വർണ ബലൂണുകൾ
(ഇന്നലെ ഒരു ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു. വർദ്ധിച്ച കൗതുകത്തോടെ ബലൂണുകൾ വീർപ്പിച്ച് വേദി അലങ്കരിച്ച കുട്ടികൾ, ആഘോഷത്തിനുശേഷം ആ ബലൂണുകൾ പൊട്ടിച്ചു രസിക്കുന്ന കാഴ്ചയിൽ നിന്ന് ഈ കവിത പിറക്കുന്നു.)
മേളപ്പറമ്പിലെ വർണ ബലൂണുകൾ
ഉള്ളിത്തിലാനന്ദത്തിരയായി മാറുന്നു!
ശിശുവായി, ബാലനായോടിക്കളിച്ച നാൾ
പിന്നിട്ട പ്രാരാബ്ദ ജീവിത യാത്രയിൽ;
മേളപ്പറമ്പിലെ വർണബലൂണുകൾ
കൗതുകക്കാഴ്ചയായ്, ആനന്ദ വർഷമായ്!
ഓരോ ബലൂണുകൾ പൊട്ടുന്ന നേരവും
ഉള്ളുഞെട്ടുന്നു, മനസ്സു നോവുന്നു!
കൊച്ചു ദു:ഖത്തിന്റെ ഈയ്യൽച്ചിറകുകൾ
കാറ്റിൽക്കൊഴിഞ്ഞു പറന്നു പതിക്കുന്നു!
ഇന്നലെക്കണ്ടൊരു ആഘോഷ വേളയിൽ
ബാല്യങ്ങൾ മോഹിപ്പു വർണ ബലൂണുകൾ,
തട്ടിക്കളിക്കുവാൻ, ഞെക്കിക്കശക്കുവാൻ
തമ്മിൽപ്പയറ്റുവാൻ
മത്സരിച്ചോരോന്നും പൊട്ടിച്ചു പൊട്ടിച്ചു
ഉന്മാദമേറിച്ചിരിച്ചു രസിക്കുവാൻ!
പൊട്ടുന്ന ശബ്ദത്തിൽ അലറിച്ചിരിച്ച
ബാല്യങ്ങളെ,
ഊന്നുവടിയൂന്നി ഞാൻ നോക്കി നില്ക്കുമ്പോൾ;
ഏതോ വിഷാദത്തിൻ മുൾമുനയെന്നുടെ
ഉള്ളിന്റെയുള്ളിനെ കുത്തിനോവിക്കുന്നു!
പുൽക്കൂടുതേടി
പുൽക്കൂടുതേടി--------------------ആകാശ ദീപങ്ങളേ വീണ്ടുംവഴികാട്ടി മുമ്പേ ചരിക്കൂപുൽക്കൂട്ടിലേക്കു നയിക്കൂ...ആ തിരുജന്മത്തിൻ കാല്ക്കൊലൊരായിരംസ്നേഹപ്പൂമൊട്ടുകൾ തൂവാൻ!മർത്യവംശത്തിന്റെ പാപങ്ങൾപോക്കുവാൻമണ്ണിൽ പിറന്നിതാ സ്നേഹം !അത്തിരുനെഞ്ചിലെ രക്തത്തിൽമർത്ത്യന്റെപാപങ്ങൾ പോക്കിയ ത്യാഗം!നക്ഷത്ര ദീപങ്ങളേ നിങ്ങൾപുൽക്കൂട്ടിലേക്കു നയിക്കൂഅത്തിരു ജന്മത്തിൻ കാല്ക്കരൊത്തിരിസ്നേഹപ്പൂമൊട്ടുകൾ തൂവാൻ!______________________________എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ 🌸