Aksharathalukal

നിഷ്പക്ഷൻ

നിഷ്പക്ഷൻ.
--------------- (കവിത)

കണ്ടുവോ, നിങ്ങളാ ജീവിത വീഥിയിൽ
ദൂരേക്കു നോക്കി നടന്ന നിഷ്പക്ഷനെ?

ഭ്രാന്തിന്റ തീയാ തലയിലില്ല 
വാളും ചിലമ്പും ധരിച്ചതില്ല;

നെറ്റിയിൽ ധർമക്കുറിയതില്ല
ചെങ്കോലുയർത്തിച്ചുഴറ്റിയില്ല!

തണൽ നോക്കി നിത്യം തപസ്സിരിക്കും
പെരുവഴിക്കോണിലുറങ്ങിവീഴും;

കണ്ടുവോ, നിങ്ങളാ ജീവിത വീഥിയിൽ
ദൂരേക്കു നോക്കി നടന്ന നിഷ്പക്ഷനെ?

കൊടിനിറം ദൃഷ്ടിയിൽ തങ്ങുകില്ല
മതവിഷം മോന്തിക്കുടിപ്പതില്ല,

തത്വോപദേശങ്ങൾ നല്കിപ്പഴിക്കുകില്ല
കൂടെ നടക്കാൻ മടിക്കുകില്ല!

തർക്കങ്ങളില്ല തമാശയില്ല, 
ഇടങ്ങളിലെങ്ങുമേ തങ്ങുകില്ല!

ചുണ്ടത്തു മേളപ്പദങ്ങളുണ്ടാം, വിരലിനാൽ താളം പിടിപ്പതുണ്ടാം!

പാടത്തു വേർപ്പിന്റെ ഉപ്പു തൂവും
പഞ്ചഭൂതങ്ങളെ കൂട്ടി നിർത്തും!

തെറ്റുകുറ്റങ്ങളെ തൂക്കുകില്ല പരനിന്ദയൊട്ടുമേ ചൊല്ലുകില്ല;

ചിത്രവർണക്കൊടിക്കൂറയില്ല,
വേദാന്തമറിയാൻ ശ്രമിപ്പതില്ല!

കണ്ടുവോ, നിങ്ങളാ ജീവിത വീഥിയിൽ
ദൂരേക്കു നോക്കി നടന്ന നിഷ്പക്ഷനെ?




അഗ്നിഭാണ്ഡം

അഗ്നിഭാണ്ഡം

0
465

അഗ്നിഭാണ്ഡംഅഗ്നിഭാണ്ഡമെരിയുന്നു,രക്തം തിളച്ചു വറ്റുന്നു,   കണ്ണുകളിലിരുട്ടു കത്തുന്നു! കാലുതളരുന്നു,ജീവശ്വാസം ഗതിമുട്ടി നില്ക്കുന്നു!  ചിന്തപ്പറവകൾ ചിറകടിക്കുന്നു മസ്തിഷ്ക പേടകം തിങ്ങി നിറയുന്നു!ചുടുബാഷ്പമർദം വിസ്ഫോടനത്തിനായ്ഹൃദയമൃദുകലകൾ തേടിയുഴലുന്നു!മജ്ജയുരുകുന്നു, നാഡി പൊടിയുന്നു,ലോമികച്ചുറ്റുകൾ വിണ്ടുകീറുന്നു!ചുടുചിന്ത പൊട്ടിത്തെറിച്ചൊരു വാതക ജ്വാലയായ് പൊന്താനൊരുങ്ങുന്നു!ഞാൻ ചുമക്കുന്നൊരീദു:ഖഭാണ്ഡത്തിന്റലെവിങ്ങും സമസ്യകൾ,ഇരുമുടിക്കെട്ടാക്കി തത്വമസിക്കുളിർതീർഥം തിരയുന്ന പുണ്യയാത