Aksharathalukal

ജഗത് മിഥ്യ

ഭൂമിശാസ്ത്രത്തിൽ രണ്ടു
സംശയങ്ങളെത്തീർക്കാൻ,
പത്തിലെ പഠിതാക്കൾ
ഇന്നലെയണഞ്ഞപ്പോൾ;

ഉത്തരത്തിലേക്കെത്താൻ
ചോദ്യങ്ങളൊട്ടേറെ ഞാൻ
ശരമായ് തൊടുക്കുമ്പോൾ
മൗനമാർന്നിരുന്നവർ!

വാസ്തവം പറയട്ടെ,
നെൽപ്പാടം കണ്ടോരില്ല!
നാട്ടിലെ കമ്മ്യൂണിസ്റ്റ്
പച്ചയും കണ്ടിട്ടില്ല!

കടലേതെന്നറിയില്ല
പർവതം കണ്ടിട്ടില്ല!
കായലും കണ്ടിട്ടില്ല
കപ്പലും കണ്ടോരില്ല!

(കണ്ടതോ മൊബൈൽ ഫോണും
ടീവിയും കമ്പ്യൂട്ടറും!)

കൂട്ടിലെ കിളികളായ്
മാറുമീക്കുരുന്നുകൾ
നാളെയെങ്ങനെ നാടിൻ
ശില്പികളായിത്തീരും?

ലോകത്തെ ചെറുസ്ക്രീനിൽ
മിഥ്യയായ് തളച്ചിട്ട
ദുർഗതിയാണോ നാളെ
നമ്മൾതൻ മുന്നേറ്റങ്ങൾ?

No comments

2023

2023

0
396

എന്നെ വിട്ടകലുന്ന വർഷത്തിനോടു ഞാൻഏതു യാത്രാമൊഴി ചൊല്ലിപ്പിരിഞ്ഞിടും?മായുന്ന കാൽപ്പാടു നോക്കിയിരിക്കവേ,ഏതു വികാരമെൻ ഹൃത്തിൽ നിറച്ചിടും?നാളെയെൻ ചിന്തയിൽ നീയില്ല വർഷമേ,എങ്കിലും ലാഭനഷ്ടത്തിന്റെ പേരേടതിൽതീയതിത്തുടലിട്ടു നിന്റെ കാലൊച്ചകൾപൂട്ടിവെച്ചിട്ടുണ്ടു നാളെയോർമിക്കുവാൻ!ഒന്നു ചോദിക്കട്ടെ, സത്യത്തിലീയാത്രഎന്റെയോ, നിന്റെയോ, മറ്റാരുടെതോ?പൂർണമായിന്നും ഗ്രഹിക്കാത്ത അക്കങ്ങൾ കുത്തിക്കുറിച്ചിട്ടസംഖ്യകൾക്കുള്ളിലെ ഗുപ്തസൂത്രത്തിന്റെ ചുരുളഴിച്ചീടുവാൻ, ഞാൻ തിരഞ്ഞെത്തുന്ന വിശ്വമഹാഗുരുനീതന്നെ കാലമേ!എങ്കിലും  ബന്ധനം തീർത്ത സംസ്കാരത്തിൻഗോ