Aksharathalukal

ജീവിതാന്ത്യം 5

തുടരുന്നു......

ഡൽഹിയിലേക്കുള്ള യാത്ര തയ്യാറെടുപ്പി നോടനുബന്ധിച്ച് നാട്ടിൽ വിവിധ കാര്യങ്ങൾ അവന് നിർവ്വഹിക്കുവനുണ്ടായിരുന്നു. വീട്ടിൽ അമ്മയുടെ അടുത്ത്  രണ്ടനിയത്തിമാർ (  അതിലൊരാൾ പകൽ ആയർവ്വേദാ ശ്രമത്തിൽ ജോലിക്ക് പോകും)  മാത്രമാണല്ലോ ഉള്ളത്. ഇനി മാസത്തിൽ ഒരിക്കൽ എന്ന അവന്റെ വീട്ടിൽ വരവ് കൊല്ലത്തിൽ ഒരിക്കൽ എന്നായി മാറും. പിന്നെ വീട്ടിൽ രാത്രി കാവലിന് ഒരു പയ്യനെ നിർത്തുകയും വേണം. ഓഫീസിൽ ആണെങ്കിൽ അവന്റെ ജോലികൾ തൽക്കാലം ഏല്പിച്ചു കൊടുത്ത ലൈബ്രേറിയന് ശിക്ഷണം കൊടുക്കണം.  ഓഫീസിൽ താൽകാലി കാടിസ്ഥാനത്തിൽ ജോലി ചെയ്ത ലൈബ്രേറിയനെ അപ്പോഴേക്കും സ്ഥിരപ്പടുത്തിയിരുന്നു. പുറത്ത് ടൈപ്പ് വർക്ക് ചെയ്തിരുന്ന  സ്ഥാപനത്തിലെ   പെൺകുട്ടിയെ  താൽകാലികാടിസ്ഥാനത്തിൽ ക്ളാർക്ക് തസ്തികയിൽ നിയമിച്ചിരുന്നു. ഒരു റോണിയോ ഓപറേറ്റർ കം ഡ്രൈവർ,   രണ്ടു ക്ലാസ് ഫോർ എന്നീ തസ്തികയിൽ പെർമനൻറ് ആൾക്കരെ നിയമിച്ചിരുന്നു. പിന്നെ    ഒരു  കംപ്യൂട്ടർ    ഫാക്കൽട്ടി ട്രാൻസ്ഫർ ആയി എത്തി ചേർന്നിരുന്നു.  ആയതിനാൽ ഇനി ആ സ്ഥാപനം  വളരെ നന്നായി മുന്നോട്ട് ഉയർന്ന് വന്നു കൊള്ളും  എന്ന വിശ്വാസം അവന് ഉണ്ടായിരുന്നു. 

അന്യ സംസ്ഥാനത്ത് നിന്നും തിരിച്ചു വീട്ടിൽ തിരിച്ചെത്തിയ സഹോദരിയുടെ അവിടത്തെ ബാധ്യത തീർക്കാൻ അവന്  പോവുകയും വേണം.  ആ സഹോദരിയുടെ ഒരു വീട് അവിടെ ഉണ്ടായിരുന്നു. 

ജനിച്ചു വളർന്ന നാട്ടിൽ നിന്നും നാല്പത്തഞ്ച് കൊല്ലത്തിന് ശേഷം ബാക്കിയുള്ള സർവീസ് കാലം തീർക്കുവാൻ ഡൽഹിയിലേക്ക് തിരിക്കുമ്പോൾ അവൻ അവന്റെ കൂടപ്പിറപ്പുകളുടെ ജീവിതത്തിലേക്ക് ഒന്ന് എത്തി നോക്കി.  അവൻറെ   മരിച്ചു പോയ സഹോദരൻറെ  പുത്രി കല്യാണം വരെ ജോലി നോക്കി അതിനുശേഷം ഭർത്താവിന്റെ ജോലി സ്ഥലമായ ഗൾഫിലേക്ക് കുടിയേറി. മൂത്ത സഹോദരി പുത്രൻമാരും ജോലിയിൽ പ്രവേശിച്ചു. ഡോക്ടർ സഹോദര പുത്രൻ ഡോക്ടർ ആയി  തന്നെ   ജോലി നോക്കുന്നു. ആ കുട്ടി ഒരു സിഖ് പെൺകുട്ടിയെ വിവാഹം ചെയ്തു. ആ പെൺകുട്ടിയും ഡോക്ടർ തന്നെ.   പിന്നത്തെ സഹോദര പുത്രനും പുത്രിയും വിവാഹത്തിനു ശേഷം യൂ.എസിൽ ജോലി ഏറ്റെടുത്തു. അവൻറെ അടുത്ത സഹോദരി പുത്രൻ അഹമ്മദാബാദിൽ ജോലിക്ക് ചേർന്നു.   അവൻറെ നാലാമത്തെ സഹോദരി പുത്രൻ ഡൽഹിയിൽ ഐ.ടി എഞ്ചിനീയറായി ജോലി നോക്കുന്നുണ്ടായിരുന്നു. അവൻ ആ കുട്ടിയുടെ അടുത്താണ് ആദ്യത്തെ ഒരു കൊല്ലം താമസിച്ചത്. മറ്റു സഹോദരി സഹോദര പുത്രീ പുത്രന്മാർ  പഠനത്തിൽ ആയിരുന്നു.  അങ്ങിനെ  അവൻ ഡൽഹിയിലേക്ക് തിരിച്ചു. ഡൽഹിയിൽ അവൻ ഡോക്ടർ സഹോദര പുത്രൻറെ വിവാഹത്തിന് വന്നിട്ടുണ്ടെങ്കിലും ഡൽഹിയെ കുറിച്ച് ഒന്നും അറിയുമായിരുന്നില്ല.  അവൻ നേരേ എഞ്ചിനീയർ മരുമകൻറെ അടുത്ത് ചെന്ന് താമസം ആരംഭിച്ചു.  അവൻറെ ഓഫീസ് സമുച്ചയത്തിൽ എത്തിൻ രണ്ടു മണിക്കൂർ ബസ്സ് യാത്ര വേണ്ടി വരുമായിരുന്നു. ഡൽഹിയിൽ ഉദ്യോഗസ്ഥവൃന്ദം ചാർട്ടേർഡ് ബസ്സിലാണ് ഓഫീസ് യാത്രകൾ ചെയ്തിരുന്നത്. 
ആവൻറെ ഓഫീസ് സമയം പത്ത് മണി മുതൽ അഞ്ചു മണിവരെ ആയിരുന്നു.  പിന്നീട് സർക്കാർ ഒമ്പത്   മുതൽ   ആറ് മണിവരെ എന്നാക്കി ശനിയാഴ്ച അവധിയും നൽകി. ഓഫീസിൽ ഉള്ളവരിൽ കുറച്ചു പേരെ അവൻ ട്രയിനിങ്ങ് സമയത്ത് പരിചയപ്പെട്ടിരുന്നു. തിരുവനന്തപുരം കണ്ണുർ സ്ഥാപനങ്ങളിലെ അവന്റെ പ്രവർത്തന ശൈലി ഡൽഹിയിലെ ഓഫീസിൽ ഉള്ളവർക്ക് അറിയാമയിരുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു പരിചയപ്പെടൽ ആവശ്യമായി വന്നില്ല.  ആദ്യത്തെ ഒരു മാസം അവന്റെ മേലുദ്യോഗസ്ഥർ അവന് ഒരു ഡിവിഷനിലും ജോലി എൽപ്പിച്ചില്ല. കാരണം അവന്റെ സേവനം ഏത് ഡിവിഷനിൽ വേണമെന്നതിനെ കുറിച്ച് ഒരു സമവായത്തിലെത്താൻ അവർക്ക് സമയം വേണ്ടി വന്നു.  ട്രയിനിങ്ങ് , ആഡിറ്റ് &  അക്കൗണ്ട്സ് ,  അഡ്മിനിസ്ട്രേറ്റീവ് , എസ്ടാബ്ളിഷ്മെൻറെ,  പേർസണൽ  എന്നീ ഡിവിഷനുകളാണ്  ഓരാ ജോയിന്റ് ഡയറക്ടർ മാരുടെ കീഴിൽ പ്രവർത്തിച്ചിരുന്നത്. ഈ ഡിവിഷനുകളുടെ മേലധികാരി സെക്രട്ടറി ആയിരുന്നു.  ഔദ്യോഗിക ജീവിതത്തിൽ ആദ്യമായാണ്  ഇത്രയും നീണ്ട വിശൃമം അനുഭവിക്കാൻ കഴിഞ്ഞത്.  ഇരുപത്തിനാല് മണിക്കൂറിൽ ആറുമണിക്കൂർ വിശൃമം ആണ് അവൻ എടുത്തിരുന്നത്. 

അവൻറെ താമസം വികാസ്പുരി എന്ന പടിഞ്ഞാറൻ  ഡൽഹിയിലായിരുന്നു. രാവിലെ നേരത്തെ എണീറ്റ് അടുക്കള കൈകാര്യം ചെയ്യുന്നത് അവന്റെ ജീവിതത്തിൻറെ ഭാഗം ആയി തീർന്നിരുന്നു. തിരുവനന്തപുരത്ത് ആയിരിക്കുമ്പോഴും രാവിലെ എണീറ്റ് പ്രതൽ ഭക്ഷണം ഉച്ചഭക്ഷണം രാത്രി ഭക്ഷണം ഇവ സ്വയം ഉണ്ടാക്കി കഴിച്ച പരിശീലനം ഡൽഹിയിലും അവൻ തുടർന്നു.  മരുമകൻറെ കൂടെ രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവർ മുന്നു പേരും സീ ഡോട്ട് എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ആണ് ജോലി നേക്കിയിരുന്നത്. അടുക്കള മാനേജ്മെന്റിന്റെ പ്രവർത്തനങ്ങളിൽ അവരുടെ സഹായവും ഉണ്ടായിരുന്നു. ഓഫീസിൽ ഉണ്ടായിരുന്ന ലൈബ്രറി അവന്റെ സമയം കളയാനുള്ള ഉപാധി ആയി തീർന്നു. ആ ഒരു മാസത്തിൽ ഒരു നാടകവും ഒരു ചെറു കഥയും എഴുതാൻ അവസരം ലഭിച്ചു. ജൂൺ മാസത്തിൽ ആണ് അവൻ അവിടെ ജോലിയിൽ പ്രവേശിച്ചത്. ജൂൺ മാസാവസാനം അവൻ സെക്രട്ടറിയെ നേരിട്ട് കണ്ട് വെറുതെ ഇരുന്നു ശബളം പറ്റുന്നതിൻറെ മാനസിക വിഷമം അറിയിച്ചു.  അദ്ദേഹം എല്ലാ ഡയറക്ടർമാരെയും വിളിച്ചു ആ മീറ്റിംഗിൽ അവന് അക്കൗണ്ട്സ് ഡിവിഷനിൽ ടെക്നിക്കൽ അസിസ്റ്റന്റ്  (അസിസ്റ്റന്റ് ഡയറക്ടർ)  കേഡറിൽ നിയമിച്ച ഉത്തരവ് ഇറക്കി. ആ സമയത്ത് അക്കൗണ്ട് ഡിവിഷൻറെ മേലധികാരിയായി അവിടെ നിന്നും  അപ്പോൾ    റിട്ടയർ  ആയ അക്കൗണ്ട്സ് ഓഫീസർ തുടർന്നു ജോലി ചെയ്യുന്നുണ്ടായിരുന്നു. അവൻ അദ്ദേഹത്തിനെ  ചാണ്ഢിഗർ ട്രയിനിങ്ങ് സമയത്ത് പരിചയപ്പെട്ടിരുന്നു. ഒരു സ്ഥാപനത്തിലെ വിവിധ ജോലകൾ ചെയ്ത പരിചയം ഈ ഹെഡ് ഓഫീസിൽ പര്യാപ്തമായിരുന്നില്ല. അതായത് വിവിധ സംസ്ഥാനങ്ങളിൽ   പ്രവർത്തിക്കുന്ന  ഇരുപത് യൂനിറ്റുകളുടെ മാസാമാസത്ത അക്കൗണ്ടസ് ഏകീകരിച്ചും ക്റോഡീകരിച്ചും ഡയറക്ടർ മിനിസ്ട്രിയിലേക്ക് അയക്കുന്ന പ്രക്റിയ ആണ് നടത്തേണ്ടിയിരുന്നത്. അവൻ ആദ്യത്തെ രണ്ടു ദിവസം മുൻപ്  ആ ഡിവിഷനിൽ ചെയ്തു വന്നിരുന്ന ജോലികളുടെ ഫയലുകൾ നന്നായി പഠിച്ചു.  അവന് ഏകദേശ രുപം മനസ്സിലാക്കാൻ സാധിച്ചു. അവിടെ ചെയ്തു വന്നിരുന്നത് ഒരു മാസത്തെ യൂനിറ്റുകളുടെ  കണക്കുകൾ അക്കൗണ്ട്സ് ഓഫീസറും കീഴ് ജീവനക്കാരും ഓവർ ടൈം പണിയെടുത്ത്  എടുത്ത് മാസാവസാനം കോഡികരണം നടത്തി മിനിസ്ട്രിയിൽ അയക്കുക എന്നതായിരുന്നു.  ഔരോ യൂണിറ്റും അവരവരുടെ ഇഷ്ടമുള്ള സമയത്താണ് ഈ അക്കൗണ്ട്സ് വിവരം സബ്മിറ്റ് ചെയ്തിരുന്നത്. അവൻ തീർച്ചപ്പെടുത്തി  കീഴ് ജീവനക്കാർ ഓവർടൈം ശബളം  വാങ്ങി ഇത്രയും കാലം ഈ ജോലി ചെയ്തു വരുന്നത് മാറ്റിയെടുക്കണം. എല്ലാ യൂണിറ്റുകൾക്കും അവരവരുടെ മാസാവസാന അക്കൗണ്ടസ് സ്റ്റേറ്റുമെൻറുകൾ പിറ്റെ മാസം പത്തിനുള്ളിൽ ഹെഡ് ഓഫീസിൽ എത്തിക്കാനുള്ള ഓർഡർ നൽകണം . ആ അക്കൗണ്ട്സ് വിവരങ്ങൾ വിശകലനം  ചെയ്തു അതിലെ ഓരോ അപര്യാപ്ത്തതയും യൂനിറ്റുകളെ അറിയിച്ചു അത് ശരിയാക്കി എടുക്കണം. വളരെ  കഠിനമായ ഒരു പരിവർത്തനം വേണ്ടി വരും എന്ന് അവനറിയാമായിരുന്നു. ആ ശ്രമം അവൻ രണ്ടാമത്തെ ആഴ്ചയിൽതന്നെ ആരംഭിച്ചു.  ഡൽഹി വിവിധ     സ്ഥലങ്ങളിൽ നിന്നുമുള്ള ജനങ്ങൾ ഒന്നിച്ചു വസിക്കുന്ന ദേശമാണ്. അവിടെ ഉള്ള ധനാണ്ഡ്യർ ഭാരത സ്വതന്ത്ര വിഭജനത്തിൽ കുടിയേറ്റക്കാരാണ്. ഭാരതത്തെ കുറേ ആണ്ടുകൾ ഭരിച്ച തുഗ്ളക് വംശത്തിൻറെ പിൻഗാമികളും ഇവിടെ യുണ്ട്.  ഭാരതത്തിലെ എല്ലാ ഭാഷകളും സംസ്കാരങ്ങളും നമുക്ക് അനുഭവിക്കാം . ഈ പറഞ്ഞതെല്ലാം ഓരോ സ്ഥാപനങ്ങളിലും നമുക്ക് അനുഭവിക്കാം.

 അവൻ പറഞ്ഞ ഒരു കാര്യം ശ്രദ്ധിക്കുക " ഹസ് ഹസ് കർക്കെ ഗുസ്സാ കരോ"

അതായത് നിങ്ങൾക്ക് ദ്വേഷ്യം വരുന്ന അവസരത്തിൽ ചിരിച്ചു കൊണ്ട് ദ്വേഷ്യം കാണിക്കുക. അപ്പോൾ അവർ നിങ്ങൾ പറഞ്ഞത് അനുസരിക്കും . സർക്കാർ ഓഫീസുകളിൽ പകുതി സമയം മാത്രമെ ജോലി നടക്കുകയുള്ളു ബാക്കി ചായ കുടിയിലും കുശലാന്വേഷണത്തിലും മറ്റും ചിലവാക്കി കളയുന്നു. ഒരു വർക്ക് ഹോളിക്കായ അവനെ ഒരു മാസം തളച്ചിട്ടത് തന്നെ ഒന്ന് ഭയപ്പെടുത്തി എടുക്കാൻ എന്ന് കരുതിയായിരിക്കണം. അവൻറെ ഓഫീസിൽ ഉള്ളവർക്ക് അവനൊരു അത്ഭുത ജീവി യായിരുന്നു.  പത്തു മണിക്ക്  പതിനഞ്ച് മിനിറ്റ് മുമ്പ്   ഓഫീസിൽ എത്തേണ്ട ജീവനക്കാർ പതിനഞ്ച് മിനിറ്റ് കഴിഞ്ഞേ എത്തി കൊണ്ടിരുന്നത്.  അവനാണെങ്കിൽ ഒമ്പതരക്ക് എത്തിയിരിക്കും ഓഫീസ് സമയം അഞ്ചു മണിക്ക് പതിനഞ്ച് മിനിറ്റ് മുമ്പേ ജീവനക്കാർ സീറ്റുകൾ കാലിയാക്കുമ്പോൾ അവൻ അഞ്ചര കഴിഞ്ഞേ ഓഫീസിൽ നിന്നും ഇറങ്ങാറുള്ളു. ജീവനക്കാർ  ഓഫീസിൽ വൈകി എത്തുന്നത് മാത്രമല്ല എത്തിയ ശേഷം മാത്രമേ പ്രഭാത ഭക്ഷണം കഴിക്കുകയുള്ളു. ഇടനേരത്ത് ചായയും ലഘുഭക്ഷണവും അവർക്ക് നിർബന്ധം. അവന് ഇതൊക്കെ പുതിയ അനുഭവം ആയിരുന്നു.  മേലുദ്യോഗസ്ഥന്മാരും തഥൈവ. പക്ഷെ അവൻ സംസാരം കുറച്ചു കർമ്മത്തിൽ മാത്രം മനസ്സിനെ നിർത്തി ആത്മാർത്ഥമായി പ്രയത്നം ആരംഭിച്ചു.  ഓഫീസിൽ എത്തിയാൽ  കൂട്ടം കൂടി സമയം കളയുന്നതിൽ അവൻ പങ്കാളിയായില്ല. പിന്നെ അവൻ ചായ, കാപ്പി,  പാല് മറ്റു ലഹരി വസ്തുക്കൾ ,     ഒന്നും ഇഷ്ടമായിരുന്നില്ല. ആർക്കും ഓഫറുകളും കൊടുത്തിരുന്നില്ല. എല്ലാ ഭക്ഷണങ്ങളും സ്വയം പാകം ചെയ്തു കഴിക്കുന്ന ശീലമായിരുന്നു അവന്റേത്. പുലർച്ചെ എണീറ്റ് ചപ്പാത്തിയും ഉണ്ടാക്കി പ്രഭാത ഭക്ഷണവും ഉച്ചക്കുള്ള ഭക്ഷണവും അതുകൊണ്ട് കഴിയും ഓഫീസ് വിട്ടു വീട്ടിൽ എത്തി രാത്രി ചോറും കറികളും അപ്പളവും അച്ചാറും ഉണ്ടാക്കി വഭവ സമൃദ്ധമായ അത്താഴം കഴിക്കും.  ഒഴിവ് ദിവസങ്ങളിൽ കേരള സ്റ്റൈലിൽ മുന്നു നേരം ഭക്ഷണം പാകം ചെയ്ത് ഭക്ഷിക്കും. ഓഫീസിൽ ഉള്ളവർ ഈ പുതിയ ജീവനക്കാരൻറെ വൈകല്യം എന്തെന്ന് അന്വേഷിച്ചു കണ്ടെത്താതെ പിൻവാങ്ങി.  സ്ത്രീ ജീവനക്കാരുമായി ഓഫീഷ്യൽ അടുപ്പം മാത്രം വെച്ച് മുന്നോട്ട് നീങ്ങി.  ജൂലായ് മാസത്തിൽ ലഭിച്ച ജൂൺ മാസത്തെ ഇരുപത് അക്കൗണ്ട്സ് വിവരങ്ങൾ ക്റോഡീകരിക്കുവാൻ അവന്റെ കംപ്യൂട്ടറിലുള്ള വിഞ്ജാനം അവനെ സഹായിച്ചു.  മിനിസ്ട്രിയിലേക്ക് ആദ്യമായി പതിനഞ്ചാം തിയ്യതി റിപ്പോർട്ട് അയച്ചു കൊടുത്തു.  അതിനെ അവന്റെ ഡിവിഷനിൽ ഉള്ളവർ മാത്രമല്ല ആ ഓഫീസ് സമുച്ചയവും മിനിസ്ട്രിയും അവനെ ആദരിച്ചു. അവൻ പതുക്കെ പതുക്കെ ആ ഓഫീസിലെ എല്ലാ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.  അടുത്ത മാസം മുതൽ റിട്ടയർ ആയ അക്കൗണ്ടസ് ഓഫീസറുടെ സേവനം മതിയാക്കി.  ആ പോസ്റ്റിൻറെ ചുമതല  ഡെപ്യൂട്ടി ഡയറക്ടർ എസ്ടാബ്ളിഷ്മെൻറിന് സർക്കാർ കൊടുത്തു.  അവൻറ അടുത്ത പ്രവർത്തന മേഖല ഈ ഇരുപത് അക്കൗണ്ട്സ് വിവരങ്ങൾ വിശകലനം ചെയ്തു    ഓരോ മാസവും ഓരോ യൂനിറ്റുകളിൽ നിന്നും അഭിപ്രായങ്ങൾ വാങ്ങുകയും അതാത് യുനിറ്റിൻറെ അക്കൗണ്ട്സ് ഡിവിഷൻ സുതാര്യമാക്കി ദൃഢമാക്കുക എന്നതായിരുന്നു. മേലുദ്യോഗസ്ഥരുടെയും കീഴുദ്യോഗസ്ഥരുടെയും പിന്തുണ ആകൃത്യവും ഭംഗിയായി മാസംതോറും സുഗമമായി നടന്നു വന്നു.  

ജോലി തിരക്കിനിടയിൽ അവൻ ഡോക്ടർ സഹോദരനെയും കുടുംബത്തെയും പോയി കാണാൻ സമയം കണ്ടെത്തിയിരുന്നു.  ആ സഹോദരൻറെ പുത്രനും ഭാര്യയും ജോലി ലഭിച്ച് അച്ഛനമ്മമാരോടും കൂടിയാണ്  വസിച്ചിരുന്നത്. അവൻറെ ആ സഹോദരന് അപ്പോഴേക്കും ആ ആശുപത്രിയുടെ ഡയറക്ടർ സ്ഥാനത്ത് എത്തിയിരുന്നു. 

പക്ഷെ ആ കുടുംബത്തിന് വളരെ കഷ്ടകാലം ആയിരുന്നു.  അവൻറെ ബംഗാളി ഏട്ടത്തിയമ്മ  (തീവ്ര വാതം)   ആർതറക്ട്ടിസ്  എന്ന രോഗത്തിന് അടിമയായി    അഞ്ചു    വർഷം കഴിഞ്ഞിരുന്നു. അവൻ ഡൽഹിയിലെത്തിയ വർഷം ആ ഏട്ടത്തിയമ്മ കട്ടിലിൽ തന്നെ ആയിരുന്നു ജീവിതം.  അലോപ്പതിമരുന്നുകളുടെ തീവ്ര ആക്രമണം കൊണ്ട് ആ ഏട്ടത്തിയമ്മയുടെ ശരീരം വികൃതമായി തീർന്നിരുന്നു. പക്ഷെ വളരെ മനോധൈര്യം ഉള്ളവർ ആയിരുന്നു അവന്റെ ആ ഏട്ടത്തിയമ്മ. ഭർത്താവിന്റെ കുടുംബത്തെ വളരെ ഇഷ്ടപ്പെട്ടിരുന്നു. അവൻ ആഴ്ച തോറും ഒഴിവ് ദിവസങ്ങളിൽ അവരുടെ അടുത്ത് പോയിരുന്നു.  അത് അവർക്ക് മാനസിക ഊർജ്ജം നൽകിയിരുന്നു. ബംഗാളി ബ്രാഹ്മണ സ്ത്രീ വളരെ വലിയ ദൈവ വിശ്വാസി ആയിരുന്നു.  അവനോട് അവർ പറഞ്ഞത് " സ്വന്തം അച്ഛന്റെ ശാപം കിട്ടിയ ജീവിതം ആണ് എൻറെത്. പി.എച്ച്. ഡി ഡോക്ടറേറ്റ് വിദ്യാഭ്യാസം അച്ഛൻ നൽകി. നല്ല ജോലിയും തരപ്പെടുത്തി കൊടുത്തു പക്ഷെ ഒരു ദുർബല നിമിഷത്തിൽ വിവേകം നഷ്ടപ്പെട്ട്    അച്ഛനമ്മമാരുടെ ഉപദേശത്തെ മറന്ന് ഡോക്ടറുടെ കൂടെ ജീവിതം ആരംഭിച്ചു. കർമ്മ ഫലം അനുഭവിക്കുകയാണ് കുട്ടി"

അവന് അതു മനസ്സിലാകുമായിരുന്നു കാരണം ഒരു ജീവിതത്തിൽ  പൂർവ്വികരുടെ  ദുഷ്കർമ്മ ഫലങ്ങൾ വളരെ സ്വാധീനിക്കുമെന്നും സ്വന്തം സ്വതിക കർമ്മങ്ങൾ ഒരുപരിധിവരെ ആ ഫലങ്ങളെ നിർവ്വീരമാക്കുമെന്നും അവന്റെ ജീവിതം അവനെ പഠിപ്പിച്ചിരുന്നു. അവൻറെ ആ സഹോദരന് കിട്ടിയ പൂർവ്വിക ജീൻ വളരെ വിചിത്രമായിരുന്നു. ആ സഹോദരന് ലഭിച്ച    കാരക്ടർ ജീൻ അച്ഛൻ, അമ്മ,  അമ്മച്ചൻ , അച്ഛച്ചൻ ഇവരിൽ നിന്നും ആയിരുന്നില്ല മറ്റേതൊ പൂർവ്വിക ജീനായിരുന്നു. വളരെ   ബുദ്ധിയുണ്ട് പഠനകാര്യത്തിലും ജോലികാര്യത്തിലും പക്ഷെ ചെറുപ്പകാലം മുതൽ " വിവേക വിവേചന  ബുദ്ധി " ആ ജീവിതത്തിൽ നിന്നും അകന്ന് നിന്നിരുന്നു.  അവൻറെ ഭാഷയിൽ പറഞ്ഞാൽ " ആത്മ സ്നേഹി" ആയിരുന്നു ആ ജീവിതം. താനാണ് ഈ ലോകത്തിലെ ഒരേ ഒരു ബുദ്ധിമാൻ എന്ന ഒരു മിഥ്യാ ചിന്ത  ആ മസ്തിഷ്കത്തെ അടിമപ്പടുത്തിയിരുന്നു. വളരെ സ്നേഹം സ്പുടിക്കുന്ന പെരുമാറ്റം പെട്ടെന്ന് ഒരു നിമിഷത്തിൽ പൊട്ടി തെറിക്കുന്നത് കാണുമ്പോൾ തരിച്ചു നിൽക്കാനെ അച്ഛനമ്മമാർക്കും  കൂടപ്പിറപ്പുകൾക്കും ബന്ധുമിത്റാദികൾക്കും ഭാര്യ പുത്രാദികൾക്കും സാധിച്ചിരുന്നുള്ളു. അവൻറെ അഭിപ്രായത്തിൽ ഒരു പ്രത്യേക മാനസിക രോഗത്തിന് അടിമപ്പെട്ട ജീവിതം.  അവൻറെ ഏട്ടത്തിയമ്മ ഈ   പ്രത്യേക     സ്വഭാവ വിശേഷത്തെ ഒരു കുരിശ്ശു പോലെ ഏറ്റെടുത്ത് സ്വയം നീറി നീറി ഈ ഇഹലോകത്തോട് വിട പറയുകയാണ് ഉണ്ടായത്. ആ ജീവിതം നരക യാതന അനുഭവിച്ച് കൊണ്ടിരിക്കുമ്പോഴും സ്വന്തം പതിയൂടെ താനില്ലാത്ത ജീവിതത്തെ കുറിച്ച് വളരെ ആകുല ആയിരുന്നു.  അവൻ ഡൽഹിയിൽ എത്തി നാലുകൊല്ലം കഴിഞ്ഞു അവന്റെ ഏട്ടത്തിയമ്മ ഈ ലോകത്ത് നിന്നും വിട പറഞ്ഞു.  അവരുടെ ഓരോ വാക്കുകളും ഇന്നും അവന്റെ പലകാര്യത്തിലും സാധീനം ചെലുത്താറുണ്ടത്റെ. പക്ഷെ ആ എട്ടത്തിയമ്മയുടെ പുത്രനും പുത്ര ഭാര്യയും  അച്ഛന്റെ സ്വഭാവം പഠിച്ചു കൂടെ നിലനിർത്തി. ഏട്ടത്തിയമ്മയുടെ വിയോഗത്തിന് മുൻപെ തന്നെ  അവന്റെ ആ   സഹോദരൻ കാർഡിയക് അറസ്സിന് വിധേയമായിരുന്നു. പക്ഷേ ആ ജീവിതത്തിന് ഒരു അറസ്റ്റും സ്വാധീനിച്ചില്ല എന്നതാണ് അവനെ അത്ഭുത പ്പെടുത്തിയിരുന്നത്.    ഏട്ടത്തിയമ്മയുടെ വിയോഗം കഴിഞ്ഞ് പതിനെട്ട് വർഷങ്ങൾക്ക് ശേഷം മാത്രമേ ആ വിചിത്ര സ്വഭാവമുള്ള അവന്റെ ആ സഹോദരൻ ഈ ലോകത്തിൽ നിന്നും വിട പറഞ്ഞത്. പക്ഷെ അവന് ഇപ്പോഴും അത്ഭുതം തോന്നുന്ന കാര്യം ആ സഹോദരൻ അവനെ വളരെ ഇഷ്ടപ്പെട്ടിരുന്നു എന്നുള്ളതായിരുന്നു. അതിനുള്ള കാരണവും അവൻ പറഞ്ഞത് " നിശബ്ദത " എന്ന വലിയ ആയുധം ഈ തരത്തിലുള്ള വിവേക വിവേചന ശൂന്യ  സ്വഭാവ ജീവിതങ്ങളെ വളരെ സ്വാധീനിക്കും എന്നുള്ളതായിരുന്നു.  

അവൻ അച്ഛനും അമ്മയും അടക്കം    പന്ത്രണ്ടു ജീവിതങ്ങളുടെയും മറ്റു ബന്ധു മിത്രാദി സുഹൃത്തുക്കളുടെയും ഓഫീഷ്യൽ ബന്ധങ്ങളുടെയും എല്ലാം സ്വഭാവ സവിശേഷതകളും സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ എപ്പോഴും അവലോകനം ചെയ്യാറുള്ളത് കൊണ്ട് അവന്റെ മനസ്സ് സ്വസ്ഥമായി ഇരിക്കാൻ പല സന്ദർഭങ്ങളിലും അവ അവനെ സഹായിച്ചു കൊണ്ടിരിക്കുന്നു എന്ന് പറയാറുണ്ട്.

ഓരോ പ്രയപൂർത്തി ആയ മനുഷ്യ ജന്മങ്ങളും (ശൈശവാകാലശേഷം) മറ്റുള്ളവരുടെ ചെയ്തികൾ ശ്രദ്ധിക്കുക  വിമർശ്ശിക്കുക   എന്ന ദൗത്യത്തിന് മുൻതൂക്കം കൊടുക്കുന്നു. അതിന് പുറമെ  അവനവൻറെ ചെയ്തികളെ ന്യായികരിക്കുക എന്ന ദൗത്യത്തിൽമാത്രം ജീവിക്കുമ്പോൾ അവർ എപ്പോഴും അസൂയ,  വിദ്വേഷം , അത്യാഗ്രഹം , എന്നീ അസുര ചിന്തകൾക്കടിമപ്പെട്ട്  ജീവിത ലക്ഷ്യത്തെ മനസ്സിലാക്കാൻ ശ്രമിക്കാതെ    സമൂഹ കുടുംബ ജീവിതത്തിനു ഹാനികരമായ പ്രവർത്തികളിൽ മുഴുകി ജീവിത കാലത്തെ പാഴാക്കി വിണ്ണിലേക്ക് ലയിക്കുന്നു.  സത്കർമ്മ നിർവ്വഹണം ജീവിത ലക്ഷ്യം എന്ന സത്യം മറന്നു ജീവിക്കുന്നു. കൂട്ട് കുടുംബ സമൂഹ ജീവിത സാഹചര്യം ന്യുക്ളിയർ സമൂഹ ജീവിതത്തിലേക്ക് ഗതിമാറി ഒഴുകി ഇപ്പോൾ നനോ ന്യൂക്ലിയർ സംവിധാനത്തിൽ    എത്തിനിൽക്കുന്നു. ഇന്ന് ബന്ധങ്ങൾ എല്ലാവർക്കും ബന്ധനങ്ങൾ ആയിതീരുന്ന പ്രവണത ഏറിവരുന്നു. 

തുടരും....



ജീവിതാന്ത്യം 6

ജീവിതാന്ത്യം 6

0
502

തുടരുന്നു...ഡൽഹിയിൽ അവന്റെ ആദ്യത്തെ തണുപ്പ് കാലം പടിവാതുക്കൽ എത്തി. മൈനസ് ഡിഗ്രി വരെ ആകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.  ഓഫീസിലും വീടുകളിലും  ഹീറ്ററുകൾ സ്ഥാനം പിടിച്ചു.  വികാസ് പുരിയിലെ ഫ്ളാറ്റിലും മരുമകനും കൂട്ടുകാരും ഹീറ്ററുകൾ സ്ഥാപിച്ചു. നവംബർ മാസത്തെ അവസാന ആഴ്ച മുതൽ തണുപ്പ് ആരംഭിക്കുന്നു. ഡിസംബർ മദ്ധ്യത്തോടെ മൈനസ്സിലേക്ക് കടന്ന് ജനവരി അവസാന ആഴ്ച വരെ  നല്ല തണുപ്പ് തന്നെ ആയിരിക്കുമെന്ന് അവൻ പറഞ്ഞു.  രാവിലത്തെ ബസ്സ് യാത്രയിൽ തല മുതൽ കാൽവിരൽ വരെ തണുപ്പ് അകറ്റുന്ന ഡ്രസ്സുകൾ ഉപയോഗിക്കുന്നു.  കണ്ണുകൾ മാത്രം പുറത്തേക്ക് കാണത്തക്കവിധം തലമൂടി&nbs