Aksharathalukal

പ്രണയനിലാവ് 💙

💞പ്രണയനിലാവ്💞


*Part 31*




\"ടാ ഞാനില്ലേ എന്താ പറയാഞ്ഞെന്ന് അറിയോ,,, അതില്ലേ,,, അതുണ്ടല്ലോ,,,\"(സിദ്ധു)


\"നീ ഒന്നും പറയണ്ട,,, ഇന്ന് നിന്റെ അവസാനം ഹേ,,, 😬\"(വിച്ചു)


വിച്ചു സിദ്ധുന്റെ മേലേക്ക് ചാടി വീഴാൻ പോയതും അപ്പു സിദ്ധുന്റെ മുന്നിൽ കയറി നിന്നു,,,


\"യെ മേരാ കെട്ട്യോൻ ഹേ,,,\"(അപ്പു)


\"അയിന്,,,\"(വിച്ചു)


\"എടാ എന്റെ കൊച്ചുങ്ങൾക്ക് അച്ഛൻ ഇല്ലാതായിപ്പോകും,,,\"(അപ്പു)


\"ആ കണ്ടോടാ അവൾക്ക് എന്നോടുള്ള സ്‌നേകം,,, 😌\"(സിദ്ധു)


\"അതോണ്ട് കൊല്ലണ്ട ജസ്റ്റ്‌ കാലും കയ്യും തല്ലി ഓടിച്ച മതി,,, 😁\"(അപ്പു)


\"അത് ഏറ്റു,,,😌\"(റിച്ചു)


\"യൂ ടൂ,,, 😬\"(സിദ്ധു)


\"യായാ 😁\"(അപ്പു)


\"അപ്പൊ അറ്റാക്ക് \"(വിച്ചു)


\"അമ്മഷ്കി,,, 😫\"(സിദ്ധു)


വിച്ചുവും റിച്ചുവും കാർത്തിയും സിദ്ധുന്റെ മേലേക്ക് ചാടി വീണു,,, പിന്നെ നാലും കൂടെ നിലത്ത് കിടന്ന് ഉരുണ്ട് അടിയും കുത്തും തൊഴിയും ചവിട്ടും,,, ഗേൾസാണെങ്കി ഇതെല്ലാം കേട്ട് ഒരു മൂലക്ക് ഇരുന്ന് ചിരിക്കുന്നു,,,അഭിയാണെങ്കി എല്ലാം കണ്ട് തലയിൽ കയ്യും വെച്ച് ഇരിക്കുന്നു,,,


\"ഇനി നീ ഞങ്ങളോട് എന്തേലും മറച്ച് വെക്കോ,,, 😬\"(വിച്ചു)


\"ഇല്ല,,, അയ്യോ,,, വിടെടാ തെണ്ടികളെ 😬\"(സിദ്ധു)


\"അന്ത ഭയം ഇരിക്കണം,,,\"(കാർത്തി)


\"എന്താ ഒരു സൗണ്ട് ഒക്കെ,,, എല്ല് ഒക്കെ പൊടിഞ്ഞു പോയിന്നു തോന്നണു,,, 😖\"(സിദ്ധു)


\"സാരല്ല,,, ഇനി ഇങ്ങനെ ചെയ്യാതെ നിന്ന മതി,,, 😒\"(വിച്ചു )


\"മ്മ് 😪\"(സിദ്ധു)


എല്ലാരും എണീറ്റ് നിന്ന് നടു നിവർത്തി,,, ഇപ്പോഴും എണീക്കാതെ നിലത്ത് തന്നെ ഇരിക്കുന്ന സിദ്ധുനെ കണ്ട് അപ്പു ഒരു ചിരിയോടെ മുന്നോട്ട് പോയി സിദ്ധുന് നേരെ കയ്യ് നീട്ടി,,, സിദ്ധു നെറ്റി ചുളിച്ച് നോക്കിയതും അപ്പു ഇളിച്ചു,,,


\"പിടിച്ച് എണീക്കേടാ ഗുണ്ടു 😁\"(അപ്പു)


\"പോടി തീപ്പെട്ടിക്കൊള്ളി,,,\"(സിദ്ധു)


അതും പറഞ്ഞ് സിദ്ധു ചിരിച്ചോണ്ട് കയ്യിൽ പിടിച്ച് എഴുന്നേറ്റു,,,


\"നിങ്ങൾക്ക് ഫുൾ വെറൈറ്റി പേരാണല്ലോ,,,\"(റിനു)


\"അതെന്താ അങ്ങനെ പറഞ്ഞെ,,,\"(അപ്പു)


\"അല്ല ഈനാമ്പേച്ചി മരപ്പട്ടി,,, ഗുണ്ടു തീപ്പെട്ടിക്കൊള്ളി,,, അങ്ങനെ അങ്ങനെ,,,\"(റിനു)


\"ഒരു രസം,,, 😁\"(സിദ്ധു)


\"ഞാൻ ഇവനെ ചെറുപ്പത്തിൽ വിളിച്ചോണ്ടിരുന്ന പേരാ ഗുണ്ടു,,, ഇവൻ എന്നെ തീപ്പെട്ടിക്കൊള്ളിന്നും,,, 😁\"(അപ്പു)


\"അടിപൊളി 😂\"(വിച്ചു)


\"😁😁😁\"(സിദ്ധു, അപ്പു)


\"എന്നിട്ട് ബാക്കി കഥ പറ,,,\"(ലല്ലു)


\"കല്യാണം കഴിഞ്ഞു കൊറച്ച് ദിവസം കഴിഞ്ഞു,,,കല്യാണ കാര്യം വീട്ടിൽ ആരോടും പറഞ്ഞില്ല,,, അങ്ങനെ പോയി കൊണ്ടിരുന്നപ്പോ ഒരു ദിവസം ചേച്ചി എന്നോട് അഭിയേട്ടനെ കുറിച്ച് പറഞ്ഞു,,, പൊതുവെ സൈലന്റ് ആയിരുന്ന ചേച്ചി ആൾടെ കാര്യം പറയുമ്പോ മാത്രം വാജാലയാവുന്നത് ഞാൻ ശ്രദ്ധിച്ചു,,, അടുത്ത ദിവസം തന്നെ ചേച്ചി അഭിയേട്ടനെ പരിചയപ്പെടുത്തി തന്നു,,, കുറച്ചു ദിവസത്തിനുള്ളിൽ തന്നെ എനിക്ക് അഭിയേട്ടൻ ഒരു ചേട്ടനായി മാറിയിരുന്നു,,,പിന്നങ്ങോട്ട് ഇടക്ക് ഇടക്ക് ഞങ്ങൾ കാണുവായിരുന്നു,,, എല്ലാ ദിവസവും വൈകുന്നേരം വരെ ക്ലാസ്സുണ്ടാവും അത് കഴിഞ്ഞാ സിദ്ധുന്റെ കൂടെ ചുമ്മാ ചുറ്റാനിറങ്ങും,,, അങ്ങനെ ദിവസങ്ങൾ കടന്നു പോയി,,, ഒരു ദിവസം നേരം കുറെ വയിക്കിയിട്ടും ചേച്ചി വീട്ടിൽ വന്നില്ല,,,അമ്മയും അച്ഛനും കുറെ പേടിച്ചു,,, അവസാനം ഞാൻ സിദ്ധുനെയും അഭിയേട്ടനെയും മാളൂനെയും നന്ദുനെയും  വിളിച്ചു കാര്യം പറഞ്ഞു,,, സിദ്ധുന്റെ ഒരു ഫ്രണ്ടിന്റെ സഹായത്തോടെ ചേച്ചിടെ ഫോണിന്റെ ലൊക്കേഷൻ കണ്ട് പിടിക്കാൻ പറ്റി,,, സിദ്ധു അങ്ങോട്ടേക്ക് എത്താമെന്ന് പറഞ്ഞപ്പോ ഞാനും അങ്ങോട്ട് വിട്ടു,,, വീടിന്റെ അടുത്തുള്ള ഒരു പഴയ പൊട്ടി പൊളിഞ്ഞ ഫാക്ടറി ആയിരുന്നു അത്,,,സിദ്ധു വന്നില്ലെന്ന് കണ്ടതും ഞാൻ ഒറ്റക്ക് അതിനുള്ളിലേക്ക് കയറി,,, അകത്തേക്ക് നടക്കും തോറും ആരുടെയൊക്കെയോ സംസാരവും കരച്ചിലും കേട്ടു,,, ഒടുവിൽ ഒരു റൂമിന്റെ മുന്നിൽ എത്തിയപ്പോ ഞാൻ കണ്ടു ചോരയിൽ കുളിച്ചു കിടക്കുന്ന എന്റെ ചേച്ചിയെ,,, ചേച്ചിക്ക് ചുറ്റും നിക്കുന്നവരെ ഒന്നും എനിക്ക് അന്ന് മനസ്സിലായില്ല,,, പക്ഷെ ആ അർജുനെ എനിക്ക് മനസ്സിലായി,,, ഇഷ്ടം പറഞ്ഞു ചേച്ചിയുടെ പുറകെ നടന്നിരുന്ന ഒരാൾ,,, ചേച്ചി എത്ര പറഞ്ഞു മനസ്സിലാക്കിയിട്ടും പിന്നെയും പിന്നെയും അവൻ ചേച്ചിയെ ശല്യപ്പെടുത്തിയപ്പോ ചേച്ചി അവനെ തല്ലി,,, അതിന് ശേഷം ഞങ്ങൾ അവനെ കണ്ടിട്ടില്ലായിരുന്നു,,, ചേച്ചിന്റെ അവസ്ഥ കണ്ട് ഒന്നും ചെയ്യാനാവാതെ ഞാൻ അന്ന് തറഞ്ഞ് നിന്നു,,, പിന്നിൽ കാൽപ്പെരുമാറ്റം അറിഞ്ഞു തിരിഞ്ഞു നോക്കിയപ്പോ മാളുവും നന്ദുവും ആയിരുന്നു,,,അവരെ കണ്ട് പൊട്ടിക്കരയാൻ പോയ എന്റെ വായ അവർ പൊത്തിപിടിച്ചു,,, ഞങ്ങളെ അവിടെ കണ്ടാൽ അവർ ഞങ്ങളെയും വെറുതെ വിടില്ലായിരുന്നു,,, അന്ന് ഞങ്ങളുടെ മുന്നിൽ വെച്ച് അവർ എന്റെ ചേച്ചിയെ..... \"(അപ്പു)


പറഞ്ഞു മുഴുവനാക്കും മുന്നേ അപ്പു നിലത്തിരുന്ന് പൊട്ടികരഞ്ഞു,,, സിദ്ധു അവളെ ചേർത്ത് പിടിച്ചതും അപ്പു അവന്റെ നെഞ്ചിലേക്ക് ചേർന്ന് ഇരുന്നു,,, എല്ലാവരുടെയും കണ്ണ് നിറഞ്ഞിരുന്നു,,, അഭി തല താഴ്ത്തി ഇരിക്കുന്നത് കണ്ട റിനു അവനെ പോയി മുറുകെ കെട്ടിപിടിച്ചു,,, റിനുവിന്റെ മാറിൽ മുഖം അമർത്തികൊണ്ട് അവൻ പൊട്ടികരഞ്ഞു,,,


\"അന്ന് എങ്ങനെയും ചേച്ചിയെ രക്ഷപ്പെടുത്തണം എന്ന് കരുതികൊണ്ട് ഞങ്ങൾ സിദ്ധുനെ വിളിച്ചു പെട്ടന്ന് വരാൻ പറഞ്ഞു,,, സിദ്ധു ആ ഫാക്ടറിയുടെ താഴെയുണ്ടെന്ന് പറഞ്ഞപ്പോ ഞങ്ങൾ പിന്നെ വിളിച്ചത് പോലീസിനെ ആയിരുന്നു,,,സിദ്ധു എത്തി എന്ന ധൈര്യത്തിൽ ഞങ്ങൾ കയ്യിൽ കിട്ടിയ വടിയെടുത്ത് അവന്മാരുടെ അടുത്തേക്ക് ഓടി,,,അവർ ഞങ്ങളെ അടിക്കാനൊക്കെ നോക്കിയെങ്കിലും ഞങ്ങൾ വിട്ടുകൊടുത്തില്ല,,, ഓരോരുത്തരെയും തല്ലിക്കൊണ്ടിരുന്നു,,, ചെറുപ്പത്തിലേ ഇഷ്ടം തോന്നി പഠിച്ച കരാട്ടെ അന്ന് ഉപകാരപ്പെട്ടു,,, സിദ്ധുവും കൂടെ കൂടിയതും അവർക്ക് ഞങ്ങളെ ഒന്നും ചെയ്യാൻ പറ്റിയില്ല,,,പോലീസ് ജീപ്പിന്റെ സൗണ്ട് കേട്ടതും അവരെല്ലാവരും അവിടുന്ന് ഇറങ്ങി ഓടാൻ നോക്കിയെങ്കിലും നടന്നില്ല,,, അതിന് മുന്നേ പോലീസ് അവരെ പിടികൂടി,,,\"(നന്ദു)


\"അടുത്ത ദിവസം ഞങ്ങൾ കേട്ട വാർത്ത അവരെ കോടതി വെറുതെ വിട്ടുന്ന,,, അവർക്കുള്ള ശിക്ഷ കോടതി കൊടുത്തില്ല,,,പണം ഉപയോഗിച്ച് അവർ രക്ഷപ്പെട്ടു,,,പക്ഷെ അവരെ ഒരിക്കലും വെറുതെ വിടില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു,,,അങ്ങനെ ഇരിക്കെ ഒരു ദിവസം കേസിന്റെ കാര്യങ്ങളൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരുവായിരുന്നു അപ്പുവും അവളുടെ അച്ഛനും അമ്മയും,,, ആ അർജുൻ ഒരു ആക്സിഡന്റിന്റെ രൂപത്തിൽ അവരെ ഇല്ലാത്തക്കാൻ ശ്രമിച്ചു,,, പക്ഷെ അപ്പു രക്ഷപെട്ടു,,,അന്ന് ഹോസ്പിറ്റലിൽ വെച്ച് അവൻ എന്നെ വിളിച്ചിരുന്നു,,,അടുത്ത ഊഴം ഞങ്ങളുടെ ആണെന്ന് പറഞ്ഞു,,, അന്ന് ഞങ്ങളുടെ പ്ലാൻ പ്രകാരം ആയിരുന്നു അവൾ ഓർമ പോയ പോലെ അഭിനയിച്ചത്,,,\"(മാളു)



\"അന്ന് എനിക്ക് ഒന്നും ഓർമ ഇല്ലെന്ന് കേട്ടപ്പോ എല്ലാം തകർന്നവനെ പോലെ നിക്കുന്ന സിദ്ധുവിനെ ഞാൻ കണ്ടില്ലെന്ന് നടിച്ചു,,, എനിക്ക് വേറെ വഴി ഇല്ലായിരുന്നു,,, അന്ന് അച്ഛന്റെ അനിയൻ വന്ന് എന്നോട് അവരാണ് എന്റെ അച്ഛനും അമ്മയും എന്ന് പറഞ്ഞപ്പോ എനിക്ക് അത്ഭുതം തോന്നി,,, നേരിൽ കണ്ടാൽ അച്ഛനോട് വഴക്ക് കൂടാൻ വരുന്ന ചെറിയച്ഛൻ അന്ന് എന്നെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു,,,അവരുടെ മകൾ അച്ചുചേച്ചി എന്റെ സ്വന്തം ചേച്ചി ആയി,,, എന്റെ ചേച്ചിയെ പകരം വെച്ചില്ലെങ്കിലും അതും എനിക്ക് ചേച്ചിയായി മാറി,,,പിന്നങ്ങോട്ട് അവരെന്നെ സ്നേഹിച്ചു സ്വന്തം മോളായിട്ട് തന്നെ,,,\"(അപ്പു)


\"പിന്നീട് ഞങ്ങൾ ചേച്ചിയെ കൊന്നവരുടെ പിറകെ ആയിരുന്നു,,,അവർക്കുള്ള ശിക്ഷ നടപ്പാക്കിയത് ഞങ്ങളാ,,, അതും വധശിക്ഷ,,,\"(മാളു)


\"ആദ്യം ആ അർജുന്റെ ഫ്രണ്ട്സിനെ ഓരോരുത്തരെ ആയിട്ട് തീർത്തു,,,ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ,,,അവന്റെയും ആ പൂജയുടെയും അടുത്തേക്ക് അടുക്കും മുന്നേ അവർ രക്ഷപ്പെട്ടു,,,അച്ഛനും അമ്മയും എന്നെ പിടിച്ച് കോളേജിൽ ചേർക്കാൻ പോയപ്പോ ഞാൻ മാളുനോട് പറഞ്ഞു സിദ്ധു പഠിക്കുന്ന കോളേജിൽ അഡ്മിഷൻ എടുക്കാൻ പറയാൻ,,, അങ്ങനെ ഞങ്ങൾ ഇവിടെ എത്തി,,, എനിക്ക് ഒരു ചേഞ്ചിന് വേണ്ടി അമ്മയും അച്ഛനും ഇവരുടെ കൂടെ വിട്ടു,,,ഇവൻ എന്നെ പണ്ടത്തെ പോലെ പ്രൊപ്പോസ് ചെയ്തത് എനിക്ക് എങ്ങനേലും ഓർമ കിട്ടട്ടെ എന്ന് കരുതിയാണെന്ന് എനിക്ക് അറിയാം,,, അവനെ ഒന്ന് വട്ടാക്കാൻ വേണ്ടി ഞാൻ പണ്ടത്തെ പോലെ തന്നെ അവനോട് റിയാക്ടും ചെയ്തു,,, പിന്നീട് അവൻ ചെയ്യുന്ന ഓരോ കാര്യവും എനിക്ക് വേണ്ടിയാണെന്ന് അറിഞ്ഞിട്ടും ഞാൻ ചുമ്മാ അവനെ ഇട്ട് കളിപ്പിച്ചു,,, 😁\"(അപ്പു)


\"ഡീ സാമാദ്രോഹി,,, 😬\"(സിദ്ധു)


\"ചോരി 😌\"(അപ്പു)


\"പോടി 😭\"(സിദ്ധു)


\"ഉമ്മ 😘\"(അപ്പു)


\"ഡേയ്യ് ഇത്‌ പബ്ലിക് സ്ഥലമാണ്,,, 😑\"(വിച്ചു)


\"എന്റെ വീട് എന്റെ ഭാര്യ എന്റെ കവിൾ അയിന് അനക്ക് എന്താ,,, 😌\"(സിദ്ധു)


\"കണ്ണ് ഞങ്ങളെയാ 😬\"(ലല്ലു)


\"അങ്ങോട്ട് പൂട്ടി വെച്ചോ 😁\"(സിദ്ധു)


\"ഒന്ന് നിർത്തടെയ്,,, \"(റിച്ചു)


\"പൂജയെയും അഖിലിനെയും അർജുനെയും എങ്ങനെയാ കൊന്നത്,,,\"(അഭി)


\"അവർ ജീവനോടെ ഉണ്ട്,,,\"(അപ്പു)


\"ഏഹ്,,,\"(അഭി)


\"അവർ അഭിയേട്ടന്റെ കയ്യ് കൊണ്ട് തന്നെയാ മരിക്കണ്ടത്,,,,\"(മാളു)


\"അവരെ ഒരു സ്ഥലത്ത് സേഫ് ആയി പാർപ്പിച്ചിട്ടുണ്ട്,,, പക്ഷെ അവരെ കൊല്ലുന്നതിനു മുന്നേ ഒരാൾ കൂടി വരാനുണ്ട്,,,\"(നന്ദു)


\"ആര്,,, 🙄\"(സിദ്ധു)


\"അന്ന് ലല്ലൂനെ കയറി പിടിച്ചില്ലേ പൂജെന്റെ വേറെ ഒരു ചേട്ടൻ,,, അവൻ തന്നെയാ,, ഇവരുടെ എല്ലാവരുടെയും തലവൻ,,, ചേച്ചിയെ കൊല്ലാൻ കൂട്ട് നിന്നവൻ,,,\"(അപ്പു)


\"ഞങ്ങൾ അറിഞ്ഞിടത്തോളം പൂജയും അഖിലും ഒക്കെ എവിടെ ആണെന്ന് ഇതിനോടകം അവൻ മനസ്സിലാക്കിയിട്ടുണ്ട്,,, ഇന്ന് രാത്രി അവരെ രക്ഷിക്കാൻ അവൻ അവിടെ എത്തും,,, അപ്പൊ നമ്മക്ക് അവനെ പിടിക്കാം,,,\"(മാളു)


അത് കേട്ടതും അഭിയുടെ കണ്ണിൽ പകയെരിഞ്ഞു,,,


\"അവർ ആരും നാളെ സൂര്യോദയം കാണരുത്,,, 😡\"(അഭി)


\"ഞങ്ങളുണ്ടാവും നിങ്ങടെ കൂടെ എല്ലാത്തിനും,,,\"(സിദ്ധു)


\"ഞാൻ പോയി ഫ്ലിപ്കാർട്ടിന്ന് ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വാങ്ങിട്ട് വര,,, ഇപ്പൊ ദിവാലിന്റെ ഡിസ്‌കൗണ്ട് ഉണ്ട്,,, അവിടെ വെടിയും പുകയും ഒക്കെ ആണെങ്കിലോ,,, 😌\"(വിച്ചു)


\"ഇവനെ ഒക്കെ 😬\"(കാർത്തി)


\"😁😁😁\"(വിച്ചു)


തുടരും,,,, 😁


 ✍️Risa



പ്രണയനിലാവ് 💙

പ്രണയനിലാവ് 💙

4.4
1733

💞പ്രണയനിലാവ്💞*Part 32*\"Come on everybody,,, 😌\"(വിച്ചു)വിച്ചു സ്ലോ മോഷനിൽ ജാക്കറ്റും വലിച്ചിട്ടു മുന്നോട്ട് നടന്നു,,, പുറത്തേക്കുള്ള ഡോർ എത്തിയിട്ട് ഒന്ന് തിരിഞ്ഞ് നോക്കിയ വിച്ചു ഒരടി അനങ്ങാതെ അവടെ തന്നെ നിക്കുന്ന ടീമ്സിനെ കണ്ട് നെറ്റി ചുളിച്ചു,,,\"നിങ്ങൾ വരുന്നില്ലേ,,, അതോ ഇനി അവന്മാരെ ഞാൻ ഒറ്റക്ക് നേരിടണോ,,, 🤨\"(വിച്ചു)\"എന്റെ പൊന്ന് വിച്ചു നീ മനുഷ്യനെ ചിരിപ്പിക്കാൻ ഇറങ്ങിയതാണോ,,, അവന്റെ ഒരു ഒണക്ക ജാക്കറ്റും കൂളിംഗ് ഗ്ലാസും,, 🙄\"(നന്ദു)\"നീ പൊടി,,, ഞാൻ നല്ല ബിഗ് ബി ലുക്കിൽ ഇറങ്ങിയതാ,,, 😏\"(വിച്ചു)\"ഇതാണോ ബിഗ് ബി,,, 😳\"(അപ്പു)\"യാ,, 😌\"(വിച്ചു)\"ബിഗ് ബി ഇത്‌ കണ്ടാ ഇവനെ തല്ലി കൊല്ലും 🤧\"(മാളു)\"ഇനി