Aksharathalukal

അഗ്നിഭാണ്ഡം

അഗ്നിഭാണ്ഡം

അഗ്നിഭാണ്ഡമെരിയുന്നു,
രക്തം തിളച്ചു വറ്റുന്നു,   
കണ്ണുകളിലിരുട്ടു കത്തുന്നു! കാലുതളരുന്നു,
ജീവശ്വാസം ഗതിമുട്ടി നില്ക്കുന്നു!  

ചിന്തപ്പറവകൾ ചിറകടിക്കുന്നു 
മസ്തിഷ്ക പേടകം തിങ്ങി നിറയുന്നു!
ചുടുബാഷ്പമർദം വിസ്ഫോടനത്തിനായ്
ഹൃദയമൃദുകലകൾ തേടിയുഴലുന്നു!

മജ്ജയുരുകുന്നു, നാഡി പൊടിയുന്നു,
ലോമികച്ചുറ്റുകൾ വിണ്ടുകീറുന്നു!
ചുടുചിന്ത പൊട്ടിത്തെറിച്ചൊരു വാതക ജ്വാലയായ് പൊന്താനൊരുങ്ങുന്നു!

ഞാൻ ചുമക്കുന്നൊരീ
ദു:ഖഭാണ്ഡത്തിന്റലെ
വിങ്ങും സമസ്യകൾ,
ഇരുമുടിക്കെട്ടാക്കി തത്വമസിക്കുളിർ
തീർഥം തിരയുന്ന പുണ്യയാത്ര!

പുണ്യപാപത്തിന്റെ
ചുറ്റിഴക്കെട്ടുകൾ കർപ്പൂരയാഴിയിൽ കത്തിച്ചരിക്കണം
ഭസ്മക്കുളത്തിൽ കുളിച്ചു വിശുദ്ധനായ്
സ്വാമി പാദങ്ങളിൽ തൊട്ടു വന്ദിക്കണം.

കാനനപ്പാതയിൽ സൂര്യാംശു വീഴ്ത്തുന്ന നിഴലായി മണ്ണിലേക്കാഴ്ന്നാഴ്ന്നിറങ്ങണം!
കാറ്റിന്റെ ചുളത്തിൽ വന്യരാഗത്തിന്റെ
സാന്ദ്രസംഗീതത്തിൽ സർവം മറക്കണം!
                          


നമ്പ്യാർ ഫലിതം

നമ്പ്യാർ ഫലിതം

0
427

കലക്കത്തു നമ്പ്യാരേ,\"അല്ല പയ്യേ പക്കത്താണോനിനക്കൂണ്\"എന്നു ചോദിച്ചത്;എന്നോടാണോ , നിന്നോടാണോരാജനോടോ, രാജേന്ദ്രനോടോ?എല്ലാരോടുമാകും!എന്നിട്ടും രാജാവ് ചിരിച്ചുഅർഥമുള്ള ചിരിമനസ്സു നിറഞ്ഞ ചിരി!പക്കത്തൊരൂണിന്വൈതാളികർ സ്തുതി പാടട്ടെപെരുമ്പറകൾ അറഞ്ഞു പൊട്ടട്ടെഅരചൻ ഫലിതം ശ്രവിക്കാതിരിക്കട്ടെ!ചില ഫലിതങ്ങൾചില വാചകങ്ങൾചില മുന്നറിയിപ്പുകൾവായുവിലലിഞ്ഞു കിടക്കുംമായാതെ, മങ്ങാതെ;വീണ്ടും വീണ്ടുംവെള്ളിടിയായി മുഴങ്ങാൻ!