Aksharathalukal

ദൈത്യായനം

കപടവേഷം പൂണ്ട ദൈത്യമോഹങ്ങൾ 
ഹൃദയാരണ്യകങ്ങളിൽ ഊരുചുറ്റുന്നു!
മായാമൃഗത്തിന്റെ വശ്യനടനം കണ്ടു
ഉടജാങ്കണംവിട്ടു രാമനകലുന്നു!

മിന്നുമുടവാളിന്റെ വായ്ത്തലച്ചിരികണ്ടു
ഭക്തമാരീചന്മാർ മായകാട്ടുന്നു!
ചങ്ങലക്കെട്ടായ ലക്ഷമണരേഖകൾ ലംഘിച്ചു
വൈദേഹി സ്വതന്ത്രയാവുന്നു!

നാട്ടുവഴികളിൽ മരണക്കുതിപ്പുമായ്
ചിറകറ്റ പുഷ്പകം ഓടിമറയുന്നു.
രാമധർമാവഹേളനം ഉച്ചത്തിലലറുന്ന
താമസശക്തികൾ കവല വാഴുന്നു!

നേരായെതിർക്കുന്ന നന്മയുടെചിറകുകൾ
ചന്ദ്രഹാസത്താൽ തകർന്നുവീഴുന്നു.
മതവർഗവൈരങ്ങൾ പാടിക്കറങ്ങുന്ന
മന്ഥരവാക്യങ്ങൾ സ്തോത്രമാകുന്നു!

സഞ്ജീവനിക്കാട് മുൾച്ചെടികൾ വളരുന്ന
മാംസഭോജിച്ചെടിക്കാടായി മാറുന്നു.
രാവണ സോദരി വഴിതെറ്റിയലയുന്ന
വ്യാമോഹമായിപ്പടർന്നു നില്ക്കുന്നു!

വാലിലെത്തീകൊണ്ടു വിശ്വം മുടിക്കുവാൻ
മർക്കടബുദ്ധികളലറിക്കുതിക്കുന്നു!
ഇതു പുതിയകഥ, സീതായനത്തിന്റെ
ചതിമുനകൾ നിറയുന്ന സത്യകഥ!

No comments
Login to post a comment

ജഗത് മിഥ്യ

ജഗത് മിഥ്യ

0
375

ഭൂമിശാസ്ത്രത്തിൽ രണ്ടുസംശയങ്ങളെത്തീർക്കാൻ,പത്തിലെ പഠിതാക്കൾഇന്നലെയണഞ്ഞപ്പോൾ;ഉത്തരത്തിലേക്കെത്താൻചോദ്യങ്ങളൊട്ടേറെ ഞാൻശരമായ് തൊടുക്കുമ്പോൾമൗനമാർന്നിരുന്നവർ!വാസ്തവം പറയട്ടെ,നെൽപ്പാടം കണ്ടോരില്ല!നാട്ടിലെ കമ്മ്യൂണിസ്റ്റ്പച്ചയും കണ്ടിട്ടില്ല!കടലേതെന്നറിയില്ലപർവതം കണ്ടിട്ടില്ല!കായലും കണ്ടിട്ടില്ലകപ്പലും കണ്ടോരില്ല!(കണ്ടതോ മൊബൈൽ ഫോണുംടീവിയും കമ്പ്യൂട്ടറും!)കൂട്ടിലെ കിളികളായ്മാറുമീക്കുരുന്നുകൾനാളെയെങ്ങനെ നാടിൻശില്പികളായിത്തീരും?ലോകത്തെ ചെറുസ്ക്രീനിൽമിഥ്യയായ് തളച്ചിട്ടദുർഗതിയാണോ നാളെനമ്മൾതൻ മുന്നേറ്റങ്ങൾ?No comments