Aksharathalukal

മെമ്മറീസ് - PART 9


ദേവൻ ഞെട്ടിയുണർന്നു...അതൊരു സ്വപ്നമായിരുന്നു...


\"സാറേ...സ്റ്റോപ്പ് എത്തി....\"

ദേവൻ ബസ്സിൽ നിന്ന് ബാഗും എടുത്തു പുറത്തിറങ്ങി. റോഡിന്റെ എതിർ വശത്ത് മഞ്ഞ നിറത്തിലുള്ള ബോർഡിൽ കിഴക്കേപ്പാടം എന്ന് എഴുതി വച്ചിട്ടുണ്ട്...
അവൻ റോഡ് ലക്ഷ്യമാക്കി നടന്നു...
കുറച്ചു നടന്നപ്പോൾ പുറകിൽ നിന്ന് ഒരു ഓട്ടോയുടെ ഹോണടി...

\"ഡാ... ദേവാ.....\"

അവൻ തിരിഞ്ഞു നോക്കി. 

\"വിഷ്ണുയേട്ടനോ ....ഇതെപ്പോ ഓട്ടോയെടുക്കാൻ തുടങ്ങി \"

\"അതൊക്കെ പറയാം നീ ആദ്യം കയറിയേ \" 

\"അല്ല...കുറച്ചു ദിവസമായിട്ട് ഏട്ടന്റെ ഫോൺ കാൾ ഒന്നും ഇല്ലായിരുന്നല്ലോ \"

\"എടാ..ഞാൻ ഓട്ടോയുടെ ഇൻഷുറൻസ്‌ അടയ്ക്കാൻ പോയതായിരുന്നു...പൈസ ഉണ്ടായിരുന്നില്ല അതിന്റെ ഓട്ടത്തിനിടയിയിൽ നിന്റെ കാര്യം വിട്ടു പോയി \"

\"ആരതിക്ക് സുഖമല്ലേ \"

\"സുഖം തന്നെയാടാ അവൾ എപ്പോഴും നിന്റെ കാര്യം അന്വേഷിക്കും ഇന്നലെ വൈകിട്ട് അമ്മായി എന്നെ വിളിച്ചു പറഞ്ഞു നിന്നെ കൂട്ടിയിട്ട് വരാൻ ഞാനൊരു ചായ കുടിക്കാൻ വേണ്ടി നമ്മടെ ഉബൈദ് ഇക്കയുടെ ചായക്കടയിലേക്ക് പോയതാ \"

ഓട്ടോ ഒരു പഴയ തറവാടിന്റെ മുന്നിലെത്തി. വിഷ്ണു ഓട്ടോ നിർത്തിയിട്ട് പുറത്തിറങ്ങി.


\"വീട്‌ പഴയ പോലെ തന്നെ ഒരു മാറ്റവും ഇല്ല \"

\"അതിന് നീ പോയിട്ട് അത്ര ദിവസമായോടാ \"

അവർ വീടിന്റെ വരാന്തയിലേക്ക് കയറി..

\"അമ്മായി....ദേവേട്ടൻ വന്നു...\" നന്ദിനിയായിരുന്നു അത് , ദേവന്റെ പെങ്ങൾ. അവൾക്ക് കാലിന് ചെറിയ മുടന്തുണ്ട്.

വിഷ്ണു അകത്തേ മേശപുറത്തു വച്ച ഫ്രുട്ട്സ് എടുത്തു തിന്നാൻ തുടങ്ങി..

\"എന്റെ വിഷ്ണുയേട്ടാ ഒന്ന് പതുക്കെ അതെല്ലാം കൂടി തൊണ്ടയിൽ കുടുങ്ങും \" നന്ദിനി പറഞ്ഞു.

\"ഒന്ന് പോടി... ഇതേ എന്റെയും കൂടി വീടാ....\"

\"ദേവേട്ടാ ഞാൻ ചായ എടുക്കാം അമ്മ ആൽതറയിൽ വിളക്ക് കൊളുത്താൻ പോയി ദേവേട്ടൻ പോയി കുളിച്ചിട്ട് വാ....\" അതും പറഞ്ഞു നന്ദിനി അടുക്കളയിലേക്ക് പോയി.

\"ദേവാ എന്നാ ഞാൻ ഇറങ്ങുന്നെ ഒരു ഓട്ടം പോവാനുണ്ട് \" വിഷ്ണു പറഞ്ഞു.

ദേവൻ റൂം തുറന്നു..
______________________

തോമാച്ചന്റെ വീട് ....
തോമാച്ചന്റെ അമ്മ ത്രേസ്യകുട്ടി എന്തോ ഉണ്ടാക്കുകയായിരുന്നു..

\"അമ്മച്ചി എന്താ ഉണ്ടാക്കുന്നെ \" തോമാച്ചൻ സ്റ്റവിൽ തിളച്ചു കൊണ്ട് നിന്ന പാത്രത്തിന്റെ മൂടി തുറന്നു...

\"ഹായ്.....സൗമ്യ പായസം.....😁😁 \" അവൻ ആർത്തി മൂത്ത് അത് മണത്തുനോക്കാൻ തുടങ്ങി.

\"ഹാ...കുടിക്കല്ലേടാ....\"

\"എന്തേ....\"

\"ഇത് നിനക്കുള്ളതല്ല \"

\"പിന്നെ \"

\"അത് നിന്റെ....പപ്പയ്ക്കുള്ളതാ.....\"

\"പപ്പയ്ക്ക്ക്കോ ഓഹ്ഹ്..പപ്പയുടെ ഹാപ്പി ബിർത്ഡേയ് ആയിരിക്കും ....\"

\"അതല്ലടാ....നാളെ വാലൻന്റൈൻസ് ഡേ അല്ലേ.... ഇന്ന് രാത്രിയിലേക്ക് പപ്പയ്ക്ക് സ്‌പെഷ്യൽ \"


\"അമ്മച്ചി.......യൂ ടൂ ബ്രൂട്ടസി.....😭😭 \"


____________________________

രാത്രി അച്ചുവും , മാളുവും , റിച്ചുവും കൂടി വല്യ പ്ലാനിംഗ് ....വാട്‌സ്ആപ്പിൽ 


\"നാളെ വാലൻന്റൈൻസ് ഡേ അല്ലേ... തോമാച്ചന് ഒരു ഇടിവെട്ട് പണി കൊടുക്കേണ്ട \" അച്ചു പറഞ്ഞു.

\"വേണല്ലോ \"

\"ഞാൻ എഴുതില്ല കഴിഞ്ഞ ടൈം ഞാൻ എഴുതിയിട്ട് ആ പൊട്ടന് അത് വായിക്കാൻ കൂടി കഴിഞ്ഞില്ല \" മാളു പറഞ്ഞു.

\"എന്നാ ഞാൻ എഴുതാം \" റിച്ചു പറഞ്ഞു.

___________________________

ദേവൻ കുളിച്ചു റൂമിലുള്ള ഡ്രെസ്സൊക്കെ അടക്കി പെറുക്കി വെക്കുകയായിരുന്നു.

\"ഒരു അടക്കവും ഒതുക്കവും ഇല്ല... എല്ലാം പൊടി പിടിച്ചു \"

\"എന്താ ദേവേട്ടാ \"

\"റൂമിലൊക്കെ മുഴുവനും പൊടി \"

\"ഞാൻ ചെയ്യാം ഏട്ടൻ മാറി നിൽക്ക് \"

നന്ദിനി റൂം വൃത്തിയാക്കാൻ തുടങ്ങി.

\"ദേവാ......\"

\"അമ്മയിരിക്കും ഏട്ടൻ അങ്ങോട്ട് ചെന്നോ അല്ലെങ്കിൽ അത് മതി പിണങ്ങാൻ \"

ദേവൻ അമ്മയുടെ അടുത്തേക്ക് ചെന്നു...
അവർ പൂജാ മുറിയിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുകയായിരുന്നു.
അവർ പുറത്തേക്ക് ഇറങ്ങി.

\"ആഹ്...ദേവാ.... നീ എന്തേലും കഴിച്ചോ \"

\"ഇല്ലമ്മേ \"

\"പട്ടണതിലൊക്കെ പോയി ക്ഷീണിച്ചു പോയി എന്റെ മോൻ \" അവർ സാരിതുമ്പു കൊണ്ട്  ദേവന്റെ മുഖം തുടച്ചു...
________________________

രാവിലെ റിച്ചു പാത്രം എടുക്കാൻ പോയപ്പോ അയൽപക്കത്തെ ദിവ്യ അവളെയും നോക്കി അവിടേക്ക് വന്നു....റിച്ചു പല്ലുതേച്ചു കൊണ്ടിരിക്കുയായിരുന്നു 


\"എന്താടി.....\"


\"യേച്ചി എനിക്കൊരു ഓറിഗാമി ഉണ്ടാക്കി തരുമോ \"

\"ഓറിഗാമിയോ ??? \"

\"അതേ....\"

റിച്ചു പല്ലു തേച്ചിട്ട് ദിവ്യയെയും കൂട്ടി. സ്റ്റെപ്പിൽ പോയി ഇരുന്നു.

\"എന്താ ഉണ്ടാക്കേണ്ടത് പ്രാവിനെയാണോ \"

\"അതൊന്നുമല്ല \"

\"എനിക്ക് ഹാർട്ട് ഉണ്ടാക്കി തന്നാൽ മതി \"

\"ഹാർട്ട് ഓ.....\"

\"അതേ ഹാർട്ട് യേച്ചി കണ്ടിട്ടില്ലേ ഈ ആലിലയൊക്കെ പോലെയുള്ളത് ഇന്ന് വാലൻന്റൈൻസ് ഡേ അല്ലേ....ക്ലാസ്സിലെ സച്ചുവിന് കൊടുക്കാനാ \"

\"പൊന്നുമോൾ ഒന്ന് എണീച്ചേ..... \"

\"എന്തേ \"

\"ചേച്ചി ഈ പെണ്ണ് എന്നോട് ഹാർട്ട് ഉണ്ടാക്കി ചെക്കൻമാർക്ക് കൊടുക്കാൻ പറയുന്നു.....😤😤\"

ദിവ്യ ഒറ്റയോട്ടം 

ഇവിടെ മനുഷ്യൻ തുറന്നു പറയാൻ ധൈര്യമില്ലാതെ നിക്കുമ്പോഴാ അവളുടെ ഹാർട്ട്....റിച്ചു ആത്മ.
ബെ ദി വേ നമ്മുടെ റിച്ചു No 1 ചൈൽഡ് ആണ്...മീൻസ് സിംഗിൾ ചൈൽഡ്.....



______________________


കോളേജിൽ....
എൻട്രൻസിൽ തന്നെ ഹാർട്ടും റോസയും ഒക്കെ വെച്ച് അലങ്കരിച്ചിട്ടുണ്ട് റിച്ചു അതൊക്കെ നോക്കി നടക്കുകയായിരുന്നു. അപ്പോ ആരോ പിന്നിൽ നിന്ന് വിളിച്ചു..റിച്ചു തിരിഞ്ഞു നോക്കി.
അത് ഹരിയായിരുന്നു

\"റിതിക.... ഒരു കാര്യം പറയാനുണ്ട് \"

റിച്ചു പേടിച്ചു വിയർത്തു....




(തുടരും......)


മെമ്മറീസ് - PART 10

മെമ്മറീസ് - PART 10

4.4
826

\"എന്താ...ഹരി \"റിച്ചുവിന്റെ ഹൃദയമിടിപ്പ് കൂടി വന്നു...\"അത് വാലന്റൈൻസ് decoration നിങ്ങളുടെ ഡിപാർട്മെന്റിലും ചെയ്യുന്നില്ലേ അപ്പോൾ ബാക്കി വരുന്ന colour പേപ്പറുകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് തരണേ \"\"കോപ്പ്....ഇതായിരുന്നോ വെറുതെ പ്രതീക്ഷിച്ചു \" റിച്ചു ആത്മ.\" അതൊക്കെ സൗരവിനോട് ചോദിച്ചാൽ മതി അവനല്ലേ ക്ലാസ് മോണിറ്റർ \" അവൾ അതും പറഞ്ഞു ക്ലാസ്സിലേക്ക് പോയി..ഇന്ന് വാലന്റൈൻസ് ഡേ ആയത് കൊണ്ട് എല്ലാവരും കളറിലാണ് ബട്ട് ഈ പെട്ടെന്നുള്ള തീരുമാനം നട്ടപാതിരയ്ക്ക് ആയത് കൊണ്ട് നമ്മുടെ 3 എണ്ണവും ഇത് അറിഞ്ഞില്ല....ക്ലാസ്സിലെത്തിയ റിച്ചു പകച്ചു പണ്ടാരം അടങ്ങി...ക്ലാസ്സിൽ മുഴുവൻ റെഡ് മയം...നോക്കുമ