Aksharathalukal

പുൽക്കൂടുതേടി

പുൽക്കൂടുതേടി
--------------------

ആകാശ ദീപങ്ങളേ വീണ്ടും
വഴികാട്ടി മുമ്പേ ചരിക്കൂ
പുൽക്കൂട്ടിലേക്കു നയിക്കൂ...

ആ തിരുജന്മത്തിൻ കാല്ക്കൊലൊരായിരം
സ്നേഹപ്പൂമൊട്ടുകൾ തൂവാൻ!

മർത്യവംശത്തിന്റെ പാപങ്ങൾ
പോക്കുവാൻ
മണ്ണിൽ പിറന്നിതാ സ്നേഹം !

അത്തിരുനെഞ്ചിലെ രക്തത്തിൽ
മർത്ത്യന്റെ
പാപങ്ങൾ പോക്കിയ ത്യാഗം!

നക്ഷത്ര ദീപങ്ങളേ നിങ്ങൾ
പുൽക്കൂട്ടിലേക്കു നയിക്കൂ
അത്തിരു ജന്മത്തിൻ കാല്ക്കരൊത്തിരി
സ്നേഹപ്പൂമൊട്ടുകൾ തൂവാൻ!


______________________________

എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ 🌸



തൂക്കുകയർ

തൂക്കുകയർ

5
431

തൂക്കുകയർ-----------------ലോൺ ലഭിക്കാനുണ്ട്, സബ്സിഡിക്കോളുണ്ട്,സ്വന്തം വ്യവസായമൊന്നു തുടങ്ങുവാൻ,നാടിൻ വികസന ശില്പിയായ് മാറുവാൻ!നാടിന്റെ സമ്പദ് വ്യവസ്ഥ തിരുത്തുവാൻ!വിപണിയിലാകെത്തിരക്കണംവമ്പൻ ഡിമാന്റിന്റെ ഉല്പന്നമേതെന്ന്!എന്താണു നാളേക്കു വേണ്ടുന്ന ഉല്പന്ന-മെന്നതു പ്ലാൻ ചെയ്തു നിർമിച്ചിറക്കണം.വെയിലത്തലഞ്ഞും മഴച്ചാറ്റൽ കൊണ്ടുംഒട്ടേറെ ദേശങ്ങൾ താണ്ടിക്കറങ്ങിയുംനാടും മറുനാടും ഒന്നായി വാങ്ങുന്നഉല്പന്നമേതെന്നറിഞ്ഞു സംരംഭകൻ!ലോണിന്റെ ട്രെൻണ്ടിന്റകപ്പൊരുൾ കാട്ടുന്നു സ്വന്തം കഴുത്തിൽ കുടുക്കാൻ കഴിയുന്ന                  &nb