Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -27

അങ്ങിനങ്ങു വിട്ടാൽ പറ്റില്ലല്ലോ.... എന്തുദ്ദേശിച്ചാ അവൻ എല്ലാരോടും ഞാനവന്റെ ഭാര്യ ആണെന്നും കാമുകി ആണെന്നുമൊക്കെ പറഞ്ഞു നടക്കുന്നെ..... ശരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ.....

പിറ്റേന്ന് രാവിലെ അവൻ ജോഗിങ്ങിനിറങ്ങുന്ന സമയത്ത് ഞാൻ അവനെ കാത്ത് നിന്നു......കണക്കിന് പറയണം..... അല്ലേൽ അവൻ തലേല് കേറും..... പക്ഷേ അവൻ അടുത്ത് വരുമ്പോൾ മാത്രം react ചെയ്യാൻ പറ്റുന്നില്ല...... ദൈവമേ കാത്തോളണേ......

അങ്ങിനെ കാത്തിരുപ്പിനോടുവിൽ കറക്റ്റ് സമയത്ത് തന്നെ അവൻ ഹാജർ വച്ചു..... ഇവന് ഞാൻ വച്ചിട്ടുണ്ട്....

അങ്ങിനെ സിറ്റൗട്ടിലിരുന്നു ഷൂന്റെ ലൈസ് കെട്ടുന്നവന്റെ അടുത്തേക്ക് നടന്നു......

\"ഹലോ.... ഇയാളെന്താ എന്നെ പറ്റി വിചാരിച്ചിരിക്കുന്നേ...... ഇന്നലെ കോളേജ് ഇൽ വച്ച് എന്തായിരുന്നു പെർഫോമൻസ്......\"

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് അവൻ തലയുയർത്തി എന്നെ നോക്കിയത്.... ഒരു പക്ഷെ പിന്നീട് പറയാൻ ഉദ്ദേശിച്ചത് എന്നെക്കൊണ്ട് പറയാൻ കഴിഞ്ഞില്ല ഞാൻ അവന്റെ കണ്ണുകളിൽ നോക്കി അങ്ങനെ നിന്നു......

\" ഓക്കേ ഞാൻ അങ്ങനെ പറഞ്ഞെങ്കിൽ നിനക്ക് അപ്പോ പറയാൻ പറ്റില്ലായിരുന്നോ..... ഞാൻ നിന്റെ ആരുമല്ല എന്ന്....... \"

\" എന്താടാ മോനെ എന്തേലും പ്രശ്നം ഉണ്ടോ...... \"

അകത്തുനിന്ന് ഇറങ്ങിവന്ന് മമ്മി ചോദിച്ചു..... ഒന്നുമില്ല എന്റെ മമ്മി, ഇവൾക്ക് എന്റെ കൂടെ ജോഗിങ് ന് വരണമെന്ന്...... ഞാൻ പറ്റില്ലെന്ന് പറഞ്ഞു........ അതിന് എന്റടുത്ത് ഉടക്കാൻ വന്നിരിക്കുകയാ.....

\" എന്താടാ മോനെ നിനക്ക് അവളെ കൂടെ കൂട്ടിയിട്ട് പോയാൽ..... അവള് നിന്റെ തലയിലല്ലല്ലോ ഓടുന്നത്....... \"

\" മമ്മി പറഞ്ഞതുകൊണ്ട് ഇന്ന് നിന്നെ കൂട്ടിയിട്ട് പോകാം..... ഇത് സ്ഥിരമാക്കണ്ട... \"

ഞാൻ എങ്ങും വരുന്നില്ലെന്ന് പറയാൻ നിന്നതാ..... പക്ഷേ എന്റേം കൂടെ ആഗ്രഹം ആയത് കൊണ്ട് ഒന്നും പറഞ്ഞില്ലെന്നു മാത്രം...... ഒരു 5 min എന്നും പറഞ്ഞ് ഞാൻ റൂമിലേക്ക്‌ പോയി..... ഒരു track pant um tshirt um എടുത്തിട്ട് വന്നു.....

അങ്ങിനെ 2പേരും ചേർന്ന് ഓടാൻ തുടങ്ങി.....എന്ത് സ്പീടാ ചെക്കന് ഇവന്റെ ഒപ്പം ഞാൻ ഓടിയാ എത്തില്ല ഇവിടെ എവിടേലും റസ്റ്റ് എടുത്ത് അവൻ തിരിച്ച് വരുമ്പോൾ അവന്റെ കൂടെ കൂടാം...... വല്ല അപ്പൂപ്പൻ മാരേം കിട്ടുമോന്നു നോക്കാം അതാവുമ്പോ നമുക്ക് കറക്റ്റ് aah.......പിന്നെ വല്ല ടിഷോപ് um കേന്ദ്രമാക്കാം.......

ആദ്യത്തെ ദിവസം ആയത് കൊണ്ട് അവന്റെ ഒപ്പം പോണത് തന്നെയാ സേഫ്.....2ദിവസം കഴിയട്ടെ എന്നിട്ട് നമുക്കൊരു ടീം സെറ്റ് ചെയ്യണം......

\"അതേ ഇയാളൊന്നു നിന്നെ..... \"

അവന്റെ പിറകെ ഓടിക്കൊണ്ട് അവൾ പറഞ്ഞു....... അവൻ പതിയെ നിന്ന് എന്നെ തിരിഞ്ഞുനോക്കി.......

\"എന്തിനാ കോളേജിൽ വച്ച് അങ്ങിനെ പറഞ്ഞേ.....\"

\"എങ്ങിനെ പറഞ്ഞ്......\"

\"ഞാൻ കാമുകി ആണെന്ന്..... പിള്ളേരൊക്കെ എന്ത് വിചാരിച്ചു കാണും.....ഇനി ആരേലും എന്നെ പ്രെപോസ് ചെയ്യുമോ....\"

\"Ooh അപ്പൊ അതാണോ പ്രശ്നം...... ഇത് ഇപ്പോഴല്ല പറയേണ്ടത് ..... അപ്പൊ റിയാക്ട് ചെയ്യാതെ ഇപ്പൊ എന്തിനാ കിടന്ന് തുള്ളുന്നേ.....\"

എനിക്കതിനു പ്രതേകിച്ച് മറുപടി ഇല്ലാത്തതിനാൽ ഞാൻ പിന്നൊന്നും പറഞ്ഞില്ല......കുറച്ച് കൂടെ ഓടിയപ്പോൾ അന്ന് പള്ളീല് വച്ച് കണ്ട ചേട്ടനെ കണ്ടു.....

\"Aah കെട്ടിയോനും കെട്ടിയോളും കൂടെ ആക്കിയോ ഓട്ടം..... നടക്കട്ടെ.. നടക്കട്ടെ.... എപ്പോഴാ നിങ്ങൾ വീട്ടിലേക്കു വരുന്നേ ....... നിങ്ങൾ വരുന്നില്ലേൽ അടുത്താഴ്ച ഞങ്ങൾ അങ്ങോട്ടിറങ്ങാ......\"

\"എടാ എമർജൻസി വർക്ക്‌ ഉണ്ടായിരുന്നത് കൊണ്ടാ.... അടുത്താഴ്ച എന്തായാലും ഞങ്ങൾ എത്തിക്കോളാം.....\"

\"Ok ടാ എന്നാൽ.....\"

അതും പറഞ്ഞ് ആ ചേട്ടൻ പോയി... ഇനിയെന്തെലും പറഞ്ഞാൽ ഇവൻ എന്നെ അടിച്ച് പരത്തും..... Aah ചേട്ടന്റെ മുന്നിൽ വച്ച് റിയാക്ട് ചെയ്യണമായിരുന്നു.......അതും ചെയ്തില്ല......

\"നീ എന്താലോചിച്ചു നിൽക്കുവാ.... വേഗം വന്നേ ലേറ്റ് ആവും..... ആ പിന്നെ അടുത്താഴ്ച അവരുടെ വീട്ടിലെക്കൊന്നു പോണം....\"

\"ഞാനെങ്ങുമില്ല നുണപറയുമ്പോ ആലോചിക്കണം...... ഒറ്റക്കങ്ങു പോയാൽ മതി.....\"

പറഞ്ഞു തീർന്നതും അവനെന്നെ പിടിച്ച് അവന്റെ ശരീരത്തോട് ചേർത്ത് നിർത്തി..... പെട്ടന്നവനിൽ നിന്ന് അങ്ങിനൊന്നു പ്രതീക്ഷിക്കാത്തത് കൊണ്ട് ഞാൻ ആകെ പേടിച്ച് പോയി..... അവനെന്നെ ഇടുപ്പിലൂടെ കൈയിട്ട് ചേർത്ത് നിർത്തി...... അവന്റെ ആ പ്രവർത്തിയിൽ ഞാൻ മരവിച്ചു നിന്നു പോയി.....

പെട്ടന്നുതന്നെ ബോധം വീണ്ടെടുത്ത് അവനിൽ നിന്ന് മാറാൻ ശ്രമിച്ചു നടക്കുന്നില്ല...... ഇയാൾക്കെന്താ ബോധമില്ലേ..... നടുറോട്ടിൽ നിന്ന് ഇങ്ങ്നൊക്കെ കാട്ടാൻ.......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                  തുടരും......


കാർമേഘം പെയ്യ്‌തപ്പോൾ part -28

കാർമേഘം പെയ്യ്‌തപ്പോൾ part -28

5
1705

പെട്ടന്നാണ് പിന്നിൽ നിന്നൊരു sound..... നോക്കിയപ്പോ ഇച്ചായന്റെ ഫ്രണ്ട് തിരിച്ച് വന്നേക്കുന്നു...... \"നടുറോഡിൽ ആണോടാ റൊമാൻസ്..... വീട്ടിൽ പോവാൻ നോക്കെടാ......\" പെട്ടന്ന് തന്നെ ഞങ്ങൾ 2പേരും അകന്ന് മാറി..... ഞങ്ങൾക്ക് പരസ്പരം നോക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നി.......അത് മനസിലാക്കിയ പോലെ ആ ചേട്ടൻ പറഞ്ഞ്..... എന്നാൽ ഞാൻ പോട്ടെ..... പിള്ളേരെ വഴിതെറ്റിക്കാതെ വീട്ടിൽ പോവാൻ നോക്ക്........ അങ്ങിനെ 2 പേരും വീട്ടിലേക്ക് തിരിച്ച് പോയി..... ഇങ്ങിനെ പോയാൽ ശരിയാവില്ല..... ഇങ്ങേരുടെ ഒപ്പം ഓടീട്ടുo കിട്ടുന്നില്ല..... എനിക്ക് പറ്റിയ കൂട്ട് കണ്ടു പിടിക്കണം....... പിന്നീടുള്ള ഓട്ടത്തിൽ 2പേരും പരസ്പരം ഒന്നും സംസാര