ജീവിതാന്ത്യം തുടരുന്നു.
അവൻ കുട്ടികളുമായുള്ള ചങ്ങാത്തം ചെറുപ്പകാലത്ത് തന്നെ തുടങ്ങിയിരുന്നു. സഹോദരി സഹോദരന്മാരുടെ കുഞ്ഞുങ്ങളെ അധികകാലം കിട്ടിയിരുന്നില്ല. പിന്നീട് ആ മരുമക്കൾക്കുണ്ടായ പേരകുട്ടികളേയും അവന് താലോലിക്കാൻ കിട്ടിയിരുന്നില്ല. അതുകൊണ്ട് ജോലി സ്ഥലത്തെ അയൽവാസികളായ കുഞ്ഞുങ്ങളെ അവന് ചങ്ങാതിമാരായി കിട്ടിയിരുന്നു. ഗൂരുവായൂരിലെത്തിയശേഷം ശരിക്കും പേരകുട്ടകളുടെ സ്നേഹം അവന് നിർലോഭം ലഭിച്ചു. അവൻറെ അമ്മയുടെ മരണ ശേഷം തുടർച്ചയായി എല്ലാ കൊല്ലവും അവനൂം രണ്ടു സഹോദരിമാരും ബാംഗ്ലൂരിൽ താമസിക്കുന്ന സഹോദരിയുടെയും അവരുടെ മകന്റെ കുടുംബത്തിന്റെയും അടുത്ത് രണ്ടു ആഴ്ച പോയി നിന്നിരുന്നു. അവിടെയും ഒരു പേരക്കുട്ടി ഉണ്ടായിരുന്നു. അവൻറെ ശസ്ത്രക്രിയക്ക് ശേഷം ആ യാത്രയും നിർത്തി. പിന്നെ കോഴിക്കോട് ജോലി നോക്കൂന്ന മറ്റൊരു മരുമകളും മകനും സഹോദരിയും അളിയനും ഇടക്കിടെ ഗുരുവായൂരിൽ വന്ന് അവന്റെ അടുത്ത് ഒന്നോ രണ്ടോ ആഴ്ചകൾ താമസിക്കും. ആ പേരകുട്ടി ആദിത്യൻ ഇപ്പോൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. രണ്ടു സഹോദരിമാരേയും കൂട്ടി അവൻ വർഷത്തിൽ ഒരാഴ്ച അവരുടെ അടുത്തും ചെന്ന് നിൽക്കും.
ഗുരുവായൂരിൽ ലോഡ്ജ് നടത്തുന്നവരും അവന്റെ അകന്ന ബന്ധുക്കളുമായ ദമ്പതികളുടെ മകൻ ശബരീനാഥൻ, കണ്ണുരിൽ നിന്നും വന്ന് ഗുരുവായൂരിൽ ഒരു ലോഡ്ജിൻറ ജി.എം. ആയി ജോലി നോക്കുന്നവരുടെ മകൻ ആദിദേവ്, മകൾ ആരാധ്യ (അമ്മൂട്ടി) , ഗുരുവായൂരിലെ ഒരു ബാങ്കിൽ ജോലി നോക്കൂന്നവരുടെ മകൻ അനന്തു എന്നിവരുടെ മുത്തശ്ശനായി ആറു കൊല്ലമായി അവൻ ജീവിതം പങ്കു വെക്കുന്നു. ഇതിൽ ഏറ്റവും ഇളയവൾ അമ്മൂട്ടി ഇപ്പോൾ എൽ.കെ.ജി യിൽ പഠിക്കുന്നു. ശബരീനാഥ് യു.കെ.ജി യിലും അനന്തു ഒന്നാം ക്ലാസ്സിലും ആദിദേവ് നാലാം ക്ലാസ്സിലും പഠിക്കുന്നു. സ്കൂൾ വിട്ടു വന്നാൽ ആറുമണി മുതൽ എട്ടു മണിവരെ കുട്ടികൾ ഈ മുത്തശ്ശൻറെ കൂടെയാണ്. ഇതിൽ അമ്മൂട്ടിയുടെ വിദ്യാരംഭം ഈ മുത്തശ്ശനാണ് തുടങ്ങി വെച്ചത്. അവളുടെ പ്ളെ സ്കൂൾ പഠനം കൊടുത്തത് മുത്തശ്ശൻ തന്നെയായിരുന്നു. ആ സുഹൃത്ത് ബന്ധം ഇപ്പോഴും തുടരുന്നു.
2017 കൃസ്മസ്സ് നാളിൽ അവനും പേര കുട്ടികളും അലങ്കരിച്ച ഫ്ളാറ്റ് സമുച്ചയത്തിൽ നിന്നും എടുത്ത ഒരു അസുലഭ നിമഷം. ഉയരകൃമത്തിൽ ആദിദേവ് , അനന്തു , ശബരീനാഥ്, പിന്നെ ആരാധ്യ അലിയാസ് അമ്മൂട്ടി.
അതേ വർഷം തിരുവോണത്തിന് അവന്റെ പേര കുട്ടികൾ സദ്യയിൽ പങ്കെടുത്ത നിമിഷമാണ് മുകളിൽ പകർത്തിയത്. അന്ന് കോഴിക്കോട്ടുള്ള ആദിത്യനും മറ്റു കുട്ടികളൊടൊപ്പം അവന്റെ കൂടെ ഉണ്ടായിരുന്നു. അനന്തു അവരുടെ പാലക്കാട്ട് വീട്ടിൽ പോയിരുന്നു.
ആ കുഞ്ഞുങ്ങളുടെ മാതപിതാക്കളുടെ സന്മനാസ്സാണ് ഇതിനൊക്കെ കളമൊരുക്കിയത്. കുട്ടികളുടെ മുത്തശ്ശനായ അവനോടുള്ള ബഹുമാനം അതിൽ പ്രതിഫലിച്ചു. ആ സൗഹൃദം തുടർന്നു കൊണ്ടിരിക്കുന്നു. അവൻറെ അപ്പാർട്ട്മെൻറിലെ ചില കുടുംബങ്ങളും കുട്ടികളും വ്യത്യസ്തമായ മാനസിക സാഹചര്യങ്ങളിൽ വളർന്നത് കൊണ്ട് ആവാം മറ്റുള്ളവരുമായി ഇടപഴകാൻ വൈമുഖ്യം കാണിക്കുന്നു. അതായത് ന്യൂക്ലിയർ കുടുബ വ്യവസ്ഥയിലെ ഞാൻ , എന്റെ , എന്ന അവസ്ഥയിലുള്ള മാനസികതയിലേക്കുള്ള ചുരുങ്ങൽ. അതായത് ആവശ്യങ്ങൾക്ക് മാത്രം മറ്റുള്ളവരുമായി സമ്പർക്കം. അവൻറെ കണ്ണിൽ വിവേക ശകതി പൂർവ്വികരിൽ നിന്നും കിട്ടിയ ജീനുകളാൽ ഉത്തേജിക്കപ്പെടാതിരിക്കുക.
അവന്റെ ന്യുമോതോറാക്സ് ഓപറേഷന് ശേഷം രണ്ടു കൊല്ലം കേരളം വിട്ട് യാത്രകളെന്നും അവർ നടത്തിയില്ല. ആദ്യ വർഷം ഒരു ആക്സിഡണ്റ്റ് അവന് സംഭവിച്ചു. ത്രിശൂര് കണിമംഗലത്ത വച്ചു ഒരു സ്കൂട്ടർ ഇടത്ത് കാലിൽ വന്നിടിച്ച് രണ്ടു മാസം വിശ്രമം എടുക്കണ്ടി വന്നു. അടുത്ത വർഷം അവൻറെ ദേഹത്ത് എട്ടു കാലി വിഷം തീണ്ടി രണ്ടു മാസം വിശ്രമം വേണ്ടി വന്നു. പിന്നീടുള്ള വർഷങ്ങളിൽ മൂന്നാർ , ശ്രീരംഗം , ശ്രീപുരം ഗോൾഡൻ ടെമ്പിൾ , വാരണാസി , ബറോഡ എന്നീ സ്ഥലങ്ങളിലെല്ലാം യാത്രകൾ നടത്താൻ അവന്റെ ആരോഗ്യസ്ഥിതി കരണ കാണിച്ചു.
നാട്ടിൽ നിന്നും ഗുരുവായൂർ എത്തിയ വർഷം അവൻ എന്നും പുലർച്ചെ ഗുരുവായൂരപ്പന്റെ നടയിൽ എത്തിയിരുന്നു. ഓപ്പറേഷനു ശേഷം ആ ദർശനം നാലമ്പലത്തിന് പുറത്ത് നിന്നാക്കി അതും മാസത്തിൽ ഒന്നോ രണ്ടോ തവണ. കാരണം ഗുരുവായൂരപ്പൻറെ സന്നിധിയിലേക്ക് ഉള്ള വാതിൽ വളരെ വീതി കുറഞ്ഞതും നാലു വശത്ത് നിന്നുള്ള ഭക്ത ജനങ്ങളുടെ തിരക്കും അവന് ബുദ്ധിമുട്ട് ഉണ്ടാക്കി. ഗുരുവായൂരിലെ മറ്റു പ്രശസ്ത അമ്പലങ്ങളായ പാർത്ഥ സാരഥി ക്ഷേത്രം , മമ്മിയൂർ ശൈവ വൈഷ്ണവ ക്ഷേത്രം, തിരുവെങ്കിടാചലപ്പതി ക്ഷേത്രം എന്നിവയിലും വർഷത്തിലൊരിക്കൽ അവൻ ദർശനം നടത്താറുണ്ട്. പിന്നെ ഗുരുവായൂരിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള ചൊവ്വല്ലൂർ ക്ഷേത്രത്തിലെ മഹാദേവ കുടുംബത്തേയും വർഷത്തിലൊരിക്കൽ ദർശിക്കാൻ അവൻ പോകും. ചെറുപ്പകാലം മുതൽ അവൻ ആധ്യാത്മികതയോട് ആഭിമുഖ്യം കാണിച്ചതിനാൽ എത്ര കാലം ഗുരുവായൂരപ്പന്റെ അടുത്ത് ഉണ്ടാകും എന്നത് പ്രപഞ്ച ശക്തിക്ക് ഉടമയായ ശ്രീ ഗുരുവായൂരപ്പന് വിട്ടു കൊടുത്തിരിക്കുകയാണ്.
സമൂഹ ജീവിതത്തിൽ വന്ന പരിവർത്തനങ്ങൾ സത്യം , നീതി , ധർമ്മം , സാഹോദര്യം , എന്നിവയെ മനുഷ്യമനസ്സുകളിൽ നിന്നും ബഹുദൂരം പുറകിലോട്ട് തള്ളി നീക്കിയിരിക്കുന്നു. ബാഹ്യലോകത്തിലെ മിന്നാമിന്നികളുടെ ആകർഷണത്തിൽ പെട്ട് മനുഷ്യരുടെ വിവേക ശക്തി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു. സൗരയൂഥ മണ്ഡലത്തിൻറെ അജയ്യ ശക്തിയുടെ അനുഗ്രഹത്താൽ ചൈതന്യം തുടിച്ചു കൊണ്ടിരുന്ന ഈ ഭൂമിയുടെ പ്രകൃതി വിഭവങ്ങൾക്ക് മനുഷ്യരുടെ ഈ ജീവിത ശൈലി ഒരു ഭീഷണിയായി തീർന്നിരിക്കുന്നു. മനുഷ്യരുടെ ജീവിതത്തിൽ വന്നുചേർന്ന ഈ പരിവർത്തനങ്ങൾ സാമൂഹിക ജീവിതത്തിൽ വിള്ളലുകൾ വരുത്തി കൊണ്ടിരിക്കുന്നു. കുടുംബ ജീവിതത്തിൻറെ മാഹാത്മ്യം ഇന്ന് അന്യം നിന്നിരിക്കുന്നു. അവൻറെ ജീവിതാനുഭവം അതാണത്രെ പഠിപ്പിച്ചത്.
ഇടയ്ക്കിടെ അവന്റെ അച്ഛന്റെ വീടും ഭൂമിയും സംബന്ധിച്ച കേസിനോടനുബന്ധിച്ച് അവന് കോടതിയുമായി ബന്ധം പുലർത്തേണ്ടി വന്നു. അത് ഇപ്പോഴും തുടരുകയാണ്. ഗുരുവായൂരപ്പന്റെ കടാക്ഷത്താൽ അവനും സഹോദരിമാരും ജീവിതം തുടർന്നു കൊണ്ടിരിക്കുന്നു. അമ്മയുടെ അനുജത്തിമാരിൽ ഒരാൾ തൊണ്ണൂറ്റി അഞ്ചു വയസ്സായി മകൻറെ കൂടെ കഴിയുന്നു. അവരെ ഇടക്കിടെ അവനും സഹോദരിമാരും പോയി കാണാറുണ്ട്. കുട്ടിക്കാലത്ത് അമ്മച്ഛൻറെ വീട്ടിൽ അമ്മയുടെ അനുജത്തിമാരും അവരുടെ കുട്ടികളുമായി കഴിഞ്ഞതെല്ലാം അവന് ഓർമ്മ പുതുക്കാൻ ഈ യാത്ര അവനെ സഹായിച്ചിരുന്നു. ഗുരുവായൂരിലെ അഞ്ചു വർഷത്തെ ജീവിതത്തിനിടയിൽ മറ്റു ചെറിയമ്മമാരുടെ ആൺമക്കളിൽ ചിലർ ഇഹലോകവാസം വെടിഞ്ഞിരുന്നു. അവൻറെ ജീവിതം തുടർന്നു കൊണ്ടിരിക്കുന്നു.
ഇനി ജീവിതാന്ത്യം വരെയുള്ള യാത്ര കുറിപ്പ് സമർപ്പിക്കുവാൻ വേണ്ടി അവൻ വരും വർഷങ്ങളെ കാത്തിരിക്കുന്നു.
ബറോഡാ യാത്രയിൽ , വർഷങ്ങൾക്ക് ശേഷം , അടുത്ത ബന്ധുവും മരിച്ചു പോയ മൂത്ത അളിയന്റെ ഒടുക്കത്തെ അനിയനെയും കുടുംബത്തേയും ദർശിച്ചത് അവനിൽ വളരെ സംതൃപ്തി നൽകിയത്രെ. ആ യാത്ര കഴിഞ്ഞ് ഗുരുവായൂരിൽ തിരിച്ചെത്തിയ അവനെ കാത്തിരുന്നത് യൂറിനറി ഇൻഫക്ഷൻ ആയിരുന്നു. അലോപ്പതി, ഹോമിയോപതി, ആയുർവ്വേദം എന്നീ ഈ മെഡിക്കൽ ശാഖകളിലൂടെ ആ ബുദ്ധിമുട്ട് അവൻ മൂന്ന് മാസം കൊണ്ട് നിയന്ത്രണത്തിലാക്കി.
2019 ഡിസംബറോടു കൂടി നമ്മുടെ രാജ്യം കൊറോണ പകർച്ച വ്യാധിയുടെ താവഴിയിൽ നിന്നും കോവിഡ് വന്ന പകർച്ച വ്യാധിയുടെ പിടിയിൽ അകപ്പെട്ടു. ആ വ്യാധി 2021 ലും രാജ്യവും ഭൂലോകവും വിടാതെ ഈ ഭൂമിയിൽ തമ്പടിച്ച് കൂടിയിരിക്കുന്നു.
മനുഷ്യന്റെ സത്യധർമ്മനീതി എവിടെയൊ പോയി ഒളിച്ചു. അഷ്ടരാഗങ്ങളായ കാമം, ക്രാധം, ലോഭം, മോഹം, മദം ,മാത്സര്യം, ഡംഭം, അസൂയ , എന്നിവ മനുഷ്യ മനസ്സുകളുടെ നിയന്ത്രണം ഏറ്റെടുത്തു. പ്രപഞ്ച ശക്തിയോട് ഭൂമിദേവി കരഞ്ഞപേക്ഷിച്ചപ്പോൾ ഉടലെടുത്ത ജന്മം കൊണ്ട ഒരു അവതാരമായി ഈ കോവിഡ് 2019ൽ ഭൂമിയിലെത്തി ചേർന്നു..
ഈ കാലഘട്ടത്തിൽ മനോനിയന്ത്രണപ്രക്രിയയുടെ സഹായത്താൽ അവൻ അവന്റെ സഹോദരിമാരുമായി ഗുരുവായൂരപ്പന്റെ പാദങ്ങളിൽ തങ്ങളുടെ ഭാവിയെ സ്വയം അർപ്പിച്ച് കർമ്മ ബന്ധത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് ജീവിതം നയിച്ചുവരുന്നു.
ഈ കാലഘട്ടത്തിൽ രക്ത ബന്ധത്തിലെ അവന്റെ താവഴിയിലെ മുതിർന്ന സഹോദരി സഹോദരന്മാർ ഇഹലോകവാസം വെടിഞ്ഞു. കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ മനസ്സു കൊണ്ട് ആ ആത്മാവുകൾക്ക് ഭാവുകങ്ങൾ നേർന്നു.
രക്ത ബന്ധങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകാതിരിക്കുന്ന ഈ കലിയുഗത്തിൽ, കോവിഡ് , മനുഷ്യനെ ബാധിച്ച അഷ്ടരാഗങ്ങൾക്ക് കനത്ത ആഘാതം നൽകി. മനുഷ്യന്റെ മനസ്സിൽ നിന്നും അഷ്ടരാഗങ്ങൾ മാറ്റി സനാതനധർമ്മം സ്ഥാപിക്കാൻ ഈ വ്യാധി സഹായകരമായി തീരുന്നുണ്ട്.
അവൻ കർമ്മ ബന്ധാതിഷ്ഠിതമായ ബന്ധങ്ങളിലൂടെ അവന്റെ അപ്പാർട്ട്മെന്റിലെ കുടുബാങ്ങളെ സ്നേഹിച്ചും ബഹുമാനിച്ചും പുറംലോക സമ്പർക്കം കുറച്ചും ജീവിതം നയിക്കുന്നു.
ഈ വ്യാധി കാലയളവിൽ അവന്റെ മൂത്ത സഹോദരിയും സഹോദരനും കാലയവനികക്കുള്ളിൽ മറഞ്ഞു. രണ്ടു സഹോദരന്മരുടെ വാമഭാഗങ്ങളും മൺമറഞ്ഞു.
അവന്റെ കർമ്മ ബന്ധത്തിലുള്ള പേര കുട്ടികൾ വളർന്നു വലുതായി. ശബരീനാഥനും കുടുബവും അവരുടെ കോഴിക്കോടുള്ള വീട്ടിലേക്ക് താമസം മാറ്റി. മറ്റു കുട്ടികളുടെ മുത്തശ്ശനായി എന്റെ സുഹൃത്ത് സമയം തള്ളി നീക്കുന്നു.
ഈ പകർച്ച വ്യാധി ഭൂമിയെ ആകമാനം ബാധിച്ചു എന്നതാണ് സത്യം. ഗുരുവായൂർ ക്ഷേത്രത്തിന്റെ തണലിൽ ജീവിതം പച്ച പിടിപ്പിച്ചവരെല്ലാം സാമ്പത്തിക ദാരിദ്ര്യം അനുഭവിക്കുന്നു. ഇതേ പോലെ ലോകത്താകമാനം സകല ജന്തു, സസ്യ, ജീവജാലങ്ങൾക്ക് ഭീഷണിയായി ഈ വ്യാധി ഇപ്പോഴും വിലസുന്നു.
അവൻ വളർത്തുന്ന പൂച്ചെടികളും , പച്ചക്കറി ചെടികളും എല്ലാം ഈ വ്യാധിക്കടിമകളായി തീർന്നു എന്ന സത്യം അവനനുഭവിക്കുന്നു. കോവിഡ് എന്ന മഹാമാരി പല ജീവതങ്ങളേയും തകർത്തു കൊണ്ടിരിക്കുന്നത് അവൻ നിഷ്ക്രിയനായി കണ്ടു കൊണ്ട് അവൻ കഴിയുന്നു.
ഈ മഹാമാരി കാരണം അവന്റെ പല തീർത്ഥാടന യാത്രകളും മുടങ്ങി. ഗുരുവായൂർ ക്ഷേത്രത്തിനുള്ളിലേക്കുള്ള പ്രവേശനം ഒന്നര വർഷമായി ഭക്തർക്ക് നിഷിധമായിരിക്കുന്നു. വീടിന്റെ പുറത്തേക്കുള്ള യാത്രയിൽ മുഖം മൂടുന്ന ' മാസ്ക് ആരും ആരേയും തിരിച്ചറിയാതാക്കിയിരിക്കുന്നു. കുട്ടികൾ കളി സ്ഥലങ്ങൾ, സ്കൂൾ എല്ലാം നാലു ചുമരുകൾക്കുള്ളിലൊതുക്കിയിരിക്കുന്നു.
ഈ അവസ്ഥ എത്ര കാലം എന്നത് ഒരു ചോദ്യ ചിഹ്നമായിരിക്കുകയാണ്. ??????
തുടരും..