രുധിരം
അവരുടെ ചുറ്റും തീ ആളി കത്തുന്നുണ്ടായിരുന്നു .ആകാശം പോലും ആ തീയുടെ കറുത്തപുകയിൽ ഇരുണ്ടു തുടങ്ങി.
എല്ലാം അവസാനിക്കാൻ പോവുകയാണ്.
അവർ രണ്ടുപേരും തങ്ങളുടെ എല്ലാം ശക്തിയും ഉപയോഗിച്ച് കഴിഞ്ഞ് അവശരായി നിന്നു.
രണ്ടുപേരുടേയും ദേഹമാസകലം നല്ല ആഴത്തിലുള്ള മുറിവുകൾ ഉണ്ട്. അതിൽ നിന്ന് രക്തം ഒഴുകി തറയിൽ തളം കെട്ടി നിന്നു.
ഇരുവരുടെയും കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു. ഏത് രക്തത്താൽ കയ്യിൽ ഒട്ടി പിടിച്ചിരുന്നു.
ഒരുവൻ്റെ ഇടതു കൈ അറ്റു പോയിരുന്നു.
രണ്ടുപേരും അവരുടെ അവസാനം കാത്തു നിന്നു.
പക്ഷേ,
.
.
.
അപ്പോഴേക്കും നിലം മുഴുവൻ ജഡങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. അതിനു കാരണം മരണത്തിൻ്റെ വക്കിൽ നിൽക്കുന്ന ഇവർ രണ്ടു പേരുമാണെന്ന് പറഞ്ഞാൽ ആരും തന്നെ വിശ്വസിക്കില്ല.
ഏകദേശം നൂറോളം ശവശരീരങ്ങൾ അവിടെ ഉണ്ടായിരുന്നു.
അപ്പോഴേക്കും ഒരാൾ താഴേക്ക് വീണു . മുട്ടിലിരുന്ന അവൻ വീഞ്ഞപ്പോകാതെ ഇരിക്കാൻ വാളുപയോഗിച്ച് തറയിൽ കുത്തി നിന്ന്.
മുന്നിൽ നിന്നും അലർച്ച കേട്ട് അവർ തല ഉയർത്തി നോക്കി. മുന്നിൽ നിന്നും ഒരു പട പോരിനു വരുന്നുണ്ട്. ഇത് കണ്ടപ്പോൾ അവർ ഭയന്നില്ല.പകരം താഴെ മുട്ടുകുത്തി നിന്ന ആൾ ഒന്ന് ചുമച്ചു , കുറെ രക്തം തുപ്പി. ശേഷം പണിപ്പെട്ട് തൻ്റെ വാളിൻ്റെ സഹായത്തോടെ എഴുനേറ്റു. പിന്നെ മുൻപ് കണ്ട അവശതകളൊക്കെ മറന്നു ആ വാളൊന്ന് ചുഴറ്റി നിവർന്നു നിന്നു. രണ്ടാമൻ്റെ അറ്റു പോയ കയ്യിൽ നിന്ന് അപ്പോഴും രക്തം ഇട്ടു കൊണ്ടിരുന്നു. അവൻ അത് ഒന്ന് കെട്ടി. പല്ലുപയോഗിച്ച് ആ കെട്ടൊണ്ണ് മുറുക്കി. വലതുകയ്യിലെ വാളൊന്ന് മുറുക്കി പിടിച്ചു. അത് കണ്ട് പടയെടുത്തു വന്നവർ ഒന്ന് അറച്ചു. മുന്നിലേക്ക് ഒരു അടിയെടുത് വെക്കാൻ അവരുടെ ഭയം അവരെ അനുവദിച്ചില്ല.
അത് കണ്ട് അവരുടെ മുഖത്ത് ഒരു ചിരി വന്നു.
ചിലപ്പോൾ അത് കണ്ടു ആ ജീവൻ കൊണ്ട് പോകാൻ വന്ന യമ കിങ്കരന്മാർ വരെ ഭയപ്പെട്ടിരിക്കണം.
പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവരുടെ മുന്നിലേക്ക് ശത്രുക്കൾ ഓടി അടുത്തു.
മരണം കാത്തു നിൽക്കുന്ന രണ്ടു പേർ എതിരാളികളിൽ ഉണ്ടാക്കിയ ഭയവും
മരിക്കും എന്ന് ഉറപ്പിച്ചിട്ടും അത്രയും ശത്രുക്കൾ മുന്നിലേക്ക് വന്നിട്ടും ആ മുഖത്ത് തെളിഞ്ഞ ചിരിയും പറയും ആരായിരുന്നു ആ രണ്ട് പേരെന്ന്.
.
.
.
.
സഹോദരങ്ങൾ ആകാൻ ഒരു അമ്മയുടെ മക്കളായി പിറക്കണ്ട, ഒരേ രക്തം ശരീരത്തിലൂടെ ഒഴുകണ്ട.
കർമം....
കർമം മാത്രമാണ് അതിൻ്റെ അടിസ്ഥാനം.
അങ്ങനെ കർമബന്ധത്താൽ ഒന്ന് ചേർന്ന രണ്ടു പേരുടെ കഥയാണിത്.
മരണത്തിൽ പോലും ഒരുമിച്ചു നിന്ന രണ്ടു പേരുടെ കഥ.
രണ്ടു അതിശക്തരായ പോരാളികളുടെ കഥ.
.
.
.
.
.
ഈ കഥ നടക്കുന്നത് കാലങ്ങൾക്ക് മുൻപ് , നൂറ്റാണ്ടുകൾക്ക് മുൻപ്.
ചോളസാമ്രാജ്യത്തിൻ്റെ അവസാന നാളുകൾ. ചോള രാജാവ് രാജേന്ദ്ര ചോളൻ മൂന്നാമനും പാണ്ഡ്യ രാജാവ് ജാതവർമൻ സുന്ദര പാണ്ഡ്യൻ ഒന്നാമനും തമ്മിലുള്ള യുദ്ധം പല നാടുകളുടെയും സന്തുലനാവസ്ഥയെ
താളം തെറ്റിച്ചു. വലിയ നഗരങ്ങൾക്ക് അത് ഒരു പ്രശ്നം ആയിരുന്നില്ല. എന്നാൽ ചെറുഗ്രാമങ്ങളുടെ അവസ്ഥ അതായിരുന്നില്ല. സാധാരണ ജനങ്ങൾ ജീവിക്കുന്ന ഗ്രാമങ്ങൾ. കർഷകരും, കാലി വളർത്തുന്നവരും, ചെറിയ കൈത്തോ ചെയ്യുന്നവരും ജീവിക്കുന്ന ചെറു ഗ്രാമങ്ങളുടെ അവസ്ഥ പരിതാപകരമായിരുന്നു. ഈ ഗ്രാമങ്ങൾ എല്ലാം ഏതെങ്കിലും ഒരു നാട്ടുരാജ്യത്തിന് കീഴിൽ വരുന്നവയാണ്.
ഈ കഥ നടക്കുന്നത് ചോള സാമ്രാജ്യത്തിന് കീഴിലുള്ള ഉദയപുരം എന്ന നാട്ടു രാജ്യത്തിൽ ആണ്.
ഇപ്പോൾ അവിടെ പട്ടിണിയും മറ്റും അരങ്ങു വാഴുകയാണ്.
അവിടുത്തെ രാജാവും രാജസൈന്യവും യുദ്ധത്തിൽ ചോള സാമ്രാജ്യത്തിന് വേണ്ടി നിലകൊണ്ടു.
പരാജയത്തിൻ്റെ വക്കിൽ നിൽക്കുന്ന ഒരു സാമ്രാജ്യത്തിനൊപ്പം നിലനിന്നത് കൊണ്ട് രാജ്യവും അവിടുത്തെ ജനങ്ങളും തകർച്ചയുടെ വക്കിൽ എത്തി.
മുൻപൊക്കെ ഈ രാജ്യത്ത് ഉണ്ടാക്കുന്ന സാധനങ്ങൾ , അത് ഭക്ഷ്യ വസ്തുക്കളായാലും കരകൗശല വസ്തുക്കളായാലും രാജ ഭടന്മാർ ഗ്രാമങ്ങളിൽ നിന്ന് ശേഖരിച്ചു മറ്റു
നാടുകളിൽ വിറ്റ് അതിൻ്റെ വിഹിതം ജനങ്ങൾക്ക് നൽകി പോന്നു.
അവിടുത്തെ രാജാവ് സത്യസന്ധനും ജനനന്മ ആഗ്രഹിക്കുന്നവനും ആയിരുന്നു. അദേഹത്തിൻ്റെ പേര് കുലശേഖര വിക്രമൻ ഒന്നാമൻ.
ഇപ്പൊ യുദ്ധത്തിൽ പങ്കെടുത്തത് തന്നെ തൻ്റെ ജന നന്മയ്ക്ക് വേണ്ടി.
ചോള ദൂത് വന്നപ്പോൾ യുദ്ധത്തിൽ പങ്കെടക്കുന്നില്ല എന്ന് പറഞ്ഞ ഇദ്ദേഹത്തെ വീരനായ ചോള ചക്രവർത്തി ഭീഷണിപ്പെടുത്തി.
ഈ യുദ്ധത്തിൽ പങ്കെടുത്തില്ലെങ്കിൽ രാജ്യവും ജനങ്ങളും ഒരു രാത്രി കൊണ്ട് ഇല്ലാതാകുമെന്ന്.
തൻ്റെ ജീവനേക്കാൾ രാജ്യവും ജനങ്ങളും പ്രധാന്യം നൽകുന്ന രാജാവ് ഈ ഭീഷണിക്കു വഴങ്ങി.
പക്ഷേ യുദ്ധം രാജ്യത്തെ നശിപ്പിക്കാൻ തുടങ്ങി.
ഇവിടുത്തെ ജനങ്ങൾ പട്ടിണിയിൽ കഷ്ടപ്പെടുന്നു. അതിലേറെ അവരെ പ്രയാസപെടുത്തിയത് കുറെ കാട്ടു കൊള്ളക്കാരാണ്.
രാജാവും ഭടന്മാരും രാജ്യത്തില്ലാത്ത സാഹചര്യത്തിൽ മന്ത്രിയും മറ്റു രാജ്യത്തെ ഉന്നതരുമാണ് രാജ്യം ഭരിച്ചത്.
പക്ഷേ എല്ലായിടത്തും എല്ലായ്പ്പോഴും അവരുടെ കണ്ണെത്തില്ലല്ലോ. ഈ സാഹചര്യം മുതലെടുത്ത് ഗ്രാമാതിർത്തിയിലെ കാടുകളെ താവളമാകിയ കൊള്ളക്കാർ നാടുകളിലേക്ക് ഇറങ്ങി. കണ്ണിൽ കണ്ടവരെ എല്ലാം കൊന്നു കൊള്ളയടിക്കാൻ തുടങ്ങി.
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ തുടങ്ങി. ഈ ആക്രമണം ജനങ്ങളെ ദുരിതത്തിൽ ആക്കി.
കാരണം അവരുടെ വിളവ് മുഴുവൻ അവർ കൊള്ളയടിച്ചു. തങ്ങളുടെ കയ്യിലെ സമ്പാദ്യം മുഴുവൻ അവർ കൊണ്ടുപോയി.
.
.
ഇനി വർത്തമാന കാലത്തിലേക്ക്......
കഥ നടക്കുന്നത് കാളിയൂർ എന്ന ഒരു ഗ്രാമത്തിലാണ്. ഈ ഗ്രാമം ഉദയപുരത്തിന് കീഴിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമം. ഉദയപുരത്തെ സമ്പന്നമായ ഗ്രാമങ്ങളിൽ ഒന്നായിരുന്നു കാളിയൂർ. പക്ഷേ ഇപ്പോഴത്തെ കഥ അതല്ല. യുദ്ധത്തിൻ്റെ പ്രകമ്പനം ഈ ഗ്രാമത്തിനെയും ബാധിച്ചിട്ടുണ്ട്.
ഒരു ഉച്ച സമയം . ജനങ്ങൾ എല്ലാം ജോലി ചെയ്തു തളർന്നു വിശ്രമിക്കുന്ന സമയം . സൂര്യൻ്റെ ഉഷ്ണം അവരെ അതിലേറെ തളർത്തിയിരുന്നു.
നേരെ ഭക്ഷണം കഴിച്ചിട്ട് നാളേറെ ആയി.
യുദ്ധം എത്ര നാൾ തുടരും എന്നു ആർക്കും അറിയില്ല. അവർ തങ്ങളുടെ ധാന്യങ്ങൾ സൂക്ഷിച്ചു. പക്ഷേ അവിടെ ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ വിൽക്കാൻ അവർക്ക് സാധിച്ചില്ല. അത് അത് ഗ്രാമത്തിൽ തന്നെ കൂടി കിടന്നു.
അങ്ങനെ എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണുകൊണ്ടിരുന്നു. കൊച്ചു കുട്ടികൾ പുറത്ത് കളിച്ചുകൊണ്ടിരുന്നു.
\" ഓടി വരണേ.....
തീ... ഓടി വാ.... വയൽ കത്തുന്നെ...\"
ഒരു ചെറുപ്പക്കാരൻ ഇതും വിളിച്ചു പറഞ്ഞുകൊണ്ട് ഗ്രാമയിലേക്ക് ഓടി വന്നു.
ഇത് കേട്ട ഉടനെ അവിടെ വിശ്രമിച്ചുകോണ്ടിരുന്നവർ വയൽ ലക്ഷ്യമാക്കി ഓടാൻ ആരംഭിച്ചു.
ചെന്നവർ നോക്കുമ്പോ വയലിൻ്റെ ഒരു വശത്ത് നിന്നും തീ ആളി പടരുന്നു.
എന്ത് ചെയ്യണം എന്നറിയാതെ അവരെല്ലാം പെട്ടെന്ന് പകച്ചു നിന്നു.
അവരെല്ലാം തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.
അവർ തീ കൂടുതൽ ഭാഗത്തേക്ക് പടരുന്നത് തടയാൻ തുടങ്ങി.
ഇതേ സമയം സ്ത്രീകളും കുട്ടികളും ഗ്രാമത്തിൽ തനിച്ചായിരുന്നു. അവിടേക്ക് ഗ്രാമത്തിൻ്റെ മറ്റോരു ഭാഗത്ത് നിന്ന് ഒരുപാട് ആളുകൾ ഗ്രാമത്തിനുള്ളിൽ കടന്നു.
ആയുധങ്ങളുമായി വന്ന അവർ സ്ത്രീകളെ ഉപദ്രവിക്കാനും കുട്ടികളെ കടത്തിക്കൊണ്ട് പോകാനും തുടങ്ങി.
ഗ്രാമം കൊള്ളയടിക്കാൻ തുടങ്ങി.
അവരുടെ തലവൻ എന്ന് തോന്നിക്കുന്ന ഒരാൾ കുതിരപ്പുറത്ത് അവിടേക്ക് വന്നു. കൂടെ വേറെ കുറെ ആളുകളും.
മറ്റുള്ളവർ ഗ്രാമത്തിലെ സാധനങ്ങളുമായി അയാൾക്ക് അടുത്തെത്തി.
\" കരികാലൻ വിജയിക്കട്ടെ\"
വന്നവർ ഏറ്റു ചൊല്ലി.
അപ്പോഴേക്കും വയലിലെ തീ അണഞ്ഞിരുന്നു.
ഗ്രാമത്തിലെ സ്ഥിതി ഗതികൾ അറിഞ്ഞ് അവർ അവിടേക്ക് ഓടി അടുത്തു.
അപ്പോഴേക്കും ഗ്രാമം താറുമാറായി കഴിഞ്ഞു.
കുട്ടികളെ അവർ വലിയ കൂടുകളിൽ അടച്ചു. സ്ത്രീകളെ ബന്ദിയാക്കി. ഗ്രാമത്തിന് തീ വച്ചു.
കരികാലൻ എന്ന ക്രൂരനായ കട്ടുകൊളളക്കാരൻ്റെ കുടില തന്ത്രമാണ് വയലിലെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ആ തീ.
ഗ്രാമത്തിലേക്ക് വന്ന പുരുഷന്മാരെ അവർ ആക്രമിച്ചു.
അപ്പോഴാണ് ഒരു കുട്ടി അവൻ്റെ അമ്മയെ പറ്റി ചേർന്ന് നിൽക്കുന്നത് കരികാലൻ്റെ ശ്രദ്ധയിൽ പെടുന്നത്.
അവൻ കൂട്ടത്തിൽ ഒരുവനോട് ആക്രോശിച്ചു.
കരികാലൻ: കൊണ്ട് വാ അവനെ
പറഞ്ഞു കഴിഞ്ഞതും അവൻ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു. അവൻ്റെ അമ്മയുടെ കയ്യിൽ നിന്ന് അവനെ ബലമായി വേർപെടുത്തി.
\" അമ്മ.... എന്നെ കൊണ്ട് പോകല്ലെന്ന് പറ..\"
ആ കുഞ്ഞ് നിലവിളിക്കാൻ തുടങ്ങി.
ഇതുകണ്ട ആ അമ്മ അയാളെ തടഞ്ഞു.
അയാളുടെ കയ്യിൽ കയറി പിടിച്ച ശേഷം ആ അമ്മ കരഞ്ഞപേക്ഷിച്ചു.
\"എൻ്റെ കുഞ്ഞിനെ കൊണ്ട് പോകല്ലേ\"..
\" വഴി മാറടി\"
ഇങ്ങനെ ആക്രോശിച്ചു കൊണ്ട് അയ്യാൾ ആ അമ്മയെ തള്ളി മാറ്റി. അവർ താഴേക്ക് വീണു.
തല ഒരിടത്ത് തട്ടിയ അവരുടെ ബോധം പോയി.
പക്ഷേ അവിടെ നിന്നും ആ കുഞ്ഞിനെയും കൊണ്ട് നടക്കാൻ ശ്രമിച്ച അയ്യാൾ പെട്ടെന്ന് ഒരു നിലവിളിയോടെ താഴേക്ക് പതിച്ചു. താഴെ വീണപ്പോൾ കുട്ടിയുടെ മേലുള്ള അവൻ്റെ പിടി അയഞ്ഞു. ഈ തക്കത്തിന് ആ കുട്ടി താഴെ കിടക്കുന്ന തൻ്റെ അമ്മയുടെ അടുത്തേക്ക് പോയി.
താഴെ വീണവൻ്റെ അടുത്തേക്ക് വേറൊരാൾ ചെന്ന് നോക്കി. അപ്പോഴേക്കും അവൻ്റെ ജീവൻ ശരീരം വിട്ടിരുന്നു.
കൂടുതൽ നോക്കിയപ്പോൾ അവനു മനസ്സിലായി അവൻ്റെ കഴുത്തിന് പിറകിൽ ഒരു അരിവാൾ കയറിയിരുന്നു.
പക്ഷേ അതെവിടെ നിന്ന് വന്നു എന്ന് ആർക്കും അറിയില്ലായിരുന്നു.
.
.
.
മറ്റു ഗ്രാമങ്ങളിൽ നിന്നു വ്യത്യസ്തമായി കാളിയൂരിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ആ മണ്ണിനും മക്കൾക്കും ഒരു കാവൽക്കാരൻ ഉണ്ടായിരുന്നു.
കുലശേഖര വിക്രമൻ്റെ വേട്ടപട്ടി എന്നറിയപ്പെട്ട ,അദ്ദേഹത്തിൻ്റെ സൈന്യത്തിൻ്റെ മുഖമുദ്ര ആയ ഒരുവൻ ആ നാടിന് കാവൽ ഉണ്ടായിരുന്നു.
നന്നേ ചെറുപ്പത്തിൽ സൈന്യത്തിൽ ചേർന്നു. തൻ്റെ യുവത്വത്തിൻ്റെ ആരംഭം കാലത്ത് ചോള സാമ്രാജ്യം മുഴുവൻ aa പേര് അലയടിച്ചു. അത് അങ്ങ് സ്വർഗ്ഗത്തിൽ കേൾക്കും വിധം പ്രശസ്തി ആർജിച്ചു.
പക്ഷേ അതികം വൈകാതെ സൈന്യത്തിൽ നിന്നും പിൻവാങ്ങി.
തൻ്റെ നാട്ടിൽ ഒരു കർഷകനായി ജീവിച്ചു.
പിന്നെയും പല തവണ അവനെ തിരികെ സൈന്യത്തിൽ ക്ഷണിച്ചെങ്കിലും പോയില്ല.
ആ പേര് ഇപ്പോൾ കേട്ടാലും ഭയപ്പെടുന്നവർ ചോള സാമ്രാജ്യത്തിൽ ഉണ്ട്.
.
.
.
അവൻ തല ഉയർത്തി നോക്കി.
കുറച്ചു ദൂരെ തീയുടെ കറുത്ത പുകയാൽ ഇരുണ്ട ചുറ്റുപാടിൽ ഒരാൾ നടന്നു വരുന്നു. കയ്യിൽ ഒരു അരിവാൾ ഉണ്ട്. ആ മുഖം വ്യക്തമായപ്പോൾ തന്നെ അവിടെ നിന്നവരുടെ ഉള്ളിൽ ഭയം ഉടലെടുത്തു തുടങ്ങി.
ആ മുഖം കണ്ട ഉടനെ കരികാലൻ തൻ്റെ കാഴ്ച നഷ്ടപ്പെട്ട വലതു കണ്ണിലൂടെ ഉള്ള മുറിവിൽ കൈ വച്ചു ഒന്ന് തടവി. ഇപ്പോഴും അവനു അത് അവനെ വേദനിപ്പിക്കുന്നത് പോലെ തോന്നി.
ആ മുറിവ് തനിക്ക് സമ്മാനിച്ച തൻ്റെ വലതു കണ്ണിൻ്റെ കാഴ്ച കവർന്നെടുത്തവനാണ് തൻ്റെ മുന്നിലേക്ക് വരുന്നത് എന്നത് അയാളെ കൂടുതൽ ഭയപ്പെടുത്തി.
കൂട്ടത്തിൽ ഒരുത്തൻ വിളിച്ചു പറഞ്ഞു.
\" അത്.. ആ വരുന്നത് അവനാണ്...
ഭൈ ... ഭൈ...ഭൈരവൻ.....
ആദിഭൈരവൻ\"
അത് ഒരു നിലവിളി ആയിരുന്നു.
ആ പേര് മാത്രം മതിയാരുന്നു അവിടെ നിന്നവരുടെ ഹൃദയത്തിൽ പെരുമ്പറ മുഴക്കം സൃഷ്ടിക്കാൻ.
ആ മുഖം കണ്ടവർ വളരെ വിരളം . അതിൽ ഇപ്പോഴും ജീവനോടെ ഉള്ളത് വിരലിൽ എണ്ണാവുന്നവർ മാത്രം.
അവിടെ നിന്നവർക്ക് ഓടണം എന്നുണ്ട് പക്ഷേ കരികാലനെ ഓർത്തപ്പോൾ അത് വിഡ്ഢിത്തം ആണെന്ന് തോന്നി. പക്ഷേ ഭൈരവനെ കണ്ടപ്പോൾ ഓടുന്നതാണ് നല്ലതെന്ന് തോന്നിപ്പോയി. ആ വരവ് അത്രക്ക് ഭയാനകമായിരുന്നു.
അവർക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി.
പിന്തിരിഞ്ഞ് ഓടിയാൽ കരികാലൻ കൊല്ലും. മുന്നിലേക്ക് പടയെടുത്ത് ചെന്നാൽ ഭൈരവൻ കൊല്ലും.
എന്തായാലും മരണം ഉറപ്പാണ്. അത് ആരുടെ കൈ കൊണ്ട് വേണം എന്ന് മാത്രം തീരുമാനിച്ചാൽ മതി.
അവർ അവിടെ പകച്ചു നിന്നു.....
തുടരും.