Aksharathalukal

പാർട്ടിക്കുരൾ

പാർട്ടിക്കുറൾ. (നർമം )                                              
.............................................................                                                                                    

പാർട്ടി വളരണം പാർട്ടി ഭരിക്കണം
നാടിന്റെ രീതികൾ മാറ്റിക്കുറിക്കണം!

അന്യന്റെ പാർട്ടിയിൽ നിന്നുള്ള പെണ്ണിനെ
കെട്ടുന്ന ആണിന്നു ഭ്രഷ്ടു കല്പിക്കണം!

നേതാവു ചത്തിട്ടു മണ്ണിട്ടു മൂടുമ്പോൾ
അണികളും കൂട്ടത്തിൽ കൂടെക്കിടക്കണം!

പാർട്ടി ഓഫീസിന്റ ചാരെ നടക്കുവാൻ
മറുപാർട്ടിയാണേലയിത്തം വിധിക്കണം.

തല്ലാനും കൊല്ലാനും കത്തിച്ചെരിക്കാനും
മണ്ഡലം സെക്രട്ടറി പ്രാപ്തനായീടണം.

ചത്ത നേതാവിന്റെ പുത്രനെത്തന്നെ നാം
സ്ഥാനാർഥിയായി ക്ഷണിക്കണം.

എന്നുമോണത്തിന് വന്നിടും മാവേലി
പാർട്ടിയോഫീസീന്നു പാസ്സു മേടിക്കണം.

കരിങ്കൊടി വീരന് തല്ലു കൊടുക്കുന്ന
പോലീസ്സുകാരന് മെഡൽ നല്കി വാഴ്ത്തണം!

അയ്യഞ്ചു വർഷത്തിൽ സിലബസ്സു മാറണം
പാർട്ടിക്കു ചേരുന്ന പുസ്തകം ചേർക്കണം!

ക്ലാസ്സിലെ പുസ്തകം പാർട്ടിതൻ ദർശന
മേമ്പൊടി കൂട്ടി പഠിക്കേണ്ടതാവണം!

സ്വച്ഛമാം ചിന്തയ്ക്കു ക്യാൻസറുണ്ടാക്കുവാൻ
വൈറസ്സുപോലെ പരന്നാക്രമിക്കണം!

എട്ടടി മൂർഖനും ശംഖുവരയനും മുളമണ്ഡലികളും നേതാക്കളെക്കണ്ടു പിന്മാറി നില്ക്കണം!

വീട്ടാക്കടം കൊണ്ടു മാനത്തു തീർക്കണം
തെക്കു വടക്കോടും വാഗ്ദാന സൂര്യനെ!

ചക്രവാളത്തിന്റെ ചുറ്റിലും ഞങ്ങടെ
ചിത്രവർണക്കൊടി പാറിപ്പറക്കണം!

ജാതിദോഷത്തിന്റെ കോട്ട തകർത്തെന്റെ
നാട്ടിൽ വികസനം കത്തിച്ച പാർട്ടികൾ,

ചീയുന്ന ജാതിതൻ നട്ടെല്ലു കാലാക്കി
കൊടികുത്തി വാഴട്ടെ ഭൂമിയിൽ!

ഉത്തരദിക്കിൽ നിന്നെത്തുന്ന സന്യാസി
ഭ്രാന്തിന്റ നാടെന്നു മുദ്ര കുത്തും വരെ!

കാവിയോ, പച്ചയോ, ചെമ്പനോ, വെള്ളയോ
നിറമേതതായാലും കുറളൊന്നുതന്നെ!









കന്നാരപ്പാടത്തെ പുല്ലുകൾ

കന്നാരപ്പാടത്തെ പുല്ലുകൾ

0
391

വിഷമടിച്ചു കരിഞ്ഞ പാടം,പത്തുനാളു കഴിഞ്ഞു വീണ്ടുംകളവളർന്നൊരു കാടുപോലെമാറിയെത്തിയ അദ്ഭുതം!കളകളാണീ കെട്ടകാലംഅമർത്തി വാഴ്വതു ഭൂമിയിൽ,വിപ്ലവത്തിനു വിത്തു പാകിയസമരധീരരതെന്നപോൽ!വിഷം നിറച്ചീ ജൈവലോകംതന്റെ വരുതിയിലാക്കുവാൻ,സൂത്രവാക്യമുരുക്കഴിക്കുംപുതിയ ലോക നീതികൾ!തല കുനിച്ചു തകർന്നിടാതെവളർന്നു വന്നൊരു പ്രതിഭകൾ!വിഷം കുടിച്ചതമൃതമാക്കിപ്രാണവായു നിറച്ചവർ!വിഷങ്ങൾ തൂവണ വിദ്യകൾവികസനത്തിനു വേണമോ?കതിരിലെത്തിയ വിഷമത്തിന്നു ജീവികൾ ചാവണോ?രാസമാർഗമതേറെനാൾകൃഷിയിടത്തിനു ചേർന്നതോ,ജൈവമാർഗമതല്ലയോമണ്ണിൽ ജീവനു ശ്രേഷ്ഠത?വിഷം കുടിച്ചു കരിഞ്ഞ മണ്ണിൽനാമ്പെടുത