉള്ളത്. ഇനി മാസത്തിൽ ഒരിക്കൽ എന്ന അവന്റെ വീട്ടിൽ വരവ് കൊല്ലത്തിൽ ഒരിക്കൽ എന്നായി മാറും. പിന്നെ വീട്ടിൽ രാത്രി കാവലിന് ഒരു പയ്യനെ നിർത്തുകയും വേണം. ഓഫീസിൽ ആണെങ്കിൽ അവന്റെ ജോലികൾ തൽക്കാലം ഏല്പിച്ചു കൊടുത്ത ലൈബ്രേറിയന് ശിക്ഷണം കൊടുക്കണം.  ഓഫീസിൽ താൽകാലി കാടിസ്ഥാനത്തിൽ ജോലി ചെയ്ത ലൈബ്രേറിയനെ അപ്പോഴേക്കും സ്ഥിരപ്പടു