Aksharathalukal

കുട്ടി കഥകൾ - ദുരിത ചക്രം

ദുരിത ചക്രം

തന്റെ മരണത്തിനോ സ്ഥാനഭ്രഷ്ടതക്കൊ വേണ്ടി പ്രജകൾ കൊതിക്കുന്ന വിധം ക്രൂരനും അനീതിയും ഉള്ള ഒരു രാജാവ് ഒരിക്കൽ ഉണ്ടായിരുന്നു.

ഒരു ദിവസം ആ രാജാവ്  തന്റെ പ്രജകളെയെല്ലാം അത്ഭുതപ്പെടുത്തി താൻ ഒരു പുതിയ സ്വഭാവത്തിലേക്ക്  മാറാൻ തീരുമാനിച്ചുവെന്ന് പ്രഖ്യാപിച്ചു.


 \"ഇനി ക്രൂരത ഇല്ല, അനീതി ഇല്ല,\"

 അദ്ദേഹം  വാഗ്ദാനം ചെയ്തു, പിന്നീട് ആ രാജാവ് തന്റെ വാഗ്ദാനം  പോലെ നല്ലവനായി രീജ്യഭരണം കാഴ്ചവെച്ചു..  അദ്ദേഹം വളരെ  \'സൗമ്യനായ രാജാവ്\' എന്നറിയപ്പെട്ടു.

 അദ്ദേഹത്തിന്റെ ഈ  രൂപാന്തരത്തിനു   മാസങ്ങൾക്കുശേഷം, അദ്ദേഹത്തിന്റെ ഒരു മന്ത്രി ധൈര്യം സംഭരിച്ച്, എന്താണ് അദ്ദേഹത്തിന്റെ ഈ മാറ്റത്തിന് കാരണമായത് എന്ന് ചോദിച്ചു. 

രാജാവ് ഇങ്ങിനെ മറുപടി പറഞ്ഞു:

 \"ഞാൻ ഒരു  ഗ്രാമത്തിലൂടെ  യാത്ര ചെയ്തു കൊണ്ടിരുന്നപ്പോൾ, ഒരു കുറുക്കനെ ഒരു നായ  ഓടിക്കുന്നത്   കണ്ടു. കുറുക്കൻ അവന്റെ മാളത്തിലേക്ക്  ഓടി രക്ഷപ്പെട്ടു, പക്ഷേ ആ  നായ കുറുക്കന്റെ കാലിൽ കടിച്ചു.    

പിന്നീട്    അതേ നായ  ഒരു മനുഷ്യനെ നോക്കി കുരയ്ക്കുന്നു, ഞാൻ നോക്കി നിൽക്കെ, ആ മനുഷ്യൻ ഒരു വലിയ കല്ല് എടുത്ത് നായയുടെ നേരെ എറിഞ്ഞു, അതിന്റെ കാൽ ഒടിഞ്ഞു, 

പുറകിൽ നിന്ന   ഒരു കുതിര ആ മനുഷ്യനെ ചവിട്ടിയപ്പോൾ ആ മനുഷ്യന്റെ കാൽമുട്ട് തകർന്ന് അയാൾ   നിലത്ത് വീണു,

അപ്പോൾ ജീവനിൽ കൊതിയുള്ള, കുതിര ഓടാൻ തുടങ്ങി, പക്ഷേ അത് ഒരു കുഴിയിൽ വീണു കാല് ഒടിഞ്ഞു,

 സംഭവിച്ചതെല്ലാം ആലോചിച്ച് ഞാൻ ചിന്തിച്ചു:

 \'തിന്മ തിന്മയെ ജനിപ്പിക്കുന്നു, അതു  തുടർന്നാൽ  ദുഷിച്ച വഴികൾ, തീർച്ചയായും   നമ്മെ പിടികൂടും. അതിനാൽ ഞാൻ മാറാൻ തീരുമാനിച്ചു.


രാജാവിനെ അട്ടിമറിച്ച് സിംഹാസനം പിടിച്ചെടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ബോദ്ധ്യപ്പെട്ട് മന്ത്രി പോയി. പോകുന്ന വഴിയിൽ  ചിന്തയിൽ മുഴുകിയ അയാൾ മുന്നിലെ പടികൾ കാണാതെ വീണു അയാളുടെ  കഴുത്ത് ഒടിഞ്ഞു.

ഗുണപാഠം

തിന്മക്ക് പിറകിൽ മറ്റൊരു തിന്മ കാത്തിരിപ്പുണ്ടാകും. 

ശുഭം

കുട്ടി കഥകൾ - അരിപ്പയും വെള്ളവും.

കുട്ടി കഥകൾ - അരിപ്പയും വെള്ളവും.

5
549

അരിപ്പയും വെള്ളവും.സർഗ്ഗാത്മക ചിന്താഗതിയെക്കുറിച്ച്  ഗുരു ഒരു  പ്രഭാഷണം നടത്തി.   അതിനുശേഷം,അദ്ദേഹത്തിന്റെ ശിഷ്യന്മാർ അദ്ദേഹത്തെ സമീപിക്കുകയും ക്രിയാത്മകമായി ചിന്തിക്കാൻ ആവശ്യമായ ഒരു പ്രശ്നം പരിഹരിക്കാൻആവശ്യപ്പെടുകയും ചെയ്തു. മുനി അവർക്ക് ഒരു അരിപ്പ നൽകി, അടുത്തുള്ള കടലിൽ പോയി അതിൽ വെള്ളം നിറയ്ക്കാൻ ആവശ്യപ്പെട്ടു.അവർ പോയിട്ട് നാളുകൾ കഴിഞ്ഞു  .അവസാനം അവർ   എന്താണ് ചെയ്യുന്നതെന്ന് നോക്കാൻ അദ്ദേഹം കടൽത്തീരത്തേക്ക് ഇറങ്ങി ചെന്നു, അരിപ്പയ്ക്ക് ചുറ്റും അവർ വിഷണരായി    ഇരിക്കുന്നത് കണ്ടു.ഗുരുവിനെ  കണ്ടപ്പോൾ ആ ശിഷ്യഗണങ്ങൾ അദ്ദേഹത്ത