വർണ ബലൂണുകൾ
(ഇന്നലെ ഒരു ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു. വർദ്ധിച്ച കൗതുകത്തോടെ ബലൂണുകൾ വീർപ്പിച്ച് വേദി അലങ്കരിച്ച കുട്ടികൾ, ആഘോഷത്തിനുശേഷം ആ ബലൂണുകൾ പൊട്ടിച്ചു രസിക്കുന്ന കാഴ്ചയിൽ നിന്ന് ഈ കവിത പിറക്കുന്നു.)മേളപ്പറമ്പിലെ വർണ ബലൂണുകൾ ഉള്ളിത്തിലാനന്ദത്തിരയായി മാറുന്നു!ശിശുവായി, ബാലനായോടിക്കളിച്ച നാൾപിന്നിട്ട പ്രാരാബ്ദ ജീവിത യാത്രയിൽ;മേളപ്പറമ്പിലെ വർണബലൂണുകൾകൗതുകക്കാഴ്ചയായ്, ആനന്ദ വർഷമായ്!ഓരോ ബലൂണുകൾ പൊട്ടുന്ന നേരവുംഉള്ളുഞെട്ടുന്നു, മനസ്സു നോവുന്നു!കൊച്ചു ദു:ഖത്തിന്റെ ഈയ്യൽച്ചിറകുകൾകാറ്റിൽക്കൊഴിഞ്ഞു പറന്നു പതിക്കുന്നു!ഇന്നലെക്കണ്ടൊരു ആഘോഷ വേളയിൽ