സായിപ്പിന്റെ വധു
സായിപ്പിന്റെ വധു
----------------------------------
ഇന്നലെ സണ്ണീച്ചന്റെ ഭാര്യയാം സാലിക്കുട്ടി
ഇത്തിരി മുറ്റം ചൂലാൽ തൂത്തുകൊണ്ടിരിക്കുമ്പോൾ ;
പലവ്യഞ്ജനം വാങ്ങാൻ സഞ്ചിയും കൈയിൽ തൂക്കി
മുന്നിലേ റോഡിൽക്കൂടി ഞാനുമങ്ങണയുന്നു!
\"എന്തുള്ളു സാലിക്കുട്ടീ,വാർത്തകൾ പുതിയതായ്,
കുട്ടികൾ ഷാനും ഷാനീം ഫോറിനിൽ പണിയല്ലേ?\"
\"ഷാനുമോനയർലണ്ടിൽ, ഷാനിയങ്ങിംഗ്ലണ്ടിലും
സണ്ണിയും ഞാനും തനിച്ചിവിടെ കിടക്കുന്നു.\"
\"ഷാനിക്കു വയസ്സിപ്പോൾ മുപ്പതോടടുത്തില്ലേ,
കെട്ടിക്കാനെന്തേ പയ്യൻ നാട്ടിലുമില്ലാതായോ?\"
\"ദന്തഡോക്ടറാം മോൾക്ക്, കോളേജു പടികണ്ട
പയ്യനൊന്നിനേക്കിട്ടാൻ നാടിതിൽ തരമില്ല!
ലോട്ടറീം ഓൺലൈൻ റമ്മീം ലഹരിച്ചൊരുക്കുമായ്
ചുറ്റുന്ന മണ്ടന്മാർക്ക് പെണ്ണിനെ കൊടുക്കണോ?
അടിയും വക്കാണവും കൊടിയും തെറിയുമായ്
ആമ്പിള്ളേർ പിഴയായ നാടാണീ മലയാളം!
പോക്കിരി പയ്യന്നെന്റെ പെണ്ണിനെ കൊടുത്തിട്ട്
ചുട്ടു പൊള്ളിയ ശവം കണ്ടുഞാൻ കരയണോ?
കല്യാണം കഴിക്കാതെ ജീവിക്കാൻ പഠിക്കട്ടെ
കേരളം പയ്യൻസില്ലാ ദേശമായ് വളരട്ടെ!
ഇംഗ്ലണ്ടിൽ സായിപ്പിന്റെ വധുവായ് സെലക്ടാവാൻ
മാര്യേജ് ബ്യൂറോക്കാർക്ക്
ഫോറം ഞാൻ നല്കീട്ടുണ്ട്!\"
എന്തു കഷ്ടമീ നാടിൻ ജീവിതക്കുരുക്കുകൾ,
വംശവേരറുക്കുന്ന ജീവിത സമസ്യകൾ!
കുറിപ്പ്:
( ഇത് എന്റെ അയൽക്കാരിയുടെ സങ്കടങ്ങളാണ്. ആൾക്കാരുടെ പേരു മാറ്റിയെന്നല്ലാതെ, വാക്കുകളിൽ മായം ചേർത്തിട്ടില്ല. സംസാരഭാഷയിലെ ആംഗലപദങ്ങളും മാറ്റിയിട്ടില്ല.)
പാർട്ടിക്കുരൾ
പാർട്ടിക്കുറൾ. (നർമം ) ............................................................. പാർട്ടി വളരണം പാർട്ടി ഭരിക്കണംനാടിന്റെ രീതികൾ മാറ്റിക്കുറിക്കണം!അന്യന്റെ പാർട്ടിയിൽ നിന്നുള്ള പെണ്ണിനെകെട്ടുന്ന ആണിന്നു ഭ്രഷ്ടു കല്പിക്കണം!നേതാവു ചത്തിട്ടു മണ്ണിട്ടു മൂടുമ്പോൾഅണികളും കൂട്ടത്തിൽ കൂടെക്കിടക്കണം!പാർട്ടി ഓഫീസിന്റ ചാരെ നടക്കുവാൻമറുപാർട്ടിയാണേലയിത്തം വിധിക്കണം.തല്ലാനും കൊല്ലാനും കത്തിച്ചെരിക്കാനുംമണ്ഡലം സെക്ര