Aksharathalukal

ജീവിതാന്ത്യം 9

ജീവിതാന്ത്യം      തുടരുന്നു..

2014 ജനുവരി ഗുരുവായൂരപ്പന്റെ അടുത്ത് എത്തിയ അവനും സഹോദരിമാരും തീർത്ഥാടന യാത്ര കഴിഞ്ഞ് ജമ്മുവിലേക്ക് വിവേകാനന്ദ ട്രാവൽസിൽ ബുക്ക് ചെയ്തു. പക്ഷെ ജമ്മുവിലെ കാലാവസ്ഥ മോശമായതിനാൽ ആ യാത്ര ട്രാവൽസ് വേണ്ടെന്നു വച്ചു.  അപ്പോൾ അവൻ വിവേകാനന്ദാട്രാവൽസിൻറെ തന്നെ    ജനവരി 2015 അവസാന ആഴ്ചയിലെ  ദുബായ് യാത്രക്ക് ഒറ്റക്ക് പോകാൻ ബുക്ക്ചെയ്തു.  

ഇതിനിടയിൽ അവന്റെ അപ്പാർട്ട്മെൻറ്ലെ അന്തേവാസികളുടെ കൂട്ടായ്മ ഒരു അപ്പാർട്ട്മെൻറ് അസോസിയേഷൻ രുപീകരിക്കാൻ തീരുമാനിച്ചു.  ആ അപ്പാർട്ട്മെൻറ് കെട്ടി പൊക്കിയ ബിൽഡേഴ്സ് അതുവരെ കൺവയൻസ് ഡീഡ്  ട്രാൻസ്ഫർ ചെയ്യാനുള്ള ഒരു ശ്രമവും നടത്തിയിരുന്നില്ല.  അതിനൊടനുബന്ധിച്ച് അസോസിയേഷ രൂപീകരണവും നടത്തിയില്ല. ആ സമുച്ചയത്തിൽ തൊണ്ണൂറ്റാറ് ഫ്ളാറ്റുകൾ (ഗ്രൗണ്ട് പ്ളസ് ഫോർ നിലകൾ) രണ്ടു ബ്ലോക്കുകളിലായി ഉണ്ട്. എഴുപത്തിയാറ് സെന്റ് സ്ഥലത്തായിരുന്നു ആ സമുച്ചയം നില കൊ ള്ളുന്നത്. 

അവൻ കോഴിക്കോട് പോയ അവസരത്തിൽ അപ്പാർട്ട്മെൻറിലെ അന്തേവാസികൾ ചേർന്നു ഒരു അസോസിയേഷന് രൂപം കൊടുക്കുകയും അതിലെ സെകൃട്ടറിയായി അവനെ ചുമതലപ്പെടുത്തുകയും ചെയ്തു.  ഏപ്രിൽ 2014 മുതൽ ജനവരി 2015 വരെ സെകൃട്ടറിയായി തുടരാനെ അവന് സാധിച്ചുള്ളു. കാരണം ദുബായ് യാത്ര കഴിഞ്ഞു തിരിച്ചു എത്തി മൂന്നാം നാൾ അവന്  ന്യൂമോതോറാക്സ് എന്ന ശ്വാസകോശ സംബന്ധമായ അസുഖത്തിന് ഐ.സി.യു വിൽ കയറേണ്ടിവന്നു. അതൊടുകൂടി അസോസിയേഷനിലെ എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു.  പിന്നീട് ഒരു ഡമ്മി സെകൃട്ടറിയെ വച്ച് പ്രസിഡൻറിൻറെയും ട്രഷറുടേയും രണ്ടു വർഷത്തെ  ഭരണം അസോസിയേഷനെ     സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചിഴച്ചു. ആ ഭരണ കർത്താക്കളുടെ വിവരകേടു മുതലെടുത്ത് ബിൽഡേഴ്സ്  ഭൂമിയുടേയും, ബിൽഡിംഗ് , മറ്റു മെഷിനറികൾ, വൈദ്യുതി അസോസിയേഷൻറെ പേരിലാക്കൽ എന്നിവ കൈമാറ്റം നടത്താതെ ഇപ്പോഴും അനിശ്ചിതകാലമായി തുടരുന്നു.  തുടർന്നു വന്ന ഭാരവാഹികളും കൈമാറ്റത്തെ ശ്രദ്ധിക്കാതെ തന്നിഷ്ടപ്രകാരം ഭരണം നടത്തുന്നു. ഇതിനെല്ലാം ഒരു മൂഖ സാക്ഷിയായി അവൻ കുട്ടികളുമായി കഴിയുന്നു. 

അവൻറെ ജവിതത്തിലെ ആദ്യത്തെ ആശുപത്രി വാസം ഒരു"  ട്യൂബ് ഇൻസർഷൻ " എന്ന ബാഹ്യശസ്ത്രക്രിയയോടെ ഒരാഴ്ച ആയിരുന്നു.  ശ്വാസകോശ ഭിത്തിയും വലത് വശത്തെ ശ്വാസകോശത്തിനുമിടയിൽ വായു കയറി സുഗമമായ ശ്വസന സഞ്ചാരം തടസ്സപ്പെടുകയായിരുന്നു.  ഒരു ന്യമോണിയ ആയിരുന്നു അതിന് വില്ലനായി വന്നത്. ദുബായിലെ ഒരാഴ്ചത്തെ കാഴ്ചകൾക്കിടയിൽ അവസാന ദിവസത്തെ " ഡെസേർട്ട് സവാരി  " യിൽ  ഉത്സാഹപൂർവ്വം പങ്കെടുത്ത് അത്താഴത്തിന് ശേഷം ഐസ് ഇട്ടത് എന്നതറിയാതെ കുടിച്ച വെള്ളം ന്യുമോണിയയെ അലസോര പ്പെടുത്തിയിരിക്കും.  പക്ഷെ ആദ്യ ദിവസം ദുബായിൽ  അവന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്തതു കൊണ്ട് അന്നത്തെ രാത്രി, പിറ്റേന്നുള്ള    വിമാനയാത്ര ,  അന്നത്തെ   എറണാകുളം  ഹോട്ടൽ വാസം എന്നതിനെല്ലാം അവസരം നൽകി ഫ്ളാറ്റിലെത്തി  രാത്രിയിൽ ഒരു ഉറക്കത്തിന് ശേഷം  വില്ലനായി ന്യുമോണിയ രംഗത്ത് എത്തി എന്നതും ശസ്ത്രക്രിയയിലൂടെ ശ്വസന തടസ്സം നീങ്ങിയതും  അവന്റെ ഈ ഭൂമിയിലെ കർമ്മങ്ങൾ ബാക്കിയുണ്ട് എന്നതിന് തെളിവായിട്ടാണ് അവൻ കണ്ടത്. . അതായത് ഏതൊ ഒരു പൂർവ്വികരിൽ നിന്നും അവന്റെ ശരീരത്തിന് ലഭിച്ച " ലൈഫ് സ്പാൻ  ജീനിൻറെ കാലാവധി കഴിഞ്ഞിട്ടില്ല എന്നർത്ഥം. 

ആശുപത്രി വാസത്തിനിടയിൽ ഡോക്ടർ നിർദ്ദേശിച്ചത് ടെൻഷൻ ഉണ്ടാകാതെയും തുമ്മൽ വരാതെയും ശരീരം കുനിയാതെയും ഒരു ആറ് മാസം  ശ്രദ്ധിക്കുക എന്നതായിരുന്നു വത്രെ.   എട്ടാം ദിവസം ആശുപത്രിയിൽ നിന്നും വിടുതൽ വാങ്ങിയപ്പോഴും ചുരുങ്ങിയ ശ്വാസകോശം വികസനം നടത്തിയിരുന്നില്ല. അന്ന് രാത്രി അവന്റെ അനുഭവം ഇപ്പോഴും ഒരു ദുസ്വപ്നമായി ബാക്കി നിൽക്കുന്നു.  എന്തെന്നാൽ ഉറക്കത്തിൽ എതോ ഒരു ശക്തി അവന്റെ ജീവനെ പ്രപഞ്ചത്തിലേക്ക് മുകളിലോട്ട്  വലിക്കുകയും അവൻ ജീവനെ ഭൂമിയിലേക്ക് വലിക്കുകയും ചെയ്യുക യായിരുന്നുവത്രെ. പത്ത് സെക്കന്റ് നേരം ഈ വടം വലി നടന്നു.  അതിൽ അവൻ വിജയിച്ചു ഭൂമിയിലേക്ക് വീണപ്പോൾ പെട്ടെന്ന് ആ ദുസ്വപ്നത്തിൽ നിന്നും   ഉണർന്നുവത്രെ.  ദേഹം വിയർപ്പിനാൽ കുളിച്ചു അവന് ശോധനക്ക് സിഗ്നൽ കിട്ടി. ബാത്ത് റൂമിൽ പോയി തിരിച്ചു വന്ന അവന് എന്തൊ ഒരു ഉൾഭയം കാരണം കിടക്കയിൽ കിടന്ന് ഉറങ്ങാൻ കഴിഞ്ഞില്ല.  അന്ന് മുതൽ ഇരുപത് ദിവസം ചാരിയിരുന്നായിരുന്നു ഉറക്കം.  അവൻറെ ഈ പരിപാടികൾ തൊട്ടടുത്ത് കിടന്നിരുന്ന അളിയനെ ഉറക്കത്തിൽ നിന്നും ഉണർത്തി. ഈ വടം വലി നടന്നത് അവൻ അദ്ദേഹത്തെ അറിയിച്ചു.  ശരീരത്തിൻറെ വലതുവശത്തു കൂടെ നടത്തിയ ശസ്ത്രക്രിയ ഉണങ്ങി ഇരുപതാം നാൾ ബാൻഡേജ് ഡോക്ടർ എടുത്തു കളഞ്ഞു. ഡോക്ടർ എക്സറേ എടുത്ത് പരിശോധിച്ച് ചുരുങ്ങിയ ശ്വാസകോശം പൂർവ്വ സ്ഥിതിയിലേക്ക് എത്തി എന്നറിയിച്ചു.    അതോടെ മരുന്നുകളും നിർത്തി. ആറു മാസത്തെ പരിപൂർണ വിശ്രമം അനുശാസിച്ച് അതുകഴിഞ്ഞ് വീണ്ടും ഒരു എക്സറെ എടുത്ത് ഡോക്ടറെ ചെന്ന് കാണാൻ പറഞ്ഞു അവനെ വിട്ടുവത്രെ. 

ആ ഒരു ശസ്ത്രക്രിയയിലൂടെ അവന്റെ ആരോഗ്യം പൂർവ്വ സ്ഥിതിയിലേക്ക് എത്താൻ ആറു മാസത്തെ വീട്ടു തടങ്കലിൽ പിന്നെ ഒന്നര വർഷത്തോളം കർശന യാത്ര നിബന്ധനകൾ. ആ കാലഘട്ടത്തിൽ അവന് മാനസിക സന്തോഷം നൽകാൻ ഗുരുവായൂരപ്പൻ ഒരു പേര കുട്ടിയെ നൽകി. അവൻറെ ഒരു ബന്ധു ആ സമുച്ചയത്തിൽ , അവൻ താമസിക്കുന്ന ബ്ളോക്കിലെ ,  മൂന്നാമത്തെ നിലയിൽ വാടകയ്ക്ക് താമസം ആരംഭിച്ചു.  ആ കുഞ്ഞു സുഹൃത്തിനെ   ആറു മാസം പ്രായം  ഉള്ളപ്പോൾ ചോറൂൺ സമയത്ത് അവൻ കണ്ടിട്ടുണ്ടായിരുന്നു. ആ സുഹൃത്ത് അന്ന് അവന്റെ അടുത്തേക്ക് ചാടി പരിചയപ്പെട്ടതാണ്. പിന്നീട് അവൻറെ ഓപറേഷൻ കഴിഞ്ഞു കട്ടിലിൽ റസ്റ്റ് എടുക്കുമ്പോഴാണ് വീണ്ടും സുഹൃത്തുമായി കണ്ടു മുട്ടിയത്. ആ സുഹൃത്തിന്റെ പേര് ശബരീനാഥ് എന്നാണ്.  ശബരീനാഥിന് ഒരു മുത്തശ്ശനെയും മുത്തശ്ശന് ഒരു പേര കുട്ടി യേയും ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ ലഭിച്ചു. രാവിലെ സുഹൃത്തിന്റെ അമ്മയോ അച്ഛനോ ശബരീനാഥിനെ മുത്തശ്ശൻറെ അടുത്ത് കൊണ്ട് വന്നു വിടും. പിന്നെ അമ്മിഞ്ഞ പാല് കൊടുക്കാൻ മാത്രം അമ്മയുടെ ആവശ്യം ഉണ്ടായിരുന്നുള്ളൂ. ഏതോ ഒരു  പൂർവ്വിക ജീവാണു (ജീൻ) വിൻറെ സാന്നിധ്യം കാരണം   മുത്തശ്ശനും ശബരീനാഥും ദൃഡമായ ആത്മബന്ധം ഉടലെടുത്തു.  പുത്രനെ പുറത്ത് കൊണ്ട് പോകാൻ മുത്തശ്ശനെ കാണാതെ മറ്റു വഴികൾ അവർക്ക് തേടേണ്ടി വന്നിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞു അവൻ ഒരു വർഷത്തിന് ശേഷം ഗുരുവായൂരപ്പന്റെ സന്നിധിയിലേക്ക് നടക്കുവാൻ ആരംഭിച്ചിരുന്നു.  എന്തെങ്കിലും ആവശ്യത്തിന് അവന് പുറത്ത് പോകണമെങ്കിൽ ശബരീനാഥ് കാണാതെ പോകേണ്ടതായി വന്നിരുന്നു.  ആ ഒരു ബന്ധം ഇപ്പോഴും ആ കുഞ്ഞു മനസ്സിലും അവന്റെ മനസ്സിലും തുടരുന്നു.  ശബരീനാഥ്  ഇപ്പോൾ യു.കെ.ജി യിൽ പഠിക്കുന്നു.  ഗുരുവായൂരപ്പന്റെ കടാക്ഷത്താൽ ബന്ധുക്കൾ സമുച്ചയം വിട്ടു വേറെ വാടക വീട് അന്വേഷിച്ചു പോയിരുന്നില്ല. അവർ അതെ സമുച്ചയത്തിൽ മറ്റൊരു ബ്ളോക്കിലേക്ക് താമസം മാറിയെന്നു മാത്രം.  

അവൻ ജോലി നോക്കൂന്ന കാലഘട്ടത്തിലും വിവിധ സ്ഥലങ്ങളിലെ  കുട്ടികൾ അവനോട് കൂട്ടം  കൂടിയിരുന്നു.    ഡൽഹിയിൽ ഉണ്ടായിരുന്നവർ ഇപ്പോൾ വിവാഹ പ്രായം എത്തിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും മൊബൈൽ മീഡിയ ആപ്ളിക്കേഷനിലൂടെ ആ സുഹൃത്ത് ബന്ധങ്ങൾ തുടരുകയാണ്.  ശബരീനാഥ് വരുന്നതിന് മുമ്പ് , അതായത് അവന്റെ ഓപ്പറേഷൻ കഴിയുന്നതിന് മുന്നെ, ഉണ്ടായിരുന്ന അവന്റെ സുഹൃത്ത് ആയിരുന്നു  "ആദി ദേവ്. ആദിദേവിന് അപ്പോൾ പ്രായം മൂന്നര വയസ്സ്.    ആ സുഹൃത്ത് അവന്റെ ഫ്ളാറ്റിന്റെ തൊട്ട് മുകളിലുള്ള ഫ്ളാറ്റിൽ വാടകയ്ക്ക്  താമസിക്കുന്ന ഒരു കണ്ണൂർ നിവാസികളുടെ മൂത്ത കുഞ്ഞ് ആയിരുന്നു. അവനും മുത്തശ്ശൻറെ അടുത്തായിരുന്നു കളികൾ. അതേ പോലെ തൊട്ടടുത്ത മറ്റൊരു ഫ്ളാറ്റിൽ താമസിച്ചിരുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥൻറെ രണ്ടു വയസ്സുള്ള അനന്തു  എന്ന സുഹൃത്തും  ഇടക്കിടെ അവന്റെ ഫ്ളാറ്റിൽ എത്തിയിരുന്നു. ആ കുടുംബം പിന്നീട് ഗുരുവായൂരിൽ നിന്നും ട്രാൻസ്ഫർ കിട്ടി പോവുകയും രണ്ടു കൊല്ലത്തിന് ശേഷം ഗുരുവായൂരിലേക്ക് തന്നെ തിരിച്ചു ട്രാൻസ്ഫർ കിട്ടി ഇതേ അപ്പാർട്ട്മെൻറിൽ വാടകയ്ക്ക് താമസിക്കുന്നു. 

ആദി ദേവിന് ഒരു അനിയത്തിയെ ലഭിക്കുകയും അവളും അവന്റെ ആത്മാർത്ഥ സുഹൃത്ത് ആവുകയും ചെയ്തു.  അവളുടെ പേര് " ആരാധ്യ" എന്നും അവൻ ആ കുഞ്ഞിനെ   അമ്മൂട്ടി" എന്നും വിളിക്കുന്നു. അങ്ങിനെ അവൻ ആ കുട്ടികളുടെ എല്ലാം മുത്തശ്ശനായി.  അവന്റെ ശാരീരികാസ്വസ്ഥകൾ ഈ കുഞ്ഞു മനസ്സുകളുടെ നിർമ്മല സ്നേഹത്താൽ അലിഞ്ഞു പോയി. 

തുടരും...



ജീവിതാന്ത്യം 10

ജീവിതാന്ത്യം 10

0
525

  ജീവിതാന്ത്യം   തുടരുന്നു.അവൻ കുട്ടികളുമായുള്ള ചങ്ങാത്തം ചെറുപ്പകാലത്ത് തന്നെ തുടങ്ങിയിരുന്നു. സഹോദരി സഹോദരന്മാരുടെ കുഞ്ഞുങ്ങളെ അധികകാലം കിട്ടിയിരുന്നില്ല. പിന്നീട് ആ മരുമക്കൾക്കുണ്ടായ പേരകുട്ടികളേയും അവന് താലോലിക്കാൻ കിട്ടിയിരുന്നില്ല.  അതുകൊണ്ട് ജോലി സ്ഥലത്തെ  അയൽവാസികളായ കുഞ്ഞുങ്ങളെ അവന് ചങ്ങാതിമാരായി കിട്ടിയിരുന്നു.  ഗൂരുവായൂരിലെത്തിയശേഷം ശരിക്കും പേരകുട്ടകളുടെ സ്നേഹം അവന് നിർലോഭം ലഭിച്ചു. അവൻറെ അമ്മയുടെ മരണ ശേഷം തുടർച്ചയായി എല്ലാ കൊല്ലവും അവനൂം രണ്ടു സഹോദരിമാരും ബാംഗ്ലൂരിൽ താമസിക്കുന്ന സഹോദരിയുടെയും അവരുടെ മകന്റെ കുടുംബ