2023
എന്നെ വിട്ടകലുന്ന വർഷത്തിനോടു ഞാൻ
ഏതു യാത്രാമൊഴി ചൊല്ലിപ്പിരിഞ്ഞിടും?
മായുന്ന കാൽപ്പാടു നോക്കിയിരിക്കവേ,
ഏതു വികാരമെൻ ഹൃത്തിൽ നിറച്ചിടും?
നാളെയെൻ ചിന്തയിൽ നീയില്ല വർഷമേ,
എങ്കിലും ലാഭനഷ്ടത്തിന്റെ പേരേടതിൽ
തീയതിത്തുടലിട്ടു നിന്റെ കാലൊച്ചകൾ
പൂട്ടിവെച്ചിട്ടുണ്ടു നാളെയോർമിക്കുവാൻ!
ഒന്നു ചോദിക്കട്ടെ, സത്യത്തിലീയാത്ര
എന്റെയോ, നിന്റെയോ, മറ്റാരുടെതോ?
പൂർണമായിന്നും ഗ്രഹിക്കാത്ത അക്കങ്ങൾ കുത്തിക്കുറിച്ചിട്ട
സംഖ്യകൾക്കുള്ളിലെ ഗുപ്തസൂത്രത്തിന്റെ ചുരുളഴിച്ചീടുവാൻ, ഞാൻ തിരഞ്ഞെത്തുന്ന വിശ്വമഹാഗുരു
നീതന്നെ കാലമേ!
എങ്കിലും
ബന്ധനം തീർത്ത സംസ്കാരത്തിൻ
ഗോപുരവാതിൽപ്പടിയിലിരുന്നു ഞാൻ,
ശുഭയാത്ര ചൊല്ലുമ്പോൾ,
കേൾപ്പൂ പ്രതിധ്വനി
ഉള്ളിന്റെയുള്ളിലെ നിമ്ന്നോന്നതങ്ങളിൽ!
പുതുവർഷം
പിന്നിട്ട വർഷത്തിൻ പദനിസ്വനങ്ങളെൻഹൃത്തിലെ താളമായ് മായാതെ നില്ക്കവേ,പഥികനായെത്തും വർഷത്തിനോടു ഞാൻ സ്വാഗതമായേതു മന്ത്രണം ചൊല്ലിടും?നാളെയെൻ ജീവിത രഥ്യയിൽ വർഷമേ,നീയാണു കൈപിടിച്ചെന്നെ നയിക്കുക;നിന്റെ കാലൊച്ചതന്നീണത്തിലാവുമെൻഹൃദ്സ്പന്ദനങ്ങളും ചലനപ്രവേഗവും!പൂർണമായിന്നും ഗ്രഹിക്കാത്തയക്കങ്ങൾ നീളെക്കുറിച്ചിട്ട വീഥിയിലുടെ നാം ആഴം ഗ്രഹിക്കാത്ത ഗുപ്തസൂത്രത്തിന്റെ ചുരുൾത്തുമ്പു തേടിയലഞ്ഞു നടന്നിടും!പുതുവർഷ വാതിലിലൂടെക്കടന്നാവർഷാന്ത്യ വാതിലിലൂടെ ഗമിക്കുന്നഗൂഢ പ്രമാണമേ, കാലമേ, നിന്നുടെഅക്ഷങ്ങളെവിടെപ്പ