Aksharathalukal

അന്ധകാരം part 2




     \"രാത്രി\"   1
                       
അന്ന് രാത്രി ആ വീട്ടിൽ സംഭവിച്ച കാര്യങ്ങൾ



     കടയിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിക്കുകയായിരുന്നു ഞാൻ...

പെട്ടെന്ന്  പുറത്തു നിന്നും ഒരു പെണ്കുട്ടിയുടെ നിലവിളി കേട്ട്...അടുത്തെങ്ങും മറ്റു വീടുകൾ പോലുമില്ല എന്നെനിക്കറിയാമായിരുന്നു...

കൈകഴുകി എണീറ്റപ്പോഴേക്കും കറണ്ട് പോയി.. ഒരു വിധം തപ്പി തടഞ്ഞ് മൊബൈൽ ഫ്ലാഷ് ഓണ് ചെയ്തു.  നിലവിളി ശബ്ദം കൂടി വന്നു...ഒപ്പം ഒരു ഭീകരമായ അലർച്ചയും... ആരെയോ അടിക്കുന്ന ശബ്ദം എന്റെ കാതുകളിൽ വന്നലച്ചു. ഞാൻ കിടക്കാൻ പോകുന്ന റൂമിന്റെ പിന്നിൽ നിന്നുമാണ് ആ ശബ്ദം വന്നത്... കുറച്ചു കഴിഞ്ഞാപ്പോൾ എല്ലാ ശബ്ദവും നിലച്ചു....


മുൻഭാഗത്തെ വാതിൽ അടച്ച ശേഷം. ഞാൻ പോയി ബെഡിൽ കിടന്നു...

എല്ലാം ശാന്തമായി...

പതിയെ ഞാൻ ഉറക്കത്തിലേക്കു വീണു...


ഒരു കൊച്ചു കുഞ്ഞിന്റ് നിലവിളി കേട്ടാണ് ഞാൻ കണ്ണു തുറന്നത്.... ഒപ്പം വീണ്ടും  ആ  സ്ത്രീയുടെ കരച്ചിൽ.....പക്ഷെ ഇത്തവണ കേട്ട ശബ്ദം അതു പുറത്തു നിന്നായിരുന്നില്ല...ഞാൻ കിടക്കുന്ന റൂമിൽ തന്നെയായിരുന്നു....ഞാൻ അതൊന്നും ശ്രദ്ധിക്കാതെ മൂടിപുതച്ചുറങ്ങി...




പിറ്റേ ദിവസം രാഹുൽ വിളിച്ചു പറഞ്ഞ കാര്യങ്ങൾ ആണിത്...

അതു കേട്ടപ്പോഴേ നന്ദൻ പറഞ്ഞു..
ചുമ്മാ തള്ളുകയാണ് അവൻ.....

എങ്കിലും ഞാൻ ഒരു സംശയത്തിന്റെ പുറത്തു വീടിന്റെ ഓണറിനെ വിളിച്ചു കാര്യം തിരക്കി...ആദ്യമൊക്കെ അയാൾ പറയാൻ മടിച്ചുവെങ്കിലും...എന്തൊക്കെയായാലും പത്തു ദിവസം കഴിഞ്ഞേ തിരികെ അവിടുന്നു പൊരൂകയുള്ളൂ എന്ന വാക്ക് കൊടുത്തപ്പോൾ അയാൾ പറയാൻ തുടങ്ങി...

\"അച്ഛനും അമ്മയും ഒരു മകളും ആ വീട്ടിൽ വാടകയ്ക്ക് വന്നു..ഒറ്റ മോളായത് കൊണ്ടു ലാളിച്ചാണ് ആ കുട്ടിയെ വളർത്തിയത്...ഹിന്ദുവിൽ ഉയർന്ന ജാതിയിൽ പെട്ട അവർ.   മകളുടെ ഇവിടെയുള്ള ജോലിക്കു വേണ്ടിയാണ് വാടക വീട് എടുത്തത്.... 


എന്നാൽ ആ മാതാപിതാക്കൾ അറിയാതെ ആ പെണ്കുട്ടിയ്ക്കു മറ്റൊരു മതത്തിലെ പുരുഷനുമായി പ്രണയമുണ്ടായിരുന്നു....

ജാതിക്കും മതത്തിനും വലിയ വിലകൊടുക്കുന്ന അവർ ഈ കാര്യം അറിഞ്ഞിരുന്നില്ല...

കുറച്ചു മാസങ്ങൾക്കു ശേഷമാണ് ആ പെണ്കുട്ടി ഗർഭിണിയാണെന്ന് ആ വീട്ടുകാർ അറിയുന്നത്...

മറ്റൊരു മതത്തിലെ പുരുഷനാണ് തന്റെ മകളെ ചതിച്ചത് എന്ന് അറിഞ്ഞ അവർ


ആ റൂമിൽ വച്ചു ആ പെണ്കുട്ടിയെയും അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെയും വെട്ടി കൊലപ്പെടുത്തി...

അതിനു ശേഷം ആ റൂമിൽ തന്നെ വിഷം കഴിച്ച് ആ മാതാപിതാക്കളും മരിച്ചു...\"


ആ കഥ കേട്ടാപ്പോൾ വല്ലാത്തൊരു സന്തോഷമാണ് തോന്നിയത്...

വേഗം തന്നെ രാഹുലിന് വിളിച്ചു വിവരം പറഞ്ഞു...

ഒന്ന്‌ മൂളുക മാത്രമേ അവൻ ചെയ്തുള്ളൂ...


നന്ദാ... ചെക്കൻ ഭയക്കാൻ തുടങ്ങി.

നന്ദനും ഞാനും പൊട്ടി ചിരിച്ചു.



              രാത്രി.  2


ഭക്ഷണം കഴിച്ചു ബെഡിൽ ഞാൻ കിടക്കുന്നതു വരെ ഇന്നലത്തേതുപോലെ ശബ്ദങ്ങൾ   കേട്ടു കൊണ്ടേയിരുന്നു.. പതിയെ ഞാൻ ഉറങ്ങി...

പെട്ടെന്ന് ആരോ എന്റെ കാതിൽ വന്നു പറഞ്ഞു. \"ചേട്ടാ കുറച്ചു മാറിക്കിടക്കുമോ 
എനിക്ക് കൂടി ഇവിടെ കിടക്കാനാണ്...

കണ്പോളകളെ ഉറക്കം തളർത്തിയതിനാൽ ഞാൻ സ്വൽപ്പം നീങ്ങി കിടന്നു.






ഫോണിൽ നന്ദന്റെ കാൾ വന്നുകൊണ്ടേയിരുന്നു.


നാശം... പിറുപിറുത്തു കൊണ്ടാണ് ഞാൻ എണീറ്റത്.... ക്ലോക്കിൽ സമയം ആറുമണി..കഴിഞ്ഞിരിക്കുന്നു.ഇന്നലെ വൈകിയാണ് കിടന്നത് അതുകൊണ്ടായിരിക്കും.
ഉറക്കം കണ്ണിൽ നിന്നും പോയിട്ടേയില്ല.
 


ഇനി രാഹുലിന് എന്തെങ്കിലും....
പെട്ടെന്ന് ആ ചിന്ത മനസ്സിലേക്ക് ഓടിയെത്തി...

വേഗം കാൾ അറ്റൻഡ് ചെയ്തു...

എന്താണ് നന്ദാ....?

ഹരി രാഹുലിനെ വിളിച്ചിട്ട് കിട്ടുന്നില്ല.

ഇനി അവനെന്തെങ്കിലും.....

സത്യം പറഞ്ഞാൽ അതൊരു സന്തോഷ വാർത്തയാണ്...ഞങ്ങൾക്ക് രണ്ടു പേർക്കും അതറിയാം..

നമുക്കൊന്നു പോയി നോക്കാം ...

ഞാൻ ഒന്ന് ഡ്രസ്സ് മാറട്ടെ....
എന്തെന്നില്ലാത്ത സന്തോഷം തോന്നി

 രാഹുൽ തോറ്റു കൊണ്ടിരിക്കുന്നു....


 കുറച്ചു കഴിഞ്ഞപ്പോൾ ബൈക്കിൽ നന്ദൻ വീട്ടിൽ വന്നു...
ഞാൻ കാറിന്റെ കീ എടുത്തുകൊണ്ടു പുറത്തേക്കു വന്നു.


പകുതി ദൂരമേ കാറിൽ ഞങ്ങൾ എത്തിയുള്ളൂ.. അപ്പോഴേക്കും എനിക്ക് രാഹുലിന്റെ കാൾ വന്നു...

ഡാ... എന്താണ് നിനക്കു കാൾ വിളിച്ചിട്ട് കിട്ടാതിരുന്നത്...


രാഹുൽ എന്തെങ്കിലും ചോദ്യക്കുന്നതിനു മുൻപ് ഞാൻ ചോദിച്ചു.

എന്നിൽ എവിടെയോ ചെറുതായി ദേഷ്യം വന്നു.

അതു പിന്നെ ഹരി എന്റെ ഫോൺ ഓഫ് ആയിപ്പോയി... കുറച്ചു ചാർജ് ആയതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്.

രാത്രി എന്തെങ്കിലും സംഭവിച്ചോ?

എന്റെ ചോദ്യത്തിന് ആദ്യം മൗനമായിരുന്നു അവന്റെ മറുപടി...

എന്താടാ സംഭവിച്ചത് നന്ദൻ ഇടയ്ക്കു കയറി ചോദിച്ചു...

ഒരു നിമിഷത്തെ നിശ്ശബ്ദതതയ്ക്കു ശേഷം,, ഇന്നലെ നടന്ന കാര്യങ്ങൾ അവൻ വിശദീകരിച്ചു.

ഒരു കാര്യം ഉറപ്പാണ് ഹരീ...


ആ മരിച്ചവരുടെ ആത്മാക്കൾ ഇവിടെ തന്നെയുണ്ട്...രാത്രികളിൽ 
അവർ മരിച്ച അന്ന് നടന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ചെയ്തു കൊണ്ടേയിരിക്കുന്നു...


ഇപ്പോൾ ആ വീട്ടിൽ അവരുടെ അനുവാദമില്ലാതെ കയറിവന്ന എന്നെയും
അവർ ഭയപ്പെടുത്താൻ ശ്രമിക്കുന്നു.

രാഹുലേ... നിനക്കു ഭയമുണ്ടെങ്കിൽ നമുക്കിത് നിർത്താം...

നന്ദൻ വായപോത്തിപിടിച്ചു ചിരിച്ചുകൊണ്ടേയിരുന്നു... 

എനിക്ക് ചിരി വന്നെങ്കിലും ചിരിച്ചില്ല
..
 
രാഹുലിന് വിഷമം വന്നാലോ...

ആദ്യമായി തോൽക്കുന്ന അവന്റെ മുഖം ഞാൻ ഭാവനയിൽ കണ്ടു.

അതല്ല ഹരീ...

അവർ ചെയ്യുന്ന ജോലി അവർ ചെയ്തു കൊണ്ടേയിരുന്നോട്ടെ...

ഭയപ്പെടുത്താൻ അവരും ഭയക്കാതിരിക്കാൻ ഞാനും ശ്രമിക്കും...

ഇനി ഞാൻ ഭയക്കണമെങ്കിൽ ആ മരിച്ചവർ എനിക്ക് അമ്പതിനായിരം രൂപ തരണം. എങ്കിൽ ഞാൻ അവർക്ക് വേണ്ടി  മാത്രം ഒന്നു ഭയന്നു കാണിക്കും...


ഇന്നവർ എന്നെ ഭയപ്പെടുത്താൻ കാണിക്കുന്ന കാര്യങ്ങൾ നാളെ പറയാം...


ശരി ഞാൻ നാളെ വിളിക്കാം...


ഞെട്ടി തരിച്ചിരിക്കുവാനെ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ...

ഞാൻ പറഞ്ഞില്ലേ നന്ദാ. അവൻ അങ്ങെനെയൊന്നും ഭയക്കില്ല...
വെറുതെ ഇരുപതിനായിരം പോയി....

ഒന്നും മിണ്ടാതെ തലയും താഴ്ത്തി നന്ദൻ ഇരുന്നു.....




                 രാത്രി. 3


മൊബൈലിൽ റീൽസ് കണ്ടിരിക്കുമ്പോൾ  പുറത്തെ കിണറിൽ എന്തോ വലിയ ശബ്ദത്തിൽ വീഴുന്നത്‌ ഞാൻ കേട്ടു... 

സമയം പതിനൊന്നു ആയിട്ടേയുള്ളൂ...

എന്തായാലും ഒന്നു പോയി നോക്കാം...

മുറ്റത്തു ഇറങ്ങിയതും കറണ്ട് പോയി...

എങ്ങും കനത്ത ഇരുട്ടുമാത്രം...

മൊബൈൽ ഫ്ലാഷിന്റെ വെട്ടത്തിൽ പതിയെ കിണറിന്റെ അടുത്തേക്ക് ചെന്നു.. 

കിണറിന്റെ മതിലുകൾക്കു മൂന്നു അടിയോളം ഉയരമുണ്ടാവും...

കിണറിന്റെ പരിസരത്തായി ഒരു മരം പോലുമില്ല... ആഴം കുറവുള്ള കിണറിൽ നിന്നും ഒരു ശബ്ദം പോലും കേൾക്കുന്നില്ല...

അങ്ങെനെയെങ്കിൽ ഇതൊരു ചതിയാണ്...

പെട്ടെന്ന് എനിക്ക് അങ്ങെനെ തോന്നി.
കിണറിൽ നോക്കാതെ ഞാൻ തിരിച്ചു വീട്ടിൽ കയറി വാതിൽ അടച്ചു.


വീടിനുള്ളിൽ ഫ്ളാഷ്ലൈറ്റിന്റെ വെളിച്ചം പരന്നു കിടന്നു.

പെട്ടെന്ന് ഒരു കറുത്ത രൂപം എന്റെ മുറിയിലേക്ക് അതിവേഗം കയറി പോയി....
അതോടൊപ്പം ഭീമാകാരമായ ഒരു അലർച്ചയും...ആരൊക്കെയോ മുറിയിലൂടെ നടക്കുന്ന ശബ്ദം.....


പിഞ്ചു കുഞ്ഞിന്റെ ദയനീയമായ
 കരച്ചിൽ...കാതിൽ വന്നു തുളച്ചു..

ആ... അവർ എന്തെങ്കിലും ചെയ്യട്ടെ...

ഞാൻ ഭക്ഷണം കഴിച്ച് പതിയെ എന്റെ മുറിയിലേക്ക് പോയി...

ബെഡിൽ കിടന്നു വീണ്ടും റീൽസ് കാണുവാൻ തുടങ്ങി...

മുറിയിൽ ലൈറ്റ് ഇല്ലാത്തതിനാൽ  ഒരു മൂലയിൽ എന്തോ ഒരു രൂപം ഇരിക്കുന്നത് പോലെ എനിക്ക് തോന്നി..

ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല...

കുഞ്ഞിന്റെ കരച്ചിൽ ശക്തമായതോടെ ഫോണിന്റെ ശബ്ദം ഞാൻ കൂട്ടി.....

\"ഞാൻ നിങ്ങളെ ഉപദ്രവിക്കാൻ വന്നതല്ല...നിങ്ങൾ എന്നെയും ഉപദ്രവിക്കില്ല എന്നു ഞാൻ വിശ്വസിക്കുന്നു...\"  

ഞാൻ ഉറങ്ങാൻ കിടന്നു...

എന്റെയരികിൽ എന്നോടൊപ്പം ചേർന്ന് ആ രൂപവും കിടന്നു...



        ഇത്രയും പറഞ്ഞു അവൻ നിർത്തി..
        
രാഹുലേ... നീ ഞങ്ങളെ ബോധിപ്പിക്കാൻ കള്ളമൊന്നും പറയേണ്ട.....

ഇത്രയൊക്കെ ഉണ്ടായിട്ടും നീ ഭയന്നില്ല എങ്കിൽ നീ പറയുന്നത് വെറും നുണയാണ്...


എങ്കിൽ ഇന്ന് രാത്രി നിങ്ങൾ എന്റെ കൂടെ ഇവിടെ നിൽക്കു...

ധൈര്യമുണ്ടോ???

അതൊരു വെല്ലുവിളിയായി ഞങ്ങൾക്ക് തോന്നി. ഞാൻ നന്ദനെ നോക്കി...

തയ്യാറെന്നു നന്ദൻ കണ്ണുകൾ കാട്ടി..

രാഹുലേ.. ഇന്ന് രാത്രി ഞങ്ങൾ നിന്റെയൊപ്പം അവിടെ ഉണ്ടാവും.

ഞങ്ങൾക്കും കാണണം നിന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന ആ ഭീകരസത്വത്തിനെ...

 ചിരിച്ചു കൊണ്ടാണ് ഞാനതു പറഞ്ഞത്...

ശരി അപ്പോൾ രാത്രി കാണാം....




                   രാത്രി  4

വൈകുന്നേരം ആറുമണിയോടെ  ഞങ്ങൾ അവിടെ എത്തി....മദ്യവും കഞ്ചാവും ഞങ്ങളുടെ ധൈര്യത്തിനുള്ള ഏലസ്സായിരുന്നു... ചിക്കൻ ബിരിയാണി ,ബീഫ് ചില്ലി , മദ്യത്തോടൊപ്പം തൊട്ടു കൂട്ടാൻ നല്ല ആപ്പിളും ഓറഞ്ചും...മുന്തിരിയും...മിച്ചർ, ചിപ്സ് അങ്ങെനെ കുറേ ഐറ്റംസ് വേറെയും...


നിങ്ങൾ ഇനി പോകുന്നില്ലേ...?

ചിരിച്ചു കൊണ്ട് രാഹുൽ പറഞ്ഞു.

\"ഇന്ന് ഞങ്ങൾക്ക് നിന്റെ ആ സുന്ദരിപെണ്ണിനെ കാണണം...\"

ഞാനും ചിരിച്ചു കൊണ്ട് അവനു മറുപടി നൽകി... 

 സത്യം പറയാല്ലോ... അന്ന് ഞാനും നന്ദനും വല്ലാതെ ഭയന്നിരുന്നു.. ഞങ്ങളുടെ ഹൃദയത്തിന്റെ മിടിപ്പ് പുറത്തേക്കു കേൾക്കുമായിരുന്നു..

എന്നാൽ രാഹുലിന് മുൻപിൽ ധൈര്യത്തോടെ നിൽക്കുന്നതായി അഭിനയിച്ചു.


രാഹുൽ പറഞ്ഞതു പോലെ ഒരു ശബ്ദവും ഞങ്ങൾ കേട്ടില്ല.
കറണ്ട് പോയില്ല..

പന്ത്രണ്ടു മണിവരെ ഞങ്ങൾ കാത്തിരുന്നു.

പ്രേതം പോയിട്ട് ഒരു ഈച്ച പോലും വന്നില്ല.

പിന്നീട് ബിരിയാണി കഴിച്ചു ഞങ്ങൾ കിടക്കാൻ മുറിയിലേക്ക് പോയി..

ടേബിളിൽ ഒഴിഞ്ഞ കാലികുപ്പികളും.. കുറച്ചു പ്ലേയറ്റുകളും മാത്രം...

മുറിയിലേക്ക് കയറിയതും മകളെ വെട്ടികൊല്ലുന്ന മാതാപിതാക്കളുടെ മുഖം എന്റെ ഓർമയിൽ വന്നു...

ചന്ദനത്തിരിയുടെ രൂക്ഷഗന്ധം എന്റെ മൂക്കിൽ പതിച്ചു...


രാഹുലേ...നീ ഇവിടെ ചന്ദനത്തിരി കത്തിക്കാറുണ്ടോ?

അതേ എനിക്കും മണം വരുന്നുണ്ട്....
നന്ദനും പറഞ്ഞു...

അതൊക്കെ നിങ്ങൾക്ക് തോന്നുന്നതാ...
തന്നെയുമല്ല കഞ്ചാവല്ലേ വലിച്ചു കേറ്റിയത്... അപ്പോൾ എല്ലാ മണവും കിട്ടും..


ആദ്യമായിട്ടൊന്നുമല്ല കഞ്ചാവ്‌ വലിക്കുന്നത്...എങ്കിലും അവനോട് ഒന്നും പറഞ്ഞില്ല...

 \"നിങ്ങൾ ബെഡിൽ കിടന്നോ ...
 ഞാൻ താഴെ കിടക്കാം...\"

അതും പറഞ്ഞു രാഹുൽ ഒരു തുണി വിരിച്ച് നിലത്തു കിടന്നു...

എത്രയൊക്കെ കണ്ണടച്ചാലും ഉറക്കം വരുന്നില്ല.... വെറുതെ ഫോണിൽ നോക്കിയപ്പോൾ ഒരു മണി കഴിഞ്ഞിരിക്കുന്നു.....


വല്ലാത്തൊരു ഭയം എന്നെ പൊതിഞ്ഞു കൊണ്ടിരിക്കുന്നു.

ആദ്യമായിട്ടാണ് ഇങ്ങെനെ ഒരു അനുഭവം..


മദ്യവും കഞ്ചാവും ശരീരത്തെ വരിഞ്ഞുമുറുക്കിയപ്പോൾ കണ്ണുകൾ പതിയെ അടഞ്ഞുപോയി....

\"ചേട്ടാ കുറച്ചു മാറികിടന്നേ...\"


അതുകേട്ടാപ്പോൾ ഉറക്കച്ചടവോടെ ഞാൻ കട്ടിലിൽ നിന്നും കുറച്ചു നീങ്ങി കിടന്നു...

\"ചേട്ടാ കുറച്ചു കൂടി......\"

നീ താഴ്ത്തു കിടക്കു രാഹുലേ...ഇവിടെ സ്‌ഥലമില്ല... പാതി ഉറക്കത്തിൽ ഞാൻ പറഞ്ഞു.

പെട്ടെന്ന് നന്ദനും പറഞ്ഞു രാഹുലേ താഴ്ത്തു കിടക്കടാ... ഏറ്റെടുത്തു ഇനി സ്ഥലമില്ല...

ഞാൻ കണ്ണുതുറന്ന് മുന്നിലേക്ക് നോക്കി ജനലിനുള്ളിലൂടെയുള്ള ചെറിയ വെളിച്ചത്തിൽ ആരെയും അവിടെ കണ്ടില്ല.

എന്താടാ നന്ദാ...

ഞാൻ നന്ദനോട് ചോദിച്ചു...

അല്ലടാ രാഹുൽ വന്നു മാറികിടക്കാൻ പറയുന്നു....

 ഞാൻ മൊബൈൽ ഫ്ലാഷ് രാഹുൽ കിടന്ന ഭാഗത്തേക്ക് അടിച്ചു.  അവൻ അവിടെ സുഖമായി കിടക്കുന്നു...


ഞാനും നന്ദനും ഞെട്ടിപ്പോയി.. അപ്പോൾ 
ഒരേ സമയം ഞങ്ങൾ രണ്ടുപേർക്കും മുന്നിൽ വന്നത്....

ഞങ്ങൾ രണ്ടു പേരും കൂടി ഒരൊറ്റ അലർച്ചയായിരുന്നു....

ഞെട്ടിയുണർന്ന് രാഹുൽ ലൈറ്റ് ഇട്ടു.

എന്താടാ...? എന്തിനാ അലറിയത്...?

എന്തിനാ.. രണ്ടുകൂടി സയാമീസ് ഇരട്ടകളെപോലെ ഒട്ടികിടക്കുന്നത്...

അപ്പോഴാണ് ഞങ്ങൾ അതു ശ്രദ്ധിച്ചത്...
രണ്ടാളും കട്ടിലിനു നടുവിൽ ആണ് ചേർന്നിരിക്കുന്നത്.. രണ്ടുപേരുടെ സൈഡിലും കുറച്ചു സ്ഥലം ഒഴിഞ്ഞു കിടക്കുന്നു...

ഓഹ്...ഇപ്പോൾ കാര്യം പിടികിട്ടി...

ഒരു പെണ്ണ് വന്ന് നിങ്ങളോടു മാറികിടക്കാൻ പറഞ്ഞു അല്ലെ...

അതേ...അതേ....
ഒരേ സ്വരത്തിൽ ഞങ്ങൾ പറഞ്ഞു..

പേടിക്കേണ്ട... അവൾ ഒന്നും ചെയ്യില്ല...

നിങ്ങൾ കിടന്നോ...

ലൈറ്റ് അണച്ചു അവൻ കിടന്നു.

നന്ദാ.....

 ഹരി നമ്മൾ പെട്ടു...

ഇവനെന്തു ധൈര്യമാടാ...

എന്റെ പകുതി ജീവൻ പോയി നന്ദാ....


ഹരി എനിക്ക് വല്ലാതെ ദാഹിക്കുന്നു...

എനിക്കുമുണ്ട് നന്ദാ...

രാഹുലിനെ വിളിച്ചാൽ അവൻ ചിലപ്പോൾ കളിയാക്കും.....

എങ്കിൽ വാ നമുക്ക് അടുക്കളയിൽ പോവാം...

റൂമിനു പുറത്തു കടന്നു പതിയെ ഞങ്ങൾ നടന്നു..

കൈകൾ തമ്മിൽ കൂട്ടിപിടിച്ചുകൊണ്ടു നടന്നു...

അടുക്കളയിൽ നിറച്ചു വച്ച ചെറിയ കപ്പിൽ നിന്നും മതിവരുവോളം ഞങ്ങൾ വെള്ളം കുടിച്ചു....

 റൂമിലേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ,,,റൂമിനുള്ളിലേക്കു ഒരു കറുത്ത രൂപം കയറിപ്പോയി....

അമ്മേ............

ഞങ്ങളുടെ അലർച്ച കേട്ട് അവിടെയുള്ള പ്രേതങ്ങൾ പോലും പേടിച്ചു കാണും...

ശബ്ദം കേട്ട് രാഹുൽ ഓടിവന്നു... എന്താടാ....ലൈറ്റ് പോലും ഇടാതെ രണ്ടാളും...

രാഹുൽ വന്നു ലൈറ്റ് ഇട്ടു.

ഞങ്ങൾ രണ്ടുപേരും വീണ്ടും ഞെട്ടി....

രാ....രാഹുലേ... നീ ആ ലൈറ്റ് ഒന്ന്‌ ഓഫ് ചെയ്യ്...

എന്താടാ... അവനു അത്ഭുതമായി...

നീ ഓഫ് ചെയ്യടാ... എന്റെ ശബ്ദം കനത്തു....

രാഹുൽ ലൈറ്റ് ഓഫ് ചെയ്തു...

മുഖത്തോടു മുഖം പോലും കാണുന്നില്ല....

വീടിനുള്ളിൽ ഇരുട്ടുമൂടിയ നിലയിൽ....

ഇത്രയേറെ ഇരുട്ടുനിറഞ്ഞതാണോ ഇവിടെ...

ഈ ഇരുട്ടിൽ എങ്ങെനെയാണ് ഞങ്ങൾ അടുക്കളയിൽ എത്തിയത്...?

ഒരു ചുമരിൽ പോലും ഇടിക്കാതെ... എങ്ങെനെ....?.

അടുക്കളയിൽ ആരാണ് വെള്ളം നിറച്ചു വച്ചത്‌?

ഒരു പകൽ പോലെ ആ കപ്പ് മാത്രമായി എങ്ങെനെ കയ്യിൽ തടഞ്ഞു.....?

ഇരുട്ടിൽ ആ കറുത്ത രൂപത്തെ എങ്ങെനെയാണ് കണ്ടത് ?

ഇതേ ചോദ്യങ്ങൾ നന്ദന്റെ ഉള്ളിലുമുണ്ടായി....

രാഹുൽ പറഞ്ഞതെല്ലാം സത്യമാണ്....

ഇനി ഇവിടെ നിൽക്കുന്നത് അപകടമാണ്....

രാഹുൽ വീണ്ടും ലൈറ്റ് ഇട്ടു....

എന്താടാ രണ്ടും മിഴിച്ചു നിൽക്കുന്നത്  വാ  വന്നു കിടക്ക്‌....

രാഹുലേ... നീ പറഞ്ഞതെല്ലാം സത്യമാണ്....

നമുക്കിവിടുന്നു പോകാം....
നന്ദനാണ് അതു പറഞ്ഞത്....

നിങ്ങൾ വേണമെങ്കിൽ പൊയ്ക്കോളു...
ഞാൻ ഇവിടെ നിൽക്കാം....
പത്തു ദിവസം കഴിഞ്ഞിട്ടു  വരാം...

വേണ്ട.....നീ ഞങ്ങളുടെ കൂടെ വരണം....
ഇത്രയും കണ്ടുകൊണ്ടു നിന്നെ ഇവിടെ തനിച്ചു നിർത്താൻ ഞങ്ങൾക്കാവില്ല...

വാ....വന്നു വണ്ടിയിൽ കയറ്....

ഇല്ലടാ നിങ്ങൾ പൊയ്ക്കോ....


രാഹുൽ ഒട്ടും സമ്മതമില്ലാതെ നിന്നു.....





നിനക്കു തരാമെന്നു പറഞ്ഞ പണമിന്നാ...

നന്ദൻ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ ഒരു കെട്ട്  നോട്ട് അവനു നേരെ നീട്ടി.

പണം കിട്ടിയാൽ നമുക്കെന്താ വാ പോകാം.....

അങ്ങെനെ ആ രാത്രി ഞങ്ങൾ ആ വീടിനോടു യാത്ര പറഞ്ഞു...

കാറിലിരിക്കുമ്പോൾ ഞാൻ വെറുതെ ഒന്ന് ചിന്തിച്ചു...
ഇത്രയേറെ രാഹുലിന് നേരെ ആ പിശാചുക്കൾ ആക്രമണം നടത്തിയിട്ടും
ഒരിക്കൽ പോലും അവൻ ഭയന്നില്ല...

അപ്പോൾ തീർച്ചയായും അവർക്ക് രാഹുലിനോട് ഇഷ്ട്ടം തോന്നിയിരിക്കും...

ഒരു പക്ഷേ അവരുടെ ലോകത്തേക്ക് മറ്റൊരു രീതിയിൽ അവനെ കൊണ്ടു പോകുമോ?....



    ഹരീ ഇന്നിനി വീട്ടിൽ പോവേണ്ട...
നമുക്ക്  മായന്നൂർ പാലത്തിനു മുകളിൽ പോയാലോ.....

സമയം മൂന്നരയായി....എന്നാൽ ശരി പോവാം....

അല്ലെ രാഹുലേ... 

ആ....അവനും സമ്മതിച്ചു...



      \"നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെ  മുകളിലൂടെ ,,,പുഴയേക്കാൾ ഉയരത്തിലാണെന്ന അഹങ്കാരത്തോടെ നീണ്ടുകിടക്കുന്നൊരു പാലം..അതാണ് മായന്നൂർ പാലം\"



 പാലത്തിനു മുകളിൽ കാർ നിർത്തി ഞങ്ങൾ ഇറങ്ങി.




ഒരു മുത്തശ്ശി കഥപോലെ കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ മനസ്സിലൂടെ പാഞ്ഞുപോയി..

 രാഹുൽ   നീ ഒരു സംഭവം തന്നെയാടാ....

ഞങ്ങൾ ഒരു രാത്രികൊണ്ട് പേടിച്ചു വിറച്ചു...

മരിക്കുന്നത് വരെ. ആ ഭയം ഞങ്ങളിൽ ഉണ്ടാവും...

പക്ഷെ നീയോ????

ശരിയാടാ ഹരി നീ പറഞ്ഞത്‌..

ഇവനെ പോലെ ഒരു മനുഷ്യൻ ഉണ്ടാവുമോ എന്നു സംശയമാണ്...


നിങ്ങൾ രണ്ടാളും എന്നെ പൊക്കി പൊക്കി പുഴയിലിടുമോ?

ചിരിച്ചുകൊണ്ടാണ് രാഹുൽ അത് പറഞ്ഞത്...

നീ ഈ രാത്രി എന്തു വേണമെങ്കിലും പറഞ്ഞോ...ഞങ്ങൾ സാധിച്ചു തരും..അല്ലടാ നന്ദാ...

അതേ...

നന്ദനും അനുകൂലിച്ചു.

എന്തും സാധിച്ചു തരുമോ?

തരാം...പക്ഷെ ഞങ്ങൾക്ക് കഴിയുന്നതാവണം....

ഈ തണുത്ത കാറ്റിൽ രണ്ടു പെഗ്ഗ് അടിക്കണമെന്നുണ്ട്...

നന്ദാ.... വണ്ടിയിൽ കുപ്പിയുണ്ടോ?

ഇല്ല....

ഇല്ലെങ്കിൽ വേണ്ട...

ഈ രാത്രി ബിവറേജ് കുത്തിതുറന്നാണെങ്കിലും നിനക്കുള്ള കുപ്പി ഞാൻ കൊണ്ടുവരും..

രാഹുലിന് ഞാൻ വാക്ക് നൽകി...

ഹരീ ഞാനും വരാം...

രാഹുലേ... നീയും വാ...

നിങ്ങൾ പോയി വരൂ... ഞാനീ നിലാവത്തു ഭാരതപ്പുഴയുടെ സൗന്ദര്യം ആസ്വാദിക്കട്ടെ......


എങ്കിൽ ശരി...എന്തേലും ആവശ്യം ഉണ്ടെങ്കിൽ ഫോൺ വിളിക്ക്...
നന്ദാ...വാടാ....

ഹരി എന്റെ ഫോൺ ഓഫ് ആണ്...

സാരമില്ല...നിങ്ങൾ വേഗം പോയി വരൂ...
അതും പറഞ്ഞ് അവൻ പുഴയിലേക്ക് നോക്കി നിന്നു...


എന്റെ ഒരു സുഹൃത്തുണ്ട് ഒറ്റപ്പാലത്ത്... അവനെ വിളിച്ചു കാര്യം പറഞ്ഞു...ഒരു കുപ്പി അവന്റെ കയ്യിൽ ഉണ്ടെന്നു പറഞ്ഞു...
ഞാനും നന്ദനും കൂടി അവന്റെ വീട്ടിൽ പോയി കുപ്പിയും വാങ്ങി തിരികെ....

ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ പാലത്തിനു മുകളിൽ എത്തി...

എന്നാൽ അവിടെ രാഹുലിനെ കണ്ടില്ല...

കുറേ നേരം അവനെ ഉച്ചത്തിൽ വിളിച്ചു...എങ്ങും അവനെ കണ്ടില്ല.

പെട്ടെന്ന് നന്ദൻ എന്റെ മേൽ കൈകൊണ്ടു തൊട്ടുകൊണ്ടു പറഞ്ഞു...

അങ്ങോട്ടു നോക്ക്...

മണൽ തരികളിൽ ഒരു രൂപം കുമ്പിട്ടിരിക്കുന്നു...

അതേ...അതു രാഹുൽ തന്നെ....

ഞാനും നന്ദനും അങ്ങോട്ടു പാഞ്ഞു....



         രാഹുൽ...........

രാഹുൽ ഞങ്ങളെ നോക്കി...അവന്റെ അടുത്തായി ഒരു സ്ത്രീ രൂപം കിടക്കുന്നു....

നന്ദാ.... ഈ പെണ്കുട്ടി പുഴയിൽ ചാടിയതാണ്...കൂടെ ഒരു ചെറിയ കുട്ടിയുമുണ്ടായിരുന്നു...

പക്ഷെ ആ കുട്ടിയെ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല... 

ഞാൻ കൃത്രിമശ്വാസം  കൊടുക്കുകയായിരുന്നു...

അവൻ വീണ്ടും ആ സ്ത്രീയുടെ നെഞ്ചിൽ കൈ അമർത്തി കൊണ്ടേയിരുന്നു...

ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാനും നന്ദനും പകച്ചു നിന്നു....


നന്ദാ.... വണ്ടിയെടുക്കേടാ....

നന്ദൻ വേഗം വണ്ടിയുടെ അടുത്തേക്ക് കുതിച്ചു.


ഞാനും രാഹുലും കൂടി ആ പെണ്കുട്ടിയെ എടുത്തുകൊണ്ടു വന്നു വണ്ടിയിൽ കിടത്തി...


ഹരീ... ആ ചെറിയ കുട്ടി....

ആദ്യം ഈ സ്ത്രീയെ നമുക്ക് ഹോസ്പിറ്റലിൽ എത്തിക്കാം...

പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് കണ്ടാൽ അറിയാം...ആ കുഞ്ഞിനെ ജീവനോടെ കിട്ടില്ലെന്ന്‌.....




രാവിലെ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആ കുഞ്ഞിനെ തിരഞ്ഞു...പക്ഷേ കണ്ടുകിട്ടിയില്ല...



ഈ സംഭവത്തിനു ശേഷം രാഹുലിന്റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ വന്നു തുടങ്ങി...

ഞങ്ങളോടൊന്നും അവൻ അധികം സംസാരിക്കാതെയായി....

ആ കുഞ്ഞിനെ രക്ഷിക്കാൻ കഴിയാത്ത മനോവിഷമമാണെന്നു ഞങ്ങൾക്ക് മനസ്സിലായി...

രണ്ടു ദിവസത്തോളം ബോധമില്ലാതെ കിടന്ന ആ പെണ്കുട്ടി ...കണ്ണു തുറന്നപ്പോൾ ആദ്യം തിരക്കിയത്...രാഹുലിനെ ആയിരുന്നു...

അവൻ ഹോസ്പിറ്റലിൽ പോയി തിരിച്ചു വന്നതിനു ശേഷം ...ഞങ്ങളുടെ അടുത്തേക്ക് വന്നു...

\"നീയൊക്കെ കാരണം ഒരു കുഞ്ഞ് ഇല്ലാതായില്ലെടാ എന്നു പറഞ്ഞ് എന്നെ തല്ലി.... തടയാൻ വന്ന നന്ദനെയും  തല്ലി...

ഒരു ഭ്രാന്തനെ പോലെ പിന്നീട് അവൻ അലറി കരഞ്ഞു...

ഞങ്ങൾക്ക് നേരെ വിരൽ ചൂണ്ടി എന്തൊക്കെയോ പിറു പിറുത്തുകൊണ്ടു അവൻ പോയി...ഇതെല്ലാം അന്ന് നിന്റെ അമ്മായിയും കണ്ടിരുന്നു.


സത്യം പറഞ്ഞാൽ  അത് എനിക്കും നന്ദനും വലിയ ഷോക്കായി....

ആ കുഞ്ഞിനെ അന്ന് രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ...ആ പെണ്കുട്ടിയെ ജീവനോടെ കിട്ടില്ലായിരുന്നു...

ഇനി ആ കുഞ്ഞിനെ തിരഞ്ഞു നോക്കി കിട്ടുമ്പോഴേക്കും..ആ കുഞ്ഞു മരിച്ചിട്ടുണ്ടാവും...അതോടൊപ്പം ആ പെണ്കുട്ടിയും...

ഒരു ജീവൻ അന്ന് ഞങ്ങൾക്ക് രക്ഷിക്കാൻ കഴിഞ്ഞു....അങ്ങെനെ ഞങ്ങൾ സമാധാനിച്ചു.

     പക്ഷെ....

രാഹുലിനെ ഞങ്ങൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയായിരുന്നു.......

പിന്നീട് മറ്റൊരു ഞട്ടിക്കുന്ന വാർത്തയാണ്...ഞങ്ങൾ കേട്ടത്...ഹോസ്പിറ്റലിൽ കഴിയുന്ന ആ പെണ്കുട്ടിയും മരിച്ചു...


അതോടു കൂടി രാഹുലിന്റെ മാനസിക നില ആകെ തെറ്റി...


വല്ലപ്പോഴും മദ്യപിക്കുന്ന അവൻ സ്ഥിരമൊരു മദ്യപാനിയായി...


അതോടൊപ്പം ആരൊക്കെയോ  അവന് കഞ്ചാവും മയക്കുമരുന്നും സ്ഥിരമായി നൽകി...

വീട്ടിൽ നിന്നും പുറത്തിറങ്ങാതെ അവനങ്ങെനെ കഴിഞ്ഞു കൂടി.

ഞങ്ങൾ അവിടേക്കു ചെന്നാൽ ഒരു ഭ്രാന്തനെ പോലെ അവൻ കല്ലുകൊണ്ട് എറിയാൻ തുടങ്ങും....

ആ പെണ്കുട്ടിയും കുഞ്ഞും പ്രേതാത്മാവായി അവനെ ശല്യപ്പെടുത്തുന്നുണ്ട്   എന്ന്‌ ചില ആളുകൾ പറഞ്ഞ് ഞങ്ങൾ അറിഞ്ഞു.

ഒരു പ്രേതത്തെയും ഭയമില്ലാത്ത അവൻ...

പക്ഷെ. 

ഒടുവിൽ തോറ്റുപോയി......  

ഞങ്ങൾ ഏറെ നാളായി കാണാൻ ആഗ്രഹിച്ചിരുന്നു അവന്റെ ആ തോൽവി...

അതു കണ്ട് മതിവരുവോളം ആസ്വദിക്കാൻ ഞാനും നന്ദനും ഒരു പാട് ആഗ്രഹിച്ചിരുന്നു...

അത് പക്ഷെ ഇങ്ങെനെയായിരുന്നില്ല.....


ഈ കീഴടങ്ങൽ... അത് ഞങ്ങൾക്ക് നൽകിയത് വേദനകൾ മാത്രമാണ്...

  
രാഹുൽ എപ്പോഴും പറയുമായിരുന്നു...


\" ഞാൻ അവരെ ഉപദ്രവിക്കുന്നില്ല....
അതു പോലെ അവരും....നേരിട്ടു കാണുമ്പോൾ നെഞ്ചിനുള്ളിൽ ഒരു ധൈര്യമുണ്ടായൽ മതി അത് എനിക്കുണ്ട്\"

എന്നിട്ടും ഒരു തെറ്റും ചെയ്യാത്ത അവൻ  എങ്ങെനെ ഭയന്നുപോയി....

എനിക്കും നന്ദനും മനസ്സിലാവാത്ത ഒരു ചോദ്യമായിരുന്നു അത്....






ഹരിയേട്ടൻ തലയും താഴ്ത്തി ഇരിക്കുകയാണ്..

സത്യം പറഞ്ഞാൽ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി...

ഹരിയേട്ട....

ആ...

ഹരിയേട്ടൻ കരയുകയാണെന്നു അപ്പോഴാണ് ഞാൻ കണ്ടത്...

ഹരിയെട്ടാ ...എനിക്കൊന്നു കാണുവാൻ പറ്റുമോ ആ ചേട്ടനെ....?

ഇല്ലടാ......

നിങ്ങൾ ഇത്രയൊക്കെ പറഞ്ഞപ്പോൾ ആ ചേട്ടനെ കാണാൻ ഒരു ആഗ്രഹം....

ദൂരെ നിന്ന് ഒന്നു കണ്ടാൽ മതി....

അവനെ കാണാൻ  കഴിയില്ല...

അതെന്താ ഹരിയെട്ടാ....


\"രണ്ടുമാസം മുൻപ് ഒരു കയർ തുമ്പിൽ അവൻ അവനെ സ്വയം ഇല്ലാതാക്കി.......\"




ഈ ഭൂമിയിൽ അവൻ ബാക്കി വച്ചത്...\'അവൻ താമസിച്ച ആ കൊച്ചു വീടും...

പിന്നെ........പിന്നെ....

അവൻ ഞങ്ങൾക്ക് സമ്മാനിച്ച മറക്കാനാവാത്ത കുറേ ഓർമകളും മാത്രം......

ഹരിയേട്ടന്റെ ശബ്ദമിടറിയത് ഞാൻ അറിഞ്ഞു...



ആ വീട് എനിക്കൊന്നു കാണിച്ചു തരുമോ?

 അതിനെന്താ ഉണ്ണിക്കുട്ടാ

നാളെ നമുക്ക് അവിടേക്കു പോവാം...

ഇന്ന് തന്നെ പോയാലോ ഹരിയെട്ടാ...

ഇന്ന് കുറച്ചു തിരക്കുണ്ട് .

നാളെ തീർച്ചയായും നമ്മൾ പോയിരിക്കും....

ശരി..........


********തുടരും........



അന്ധകാരം  part 3

അന്ധകാരം part 3

4.7
675

പടികെട്ടുകൾ കയറി മുറ്റത്തെത്തിയാപ്പോഴേക്കും ഞാൻ ചെറുതായി കിതച്ചു.ഇതാണ് രാഹുലിന്റെ കൊട്ടാരം.... അതും പറഞ്ഞ് ഹരിയേട്ടൻ വാതിൽ തുറന്നു.ഓടിട്ട ചെറിയൊരു വീട്...മുറ്റത്തെല്ലാം പലതരം ചെടികളും പൂക്കളും,, വളരെ മനോഹരമായൊരു അന്തരീക്ഷം....\"ഉണ്ണിക്കുട്ടാ  അകത്തേക്ക് വാ....\"വീടിനുൾവശം ഒരു പൂരപറമ്പുപോലെ.....എല്ലാം ചിതറിക്കിടക്കുന്നു...കടലാസ് കഷ്ണങ്ങൾ, പലതരം പത്രങ്ങൾ,,, തുണികൾ....ഹരിയെട്ടാ. ഇതെന്താ ഇങ്ങെനെയൊക്കെ.....?ഇവിടെ ഒരു ആക്രമം നടന്ന ലക്ഷണങ്ങൾ ഉണ്ടല്ലോ...ഹേയ്...അതൊന്നുമല്ലടാ....രാഹുൽ ഒരു ഭ്രാന്തനെ പോലെ ഇതിനുള്ളിൽ ഓടിനടക്കുമായിരുന്നു...കണ്ണിൽ കണ്ടതെല്ലാം അവൻ തച്ചുടക്കും,,