Aksharathalukal

തൂക്കുകയർ


തൂക്കുകയർ
-----------------
ലോൺ ലഭിക്കാനുണ്ട്, സബ്സിഡിക്കോളുണ്ട്,
സ്വന്തം വ്യവസായമൊന്നു തുടങ്ങുവാൻ,
നാടിൻ വികസന ശില്പിയായ് മാറുവാൻ!
നാടിന്റെ സമ്പദ് വ്യവസ്ഥ തിരുത്തുവാൻ!

വിപണിയിലാകെത്തിരക്കണം
വമ്പൻ ഡിമാന്റിന്റെ ഉല്പന്നമേതെന്ന്!
എന്താണു നാളേക്കു വേണ്ടുന്ന ഉല്പന്ന-
മെന്നതു പ്ലാൻ ചെയ്തു നിർമിച്ചിറക്കണം.

വെയിലത്തലഞ്ഞും മഴച്ചാറ്റൽ കൊണ്ടും
ഒട്ടേറെ ദേശങ്ങൾ താണ്ടിക്കറങ്ങിയും
നാടും മറുനാടും ഒന്നായി വാങ്ങുന്ന
ഉല്പന്നമേതെന്നറിഞ്ഞു സംരംഭകൻ!

ലോണിന്റെ ട്രെൻണ്ടിന്റകപ്പൊരുൾ കാട്ടുന്നു സ്വന്തം കഴുത്തിൽ കുടുക്കാൻ കഴിയുന്ന                                       
തൂക്കുകയറിന്റെ യൂണിറ്റിനായിടും
ഏറും വികസന സാധ്യത ഭാവിയിൽ!

നീരാളി പോലുള്ള ബാങ്കിന്റെ ലോണുകൾ!
അസ്ഥിയെ, മജ്ജയെ,മാംസത്തെ, രക്തത്തെ,
ബുദ്ധിയെ, ചിന്തയെ, ശാന്തിയെ, ജീവനെ
ഈമ്പുന്ന രക്തപ്പിശാചായി മാറിടും!

നാടിൻ വികസനം ലോണിലൂടാക്കുവാൻ
മധ്യസ്ഥരാകുന്ന ഭരണസിരാതലം!
വഞ്ചിച്ചു കയറിന്റെ തുമ്പത്തൊടുക്കിടും
ലോണെടുപ്പിക്കുന്ന ബാങ്കിന്റ നീതികൾ!

ലോണെടുപ്പിക്കാൻ, കൊടുപ്പിക്കാൻ
ലോണിന്റെ മേളകൾ നാട്ടിൽ നടന്നിടും,
നാലഞ്ചു വർഷത്തെ ലോണിൻ കുടിശ്ശിക
തൂക്കുകയർത്തുമ്പിൽത്തന്നെയടഞ്ഞിടും!

പുത്തന്നുദാര സാമ്പത്തിക നയം
ആഗോള ചൂഷണ സമ്പന്നതന്ത്രം!
ആഗോളയടിമത്ത ലക്ഷ്യക്കരാറുകൾ 
ലോക ക്രമത്തിന്റെ നീളുന്ന രഥ്യകൾ!







ദൈത്യായനം

ദൈത്യായനം

0
349

കപടവേഷം പൂണ്ട ദൈത്യമോഹങ്ങൾ ഹൃദയാരണ്യകങ്ങളിൽ ഊരുചുറ്റുന്നു!മായാമൃഗത്തിന്റെ വശ്യനടനം കണ്ടുഉടജാങ്കണംവിട്ടു രാമനകലുന്നു!മിന്നുമുടവാളിന്റെ വായ്ത്തലച്ചിരികണ്ടുഭക്തമാരീചന്മാർ മായകാട്ടുന്നു!ചങ്ങലക്കെട്ടായ ലക്ഷമണരേഖകൾ ലംഘിച്ചുവൈദേഹി സ്വതന്ത്രയാവുന്നു!നാട്ടുവഴികളിൽ മരണക്കുതിപ്പുമായ്ചിറകറ്റ പുഷ്പകം ഓടിമറയുന്നു.രാമധർമാവഹേളനം ഉച്ചത്തിലലറുന്നതാമസശക്തികൾ കവല വാഴുന്നു!നേരായെതിർക്കുന്ന നന്മയുടെചിറകുകൾചന്ദ്രഹാസത്താൽ തകർന്നുവീഴുന്നു.മതവർഗവൈരങ്ങൾ പാടിക്കറങ്ങുന്നമന്ഥരവാക്യങ്ങൾ സ്തോത്രമാകുന്നു!സഞ്ജീവനിക്കാട് മുൾച്ചെടികൾ വളരുന്നമാംസഭോജി